ന്യൂഡൽഹി: 2002-ലെ ബിൽക്കിസ് ബാനോ കേസിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട 11 പുരുഷൻമാരുടെ ശിക്ഷാ ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് താഴെത്തട്ടിലുള്ള തൊഴിലാളികളും സ്ത്രീകളും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെ 6,000-ലധികം പൗരന്മാർ സുപ്രീം കോടതിയെ സമീപിച്ചു. കൂട്ടബലാത്സംഗത്തിനും ആൾക്കൂട്ട കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട 11 പേരുടെ ശിക്ഷാ ഇളവ്, ‘സംവിധാനത്തെ വിശ്വസിക്കുക’, ‘നീതി തേടുക’, ‘വിശ്വാസം പുലർത്തുക’ എന്നിങ്ങനെയുള്ള എല്ലാ ബലാത്സംഗ ഇരകളിലും മാരകമായ പ്രതിഫലനം സൃഷ്ടിക്ക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളായ സൈദ ഹമീദ്, സഫറുൽ ഇസ്‌ലാം ഖാൻ, രൂപ് രേഖ, ദേവകി ജെയിൻ, ഉമാ ചക്രവർത്തി, സുഭാഷിണി അലി, കവിതാ കൃഷ്ണൻ, മൈമൂന മൊല്ല, ഹസീന ഖാൻ, രചന മുദ്രബോയിന, ശബ്‌നം ഹാഷ്മി തുടങ്ങിയവരാണ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. സഹേലി വിമൻസ് റിസോഴ്‌സ് സെന്റർ, ഗമന മഹിളാ സമൂഹ, ബേബാക്ക് കളക്ടീവ്, ഓൾ ഇന്ത്യ…
Author: .
കാനഡ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയൻ മലയാളി നിതിൻ ശരത്
നാച്യുറൽ കാനഡ പ്രൊ.ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയൻ മലയാളികളുടെ അഭിമാനമായിരിക്കുകയാണ് സസ്‌കച്ചവൻ പ്രൊവിൻസിലെ റെജൈനയിൽ സ്ഥിര താമസമാക്കിയ നിതിൻ ശരത്. ഓഗസ്റ്റ് 6 നു ടോറോന്റോയിലെ ഡെൽറ്റ ഹോട്ടലിൽ വെച്ച് നടന്ന മത്സരത്തിൽ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള ഏകദേശം 400 ഓളം പേർ പങ്കെടുത്തിരുന്നു. നിതിൻ മത്സരിച്ച ഓപ്പൺ ബോഡി ബിൽഡിങ്ങിൽ ബാന്റം വിഭാഗത്തിൽ മത്സരിച്ച 8 പേരിൽ ഒന്നാമനായാണ് നിതിൻ ഈ അത്യുഗ്ര വിജയം കരസ്ഥമാക്കിയത്. 2012 മുതൽ നാഷണൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വിജയി ആകണമെന്ന സ്വപ്നവുമായി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നിതിന് കഴിഞ്ഞ കൊല്ലം ഇതേ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഐ എഫ് ബി ബി വി (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ്) പ്രൊഫെഷണൽ കാർഡ് കരസ്ഥമാക്കുക എന്ന…
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് ഹിക്‌സ് വില്‍ കമ്യൂണിറ്റി സെന്ററില്‍ നിന്ന് പരേഡ് ആരംഭിച്ചു. വെസ്റ്റ് ജോണ്‍ സ്ട്രീറ്റില്‍ മൂന്നു മണിയോടെ പരേഡ് അവസാനിച്ചു. ഐ.ഡി.പിയുടെ നേതൃത്വത്തില്‍ നടന്ന പരേഡ് മീറ്റിംഗില്‍ പ്രസിഡന്റ് വിമല്‍ ഗോയല്‍ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളായി സെനറ്റര്‍ കെവിന്‍ തോമസ്, സെനറ്റര്‍ അന്ന കാപ്ലാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ ബാനറില്‍ പ്രസിഡന്റ് ലീല മാരേട്ട് നേതൃത്വം നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ദേശീയ സെക്രട്ടറിമാരായ സാം മണ്ണിക്കരോട്ട്, മോന്‍സി വര്‍ഗീസ്, വിമന്‍സ് ഫോറം ജോയിന്റ് സെക്രട്ടറി ലീല ബോബന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വര്‍ണ്ണശബളമായ ഘോഷയാത്രയില്‍ ഗ്രാന്‍ഡ് മാര്‍ഷല്‍സ് പ്രാച്ചി ട്രെ ഹെലന്‍, ബോളിവുഡ് നടി ഷിബാനി കസയപ്പ്, പിന്നണി…
എൽദോസ് കുന്നപ്പള്ളി എം.എൽ.എ.ക്ക് ന്യൂയോർക്കിൽ സ്വീകരണം നല്‍കി
