ഹൈദരാബാദ്: ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമപ്രകാരം ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ നവംബർ 23-ന് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കേന്ദ്ര സർക്കാർ വിളിച്ചു. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ രണ്ട് തെലുങ്ക് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ 2014-ൽ ആന്ധ്രാപ്രദേശ് വിഭജനത്തിന് ശേഷം നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. തീർപ്പാക്കാത്ത പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കേന്ദ്രത്തിന്റെ മറ്റൊരു പുതിയ ശ്രമമായാണ് യോഗത്തെ കാണുന്നത്. പുനഃസംഘടന നിയമപ്രകാരം, വിഭജനത്തിനു ശേഷമുള്ള എല്ലാ പ്രശ്നങ്ങളും 10 വർഷത്തിനുള്ളിൽ പരിഹരിക്കേണ്ടതുണ്ട്. നേരത്തെ സെപ്തംബർ 27ന് ഇരു സംസ്ഥാനങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. തീർപ്പാക്കാത്ത 14 വിഷയങ്ങൾ ചർച്ച ചെയ്തു. അവയിൽ ഏഴെണ്ണം തെലങ്കാനയും ആന്ധ്രാപ്രദേശും തമ്മിലുള്ള അന്തർസംസ്ഥാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവയാണ്. ബാക്കിയുള്ള…
Author: .
ഇന്നത്തെ രാശിഫലം (നവംബര്‍ 8, ചൊവ്വ)
ചിങ്ങം: നിങ്ങള്‍ ഇന്ന് വളരെ വികാരഭരിതനും ദുഃഖിതനുമായിരിക്കും. യഥാര്‍ഥ വികാരങ്ങള്‍ പ്രകടമാക്കുന്നതിനെ നിങ്ങളുടെ അഹന്ത തടയും. ഇത് മനസില്‍ വച്ച് വേണം പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താന്‍. കന്നി: മുന്‍പ് നിങ്ങള്‍ ചെയ്ത നല്ല പ്രവൃത്തികളുടെ ഫലമെല്ലാം ഇന്ന് ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകള്‍ പാലിക്കുന്നതിന് പകരം കാര്യങ്ങള്‍ സ്വന്തം രീതിയില്‍ നിയന്ത്രിക്കുവാന്‍ ശ്രമിക്കും. സമാധാനത്തോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കുക. തുലാം: സ്വന്തം സൌന്ദര്യത്തെകുറിച്ച് ഇന്ന് ബോധവാനാകും. വിലയേറിയ സൌന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങാനിടയുണ്ട്. ഷോപ്പിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി ഓഴിവുസമയം ചെലവഴിക്കും. പണം ചെലവഴിക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കുക. വൃശ്ചികം: എല്ല സാധ്യതകളിലും ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ അങ്ങേയറ്റം ഭയങ്കരമായിരിക്കും. ഈ സമയം കലാപകാരിയായ നിങ്ങളുടെ മനസിനെ താത്കാലികമായി മാറ്റി നിര്‍ത്തുക. എല്ലാത്തരം അപകടങ്ങളില്‍ നിന്നും സംഘട്ടനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ സ്വയം ശ്രദ്ധിക്കണം. ധനു: ആംഗ്യങ്ങള്‍ എപ്പോഴും വാക്കുകളെക്കാളധികം സംസാരിക്കും. നിങ്ങളുടെ…
കര്‍ണ്ണാടകയില്‍ എഴുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
