ന്യൂയോർക്ക്: സാൻ ഫ്രാൻസസിസ്കോയിലുള്ള തന്റെ വീട്ടിൽ കഴിഞ്ഞ മാസം അതിക്രമിച്ചു കയറി ഭര്‍ത്താവിന് നേരെ നടത്തിയ ക്രൂരമായ ആക്രമണം തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നു 82 വയസുള്ള നാൻസി ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി.തിങ്കളാഴ്ച ഒരു സുപ്രധാന ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നാൻസി തന്ടെ അഭിപ്രായം വ്യക്തമാക്കിയത് 2018ൽ മത്സരിച്ചു ജയിച്ചപ്പോൾ അടുത്ത തിരെഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും യുവാക്കൾക്ക് അവസരം നൽകുന്നതിന് മാറി നിൽക്കുമെന്നും നാൻസി വാഗ്ദാനം നൽകിയിരുന്നു . ആക്രമണത്തില്‍ കുറ്റാരോപിതനായ ഡേവിഡ് വെയ്ൻ യഥാര്‍ത്ഥമായി ലക്ഷ്യമിട്ടിരുന്നത് നാൻസി പെലോസി ആണെന്നാണ് പൊലീസ് പറഞ്ഞിരുന്നു. ഒരു അഭിമുഖത്തില്‍ അവള്‍ തന്റെ നേതൃസ്ഥാനം ഉപേക്ഷിക്കുമോ അതോ അതില്‍ തുടരുമോ എന്ന് വെളിപ്പെടുത്തിയിട്ടില്ല. 82 കാരിയായ പെലോസി രണ്ട് പതിറ്റാണ്ടായി ഏറ്റവും മുതിര്‍ന്ന ഹൗസ് ഡെമോക്രാറ്റാണ്. ഇന്ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം നിലനിര്‍ത്താന്‍ അവരുടെ…
Author: പി.പി. ചെറിയാന്
മദ്യപിച്ച് അബോധാവസ്ഥയിൽ മറ്റൊരു വീട്ടിലെ കിടക്കയിൽ കിടന്നുറങ്ങി; ടൈസന്‍ ഫുഡ്സ് സിഇഒ അറസ്റ്റിൽ
അർക്കൻസാസ്: അമേരിക്കയിലെ പ്രശസ്ത ഫുഡ് കമ്പനിയായ ടൈസൺ ഫുഡ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോൺ ആർ ടൈസനെ പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. ശനിയാഴ്ച രാത്രി മദ്യപിച്ചു ലക്കുകെട്ട ടൈസൻ, അർക്കന്‍സാസിലുള്ള ഒരു വീട്ടിൽ കയറി അവിടുത്ത കിടപ്പ് മുറിയിൽ ഉറങ്ങിയതിനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് കിടപ്പ് മുറിയിൽ അപരിചിതൻ കിടന്നുറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. എങ്ങനെയാണ് ടൈസന്‍ വീടിനകത്തു പ്രവേശിച്ചതെന്ന് അറിയില്ലെന്ന് ഇവർ പറഞ്ഞു. പൊലീസെത്തി ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിൽ വീണ്ടും ടൈസൻ ഉറക്കത്തിലേക്ക് വഴുതി വീണതായി പൊലീസ് അറിയിച്ചു. ടൈസൻ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. മദ്യപിച്ചു മറ്റൊരു വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിന് ടൈസനെതിരെ കേസെടുത്ത് വാഷിംഗ്ടണ്‍ കൗണ്ടി ജയിലിലടച്ചു. പിന്നീട് വൈകിട്ട് ഇയാളെ ജാമ്യത്തിൽ വിട്ടു. 2019 മുതൽ ടൈസൻ ഫുഡ്സിൽ ജോലി ചെയ്യുന്ന ജോൺ ആർ…
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് മഹാരാഷ്ട്രയിൽ പ്രവേശിക്കും
