പ്രധാനമന്ത്രി മോദി ഉക്രേനിയൻ പ്രസിഡന്റ് സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാനമന്ത്രിക്ക് വിജയകരമായ ജി 20 പ്രസിഡൻസിക്ക് ആശംസകൾ നേരുന്നതായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ട്വീറ്റ് ചെയ്തു. റഷ്യ അഴിച്ചുവിട്ട തന്റെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ പരാമർശിച്ച്, ജി 20 ലാണ് താൻ സമാധാന സൂത്രവാക്യം ആരംഭിച്ചതെന്നും അത് നടപ്പിലാക്കുന്നതിൽ ഇന്ത്യയുടെ പങ്കാളിത്തം താൻ കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎന്നിലെ മാനുഷിക സഹായത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രി മോദിയോട് സെലൻസ്‌കി നന്ദി പറഞ്ഞു. “ഞാൻ പ്രധാനമന്ത്രി മോദിയുമായി ഒരു ഫോൺ കോൾ നടത്തി, വിജയകരമായ ജി 20 പ്രസിഡന്റ് സ്ഥാനം ലഭിച്ചതില്‍ ആശംസ അറിയിച്ചു. ഈ പ്ലാറ്റ്‌ഫോമിലാണ് ഞാൻ സമാധാന സൂത്രവാക്യം പ്രഖ്യാപിച്ചത്, ഇപ്പോൾ അത് നടപ്പിലാക്കുന്നതിൽ ഇന്ത്യയുടെ പങ്കാളിത്തം ഞാൻ പ്രതീക്ഷിക്കുന്നു. യുഎന്നിലെ മാനുഷിക സഹായത്തിനും പിന്തുണയ്ക്കും ഞാൻ നന്ദി പറഞ്ഞു,” ഉക്രേനിയൻ പ്രസിഡന്റ് ട്വീറ്റ് ചെയ്തു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൈവ് ചർച്ചകൾ…

ക്രിസ്മസ് രാവില്‍ കമല ഹാരിസിന്റെ വീടിന്റെ സമീപം എത്തിയത് മൂന്ന് ബസ് നിറയെ അനധികൃത കുടിയേറ്റക്കാര്‍

വാഷിംഗ്ടണ്‍: ക്രിസ്മസ് തലേന്ന് യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വീടിനു സമീപം അപ്രതീക്ഷിതമായി എത്തിയത് 130 കുടിയേറ്റക്കാരേയും വഹിച്ചുള്ള മൂന്ന് ബസ്സുകള്‍. മുപ്പത്തിയാറു മണിക്കൂര്‍ അതികഠിനമായ തണുപ്പിനെ അതിജീവിച്ചാണ് ബസ്സുകളിലെ യാത്രക്കാര്‍ ഇവിടെ എത്തിചേര്‍ന്നത്. ടെക്‌സസ്സില്‍ നിന്നും ഗവര്‍ണ്ണറുടെ നിര്‍ദ്ദേശപ്രകാരം അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറുന്ന അനധികൃത കുടിയേറ്റക്കാരെ ന്യൂയോര്‍ക്കിലേക്ക് ബസ്സില്‍ കയറ്റി അയയ്ക്കുകയാണ് പതിവ്. ടെക്‌സസ് ഡിവിഷന്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ന്യൂയോര്‍ക്കിലേക്ക് കയറ്റി അയച്ച മൂന്ന് ബസ്സിലെ യാത്രക്കാരാണ് വഴിയില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് വാഷിംഗ്ടണിലേക്ക് എത്തിയത്. ഇവരെ പ്രതീക്ഷിച്ചു നിന്നിരുന്ന വളണ്ടിയര്‍മാര്‍ വാഷിംഗ്ടണില്‍ എത്തിയ, ശരിയായ വസ്ത്രം പോലും അതിശൈത്യത്തെ അതിജീവിക്കുവാന്‍ ഇല്ലാതിരുന്ന ഇവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും, ഫൂഡുകളും നല്‍കിയതെന്ന് മൈഗ്രന്റ് സോളിഡാരിറ്റി മൂച്ചല്‍ എയ്ഡ് നെറ്റ് വര്‍ക്ക് ഓര്‍ഗനൈസര്‍ മാധവി ബായ് പറഞ്ഞു. 20 ഡിഗ്രിയില്‍ താഴെയായിരുന്നു ഇവിടത്തെ താപനില. രാഷ്്ട്രീയ…

