ഫ്ലോറിഡയിൽ അനുസരണക്കേട് കാട്ടിയതിന് കുട്ടിയെ അരിയിൽ മുട്ടുകുത്തിച്ചു; സഹോദരി അറസ്റ്റിൽ

ഫ്ലോറിഡ: അനുസരണക്കേട് കാണിച്ചതിന് സ്വന്തം അനിയനെ മണിക്കൂറുകളോളം അരിയിൽ മുട്ടുകുത്തിച്ചു നിർത്തി പീഡിപ്പിച്ച 26-കാരിയായ യുവതി ഫ്ലോറിഡയിൽ ബുധനാഴ്ച അറസ്റ്റിലായി. ഫ്ലോറിഡ സിറ്റിയിൽ താമസിക്കുന്ന നതാലി ഫ്രാൻസെലിയ ക്രൂസ്  ആണ് ചൈൽഡ് അബ്യൂസ് (കുട്ടികൾക്കെതിരെയുള്ള ക്രൂരത) കുറ്റത്തിന് പോലീസിന്റെ പിടിയിലായത്. രാവിലെ 11 മണി മുതൽ വൈകിട്ട് വരെ കുട്ടിയെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു. ഈ സമയമത്രയും ശുചിമുറിയിൽ പോകാൻ പോലും യുവതി അനുവദിച്ചില്ലെന്നാണ് പോലീസ് റിപ്പോർട്ട്. ഒടുവിൽ സഹികെട്ട് വൈകിട്ട് അഞ്ചുമണിയോടെ വീട്ടിൽ നിന്നും ഓടി രക്ഷപെട്ട കുട്ടി അയൽക്കാരോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസ് എത്തുമ്പോൾ കുട്ടിയുടെ കാൽമുട്ടുകളിൽ അരിയിൽ ദീർഘനേരം മുട്ടുകുത്തി നിന്നതുകൊണ്ടുള്ള പരിക്കുകൾ ഉണ്ടായിരുന്നു. അമ്മയെ നാടുകടത്തിയതിനെ തുടർന്ന് സഹോദരിയായ നതാലിയാണ് കുട്ടിയുടെ നിയമപരമായ രക്ഷിതാവ്. മുൻപും തെറ്റ് ചെയ്യുമ്പോൾ സഹോദരി ഇത്തരത്തിൽ ശിക്ഷിക്കാറുണ്ടെന്ന് കുട്ടി പോലീസിനോട്…

എൻഐവി ശാസ്ത്ര സംഘത്തിലെ ശാസ്ത്രജ്ഞനെ എം‌ഡി‌എം‌എയുമായി അറസ്റ്റ് ചെയ്തു

കൊച്ചി: ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി)യിലെ ശാസ്ത്രജ്ഞനെ എംഡിഎംഎയുമായി കൊച്ചി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ ഹവേലി സ്വദേശിയായ ടെക്നിക്കൽ ഓഫീസർ പ്രസാദ് സർകാലെയെ (39)യാണ് 3,630 എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ സ്വന്തം കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനായി എൻഐവി രൂപീകരിച്ച ശാസ്ത്ര സംഘത്തിൽ അദ്ദേഹം അംഗമായിരുന്നു. ശനിയാഴ്ച വൈകുന്നേരം എറണാകുളത്തെ ചേരാനല്ലൂർ സിഗ്നൽ ജംഗ്ഷനു സമീപമുള്ള ഒരു കൊറിയർ കമ്പനിയിൽ നിന്ന് ഒരു പാഴ്സൽ സ്വീകരിച്ച് മടങ്ങുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചേരാനല്ലൂരിലുള്ള കൊറിയർ കമ്പനിയുടെ ആലപ്പുഴ പ്രധാന ഓഫീസിലാണ് പാഴ്സൽ എത്തിക്കേണ്ടത്. വിലാസത്തിൽ എത്താൻ രണ്ട് ദിവസത്തെ കാലതാമസം ഒഴിവാക്കാൻ അദ്ദേഹം നേരിട്ട് ഓഫീസിലെത്തി. സംശയം തോന്നിയ കൊറിയർ കമ്പനിയിലെ ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചു. പന്ത്രണ്ട് വർഷമായി എൻഐവി ഉദ്യോഗസ്ഥനായ പ്രസാദ് സർകാലെ, സാങ്കേതിക വിഭാഗത്തിലെ മികച്ച പ്രകടനത്തിന്…

പ്രണയ വിവാഹത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ച് തമിഴ്നാട് സര്‍ക്കാര്‍; പ്രണയിക്കുന്ന ദമ്പതികള്‍ക്ക് തടസ്സങ്ങളില്ലാതെ വിവാഹ രജിസ്ട്രേഷൻ നടത്താം

