ഐ‌എസ്‌എസ് ജേതാവ് ശുഭാൻഷു ശുക്ലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനങ്ങള്‍

ആക്സിയം-4 ദൗത്യത്തിന് കീഴിൽ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഏകദേശം 18 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചു. ബഹിരാകാശ ശാസ്ത്രം, വൈദ്യശാസ്ത്രം, സാങ്കേതിക പരീക്ഷണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ ദൗത്യം. ഒരു സ്വകാര്യ ബഹിരാകാശ ദൗത്യത്തിന് കീഴിൽ ഐ‌എസ്‌എസിലേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രികനായി ശുഭാൻഷുവിന്റെ യാത്ര ചരിത്രപരമായി കണക്കാക്കപ്പെടുന്നു. “ചരിത്രപരമായ ഒരു ബഹിരാകാശ ദൗത്യത്തിൽ നിന്ന് തിരിച്ചെത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ സ്വാഗതം ചെയ്യുന്നതിൽ രാജ്യത്തോടൊപ്പം ഞാനും പങ്കുചേരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയി അദ്ദേഹം ഇന്ത്യയ്ക്ക് ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ സമർപ്പണവും ധൈര്യവും കോടിക്കണക്കിന് സ്വപ്നങ്ങൾക്ക് പ്രചോദനം നൽകുന്നു” എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ തദ്ദേശീയ മനുഷ്യ ബഹിരാകാശ ദൗത്യമായ ‘ഗഗന്യാൻ’ ലേക്കുള്ള വലുതും പ്രധാനപ്പെട്ടതുമായ ഒരു ചുവടുവയ്പ്പാണ്…

ശുഭാൻഷു ശുക്ലയും സംഘവും ഐഎസ്എസിൽ നിന്ന് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി, 18 ദിവസത്തെ ഗവേഷണത്തിന് ശേഷം ബഹിരാകാശ പേടകം പസഫിക് സമുദ്രത്തിൽ ഇറങ്ങി

ജൂലൈ 14 തിങ്കളാഴ്ച രാവിലെ 6:15 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്ത ശേഷം, ജൂലൈ 15 ചൊവ്വാഴ്ച പുലർച്ചെ 4:31 ന് CT ന് SpaceX ഡ്രാഗൺ “ഗ്രേസ്” എന്ന ക്യാപ്സൂളില്‍ ആക്സിയം മിഷൻ 4 (Ax-4) ക്രൂ കാലിഫോർണിയ തീരത്ത് പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) നിന്ന് ഏകദേശം 22.5 മണിക്കൂർ നീണ്ട മടക്കയാത്രയ്ക്ക് ശേഷമാണ് ദൗത്യം പൂർത്തിയായത്. ഐ.എസ്.എസിലെ 18 ദിവസത്തെ താമസത്തിനിടെ വൈദ്യശാസ്ത്രം, കൃഷി, ബഹിരാകാശ ജീവിതം എന്നിവയുമായി ബന്ധപ്പെട്ട 60-ലധികം പരീക്ഷണങ്ങൾ സംഘം നടത്തി. മനുഷ്യശരീരത്തിലും ഭക്ഷ്യ ഉൽപാദനത്തിലും ജല മാനേജ്മെന്റിലും പൂജ്യം ഗുരുത്വാകർഷണത്തിന്റെ ഫലങ്ങൾ മനസ്സിലാക്കുക എന്നതായിരുന്നു ഈ പരീക്ഷണങ്ങളുടെ ലക്ഷ്യം. നാസയുടെ അഭിപ്രായത്തിൽ, ‘ഗ്രേസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡ്രാഗൺ ബഹിരാകാശ പേടകം ഐഎസ്ആർഒയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു…

ശുഭാൻഷു ശുക്ല വിജയകരമായി ഭൂമിയില്‍ തിരിച്ചെത്തി; പുഞ്ചിരിച്ചുകൊണ്ട് കാപ്സ്യൂളിൽ നിന്ന് പുറത്തുവന്നു (വീഡിയോ കാണുക)

ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി പുതിയൊരു ചരിത്രം സൃഷ്ടിച്ചു. പുഞ്ചിരിയോടെ അദ്ദേഹം സ്പേസ് എക്സ് കാപ്സ്യൂളിൽ നിന്ന് പുറത്തുവന്നപ്പോൾ, ആ നിമിഷം മുഴുവൻ ഇന്ത്യയ്ക്കും അഭിമാനത്തിന്റെ പ്രതീകമായി മാറി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) 18 ദിവസം ചെലവഴിച്ച ശേഷം, വളരെ ആത്മവിശ്വാസത്തോടെ ഭൂമിയിൽ തന്റെ ആദ്യ ചുവടുവെപ്പ് നടത്തി. തിങ്കളാഴ്ച നാലംഗ സംഘത്തോടൊപ്പം ഭ്രമണപഥത്തിലെ ഐ‌എസ്‌എസ് ലബോറട്ടറിയിൽ നിന്ന് ജൂലൈ 14 തിങ്കളാഴ്ച രാവിലെ 6:15 ന് അൺഡോക്ക് ചെയ്ത ശേഷം, ജൂലൈ 15 ചൊവ്വാഴ്ച പുലർച്ചെ 4:31 ന് CT ന് SpaceX ഡ്രാഗൺ “ഗ്രേസ്” എന്ന ക്യാപ്സൂളില്‍ ആക്സിയം മിഷൻ 4 (Ax-4) ക്രൂ കാലിഫോർണിയ തീരത്ത് പസിഫിക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറങ്ങി. ക്യാപ്സൂള്‍ സമുദ്രത്തിൽ ഇറങ്ങുന്നത് തത്സമയ സംപ്രേക്ഷണം ചെയ്തു. കാപ്സ്യൂൾ കൃത്യമായി…

ദൈവരാജ്യം പ്രചരിപ്പിക്കാൻ സമർപ്പിത പ്രവർത്തകരെ സഭ തേടുന്നുവെന്ന് ബിഷപ്പ് മാർ സെറാഫിം

ഡാളസ് : ദൈവരാജ്യം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് മാർത്തോമ്മാ സഭയ്ക്ക് കൂടുതൽ സമർപ്പിതരായ പ്രവർത്തകരെ ആവശ്യമാണെന്ന് ബിഷപ്പ് മാത്യൂസ് മാർ സെറാഫിം അനുസ്മരിപ്പിച്ചു . സഭയുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ നിലവിൽ സമയക്കുറവ് വലിയ തടസ്സമാണെന്നും,ഈ പ്രതിസന്ധി മറികടക്കാൻ കൂടുതൽ പ്രവർത്തകരെ ലഭിക്കുന്നതിനു  തീവ്രമായ പ്രാർത്ഥനകൾ ആവശ്യമാണെന്നും, എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജൂലൈ 14  തികളാഴ്ച  വൈകുന്നേരം  ഡാളസ് സെൻ്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ നടന്ന വിശുദ്ധ കുർബാനക്കിടയിൽ സന്ദേശം നൽകുകയായിരുന്നു അടൂർ ഭദ്രാസനാധ്യക്ഷനും, കേരള കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡന്റും ആയ ബിഷപ്പ് മാത്യൂസ് മാർ സെറാഫിം തിരുമേനി. “സൗജന്യമായി ലഭിച്ചത് സൗജന്യമായി കൊടുക്കുക” എന്ന തത്വം ഈ ദൗത്യത്തിൽ അത്യന്താപേക്ഷിതമാണെന്ന് തിരുമേനി ഊന്നിപ്പറഞ്ഞു. നമുക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങൾ യാതൊരു പ്രതിഫലവും കൂടാതെ മറ്റുള്ളവരിലേക്ക്…

ഐസിഇസിഎച്ച് ബൈബിൾ ക്വിസ് മത്സരം: സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ചർച്ചിന് ഒന്നാം സ്ഥാനം

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ നടത്തിയ ബൈബിൾ ക്വിസ് മത്സരത്തിൽ സെന്റ്‌ പീറ്റേഴ്സ് മലങ്കര കത്തോലിക്ക ചർച്ച് വിജയിച്ചു. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ചിന് രണ്ടാം സ്ഥാനവും സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച്ചിന് മൂന്നാം സ്ഥാനവും ലഭിച്ചു. ജൂലൈ 13 നു ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു സെന്റ് മേരീസ് മലങ്കര സിറിയക് ഓർത്തഡോൿസ് ദേവാലയത്തിൽ വച്ചാണ് ബൈബിൾ ക്വിസ് മത്സരം നടത്തപ്പെട്ടത്. ഒന്നാം സ്ഥാനം നേടിയ ഹുസ്റ്റൻ സെൻറ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ചർച്ചിന് ജോയൽ മാത്യു (ചാമ്പ്യൻ മോർട്ഗേജ് ) സ്പോൺസർ ചെയ്ത ട്രോഫിയും രണ്ടാം സ്ഥാനം നേടിയ ട്രിനിറ്റി മാർത്തോമാ ചർച്ചിന് റോബിൻ ഫിലിപ്പ് ആൻഡ് ഫാമിലി സ്പോൺസർ ചെയ്ത ട്രോഫിയും മുന്നാം സ്ഥാനം നേടിയ സെന്റ്‌ ഗ്രിഗോറിയസ്‌ ഓർത്തഡോൿസ് ചർച്ചിന് ചെറുകാട്ടൂർ ഫാമിലി സ്പോൺസർ ചെയ്ത ട്രോഫിയും…

