ന്യൂയോര്‍ക്ക്: സുസ്ഥിര ആണവ കരാറിലെത്താൻ യുഎന്നിന്റെ ആണവ ഏജൻസി നടത്തുന്ന എല്ലാ അന്വേഷണങ്ങളും അവസാനിപ്പിക്കണമെന്ന് ഇറാൻ പ്രസിഡന്റ് സെയ്ദ് ഇബ്രാഹിം റെയ്‌സി ആവശ്യപ്പെട്ടു. വ്യാഴാഴ്ച യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത ശേഷം നടത്തിയ പത്രസമ്മേളനത്തിൽ, ഇറാന്റെ ആണവ പരിപാടി സമാധാനപരമാണെന്ന് ഐഎഇഎ ആവർത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് റെയ്‌സി പറഞ്ഞു. വർഷങ്ങളായി ഇറാന്റെ സൗകര്യങ്ങൾ ഏജൻസി പരിശോധിക്കുന്നുണ്ടെന്നും അതിന്റെ ക്യാമറകൾ ഇപ്പോഴും കറങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2015ലെ കരാറിൽ ഉറച്ചുനിൽക്കുന്ന ഒരേയൊരു വശം ഇറാൻ മാത്രമാണെന്നും റെയ്‌സി പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാത്ത ജെസിപിഒഎയിലെ ഒരു കരാറും നിലനിൽക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) എന്നറിയപ്പെടുന്ന 2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നതിലുള്ള ആത്മാർത്ഥതയില്ലായ്മയാണ് ഇസ്ലാമിക് റിപ്പബ്ലിക്കിന്മേലുള്ള യുഎസ് ഭരണകൂടത്തിന്റെ പുതിയ ഉപരോധം കാണിക്കുന്നതെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു. “അമേരിക്കക്കാർ സത്യസന്ധരാണെങ്കില്‍, അവർ JCPOA-യുമായി…
Author: .
അഖിലേന്ത്യാ ഇമാം സംഘടനാ മേധാവിയുമായി ആര്‍ എസ് എസ് മേധാവിയുടെ കൂടിക്കാഴ്ച ഭാരത് ജോഡോ യാത്രയുടെ അനന്തര ഫലമാണെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭഗവത് അഖിലേന്ത്യാ ഇമാം ഓർഗനൈസേഷന്റെ തലവനുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ച പാർട്ടിയുടെ ‘ഭാരത് ജോഡോ യാത്ര’യുടെ അനന്തര ഫലമാണെന്ന് അവകാശപ്പെട്ട കോൺഗ്രസ്, കൈയ്യില്‍ ഒരു ത്രിവര്‍ണ്ണ പതാകയുമേന്തി രാജ്യത്തെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ ഭഗവതിനോട് അഭ്യർത്ഥിച്ചു. മുസ്ലീം സമുദായത്തിലേക്കുള്ള തന്റെ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ഭഗവത് വ്യാഴാഴ്ച ഇവിടെ ഒരു പള്ളിയും മദ്രസയും സന്ദർശിക്കുകയും ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ ചീഫുമായി ചർച്ച നടത്തുകയും ചെയ്തു. അദ്ദേഹത്തെ “രാഷ്ട്രപിതാവ്” എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) “സർസംഘചാലക്” സെൻട്രൽ ഡൽഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലെ ഒരു പള്ളിയില്‍ പോയി, വടക്കൻ ഡൽഹിയിലെ ആസാദ്പൂരിലെ മദാർസ തജ്വീദുൽ ഖുറാൻ സന്ദർശിച്ചു. ഭഗവത് ആദ്യമായാണ് ഒരു മദ്രസ സന്ദർശിക്കുന്നതെന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ആർഎസ്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാരത് ജോഡോ യാത്ര ആരംഭിച്ചിട്ട്…
ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് എതിരില്ലാതെ ഷാലു പുന്നൂസ്
