മിനസോട്ട വെടിവെപ്പ്: അന്വേഷണം എഫ്.ബി.ഐ ഏറ്റെടുത്തു; പ്രതിഷേധം ശക്തം

മിനസോട്ട : മിനസോട്ടയിൽ എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥന്റെ വെടിയേറ്റ് നിക്കോൾ റെനീ ഗുഡ് എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ, അന്വേഷണം എഫ്.ബി.ഐ (FBI) ഏറ്റെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. അന്വേഷണ തർക്കം: മിനസോട്ട പൊലീസിനെ അന്വേഷണത്തിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് എഫ്.ബി.ഐ അധികാരം കൈപ്പിടിയിലൊതുക്കിയതിനെതിരെ മിനസോട്ട ഗവർണർ ടിം വാൾസും മേയർ ജേക്കബ് ഫ്രേയും രംഗത്തെത്തി. ഇത് അധികാര ദുർവിനിയോഗമാണെന്ന് അവർ ആരോപിച്ചു. രാഷ്ട്രീയ പോര്: സംഭവത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് “ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ ഇര” എന്ന് വിശേഷിപ്പിച്ചത് ഡെമോക്രാറ്റുകളെ ചൊടിപ്പിച്ചു. ഭരണകൂടത്തിന്റെ തീവ്രമായ കുടിയേറ്റ നയമാണ് കൊലപാതകത്തിന് കാരണമെന്ന് ഹക്കീം ജെഫ്രീസ് തിരിച്ചടിച്ചു. ആരോപണം: ഇമിഗ്രേഷൻ ഏജന്റായ ജോനാഥൻ റോസ് ആണ് വെടിവെപ്പ് നടത്തിയത്. തെളിവുകളിലേക്ക് പ്രവേശനം നിഷേധിച്ചതിനാൽ മിനസോട്ട ബ്യൂറോ ഓഫ് ക്രിമിനൽ അപ്രഹെൻഷൻ (BCA) അന്വേഷണത്തിൽ നിന്ന് പിന്മാറി. ഫെഡറൽ ഏജന്റുമാർ…

പമ്പ അസോസിയേഷന്‍ ന്യൂ ഇയര്‍ ആഘോഷം വര്‍ണ്ണാഭമായി

ഫിലാഡല്‍ഫിയ: പമ്പ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ന്യൂ ഇയര്‍ പരിപാടി അംഗങ്ങളുടെയും അതിഥികളുടെയും സാന്നിധ്യത്തില്‍ ആഘോഷപൂര്‍ണ്ണമായി നടന്നു. വിവിധ സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്ത ചടങ്ങ് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകര്‍ന്നു. ചടങ്ങിന് ജനറല്‍ സെക്രട്ടറി ജോര്‍ജ് ഒലിക്കല്‍ സ്വാഗതം ആശംസിക്കുകയും യോഗ നിയന്ത്രണവും നിര്‍വഹിക്കുകയും ചെയ്തു. പമ്പ അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു. തന്റെ പ്രസിഡന്‍ഷ്യല്‍ പ്രസംഗത്തില്‍ സംഘടനയുടെ പോയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കായ എല്ലാ അംഗങ്ങള്‍ക്കും നന്ദി അറിയിച്ചു. ന്യൂ ഇയര്‍ സന്ദേശം റവ. ഫിലിപ്‌സ് മോടയില്‍ നല്‍കി. പുതുവര്‍ഷം പ്രത്യാശയുടെയും സഹകരണത്തിന്റെയും കാലമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പരിപാടിയുടെ മുഖ്യാതിഥിയായി ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി പങ്കെടുത്തു. അദ്ദേഹം പ്രവാസി സമൂഹത്തിന്റെ ഐക്യവും സംഘടനകളുടെ പങ്കും സംബന്ധിച്ച് പ്രചോദനാത്മകമായ പ്രസംഗം നടത്തി. പമ്പ പ്രസിഡന്റ്-ഇലക്ട് അലക്‌സ് തോമസ് സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും…