ചെന്നൈ: പ്രായപൂർത്തിയായവരുടെ പരസ്പര സമ്മതത്തോടെയുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കത്തിൽ, സംസ്ഥാനത്ത് വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മാതാപിതാക്കളുടെ സാന്നിധ്യമോ സമ്മതമോ നിർബന്ധമല്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് സർക്കാർ കർശനമായ ഒരു നിർദ്ദേശം പുറപ്പെടുവിച്ചു. ദമ്പതികളെ മാതാപിതാക്കളെ കൊണ്ടുവരാൻ നിർബന്ധിക്കുന്നതോ ഔപചാരിക സമ്മതപത്രങ്ങൾ ആവശ്യപ്പെടുന്നതോ പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് വാണിജ്യ നികുതി, രജിസ്ട്രേഷൻ മന്ത്രി ലോഗേഷ് തമിഴ്സെൽവൻ എല്ലാ സബ് രജിസ്ട്രാർമാർക്കും കർശന നിർദ്ദേശങ്ങൾ നൽകി. ചില സബ് രജിസ്ട്രാർ ഓഫീസുകൾക്കെതിരായ പരാതികൾ വർദ്ധിച്ചതിനെ തുടർന്നാണ് സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ. പ്രണയ വിവാഹങ്ങൾ, ജാതി വ്യത്യാസമുള്ള യൂണിയനുകൾ, അല്ലെങ്കിൽ മത വ്യത്യാസമുള്ള വിവാഹങ്ങൾ എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന ദമ്പതികളെ ലക്ഷ്യമിട്ട് ഉദ്യോഗസ്ഥർ പതിവായി ഏകപക്ഷീയമായ തടസ്സങ്ങൾ സൃഷ്ടിക്കുകയും എതിർപ്പുകൾ ഉന്നയിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തി. പല കേസുകളിലും, അലിഖിത നിയമങ്ങളുടെ മറവിൽ ഉദ്യോഗസ്ഥർ ഈ ദമ്പതികളെ തിരിച്ചയച്ചിരുന്നു, വിവാഹം നിയമപരമായി…

രാശിഫലം (08-06-2026 തിങ്കൾ)

ചിങ്ങം: വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് വിപണിയിൽ കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരും. വലിയ രീതിയിലുള്ള സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തുക. പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിനോ ഊഹക്കച്ചവടത്തിനോ ഇന്ന് അനുകൂല ദിവസമല്ല. പൊതുജനങ്ങളുമായി ചൂടേറിയ വാഗ്വാദ്ങ്ങൾ ഒഴിവാക്കുക. കന്നി: നിങ്ങളുടെ കമ്മ്യൂണിക്കേഷൻ സ്‌കില്ലും ക്രിയേറ്റിവിറ്റിയും ഇന്ന് നിങ്ങളുടെ വലിയ ആയുധങ്ങളായി മാറും. നിങ്ങളുടെ ജീവിതം ഇപ്പോൾ പ്രണയത്താൽ നനഞ്ഞിരിക്കുകയാണെങ്കിലും ആ ആഹ്ലാദത്തിൻ്റെ ആനന്ദം പെട്ടെന്ന് നീങ്ങിപ്പോയേക്കാം. എങ്കിലും സമ്മർദ്ദങ്ങളും സംഘർഷങ്ങളും ഉണ്ടായാലും നിങ്ങളുടെ കഴിവിനെ അത് പൂർണ്ണമായി പുറത്തെടുക്കാൻ സഹായിക്കും. തുലാം: സ്വാധീനശക്തിയുള്ള ഒരു സുഹൃത്ത് വഴി നിങ്ങൾക്ക് ഇന്ന് വലിയ ഭാഗ്യം കൈവരും. യാതൊരു തടസ്സവുമില്ലാതെ ഒരു പുതിയ സംയുക്ത സംരംഭം ആരംഭിക്കാൻ ഇന്ന് സാധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും കൃത്യമായി വിലമതിക്കപ്പെടും. വൃശ്ചികം: ഓഫീസിൽ ഇന്ന് നിങ്ങളുടെ ബോസിൻ്റെ അനാവശ്യമായ നിരർത്ഥഭാഷണങ്ങൾ ക്ഷമയോടെ കേട്ടിരിക്കേണ്ടി വന്നേക്കാം.…

എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന്

എടത്വ : എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് നടത്തും. സ്വാഗത സംഘ സംഘാടക സമിതി രൂപീകരണ യോഗം എടത്വ പാണ്ടങ്കരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നടന്നു. റജി എം.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം മോൻസി സോണി ഉദ്ഘാടനം ചെയ്തു. അൽഫോൺസ് ആന്റണി, പി.സി ജോസഫ്, കെ സി. സന്തോഷ്, എൻ. ജെ സജീവ്, സുധീർ കൈതവന, ഡോ. ജോൺസൺ വാലയിൽ ഇടിക്കുള എന്നിവർ പ്രസംഗിച്ചു. ഫോട്ടോ പ്രദർശനം, ആദ്യകാല തുഴച്ചിൽക്കാരെ ആദരിക്കൽ, നെഹ്റു ട്രോഫി ജലമേളയിൽ ഏറ്റവും കൂടുതൽ തവണ ട്രോഫി എടുത്ത ടീം ആയ സെന്റ് ജോർജ്ജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ ഷോട്ട് പുളിക്കത്ര കളിവള്ളത്തിൽ ജലഘോഷ യാത്ര, ശതാബ്ദി സ്മാരക ജലോത്സവം എന്നിവ നടത്തുവാൻ തീരുമാനിച്ചതായി ജോർജ്ജ് ചുമ്മാർ മാലിയിൽ…

ഇസ്രായേലിനു നേരെ ഇറാന്റെ മിസൈൽ ആക്രമണത്തില്‍ ട്രംപ് ഇടപെട്ടു; ഒരു സാഹചര്യത്തിലും പ്രതികാരം ചെയ്യരുതെന്ന് നെതന്യാഹുവിന് നിര്‍ദ്ദേശം

ഇറാന്റെ മിസൈൽ ആക്രമണത്തിന് ശേഷം മിഡിൽ ഈസ്റ്റിലെ സംഘർഷം ഉച്ചസ്ഥായിയിലെത്തി. അതേസമയം, ഡൊണാൾഡ് ട്രംപ് നെതന്യാഹുവിനെ വിളിച്ച് ഇസ്രായേലിനോട് പ്രതികാര ആക്രമണം നടത്തരുതെന്ന് വ്യക്തമായി പറഞ്ഞു, കാരണം ഇത് സ്ഥിതി കൂടുതൽ വഷളാക്കിയേക്കാം. വാഷിംഗ്ടണ്‍: മിഡിൽ ഈസ്റ്റിലെ സ്ഥിതി വീണ്ടും അങ്ങേയറ്റം സംഘർഷഭരിതമായി. ഇറാൻ ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം നടത്തിയത് മേഖലയിലുടനീളം ആശങ്കകൾ ഉയർത്തി. താൽക്കാലിക ശാന്തതയ്ക്ക് ശേഷമുള്ള ആദ്യത്തെ പ്രധാന സൈനിക നടപടിയായി ഇത് കണക്കാക്കപ്പെടുന്നു. ഈ ആക്രമണത്തെത്തുടർന്ന്, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിവേഗം വർദ്ധിച്ചു. സംഭവത്തിന് മറുപടിയായി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടൻ തന്നെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ചു. ഇറാനെതിരെ പ്രതികാര നടപടികളിൽ നിന്ന് ഇസ്രായേൽ വിട്ടുനിൽക്കണമെന്ന് ട്രംപ് നെതന്യാഹുവിനോട് വ്യക്തമായി പറഞ്ഞതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കൂടുതൽ വഷളാകുന്നത് തടയുക എന്നതാണ്…

