തേജസ് അപകടത്തിന് ശേഷവും ദുബായ് എയർ ഷോ തുടരുന്നു; അമേരിക്കൻ പൈലറ്റ് പരിപാടി പാതിവഴിയിൽ ഉപേക്ഷിച്ചു

ദുബായ്: ഇന്ത്യൻ വ്യോമസേന പൈലറ്റിന്റെ ദാരുണമായ മരണം ഉണ്ടായിട്ടും ദുബായ് എയർ ഷോ 2025 തുടരാനുള്ള തീരുമാനം ഇപ്പോൾ അന്താരാഷ്ട്രതലത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. യു എസ് എയർഫോഴ്സ് (യുഎസ്എഎഫ്) പൈലറ്റ് മേജർ ടെയ്‌ലർ “ഫെമ” ഹൈസ്റ്റർ തീരുമാനത്തിൽ അഗാധമായ ആശ്ചര്യവും ദുഃഖവും പ്രകടിപ്പിച്ചു. ഇന്ത്യൻ പൈലറ്റിനോടുള്ള ബഹുമാനസൂചകമായി തന്റെ ടീം അവസാന ദിവസത്തെ പ്രകടനം റദ്ദാക്കിയതായി മേജർ ഹൈസ്റ്റർ ഒരു വികാരഭരിതമായ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. അപകടത്തിന് ശേഷം ഷോ റദ്ദാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സംഭവിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു അഭ്യാസത്തിനിടെ തന്റെ തേജസ് യുദ്ധവിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണ വിംഗ് കമാൻഡർ നാംനാഷ് സിയലിന്റെ ദാരുണമായ മരണത്തിന് പിന്നാലെയാണ് ഈ പ്രതികരണം. തദ്ദേശീയമായി നിർമ്മിച്ച തേജസ് വിമാനം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വികസിപ്പിച്ചെടുത്തതാണ്. നിർഭാഗ്യവശാൽ, പൈലറ്റ്…

ഇലോൺ മസ്‌ക് നയിച്ചിരുന്ന DOGE നിര്‍ജ്ജീവമായി

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിൽ കേന്ദ്ര ബിന്ദുവായിരുന്ന ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റ് (DOGE) കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പേ നിര്‍ജ്ജീവമായി. മിക്ക DOGE പ്രവർത്തനങ്ങളും ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റിലേക്ക് ലയിപ്പിച്ചതായി OPM ഡയറക്ടർ സ്കോട്ട് കുപോർ സ്ഥിരീകരിച്ചു. ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റ് (OPM) ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റ് (DOGE) അതിന്റെ ചാർട്ടർ കാലഹരണപ്പെടാൻ എട്ട് മാസം ബാക്കിനില്‍ക്കേ നിശബ്ദമായി പിരിച്ചുവിട്ടിരിക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിന്റെ ആദ്യ മാസങ്ങൾക്ക് രൂപം നൽകിയ കോടീശ്വരൻ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ചെലവ് ചുരുക്കൽ സംരംഭമായ DOGE “നിലവിലില്ല” എന്ന് OPM ഡയറക്ടർ സ്കോട്ട് കുപോർ പറഞ്ഞു, അതിന്റെ മിക്ക പ്രവർത്തനങ്ങളും ഇപ്പോൾ ഫെഡറൽ ഗവൺമെന്റിന്റെ മാനവ വിഭവശേഷി ഏജൻസിയായ OPM-ൽ ലയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനുവരിയിൽ ട്രംപ് മസ്‌കിനെ ഓഫീസിനെ…

ഗാന്ധി പ്രതിമക്ക് മുന്നിൽ ഫോമാ ടീം പ്രോമിസ് അവയവദാന പ്രതിജ്ഞയെടുത്തു പ്രചാരണത്തിന് തുടക്കം

