കാണാതായ കൗമാര പെൺകുട്ടികൾക്കായുള്ള തിരച്ചിലിൽ കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങൾ!

ഒക്‌ലഹോമ :തിങ്കളാഴ്ച പുലർച്ചെ മുതൽ കാണാതായ രണ്ട് കൗമാരക്കാരായ പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തിയതായി ഒക്‌ലഹോമ ഷെരീഫിന്റെ ഡെപ്യൂട്ടികൾ അറിയിച്ചു .കാണാതായ കൗമാര പെൺകുട്ടികൾക്കായുള്ള തിരച്ചിലിലാണ് മറ്റു അഞ്ചു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഐവി വെബ്സ്റ്റർ, 14, ബ്രിട്ടാനി ബ്രൂവർ, 16 എന്നിവരെ ഒക്‌ലഹോമ സിറ്റിയിൽ നിന്ന് 90 മൈൽ കിഴക്ക് ഹെൻറിയേറ്റയിൽ തിങ്കളാഴ്ച പുലർച്ചെ 1:30 നാണു അവസാനമായി കാണുന്നത് ഞായറാഴ്ച വൈകീട്ട് പ്രതീക്ഷിച്ചതുപോലെ പെൺകുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ആംബർ അലർട്ട് പുറപ്പെടുവിച്ചു. ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട 39 കാരിയായ ജെസ്സി മക്ഫാഡനൊപ്പം പെൺകുട്ടികൾ യാത്ര ചെയ്തതായി കരുതുന്നതായി അലേർട്ടിൽ പറയുന്നു.തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹം ആംബർ അലർട്ട് പിൻവലിച്ചു പ്രായപൂർത്തിയാകാത്തവരുമായി ലൈംഗിക പെരുമാറ്റം/ആശയവിനിമയം എന്ന കുറ്റവും കുട്ടികളുടെ അശ്ലീല പരാതിയേയും തുടർന്നു ജെസ്സി മക്‌ഫാഡന് മസ്‌കോഗി കൗണ്ടിയിൽ തിങ്കളാഴ്ച വിചാരണ തീയതി നിശ്ചയിച്ചിരുന്നു. എന്നാൽ…

ഫാ. ക്രിസ്റ്റി പറമ്പുകാട്ടിലിനു സെന്റ് അൽഫോൻസാ ഇടവക യാത്രയയപ്പു നൽകി

ഡാളസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ വികാരിയായി നാലു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം കാലിഫോർണിയയിലെ സാന്റാ അന്ന, സെന്റ് തോമസ് ഫൊറോനാ ഇടവകയിലേക്ക് വികാരിയായി പോകുന്ന ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിലിനു ഇടവക സമൂഹം സമുചിതമായ യാത്രയയപ്പ് നല്‍കി. ഏപ്രിൽ 23 ഞായറാഴ്ച ദേവാലയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഫാ. ജോർജ് വാണിയപ്പുരക്കൽ അധ്യക്ഷത വഹിച്ചു. കൈക്കാരന്മാരായ പീറ്റർ തോമസ്, എബ്രഹാം പി മാത്യൂ, സാബു സെബാസ്റ്റ്യൻ , സെക്രട്ടറി ജോർജ് തോമസ്, ഷാജി മാത്യു (അക്കൗണ്ടന്റ്) തുടങ്ങിവർ സന്നിഹിതരായിരുന്നു. ഇടവക ജനം എഴുന്നേറ്റുനിന്ന് ഫാ. ക്രിസ്റ്റിയെ യാത്രയയപ്പ് സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. എൽഎഫ്എംഎൽ പ്രതിനിധി നീന ജോഷി പൂച്ചെണ്ട് നല്‍കി. മരിയ ജോസഫ്‌, സാറാ, കാത്തി, വിൻസന്റ് ഓലിയപ്പുറത്ത് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികള്‍ സ്വാഗതഗാനം ആലപിച്ചു. എബ്രഹാം മാത്യു (ജോയി, ട്രസ്റ്റി)…

കോപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ ചര്‍ച്ച് വിന്‍സന്‍റ് ഡി പോള്‍ സംഘടിപ്പിച്ച ബോട്ടു യാത്ര ഉജജ്വലമായി

