ഫ്രാന്‍സിന്റെ ബ്രാന്‍ഡ് ലൂയ് വ്യൂറ്റോണ്‍ എങ്ങിനെയാണ് മാനസിക സംഘര്‍ഷത്തില്‍ എത്തിച്ചത്? ലേഖനം വായിച്ചു കഴിയുമ്പോള്‍ ഇതില്‍ ഒരു കഴമ്പും ഇല്ല എന്ന് ഒരു പക്ഷെ തോന്നിയേക്കാം. ലൂയ് വ്യൂറ്റോണ്‍ ബാഗ് വാങ്ങി അത് വിറ്റു ഇതില്‍ എന്താണ് ഇത്രമാത്രം വര്‍ണ്ണിക്കുവാന്‍ ഇരിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടി വരച്ചു കാട്ടുന്ന വൈകാരിക തലം വായനക്കാര്‍ക്ക് മനസിലാക്കുവാന്‍ സാധിച്ചാല്‍ ഈ എഴുത്തിനു വേണ്ടി ചിലവഴിച്ച സമയം നഷ്ടമായില്ല എന്നു കരുതാം. വാഹനമോ, വസ്ത്രമോ, എന്തും ആകട്ടെ എല്ലാവരും നോക്കുന്നത് ഏത് ബ്രാന്‍ഡ്? സ്വര്‍ണ്ണം വച്ചിരിക്കുന്നതു പോലെ ചില്ലിനകത്ത് ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഫ്രാന്‍സിന്റെ അഭിമാന ബാഗുകളില്‍ കണ്ണുകള്‍ ഉടക്കി. വില്‍പ്പനക്ക് നിന്ന സ്ത്രീ ബാഗിനെ കുറിച്ചുള്ള വിശദികരണം നല്‍കി. ബഹുമുഖമായ രീതിയില്‍ ഉപയോഗിക്കാം. ഇതിന്റെ സ്ട്രാപ്പ് കൈയ്യിലും തോളത്തും തൂക്കിയിടാം, ഇനി ക്രോസ് ബോഡി വേണമെങ്കില്‍ അങ്ങിനേയുമാകാം. സ്ര്ട്രാപ്പ് വേണ്ടെങ്കില്‍ അത്…
Author: ???? ?????
വോട്ടർ രജിസ്ട്രേഷനു യുഎസ് പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെടുന്ന “സേവ് ആക്ട് “ഹൗസ് പാസാക്കി
വാഷിംഗ്‌ടൺ ഡി സി: ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശത്തിനു രജിസ്റ്റർ ചെയ്യുമ്പോൾ യുഎസ് പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെടുന്ന “സേവ് ആക്ട് ” യു എസ് ഹൗസ് പാസാക്കി . ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്നതിന് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഒരു വ്യക്തിയുടെ യുഎസ് പൗരത്വത്തിന്റെ രേഖകൾ സംസ്ഥാനങ്ങൾക്ക് നിർബന്ധമാക്കുന്നതിനും സംസ്ഥാനങ്ങൾ പൗരന്മാരല്ലാത്തവരെ അവരുടെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സേവ് ആക്റ്റ് 1993 ലെ ദേശീയ വോട്ടർ രജിസ്ട്രേഷൻ നിയമം (NVRA) ഭേദഗതി ചെയ്യും – “മോട്ടോർ വോട്ടർ” നിയമം എന്നും ഇത് അറിയപ്പെടുന്നു. അനുകൂലമായി വോട്ട് 220 ലഭിച്ചപ്പോൾ എതിർത്ത് -208 പേര് വോട്ട് ചെയ്തു , ഒരു ഡെമോക്രാറ്റ് അംഗം മെഡിക്കൽ പ്രശ്‌നങ്ങൾ കാരണം ഹാജരായില്ല. ബില്ലിനെ പിന്തുണച്ച് നാല് റിപ്പബ്ലിക്കൻമാർ ഒഴികെ എല്ലാ റിപ്പബ്ലിക്കൻമാരും നാല് ഡെമോക്രാറ്റുകളും വോട്ട് ചെയ്തു. ഫെഡറൽ, സംസ്ഥാന,…
