പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീഡിയോ ചാറ്റിലൂടെ കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ച വ്ലോഗറെ അറസ്റ്റു ചെയ്തു

എറണാകുളം: സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ച യൂട്യൂബ് വ്ലോഗര്‍ മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. പെൺകുട്ടിയും വ്ലോഗറും തമ്മിലുള്ള വീഡിയോ ചാറ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസ് അന്വേഷണം ആരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് എക്സൈസ് ഇയ്യാളെ കണ്ടെത്തിയത്. തുടർന്ന് മട്ടാഞ്ചേരിയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയിൽ ഇയാളുടെ പക്കൽ സൂക്ഷിച്ചിരുന്ന കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. യുട്യൂബ് വ്ലോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കാട്ടൂർ പോലീസും ഇയാള്‍ക്കെതിരെ കേസെടുത്തു. പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവർക്കെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ എക്സൈസ് നിയമനടപടി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.

ഞങ്ങളെ ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമിച്ചത്: സഖ്യം തകർത്ത് നിതീഷ് കുമാര്‍

പട്‌ന: 2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാദൾ യുണൈറ്റഡും ഭാരതീയ ജനതാ പാർട്ടിയും ഒരുമിച്ചാണ് മത്സരിച്ചത്. സീറ്റ് കുറഞ്ഞിട്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത് ബിജെപിയാണ്. അന്നുമുതൽ ഇരുപാർട്ടികളും തമ്മിൽ തർക്കവും നിലനിന്നിരുന്നു. ഇരു പാർട്ടികളുടെയും നേതാക്കൾ പല വിഷയങ്ങളിലും വ്യത്യസ്ത പ്രസ്താവനകൾ നടത്തുന്നതും പതിവായി. ബിജെപിയുമായുള്ള ജെഡിയു സഖ്യം തകർന്നുവെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ബിഹാറിൽ ജെഡിയു മുഖ്യമന്ത്രിയാകുകയും, ആർജെഡിക്ക് ഒരു ഉപമുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ഉണ്ടാകുമെന്നാണ് അറിയുന്നത്. സ്പീക്കർ കോൺഗ്രസിൽ നിന്നായിരിക്കും. അതോടൊപ്പം ഉപമുഖ്യമന്ത്രിയാക്കാനുള്ള സൂത്രവാക്യവും കോൺഗ്രസ് ചർച്ച ചെയ്യുന്നുണ്ട്. ബിജെപി ഞങ്ങളെ തളർത്താനാണ് ശ്രമിച്ചതെന്ന് ജെഡിയു യോഗത്തിൽ നിതീഷ് കുമാർ പറഞ്ഞു. എപ്പോഴും ഞങ്ങളെ അപമാനിച്ചുകൊണ്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും ജാർഖണ്ഡ് ഇൻചാർജുമായ അവിനാഷ് പാണ്ഡെ രംഗത്തെത്തി. ബിഹാറിൽ മാത്രമല്ല, മഹാരാഷ്ട്രയിലും കർണാടകയിലും വരുംകാലങ്ങളിൽ…

നിതീഷ് കുമാർ ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു

പട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണർക്ക് രാജിക്കത്ത് നൽകി. എൻഡിഎയിൽ നിന്ന് പിരിഞ്ഞതിന് ശേഷം മഹാസഖ്യവുമായി സർക്കാർ രൂപീകരിക്കാൻ നിതീഷ് കുമാർ തീരുമാനിക്കുകയും ഈ തീരുമാനത്തിന് ശേഷം ഗവർണറെ കണ്ട് രാജിവെക്കാൻ രാജ്ഭവനിലെത്തുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാർ എംഎൽഎമാരുടെ പിന്തുണ അറിയിച്ച് കത്തും ഗവർണർക്ക് കൈമാറി. മഹാസഖ്യത്തിന്റെ യോഗത്തിൽ നിതീഷ് കുമാറിനെ പിന്തുണച്ചതിന് പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയിൽ നിന്ന് പിരിയുമെന്ന് ചൊവ്വാഴ്ച അഭ്യൂഹങ്ങൾ പരന്നിരുന്നു. പാർട്ടി എം‌എൽ‌എമാരുടെയും എം‌പിമാരുടെയും യോഗത്തിന് ശേഷം എൻ‌ഡി‌എയിൽ നിന്ന് പിരിയാൻ ജെഡിയു തീരുമാനിച്ചു, ഇത് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സംഭവത്തിന് ശേഷം നിതീഷ് കുമാർ ഗവർണർ ഫാഗു ചൗഹാനെ കണ്ട് രാജി വച്ചു . നിതീഷ് കുമാറിന് എപ്പോൾ വേണമെങ്കിലും ഗവർണർക്ക് രാജിക്കത്ത് നൽകാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒടുവിൽ വൈകിട്ട് നാലോടെ കൂടിക്കാഴ്ചയ്ക്ക് ഗവർണർ…

