ഹൃദയ കവാടം തുറക്കും ക്രിസ്മസ്‌ (കവിത): എ.സി. ജോര്‍ജ്

ദുഃഖിതരെ പീഡിതരെ നിരാലംബരെ ഏറെ സന്തോഷ ആശ്വാസ ദായകമായിതാ സ്നേഹത്തിന്‍ ത്യാഗത്തിന്‍ കുളിര്‍ തെന്നലായി ഒരു ക്രിസ്മസ്‌ കൂടി മധുരിക്കും ഓര്‍മകളുമായി മാലോകരെ തേടിയെത്തുന്നിതാ സന്മനസോടെ ഹൃദയ കവാടങ്ങള്‍ തുറക്കു ത്യാഗ സ്നേഹ മണി വീണയില്‍ കാപട്യമില്ലാമണി മന്ത്രങ്ങള്‍ ഉരുവിട്ടു പ്രവര്‍ത്തി മണ്ഡലത്തില്‍ സാധകമാക്കി ഈ ഭൂമി സ്വര്‍ഗ്ഗമാക്കി മാറ്റിടാം ഈ സന്ദേശം അല്ലേ… അന്ന്‌ ബേതലഹേമില്‍ കാലികള്‍ മേയും പുല്‍കുടിലില്‍ ഭൂജാതനായ രാജാധിരാജന്‍ ദേവാധി ദേവന്‍ സര്‍വ്വലോക മാനവകുലത്തിനേകിയത്? മത സിംഹാസന ചെങ്കോല്‍ കിരീടങ്ങള്‍കപ്പുറം അര്‍ഥമില്ലാ ജല്പനങ്ങള്‍ ബാഹ്യ പൂജാ കര്‍മ്മങ്ങള്‍ക്കായി ദൈവം ഇല്ലാ ദേവാലയങ്ങള്‍ക്കു ചുറ്റും പരസ്പരം മല്ലടിക്കും പോരടിക്കും, വെട്ടിനിരത്തും മത മേധാവികളായി നടിക്കും സഹചരേ… പതിയുന്നില്ലെ നിങ്ങടെ കര്‍ണ്ണപുടങ്ങളില്‍ സഹനത്തില്‍, എളിമയില്‍, ദരിദ്രരില്‍ ദരിദ്രനായി ഈ ഭൂമിയില്‍ ഭൂജാതനായ ഉണ്ണി യേശുനാഥന്‍ വാനിലെന്നപോല്‍ ഹൃത്തടത്തില്‍ ജലിക്കുന്ന നക്ഷത്രമായി സന്‍ മനസ്സുകള്‍ പുഷ്പ്പിക്കും…

കൊച്ചിയിലെയും കോട്ടയത്തെയും ബസ് യാത്രക്കാര്‍ക്ക് ക്രിസ്തുമസ് സൂപ്പര്‍ സേവര്‍ പ്ലാനുമായി ചലോ

കൊച്ചി, ഡിസംബര്‍ 19: കൊച്ചിയിലെയും കോട്ടയത്തെയും സ്വകാര്യ ബസ് യാത്രക്കാര്‍ക്കു വേണ്ടി ഡിജിറ്റല്‍ യാത്രാനുഭവമൊരുക്കുന്ന ചലോ, ക്രിസ്തുമസ് കാലത്ത് പുതിയ സൂപ്പര്‍ സേവര്‍ പ്ലാന്‍ അവതരിപ്പിച്ചു. ചലോ ആപ്പ്, ചലോ കാര്‍ഡ് എന്നിവ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് വെറും 50 രൂപയ്ക്ക് ഏത് റൂട്ടിലേക്കും 10 യാത്രകളാണ് ഒറ്റ തവണ സൂപ്പര്‍ സേവര്‍ ഓഫറിലൂടെ ലഭ്യമാക്കുന്നത്. സ്വകാര്യ ബസ് യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ ടിക്കറ്റിങ്ങ് എന്ന ആശയം പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ചലോ ലക്ഷ്യം വയ്ക്കുന്നത്. ഡിസംബര്‍ 19 മുതല്‍ പതിനഞ്ചു ദിവസത്തേക്കാണ് ഈ ഓഫര്‍. കൊച്ചിയിലെയും കോട്ടയത്തെയും എല്ലാ സ്വകാര്യ ബസ്സുകളിലും ക്രിസ്തുമസ് ഉത്സവകാലത്ത് ഈ ഓഫറില്‍ യാത്ര ചെയ്യാവുന്നതാണ്. യാത്ര ചെയ്യുവാന്‍ ചലോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ അല്ലെങ്കില്‍ ചലോ കാര്‍ഡ് കൈവശം ഉണ്ടാവുകയോ വേണം. ഇവ രണ്ടിലും മുന്‍പ് സൂപ്പര്‍ സേവര്‍ പ്ലാന്‍ അല്ലെങ്കില്‍ ഡിജിറ്റല്‍…