ഓസ്കാർ 2026: പട്ടികയിൽ അഞ്ച് ഇന്ത്യൻ ചിത്രങ്ങൾ

ലോസ് ഏഞ്ചൽസ്: 98-ാമത് അക്കാദമി അവാർഡിനുള്ള (ഓസ്കാർ) യോഗ്യതാ പട്ടിക പുറത്തുവിട്ടു. മികച്ച ചിത്രത്തിനുള്ള  മത്സരവിഭാഗത്തിൽ അഞ്ച് ഇന്ത്യൻ ബന്ധമുള്ള ചിത്രങ്ങൾ ഇടംപിടിച്ചു. ഋഷഭ് ഷെട്ടിയുടെ ‘കാന്താര: എ ലെജൻഡ് ചാപ്റ്റർ 1’, അനുപം ഖേർ സംവിധാനം ചെയ്ത ‘തൻവി ദി ഗ്രേറ്റ്’, അനിമേഷൻ ചിത്രം ‘മഹാവതാര നരസിംഹ’, തമിഴ് ചിത്രം ‘ടൂറിസ്റ്റ് ഫാമിലി’, രാധിക ആപ്‌തെയുടെ ‘സിസ്റ്റർ മിഡ്‌നൈറ്റ്’ എന്നിവയാണ് പട്ടികയിലുള്ളത്. മറ്റ് വിഭാഗങ്ങൾ: മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പട്ടികയിൽ നീരജ് ഘൈവാൻ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ (Homebound) അവസാന 15 ചിത്രങ്ങളിൽ ഇടംനേടിയിട്ടുണ്ട്. നടപടിക്രമം: ഈ പട്ടികയിലുള്ള ചിത്രങ്ങൾ വോട്ടിംഗിലൂടെ വേണം നോമിനേഷൻ നേടാൻ. മികച്ച ചിത്രത്തിനുള്ള വിഭാഗത്തിൽ 10 സിനിമകളാകും അവസാനഘട്ടത്തിൽ മത്സരിക്കുക. മാർച്ച് 15-നാണ് ഓസ്കാർ പുരസ്കാര ചടങ്ങ് നടക്കുന്നത്.

രാശിഫലം (09-01-2026 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഒരു സമ്മിശ്ര ദിവസമായിരിക്കും. കുടുംബത്തോടൊപ്പം ഒരു നല്ല ദിവസം ചെലവിടാൻ കഴിയും. അസാധാരണമായി ഒന്നും ഉണ്ടാവില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബം കൂടെയുണ്ടാകും. സാമ്പത്തികപരമായി ഇന്ന് നല്ല ദിവസമല്ല. പുതിയ ബന്ധങ്ങള്‍ ലഭിക്കും. ജോലിയില്‍ നിങ്ങള്‍ കുറച്ചുകൂടി അച്ചടക്കം പലിക്കുക. കന്നി: നിങ്ങളുടെ വിനയപൂർവലുള്ള പെരുമാറ്റവും, മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. ഇത് പല വിധത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാകും. യാദൃശ്ചികമായ ഒരു ചിന്ത നിങ്ങളുടെ ലോകവീക്ഷണത്തില്‍ തന്നെ മാറ്റമുണ്ടാക്കാം. ശാരീരികമായും മാനസികമായും നിങ്ങളിന്ന് തികച്ചും ആരോഗ്യവാനായിരിക്കും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഇന്ന് നിങ്ങളുടെ കുടുംബജീവിതവും സന്തോഷപ്രദമായിരിക്കും. തുലാം: ഇന്ന് അത്ര നല്ലദിവസമല്ലാത്തതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കുക. ഇന്ന് നിങ്ങളുടെ അരോഗ്യം സ്ഥിതി മോശമായിരിക്കും. ആലോചിച്ച് മാത്രം മറ്റുള്ളവരോട് സംസാരിക്കുക. ഉടന്‍ പരിഹാരം കാണേണ്ടതായ പ്രശ്‌നങ്ങള്‍ വന്നുചേരും. വൃശ്ചികം: നിങ്ങളുടെ ഓഫിസിൽ ഇന്ന് ഒരു മേക്ക് ഓവർ ഇമേജ് വരുത്താന് ശ്രമിക്കും.…

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിൽ പ്രതിഷേധിച്ച് അമിത് ഷായുടെ ഓഫീസിന് മുന്നിൽ തൃണമൂൽ കോൺഗ്രസ് എംപിമാർ പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിന് പുറത്ത് ടിഎംസി അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. ഇഡിയുടെ ഏറ്റവും പുതിയ നടപടിക്കെതിരെയാണ് ഈ പ്രതിഷേധം. കൊൽക്കത്തയിലെ നിരവധി സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തി. ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഏറ്റവും പുതിയ നടപടിക്കെതിരെ പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) എട്ട് എംപിമാർ ഡൽഹിയിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചപ്പോൾ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വ്യാഴാഴ്ച കൊൽക്കത്തയിലെ നിരവധി സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു, അതിൽ ടിഎംസിയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് തന്ത്ര സ്ഥാപനമായ ഐപിഎസിയുടെ ഓഫീസും ഉൾപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയാണിതെന്ന് ടിഎംസി വിശേഷിപ്പിക്കുകയും തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ടിഎംസി എംപിമാരിൽ ഡെറക് ഒബ്രയാൻ, ശതാബ്ദി റോയ്, മഹുവ മൊയ്ത്ര,…

