ഫിലിപ്പൈൻസിൽ വീശിയടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 45 ആയി

ഫിലിപ്പൈൻസില്‍ വീശിയടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് നൽഗെയിൽ 45 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 14 പേരെ ഇനിയും കാണാതായിട്ടുണ്ടെന്ന് മരണസംഖ്യ പ്രഖ്യാപിച്ച രാജ്യത്തെ സിവിൽ ഡിഫൻസ് ഡയറക്ടർ റാഫേലിറ്റോ അലജാന്ദ്രോ പറഞ്ഞു. പ്രാദേശികമായി പേങ് എന്നറിയപ്പെടുന്ന കൊടുങ്കാറ്റ്, വെള്ളിയാഴ്ച സൂര്യോദയത്തിനുമുമ്പ് ജനസാന്ദ്രതയുള്ള ദ്വീപായ കാറ്റാൻഡുവാനസിൽ കയറിയ ശേഷം മണിക്കൂറിൽ 95 കിലോമീറ്റർ (59 മൈൽ) വരെ വേഗതയുള്ള കാറ്റോടെ ലുസോൺ ദ്വീപസമൂഹത്തിലെ പ്രധാന ദ്വീപില്‍ ആഞ്ഞടിച്ചു. ചുഴലിക്കാറ്റിൽ നിന്നുള്ള കനത്ത മഴ തെക്കൻ ഫിലിപ്പീൻസിൽ എത്തുന്നതായി രാജ്യത്തിന്റെ സംസ്ഥാന കാലാവസ്ഥാ ഏജൻസി അറിയിച്ചു. വെള്ളപ്പൊക്കത്തിനും കനത്ത മഴയ്ക്കും ശേഷം വെള്ളിയാഴ്ച ഡസൻ കണക്കിന് മൃതദേഹങ്ങൾ കണ്ടെത്തിയ കുസിയോങ് ഗ്രാമത്തിലാണ് രക്ഷാപ്രവർത്തകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മധ്യ ഫിലിപ്പീൻസിന്റെ ചില ഭാഗങ്ങളിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ആ പ്രദേശങ്ങളിൽ…

ഔറംഗബാദിൽ ഛത്ത് പൂജയ്ക്കിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് 30 പേർക്ക് പരിക്ക്

ഔറംഗബാദ് (ബീഹാർ): ബിഹാറിലെ ഔറംഗബാദിൽ ഛത്ത് പ്രസാദം ഉണ്ടാക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചു. നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സാഹേബ്ഗഞ്ചിലെ ഒരു വീട്ടിൽ സ്ഫോടനത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച നഗർ പോലീസ് സ്‌റ്റേഷനിലെ സാഹെബ്ഗഞ്ച് ലോക്കലിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വാർഡ് നമ്പർ 24ൽ അനിൽ ഗോസ്വാമിയുടെ വീട്ടിലാണ് ഛഠ് പൂജ നടത്തിയതെന്നാണ് വിവരം. വീട്ടുകാർ പ്രസാദമുണ്ടാക്കുന്ന തിരക്കിലായിരുന്നപ്പോൾ ഗ്യാസ് ചോർച്ചയെ തുടർന്ന് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് നാട്ടുകാർ പോലീസിനെ വിളിക്കുകയും സമീപത്തെ അഗ്നിശമന സേനയെ വിവരമറിയിക്കുകയും തുടർന്ന് ഫയർ എഞ്ചിൻ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചു. എന്നാൽ, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പോലീസും അഗ്നിശമന സേനാംഗങ്ങളുമടക്കം 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഔറംഗബാദ് സദർ…

ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 29 ശനി)

ചിങ്ങം: കലാപരമായി നല്ല കഴിവുള്ളയാണ്‌ നിങ്ങള്‍. ഇന്ന്‌ നിങ്ങളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കും. കലയോടുള്ള നിങ്ങളുടെ ഇഷ്ടം നിങ്ങളുടെ സൃഷ്ടികളിലും കാണാന്‍ സാധിക്കും. കന്നി: ഇന്ന്‌ ഉച്ചവരെ നിങ്ങള്‍ക്ക്‌ മോശമായ ഒരു ദിവസാമാണ്‌. വൈകുന്നേരമാകുന്നതോടെ കാര്യങ്ങള്‍ പുരോഗമിക്കും. വൈകുന്നേരം ചില സമ്മര്‍ദ്ദങ്ങള്‍ സഹിക്കേണ്ടിവന്നേക്കാം. എന്നാല്‍ പ്രിയപ്പെട്ടവരുമായി ഒത്തുച്ചേരുന്നതോടെ എല്ലാ സമ്മര്‍ദ്ദങ്ങളും ഇല്ലാതാകും. തുലാം: ഇന്നത്തെ ദിവസത്തിന്റെ ആരംഭം അത്ര നല്ലതാകണമെന്നില്ല. എന്നാല്‍ ഉച്ചക്ക്‌്ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും. ക്ഷീണം, ഉല്‍ക്കണ്ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത്‌ ഈ സാഹചര്യത്തില്‍ ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശസ്വഭാവം വീട്ടിലും ഓഫീസിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ സാധാരണനിലയിലാകും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. പുതിയ ദൌത്യങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യം കാണിക്കും. എതിരാളികള്‍ നിങ്ങളോട്‌ പരാജയം സമ്മതിക്കാനുമിടയുണ്ട്‌. വൃശ്ചികം: ഇന്നത്തെ ദിവസത്തിന്റെ ആദ്യഭാഗം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. കര്‍ക്കശസ്വഭാവം വെടിഞ്ഞ്‌…

