കോട്ടയം: നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ ബാധകമാകുന്ന പഞ്ചായത്തുകളുടെ എണ്ണത്തില്‍ ഓരോ തവണയും വ്യത്യസ്തമായ കണക്കുകള്‍ അവതരിപ്പിച്ച് വനംവകുപ്പ് അവ്യക്തത സൃഷ്ടിക്കുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനുപോലും വ്യക്തമായ കണക്കില്ലാത്തത് നിര്‍ഭാഗ്യകരമാണെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍. 115 പഞ്ചായത്തുകളിലാണ് ബഫര്‍സോണ്‍ ബാധകമാകുന്നതെന്ന് വനംവകുപ്പ് മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തുവിട്ട ഉപഗ്രഹസര്‍വ്വേയിലിത് 106 പഞ്ചായത്തുകളാണ്. എന്നാല്‍ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഉന്നതതല സമ്മേളനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് 87 പഞ്ചായത്തുകളും. സംസ്ഥാന ഭരണസംവിധാനത്തിലെ ഉദ്യോഗസ്ഥ കെടുകാര്യസ്ഥത തുറന്നുകാട്ടുന്നതാണ് ഈ കണക്കുകള്‍. ഉപഗ്രഹസര്‍വ്വേ പുറത്തുവന്നിരിക്കുമ്പോള്‍ കാലങ്ങളായി കൈവശംവെച്ച് അനുഭവിക്കുന്നതും പതിറ്റാണ്ടുകള്‍ക്കു മുമ്പ് ധനാധാരം രജിസ്റ്റര്‍ ചെയ്ത് വിലകൊടുത്ത് വാങ്ങിയതുമായ കൈവശഭൂമി വനഭൂമിയായി സര്‍ക്കാര്‍ മാപ്പില്‍ വന്നിരിക്കുന്നത് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തന പരാജയമാണ് സൂചിപ്പിക്കുന്നത്. ഇത് ജനങ്ങളെ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനിറങ്ങുവാന്‍ ഇടയാക്കും. പരിസ്ഥിതിലോലത്തിന്റെയും ബഫര്‍സോണിന്റെയും അടിസ്ഥാന യൂണിറ്റ് വില്ലേജാണ്. ഉദാഹരണമായി 123 വില്ലേജുകളാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്.…
Author: പ്രസ് റിലീസ്
സാജു ഭാര്യയേയും മക്കളേയും കൊന്നത് തനിക്ക് നല്ല ജോലി ലഭിക്കില്ലെന്ന നിരാശ കൊണ്ടാണെന്ന്
വൈക്കം: ബ്രിട്ടനിൽ മലയാളി നഴ്‌സ് അഞ്ജുവും 2 മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് സാജുവിന്റെ മനോവിഷമവും പെട്ടെന്നുള്ള പ്രകോപനവുമാണെന്ന് സൂചന. അഞ്ജുവിന് കെറ്ററിംഗിലെ ആശുപത്രിയിൽ നഴ്‌സായി ജോലി ലഭിച്ചതിനെ തുടർന്ന് ആശ്രിത വിസയിലാണ് സാജു ബ്രിട്ടനിലേക്ക് പോയത്. പിന്നീട് കുട്ടികളെയും കൊണ്ടുപോയി. ബ്രിട്ടീഷ് നിയമമനുസരിച്ച് കുട്ടികളെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയില്ല. കുട്ടികളെ പരിപാലിക്കാൻ മാതാപിതാക്കളിൽ ഒരാൾ വീട്ടിൽ തന്നെ കഴിയണം. അതാണ് നിയമ. ഇതോടെ തനിക്ക് ഉടൻ ജോലി ലഭിക്കില്ലെന്ന് സാജുവിന് ബോധ്യമായി. പിന്നെ സാജുവിന് മലയാളി സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. മദ്യലഹരിയിലാണ് സാജു കൊല നടത്തിയതെന്നാണ് ബ്രിട്ടനിലുള്ള മലയാളികളിൽ നിന്നു ലഭിക്കുന്ന വിവരം. 15നു രാത്രിയാണ് അഞ്ജുവിനെയും മക്കളായ ജീവ, ജാൻവി എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളാണ് കൊല്ലപ്പെട്ട അഞ്ജു. കൊല നടത്തിയെന്നു തെളിഞ്ഞാൽ…