നന്ദേഡ്: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാൽനട ജാഥ പൂർത്തിയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിങ്കളാഴ്ച മഹാരാഷ്ട്രയിൽ പ്രവേശിക്കും. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ യാത്ര ഇതിനോടകം സഞ്ചരിച്ചു. നന്ദേഡ് ജില്ലയിലെ ദെഗ്ലൂരിലെ മദ്‌നൂർ നാകയിൽ തിങ്കളാഴ്ച വൈകിട്ട് രാഹുൽ ഗാന്ധി മഹാരാഷ്ട്രയിൽ പ്രവേശിക്കും. മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലും വൻ വിജയം നേടാനാണ് അവർ ശ്രമിക്കുന്നത്. സംസ്ഥാനത്തെ 14 ദിവസത്തെ യാത്രയിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ 15 നിയമസഭാ മണ്ഡലങ്ങളിലൂടെയും ആറ് പാർലമെന്റ് മണ്ഡലങ്ങളിലൂടെയും 381 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. വിപുലമായ പ്രചാരണത്തിനായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ നവംബർ 8 ന് യാത്രയിൽ ചേരും. മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നതിനാൽ പവാർ ഒരു…
മുറിക്കുള്ളിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരനെ പോലീസ് രക്ഷപ്പെടുത്തി
പത്തനംതിട്ട: പന്തളത്ത് മുറിക്കുള്ളിൽ കുടുങ്ങിയ മൂന്ന് വയസുകാരനെ പോലീസ് രക്ഷപ്പെടുത്തി. വിഷ്ണു-സുധി ദമ്പതികളുടെ മകൻ വൈഷ്ണവ് (3) ആണ് മുറിക്കുള്ളിൽ കുടുങ്ങിയത്. പന്തളം പോലീസ് സ്റ്റേഷന് സമീപമുള്ള എഫ് ഫ്ലാറ്റിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഫ്ലാറ്റിൻറെ മൂന്നാം നിലയിലെ മുറിയിലാണ് കുടുംബം താമസിക്കുന്നത്. വിഷ്ണുവും വൈഷ്ണവും ചേർന്ന് മുറിക്കുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫോൺ വന്നതിനെ തുടർന്ന് വിഷ്ണു സംസാരിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി. ഈ സമയത്താണ് കുട്ടിയുടെ കൈ തട്ടി അബദ്ധത്തിൽ വാതിലടഞ്ഞ് ലോക്ക് ആയത്. സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ സുധി ജോലിക്ക് പോയതായിരുന്നു. എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കാനാകാത്തതിനാൽ സഹായമഭ്യർത്ഥിച്ച് സമീപത്തെ പന്തളം പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. എസ്ഐ ഉണ്ണികൃഷ്‌ണൻറെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം പൂട്ട് പൊളിച്ച് അകത്തുകടന്ന് കുട്ടിയെ രക്ഷപ്പെടുത്തി. എസ്‌ഐ ഉണ്ണികൃഷ്‌ണനൊപ്പം, സിപിഓമാരായ അൻവർഷ, സുശീൽ കുമാർ, കൃഷ്‌ണദാസ്,…
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. തുലാവർഷത്തോടൊപ്പം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയും ചുഴലിക്കാറ്റും അനുബന്ധ ന്യൂനമർദ്ദവുമാണ് മഴയ്ക്ക് കാരണം. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങൾ ഇടിമിന്നൽ മുൻകരുതലുകൾ പാലിക്കണമെന്നും നിർദേശമുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അടുത്ത ദിവസത്തോടെ ന്യൂനമർദം രൂപപ്പെടും. പിന്നീട് ഇത് ശക്തി പ്രാപിച്ച് തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
ഇന്നത്തെ രാശിഫലം (നവംബര്‍ 7, തിങ്കള്‍)