സംഘ് പരിവാറിനെതിരായ പോരാട്ടത്തിന് വേണ്ടത് രാഷ്ട്രീയ കൃത്യത: ഇ.സി ആയിശ

വഴിക്കടവ്: സംഘ് പരിവാർ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ മുഖ്യധാരാ പാർട്ടികൾ പരാജപ്പെടുന്നു. അധികാര താൽപര്യങ്ങൾക്കപ്പുറം രാഷ്ട്രീയ കൃത്യതയോടുള്ള നിലപാട് സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം, സംഘപരിവാറിന്റെ വംശീയ രാഷ്ട്രീയത്തിന് വളം വെച്ച് കൊടുക്കുന്ന നിലപാടിൽ നിന്ന് മാറി രാഷ്ട്രീയ കൃത്യതയുള്ള നിലപാട് സ്വീകരിക്കജണമെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി ഗണേഷ് വടേരി വൈസ് ക്യാപ്റ്റനുമായ ജില്ലാതല വാഹന ജാഥയുടെ പതാക കൈമാറി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ സി ആയിശ. അത്തരം രാഷ്ട്രീയ വ്യക്തയുള്ളതുകൊണ്ടാണ് വെൽഫെയർ പാർട്ടിക്ക് സംഘ് നിലപാടുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയുന്നതെന്നും അവർ പറഞ്ഞു. പരിപാടിയിൽ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ അധ്യക്ഷത വഹിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ ട്രഷറർ മുനീബ്കാരക്കുന്ന്, ജില്ലാ വൈസ്…

ബഹ്‌റൈൻ ദേശീയ ദിനത്തിൽ കെ.പി.എ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈനിന്റെ 51-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫ ഏരിയ കമ്മിറ്റി റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററുമായി ചേർന്ന് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. 200 പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു. റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിനു ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും, ട്രെഷറർ മജു വർഗീസ് നന്ദിയും അറിയിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, മെഡിക്കൽ ക്യാമ്പ് കോ-ഓർഡിനേറ്റർ റോജി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. കെ.പി.എ യുടെ ഉപഹാരം ചടങ്ങിൽ വച്ച് ഹോസ്പിറ്റൽ അഡ്മിൻ കോ-ഓർഡിനേറ്റർ ലെവിസ് നു കൈമാറി. കെ.പി.എ സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് , വൈ. പ്രസിഡന്റ് കിഷോർ കുമാർ എന്നിവർ സന്നിഹിതരായിരുന്നു . ഏരിയ ജോ.…

Chalo Announces Super Saver Offer for the Christmas Season for Private Bus Commuters in Kochi and Kottayam

Kochi, December 19, 2022: In its effort to promote digital bus travel, Chalo has introduced a Welcome offer for its users during the Christmas season. The new Super Saver Plan is applicable for first time users of the Chalo App and Chalo Card in Kochi and Kottayam. This one-time offer entitles bus users to 10 trips on any route for just ₹50 on all tickets up to ₹15. Chalo is extending this special treat during the festive season to encourage the bus users in Kottayam and Kochi to experience the…

ഏതൊരു പ്രതിസന്ധിക്കു മുന്നിലും കീഴ്‌പ്പെടുകയില്ല; ബഫർ സോണ്‍ വിഷയത്തില്‍ പ്രതിഷേധവുമായി താമരശ്ശേരി രൂപത