യു എസ് ടിക്ക് വിദ്യാഭ്യാസ-സാമൂഹിക വികസന പ്രവർത്തനങ്ങൾക്കുള്ള പിഎംഐ സൗത്ത് ഏഷ്യ പുരസ്ക്കാരം
ഇന്ത്യയിലുടനീളം വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക വികസനത്തിലൂടെയും ഗ്രാമീണ ജനതയ്ക്ക് മുന്നേറ്റം ഉറപ്പിക്കാനുള്ള സമഗ്ര ശ്രമങ്ങൾക്കാണ് അവാർഡ് ലഭിച്ചത് തിരുവനന്തപുരം, ഡിസംബർ 21, 2022: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി യ്ക്ക് പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പിഎംഐ) സൗത്ത് ഏഷ്യയുടെ പുരസ്ക്കാരം. സാമൂഹിക ക്ഷേമ രംഗത്തു നൽകിയ മികച്ച സംഭാവനകൾക്കുള്ള പുരസ്കാരത്തിനാണ് യു എസ് ടി തിരഞ്ഞെടുക്കപ്പെട്ടത്. കമ്പനി നടപ്പിലാക്കുന്ന സാമൂഹിക ക്ഷേമം ലക്ഷ്യമാക്കിയുള്ള ശക്തമായ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭങ്ങളാണ് അംഗീകാരത്തിനു കാരണമായത്. ഈ മേഖലയിലെ മികച്ച സംരംഭങ്ങളെ തിരഞ്ഞെടുക്കുവാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണ് പി എം ഐ. ‘സസ്‌റ്റെയ്നബിൾ ഡെവലപ്മെന്റ് ഗോൾസ് 2030’ എന്ന ലക്ഷ്യവുമായി ബന്ധപ്പെടുത്തി വിവിധ സിഎസ്ആർ ക്യാമ്പയിനുകളാണ് യു എസ് ടി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ വിദ്യാഭ്യാസ-സാമൂഹിക വികസന പ്രവർത്തനങ്ങൾക്കുവേണ്ടി യു…
ക്രൈസ്തവര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ രാജ്യത്ത് വ്യാപകമാകുന്നത് ആശങ്കാജനകം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നത് ആശങ്കാജനകമാണെന്നും ഭരണഘടന ഉറപ്പുവരുത്തുന്ന മതവിശ്വാസ നീതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം അധികാരത്തിലിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍വ്വഹിക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ക്രൈസ്തവര്‍ക്കുനേരെ വിദ്വേഷപരമായ മതപീഡന അക്രമങ്ങങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കുത്തനെ ഉയര്‍ന്നിരിക്കുന്നു. 2018ല്‍ 292 കേസുകളാണ് ഇന്ത്യയിലുള്ളതെങ്കില്‍ 2022 ഡിസംബറിലിത് 541 ലെത്തിയിരിക്കുന്നു. ഉത്തര്‍പ്രദേശിലും ഛത്തീസ്ഗഡിലുമാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നിരിക്കുന്നത്. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ ഇക്കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാണ്. ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ സര്‍ക്കാരുകളുടെ പിന്തുണയോടുകൂടിയാണ് ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങള്‍ തീവ്രവാദഗ്രൂപ്പുകള്‍ അഴിച്ചുവിടുന്നത്. ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുള്ള സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും മതവിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കുനേരെ…