ചിങ്ങം: ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ദിവസമായിരിക്കും ഇന്ന്. ചുരുക്കത്തിൽ നിങ്ങൾ ചെയ്യേണ്ടതായി പ്രത്യേകിച്ച് ഒന്നുമില്ല. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾ പതിവിലും കൂടുതൽ പോരാടണം. നിങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാം. കന്നി: നിങ്ങൾ ചെയ്‌ത പല കാര്യങ്ങൾക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് നിങ്ങൾക്ക് ഇപ്പോഴും എല്ലാ ഭാരവും പൂർണമായി വലിച്ചെറിയാൻ സാധിക്കുന്നില്ല. നിങ്ങൾ ശാന്തത നിലനിർത്താൻ എപ്പോഴും ശ്രമിക്കുക. തുലാം: ഇന്ന് നിങ്ങൾ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനു വേണ്ട കാര്യങ്ങൾക്ക് വിരുന്നാൽ നൽകും. സൗന്ദര്യവർദ്ധക വസ്‌തുക്കളും, വസ്ത്രങ്ങളും വാങ്ങാൻ നിങ്ങൾ തയ്യാറാണ്. ഇന്ന് നിങ്ങൾ നിങ്ങളുടെ രൂപവും വ്യക്തിത്വവും വർദ്ധിപ്പിക്കാൻ ശ്രമിക്കും. വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ദിവസമാണ് ഇന്ന്. ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങൾക്ക് കുടുംബത്തോടൊപ്പം കുറേ സമയം ആഹ്ളാദപൂർവം ചെലവഴിക്കാൻ അവസരമുണ്ടാകും. മാതൃഭവനത്തിൽ നിന്നുള്ള നല്ല…
Australian Parliament denies Hindu prayer request
Both the houses of the Parliament of Australia, Senate and the House of Representatives, have turned down requests to have Hindu opening-prayer in one of their sessions. At the beginning of each sitting day, on taking the Chair, Senate President and Speaker of House of Representatives of Australian Parliament read Lord’s Prayer, a well-known prayer in Christianity; which has reportedly been the prayer since Australian Parliament came into existence in 1901. Distinguished Hindu statesman Rajan Zed, who wrote to Senate President and House of Representatives Speaker requesting that he be…
പ്രണയത്തിലെ ആത്മാര്‍ത്ഥത എന്താണെന്ന് ഗ്രീഷ്മ പഠിക്കേണ്ടത് നീനുവില്‍ നിന്ന്
ഷാരോണിന്റെ കൊലപാതകക്കേസാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. ഹൃദയം നിറഞ്ഞ പ്രണയകഥയിൽ വിഷം കലർത്തി കാമുകനെ (ഭര്‍ത്താവിനെ) ഇല്ലായ്മ ചെയ്ത ഗ്രീഷ്മ എന്ന പെൺകുട്ടിയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ എങ്ങും ശ്രദ്ധ നേടുന്നത്. പട്ടാളക്കാരനോടൊപ്പമുള്ള ആഡംബരവും അന്തസ്സും നിറഞ്ഞ ജീവിതത്തിനായി താൻ ഏറെ സ്നേഹിച്ചവനെ ഭൂമുഖത്തുനിന്നും ഇല്ലാതാക്കുകയായിരുന്നു ഗ്രീഷ്മ ചെയ്തത്. ഏറ്റവും പൈശാചികവും ക്രൂരവുമായ മരണം യുവാവിന് സമ്മാനിക്കാൻ ഗ്രീഷ്മയ്ക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിൽ ഒരു കാലത്ത് എല്ലാവരുടെയും മനസ്സിൽ വേദനയായിരുന്ന നീനുവിന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദുരഭിമാനക്കൊലയെ തുടർന്ന് മരിച്ചിട്ടും കെവിന്റെ വീട്ടിൽ കെവിന്റെ വിധവയായി കഴിയുന്ന നീനുവിനെക്കുറിച്ചുള്ള വാർത്തകൾ ഏറെ വേദനയോടെയാണ് കേരളം മുഴുവൻ ഉൾക്കൊണ്ടത്. കെവിനോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രം മറ്റൊരു ജീവിതം തിരഞ്ഞെടുക്കാതെ ഇപ്പോഴും കെവിനെ മാത്രം ഓർമിച്ചുകൊണ്ട് ജീവിക്കുകയാണ് നീനു. ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിക്കാൻ…