ഡാലസ്: കോപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ ചര്‍ച്ച് വിന്‍സെന്‍റ് ഡി പോള്‍ സംഘടനയുടെ നേത്യത്ത്വത്തില്‍ ഏപ്രില്‍ മുപ്പതാം തീയതി സംഘടിപ്പിച്ച ബോട്ട് യാത്ര എല്ലാവര്‍ക്കും ആനന്ദം പകര്‍ന്നു. ഒക്റ്റോബര്‍ ഇരുപത്തിമൂന്നാം തീയതി ലൂയിസ്‌വില്ല തടാകത്തില്‍ നടത്തുവാന്‍ തീരുമാനിച്ച ഒരു യാത്രയായിരുന്നു. അന്ന് കാലവസ്ഥ അനുകൂലമല്ലാതിരുന്നതു നിമിത്തം മുടങ്ങിപോയിരുന്നു. അന്നത്തെ ആ ദു:ഖം ഏപ്രില്‍ മുപ്പതാം തീയതി ഞായറാഴ്ച ഏവര്‍ക്കും സന്തോഷകരമായ ഒരു യാത്രയായി മാറി. അന്നേ ദിവസം തന്നെ പരിശുദ്ധകുര്‍ബാനയുടെ മധ്യേ വൈദികന്‍ വായിച്ച സുവിശേഷത്തിന്‍റെ തുടക്കം ഇങ്ങിനെയായിരുന്നു “ദു:ഖം സന്തോഷമായി മാറും” ( യോഹന്നാന്‍ 16: 1624 ) ഈ ബോട്ടുയാത്രയുമായി കൂട്ടി വായിക്കുമ്പോള്‍ ഇത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. മൂന്നു മണിക്കൂര്‍ ലൂയിസ്‌വില്ല തടാകത്തില്‍ കൂടിയുള്ള ഉല്ലാസയാത്രയില്‍ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെട്ടിരുന്നു. രണ്ടു നിലകളിലുള്ള ബോട്ടിന്‍റെ മുകളിലത്തെ നിലയില്‍ നിന്നുള്ള കാഴ്ച വളരെ…

എച്ച്1-ബി വിസ അപേക്ഷകളിൽ വൻ തട്ടിപ്പെന്നു യുഎസ് ഇമിഗ്രേഷൻ വകുപ്പ്

വാഷിംഗ്‌ടൺ ഡി സി :എച്ച്1-ബി എന്നറിയപ്പെടുന്ന താത്കാലിക തൊഴിൽ വിസകൾക്കായി 2024 സാമ്പത്തിക വർഷം സമർപ്പിച്ച അപേക്ഷകളിൽ 61 ശതമാനത്തിലധികം കുതിച്ചുയർന്നതിനു പുറകിൽ വൻ തട്ടിപ്പു നടന്നതായി യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. യുഎസ് കസ്റ്റംസ് ആൻഡ് ഇമിഗ്രേഷൻ സർവീസ് (യുഎസ്‌സിഐഎസ്) വിപുലമായ തട്ടിപ്പിനെ കുറിച്ചു നടത്തിയ അന്വേഷണങ്ങളെ തുടർന്നു , നിരവധി ഹർജികൾ നിരസിക്കുകയും അസാധുവാക്കുകയും ചെയ്തു, കൂടാതെ ക്രിമിനൽ പ്രോസിക്യൂഷനായി നിയമ നിർവ്വഹണ റഫറലുകൾ ആരംഭിക്കുന്ന പ്രക്രിയയിലാണ്”, ഏജൻസി വെള്ളിയാഴ്ച പറഞ്ഞു. ഏജൻസി പറയുന്നതനുസരിച്ച്, എച്ച്1-ബി വിസയ്ക്ക് അപേക്ഷിക്കുന്ന ചില കമ്പനികൾ ഒരേ വ്യക്തിക്ക് ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കാൻ കൂട്ടുനിന്നതാകാമെന്നു കരുതുന്നു H1-B വിസകൾ ഒരു ലോട്ടറി സമ്പ്രദായത്തിലൂടെയാണ് അനുവദിക്കുന്നത്, ഒരേ വ്യക്തിക്ക് നിരവധി അപേക്ഷകൾ സമർപ്പിക്കുന്നതുമൂലം വിസ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കമ്പനികൾ യുഎസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരിൽ…