ന്യൂയോർക്ക്: അമേരിക്ക സന്ദർശിക്കാൻ എത്തിയ പെരുമ്പാവൂർ എം.എൽ.എ. അഡ്വ. എൽദോസ് കുന്നപ്പള്ളിക്ക് ന്യൂഹൈഡ് പാർക്കിൽ മലയാളീ സമൂഹം സ്വീകരണം നൽകി. കേരള നിയമസഭയിലേക്ക് രണ്ടാമത്തെ തവണയും പെരുമ്പാവൂർ നിയജക മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്സ് എം.എൽ.എ.-യാണ് കുന്നപ്പള്ളി. പ്രതിപക്ഷ അംഗമായി നിയമ സഭയിൽ സരസഭാഷയിലൂടെയും കവിതകളിലൂടെയും ഭരണ പക്ഷത്തെ നഖശിഖാന്തം വിമർശിക്കുന്ന ഏതാനും ചില സാമാചികരിൽ ഒരാളാണ് അഡ്വ. എൽദോസ് കുന്നപ്പള്ളി. 2010 മുതൽ 2015 വരെ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയിരിക്കെ കേരളത്തിലെ ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിനുള്ള അവാർഡ് നേടിക്കൊടുക്കുവാൻ കുന്നപ്പള്ളിയുടെ നേതൃത്വത്തിൽ സാധിച്ചു. അതിനു ശേഷം 2016-ലും 2021-ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ നിന്നും നിയമ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കോളേജ് വിദ്യാർഥി ആയിരുന്നപ്പോഴേ കെ.എസ്.യു. പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടു വച്ച തികഞ്ഞ ഇന്ത്യൻ നാഷണൽ…
ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ഓണാഘോഷം സെപ്റ്റംബര്‍ 24 ശനിയാഴ്ച
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ശ്രീനാരായണ ഗുരു ജയന്തിയും ഓണവും സംയുക്തമായി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 24 ശനിയാഴ്ച നോര്‍വാക് പയനിയര്‍ ബൗളിവാഡിലുള്ള സനാതന ധര്‍മ്മ ക്ഷേത്ര ഹാളിലാണ് രാവിലെ 11:30 മുതല്‍ ആഘോഷങ്ങള്‍ തുടങ്ങുന്നത്. വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം നിരവധി കലാ–സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കെപ്പെടും. തിരുവാതിര, കൈകൊട്ടിക്കളി, ഓണപ്പാട്ടുകള്‍, നൃത്തനൃത്യങ്ങള്‍, ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും ഓണ സങ്കല്പങ്ങളെക്കുറിച്ചുമുള്ള സ്‌കിറ്റ്, വാദ്യ മേളം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ മലയാളികളെ ഓണക്കാല ഓര്‍മ്മകളിലേക്ക് കൈപിടിച്ചു നടത്തും വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും ജൈവ ഉത്പന്നങ്ങള്‍കൊണ്ട് പാചകം ചെയ്ത വിഭവസമൃദ്ധമായ സദ്യയൊരുക്കുന്നത് കാലിഫോര്‍ണിയ മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായ ഷെഫ് ജിജു പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ഇന്‍ഡോ അമേരിക്കന്‍ കാറ്ററിംഗ് സംഘമാണ്. ഓണാഘോഷവും ശ്രീനാരായണ ഗുരുജയന്തിയും വന്‍ വിജയമാക്കാന്‍ എല്ലാ മലയാളികളും ഒത്തുചേരണമെന്നു ഓം…
റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി
ടെക്‌സസ് :പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ടെക്‌സസ് ഹണ്ടസ്വില്ലില്‍ നടപ്പാക്കി. ടെക്‌സസില്‍ ഈ വര്‍ഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. 2006ല്‍ ഡാലസ് മെക്കിനിയിലെ മോഡല്‍ ഹോമില്‍ മുപ്പതോളം കുത്തുകളേറ്റാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റായ സാറാ വാക്കര്‍ (40) കൊല്ലപ്പെട്ടത്. കുറ്റകൃത്യം നടത്തിയ കോസുള്‍ ചന്ദകൊമേനെ കൈകാലുകള്‍ ബന്ധിച്ച് വിഷമിശ്രിതം കുത്തിവച്ചാണ് വധശിക്ഷയ്ക്കു വിധേയനാക്കിയത്. ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ഇയാള്‍ പ്രാര്‍ഥിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിഷമിശ്രിതം കുത്തിവച്ച് പതിനഞ്ചു മിനിട്ടിനകം കോസുളിന്റെ മരണം സ്ഥിരീകരിച്ചു. കോസുളിന്റെ അമ്മ വധശിക്ഷ ജനലിലൂടെ നോക്കികൊണ്ടിരുന്നു. മരിക്കുന്നതിനു മുന്‍പ് അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് ഇയാള്‍ പ്രതികരിച്ചു.
ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ആദരിച്ചു
പാലക്കാട്: കോമൺവെൽത്ത് ഗെയിംസിൽ ലോംഗ് ജംപില്‍ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ എം. ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഫിറോസ് എഫ് റഹ്മാൻ ഉപഹാരം കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം, അബ്ദുൽ റഹ്മാൻ, ഷാജഹാൻ, ത്വാഹ മുഹമ്മദ്, ശ്രീശങ്കറിന്റെ കോച്ചും പിതാവുമായ എസ്. മുരളി, അമ്മ കെ.എസ് ബിജിമോൾ എന്നിവർ സന്നിഹിതരായിരുന്നു.