ഗ്രേസി ഫിലിപ്പ് (78) ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി

ഫിലഡല്‍‌ഫിയ: നാരകത്താനി പടുതോട്ട് പി.വി. ഫിലിപ്പിന്റെ ഭാര്യ ഗ്രേസി ഫിലിപ്പ് (78) ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി. പരേത കുമ്പനാട്ട് വേങ്ങപറമ്പില്‍ കുടുംബാംഗമാണ്. ഡെലവേർ വാലി സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് അംഗമാണ്. മക്കള്‍: ഷീല, ഷീജ, ഷിബു. മരുമകന്‍: പരേതനായ ഡോ. സുകു സഖറിയ. കൊച്ചു മക്കള്‍: കിരണ്‍, നവിന്‍. സംസ്‌കാരം പിന്നീട്‌. വിവരങ്ങൾക്ക്: 610 608 9867

ദീപപ്പൊലിമയിൽ നിറഞ്ഞ് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രം ദീപാവലി ആഘോഷിച്ചു

ചിക്കാഗോ: അന്ധകാരത്തില്‍ നിന്നു പ്രകാശത്തിന്റെ സുതാര്യതയിലേക്കു മാനവരാശിയെ കൈപിടിച്ചാനയിക്കുന്ന മഹോത്സവമായ ദീപാവലി രാവിൽ, ചിരാതുകളില്‍ ദീപങ്ങൾ തെളിച്ചും, പടക്കങ്ങൾ പൊട്ടിച്ചും, മധുരം വിതരണം ചെയ്തും, ദാണ്ടിയ നൃത്തമാടിയും അതിവിപുലമായി ഈ വർഷത്തെ ദീപാവലി ഉത്സവം വന്‍ ഭക്തജന പങ്കാളിത്തത്തോടെ ഗീതാമണ്ഡലം തറവാട്ടില്‍ ആഘോഷിച്ചു. പ്രധാന പുരോഹിതൻ ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പ് സ്വാമിയുടെ നേതൃത്വത്തിൽ, ശ്രീ മഹാഗണപതി പൂജയോടെ ആരംഭിച്ച ദീപാവലി ആഘോഷങ്ങൾക്ക് ശേഷം കാലപുരുഷനായ ശ്രീ മഹാവിഷ്ണുവിനും, സർവ്വ ഐശ്വര്യദായകിയായ ശ്രീ മഹാലക്ഷ്മിക്കും ദീപാവലി വിശേഷാൽ പൂജകളും, കുട്ടികളും മുതിർന്നവരും ചേർന്ന് ശ്രീ ആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായ ഭജനയും നടത്തി. തുടർന്ന് നിലവിളക്കിലെ ദീപത്തില്‍ നിന്നും പകര്‍ന്ന അഗ്‌നിനാളങ്ങള്‍ കൊണ്ട് ഗീതാമണ്ഡലം കുടുംബത്തിലെ അമ്മമാരും, സഹോദരിമാരും, കുട്ടികളും നൂറിലേറെ ചിരാതുകളിൽ നന്മയുടെ, ഐശ്വര്യത്തിന്റെ, ജ്ഞാനത്തിന്റെ ദീപങ്ങൾ തെളിച്ചു. തുടർന്ന് ശ്രീമതി മണി ചന്ദ്രൻ സംഘടിപ്പിച്ച ദാണ്ടിയാ…

MMVS ന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് സ്കോളർഷിപ് ജേതാക്കളെ തിരഞ്ഞെടുത്തു