മയാമി, ഫ്ലോറിഡ: മാനവികതയോടുള്ള പ്രതിബദ്ധതയുടെ ശക്തമായ പ്രകടനമായി തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തുകൊണ്ട് ഫോമാ ഭരണസമിതിയിലേക്ക് (2026 -28) മത്സരിക്കുന്ന ടീം പ്രോമിസ് ചരിത്രം കുറിച്ചു. ലൈഫ് അലയൻസ് ഓർഗൻ റിക്കവറി ഏജൻസി (Life Alliance Organ Recovery Agency) വഴിയാണ് മരണാന്തരം അവയവങ്ങൾ നൽകാനുള്ള രേഖയിൽ ഓരോ മത്സരാർത്ഥിയും ഒപ്പു വച്ചത്. സേവനത്തോടുള്ള സമർപ്പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന സന്ദേശം നൽകിയ ഈ ചടങ്ങ് ഡേവിയിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിലായിരുന്നുവെന്നതും ശ്രദ്ധേയമായി. വിവിധ നഗരങ്ങളിലായി നടക്കുന്ന പ്രചാരണത്തിന് തുടക്കം കുറിച്ച് സ്ഥാനാർത്ഥികൾ ആദ്യം തന്നെ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. വിശ്വസ്തത-സത്യസന്ധത-പ്രതിബദ്ധത-സുതാര്യത എന്നിവ മുഖമുദ്രയാക്കി സംഘടനയുടെ യശസ്സ് കാത്തു സൂക്ഷിച്ചു പ്രവർത്തിക്കുമെന്ന പ്രഖ്യാപനവുമായി മത്സരിക്കുന്ന മാത്യു വർഗീസ് നേതൃത്വം നൽകുന്ന ടീം പ്രോമിസിനു ആശംസ നേരാൻ നിരവധി പേർ എത്തി. മാത്യു വർഗീസ് –…

ഫാ. ഡോ. വറുഗീസ് എം ഡാനിയേലിന്‍റെ മാതാവ് സാറാമ്മ വറുഗീസ് അന്തരിച്ചു

ന്യൂയോര്‍ക്ക്/കോന്നി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയും ബ്രോക്സ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് വികാരിയുമായ ഫാ. ഡോ. വറുഗീസ് എം. ഡാനിയേലിന്‍റെ മാതാവ് സാറാമ്മ വറുഗീസ് (79) അന്തരിച്ചു. മരൂര്‍പ്പാലം മേലേച്ചിറ്റേടത്ത് ബ്ലെസ് കോട്ടേജില്‍ പരേതനായ ഡി. വര്‍ഗീസിന്‍റെ ഭാര്യയാണ് പരേത. മറ്റു മക്കള്‍: സജി എം.റ്റി. (കോന്നി), റെജി എം.ഡി. (ആസ്ട്രേലിയ). മരുമക്കള്‍: സുരഭി സജി (കോന്നി), ഡോ. സ്മിത വറുഗീസ് (മില്‍ട്ടണ്‍-കണക്ടിക്കട്ട്), റെക്സി റെജി (ആസ്ട്രേലിയ). കൊച്ചുമക്കള്‍: സ്നേഹ, ആന്‍സണ്‍, ആദര്‍ശ്, ഏഞ്ചലാ, സ്റ്റീവ്, സ്റ്റേസി. സംസ്കാര ശുശ്രൂഷകള്‍ കോന്നിയിലെ വീട്ടിലും സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലും നടക്കും. വീട്ടിലെ ശുശ്രൂഷകള്‍ നവംബര്‍ 27-ന് വ്യാഴാഴ്ച 9 മുതല്‍ 12 വരെ. തുടര്‍ന്ന് പള്ളിയില്‍ 2 മണിക്ക് സംസ്കാരം നടത്തും.  

ഫ്ലോറിഡയിൽ ഡെപ്യൂട്ടിയെ കൊലപ്പെടുത്തിയ തോക്കുധാരി മരിച്ചു

വെറോ ബീച്ച് (ഫ്ലോറിഡ): കഴിഞ്ഞ ആഴ്ച ഫ്ലോറിഡയിൽ ഒരു ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ച് കൊലപ്പെടുത്തിയ തോക്കുധാരി ഏറ്റുമുട്ടലിൽ ഉണ്ടായ പരിക്കുകൾ കാരണം ശനിയാഴ്ച മരണപ്പെട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച, വെറോ ബീച്ചിനടുത്ത് മൈക്കിൾ ഹാൽബെർസ്റ്റാം (37) താമസിച്ചിരുന്ന വീട്ടിൽ ഒഴിപ്പിക്കൽ നോട്ടീസ് നൽകാനെത്തിയ ഇന്ത്യൻ റിവർ കൗണ്ടി ഡെപ്യൂട്ടിമാരെയും ഒരു ലോക്ക്സ്മിത്തിനെയും വെടിവെക്കുകയായിരുന്നു. ഹാൽബെർസ്റ്റാമിന്റെ അമ്മയാണ് മകനെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നത്. ആക്രമണത്തിൽ ഡെപ്യൂട്ടി ടെറി സ്വീറ്റിംഗ്-മാഷ്‌കോ കൊല്ലപ്പെട്ടു. മറ്റൊരു ഡെപ്യൂട്ടി തോളിൽ പരിക്കേറ്റ് ചികിത്സയിലാണ്. വെടിയേറ്റ ലോക്ക്സ്മിത്ത് ഗുരുതരാവസ്ഥയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥർ നടത്തിയ പ്രത്യാക്രമണത്തിൽ ഹാൽബെർസ്റ്റാമിന് നിരവധി വെടിയേറ്റു. ശനിയാഴ്ച ഉച്ചയോടെ ഇയാൾ പരിക്കുകൾ കാരണം മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒരു മാസത്തിനിടെ ഹാൽബെർസ്റ്റാമിനെക്കുറിച്ച് അമ്മയുടെ ഭാഗത്തുനിന്ന് ഷെരീഫ് ഓഫീസിൽ ഏഴ് തവണ വിളിച്ചറിയിച്ചിരുന്നതായി ഇന്ത്യൻ റിവർ കൗണ്ടി ഷെരീഫ് എറിക്…