ഫ്രറ്റേണിറ്റി സ്ഥാപകദിനാചരണം

പാലക്കാട്: ഏപ്രിൽ 30 ഫ്രറ്റേണിറ്റി സ്ഥാപകദിനത്തോടനുബന്ധിച്ച് ജില്ലയിൽ മണ്ഡലങ്ങളിലും കാമ്പസുകളിലും പതാക ഉയർത്തുകയും പ്രവർത്തകർ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പാലക്കാട് മണ്ഡലം കമ്മിറ്റിക്കു കീഴിൽ ജില്ല ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ല സെക്രട്ടറിയേറ്റംഗം റഫീഖ് പുതുപ്പള്ളിതെരുവ് പതാക ഉയർത്തി. ഷൊർണൂർ മണ്ഡലം സെക്രട്ടറി പി.ടി. അമീനയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ പ്രവർത്തകർ ചെർപ്പുളശ്ശേരി ഗവ. ജി.വി.എച്ച്.എസ്.എസിന് മുന്നിൽ പതാക ഉയർത്തി. ആലത്തൂരിൽ മണ്ഡലം കമ്മിറ്റിയംഗം ഷിയാദ് പതാക ഉയർത്തി. വിക്ടോറിയ കോളേജിൽ യൂണിറ്റ് സെക്രട്ടറി ഹിബ പതാക ഉയർത്തി. കാമ്പസ് യൂണിറ്റുകൾ ‘സാമൂഹിക നീതി’ സന്ദേശമുയർത്തുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. മധുരവിതരണം നടന്നു. സ്ഥാപകദിനത്തോടനുബന്ധിച്ച് വരുംദിവസങ്ങളിൽ പ്രവർത്തകർ രക്തദാനം പോലെയുള്ള സേവന പ്രവർത്തനങ്ങൾ ചെയ്യും.

Australia raises minimum wage for skilled migrant workers

CANBERRA  — Australia will end a decade-old freeze on the minimum wage for skilled migrant workers as part of an overhaul of what the government described as a broken migration system that fosters exploitation and favors attracting low-paid employees over filling critical skill shortages. “What has emerged is a system where it is increasingly easy for migrants to come to Australia in search of a low-paid job, but increasingly difficult for migrants with the skills that we desperately need,” said Home Affairs Minister Clare O’Neil. “One of the reasons there…

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ഇ-സ്കൂട്ടര്‍ പട്രോളിംഗ് സം‌വിധാനം

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സം‌വിധാനവുമായി പൊലീസ്. മ്യൂസിയം പരിസരത്ത് പട്രോളിംഗിന് ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാനാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ ഇ-സ്കൂട്ടറുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കും. ആൾക്കൂട്ടത്തിനിടയിൽ എളുപ്പത്തിൽ പട്രോളിങ് നടത്താമെന്നതാണ് ഇ-സ്കൂട്ടറിന്റെ പ്രധാന സവിശേഷത. ജനങ്ങൾ ഏറ്റവും കൂടുതൽ എത്തുന്ന മ്യൂസിയം മേഖലയിലാണ് ഇ- സ്കൂട്ടറുകളുടെ സേവനം പ്രയോജനപ്പെടുത്തുക. ഇവ വിജയകരമായാൽ ഇ- സ്കൂട്ടർ ഉപയോഗിച്ചുള്ള പട്രോളിംഗ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പോലീസ് പദ്ധതിയിടുന്നത്. നിലവിൽ, മണിക്കൂറില്‍ 10 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സ്കൂട്ടർ സജ്ജീകരിച്ചിരിക്കുന്നു. പിന്നെ ക്രമേണ വേഗത വർദ്ധിപ്പിക്കും. ഉപയോഗത്തിന് ശേഷം, ഇ-സ്കൂട്ടറുകൾ മടക്കി കൈയിൽ കൊണ്ടുപോകാം. അതിനാൽ, അവയുടെ പ്രവർത്തനം വളരെ ലളിതമാണ്.