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ തുറന്ന പ്രതിഷേധവുമായി താമരശേരി രൂപത. രൂപതയുടെ നേതൃത്വത്തിൽ കർഷക അതിജീവന സംയുക്ത സമിതിയുടെ പ്രതിഷേധ സംഗമം ഇന്ന് വൈകിട്ട് കൂരാച്ചുണ്ടില്‍ നടന്നു. കക്കയത്തു നിന്നും പൂഴിത്തോട് നിന്നുമാണ് ജനജാഗ്രതാ യാത്ര ആരംഭിച്ചത്. ‘പോരാടി ജീവിച്ചവരാണ് കർഷകർ. ആ വഴിയിൽ അവർ പരാജയപ്പെട്ടിട്ടില്ല. ഈ പ്രതിസന്ധിക്ക് മുൻപിലും മുട്ടുമടക്കില്ല’ – ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വാസമുണ്ട്, എന്നാൽ അതിൽ തുരങ്കം വയ്‌ക്കുന്നത് ആരാണ് എന്നറിയണം. ഉപഗ്രഹ സർവേ തട്ടിക്കൂട്ടിയതാണ്. കർഷകരെ കബളിപ്പിക്കാൻ ശ്രമിച്ചാൽ നീരൊഴുക്കിയ ഞങ്ങൾക്ക് ചോര ഒഴുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ലെങ്കിലും ഈപ്പച്ചന്റെ മക്കൾ പള്ളിക്കൂടത്തിൽ പോയിട്ടുണ്ടെന്നും സർക്കാരിന്റെ മലയോര ജനതയുടെ ദ്രോഹം തങ്ങൾക്ക് മനസിലാകുമെന്നും ഫാ. വിൻസെന്റ് കണ്ടത്തിൽ പറഞ്ഞു. കോഴിക്കോട്ടെ മലനിരകളിലെ ഏഴ് പഞ്ചായത്തുകൾ പരിസ്ഥിതി ലോല…

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്ക്: നടപടിക്രമങ്ങൾ എളുപ്പമാക്കാൻ നേരത്തെ എത്തണമെന്ന് അധികൃതര്‍

തിരുവനന്തപുരം: തിരക്ക് നിയന്ത്രിക്കാൻ യാത്രക്കാർ നേരത്തേ വിമാനത്താവളത്തിലെത്തണമെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു. വിദേശ യാത്രക്കാർ ഫ്ലൈറ്റ് സമയത്തിന് മൂന്ന് മണിക്കൂർ മുമ്പും ആഭ്യന്തര യാത്രക്കാർ ഫ്ലൈറ്റ് സമയത്തിന് രണ്ട് മണിക്കൂർ മുമ്പും എത്തിച്ചേരണമെന്നാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കാൻ 39 വിമാനങ്ങൾക്ക് എയർ ബ്രിഡ്ജ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനവും പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ 22 ശതമാനം വർധനയുമാണ് ഉണ്ടായിട്ടുള്ളത്. വിമാനത്താവളത്തിലെ നടപടികൾ സുഗമമാക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെയും സുരക്ഷാ നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ കസ്റ്റമർ എക്സിക്യൂട്ടീവുകളെയും നിയോഗിച്ചിട്ടുണ്ട്.യാത്രക്കാർക്ക് ഷോപ്പിംഗ്, ഭക്ഷണ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഒരു വർഷത്തിനിടയിൽ 50 ഷോപ്പുകളും വിമാനത്താവളത്തിൽ ആരംഭിച്ചിട്ടുണ്ട്.

‘പുറത്ത് സിംഹത്തെപ്പോലെ, ഉള്ളിൽ എലിയെപ്പോലെ’: അതിർത്തി പ്രശ്നത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഖാർഗെ

ജയ്പൂര്‍: അതിർത്തില്‍ നുഴഞ്ഞുകയറുന്ന ചൈനയെ നേരിടാൻ കഴിയാതെ ബിജെപി സർക്കാർ രാജ്യത്തിന് പുറത്ത് സിംഹത്തെപ്പോലെയാണ് സംസാരിക്കുന്നതെന്നും എന്നാൽ ഉള്ളിൽ എലിയെപ്പോലെയാണ് പെരുമാറുന്നതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ അൽവാറിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഖാർഗെ ഭാരത് ജോഡോ യാത്രയ്ക്കിടെ രാജസ്ഥാനിലെ അൽവാറിൽ നടന്ന റാലിയിൽ സംസാരിക്കവെ, കോൺഗ്രസ് രാജ്യത്തിന് വേണ്ടി നിലകൊള്ളുകയും അതിന്റെ നേതാക്കൾ അത്യധികം ത്യാഗങ്ങൾ സഹിച്ച് സ്വാതന്ത്ര്യം നേടുകയും ചെയ്തപ്പോൾ രാജ്യത്തിന് വേണ്ടി “ബിജെപിയുടെ ഒരു നായ പോലും നഷ്ടപ്പെട്ടിട്ടില്ല” എന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തിൽ ബിജെപി വിഭജിക്കുകയാണെന്നും, ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണവും അവര്‍ അവസാനിപ്പിക്കുകയാണെന്നും, ഇതിനെതിരെയാണ് കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും ഖാർഗെ പറഞ്ഞു. “തങ്ങൾ ശക്തരാണെന്നാണ് മോദി സർക്കാരിന്റെ അവകാശ വാദം. ആരും തങ്ങളുടെ…