കുണ്ടറ അസോസിയേഷൻ വാർഷികം ആഘോഷിച്ചു

ഹൂസ്റ്റൺ : കുണ്ടറ അസോസിയേഷന്റെ പതിനെട്ടാമതു വാർഷിക യോഗം സ്റ്റാഫോർഡിലുള്ള മാത്യു വൈരമണിന്റെ വസതിയിൽ പ്രസിഡന്റ് കെ. കെ. ജോണിന്റെ അധ്യക്ഷതയിൽ നടന്നു. കെ. കെ. ജോൺ എല്ലാവരെയും സ്വാഗതം ചെയ്തു. സി. എം. ജോൺ വചന ശുശ്രൂഷ നിർവഹിച്ചു. മാത്യു ജോർജുകുട്ടി വേദഭാഗം വായിക്കുകയും ജെയിംസ് സാമൂവേലും രാജൻ ഡാനിയേലും പ്രാർഥിക്കുകയും ചെയ്തു. കുണ്ടറ അസോസിയേഷന്റെ പുതിയ ട്രഷററായി രാജൻ ഡാനിയേലിനെ തിരഞ്ഞെടുത്തു. സെക്രട്ടറി ഡോ. മാത്യു വൈരമൺ എല്ലാവർക്കും കൃതജ്ഞത പറഞ്ഞു. മുഖത്തല, മുളവന, കുണ്ടറയുടെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നു ഹൂസ്റ്റണിലും സമീപ സിറ്റികളിലും താമസിക്കുന്ന ഒരു കൂട്ടം ആളുകൾ ഈ യോഗത്തിൽ സംബന്ധിച്ചു. ഫിലഡൽഫിയായിൽ താമസിക്കുന്ന കുണ്ടറ സ്വദേശിയായ എബി ജോൺ ഈ യോഗത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുത്തു.

ഹിമപാതത്തിലും അതിശൈത്യത്തിലും മരിച്ചവരുടെ സംഖ്യ 34 ആയി

ന്യൂയോർക്ക് : നോർത്ത് അമേരിക്കയില്‍ ഗുരുതരമായി തുടരുന്ന ഹിമപാതത്തിലും അതിശൈത്യത്തിലും ശീത കൊടുങ്കാറ്റിലും മരിച്ചവരുടെ സംഖ്യ 34 ആയി. അതിശക്തമായി തുടരുന്ന ‘ബോംബ് സൈക്ലോണ്‍’ എന്നറിയപ്പെടുന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അമേരിക്കയിലെ 60 ശതമാനത്തോളം പേരെ അതിശൈത്യം ബാധിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ശീതക്കാറ്റ് വൈദ്യുതി വിതരണത്തെയും കാര്യമായി ബാധിച്ചു. ക്രിസ്തുമസ്സ് ദിനത്തിൽ രാജ്യവ്യാപകമായി 259785 വീടുകളിലും വ്യാപാര കേന്ദ്രങ്ങളിലും വൈദ്യുതി മുടങ്ങി..ആയിരക്കണക്കിന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തണുപ്പാണ് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി.