പ്രവാസി വെൽഫെയർ വോളിബോൾ ടൂർണമെന്റ്: കൈനറ്റിക് കിംഗ് ജേതാക്കൾ

ദോഹ: പ്രവാസി വെൽഫെയ൪  കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് സ്പോർട്‌സ് ക്ലബ്ബുമായി സഹകരിച്ച്  സംഘടിപ്പിച്ച പ്രഥമ ഏഷ്യന്‍  വോളീബാൾ ടൂർണമെന്റിൽ കൈനറ്റിക് കിംഗ് ജേതാക്കളായി. അമിഗോസ് വോളി ക്ലബ്ബിനെയാണ്‌ ഫൈനലില്‍ കൈനറ്റിക് കിങ്ങ് പരാജയപ്പെടുത്തിയത്. ടീം തമിഴ്നാടിനെയും എം.സി.സി ഖത്തറിനെയും തോല്പിച്ചാണ്‌ ഇരു ടീമുകളും കലാശപ്പോരാട്ടത്തിന്‌ യോഗ്യത നേടിയത്. പ്രവാസിസമൂഹങ്ങൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ ഖത്തറിലെ പ്രമുഖ പ്രവാസി വോളി ക്ലബ്ബുകള്‍ മാറ്റുരച്ചു. മലയാളി ടീമുകള്‍ക്കൊപ്പം തമിഴ്നാട്, കര്‍ണ്ണാടക, നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ടീമുകളും   ടൂർണമെന്റിനെത്തി. കൈനറ്റിക് കിങ്ങിന്റെ ദിയാനത്ത് അലിയെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. സമാപനച്ചടങ്ങിൽ വിജയികൾക്ക് കാശ് അവാർഡും ട്രോഫികളും വിതരണം ചെയ്തു.  ഇന്ത്യൻ സ്‌പോർട്സ് സെന്റർ പ്രസിഡണ്ട് ഇ.പി. അബ്ദുറഹ്‌മാൻ, വൈസ് പ്രസിഡണ്ട് സിതേന്ദു പാല്‍, ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹ്‌മദ്, ഐ.എസ്.സി മാനേജിംഗ്…

നടൻ സലിം കുമാറിന് വെൽഫെയർ പാർട്ടി ആദരാഞ്ജലി അർപ്പിച്ചു

പറവൂർ: അന്തരിച്ച നടൻ സലിം കുമാറിന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ അന്ത്യോപചാരം അർപ്പിച്ചു. മലയാളിയെ ചിരിപ്പിക്കുക മാത്രമല്ല കരയിക്കുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്ത മഹാനായ നടനായിരുന്നു സലിം കുമാർ എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം. ഷെഫ്റിൻ, പറവൂർ മണ്ഡലം സെക്രട്ടറി ഒ.എ. അബ്ദുൽ നാസർ, ട്രഷറർ പി എം നാസറുദ്ധീൻ, ഷനൂബ് വടക്കേക്കര തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയക്ക് പുതിയ അമരക്കാർ

കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹമദ് ടൗൺ  ഏരിയ സമ്മേളനം പ്രൗഢമായി നടന്നു. കെ.പി.എ ഹാളിലെ ജി ദേവരാജ് മാസ്റ്റർ  നഗർ  നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ പ്രദീപ് കുമാർ  ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റാഫി പരവൂർ സ്വാഗതം ആശംസിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റാഫി പരവൂരും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അരുൺ മോഹനും സമ്മേളനത്തിൽ അവതരിപ്പിച്ചു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി. മൈക്രോസോഫ്റ്റിന്റെ ആഗോള ബഹുമതിയായ മൈക്രോസോഫ്റ്റ്  മോസ്റ്റ്  വാല്യൂബിൾ പ്രൊഫഷണൽ  (MVP) അവാർഡ് നേടിയ കെ പി എ  ഹമദ് ടൗൺ…

മജ്‌ലിസ് പൊതുപരീക്ഷ 2026: തിളക്കമാർന്ന വിജയവുമായി ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്‌ലാമിയ

നാല് മദ്റസകളിലായി 167 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. എല്ലാ മദ്റസകളിലും 100% വിജയം. മുഴുവൻ വിഷയങ്ങളിലും A+ നേടിയ 24 പേരിൽ 19 സ്റ്റേറ്റ് ടോപ്പേഴ്സ്. ദോഹ: കേരള മദ്‌റസ എജുക്കേഷൻ ബോർഡ് (കെ.എം.ഇ.ബി) 2026 ഏപ്രിലിൽ നടത്തിയ പ്രൈമറി (ഏഴാം ക്ലാസ്) പൊതുപരീക്ഷയിൽ ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ സ്ഥാപനങ്ങൾ മികച്ച വിജയം കൈവരിച്ചു. മുഹമ്മദ് റമദാൻ (എ.എം.ഐ ദോഹ) 450 ൽ 447 മാർക്ക് കരസ്ഥമാക്കി ഖത്തറിൽ ഒന്നാം സ്ഥാനം നേടി. 445 മാർക്കുമായി ഹയാൽ ഹാറൂൺ (എ.എം.ഐ ദോഹ), ഹാജറ അഫ്സൽ (എ.എം.ഐ ശാന്തിനികേതൻ വക്‌റ) എന്നിവർ രണ്ടാം സ്ഥാനവും, 444 മാർക്കുമായി ആഇശ അൽ ഹസനി (എ.എം.ഐ ദോഹ), ഹുദ മനാൽ പടുപ്പിങ്ങൽ, ഫാത്തിമ നൗറസ് (എ.എം.ഐ ശാന്തിനികേതൻ വക്‌റ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാല് മദ്റസകളിലായി ആകെ 167…