ഫിലാഡൽഫിയ: അമേരിക്കൻ മലയാളികളുടെ അഭിമാന പ്രസ്ഥാനമായ ഫോമായുടെ 2022 -2024 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് മിഡ് അറ്റലാന്റിക്ക് റീജിയനിൽ നിന്നും ഫിലാഡൽഫിയായിലെ യുവജനങ്ങളുടെ പ്രിയങ്കരൻ എന്നറിയപ്പെടുന്ന മാപ്പിന്റെ മുൻ പ്രസിഡന്റ് ഷാലു പുന്നൂസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ മേഖലകളിൽ താൻ ഏറ്റെടുത്തതും ഏൽപ്പിച്ചതുമായ പദവികളിൽ ഇരുന്നുകൊണ്ട് വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പറത്തി പ്രവർത്തന മികവിൽ കരുത്തുതെളിയിച്ച ഷാലുവിനെ ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തതിന്റെ ആഹ്ളാദത്തിലാണ് മാതൃസംഘടനയായ മാപ്പ് കുടുംബവും, സ്വന്തം റീജിയനായ മിഡ് അറ്റലാന്റിക്ക് റീജിയനും ഒപ്പം അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ ഫോമയും. പ്രവർത്തന പന്ഥാവിൽ കാഴ്ചവയ്ക്കുന്ന വ്യത്യസ്തതയുടെ മാജിക്കൽ മൂവ്മെന്റ് ആണ് ഷാലുവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത്. തനിക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രം പറയുകയും പറയുന്നവ ചെയ്തു വിജയിപ്പിക്കുകയും ചെയ്യുക എന്നത് ഷാലുവിൽ മാത്രം കാണുന്ന ഒരു പ്രത്യേകതയാണ്. പ്രവർത്തന…
പരിശുദ്ധ കാതോലിക്കാ ബാവായുടെ ശ്ലൈഹീക സന്ദര്‍ശനം ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍, സെപ്തംബര്‍ 24-ന്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്ക് ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സെപ്തംബര്‍ 24 ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. ശനിയാഴ്ച രാവിലെ 7:00 മണിക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് തിരുമേനിയോടൊപ്പം പള്ളിയില്‍ എത്തിച്ചേരുന്ന പരിശുദ്ധ ബാവായെ പള്ളി വികാരി റവ. ഫാ. ഗ്രിഗറി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇടവകക്കാരും, സമീപ പ്രദേശങ്ങളിലെ വൈദീകരും, ശെമ്മാശന്മാരും, വൈദീക വിദ്യാര്‍ത്ഥികളും മറ്റു സഭാ-സാമുദായിക നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. സഭയുടെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായി അവരോധിക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് പരിശുദ്ധ ബാവാ അമേരിക്ക സന്ദര്‍ശിക്കുന്നത്. രാവിലെ 7:00 മണിക്ക് പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും അര്‍പ്പിക്കപ്പെടും. കുര്‍ബ്ബാനാനന്തരം, ചെറി ലെയ്ന്‍…
ഡി.എം.എ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
ഡിട്രോയിറ്റ്: പഠന മികവിനോടൊപ്പം തന്നെ പഠിതാക്കളുടെ സാമൂഹ്യ ഇടപെടലുകളും കൂടി പരിഗണിക്കപ്പെടുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഇക്കൊല്ലത്തെ സ്കോളർഷിപ്പും അനുമോദന ഫലകങ്ങളും ഓണാഘോഷ വേദിയിൽ വിതരണം ചെയ്തു. ഹൈസ്കൂൾ പഠനം പൂർത്തിയാക്കി കലാലയത്തിലേക്കു എത്തുന്ന വിദ്യാർത്ഥികളിൽ ഉയർന്ന അക്കാദമിക് നിലവാരവും സാമൂഹ്യ പ്രതിബദ്ധതയും ഒരേപോലെ പുലർത്തുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആയിരം ഡോളറിന്റെ ക്യാഷ് പ്രൈസും അനുമോദന ഫലകവും ലഭിക്കുന്ന ഒന്നാം സ്ഥാനത്തിന് ഇക്കൊല്ലം അർഹയായതു കുമാരി അർച്ചന ചന്ദ്രനാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കുള്ള സ്കോളർഷിപ്പും സർട്ടിഫിക്കറ്റും നേടിയത് യഥാക്രമം ക്രിസ്ത്യൻ തോമസ്, കെവിൻ മാത്യൂസ് എന്നീ മിടുക്കരായിരുന്നു. ബെർമിങ്ഹാമിലെ സീഹോംസ് ഹൈസ്കൂള്‍ ഡി.എം.എ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന സിത്താര കൃഷ്ണകുമാറും, ഹരീഷ് ശിവരാമകൃഷ്ണനും, ജോബ് കുര്യനും പാടിയും ആടിയും സംഗീത സാന്ദ്രമാക്കിയ ആഘോഷ രാവിൽ പ്രസിഡന്റ് ഓസ്ബോൺ ഡേവിഡ്, സെക്രട്ടറി ദിനേശ് ലക്ഷ്മണൻ. ട്രഷറർ ഡയസ്…