ടെക്‌സസ് എ & എം വിദ്യാര്‍ത്ഥിയെ ഓസ്റ്റിനില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഓസ്റ്റിന്‍: ഡിസംബര്‍ 16ന് കാണാതായ ടെക്‌സസ് എ & എം വിദ്യാര്‍ത്ഥി റ്റേനര്‍ ഹോംഗിന്റെ (22) മൃതദ്ദേഹം ഡിസംബര്‍ 23 ശനിയാഴ്ച ഓസ്റ്റിനില്‍ കണ്ടെത്തിയതായി കോളേജ് സ്‌റ്റേഷന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. റ്റേനറിനെ കാണാതായ ദിവസമാണ് ഗ്രാജുവേഷനില്‍ സാക്ഷികളാകേണ്ടിന് മാതാപിതാക്കളും കുടുംബാംഗങ്ങളും കോളേജ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. ഗ്രാജുവേഷന് മുമ്പ് എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കേണ്ടതിനുള്ള ക്രമീകരണവും ചെയ്തിരുന്നു. എന്നാല്‍ റ്റാനര്‍ ഭക്ഷണത്തിനെത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. മൊബൈല്‍ ഫോണും ഓഫ് ചെയ്തിരുന്നു. വെള്ളിയാഴ്ച കാണാതായതു മുതല്‍ പല സ്ഥലങ്ങളിലും റ്റാനറുടെ കാര്‍ വീഡിയോയില്‍ കണ്ടെത്തി. 2009 സില്‍വര്‍ ലക്‌സു കാറിലായിരുന്നു വിദ്യാര്‍ത്ഥിയെ അവസാനമായി കാണുന്നത്. കണ്ടെത്തുന്നതിന് ആംബര്‍ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ കാര്‍ കണ്ടെത്തിയത് പെനി ബെക്കര്‍ പാലത്തിന് സമീപമാണ്. അവിടെ തന്നെയായിരുന്നു റ്റാനറുടെ മൃതദ്ദേഹവും. റ്റാനറുടെ തിരോധാനം അവിശ്വസീനയമാണെന്നാണ് അമ്മാവന്‍…

റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിന് നവ നേതൃത്വം

ഡാളസ്: കേരളാ പെന്തകോസ്തൽ റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിന്റെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), രാജൂ തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറർ) എന്നിവരെയാണ് എക്സിക്യൂട്ടിവ് സ്ഥാനത്തേയ്ക്ക് ഐക്യകണ്ഠേന ജനറൽ ബോഡി അംഗീകരിച്ചത്. ഡിസംബർ 18-ന് ഗാർലന്റിലെ മൗണ്ട് സിനായി ചർച്ചിൽ വച്ചുനടന്ന റൈറ്റേഴ്‌സ് ഫോറം വാർഷികയോഗത്തിൽ മുൻ ഭാരവാഹികളായ പാസ്റ്റർ ജോൺസൺ സഖറിയ(പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), തോമസ് ചെല്ലേത്ത് (ട്രഷറർ) എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. കോവിഡിന്റെ പ്രതിസന്ധിഘട്ടത്തിലും നല്ല നിലയിൽ റൈറ്റേഴ്‌സ് ഫോറം പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച മുൻ ഭാരവാഹികളെ ജനറൽബോഡി അഭിനന്ദിക്കുകയുണ്ടായി. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട തോമസ് മുല്ലയ്ക്കൽ എഴുത്തുകാരൻ, ഗ്രന്ഥകാരൻ, അദ്ധ്യാപകൻ, പ്രഭാഷകൻ, സഭാശുശ്രൂഷകൻ എന്നീ നിലകളിൽ ക്രിസ്തീയ മണ്ഡലത്തിൽ സജീവമാണ്. എക്സ്പ്രസ് ഹെറാൾഡ് എന്ന ഓൺലൈൻ പത്രത്തിന്റെ പത്രാധിപർ കൂടിയായ രാജൂ തരകൻ ക്രിസ്തീയ- സെക്കുലർ…

ഉണ്ണി മകുന്ദനും സംഘവും ഹരിവരാസനം പുനരാവിഷ്ക്കരിച്ചു; ശ്രദ്ധേയമായി മാളികപ്പുറത്തിലെ ഗാനം

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം ‘മാളികപ്പുറം’ റിലീസിനൊരുങ്ങി. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രസിദ്ധമായ ‘ഹരിവരാസനം’ എന്ന കീർത്തനം പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍. പ്രകാശ് പുത്തൂരാണ് ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീത സം‌വിധാനം ചെയ്ത ഗാനം ആലപിക്കാൻ ആയിരത്തിലധികം പേരില്‍ നിന്നാണ് നിന്നാണ് പ്രകാശിനെ തിരഞ്ഞെടുത്തതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. നേരത്തെ ‘ഗണപതി തുണയരുളുക’ എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. ഈ ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. സിനിമയുടെ ട്രെയിലറും നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുക. സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണിത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നത്.ആന്റോ ജോസഫയുടെ ഉടമസ്ഥതയിലുള്ള ആൻ…

