ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ അഖില ലോക പ്രാർത്ഥനാ ദിനം മാർച്ച് 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12.30 വരെ മെസ്ക്വിറ്റ് സെന്റ്. പോൾസ് മാർത്തോമ്മ ദേവാലയത്തിൽ (1002 Barnes Bridge Rd, Mesquite, Tx 75150) വെച്ച് നടത്തപ്പെടും. സിസ്റ്റർ മരിയ തെങ്ങുംതോട്ടത്തിൽ (സെന്റ്. തോമസ് സീറോ മലബാർ കാതലിക്ക് ചർച്ച്, ഗാർലന്റ് ) മുഖ്യ സന്ദേശം നൽകും. കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ ഗായകസംഘം ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും. ലോകത്തിലെ 170ൽ പരം രാജ്യങ്ങളിൽ ക്രിസ്തിയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർത്ഥിക്കുവാനായി മാർച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാർത്ഥനാദിനമായി ആചരിച്ചുവരുന്നതാണ് വേൾഡ് ഡേ പ്രയർ. തായ്‌വാനിലെ കഷ്ടത അനുഭവിക്കുന്ന ജനാവിഭാഗത്തിനായിട്ടാണ്…
Author: പി.പി. ചെറിയാന്
പാചക കലയില്‍ കനേഡിയന്‍ തലസ്ഥാന നഗരിയില്‍ മലയാളികളുടെ ജൈത്രയാത്ര
ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ മലയാളിയുടെ ഭക്ഷണ രുചിക്കൂട്ട് തദ്ദേശീയരായ കാനഡക്കാര്‍ക്ക് ഏറെ പരിചയമില്ലാത്ത 2004 കാലഘട്ടത്തില്‍ മലയാളി രുചിക്കൂട്ട് തദ്ദേശീയര്‍ക്ക് വിളമ്പി കഴിഞ്ഞ ഇരുപത് വര്‍ഷമായി ജോ തോട്ടുങ്കല്‍ തന്റെ ജൈത്രയാത്ര തുടരുന്നു. ജോ തോട്ടുങ്കല്‍ നേതൃത്വം കൊടുക്കുന്ന താലി, കോക്കനട്ട് ലഗൂണ്‍ എന്നീ റെസ്റ്റോറന്റുകള്‍ കാനഡക്കാരായ തദ്ദേശീയരുടെ ഇടയില്‍ വളരെ പ്രസിദ്ധമാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പെട്ട രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ ഇഷ്ട ഭോജ്യം വിളമ്പുന്ന ഇടമാണ് ജോ തോട്ടുങ്കല്‍ നേതൃത്വം കൊടുക്കുന്ന കോക്കനട്ട് ലഗൂണ്‍. ഇന്ത്യന്‍ പാചക കല തദ്ദേശീയരായ കാനഡക്കാരെ പരിചയപ്പെടുത്തുന്നതിലേക്കായി 2019-ല്‍ അദ്ദേഹം പുറത്തിറക്കിയ ‘കുക്ക് ബുക്ക്’ തദ്ദേശീയരായ കാനഡക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് അതിന്റെ രണ്ടാം എഡിഷന്‍ ‘മൈ താലി എ സിമ്പിള്‍ ഇന്ത്യന്‍ കിച്ചന്‍ (My Thali A Simple Indian Kitchen) ) എന്ന പേരില്‍…
മനു ഡാനിയുടെ തിരെഞ്ഞെടുപ്പ് പ്രവർത്തനോത്ഘാടനം മേയർ സജി ജോർജ് നിർവഹിച്ചു
സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിയുടെ തിരെഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനോത്ഘാടനം ഉത്ഘാടനം സണ്ണിവെയ്ല്‍ സിറ്റിമേയറും മലയാളിയുമായ സജി ജോർജ് നിർവഹിച്ചു .മാർച്ച് 9 വ്യാഴാഴ്ച വൈകീട്ട് ബ്ലു ബോണറ്റിൽ ചേർന്ന യോഗത്തിൽ ഡാനി തങ്കച്ചൻ ആമുഖ പ്രസംഗം നടത്തുകയും സ്വാഗതം ആശംസികുകയും ചെയ്തു. സണ്ണിവെയ്ല്‍ സിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന മനുവിന്റെ വിജയം സിറ്റിയുടെ വളർച്ചക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്നും ,മനുവിനെപോലെ പുതിയ തലമുറയിൽ നിന്നുള്ളവർ ലോക്കൽ ബോഡികളിൽ പങ്കാളിത്വം വഹിക്കുവാൻ മുന്നോട്ടു വരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും വിജയിപ്പിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് മേയർ പറഞ്ഞു. കൗൺസിലിലേക്ക് മത്സരിക്കുവാൻ തീരുമാനിച്ച സാഹചര്യങ്ങളെ കുറിച്ചും, ഭാവി പരിപാടികളെക്കുറിച്ചും സ്ഥാനാർഥി മനു വിശദീകരിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വരെ കാത്തുനിൽക്കാതെ ഏർലി വോട്ടിംഗ് ദിവസങ്ങളിൽ തന്നെ സമ്മതിദാനാവകാശം…
പാർക്ക് ഹിൽ സെൻറ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വൻ തുടക്കം
