ന്യൂഡൽഹി: രാഷ്ട്രീയ പ്രതിഷേധങ്ങളും പ്രതിപക്ഷത്തിന്റെ പുതിയ നീക്കങ്ങളും ശക്തമാകുന്നതിനിടെ തിങ്കളാഴ്ച രാജ്യതലസ്ഥാനം നിർണായക സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചേക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗേറ്റിൽ നിന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അതേസമയം, ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് അനുമതി തേടി സിജെപി നേതാക്കൾ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനെ സമീപിക്കും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിഷേധിക്കാനെത്തിയ യുവാക്കൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടികൾ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. വോട്ടവകാശവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കണമെന്ന ആവശ്യമുയർത്തിയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മാർച്ച് സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് ഇന്ത്യാ ഗേറ്റിൽ നിന്ന് മാർച്ച് ആരംഭിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും മാർച്ചിൽ…
Author: പ്രശാന്ത്, ന്യൂഡല്‍ഹി
ചീഫ് ജസ്റ്റിസിനെ കാണണമെന്ന ആവശ്യത്തിൽ ഉറച്ച് രാഹുൽ ഗാന്ധി; രാജ്യവ്യാപകമായി പ്രവർത്തകരെ ഡൽഹിയിലേക്ക് വിളിച്ച് കോൺഗ്രസ്
ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവും (എസ്ഐആർ) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയർത്തിക്കാട്ടി രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നേരിൽ കണ്ട് ആശങ്കകൾ അറിയിക്കണമെന്ന നിലപാടിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുകയാണ്. തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനായിരുന്നു പാർട്ടിയുടെ തീരുമാനം. എന്നാൽ, ഞായറാഴ്ച രാത്രി വൈകി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധ പരിപാടികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമാണുള്ളത്. ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരത്തെ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം പ്രതിപക്ഷ രാഷ്ട്രീയ വൃത്തങ്ങളിലും നിയമമേഖലയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചു. കൂടിക്കാഴ്ച യാഥാർഥ്യമായാൽ ഇത്തരത്തിലുള്ള ആദ്യ സംഭവമായിരിക്കുമെന്നും ഖാർഗെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക്…
കൊല്ലം പ്രവാസി അസോസിയേഷന്റെ പൊന്നോണം 2026 വര്‍ണ്ണശബളമായി ആഘോഷിച്ചു
ബഹ്റൈൻ: കൊല്ലം പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊന്നോണം 2026 അദാരി പാർക്കിൽ വച്ചു അതിവിപുലമായി ആഘോഷിച്ചു. കെപിഎ യുടെ ബഹ്റൈനിലെ പത്തു ഏരിയകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത ആഘോഷം പ്രവാസി മലയാളികളുടെ ഒത്തൊരുമയുടെയും കേരളീയ സംസ്കാരത്തിന്റെയും സ്നേഹസംഗമമായി മാറി. ആയിരത്തിമുന്നൂറിലധികം പേർക്ക് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. മുതിർന്ന കലാകാരന്മാരുടെയും, പ്രവാസശ്രീ അംഗങ്ങളുടെയും, കുട്ടികളുടെയും കലാപരിപാടികളും കെപിഎ സിംഫണിയുടെ ഗാനമേളയും ആഘോഷത്തിന് മാറ്റുകൂട്ടി. വിവിധ കലാപരിപാടികളും സംഗീതവിരുന്നും നിറഞ്ഞുനിന്ന ആഘോഷം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആവേശകരമായി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആഘോഷം ഉദ്ഘാടനം ചെയ്തു. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു. പൊന്നോണം 2026 ജനറൽ കൺവീനർ സന്തോഷ് കാവനാട് സ്വാഗതം പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, സാമൂഹിക പ്രവർത്തകൻ സുബൈർ കണ്ണൂർ, കെപിഎ രക്ഷാധികാരി…
മാനസികാരോഗ്യത്തിന് ആരോഗ്യകരമായ സാമൂഹിക പരിസരമൊരുക്കണം: പി. എന്‍. ബാബുരാജന്
ദോഹ: വ്യക്തികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് ആരോഗ്യകരമായ സാമൂഹിക പരിസരം ഒരുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഖത്തര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാനുമായ പി. എന്‍. ബാബുരാജന് അഭിപ്രായപ്പെട്ടു. ആരോഗ്യകരമായ കൂട്ടായ്മകള്‍ക്കും സൗഹൃദങ്ങള്‍ക്കും വ്യക്തികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക മാനസികദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസും ദ വേ കോര്‍പറേറ്റ് സര്‍വീസസും സംയുക്തമായി സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയും തെറ്റും എന്ന പരമ്പരാഗത വേര്‍തിരിവുകള്‍ക്കപ്പുറം, മനസ്സിനെ ശാക്തീകരിക്കുകയും ഊര്‍ജസ്വലമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. പരസ്പരം കേള്‍ക്കാനും മനസ്സിലാക്കാനും സഹവസിക്കാനും കഴിയുന്ന സൗഹൃദപരമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനസികാരോഗ്യത്തെ വ്യക്തിപരമായ വിഷയമെന്നതിലുപരി കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്വമായി കാണേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്ത പരിപാടി, ആരോഗ്യകരമായ സാമൂഹിക…
“എന്റെ അച്ഛന് കേസ് കൈകാര്യം ചെയ്തുകൊള്ളും”; കൊച്ചിയില്‍ ആഡംബര കാറിടിച്ച് മൂന്നു പേരുടെ ജീവനെടുത്തിട്ടും അഹങ്കാര ഭാഷയില്‍ 19-കാരന്റെ പ്രതികരണം
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ അർധരാത്രിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് യുവജീവനുകൾ പൊലിഞ്ഞ സംഭവം നാടിനെ നടുക്കി. 19 വയസ്സുകാരൻ ഓടിച്ച ആഡംബര മിനി കൂപ്പർ കാർ അമിതവേഗത്തിൽ സ്കൂട്ടറിന്റെ പിന്നിലിടിച്ചതാണ് മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയത്. പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ചെയ്ത് ജീവിതത്തിൽ മുന്നേറാൻ ശ്രമിച്ചിരുന്ന മൂന്ന് യുവാക്കളുടെ സ്വപ്നങ്ങളാണ് നിമിഷങ്ങൾക്കുള്ളിൽ തകർന്നടിഞ്ഞത്. വയനാട് കൽപ്പറ്റ സന്തോഷ് ഭവനിൽ സന്തോഷിന്റെയും സരിതയുടെയും മകൾ ദേവിക എന്ന കുക്കു (21), പാലക്കാട് മണ്ണാർക്കാട് എടക്കുറിശ്ശി നെല്ലാട്ട കരിമ്പ മുള്ളൻകുഴി ഹൗസിൽ ഓട്ടോറിക്ഷാ ഡ്രൈവറായ എം.ആർ. പ്രദീപ് കുമാറിന്റെയും സജിതയുടെയും മകൾ ഗോപിക (22), കർണാടകയിലെ കൂർഗ് കനകമഞ്ചൽ ഹൗസിൽ ഇബ്രാഹിമിന്റെയും റുഖിയയുടെയും മകൻ ഇയാസ് (21) എന്നിവരാണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച അർധരാത്രി കഴിഞ്ഞ് പുലർച്ചെ 1.40ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള സുവർണോദ്യാനം ബയോളജിക്കൽ പാർക്കിനടുത്തായിരുന്നു അപകടം. നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം…
കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടം: രണ്ട് പേർ കൂടി അറസ്റ്റിൽ; സുഹൈൽ സജീവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നടപടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് വിദ്യാർത്ഥികൾ ദാരുണമായി മരിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിന്റെ (19) സുഹൃത്തുക്കളായ അമീൻ, ജോയൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ സുഹൈലിനെയും കാറിലുണ്ടായിരുന്ന മറ്റൊരു സുഹൃത്തായ ആലപ്പുഴ കൊമ്മാടി പാലപ്പറമ്പിൽ ഹൗസിലെ നിനവിനെയും (22) അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മദ്യപിച്ച ശേഷം വാഹനം ഓടിക്കുന്നത് തടയാതിരുന്നതിലും അപകടകരമായ രീതിയിലുള്ള യാത്രയ്ക്ക് കൂട്ടുനിന്നതിലും മറ്റ് പ്രതികളുടെ പങ്ക് പോലീസ് പരിശോധിച്ചുവരികയാണ്. അപകടത്തിന് മുമ്പ് സുഹൈലും സുഹൃത്തുക്കളും കൊച്ചിയിലെ മൂന്ന് വ്യത്യസ്ത ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായാണ്…
ആരോഗ്യവകുപ്പിലെ കെടുകാര്യസ്ഥത ഞെട്ടിക്കുന്നത്!; 450 കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്നു; പെട്ടിപോലും തുറക്കാതെ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും എക്സ്റേ യൂണിറ്റുകളും
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുകൾ പാഴാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെ ആരോഗ്യമേഖലയിൽ മറ്റൊരു ഗുരുതര ക്രമക്കേട് കൂടി പുറത്തുവരുന്നു. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള പ്രമുഖ സർക്കാർ ആശുപത്രികളിൽ ഏകദേശം 450 കോടി രൂപ വിലമതിക്കുന്ന അത്യാധുനിക ചികിത്സാ ഉപകരണങ്ങൾ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നതായാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. വെന്റിലേറ്ററുകൾ, ഡയാലിസിസ് മെഷീനുകൾ, ഡിജിറ്റൽ എക്സ്-റേ യൂണിറ്റുകൾ, മാമോഗ്രാം മെഷീനുകൾ തുടങ്ങി രോഗികളുടെ ജീവൻ രക്ഷിക്കാൻ നിർണായകമായ നിരവധി ഉപകരണങ്ങളാണ് വർഷങ്ങളായി ആശുപത്രി സ്റ്റോറുകളിൽ പൊടിപിടിച്ചുകിടക്കുന്നത്. പത്തുവർഷം മുമ്പ് വാങ്ങിയ ഉപകരണങ്ങൾ പോലും ഇക്കൂട്ടത്തിലുണ്ട്. ചില യന്ത്രങ്ങളുടെ പാക്കിങ് ഇതുവരെ തുറന്നിട്ടില്ലെന്ന കണ്ടെത്തൽ ആരോഗ്യവകുപ്പിലെ ആസൂത്രണ വീഴ്ചകളുടെ ഗൗരവം വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ് സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് കോടികളുടെ ഉപകരണങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നിർദേശപ്രകാരം…
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും വീണ വിജയനുമെതിരെ വിജിലൻസ് കേസ്; മുഹമ്മദ് റിയാസും പ്രതിപ്പട്ടികയിൽ