ദാമ്പത്യ കാര്യവിചാരം: സണ്ണി മാളിയേക്കൽ
എസ്. രമേശൻ നായരുടെ വരികൾക്ക് എം.ജി .രാധാകൃഷ്ണൻ സംഗീതം നൽകി യമുനാ കല്യാണി രാഗത്തിൽ ഡോ. കെ.ജെ. യേശുദാസ് ആലപിച്ച ‘പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആകുന്നു ഭാര്യ’ എന്ന ചലച്ചിത്ര ഗാനം ഉത്തമയായ ഭാര്യയെ എങ്ങിനെ വിശേഷിപ്പിക്കണം എന്നതിന്റെ പരത്മീതിൽ എത്തി നിൽക്കുന്നു. എന്നാൽ, കെ.എസ്. ചിത്ര ഗൗരി മനോഹരി-ഹരികാംബോജി രാഗത്തിൽ തിരുനല്ലൂർ കരുണാകരനെഴുതി എം.ജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ ‘കാറ്റേ നീ വീശരുതിപ്പോൾ കാറെ നീ പെയ്യരുത് ഇപ്പോൾ ആരോമൽ തോണിയിൽ എന്റെ ജീവന്റെ ജീവനിരിപ്പൂ’ തൻറെ പ്രിയതമയുടെ പ്രണയത്തിൻറെ തീവ്രതയെ വരച്ചു കാട്ടുന്നു. ഒഎൻവി കുറുപ്പ് സാറിൻറെ രണ്ടുവരി മതി ഒരു പ്രണയത്തിൻറെ മധുരം നുണയുവാൻ. ‘അരികിൽ നീ ഉണ്ടായിരുങ്ങിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി’ രണ്ടു വർഷത്തിലേറെയായി റൊട്ടേറ്റ് കഫ് അഥവാ കൈയുടെ കുഴയ്ക്ക് അസഹ്യമായ വേദന. എക്സ്റേയും, എംആർഐയും,…
യുഎസ് മിലിട്ടറി തിരിച്ചറിയപ്പെടാത്ത നൂറുകണക്കിന് പേടകങ്ങൾ കണ്ടു; അന്വേഷണം തുടരുമെന്ന് ഓൾ ഡൊമെയ്ൻ റസല്യൂഷൻ ഓഫിസ്
വാഷിംഗ്ടണ്‍: കഴിഞ്ഞ ആറ് മാസത്തിനിടെ നൂറുകണക്കിന് യുഎഫ്ഒകൾ യുഎസ് സൈന്യം കണ്ടതായി റിപ്പോർട്ട്. പെന്റഗൺ അജ്ഞാത പേടകങ്ങളുടെ ദൃശ്യങ്ങൾ വിശദമാക്കുന്ന ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം സൃഷ്ടിച്ച ഓൾ ഡൊമെയ്ൻ റെസല്യൂഷൻ ഓഫീസാണ് (ARO) സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. 2004 നും 2021 നും ഇടയിൽ 140 UFO കാഴ്ചകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യു.എഫ്.ഒ ദൃശ്യങ്ങളുടെ റിപ്പോർട്ടുകൾ യുഎസ് മിലിട്ടറിയുടെ ഭാഗമായ ആർമി, നേവി, എയർഫോഴ്സ് അംഗങ്ങളാണ് പുറത്തുവിട്ടത്. ആകാശത്തും ബഹിരാകാശത്തും വെള്ളത്തിനടിയിലും യുഎഫ്‌ഒകൾ കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇവ അന്യഗ്രഹ പേടകങ്ങളല്ലെന്ന് ഓൾ ഡൊമൈൻ റെസല്യൂഷൻ ഓഫീസ് ഡയറക്ടർ സീൻ കിർക്ക്പാട്രിക് പറഞ്ഞു. ഈ വർഷം ജൂലൈയിലാണ് ഓൾ ഡൊമെയ്ൻ റസല്യൂഷൻ ഓഫിസ് സ്ഥാപിക്കപ്പെട്ടത്. യുഎസ് സേനാവിഭാഗങ്ങൾ പലസമയങ്ങളിലായി കാണുന്ന അജ്ഞാതപേടകങ്ങളും വാഹനങ്ങളും സംബന്ധിച്ച റിപ്പോർട്ടുകൾ ശേഖരിക്കുക, അവ ക്രോഡീകരിക്കുക എന്നതാണ് ഓഫിസിന്റെ…