ഫോർട്ട് വർത്തിൽ വെടിയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം
ഫോർട്ട് വർത്ത്:സൗത്ത് ഫോർട്ട് വർത്ത് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വെടിയേറ്റ് 2 വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. ഏപ്രിൽ 11 വെള്ളിയാഴ്ച രാത്രി 10 മണിക്ക് മെറ്റ്കാൾഫ് ലെയ്നിലെ 9100 ബ്ലോക്കിലുള്ള സ്റ്റാലിയൻ റിഡ്ജ് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ എത്തിയ ഉദ്യോഗസ്ഥർ വെടിയേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. 2 വയസ്സുള്ള ടാ’കിറസ് ഡാവൺ ജോൺസാണെന്നു ടാരന്റ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസ് ,എന്ന് തിരിച്ചറിഞ്ഞു. കുക്ക് ചിൽഡ്രൻസ് മെഡിക്കൽ സെന്ററിലെ എമർജൻസി റൂമിൽ രാത്രി 11 മണിക്ക് കുട്ടി മരിച്ചു.സംഭവത്തെ കുറിച്ച് ഗൺ വയലൻസ് ഡിറ്റക്ടീവുകൾ അന്വേഷിക്കുന്നു.കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
തിരുബാലസഖ്യം യുണിറ്റിനു സെന്റ് അൽഫോൻസാ ദേവാലയത്തിൽ തുടക്കമായി
കൊപ്പേൽ (ടെക്സാസ്) : സീറോ മലബാർ സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെയും, ചിക്കാഗോ സീറോ മലബാർ രൂപത, രജതജൂബിലി ആഘോഷിക്കുന്ന വേളയിൽ ബാലകരിൽ ഉണ്ണീശോയുടുള്ള സ്നേഹത്തിൽ വളരുന്നതിന്റെയും, പ്രേഷിതപ്രവർത്തനത്തിന്റെ മേഖലയിലേക്ക് അവരെ പ്രോത്സാഹിപ്പിക്കുന്നതിൻറെയും ഭാഗമായി കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ തിരുബാല സഖ്യം യൂണിറ്റിന്റെ (Holy Childhood Association -HCA) ഔദ്യോഗിക ഉത്‌ഘാടനം നടന്നു. ഏപ്രിൽ 6 ഞായാറായ്ച്ച വിശുദ്ധ കുർബാനക്കു മുൻപായി നടന്ന ചടങ്ങിൽ ചിക്കാഗോ സീറോ മലബാർ രൂപതാ യൂത്ത് ഡയറക്ടർ. ഫാ മെൽവിൻ പോൾ, ഇടവക വികാരിയും തിരുബാല സഖ്യം ഡയറക്ടറുമായ ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട് , അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, തിരുബാലസഖ്യ ഇടവക കോർഡിനേറ്റർ സെൽസി ജോബി, അനിമേറ്ററുമാരായ ബ്ലെസ്സി പോൾ, ആൻ ജോഷി എന്നിവർ ചേർന്ന് തിരിതെളിച്ചു യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മതബോധന അധ്യാപകർ, ഇടവക…
യുഎസ്-മെക്സിക്കോ അതിർത്തി നിയന്ത്രണം ഏറ്റെടുക്കാൻ യുഎസ് സൈന്യത്തിന് അധികാരം നൽകി ട്രംപ്