THE ROYAL ENFIELD HUNTER 350; A SHOT OF PURE MOTORCYCLING; NOW IN KERALA
● Royal Enfield launches the refreshingly new and stylish Hunter 350 in Kerala – A unique blend of old-school meets new-age cool ● The new Hunter 350 brings together all the intense flavours of pure motorcycling in a tighter new geometry, with a torquey and super refined J-series engine ● The Hunter 350 is geared to deliver excellent maneuverability and sharp handling with its shorter wheelbase, 17” alloys, lighter weight and compact frame, making it purpose-built to navigate city streets and some of the coolest neighbourhoods ● Introduced in two…
ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ 5 ആയുർവേദ മാർഗ്ഗങ്ങൾ
കാലക്രമേണ വിവിധ രോഗങ്ങളെ ചികിത്സിക്കാൻ പലരും ആയുർവേദത്തെ ആശ്രയിക്കുന്നു. മനസ്സും ശരീരവും തമ്മിലുള്ള ബന്ധം, പോഷകാഹാരം, വ്യായാമം, ജീവിതശൈലി പരിഷ്‌ക്കരണങ്ങൾ, ഔഷധസസ്യങ്ങളുടെ ഉപയോഗം എന്നിവയിൽ ശക്തമായ ശ്രദ്ധയൂന്നിക്കൊണ്ട്, ആയുർവേദത്തിന് പ്രമേഹം ബാധിച്ച രോഗികളിലും ആരോഗ്യസംരക്ഷണ സംവിധാനത്തിലും വലിയ സ്വാധീനം ചെലുത്താൻ കഴിയും. പലപ്പോഴും, വിട്ടുമാറാത്ത അവസ്ഥകൾ ജീവിതശൈലി പരിഷ്ക്കരണങ്ങളിലൂടെ മികച്ച രീതിയിൽ ചികിത്സിക്കുന്നു. ചില ആളുകൾ മരുന്നുകളോട് ശരിക്കും നിരാശരായിരിക്കും. അവർക്ക് സ്വാഭാവിക ചികിത്സ ആവശ്യമാണ്. പാർശ്വഫലങ്ങളൊന്നും ഉണ്ടാക്കാത്തതിനാൽ ആയുർവേദ പ്രതിവിധികളാണ് ഉത്തമം. തുളസിയും വേപ്പും: അസാധാരണമായ ഔഷധഗുണങ്ങളാൽ ഇന്ത്യയിലെ ജനങ്ങൾ ഈ ചെടിയെ ബഹുമാനിക്കുന്നു. തുളസി ഇലകളുടെ പതിവ് ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വിജയകരമായി നിയന്ത്രിക്കുന്നു. കൂടാതെ, പലതരം ക്യാൻസറുകൾ, ശ്വാസകോശ, ബാക്ടീരിയ അണുബാധകൾ, തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയ്ക്ക് ഇത് പ്രയോജനകരമാണ്. അതേസമയം, രക്തം ശുദ്ധീകരിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വേപ്പ് ചരിത്രപരമായി ഉപയോഗിച്ചിരുന്നു.…
ഓൺലൈൻ യാത്രാ തട്ടിപ്പിനെതിരെ പ്രവാസികള്‍ക്ക് യുഎഇയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
അബുദാബി : യാത്രാ തട്ടിപ്പിനെതിരെ അബുദാബിയിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈൽ ഉപയോഗിച്ച് ദുരിതമനുഭവിക്കുന്നവരെയും സഹായം ആവശ്യമുള്ളവരെയും കബളിപ്പിച്ച് ഒരിക്കലും ലഭിക്കാത്ത സഹായവാഗ്ദാനം നല്‍കി അവരിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തുന്നവരെ സൂക്ഷിക്കണമെന്ന് എംബസി പ്രസ്താവനയില്‍ പറഞ്ഞു. “@embassy_help’ എന്ന ട്വിറ്റർ ഹാൻഡിലിലൂടെയും ‘ind_embassy.mea’ എന്ന ഇമെയിൽ ഐഡിയിലൂടെയും യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര ക്രമീകരിക്കാൻ ചിലർ സന്ദേശങ്ങൾ അയച്ചും പണം പിരിച്ചും നിരപരാധികളായ ഇന്ത്യൻ പൗരന്മാരെ കബളിപ്പിക്കുന്നത് എംബസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. gov@protonmail.com,”, എംബസി ചൊവ്വാഴ്ച ഒരു പ്രസ്താനയില്‍ പറഞ്ഞു. ‘@embassy_help’ എന്ന ട്വിറ്റർ ഹാൻഡിലുമായും ‘ind_embassy.mea.gov@protonmail.com’ എന്ന ഇമെയിൽ ഐഡിയുമായും അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് യാതൊരു ബന്ധവുമില്ലെന്ന് എല്ലാ ഇന്ത്യൻ പൗരന്മാരെയും ഇതിനാൽ അറിയിക്കുന്നു,” എംബസിയുടെ മുന്നറിയിപ്പില്‍ പറഞ്ഞു. എംബസിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങൾ, ട്വിറ്റർ…