വെനിസ്വേലൻ ആക്രമണത്തെക്കുറിച്ച് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡിനെ അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വെനിസ്വേലയ്‌ക്കെതിരായ യുഎസ് സൈനിക നടപടിയെക്കുറിച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ (ഡി‌എന്‍‌ഐ) തുളസി ഗബ്ബാർഡിനെ അറിയിച്ചിരുന്നില്ല. അവർ തനിക്കെതിരെ തിരിയുമെന്ന് ഭയന്നാണ് ട്രംപ് ഇത് ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒറ്റരാത്രികൊണ്ടാണ് വെനിസ്വേലയെ ആക്രമിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, ആക്രമണത്തെക്കുറിച്ച് തുല്‍സി ഗബ്ബാര്‍ഡിനെ അറിയിച്ചിരുന്നില്ല എന്നതിൽ നിന്ന് ഈ ഓപ്പറേഷനെ ചുറ്റിപ്പറ്റിയുള്ള രഹസ്യം വ്യക്തമാണ്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവ് ആസൂത്രണം ചെയ്യുന്നതിൽ നിന്ന് വൈറ്റ് ഹൗസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡിനെ ഒഴിവാക്കി. വെനിസ്വേലയിലെ സൈനിക ഇടപെടലിനെ ഗബ്ബാര്‍ഡ് മുമ്പ് എതിർത്തിരുന്നതിനാൽ, അവർ അതിനെ പിന്തുണയ്ക്കില്ലെന്ന് സംശയിച്ചതിനാലാണ് ഡൊണാൾഡ് ട്രംപ് ഈ തീരുമാനം എടുത്തത്. നിരവധി പ്രധാനപ്പെട്ട യോഗങ്ങളിൽ നിന്ന് ഗബ്ബാർഡിനെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവിൽ നിന്ന് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിനെ…

‘ആദ്യം വെടി….പിന്നീട് ചോദ്യം’: ഗ്രീൻലാൻഡ് ബലമായി പിടിച്ചെടുക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ മുന്നറിയിപ്പില്ലാതെ തിരിച്ചടിക്കുമെന്ന് ഡെന്മാര്‍ക്ക്

വാഷിംഗ്ടണ്‍: ഗ്രീൻലാൻഡിലേക്കുള്ള ട്രം‌പിന്റെ കണ്ണും സൈനിക നടപടിയുടെ സാധ്യതയും യൂറോപ്യൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ചു. ആക്രമണമുണ്ടായാൽ ഉത്തരവുകളില്ലാതെ തന്നെ തങ്ങളുടെ സൈന്യം ഉടനടി തിരിച്ചടിക്കുമെന്ന് യു എസിന് ഡെൻമാർക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകി.. ഇന്നും പ്രാബല്യത്തിൽ തുടരുന്ന ശീതയുദ്ധകാലത്തെ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മുന്നറിയിപ്പ്. ട്രംപ് ഭരണകൂടത്തിന്റെ പ്രസ്താവനകൾ നേറ്റോ, ആർട്ടിക് സുരക്ഷ എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തിയിട്ടുള്ളത്. ഡാനിഷ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 1952 ലെ ഒരു നിർദ്ദേശം ഇന്നും പ്രാബല്യത്തിൽ ഉണ്ട്. ‘ആദ്യം വെടി.. പിന്നീട് ചോദ്യം’ എന്ന ഈ നിർദ്ദേശപ്രകാരം, ഒരു വിദേശ ശക്തി ഡാനിഷ് പ്രദേശം ആക്രമിച്ചാൽ, സൈന്യം ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ ഉടൻ വെടിവയ്ക്കും. 1940-ലെ നാസി ജർമ്മൻ അധിനിവേശത്തിനുശേഷം, രാജ്യത്തിന്റെ ആശയവിനിമയ സംവിധാനം തകർന്നപ്പോഴാണ് ഈ നിയമം പ്രാബല്യത്തിലാക്കിയത്. ഡെൻമാർക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശമാണ് ഗ്രീൻലാൻഡ്. എന്നാൽ, അതിന്റെ തന്ത്രപ്രധാനമായ സ്ഥാനം…

ഗ്ളോബല്‍ രത്ന അവാര്‍ഡ് ജേതാവ് ഡോ. അമാനുല്ല വടക്കാങ്ങരക്ക് ഗ്രീന്‍ ജോബ്‌സിന്റെ ആദരം