വിദ്യാഭ്യാസ വകുപ്പിലെ 1,400 ജീവനക്കാരെ പിരിച്ചുവിടൽ : നടപടികളുമായി മുന്നോട്ടുപോകാന്‍ ട്രംപിന് സുപ്രീം കോടതിയുടെ അനുമതി

ന്യൂയോര്‍ക്ക്: വിദ്യാഭ്യാസ വകുപ്പില്‍ കൂട്ട പിരിച്ചുവിടല്‍ പദ്ധതിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കി. ട്രംപിന്റെ പദ്ധതി അനിശ്ചിതമായി നിര്‍ത്തിവച്ച കീഴ്ക്കോടതി വിധി ജഡ്ജിമാര്‍ തല്‍ക്കാലം പിന്‍വലിച്ചു. നിയമപരമായ വെല്ലുവിളികള്‍ നിലനില്‍ക്കുന്നതിനിടെ സുപ്രീം കോടതിയുടെ തീരുമാനം ആ വിധി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനും ഏകദേശം 1,400 ജീവനക്കാരെ പിരിച്ചുവിടാനും തന്റെ ഭരണകൂടത്തിന് അനുമതി നൽകിയ സുപ്രീം കോടതി വിധിയെ “വലിയ വിജയം” എന്ന് പ്രസിഡന്റ് പറഞ്ഞു . രണ്ട് മണിക്കൂറിനുള്ളില്‍, വകുപ്പിനെ ചുരുക്കാനുള്ള പദ്ധതികള്‍ ഉടന്‍ പുനരാരംഭിക്കുകയാണെന്ന് സൂചിപ്പിക്കുന്ന നോട്ടീസ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്ക് അയയ്ക്കുകയും ചെയ്തു. ജഡ്ജി ഇടപെടുന്നതിന് മുമ്പ് ഏപ്രിലില്‍ ആദ്യം പുറത്താക്കപ്പെട്ട ചില ജീവനക്കാര്‍ക്ക് അയച്ച ഇമെയിലുകള്‍  പരിശോധിച്ചു, സുപ്രീം കോടതി തീരുമാനം അറിയിക്കുകയും ഓഗസ്റ്റ് 1 ന് അവരെ പിരിച്ചുവിടുമെന്ന് അറിയിക്കുകയും ചെയ്തു.

ശുഭാൻഷു ശുക്ല ചരിത്ര ദൗത്യം പൂർത്തിയാക്കി; ഇന്ന് ഭൂമിയിലേക്ക് മടങ്ങും

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശയാത്രികൻ ശുഭ്‍ഷു ശുക്ല ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തുകൊണ്ട് ഭൂമിയിലേക്ക് യാത്ര ആരംഭിക്കും. 18 ദിവസത്തെ ദൗത്യത്തിൽ അദ്ദേഹം 60 ലധികം ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തി, ഇന്ത്യയ്ക്കായി ബഹിരാകാശ പര്യവേഷണത്തിൽ ഒരു ചരിത്ര നേട്ടം രേഖപ്പെടുത്തി. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഇന്ന് (ജൂലൈ 14 ന്) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) നിന്ന് അൺഡോക്ക് ചെയ്തുകൊണ്ട് ഭൂമിയിലേക്ക് മടങ്ങാനുള്ള പ്രക്രിയ ആരംഭിക്കും. ഒരു അന്താരാഷ്ട്ര ദൗത്യത്തിൽ ഐ‌എസ്‌എസ് സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രികനാണ് അദ്ദേഹം, 18 ദിവസം ബഹിരാകാശത്ത് താമസിച്ചുകൊണ്ട് 60 ലധികം ശാസ്ത്രീയ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഈ ദൗത്യം ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി. വിവരങ്ങൾ അനുസരിച്ച്, ശുഭാൻഷു ശുക്ലയും അദ്ദേഹത്തിന്റെ മൂന്ന് അന്താരാഷ്ട്ര സഹപ്രവർത്തകരും ആക്സിയം -4…