ഉക്രേനിയന്‍ പ്രസിഡന്റ് സെലെൻസ്കി വാഷിംഗ്ടണിൽ എത്തി; പുതിയ യുഎസ് സൈനിക സഹായം ഉറപ്പാക്കുന്നു
വാഷിംഗ്ടണ്‍: റഷ്യയുടെ അധിനിവേശത്തിനു ശേഷമുള്ള തന്റെ ആദ്യ വിദേശ പര്യടനത്തിനായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ബുധനാഴ്ച വാഷിംഗ്ടണിലെത്തി. യുഎസ് നേതാക്കൾ അദ്ദേഹത്തെ “ധീരൻ” എന്ന് വാഴ്ത്തുകയും പുതിയ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. സുരക്ഷാ ആശങ്കകൾ കാരണം രഹസ്യമായി ക്രമീകരിച്ച യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. ആൻഡ്രൂസ് എയർഫോഴ്‌സ് ബേസിൽ യുഎസ് സൈനിക വിമാനത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. റൺവേയിൽ ഒരു വലിയ വാഹനവ്യൂഹമാണ് അദ്ദേഹത്തെ വഹിച്ചുകൊണ്ടുള്ള വിമാനത്തെ എതിരേറ്റത്. പുതു വർഷത്തില്‍ ഉക്രെയ്‌നിനായി 45 ബില്യൺ ഡോളറിന്റെ പുതിയ പാക്കേജിന് അന്തിമരൂപം നൽകുന്ന കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് അദ്ദേഹം വൈറ്റ് ഹൗസിൽ പ്രസിഡന്റ് ജോ ബൈഡനെ കാണും. “താങ്കള്‍ ഇവിടെ വരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,” സെലൻസ്‌കിയുടെ വരവിന് തൊട്ടുമുമ്പ് ബൈഡൻ ട്വീറ്റ് ചെയ്തു. പേൾ ഹാർബറിനെതിരായ ജപ്പാന്റെ ആക്രമണം രണ്ടാം ലോകമഹായുദ്ധത്തിലേക്ക് അമേരിക്കയെ…
മേരാ ഭാരത് മഹാൻ (ലേഖനം): ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
ഖത്തറിലെ വേൾഡ്കപ്പ് കണ്ടു കഴിഞ്ഞപ്പോൾ ഒരു സംശയം മാറിക്കിട്ടി. നല്ല അച്ചടക്കവും ക്യാപ്റ്റനെ അനുസരിക്കാനും നല്ല മനസുള്ളവർക്കേ, ഭംഗിയായി ടീമിൽ കളിച്ചു മുന്നേറി കപ്പടിക്കാൻ സാധിക്കു. എന്തിനും അഭിപ്രായവും എതിരഭിപ്രായവും പറഞ്ഞു എല്ലാവരും നേതാവ് കളിച്ചു നടന്നാൽ, ഇന്ത്യയെന്ന ഇത്രയും വലിയ ഒരു രാജ്യത്തിനു നല്ല ഒരു ടീം വാർത്തെടുക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല, പോയിരുന്നു കളി കാണാൻ പോലും യോഗ്യതയില്ലെന്ന് ഇത്രയും കാലം നമ്മൾ തെളിയിച്ചു കൊണ്ടേയിരിക്കയായിരുന്നല്ലോ ! “അങ്ങനെ. ചുമ്മാ ഇൻഡ്യാക്കാരനെ അവഹേളിച്ചു മിടുക്കാനാകാൻ നോക്കല്ലേ. ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ, ഇവിടെ അമേരിക്കയിൽ പോലും ഓരോ ദിവസവും ഇന്ത്യക്കാരൻ ഒരു വലിയ കോർപ്പറേഷനോ സർവകലാശാലയോ ഏറ്റെടുക്കുന്നതിന്റെ പുതിയ പ്രഖ്യാപനം വാർത്തകളായിക്കൊണ്ടിരിക്കുന്നു!” അത് കൊള്ളാമല്ലോ. അപ്പോൾ ആദ്യം പറഞ്ഞത് അങ്ങ് വിഴുങ്ങിക്കളയുന്നതായിരിക്കും അഭികാമ്യം. പൊതുവേ ഇന്ത്യക്കാർ കൂടുതൽ ആശയവിനിമയ തല്പരരും സൗഹൃദ ചിന്താഗതിക്കാരും ചിലപ്പോൾ തമാശക്കാരും വിദേശത്തു…
ഡോ. ബാബു സ്റ്റീഫൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമശ്രീ പ്ലാറ്റിനം സ്പോൺസർ