സത്യപ്രതിജ്ഞയ്ക്ക് മുമ്പുതന്നെ ബിഹാറിൽ മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ട് തേജസ്വി യാദവ്

പട്‌ന: ബിഹാറിലെ ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻഡിഎ) പിളർപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനവും മഹാസഖ്യത്തിന് വേണ്ടി നിതീഷ് കുമാറും മുഖ്യമന്ത്രിയാകുമെന്ന് സൂചന. അതേസമയം, സർക്കാർ രൂപീകരണത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, മറുവശത്ത്, രാഷ്ട്രീയ ജനതാദൾ (ആർജെഡി) ക്യാമ്പിൽ മന്ത്രിസ്ഥാനങ്ങളെച്ചൊല്ലി തർക്കവും ആരംഭിച്ചു. ആർജെഡി എംഎൽഎ തേജസ്വി യാദവ് ആഭ്യന്തര വകുപ്പിന് അവകാശവാദമുന്നയിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാർത്ത. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാരിൽ ആഭ്യന്തര വകുപ്പ് മന്ത്രിയാകാനാണ് തേജസ്വി യാദവിന്റെ ആഗ്രഹമെന്നും വൃത്തങ്ങൾ പറയുന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ രണ്ട് മക്കളെയും മന്ത്രിമാരാക്കാൻ കഴിയുമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മഹാസഖ്യ സർക്കാർ രൂപീകരിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഔപചാരികത ബാക്കിയാണെന്നാണ് ഇതേ വൃത്തങ്ങൾ നൽകുന്ന സൂചന. ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ്…

സമരാവേശത്തിന്റെ ഓര്‍മ്മയില്‍ തൃക്കരിപ്പൂർ പഴയ റെയിൽവേ സ്റ്റേഷൻ

കാസര്‍ഗോഡ്: 1930-ൽ പയ്യന്നൂർ ഉളിയത്ത് കടവിൽ നടന്ന ഉപ്പു സത്യഗ്രഹത്തിൽ ടി.എസ്. തിരുമുമ്പ്, ഹരീശ്വരൻ തിരുമുമ്പ്, കെ.മാധവൻ എന്നിവർ പങ്കെടുത്ത ഉപ്പ് നിയമത്തിനെതിരായ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേളപ്പനും, പി. കൃഷ്ണപിള്ളയും കാസർകോട് എത്തി. തൃക്കരിപ്പൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് സമരക്കാർക്കൊപ്പം നേതാക്കൾ മാർച്ച്‌ നടത്തി പരസ്യമായി ഉപ്പ് വിൽപന നടത്തുകയും ചെയ്തു. വിവരമറിഞ്ഞ പൊലീസ് റെയിൽവേ സ്റ്റേഷനിൽ കേളപ്പനെയും ഉപ്പുവാങ്ങിയ സി.എം കുഞ്ഞിരാമൻ നമ്പ്യാരെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്തു. പിന്നീട് വലിയ പ്രതിഷേധം ഉയർന്നപ്പോൾ ഇവരെ വിട്ടയച്ചു. തൃക്കരിപ്പൂരിലെ ആവേശം കേരളമാകെ പടർന്നു. തൃക്കരിപ്പൂരിൽ പുതിയ റെയിൽവേ സ്റ്റേഷൻ വന്നെങ്കിലും സ്വാതന്ത്ര്യ സമര വേദിയായിരുന്ന പഴയ കെട്ടിടം പൊളിക്കാതെ സംരക്ഷിക്കാൻ റെയിൽവേ ഒരുങ്ങി. 1916 ലാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. പുതിയ കെട്ടിടം പണിതപ്പോൾ ഈ പഴയ കെട്ടിടം റെയിൽവേ ജീവനക്കാർക്ക് വിശ്രമമുറിയായി ഇപ്പോഴും ഉപയോഗിക്കുന്നു.