കലബുറഗി: കലബുറഗി ജില്ലയിലെ അലന്ദ് താലൂക്കിലെ അന്നൂർ ഗ്രാമത്തിൽ 70 വയസ്സുള്ള വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് ചൊവ്വാഴ്ച അറിയിച്ചു. അറസ്റ്റിലായ സന്തോഷ് എന്ന യുവാവ് വൃദ്ധയുടെ അയൽവാസിയാണ്. ലഡമുഗുലി ഗ്രാമത്തിലെ താമസക്കാരിയായ വൃദ്ധ ചെറുമകളോടൊപ്പം താമസിക്കാനെത്തിയതായിരുന്നു. പ്രതി സന്തോഷ് വീട്ടിൽ കയറി കൃത്യം നടത്തുമ്പോൾ അവര്‍ വീട്ടിൽ തനിച്ചായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസ് വൃദ്ധയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും പ്രതി സന്തോഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണം നടക്കുകയാണ്. അടുത്തിടെ ആലണ്ട് താലൂക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ആശങ്കയുളവാക്കിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ARTICLES AND STORIES FROM EPICS AND MYTHOLOGIES – KARTHAVEERYARJUNA
INTRODUCTION: From the readings and sapthahams and Navahams I attended in Mumbai, I could gather some knowledge which I would like to share with my readers who have always evinced and expressed great interest and inquisitiveness to acquire the knowledge potential. I too strongly believe that the knowledge we gather from books and discourses and even discussions with knowledgeable souls should be shared with others from time to time. Otherwise, it remains futile like the wealth with a miser which is of no use. I am sure these stories and…
ഫ്ളോറിഡയിൽ നിര്യാതയായ സൂസൻ ഏബ്രഹാമിന്റെ പൊതുദർശനം ബുധനാഴ്ച, സംസ്കാരം വ്യാഴാഴ്ച
ടാമ്പാ: ഇക്കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ ടാമ്പായിൽ നിര്യാതയായ നങ്ങിയാർകുളങ്ങര പെനിയേൽ വീട്ടിൽ പാസ്റ്റർ ഡോ.എം.ഏബ്രഹാമിന്റെ ഭാര്യ സൂസൻ ഏബ്രഹാമിന്റെ (ലിസി – 67 വയസ്സ് ) സംസ്‍കാരം നവംബർ 10 നു ശനിയാഴ്ച നടക്കും. പരേത തലവടി പട്ടത്തിൽ കുടുംബാംഗമാണ്. ദീർഘവർഷങ്ങളായി ടാമ്പാ സെന്റ് മാർക്സ് മാർത്തോമാ ഇടവകയിലെ സജീവ പ്രവർത്തകയായിരുന്നു. പൊതുദർശനം : നവംബർ 9 നു ബുധനാഴ്ച വൈകിട്ട് 6 മുതൽ 8 വരെ – ടാമ്പാ സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029,Davis Rd, Tampa FL 33637) സംസ്കാര ശുശ്രൂഷകൾ: നവംബർ 10 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ടാമ്പാ സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029,Davis Rd, Tampa FL 33637) ശുശ്രൂഷകൾക്ക് ശേഷം സൺസെറ്റ് മെമ്മറി ഗാർഡൻ സെമിത്തേരിയിൽ ( Sunset Memory Gardens, 11005 US-301, Thonotosassa,…
അമ്പതാം വിവാഹ വാർഷികം (സണ്ണി മാളിയേക്കൽ)