വാഷിംഗ്‌ടൺ ഡി സി: യുഎസ്-മെക്സിക്കോ അതിർത്തിയിലെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഡൊണാൾഡ് ട്രംപ് സൈന്യത്തിന് അധികാരം നൽകി.രേഖകളില്ലാത്ത കുടിയേറ്റം തടയാനുള്ള പ്രസിഡന്റിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണിത് .തെക്കൻ അതിർത്തി സുരക്ഷിതമാക്കുന്നതിൽ സായുധ സേനയ്ക്ക് ‘നേരിട്ട് റോൾ’ ഏറ്റെടുക്കാൻ ഉത്തരവ് അനുവദിക്കുന്നു, യുഎസിന്റെ തെക്കൻ അതിർത്തിയിലെ സൈനിക ഇടപെടൽ സംബന്ധിച്ച പുതിയ നയങ്ങൾ വിശദീകരിച്ചുകൊണ്ട്, ആഭ്യന്തര സെക്രട്ടറി ഡഗ് ബർഗം, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, കാർഷിക സെക്രട്ടറി ബ്രൂക്ക് റോളിൻസ് എന്നിവർക്ക് ട്രംപ് വെള്ളിയാഴ്ച വൈകി അയച്ച മെമ്മോറാണ്ടത്തിലാണ് ഈ അനുമതി ലഭിച്ചത്. “നമ്മുടെ തെക്കൻ അതിർത്തി വിവിധ ഭീഷണികളിൽ നിന്ന് ആക്രമണത്തിന് വിധേയമാണ്,” ഉത്തരവിൽ അവകാശപ്പെട്ടു. “നിലവിലെ സാഹചര്യത്തിന്റെ സങ്കീർണ്ണത നമ്മുടെ തെക്കൻ അതിർത്തി സുരക്ഷിതമാക്കുന്നതിൽ നമ്മുടെ സൈന്യം സമീപകാലത്തെ അപേക്ഷിച്ച് കൂടുതൽ നേരിട്ടുള്ള പങ്ക് വഹിക്കേണ്ടതുണ്ട്.” കാലിഫോർണിയ,…
വംശീയാതിക്രമത്തിന് വേണ്ടി ഭരണകൂടം ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്നു: ജബീന ഇർഷാദ്
കണ്ണൂർ: വംശീയാതിക്രമത്തിന് വേണ്ടി രാജ്യത്തെ ഭരണകൂടം ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു. കോടതികളിൽ നിന്ന് ഏകപക്ഷീയ വിധികൾ വരുന്നു. ഭരണാധികാരികൾ വഴിമാറുമ്പോൾ ചോദ്യങ്ങളുയർത്തേണ്ട മുഖ്യധാര മാധ്യമങ്ങളെ ഭരണകൂടം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. കെ.കെ.കൊച്ച് നഗറിൽ (വിറാസ് കാമ്പസ്, പഴയങ്ങാടി) നടന്ന ഫ്രറ്റേണിറ്റി സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സംഘ്പരിവാറിൻ്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ഏറ്റവും ഒടുവിൽ പാലക്കാട് നഗരസഭയിൽ നടന്നത്. മുസ് ലിം ജനവിഭാഗങ്ങളുടെ സ്വത്തുവകകൾ തകർക്കുക എന്നത് മാത്രമല്ല രാജ്യത്തെ പിന്നോക്ക ജനവിഭാഗങ്ങളുടെ നിഷ്ക്കാസനം തന്നെയാണ് വഖഫ് ഭേദഗതി നിയമത്തിൻ്റെ മറവിലൂടെ സംഘ്പരിവാർ ലക്ഷ്യംവെക്കുന്നത്. എത്ര വർഗീയത പറഞ്ഞാലും തൊട്ടുതലോടുന്ന ഒരു സർക്കാർ സംസ്ഥാനത്തുള്ളതാണ് . വെള്ളാപ്പള്ളിക്കും പി.സി ജോർജിനും ധൈര്യം പകരുന്നത്. സംസ്ഥാന കേരളോത്സവത്തിലെ ഘോഷയാത്രയിൽ മുസ് ലിം വിരുദ്ധ ടാബ്ലോ…
കെ വി മുഹമ്മദലി മാസ്റ്റർ സ്മാരക അങ്കണവാടി ഉദ്ഘാടനം ചെയ്തു