വെസ്ലി മാത്യുവിന്റെ ഭാര്യാ മാതാവ് മോളിക്കുട്ടി ടീച്ചർ നിത്യതയിൽ
ഡാളസ്: കോട്ടയം അഞ്ചേരിൽ മഠത്തില്‍പറമ്പിൽ പരേതനായ കെ.റ്റി മത്തായിയുടെ ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക മോളിക്കുട്ടി ടീച്ചർ (72) ഡാളസ്സിലെ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: പ്രിയ വെസ്ലി (ഡാളസ്), പ്രീതി തേജസ്, പ്രിൻസി വർഗീസ് (അബുദാബി). മരുമക്കൾ : വെസ്ലി മാത്യു (ഡാളസ്) – ഗുഡ്‌ന്യൂസ് – പവ്വർ വിഷൻ, പാസ്റ്റർ തേജസ് തോമസ് (ഒക്കലഹോമ), ജിബു വർഗീസ് (അബുദാബി). സംസ്കാരം പിന്നീട്.
ഗര്‍ഭഛിദ്രാവകാശം നേടിയെടുക്കുന്നതിന് രംഗത്തിറങ്ങണം: കമല ഹാരിസ്
മില്‍വാക്കി: സുപ്രീം കോടതി വിധിയുടെ നഷ്ടപ്പെട്ട ഗര്‍ഭഛിദ്രാവകാശം നേടിയെടുക്കുന്നതിന് രംഗത്തിറങ്ങണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സെപ്റ്റംബര്‍ 22 വ്യാഴാഴ്ച മില്‍വാക്കിയില്‍ ഡമോക്രാറ്റിക് അറ്റോര്‍ണി ജനറല്‍ അസ്സോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കമലാ ഹാരിസ്. ഗര്‍ഭഛിദ്രാവകാശം നേടിയെടുക്കുന്നതിന് യു.എസ്. കോണ്‍ഗ്രസ്സിലും, സെനറ്റിലും നടക്കുന്ന വോട്ടെടുപ്പിനെ തുരങ്കം വെക്കുവാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തു. സ്ത്രീകളുടെ ശരീരത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം അവര്‍ക്കു തന്നെയാണെന്നും, അതു നിയമം മൂലം നിരോധിക്കാനാവില്ലെന്നും, അവര്‍ പറഞ്ഞു. ലാറ്റിനോ വോട്ടര്‍മാര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും വിട്ടുപോകുന്നുവെന്ന പ്രചരണം ശക്തമാക്കുന്നതിനിടെയാണ് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ കമല ഹാരിസ് പ്രചരണത്തിനെത്തിയിരിക്കുന്നത്. നവംബര്‍ പൊതു തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് ഗവര്‍ണ്ണര്‍ ടോണി എവേഴ്‌സിന്റെ വിജയം ഉറപ്പാക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം. നമ്മുടെ രാജ്യം ഇന്ന് സ്വാതന്ത്ര്യത്തിനു നേരേയും, അവകാശങ്ങള്‍ക്കു നേരേയും…
റഷ്യയിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നു എന്ന അമേരിക്കയുടെ വാദം ഉത്തര കൊറിയ നിഷേധിച്ചു
ഉക്രേനിയൻ സംഘർഷത്തിനിടയിൽ റഷ്യയിലേക്കുള്ള ആയുധ വിൽപ്പനയെക്കുറിച്ചുള്ള യു എസ് ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉത്തരകൊറിയ നിഷേധിച്ചു. പ്യോങ്‌യാങ്ങിന്റെ പ്രതിച്ഛായയെ “കളങ്കപ്പെടുത്താന്‍” വാഷിംഗ്ടണ്‍ മനഃപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നും ഉത്തര കൊറിയ അപലപിച്ചു. അമേരിക്ക “അശ്രദ്ധമായ പരാമർശങ്ങൾ” നടത്തുകയാണെന്ന് ഉത്തര കൊറിയന്‍ പ്രതിരോധ ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുകയും വാഷിംഗ്ടണിനോട് “വായ് മൂടിക്കെട്ടാന്‍” ആവശ്യപ്പെടുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക ഉപകരണങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും ഒരു പരമാധികാര രാഷ്ട്രത്തിന് മാത്രമുള്ള നിയമപരമായ അവകാശമാണെന്നും, എന്നാൽ പ്യോങ്‌യാങ്ങിനും മോസ്കോയ്ക്കും ഇടയിൽ ആയുധങ്ങൾ കൈമാറ്റം ചെയ്തിട്ടില്ലെന്നും ഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ ഊന്നിപ്പറഞ്ഞു. “ഞങ്ങൾ മുമ്പ് റഷ്യയിലേക്ക് ആയുധങ്ങളോ വെടിക്കോപ്പുകളോ കയറ്റുമതി ചെയ്തിട്ടില്ല, അവ കയറ്റുമതി ചെയ്യാൻ ഞങ്ങൾ പദ്ധതിയിടുകയുമില്ല,” പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ മാസം ആദ്യം, റഷ്യ ഉക്രെയ്നിൽ ഉപയോഗിക്കുന്നതിനായി ഉത്തര കൊറിയയിൽ നിന്ന് ദശലക്ഷക്കണക്കിന് റോക്കറ്റുകളും പീരങ്കി ഷെല്ലുകളും വാങ്ങുന്ന പ്രക്രിയയിലാണെന്ന…
ഭര്‍ത്താവിനെ 89 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യ കുറ്റക്കാരിയല്ലെന്ന് ജൂറിയുടെ കണ്ടെത്തല്‍
ഹൂസ്റ്റണ്‍: ഭര്‍ത്താവിനെ 89 തവണ കുത്തികൊലപ്പെടുത്തുകയും, അറസ്റ്റു വാറണ്ടുമായി എത്തിയപ്പോള്‍ വീടിന് തീയിടുകയും ചെയ്ത 72 കാരി കുറ്റക്കാരിയല്ലെന്ന് ജൂറി. ആറു ദിവസം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച 72 കാരിയായ ജാനറ്റ് അലക്‌സാണ്ടര്‍ കുറ്റക്കാരിയല്ലെന്ന് ജൂറി വിധിച്ചത്. 64 വയസ്സുള്ള ലയണല്‍ അലക്‌സാണ്ടറാണ് ഭാര്യയുടെ കത്തിക്ക് ഇരയായത്. ഓട്ടോപ്‌സിയില്‍ ലയണലിന് 89 തവണ കുത്തേറ്റതായി കണ്ടെത്തിയിരുന്നു. 2018 ഏപ്രില്‍ 27നായിരുന്നു സംഭവം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം മൂത്തപ്പോള്‍ ഭര്‍ത്താവ് കയ്യിലുണ്ടായിരുന്ന കത്തിയുമായി ഭാര്യക്കു നേരേ തിരിഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും ഭാര്യ കത്തി പിടിച്ചുവാങ്ങി, കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇതിനു മുമ്പും പല തവണ ഈ വീട്ടിലേക്ക് പോലീസ് എത്തിയിരുന്നു. വര്‍ഷങ്ങളോളം നീണ്ടു നിന്ന പീഢനമാണ് ഭാര്യയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. സംഭവത്തിന് ഒരു വര്‍ഷത്തിനുശേഷം ഏപ്രില്‍ 2019 ല്‍ ഇവര്‍ക്കെതിരെ അറസ്റ്റു…
Baha’is present appreciation testimonial to Hindu statesman Rajan Zed
In a remarkable interfaith gesture, Nevada Metherd, on behalf of Spiritual Assembly of the Baha’is of Reno, presented appreciation testimonial to Hindu statesman Rajan Zed. This appreciation testimonial; handed to Zed by Metherd in a public ceremony held in the briefing room of Reno Police Headquarters; described Zed as “Ambassador to All Faiths in the World & Especially in Northern Nevada”. Global religious statesman Rajan Zed has taken-up interfaith, religion, European Roma (Gypsies), and other causes all over the world. He has read opening prayers in the United States Senate…