വെളുത്തു മെലിഞ്ഞു നീലക്കണ്ണുള്ള കുഞ്ഞച്ചൻ തികഞ്ഞ ക്നാനായകാരനാണ്. കുഞ്ഞച്ചന് നാല് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്. എല്ലാവരും ഒത്തൊരുമയോടെ സ്നേഹമായി കഴിയുന്നു. കുഞ്ഞച്ചൻറെ കൂട്ടുകാരെ സ്വന്തം കൂട്ടുകാരെ പോലെയാണ് അവർ കരുതുന്നത്. കുഞ്ഞച്ചൻറെ അപ്പച്ചനും അമ്മച്ചിയും ആറുമാസം നാട്ടിലും ആറുമാസവും അമേരിക്കയിലുമാണ് താമസം . എല്ലാ വാരാന്ത്യങ്ങളിലും കുഞ്ഞച്ചൻറെ വീട്ടിൽ എന്തെങ്കിലും പരിപാടി ഉണ്ടാവും. കഴിഞ്ഞാഴ്ച അപ്പച്ചന്റെയും അമ്മച്ചിയുടെയും അമ്പതാം വിവാഹ വാർഷികത്തിന് നേരത്തെ വരണമെന്ന് പറഞ്ഞിരുന്നു. കുഞ്ഞച്ചൻറെ റൗലറ്റിലെ വീട് അലങ്കരിച്ച് വളരെ മനോഹരമാക്കിയിരുന്നു . ആസ്ഥാന ഗായകൻ മാത്യു സൗണ്ട് സിസ്റ്റം സെറ്റപ്പ് ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞച്ചനെ അവിടെയെങ്ങും കണ്ടില്ല. ഏതാണ്ട് 7 മണി ആയപ്പോൾ കുഞ്ഞച്ചൻറെ അമ്മച്ചി സിൽക്ക് ചട്ടയും, സിൽക്ക് മുണ്ടും, മേക്കാമോതിരവും അണിഞ്ഞ് പ്രൗഡഗംഭീരയായി സോഫയിൽ വന്നിരുന്നു. നാടൻ മുറിക്കയ്യൻ ഷർട്ടും,ഒറ്റകരയാൻ വെള്ള മുണ്ട് ഉടുത്ത് കുഞ്ഞച്ചൻറെ അപ്പച്ചൻ മാത്യൂസിനെ സഹായിക്കുന്നുണ്ടായിരുന്നു.…
മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ നവംബര്‍ 11 മുതല്‍ ലോസ് ആഞ്ചലസില്‍
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 11 വെള്ളിയാഴ്ച മുതല്‍ 13 ഞായറാഴ്ച വരെ നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഞായറാഴ്ച ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനക്കു ശേഷം നടക്കുന്ന യോഗത്തോടെ സമാപിക്കും. ഇന്‍ഡ്യനാപൊളിസ് മാര്‍ത്തോമ്മാ ഇടവക വികാരിയും അനുഗ്രഹീത പ്രഭാഷകനും ആയ റവ. ജോയി മോന്‍ എസ്. കെ. മുഖ്യ സന്ദേശം നല്‍കും. വിശ്വാസത്തിന്റെ പുതുക്കവും ബന്ധങ്ങളിലെ പുനഃസ്ഥാപനവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദൂതുകള്‍ നല്‍കപ്പെടും. 13ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് 14ാം ഇടവക ദിനവും കണ്‍വന്‍ഷന്‍ സമാപനയോഗവും വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. ഇടവക വികാരി റവ. ബിജോയ് എം ജോണ്‍ സന്ദേശം നല്‍കും. ഗായക സംഘം ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഇടവക വികാരി റവ. ബിജോയ് എം. ജോണ്‍, സെക്രട്ടറി എഡ്വിന്‍…
കൗമാരക്കാരിയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചു മരത്തില്‍ കെട്ടിയിട്ട കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഫ്‌ളോറിഡാ: കൗമാരക്കാരിയായ പെണ്‍കുട്ടിയെ അലബാമയില്‍ നിന്നും തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച ശേഷം അതിര്‍ത്തികള്‍ കടത്തി ഫ്‌ളോറിഡായിലെ ജാക്‌സണിലെ ഒഴിഞ്ഞ പ്രദേശത്ത് മരത്തില്‍ കെട്ടിയിട്ട കേസ്സില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തതായി തിങ്കളാഴ്ച ജാക്‌സണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. കോമ്പി ജെറോം ജോര്‍ദന്‍, മോളി മിഷല്‍ ജാരറ്റ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയായിരുന്നു കൗമാരക്കാരിയെ കാണാതായത്. സംഭവത്തെ കുറിച്ചു കൗണ്ടി ഷെറിഫ് ഓഫീസ് നല്‍കുന്ന വിശദീകരണം. വെള്ളിയാഴ്ച