അനധികൃത കുടിയേറ്റക്കാരുടെ തള്ളികയറ്റം; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

എല്‍പാസൊ (ടെക്‌സസ്): സതേണ്‍ ബോര്‍ഡറിലൂടെയുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ടെക്‌സസ് ബോര്‍ഡറിലുള്ള എല്‍പാസൊ സിറ്റി മേയര്‍ ഓസ്‌ക്കര്‍ ലീഡര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഡിസംബര്‍ 17 ശനിയാഴ്ച പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ അനധികൃതമായി കുടിയേറിയവരെ പുറത്താക്കുന്നതുവരെ(ഡിസംബര്‍ 21) പ്രാബല്യത്തിലുണ്ടാകുമെന്ന് മേയര്‍ പറഞ്ഞു. എല്‍പാസോയിലെ കമ്മ്യൂണിറ്റിക്ക് താങ്ങാവുന്നതിലധികമാണ് കുടിയേറ്റക്കാരുടെ സംഖ്യയെന്നും മേയര്‍ പറഞ്ഞു. വിന്റര്‍ ശക്തിപ്പെടുകയും, താപനില താഴുകയും ചെയ്തതോടെ ഡൗണ്‍ടൗണ്‍ സ്ട്രീറ്റുകളില്‍ അവയുടെ കുടിയേറ്റക്കാരെ സുരക്ഷിത സ്ഥാനങ്ങളില്‍  എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ സിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. ഏകദേശം 6000ത്തിലധികം കുടിയേറ്റക്കാരാണ് ഓരോ ദിവസവും വിവിധ രഹസ്യ മാര്‍ഗങ്ങളിലൂടെ സിറ്റിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തുന്നതെന്നും മേയര്‍ പറഞ്ഞു. അതേസമയം എല്‍പാസോയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ ഡാളസ് ഡൗണ്‍ടൗണിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളും അനുവദിച്ചിട്ടുണ്ടെന്നും മേയര്‍ കൂട്ടിചേര്‍ത്തു. അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ നിന്നും ബൈഡന്‍…

കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങള്‍ ഭക്ഷിച്ച പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം

മിഷിഗണ്‍: 25 വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയശേഷം തലകീഴായി കെട്ടിതൂക്കി ശരീരത്തിലെ സ്വകാര്യഅവയവങ്ങള്‍ ഭക്ഷിച്ച പ്രതിയെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡിസംബര്‍ 15ന് വ്യാഴാഴ്ചയായിരുന്നു കോടതി വിധി. കെവിന്‍ ബേക്കന്‍(25) എന്ന വിദ്യാര്‍ത്ഥിയെയാണ് മാര്‍ക്ക് ലാറ്റന്‍സ്‌ക്കി(52) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബെന്നിംഗ്ടണ്‍ ടൗണ്‍ഷിപ്പില്‍ 2019 ഡിസംബര്‍ 24നായിരുന്നു സംഭവം. ഡിസംബര്‍ 28നായിരുന്നു വികൃതമാക്കപ്പെട്ട ശരീരം കണ്ടെത്തിയത്. സെപ്റ്റംബര്‍ മാസം പ്രതി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ഹെയര്‍ സ്റ്റയലിസ്റ്റ് വിദ്യാര്‍ത്ഥിയായിരുന്ന ബേക്കന്‍ ഗെ ആപ്പിലൂടെയാണ് പ്രതിയുമായി ബന്ധപ്പെടുന്നത്. 2019 ലെ ക്രിസ്മസ് ബ്രേക്ക് ഫാസ്റ്റിന് കാണാതിരുന്നതിനെ തുടര്‍ന്ന് ബേക്കനെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. ബേക്കന്റെ റൂം മേയ്റ്റ് പറഞ്ഞതനുസരിച്ച് ആപ്പിലൂടെ പരിചയപ്പെട്ട ഒരാളെ കാണുവാനാണ് ബേക്കന്‍ പോയതെന്നായിരുന്നു ലഭിച്ച വിവരം. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. അന്വേഷണോദ്യോഗസ്ഥരുടെ മുമ്പില്‍ പ്രതി കുറ്റം സമ്മതിക്കുകയും…