ബിഹാറില്‍ ഇഷ്ടിക ചൂളയിൽ സ്‌ഫോടനം; മരണസംഖ്യ 9 ആയി; 8 പേർക്ക് പരിക്കേറ്റു

ബീഹാറിലെ രാംഗർവയിലെ ഇഷ്ടിക ചൂളയിലെ ചിമ്മിനി പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം ശനിയാഴ്ച രാവിലെ ഒമ്പതായി ഉയർന്നു. പരിക്കേറ്റ എട്ട് പേരെ റക്സൗളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് കിഴക്കൻ ചമ്പാരൻ ജില്ലയിൽ ഇഷ്ടിക ചൂളയിലെ ചിമ്മിനി പൊട്ടിത്തെറിച്ച് ഉടമ ഉൾപ്പെടെ നിരവധി പേർ മരിച്ചത്. ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും സംഭവസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം നടത്തി. മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് സർക്കാർ മികച്ച ചികിത്സ നൽകുമെന്ന് മുഖ്യമന്ത്രി കുമാർ ഉറപ്പു നൽകിയപ്പോൾ, പ്രധാനമന്ത്രി മോദി മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

ടൈറ്റാനിയം ജോലി തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിലെ തൊഴിൽ തട്ടിപ്പ് കേസുകൾ അന്വേഷിക്കാൻ ദക്ഷിണ മേഖല ഐജി സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഒമ്പതംഗ സംഘത്തിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ജെ കെ ദിനമാണ് അന്വേഷണ സംഘത്തലവൻ. ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡിലെ തട്ടിപ്പുമായി ബന്ധപ്പെട്ട സ്റ്റേഷൻ കൺട്രോൾമെന്റ്, മ്യൂസിയം, പൂജപ്പുര, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള കേസുകൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. കൺട്രോൾ എസ്എച്ച്ഒ ബി എം ഷാഫി, കൺട്രോൾ റൂം ഇൻസ്‌പെക്ടർ ഡി സാബു, പൂജപ്പുര എസ്എച്ച്ഒ ആർ റോജ്, വനിത സ്റ്റേഷൻ എസ്എച്ച്ഒ ആശാചന്ദ്രൻ, സബ് ഇൻസ്‌പെക്‌ടർമാരായ പി ഡി ജിജുകുമാർ (മ്യൂസിയം), എസ് എസ് ദിൽജിത്ത് (കൺട്രോൺ), ആർ…

ഇന്നത്തെ രാശിഫലം (ഡിസംബര്‍ 24, ശനി)

ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാൽ ഇന്ന് പൊതുവിൽ ഒരു ഭാഗ്യദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്‌പോർട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങൾ എന്നിവ പോലെ ഇഷ്ടപ്പെടുന്ന മേഖലയിൽ പ്രവർത്തിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും. വിദ്യാർത്ഥികൾക്ക് അവർ തിരഞ്ഞെടുത്ത പഠനവിഷയത്തിൽ മികവ് കാണിക്കാൻ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: ഇന്ന് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാൽ ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കാൻ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാൽ നിഷ്ക്രിയത അനുഭവപ്പെടുന്നത് നിങ്ങളെ ഉൽകണ്ഠാകുലനാക്കിയേക്കാം. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലൊ അല്ലെങ്കിൽ നിയമപ്രശ്‌നങ്ങളിലൊ തിടുക്കത്തിൽ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.  തുലാം: ഇന്ന് ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് നിങ്ങൾ ഏതെങ്കിലും മതപരമായ സ്ഥലം സന്ദർശിക്കുക. ചുറ്റും നോക്കുമ്പോൾ കാര്യങ്ങളെല്ലാം പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും. കുടുംബബന്ധങ്ങളിലെ സന്തോഷവും, നിങ്ങൾക്ക് ശത്രുക്കളുടെയും വിജയം നേടാനും ഏത് ജോലിയും വിജയകരമായി…