പാർക്ക് ഹിൽ (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് ടീം മാർച്ച് 5 ഞായറാഴ്ച പാർക്ക് ഹിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. വികാരി ഫാ. നൈനാൻ ഈശോ കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്യുകയും കോൺഫറൻസിനെ കുറിച്ച് മികച്ച ആമുഖം നൽകുകയും ചെയ്തു. മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗം) എന്നിവരടങ്ങിയ കോൺഫറൻസ് ടീമിനെ സജി എം. പോത്തൻ (ഫിനാൻസ് മാനേജർ) പരിചയപ്പെടുത്തി. സജി എം. പോത്തൻ കോൺഫറൻസിന്റെ പൊതു വിവരങ്ങൾ നൽകി. മാത്യു ജോഷ്വ കോൺഫറൻസ് റെജിസ്ട്രേഷൻ പ്രക്രിയ വിശദീകരിച്ചു. കോൺഫറൻസിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ചും സ്പോൺസർഷിപ്പിനുള്ള അവസരങ്ങളെ കുറിച്ചും ബിജോ തോമസ് വിശദാംശങ്ങൾ നൽകി. ജൂലൈ 12…
കെ . എച് .എ. യുടെ 2023-24 കാലയളവിലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു
ഫീനിക്സ് : അരിസോണയിലെ ഹിന്ദു മലയാളി കൂട്ടായ്മയായ കേരളാ ഹിന്ദുസ് ഓഫ് അരിസോണയുടെ (കെ. എച്. എ.) 2023-24 കാലയളവിലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. മാർച്ച് 4-ന് ശനിയാഴ്ച ആരിസോണയിലെ ഗിൽബെർട്ടിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ദിലീപ് പിള്ളയുടെ പ്രാർഥനയോടെ ആരംഭിച്ച ജനറൽ ബോഡി മീറ്റിംഗിൽ കഴിഞ്ഞ ഭരണസമിതി വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പ്രെസിഡന്റായി ജിജു അപ്പുകുട്ടൻ, വൈസ് പ്രെസിഡന്റായി ലേഖ നായർ, സെക്രെട്ടറിയായി രാജേഷ് ഗംഗാധരൻ, ട്രഷററായി ഡോ. പ്രവീൺ ഷേണായ്, ജോയിന്റ് സെക്രട്ടറിയായി കിരൺ മോഹൻ, ജോയിന്റ് ട്രഷററായി ധനീഷ്, വനിതാ പ്രതിനിധിയായി ഡോ. നിഷ പിള്ള, യുവജന പ്രതിനിധിയായി അമൽ ശ്രീകുമാർ എന്നിവരെയും ബൈലോ ചെയറായി പ്രസീദ് രായിരം കണ്ടത്ത്, സത്സംഗ ചെയറായി ഡോ. ഗിരിജ മേനോൻ, കെ.എച്.എയുടെ “ആരോഗ്യ അഗോര” പ്രവർത്തനങ്ങളുടെ ചെയറായി…
കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍ 2023 – 24 പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു
കൊളംബസ്: കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍, പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ 2023 – 2024 കാലയളവിലേക്കുള്ള പാരിഷ് കൗണ്‍സില്‍ പുതിയ പ്രതിനിധികൾ ചുമതലയേറ്റു. ജിൻസൺ സാനി (ട്രസ്റ്റി), ദീപു പോൾ (ട്രസ്റ്റി), എബിന്‍ ജയിംസ് (ഫിനാന്‍സ്), ബബിത ഡിലിൻ (പി.ആർ.ഓ, സി.സി.ഡി), ഷിംഷ മനോജ് (സെക്രട്ടറി, ലിറ്റര്‍ജി, ക്വയര്‍), ബിനിക്സ് ജോൺ (ഫാമിലി അപോസ്റ്റലെറ്റ്, സാക്രിസ്റ്റിൻ), പ്രശാന്ത് നിക്കോളാസ് (സേഫ് എന്‍വയണ്‍മെന്റ്, ഐ.റ്റി & സോഷ്യൽ മീഡിയ ) , സ്റ്റാലിൻ ജോസഫ് (ചാരിറ്റി, യൂത്ത് അപോസ്റ്റലെറ്റ്) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് കൂടാതെ, മിഷനിലെ രണ്ടു വാര്‍ഡുകളും 2023 – 2024 ലേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. ജോസഫ് സെബാസ്റ്റ്യൻ , റോസ്മി അരുൺ (സെയിന്റ്റ്. അല്‍ഫോന്‍സാ വാര്‍ഡ്), ചെറിയാൻ മാത്യു , ഡോക്ടർ. ദീപക് തോമസ് (സെയിന്റ്റ്. ചാവറ വാര്‍ഡ്)…
ഫിലാഡല്‍ഫിയയില്‍ ബിഷപ് തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം വെള്ളിയാഴ്ച്ച ആരംഭിക്കും
ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയിലെ വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് ആരംഭിച്ച് ഞായറാഴ്ച്ച മൂന്നുമണിക്ക് അവസാനിക്കും. ചങ്ങനാശ്ശേരി അതിരൂപതാസഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആണ് ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും, മതബോധനസ്കൂള്‍ കുട്ടികള്‍ക്കും സമാന്തരമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണു ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കു മലയാളത്തിലുള്ള മൂന്നുദിവസത്തെ ധ്യാനം ആണു മാര്‍ തോമസ് തറയില്‍ നയിക്കുന്നത്. മാര്‍ച്ച് 10 വെള്ളിയാഴ്ച്ച ഏഴുമണിക്ക് ജപമാലയോടും, വി. കുര്‍ബാനയോടും കൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുരിശിന്‍റെ വഴി എന്നിവയാണു വെള്ളിയാഴ്ച്ചയിലെ പരിപാടികള്‍. ഒന്‍പതു മണിക്ക് സമാപനം. മാര്‍ച്ച് 11 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ച്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍. അഞ്ചുമണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും. മാര്‍ച്ച് 12 ഞായറാഴ്ച്ച രാവിലെ എട്ടരക്കുള്ള…
അസുഖ വിവരമറിഞ്ഞ് മണിക്കൂറുകൾക്കകം ബാലയെ കാണാൻ അമൃതയും മകൾ പപ്പുവും ആശുപത്രിയിലെത്തി
കൊച്ചി; കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ട് ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ കാണാൻ ബാലയുടെ മുൻ ഭാര്യയും ഗായികയുമായ അമൃതയും മകൾ പപ്പുവും എത്തി. അമൃതയുടെ സഹോദരി അഭിരാമിയും ബാലയെ കാണാന്‍ ആശുപത്രിയിലെത്തി. രാവിലെ തന്നെ കാണാനെത്തിയ ഉണ്ണി മുകുന്ദനോടും സുഹൃത്തുക്കളോടും മകളെ കാണണമെന്ന ആഗ്രഹം ബാല പ്രകടിപ്പിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം അമൃതയും പപ്പുവും ആശുപത്രിയിലേക്ക് ഓടിയെത്തി. ഫേസ്ബുക്കിലൂടെയാണ് അഭിരാമി ഇക്കാര്യം അറിയിച്ചത്. ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു എന്നാണ് അഭിരാമി ഫെയ്സ്ബുക്കിൽ കുറിച്ചത്. അമൃത ഇപ്പോഴും ആശുപത്രിയിലുണ്ട്. ചെന്നൈയിൽ നിന്ന് ബാലയുടെ സഹോദരൻ ശിവ എത്തിയിട്ടുണ്ടെന്നും നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ലെന്നും അഭിരാമി പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ബാലയുടെ രോഗശാന്തിക്കായി പ്രാർത്ഥിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ…
പാചക വാതക വിലവർധനവിൽ വ്യാപാരികളുടെ പ്രതിഷേധം
പാചകവാതക വില അനിയന്ത്രിതമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ചു കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ആലപ്പുഴ ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിനു മുൻപിൽ നിന്നും ആരംഭിച്ച പ്രകടനം മുല്ലക്കൽ ജംഗ്ഷനിലെത്തി നടത്തിയ യോഗംവ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി. ബൈജു ഉത്ഘാടനം ചെയ്തു. എം എം ഷെരിഫ്, എസ്സ്. ശരത്ത്, പി സി. മോനിച്ചൻ, ബി. എസ്. അഫ്സൽ, ജെമീല പുരുഷോത്തമൻ, ഇ എ സെമീർ,ലെജി സനൽ, വി. വേണു എന്നിവർ സംസാരിച്ചു
Public Invited to Help Create a Public Artwork to Raise Awareness About Flooding Along the Hackensack River
(Hackensack, New Jersey; March 6, 2023) – Are you concerned about flooding from the Hackensack River? Attend the Northern New Jersey Community Foundation’s ArtsBergen initiative’s Flood Theater Community Workshop to raise awareness about the devastating effects of flooding along the Hackensack River. Join us to share your flood story and to create a quilt square for a public artwork, Flood Theater. The interactive workshop takes place on Wednesday, March 29 from 6:00 p.m. to 8:00 p.m. at Oradell Borough Hall on the top floor located at 355 Kinderkamack Rd. in…