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്ത് മറിയം വനിതാ സമാജം 40-ാം വാർഷികം ആഘോഷിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മോർ നിക്കളാവോസിന്റെയും, മലങ്കര ഓർത്തഡോക്സ് സഭ , മാർത്ത് മറിയം വനിതാ സമാജം (MMVS)) വൈസ് പ്രസിഡന്റ് ഫാ . എബി പൗലോസിന്റെയും നേതൃത്വത്തിലായിരുന്നു വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി സുവനീറും പ്രസിദ്ധീകരിച്ചിരുന്നു. ഭദ്രാസനത്തിൽ സമാജം രൂപീകൃതമായി 40 വർഷം പിന്നിടുമ്പോൾ, 40 വർഷം പൂർത്തിയാക്കിയ എല്ലാവരെയും ആദരിച്ചു. ഫിലാഡൽഫിയ അൻ റൂ (UNRUHE)പള്ളിയിൽ കൂടിയ യോഗത്തിലായിരുന്നു ആഘോഷങ്ങൾ. വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 50 കുട്ടികളെ സ്കോളർഷിപ് നൽകിയും ആദരിച്ചത് . ഒരു ലക്ഷം രൂപയുടെ 50 സ്കോളർഷിപ്പുകളാണ് നൽകുന്നത്. വെല്ലുവിളികളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്നവരും മതപരമായി ആഴത്തിലുള്ള ബോധ്യങ്ങളും അക്കാദമിക് വൈഭവവും വ്യക്തിപരമായ മികവും കൈമുതലായുള്ളവരും തൊഴിലധിഷ്ഠിത മേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ…

സിഖ് പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതിക്കു വധശിക്ഷ വിധിച്ചു

വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിൽ  ആദ്യമായി തലപ്പാവ് ധരിക്കാൻ അനുവദിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ സിഖ് പോലീസ് ഓഫീസർ സന്ദീപ് ധലിവാളിന്റെ കൊലയാളി റോബർട്ട് സോളിസിനെ വധശിക്ഷകു വിധിച്ചു . ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ക്രിമിനൽ കോടതിയാണ് 50 കാരനായ പ്രതിയെ  ശിക്ഷിച്ചത്. 30 മിനിറ്റ് നീണ്ട വാദത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. അഭിഭാഷകനില്ലാതെയാണ് പ്രതി  കോടതിയിൽ ഹാജരായത്. “കൊലപാതകത്തിൽ ഞാൻ കുറ്റക്കാരനാണെന്ന് നിങ്ങൾ വിശ്വസി2004 ക്കുന്നതിനാൽ, എനിക്ക് വധശിക്ഷ ലഭിക്കുമെന്ന് ഞാൻ കരുതുന്നു,” സോളിസ് പ്രതികരിച്ചു. 2019ൽ അമേരിക്കയിലെ ടെക്‌സാസിൽ നടന്ന വെടിവെപ്പിലാണ്  സന്ദീപ് ധലിവാൾ കൊല്ലപ്പെട്ടതു .. ഈ  കേസിൽ സോളിസ് അറസ്റ്റ് ചെയ്തു  മൂന്ന് വർഷത്തിന് ശേഷമാണ് വിധി വന്നത്. 10 വർഷമായി യുഎസ് പോലീസിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനായിരുന്നു സന്ദീപ് ധലിവാൾ. ശിക്ഷിക്കപ്പെട്ട  പ്രതി 2002 ൽ തട്ടി കൊണ്ട്…