തൃശൂർ പൂരത്തിന്റെ വിളംബരവുമായി തെക്കേ ഗോപുര നട തുറന്നു; ആഘോഷങ്ങൾക്ക് തുടക്കമായി

തൃശൂർ: ഇന്ന് (ഞായറാഴ്ച) തൽ 30 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശൂർ പൂരം മഹോത്സവത്തിന്‌ മുന്നോടിയായുള്ള തെക്കേ ഗോപുരനട നെയ്‌തലക്കാവ്‌ ഭഗവതിയുടെ വിഗ്രഹവും വഹിച്ചുകൊണ്ട്‌ ഗജവീരന്‍ എറണാകുളം ശിവകുമാർ തുറന്നു. വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ചടങ്ങ് കാണാനും ഫോട്ടോ എടുക്കാനും നൂറുകണക്കിന് ആളുകളാണ് നടയ്ക്ക് മുന്നിൽ രാവിലെ മുതൽ കാത്തുനിന്നത്. പാരമ്പര്യമനുസരിച്ച് ശ്രീ വടക്കുംനാഥൻ ക്ഷേത്രത്തിലെ തെക്കേ ഗോപുര നട തൃശൂർ പൂരത്തിന് മാത്രമേ തുറക്കൂ. കത്തുന്ന വേനല്‍ച്ചൂടിനെ അതിജീവിച്ച്‌ ആയിരങ്ങള്‍ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍ ചടങ്ങ്‌ വീക്ഷിക്കാന്‍ തടിച്ചുകൂടി. തൃശ്ശൂരിലെ പൂരം ആരാധകരെ നെഞ്ചിലേറ്റിയ നിമിഷമായിരുന്നു അത്‌. എറണാകുളം ശിവകുമാര്‍ സമീപത്തെ കുറ്റൂര്‍ നെയ്തലക്കാവ്‌ ക്ഷേത്രത്തില്‍ നിന്ന്‌ ദേവീ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചു. 11 മണിയോടെ ടെ ഘോഷയാത്ര വടക്കുംനാഥന്‍ ക്ഷേത്രത്തിലെത്തി. പൂരത്തിന്റെ വരവ്‌ വിളിച്ചറിയിച്ച്‌ എറണാകുളം ശിവകുമാര്‍ തെക്കേ ഗോപുരത്തിലൂടെ പുറത്തേക്ക്‌ വന്നപ്പോള്‍ ജനക്കൂട്ടം…

മൂന്നര വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു

കൊല്ലം: മൂന്നര വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം തിരുമുല്ലവാരം ഓടപ്പുറം ടിസിആർഎ-22ൽ രാഹുൽ എന്ന 22കാരനെയാണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ വീട്ടുകാരുമായി സൗഹൃദ ബന്ധത്തിലായിരുന്ന പ്രതി വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ എടുത്തു കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ബി. ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്ഐ വി.അനീഷ്, സിപിഒമാരായ രമാഭായി, ദീപുദാസ്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സേവനം പൗരാവകാശമാണ്; അഴിമതി കാണിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല: മുഖ്യമന്ത്രി

കോഴിക്കോട്: സർക്കാർ ഓഫീസുകളിൽ അഴിമതിക്കാരോട് കരുണയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് താലൂക്ക് അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിലധികം വകുപ്പുകളുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. താലൂക്ക് തല അദാലത്തുകളിൽ പ്രതീക്ഷിച്ചത്ര പരാതികൾ ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ ഫയലിനും ഒരു ജീവിതമുണ്ടെന്ന ഓർമ്മപ്പെടുത്തല്‍ വലിയ ചലനമാണുണ്ടാക്കിയത്. സർക്കാർ ഓഫീസുകളിൽ എത്തുന്നവരോട് ഔദാര്യമോ ദയയോ അല്ല കാണിക്കേണ്ടത്. സേവനം ഓരോ പൗരന്റെയും അവകാശമാണ്. അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറണം. കെഎഎസ് ഭരണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. അഴിമതി കാട്ടുന്നവരോട് ഒരു ദയയുമുണ്ടാകില്ല. സർക്കാർ ജോലിയിൽ കയറും മുൻപ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പരിശീലനം അനിവാര്യമാണ്. എന്തെല്ലാം ചെയ്യണം, എന്തൊക്കെ ചെയ്യരുത്, സേവനങ്ങൾ എങ്ങനെ വേഗത്തിൽ നൽകാം തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകും. 47000 ൽ പരം പരാതികളാണ് താലൂക്ക് തല…