മോദിയുടെ ആസ്തി വർധിച്ചു; 10 മന്ത്രിമാരുടെ സ്വത്തും വർദ്ധിച്ചു: പിഎംഒ റിപ്പോർട്ട്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തുവിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രഖ്യാപിച്ചു. അതോടൊപ്പം 10 മന്ത്രിമാരുടെ സ്വത്തുവിവരങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയിട്ടുണ്ട്. 2021-22 സാമ്പത്തിക വർഷത്തിൽ പ്രധാനമന്ത്രി മോദിയുടെ ജംഗമ സ്വത്തുക്കളുടെ മൂല്യം 26.13 ലക്ഷം രൂപ വർദ്ധിച്ചു. അതോടൊപ്പം ഗുജറാത്തിലെ ഒരു റെസിഡൻഷ്യൽ പ്ലോട്ടിലും പ്രധാനമന്ത്രി നിക്ഷേപം നടത്തിയിട്ടുണ്ട്. 2021 മാർച്ച് അവസാനത്തോടെ പ്രധാനമന്ത്രി മോദിയുടെ ജംഗമ ആസ്തി 1,97,68,885 രൂപയായിരുന്നു, ഇത് 2022 മാർച്ചിൽ 2,23,82,504 രൂപയായി ഉയർന്നു എന്നത് ശ്രദ്ധേയമാണ്. സ്ഥിരനിക്ഷേപങ്ങൾ, ബാങ്ക് ബാലൻസുകൾ, ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, ലൈഫ് ഇൻഷുറൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പോളിസികൾ, ബാങ്ക് ബാലൻസുകൾ, ആഭരണങ്ങൾ, പണം. സ്ഥാവര സ്വത്തുക്കളുടെ കോളത്തിൽ പ്രധാനമന്ത്രി മോദി ‘പൂജ്യം’ എന്ന് അടയാളപ്പെടുത്തി. ഒരു കുറിപ്പിൽ പറയുന്നു, ‘റിയൽ എസ്റ്റേറ്റ് സർവേ നമ്പർ 401/A മറ്റ് മൂന്ന് ജോയിന്റ് ഉടമകളുമായി സംയുക്തമായി…

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഭീകരവാദത്തിനെതിരെ സമാധാന പ്രതിജ്ഞ: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: രാജ്യത്തുടനീളം ശക്തിപ്രാപിച്ച് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതും ജനസമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതുമായ ഭീകരവാദത്തിനെതിരെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ സമാധാന പ്രതിജ്ഞയും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കുന്നു. പ്രാദേശികമായ സാഹചര്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്ത് ഓഗസ്റ്റ് 13 മുതല്‍ 15 വരെയാണ് വിവിധ സ്ഥലങ്ങളില്‍ സമാധാന പ്രതിജ്ഞാ പരിപാടികള്‍ നടത്തുന്നത്. സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ കീഴിലുള്ള 14 റീജിയണല്‍ കൗണ്‍സിലുകള്‍, വിവിധ രൂപതകള്‍, കത്തോലിക്കാസംഘടനകള്‍ എന്നിവരോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ഒട്ടേറെ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും ദേശസ്‌നേഹികളും സമാധാനപ്രതിജ്ഞയില്‍ പങ്കുചേരുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടത് ഭരണഘടനാപരമായി ഭാരതപൗരന്റെ കടമയും ഉത്തരവാദിത്വവുമാണെന്നിരിക്കെ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ രാജ്യത്തു വളരാന്‍ അനുവദിക്കാനാവില്ലെന്നും ദേശസ്‌നേഹവും സമാധാനവും ഈ മണ്ണില്‍…

10,000 സൈനികർ; മുക്കിലും മൂലയിലും സിസിടിവി; സ്വാതന്ത്ര്യ ദിനത്തിന് ഡൽഹിയില്‍ കനത്ത സുരക്ഷ

ന്യൂഡൽഹി: 75-ാമത് സ്വാതന്ത്ര്യദിന പരിപാടിയിൽ ഡല്‍ഹിയില്‍ ഇത്തവണ കൂടുതൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കുന്നത്. 10,000-ത്തിലധികം ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ ചെങ്കോട്ടയ്ക്ക് ചുറ്റും വിന്യസിക്കും. സ്വാതന്ത്ര്യദിനത്തിൽ കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരത്തിലധികം പോലീസുകാരെ വിന്യസിക്കും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, 10,000 പോലീസുകാരെ വിവിധ റോളുകളിൽ ചെങ്കോട്ടയിലേക്കും വേദിയിലേക്കും നയിക്കുന്ന റോഡുകളിൽ വിന്യസിക്കുമെന്ന് സ്പെഷ്യൽ പോലീസ് കമ്മീഷണർ (ക്രമസമാധാനം) ദേപേന്ദ്ര പഥക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവർക്കൊപ്പം നിരവധി സുരക്ഷാ ഏജൻസികളെയും വിന്യസിക്കും. ഇവരെ ഏകോപിപ്പിച്ചാണ് ചെങ്കോട്ടയുടെ സുരക്ഷാ വലയം ഒരുക്കുന്നത്. കൂടാതെ, ചെങ്കോട്ടയ്ക്ക് ചുറ്റും 1000-ലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, അതിലൂടെ അവിടേക്ക് വരുന്നവരെയും പോകുന്നവരെയും നിരീക്ഷിക്കും. സിറ്റി…