സോമർസെറ്റ് സെൻ്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയം: പത്താം വാർഷികം ഭക്തിനിർഭരമായി ആഘോഷിച്ചു

സോമർസെറ്റ്, ന്യൂജേഴ്‌സി: സാമർസെറ്റിലെ സെൻ്റ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയം തങ്ങളുടെ പത്താം വാർഷികം ഭക്തിയോടും ആഹ്ലാദത്തോടും സമന്വയിപ്പിച്ച് വിപുലമായി ആഘോഷിച്ചു. ജൂലൈ 11-ന് വൈകുന്നേരം 7:30-ന് ചിക്കാഗോ രൂപതയുടെ അഭിവന്ദ്യനായ മുൻ ബിഷപ്പ് എമറിറ്റസ് മാർ ജേക്കബ് അങ്ങാടിയാത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ആഘോഷമായ കൃതജ്ഞതാബലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. വിശുദ്ധ ദിവ്യബലി മധ്യേ അദ്ദേഹം വചന സന്ദേശം നൽകി. റവ. ഫാ. ഫിലിപ്പ് വടക്കേക്കര, ദേവാലയത്തിൻ്റെ ആദ്യ വികാരിയും നിലവിൽ ചിക്കാഗോ രൂപതയുടെ വികാരി ജനറലുമായ റവ. ഫാ. തോമസ് കടുകപ്പിള്ളിൽ, ഫിലാഡൽഫിയ സിറോ മലബാർ ഫൊറോനാ ദേവാലയ വികാരി റവ. ഫാ. ജോർജ് ദാനവേലിൽ, കൂടാതെ ഇടവകയുടെ വികാരി റവ. ഫാ. ജോണികുട്ടി പുലീശ്ശേരി, എന്നിവർ സഹകാർമ്മികരായി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ദേവാലയത്തിൽ നടന്ന പൊതുസമ്മേളനം ഇടവക സമൂഹത്തിൻ്റെ കെട്ടുറപ്പിൻ്റെയും സ്നേഹബന്ധങ്ങളുടെയും…

നക്ഷത്ര ഫലം (14-07-2025 തിങ്കള്‍)

ചിങ്ങം: വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്‌. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. മറ്റുള്ളവരുമായി ചൂടേറിയ വാഗ്‌വാദങ്ങൾ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ എല്ലാ പണ ഇടപാടുകളിലും ജാഗ്രത പുലർത്തുക. കന്നി: നിങ്ങളുടെ ആശയവിനിമയ നൈപുണ്യവും സൃഷ്‌ടിപരമായ കഴിവും ആയുധങ്ങളായി മാറും. ഇന്നത്തെ ദിവസം പ്രിയപ്പെട്ടവരുമായി ആനന്ദകരമായ സമയം ചെലവഴിക്കും. ആഗ്രഹങ്ങള്‍ സഭലമാകുന്ന ദിവസമാണ് ഇന്ന്. തുലാം: സുഹൃത്തുക്കളാൽ ഭാഗ്യം വന്നുചേരും. ഒരു തടസവും കൂടാതെ ഒരു പുതിയ സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും. വൃശ്ചികം: ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥൻ്റെ ശാസനയ്‌ക്ക് വിധേയനാകേണ്ടി വന്നേക്കാം. സഹപ്രവർത്തകർ നിങ്ങളെ ചേർത്ത് നിർത്തുന്ന ദിവസം കൂടിയാണ് ഇന്ന്. തൊഴിൽ അവസരങ്ങൾ തേടുന്ന പുതുമുഖങ്ങൾ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും. ധനു: എതിരാളികളെയും കിടമല്‍സരത്തിന് വരുന്നവരേയും നിങ്ങൾ മുട്ടുകുത്തിക്കും. ദിവസം മുഴുവനും നിങ്ങള്‍ക്ക് ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും.…

സഫാരി സൈനുല്‍ ആബിദീന് കൃപ ചാരിറ്റീസിന്റെ ആദരം

ദോഹ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഫാരി സൈനുല്‍ ആബിദീന് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃപ ചാരിറ്റീസിന്റെ ആദരം. സഫാരി മാളിലെത്തിയ കൃപ ചാരിറ്റീസ് ജനറല്‍ സെക്രട്ടറി കലാപ്രേമി മാഹീന്‍ സഫാരി സൈനുല്‍ ആബിദീനെ മെമെന്റോ നല്‍കിയും പൊന്നാടയണിയിച്ചുമാണ് ആദരിച്ചത്. പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര, ആസിഫ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.