വൈകീട്ട് അലബാമയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദനാണ് പെണ്‍കുട്ടിയെ വാഹനത്തില്‍ കടത്തി കൊണ്ടു പോയതും വഴി മദ്ധ്യേ രണ്ടു സ്്ത്രീകള്‍ കൂടി ഇദ്ദേഹത്തോടൊപ്പം വാഹത്തില്‍ കയറ്റി. തുടര്‍ന്ന് ഫ്‌ളോറിഡാ ജാക്‌സണിലെ ഒരു ഒഴിഞ്ഞ കെട്ടിടത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഈ പെണ്‍കുട്ടിയെ കൊണ്ടുവന്ന് ജോര്‍ദ്ദന്‍ ഉപദ്രവിക്കുകയും, കൈയും, കാലും, ഡക്റ്റ് ടേപ് ഉപയോഗിച്ചു ബന്ധിച്ച ശേഷം അവിടെ തന്നെയുള്ള മരത്തില്‍ കെട്ടിയിടുകയുമായിരുന്നു.…
അഞ്ജന ഗോപകുമാർ മന്ത്ര കൊളറാഡോ കൾചറൽ കോ ഓർഡിനേറ്റർ
മന്ത്ര കൊളറാഡോ കൾചറൽ കോ ഓർഡിനേറ്റർ ആയി അഞ്ജന ഗോപകുമാറിനെ തെരഞ്ഞെടുത്തു. 27 വർഷമായി കൊളറാഡോയിലെ സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യം ആണ് ശ്രീമതി അഞ്ജന. അഞ്ചാം വയസ്സിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ അഞ്ജന, രുക്മിണീ ദേവിയുടെ കലാക്ഷേത്രത്തിലെ പൂർവ്വ വിദ്യാർത്ഥിയും, കോയമ്പത്തൂർ കൂത്തമ്പലത്തിന്റെ സ്ഥാപകനുമായ നാട്യാചാര്യൻ എസ്. അരവിന്ദന്റെ കീഴിൽ ഭരതനാട്യം പഠിച്ചുതുടങ്ങി. ആകാശവാണിയിലെ വാർഷിക പരിപാടികളിലും തൃശൂർ സാംസ്കാരിക ഉത്സവങ്ങളിലും ഉൾപ്പെടെ കേരളത്തിൽ അവർ നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. സ്കൂൾ പഠന കാലത്തു സംസ്ഥാന സാംസ്കാരിക സ്കോളർഷിപ്പ് ലഭിച്ചു. കൊളറാഡോ ഫൈൻ ആർട്സ് അസോസിയേഷന്റെ ബോർഡ് അംഗമായിരുന്നു ഡെൻവറിൽ വിവിധ പ്രാദേശിക സാംസ്കാരിക പരിപാടികളിൽ സജീവമാണ്. തൊഴിൽപരമായി അവർ സിഗ്നയിൽ അനലിസ്റ്റായി പ്രവർത്തിക്കുന്നു. കലാപരമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ദേശീയ തലത്തിൽ അവസരങ്ങൾ ഒരുക്കുവാനും അവരുടെ അനുഭവ പരിചയം പുതു തലമുറയ്ക്ക്…
എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 3 ശനിയാഴ്ച ഫിലഡല്‍ഫിയയില്‍
ഫിലഡൽഫിയ: ചരിത്ര സ്മരണകളുറങ്ങുന്ന നഗരത്തിലെ സഹോദര സഭകളുടെ ഐക്യ വേദിയായ എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ George Washington High School ഓഡിറ്റോറിയത്തിൽ (10175 Bustleton Ave, Philadelphiya, PA- 19116) വച്ച് നടത്തും. സാഹോദരീയ നഗരത്തിലെ മലയാളികളുടെ ഇടയിലെ ക്രിസ്തീയ സഭകളുടെ ഒത്തൊരുമയുടെയും സഹകരണത്തിന്റെയും പ്രതീകാത്മകമായി നിലകൊള്ളുന്ന എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന സംയുക്ത ക്രിസ്മസ് ആഘോഷം ഐക്യത്തിലൂടെ പരസ്പരം സഹകരിച്ച് ക്രിസ്തുദേവന്റെ തിരുപിറവി ഒരുമിച്ചാഘോഷിക്കുവാനും, ഒരുമിച്ച് പ്രവർത്തിക്കാവുന്ന മേഖലകളിലൂടെ ക്രിസ്തീയ മൂല്യങ്ങളെ ഉയർത്തി പിടിക്കാനുമായി ആദ്യകാല കുടിയേറ്റക്കാർ തുടങ്ങിവച്ചതാണ്. തലമുറകളിലൂടെ കൈമാറുന്ന നമ്മുടെ പാരമ്പര്യങ്ങളും പൈതൃകങ്ങളും ഉയർത്തിപിടിച്ച് കൊണ്ട് നടത്തുന്ന ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തിന്റെ മുഖ്യാതിഥിയായി എത്തുന്നത് കാത്തലിക് സഭയുടെ ഷിക്കാഗോ സെന്റ് തോമസ് സിറോ…