35-ാമത് സി.എസ്.ഐ. കുടുംബ യുവജന കോൺഫറൻസ് തീം പ്രകാശനം നവംബർ 25 നു ഡാലസിൽ, ബിഷപ്പ് സാബു കെ. ചെറിയാൻ മുഖ്യാതിഥി

ഡാളസ്: വടക്കേ അമേരിക്കയിലെ 35-ാമത് സി.എസ്.ഐ കുടുംബ-യുവജന സമ്മേളന  തീം പ്രകാശനം നവംബർ 25 നു  ഡാളസ്സിൽ നടക്കും, തീം പ്രകാശന (THEME REVEAL) പ്രത്യേക ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്:അതിവന്ദ്യ ഡോ. സാബു കോശി ചെറിയാൻ (ബിഷപ്പ്, സി.എസ്.ഐ മദ്ധ്യ കേരളാ രൂപത) ഡോ. ജെസ്സി സാറാ കോശി എന്നിവരാണ് ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്:ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ ചർച്ച്, ഡാളസ്, ടെക്സസാണ് . ചൊവ്വാഴ്ച,വൈകുന്നേരം 6:00: ബിഷപ്പിന് അനൗപചാരിക സ്വീകരണം.തുടർന്നു വൈകുന്നേരം 7:00: ആരാധനാ ശുശ്രൂഷയും കോൺഫറൻസ് പ്രമേയ പ്രഖ്യാപനവും സ്ഥലം 12717 മാർഷ് ലെയ്ൻ,ഫാർമേഴ്സ് ബ്രാഞ്ച്,ടെക്സസ് – 75234 ലൈവ് സ്ട്രീംവൈകുന്നേരം 7:00 മണി മുതൽ യൂട്യൂബിലും ഫേസ്ബുക്കിലും ഉണ്ടായിരിക്കുന്നതാണ്:@LOVEOFCHRISTCSI രാത്രി 8:00: സ്നേഹവിരുന്നോടെ  (Light Dinner).സമ്മേളനം സമാപിക്കും. ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ. ചർച്ച്  വികാരി  ഷെർവിൻ ഡോസ്സ് ,സെക്രട്ടറി അനിൽ ചാണ്ടി…

പാലത്തായി കേസ് വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നത് സി പി എം അവസാനിപ്പിക്കണം: റസാഖ് പാലേരി

കൊച്ചി: പാലത്തായി പീഢന കേസിൽ കോടതി ശിക്ഷിച്ച പ്രതിയുടെ മതം പറഞ്ഞ് ന്യായീകരിക്കാനുള്ള ശ്രമം സി പി എം അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. തങ്ങൾ നഗർ എ.എം.ഐ. ഹാളിൽ നടന്ന വെൽഫെയർ പാർട്ടി പള്ളുരുത്തി മേഖല പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലത്തായി കേസിൽ ബിജെപി നേതാവു കൂടിയായ സ്കൂൾ അദ്ധ്യാപകനെ കോടതി ശിക്ഷിച്ചത് വെൽഫെയർ പാർട്ടിയുൾപ്പെടെ വിവിധ രാഷ്ട്രീയ, സാമൂഹിക, വനിതാ സംഘടനകളുടെ ജാഗ്രതയോടെയുള്ള ഇടപെടലുകൾ കൊണ്ടു കൂടിയാണ്. ഇതിനെ ഹിന്ദു – മുസ്ലീം വിഷയമാക്കി വഴിതിരിച്ചുവിടാനുള്ള സി പി എം നീക്കം അപകടകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി യുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാൻ നടന്ന നീക്കം പ്രതിരോധിച്ചത് പെൺകുട്ടിയുടെ കുടുംബവും ഇതിനെതിരെ രംഗത്തിറങ്ങിയ സംഘടനകളുമാണ്. അന്നത്തെ വകുപ്പ് മന്ത്രി ശൈലജ ടീച്ചർക്കെതിരെ പരാമർശിച്ചത് വിധി പുറപ്പെടുവിച്ച…

തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ വിദ്യാർത്ഥി സംഘടന സജ്ജീകരിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം ഡിസംബര്‍ 12ന്

എടത്വാ: തലവടി സിഎംഎസ് ഹൈസ്കൂള്‍ പൂര്‍‌വ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സജ്ജീകരിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം ഡിസംബർ 12ന് നടത്തുവാൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് റവ മാത്യൂ പി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത്, ജിബി ഈപ്പൻ, മാത്യുസ് പ്രദീപ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ക്രിസ്തുമസ് പുതുവത്സര സംഗമം ജനുവരി 1- 2ന് നടത്തും. ചടങ്ങിൽ 80 വയസ്സ് പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കും. സംഘാടക സമിതി ഭാരവാഹികളായി സമിതി വൈസ് പ്രസിഡന്റ് ബെറ്റി ജോസഫ്, കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി അഡ്വ. ഐസക്ക് രാജു, മാത്യൂസ് പ്രദീപ് ജോസഫ്, സുചീന്ദ്ര ബാബു, ജിബി ഈപ്പൻ, സജി ഏബ്രഹാം, ജേക്കബ്…

തലവടി പഞ്ചായത്തിനെയും നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകള്‍ക്കിരുവശവും സം‌രക്ഷണ ഭിത്തി കെട്ടണം: ഡോ. ജോണ്‍സണ്‍ വി ഇടിക്കുള

എടത്വ: തലവടി പഞ്ചായത്തിനെയും എടത്വ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് ഉള്ള മുപ്പത്തിനാലിൽ പടി – കാട്ടുനിലം പള്ളി റോഡ്, പാരേത്തോട് വട്ടടി റോഡ് എന്നീ റോഡുകളുടെ വശങ്ങളിൽ സംരംക്ഷണ ഭിത്തി കെട്ടണമെന്നാവൃശം ശക്തമാകുന്നു. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൾ ആണ് ഇത്. ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നിർമ്മാണം മനോഹരമായി പൂർത്തിയാക്കിയെങ്കിലും ഈ റോഡിൻ്റെ ഇരുവശങ്ങളിലായി നദിയും നെൽപാടങ്ങളും ആണ്. എടത്വ ഭാഗത്ത് നിന്നും നിരണം മാവേലിക്കര ഭാഗത്തേക്കും മാവേലിക്കരയിൽ നിന്നും എടത്വാ, തകഴി, ആലപ്പുഴയിലേക്കും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് വരുന്നത്. റോഡിന്റെ വശങ്ങളില്‍ നിന്നും കിളിർത്ത കറുകലും പുല്ലും നിമിത്തം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോൾ അപകടം ഉണ്ടാകുന്നതും പതിവ് സംഭവമാണ്. ഇതിനിടയില്‍ റോഡിന്റെ വശങ്ങളില്‍ നദീതീരത്ത് അനധികൃതമായി നടത്തുന്ന ‘കൃഷി’ യും റോഡിൽ മതിലിനോട്…

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കരുത്: ഹമീദ് വാണിയമ്പലം

ദോഹ : വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ മറവില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രവാസികൾ ഉൾപ്പെടെയുള്ള വരുടെ വോട്ടവകാശം നിഷേധിക്കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ക്ലസ്റ്റര്‍ കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പരിഷ്കരണത്തിനു മാനദണ്ഡമാക്കുന്ന 2002 ലെ വോട്ടേര്‍ പട്ടിക തയ്യാറാക്കുമ്പോള്‍ പ്രവാസം ജീവിതം നയിച്ചിരുന്ന പലരും വോട്ടർ ലിസ്റ്റിൽ ഇല്ല. ആ സമയത്ത് പേരു ചേര്‍ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളൊ സാങ്കേതിക വിദ്യകളോ ഇന്നത്തെ പോലെ ഇല്ലാതിരുന്നതിനാല്‍ പലരും പട്ടികയ്ക്ക് പുറത്താണ്‌. ഇന്ത്യൻ പൗരന് ഭരണഘടന ഉറപ്പു നൽകുന്ന 18 വയസ്സ് തികഞ്ഞവർക്കുള്ള വോട്ടവകാശം ഉറപ്പാക്കാനാണ് ശ്രമങ്ങൾ ഉണ്ടാവേണ്ടത്. ഉള്‍ക്കൊള്ളലാണ്‌ ജനാധിപത്യമെന്നും രാജ്യത്തെ പൗരന്മാര്‍ വോട്ടവകാശം ഉറപ്പിക്കാന്‍ അവരുടെ മണ്മറഞ്ഞുപോയവരുടെ രേഖകള്‍ പോലും ഹാജരാക്കേണ്ടി വരുന്നത് ശുഭകരമായ സൂചന അല്ലെന്നും…