ഇന്നത്തെ രാശിഫലം (ഓഗസ്റ്റ് 9, 2022)

ചിങ്ങം: ഇന്ന് നിങ്ങളുടെ കഠിന്വാധ്വാനത്തിന് ഫലം ഉണ്ടാകും. നിങ്ങളുടെ ചെയ്യുന്ന പ്രവർത്തിക്ക് അംഗീകാരം ലഭിക്കും. ഇത് സാധ്യമാകുന്നത് നിങ്ങളുടെ പങ്കാളിയുടെയും, സഹപ്രവർത്തകരുടേയും, നിങ്ങളുടെ മേലുദ്യോഗസ്ഥരുടേയും കൂടി ശ്രമഫലമായിട്ടായിരിക്കും. കന്നി: നിങ്ങളുടെ വിധി നിങ്ങൾ തന്നെ നിർണയിക്കണമെന്ന ഒരൊറ്റ ലക്ഷ്യമായിരിക്കും ഇന്ന് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഇന്ന് നിങ്ങളുടെ നേതൃത്വ പാഠവം മികവുറ്റതായിരിക്കും. ജയിക്കണമെന്ന നിങ്ങളുടെ വാശി നിങ്ങളെ കൂടുതൽ പ്രവർത്തിക്കാന് സജ്ജനാക്കുകയും ചെയ്യും. പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്ദ്ധ്യവും, അതിസൂക്ഷ്‌മമായ വിശകലന ചാതുരിയും നിങ്ങളുടെ ഭരണസാരഥ്യത്തിലുള്ള അഭിരുചിക്ക് മാറ്റു കൂട്ടും. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ച്ചചെയ്യാം. ഒരു തീര്‍ത്ഥാടന യാത്രക്ക് സാധ്യതയുണ്ട്. സാമ്പത്തിക നേട്ടമുണ്ടാകാം. ഒരു വിദേശരാജ്യത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമാണ് ഇന്ന്. മാനസികമായും…

മുട്ടയിടാൻ ഒഴുക്കിനെതിരെ നീന്തുന്ന മത്സ്യങ്ങളുടെ ‘ദേശാടനം’: ശൂലാപ്പ് കാവിലെ അപൂര്‍‌വ്വ ദൃശ്യം

കണ്ണൂർ: ഒഴുക്കിനെതിരെ നീന്തി മത്സ്യങ്ങള്‍ പ്രജനനത്തിനായി മലകയറുന്നത് കേട്ടിട്ടുണ്ടോ..?. കണ്ണൂരിലെ ചീമേനിയിൽ അങ്ങനെയൊന്ന് ഉണ്ടെന്നത് ആശ്ചര്യകരമാണ്. ഇത് മത്സ്യങ്ങളുടെ പ്രാദേശിക കുടിയേറ്റമാണ്. എഴുത്തുകാരൻ അംബികാസുതൻ മങ്ങാട്ട് തന്റെ ‘രണ്ട് മത്സ്യങ്ങൾ’ എന്ന കഥയിൽ ശൂലപ്പ് കാവിലെ ഈ ‘ദേശാടന പ്രതിഭാസം’ പരാമർശിക്കുന്നുണ്ട്. ചീമേനിയിലെ കുന്നിൻ മുകളിലാണ് ശൂലാപ്പ് കാവ് സ്ഥിതി ചെയ്യുന്നത്. കായലിൽ നിന്ന് പുഴകളിലൂടെയും അരുവികളിലൂടെയും മുട്ടയിടാൻ മത്സ്യങ്ങൾ ശൂലാപ് കാവിൽ എത്തുന്നു. ഇവിടെ നിന്നുമാണ് കവ്വായി പുഴയുടെ ഒരു പ്രധാന പോഷക പ്രവാഹത്തിൻ്റെ ഉത്‌ഭവം. ആ നീർച്ചാലിലൂടെയാണ് കായലിൽ നിന്നും പുഴ വഴി നെടുംചൂരി മീനുകൾ ഇവിടെ മുട്ടയിടാനെത്തുന്നത്. ഇടവപ്പാതിയുടെ തുടക്കത്തിൽ പുതുവെള്ളത്തിൽ ഒഴുക്കിനെതിരെ നീന്തിയാണ് ഇവ കുന്നുകയറുന്നത്. കാവിലെ കാടുകളിലെ ജലാശയങ്ങളിൽ മുട്ടയിട്ട് ഇവ തിരിച്ചു പോകും. വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾ അൽപ്പം വലുതായാൽ അമ്മമാർ വന്ന വഴിയേ തിരിച്ചു പോകും. ഇത്തരത്തിൽ…