അമേരിക്കൻ മലയാളി സമൂഹത്തെ ശാക്തീകരിക്കുകയെന്ന ലക്ഷ്യവുമായി ഫൊക്കാനയിൽ പുതു ചരിത്രമെഴുതുന്ന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാർഡ് പരിപാടിയുടെ പ്ലാറ്റിനം സ്പോൺസറായി. 2023 ജനുവരി 6 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് കൊച്ചി ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വർണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ, മാധ്യമരത്ന ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്. രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഡോ. ബാബു സ്റ്റീഫൻ വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമായുള്ള പ്രമുഖ വ്യവസായി എന്നതിന് പുറമെ മാധ്യമ സംരംഭകനുമാണ്. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫന്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ് ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ ഡിസിയിലെ എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നിവ. കൈരളി ടിവിയില്‍ 88 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത…
യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഇന്ന് വാഷിംഗ്ടണ്‍ ഡി.സിയില്‍
വാഷിംഗ്ടണ്‍ ഡി.സി : യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി ബുധനാഴ്ച (ഡിസംബര്‍ 21) വാഷിംഗ്ടണ്‍ ഡി.സിയില്‍ സന്ദര്‍ശനം നടത്തുമെന്ന് വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരി മാസം റഷ്യ യുക്രൈന് എതിരെ ആക്രമണം അഴിച്ചു വിട്ടതിനുശേഷം ആദ്യമായാണ് യുക്രെയിന്‍ പ്രസിഡണ്ട് രാഷ്ട്രത്തിന് പുറത്തുള്ള ഒരു രാജ്യം സന്ദര്‍ശിക്കുന്നത്. സെലന്‍സ്‌കിയുടെ സന്ദര്‍ശനം വളരെ രഹസ്യമായിട്ടാണ് വെച്ചിരിക്കുന്നതെന്ന് കണ്‍ഗ്രഷണല്‍ നേതാക്കള്‍ അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ യുക്രൈന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം അവസാന നിമിഷം മാറ്റിവെക്കാനും സാധ്യതയുണ്ടെന്ന് ഇവര്‍ പറഞ്ഞു. വാഷിംഗ്ടണില്‍ സന്ദര്‍ശനത്തിനെത്തിയാല്‍ കാപ്പിറ്റോള്‍ ഹില്ലില്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നതിനും പ്രസിഡണ്ട് ബൈഡനുമായി കൂടിക്കാഴ്ചക്കും ക്രമീകരണം ചെയ്തിട്ടുണ്ട്. യുക്രൈന് വര്‍ഷാവസാനം 45 ബില്യന്‍ അടിയന്തര സഹായം നല്‍കുന്നതിന് കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടക്കുന്ന സമയമായതിനാല്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യം കല്‍പ്പിക്കുന്നു. വിവിധ രാഷ്ട്രങ്ങളുമായി ദിവസംതോറും സെലന്‍സ്‌കി വീഡിയോ കോണ്‍ഫ്രന്‍സിൽ ബന്ധപ്പെടുന്നുണ്ട്. മാത്രമല്ല സെലന്‍സ്‌കിയുടെ…