യൂറോപ്പിൽ പുതിയ ആണവായുധങ്ങൾ യുഎസ് വിന്യസിച്ചതിനെ റഷ്യ അപലപിച്ചു

യൂറോപ്പിലെ നേറ്റോ താവളങ്ങളിൽ നവീകരിച്ച യുഎസ് ബി61 തന്ത്രപരമായ ആണവായുധങ്ങൾ അതിവേഗം വിന്യസിക്കുന്നതിനെ റഷ്യ അപലപിച്ചു. ഈ നീക്കം “ആണവ പരിധി” കുറയ്ക്കുമെന്നും മോസ്കോയുടെ സൈനിക പദ്ധതികൾ പരിഷ്കരിക്കാൻ പ്രേരിപ്പിക്കുമെന്നും പറഞ്ഞു. ആണവായുധങ്ങൾ (യൂറോപ്പിലെ ഫ്രീ-ഫാൾ ബോംബുകൾ) നവീകരിക്കാനുള്ള പദ്ധതികൾ അവഗണിക്കാനാവില്ലെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഗ്രുഷ്കോയെ ഉദ്ധരിച്ച് വാർത്താ മാധ്യമങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. “യുണൈറ്റഡ് സ്റ്റേറ്റ്സ് അവയെ നവീകരിക്കുന്നു, അവയുടെ കൃത്യത വർദ്ധിപ്പിക്കുകയും ന്യൂക്ലിയർ ചാർജിന്റെ ശക്തി കുറയ്ക്കുകയും ചെയ്യുന്നു. അതായത്, അവർ ഈ ആയുധങ്ങളെ ‘യുദ്ധഭൂമി ആയുധങ്ങളാക്കി’ മാറ്റുകയും അതുവഴി ആണവ പരിധി കുറയ്ക്കുകയും ചെയ്യുന്നു,” ഗ്രുഷ്കോ പറഞ്ഞു. യൂറോപ്യൻ താവളങ്ങളിൽ എത്തുന്ന പുതിയ ആയുധങ്ങൾക്കൊപ്പം B61-ന്റെ ആധുനികവൽക്കരിച്ച പതിപ്പായ B61-12-ന്റെ വിന്യാസം ത്വരിതപ്പെടുത്തുമെന്ന് യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിന്റെ യോഗത്തിൽ വാഷിംഗ്ടൺ വെള്ളിയാഴ്ച പ്രഖ്യാപിച്ചതായി പൊളിറ്റിക്കോ റിപ്പോർട്ട്…

നാൻസി പെലോസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവിനെ മർദിച്ച പ്രതി അറസ്റ്റിൽ

സാൻഫ്രാൻസിസ്കോ : യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സാൻഫ്രാൻസിസ്ക്കോയിലെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് പോൾ പെലോസിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. സംഭവത്തിൽ ഡേവിഡ് വയ്ൻ ഡിപ്പേ (42) അറസ്റ്റിലായതായി ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ബെർകിലിയിൽ നിന്നാണ് പ്രതി ഇവിടെ എത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. നാൻസി എവിടെയാണെന്നു ആക്രോശിച്ചാണ് അക്രമി അകത്തേക്കു തള്ളികയറിയത്. ആ സമയത്തു നാൻസിയുടെ ഭർത്താവ് പോൾ പെലോസി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് നടന്ന ആക്രമണത്തിൽ കൈക്കും തലയ്ക്കും ഗുരുതര പരുക്കേറ്റ പോളിനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് പോളിന് തലയ്ക്കേറ്റ മുറിവിനു ശസ്ത്രക്രിയ ചെയ്തതായും വലതു കൈക്ക് കാര്യമായ പരുക്കേറ്റിരുന്നുവെന്നും ഹൗസ് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. പോൾ പൂർണ്ണ സുഖം പ്രാപിക്കുമെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. പ്രതിക്കെതിരെ കൊലകുറ്റശ്രമത്തിന് കേസെടുത്തു. നാൻസി പെലോസിയെ…

പരിഹാസമല്ല പ്രവർത്തനം ആണ് ആവശ്യം: പി.സി. മാത്യു

ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാനങ്ങൾ എടുത്ത ശേഷം പൊതു ജനത്തെ ഞങ്ങൾ വല്യ കാര്യങ്ങൾ ചെയ്യുന്നവർ ആണെന്ന് തെറ്റി ധരിപ്പിച്ചു പ്രഹസനം ആക്കുകയല്ല, നേരെ മറിച്ചു സമൂഹത്തിൽ പ്രവർത്തിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടതെന്നു വേൾഡ് മലയാളി കൌൺസിൽ മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റും യൂണിഫൈഡ് അമേരിക്ക റീജിയൻ ചെയർമാനും കൂടിയായ പി.സി. മാത്യു പ്രസ്താവിച്ചു. ഗ്രൂപ്പ് എ യുമായുള്ള ബന്ധം, ഉടമ്പടികൾ തെറ്റിച്ചതിനാൽ എം.ഓ.യൂ (Memorandum Of Understanding) പിൻവലിച്ചതിനു ശേഷം കൂടിയ റീജിയന്റെ സൂം മീറ്റിംഗിൽ ആണ് പി.സി. പ്രതികരിച്ചത്. ജോലി ചെയ്യുന്നവന് കൂലി കിട്ടുക എന്നത് ഒരു പൊതു ന്യായം ആണെങ്കിൽ താൻ മുൻകൈ എടുത്തു രൂപീകരിച്ച പ്രൊവിൻസുകൾ ഒന്നും തന്നെ വിട്ടുപോകുകയില്ല. പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാൾക്ക് മാത്രമേ യേശുവിനെ ഒറ്റികൊടുക്കുവാൻ കഴിഞ്ഞുള്ളു. ബാക്കി 11 പേരും യേശുവിന്റെ കൂടെ നിൽക്കുകയും ജീവൻ…