ദോഹ: വിവിധ ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ആദ്യ പ്രവാസി മലയാളി എന്ന നിലക്ക് മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്റെ പ്രഥമ ഗ്ളോബല്‍ രത്ന അവാര്‍ഡ് ജേതാവ് ഡോ. അമാനുല്ല വടക്കാങ്ങരക്ക് ഗ്രീന്‍ ജോബ്‌സിന്റെ ആദരം. പെരിന്തല്‍മണ്ണ ഗ്രീന്‍ ഹോസ്പിറ്റാലിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍ ജോബ്‌സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സും സിഇഒ റാസിഫും ചേര്‍ന്ന് ഡോ.അമാനുല്ല വടക്കാങ്ങരയെ പൊന്നാടയണിയിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു. ഗ്രീന്‍ ജോബ്‌സിന്റെ ഖത്തറിലെ അസിസിയേറ്റ്‌സായ മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങരയുടെ ഈ നേട്ടം ഗ്രീന്‍ ജോബ്‌സിന്റെ കൂടി നേട്ടമാണെന്ന് പുരസ്‌കാരം നല്‍കി സംസാരിക്കവേ ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സ് പറഞ്ഞു. ഉസ്മാന്‍ ഹാജി കിളയില്‍, സൈനുദ്ധീന്‍ പൂക്കാടന്‍, അഫ്‌സല്‍ കിളയില്‍, അബ്ദുല്‍ സലാം കിഴിശ്ശേരി, അബ്ദുല്‍ സമദ് കരിങ്കല്ലത്താണി, ശ്രീജു അങ്ങാടിപ്പുറം, കുഞ്ഞി ബീവി, ഫരീദ ഫര്‍സാന, ഫാത്തിമ നബ…

ഡോ. മേരി ആൻ ഗോഡ്‌ലി അന്തരിച്ചു

തൃക്കാക്കര/ യു.എസ്.എ: മാവേലി നഗർ പ്ലാവിനിൽക്കുന്നതിൽ ഹൗസിൽ (MNRA 146A, ക്രോസ് റോഡ് No. 8) ഡോ. മേരി ആൻ ഗോഡ്‌ലി (66) അന്തരിച്ചു. തൃശ്ശൂർ നെല്ലിക്കുന്ന് പരേതരായ കെ.പി. സാമുവലിന്റെയും അമ്മിണി സാമുവലിന്റെയും പുത്രിയാണ്. ഭർത്താവ്: ഗോഡ്‌ലി മാത്യു (എൽഡർ, സി.ബി.സി പാലാരിവട്ടം, മുൻ ദുബായ്). മക്കൾ: ജെഫ്രി ഗോഡ്‌ലി – ലിഡിയ (യു.എസ്.എ) ജോഷ് സാം ഗോഡ്‌ലി – ആൻ സാന്ദ്ര (കാനഡ) സഹോദരൻ: സ്റ്റീവൻ സാമുവൽ (നെല്ലിക്കുന്ന്, തൃശ്ശൂർ – മുൻ ദുബായ്). കൊച്ചുമക്കൾ: തിമോത്തി, ഡാനിയൽ. സംസ്‌കാര ശുശ്രൂഷാ വിവരങ്ങൾ സംസ്‌കാര ശുശ്രൂഷകൾ 2026 ജനുവരി 12 (തിങ്കൾ) താഴെ പറയുന്ന ക്രമത്തിൽ നടക്കും: പൊതുദർശനവും ശുശ്രൂഷയും: രാവിലെ 9:30 മുതൽ പാലാരിവട്ടം ബൈപാസ് റോഡിലുള്ള ബെർക്വിസ്റ്റ് ഓഡിറ്റോറിയത്തിൽ (Ecclesia). സംസ്‌കാരം: ഉച്ചയ്ക്ക് 12 മണിക്ക് തേങ്ങോട് ബ്രദറൺ സെമിത്തേരിയിൽ. കൂടുതൽ…

സ്റ്റാറ്റൻ ഐലൻഡ് സെയിന്റ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഭദ്രാസനത്തിലുടനീളമുള്ള ഇടവകകളിൽ നിന്നുള്ള വൈദികരും യുവാക്കളും വിശ്വാസികളും ഈ നാല് ദിവസത്തെ ആത്മീയ പരിപാടിയിൽ പങ്കെടുക്കും. സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസിനുള്ള രജിസ്ട്രേഷൻ 2026 ജനുവരി 4 ഞായറാഴ്ച ആരംഭിച്ചു. ഫാ. ബോബി ഗീവർഗീസ് (അസിസ്റ്റന്റ് വികാരി) നേതൃത്വം നൽകിയ കുർബാനയെത്തുടർന്ന് രജിസ്ട്രേഷൻ കിക്കോഫ് നടത്തി. കോൺഫറൻസ് ടീമിലെ താഴെപ്പറയുന്നവർ പങ്കെടുത്തു: • ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി) • ആശ ജോർജ് (ജോയിന്റ് സെക്രട്ടറി) • അകില സണ്ണി (റാഫിൾ കോർഡിനേറ്റർ) • ഡോ. ഉമ്മൻ സ്‌കറിയ (ഫിനാൻസ് കമ്മിറ്റി) • മെൽവിൻ ബിജു (ഫിനാൻസ് കമ്മിറ്റി) ക്യാപ്റ്റൻ രാജു ഫിലിപ്പ് (ഇടവക…