അച്ഛൻ്റെ അപ്രതീക്ഷിത മരണം മകളെ വല്ലാതെ ഉലച്ചു; അവള്‍ എന്നെക്കാള്‍ ശക്തയാണ്: നടി മീന
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് മീന. അവരുടെ ഭർത്താവ് അടുത്തിടെയാണ് മരണപ്പെട്ടത്. കരൾ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം. കോവിഡ് കൂടി വന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. അവയവ മാറ്റമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാൽ അനുയോജ്യമായ ദാതാവിനെ കണ്ടെത്താത്തതിനാൽ ശസ്ത്രക്രിയ വൈകുകയും അദ്ദെഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇപ്പോഴിതാ അച്ഛന്റെ അപ്രതീക്ഷിത മരണം മകളെ എങ്ങനെ ബാധിച്ചുവെന്ന് മീന പറയുന്നു. “അവൾ എന്നെക്കാൾ ശക്തയായ പെൺകുട്ടിയാണ്. എല്ലാ സാഹചര്യങ്ങളെയും അഭിമുഖീകരിക്കുന്നു. അവൾ വളരെ ദുഃഖിതയാണെന്നറിയാം. അവളുടെ മനസ്സും അസ്വസ്ഥമാണ്. ഇപ്പോഴും 100% സത്യം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പക്ഷേ അവൾ എന്നെക്കാൾ ശക്തയാണെന്ന് ഞാൻ കരുതുന്നു,” മീന പറയുന്നു. “നാലു വയസ്സുള്ളപ്പോഴാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. സിനിമയിലെ വെയിലും റിഹേഴ്സലും എല്ലാം നാല് വയസ്സുള്ള ഒരു കുട്ടിക്ക് താങ്ങാൻ പറ്റുമോ എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ അതെല്ലാം അവൾ…
‘ദൃശ്യം’ മോഡല്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നത് ആ സിനിമ കണ്ടതു കൊണ്ടല്ല: ജിത്തു ജോസഫ്
മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടിയ ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. 2013ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ജിത്തു ജോസഫാണ്. ജോർജ്കുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്. അപ്രതീക്ഷിതമായി അവർക്ക് ഒരു കുറ്റകൃത്യം ചെയ്യേണ്ടിവരും. പിന്നീട് അതിൽ നിന്ന് രക്ഷപ്പെടാൻ അവർ ചെയ്യുന്ന തന്ത്രങ്ങളാണ് സിനിമയുടെ ഇതിവൃത്തം. തെളിവ് നശിപ്പിച്ച് അവർ എങ്ങനെ പോലീസിനെ കബളിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇതിന് ശേഷം ഇത്തരം നിരവധി കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ നടന്നിട്ടുണ്ട്. കൊലപാതകങ്ങൾ പോലും ഈ മാതൃകയിലാണ് നടന്നത്. ഇവയെല്ലാം ദൃശ്യം മോഡല്‍ കുറ്റകൃത്യങ്ങൾ എന്നാണ് മാധ്യമങ്ങൾ വിളിച്ചിരുന്നത്. സംവിധായകൻ ജിത്തു ജോസഫിന് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. “ഒരു കുറ്റകൃത്യം നടന്നാൽ അത് മറച്ചുവെക്കാനും തെളിവ് നശിപ്പിക്കാനും ആയിരിക്കും അത് ചെയ്തവർ ശ്രമിക്കുക. അതൊക്കെ ദൃശ്യം ഇറങ്ങുന്നതിനു…