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രിയും വീണയുടെ ഭർത്താവുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് കേസെടുത്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആദ്യ കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. വീണ വിജയനെ രണ്ടാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് റിയാസ് മന്ത്രിയായിരുന്ന കാലയളവിൽ അഴിമതിയിലൂടെ സമ്പാദിച്ച പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണമാണ് രണ്ടാമത്തെ കേസിന് ആധാരം. ഈ കേസിൽ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ വിജയൻ രണ്ടാം പ്രതിയുമാണ്. രണ്ട് കേസുകളിലും വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ…
പട്ടടയിൽ കേരവൃക്ഷം നടുന്നത് എന്തിന്? (ലേഖനം): ജയശങ്കര്‍ പിള്ള
കേരളത്തിലെ ഹൈന്ദവ ആചാരങ്ങളിൽ പട്ടടയിൽ കർമ്മങ്ങൾക്കു ശേഷം തെങ്ങിൻതൈ നടുന്നതും, ശബരിമലയിൽ പതിനെട്ട് തവണ ദർശനം പൂർത്തിയാക്കിയതിന്റെ ഭാഗമായി തെങ്ങിൻ തൈ നടുന്ന ആചാരവും പരിശോധിക്കുമ്പോൾ, അതിന്റെ പിന്നിൽ പ്രകൃതിയോടും ജീവിതത്തോടും പൂർവികരോടും ബന്ധപ്പെട്ട ആഴമുള്ള പ്രതീകാത്മകമായ ആശയങ്ങൾ കാണുവാൻ സാധിക്കും. ആചാരങ്ങളുടെ പ്രാദേശികവും കുടുംബപരവുമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ, എല്ലായിടത്തും ഒരേ അർത്ഥമാണ് ഇതിനു പിന്നിലെന്ന് പറയാനാവുകയില്ല, പൊതുവെ ഇവയെ ബന്ധിപ്പിക്കുന്ന ചില ദാർശനിക തലങ്ങളുണ്ട്. തെങ്ങിൻതൈ നടുക എന്നത് ജീവിതത്തിന്റെ തുടർച്ചയെ ഭൂമിയിൽ/മണ്ണിൽ അടയാളപ്പെടുത്തുക എന്നതാണ്. മനുഷ്യജീവിതം വളരെ പരിമിതമാണ്. ജനനം, വളർച്ച, വാർധക്യം, മരണം എന്നിവ അതിന്റെ സ്വാഭാവിക ഘട്ടങ്ങളാണ്. എന്നാൽ, മനുഷ്യൻ ജീവൻ വെടിഞ്ഞു കടന്നുപോയാലും പ്രകൃതിയുടെ ജീവചക്രം തുടരുന്നു. ഒരു മനുഷ്യന്റെ ആയുസ്സിനെക്കാൾ ദീർഘകാലം ജീവിക്കാനും തലമുറകൾക്ക് ഓർമ്മകൾ പടർത്തി, ഉപകാരപ്പെടാനും കഴിയുന്ന തെങ്ങ് ഈ ജീവിതത്തുടർച്ചയുടെ പ്രതീകമായി മാറുന്നു. ഇന്ന്…
നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള ട്രംപിന്റെ രാഷ്ട്രീയ പരസ്യങ്ങൾക്ക് കോടതിയുടെ താൽക്കാലിക വിലക്ക്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി നികുതിദായകരുടെ കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ പരസ്യങ്ങൾ നിർത്തിവയ്ക്കണമെന്ന് ഫെഡറൽ കോടതി ഉത്തരവിട്ടു. ഞായറാഴ്ച രാത്രിയാണ് ഫെഡറൽ ജഡ്ജി ഇതുസംബന്ധിച്ച താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, പരസ്യപ്രചാരണം അവസാനിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു. രണ്ടാഴ്ചത്തേക്കാണ് കോടതി താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കാലയളവിൽ വിവാദ പരസ്യങ്ങളുടെ നിർമ്മാണം, രൂപകൽപ്പന, വിതരണം, പ്രചാരണം, സംപ്രേഷണം എന്നിവയ്ക്ക് അനുമതി നൽകുന്ന പുതിയ കരാറുകളിൽ ഏർപ്പെടാനോ നിലവിലുള്ള കരാറുകൾ പുതുക്കാനോ വിപുലീകരിക്കാനോ പാടില്ലെന്ന് ജഡ്ജി വ്യക്തമാക്കി. ശനിയാഴ്ച രാത്രി കോടതിയിൽ സമർപ്പിച്ച രേഖയിൽ, വിവാദമായ പരസ്യപ്രചാരണം അടുത്ത ദിവസം അവസാനിക്കുമെന്നതിനാൽ താൽക്കാലിക നിരോധന ഉത്തരവിന്റെ ആവശ്യമില്ലെന്ന് നീതിന്യായ വകുപ്പ് വാദിച്ചിരുന്നു. ആഭ്യന്തര സുരക്ഷാ വകുപ്പാണ് (DHS) പരസ്യങ്ങൾക്കായി നികുതിദായകരുടെ പണത്തിൽനിന്ന്…