മക്കരപ്പറമ്പ്: വടക്കാങ്ങരയിലെ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന കെ വി മുഹമ്മദലി മാസ്റ്ററുടെ സഹധർമിണി കരുവാട്ടിൽ സൈനബ ഹജ്ജുമ്മ ദാനമായി നൽകിയ സ്ഥലത്ത് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് മങ്കട മണ്ഡലം എം.എൽ.എയുടെ ആസ്തി ഫണ്ടും ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതി ഫണ്ടും ഉപയോഗപ്പെടുത്തി നിർമ്മിച്ച വടക്കാങ്ങര ആലുംകുന്ന് കെ വി മുഹമ്മദലി മാസ്റ്റർ സ്മാരക അങ്കണവാടി മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എ.എൻ ഷിബിലി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ സ്വാഗതം പറഞ്ഞു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി അബ്ദുൽ കരീം, മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹ്റാബി കാവുങ്ങൽ, വി ഖമറുന്നീസ, കെ ജാബിർ, ഉസ്മാൻ മാസ്റ്റർ, സക്കീർ കരുവാട്ടിൽ, കെ.വി നദീർ മാസ്റ്റർ, വി ശരീഫ്, ടി ഷംസുദ്ദീൻ,…
മോങ്ങം ഒരുമ ചാരിറ്റി വിഷു കിറ്റ് വിതരണം ചെയ്തു
മോങ്ങം: മോങ്ങം ഒരുമ ചാരിറ്റി വിഷു കിറ്റ് വിതരണം മോങ്ങം ലാം ലും സൂപർ മാർക്കറ്റ് എം ഡി മുഹ്സിൻ കോടാലി ഉത്ഘാടനം ചെയ്തു. മാതൃകാപരമായ പ്രവർത്തനങ്ങളുമായി മോങ്ങം ഒരുമ ചാരിറ്റി അംഗങ്ങൾക്ക് ഇടയിൽ രാഷട്ര പുരോഗതിക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ചാരിറ്റി ഗ്രൂപ്പാണ് മോങ്ങം ഒരുമ ചാരിറ്റി എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഷാക്കിർ മോങ്ങം സ്വാഗതം പറഞ്ഞ യോഗത്തിൽ വിജയൻ വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. സി. ഹംസ പദ്ധതികൾ വിശദീകരിച്ചു. ജാനകി തിരൂർ ആശംസ അറിയിച്ചു. ചടങ്ങിൽ സജീഷ് മോങ്ങം നന്ദി അർപ്പിച്ചു. ജമീല മോങ്ങം, ഫാത്തിമ പെരിക്കൽ മണ്ണ, ആയിശ പാലക്കാട്, പ്രസാദ് തണ്ണിപ്പാറ, ദിലീപ് കുമാർ ഫറോഖ്, വിജയകുമാരി ള്ളമതിൽ, ശ്രിശ്മ മൊറയൂർ എന്നിവർ നേതൃത്വം നൽകി.
ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി പാര്‍വതിബായി
തിരുവനന്തപുരം: സമൃദ്ധിയുടെ വിഷുക്കണിയൊരുക്കിയും വിഷുപ്പാട്ട് പാടിയും ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ വിഷുദിനാഘോഷം നിറവിന്റെ ഉത്സവമായി. കൊന്നപ്പൂക്കളും കുരുത്തോലയും കൊണ്ട് അലങ്കരിച്ച ബീഥോവന്‍ ബംഗ്ലാവിന്റെ ഉമ്മറത്ത് ഓട്ടുരുളിയില്‍ നിറച്ചുവച്ച കണിവിഭവങ്ങള്‍ കുട്ടികള്‍ക്ക് കൗതുകമായി. വിഷുദിനാഘോഷം തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കാലമെത്ര മാറിയാലും പഴമയുടെ പ്രൗഢി തിരിച്ചറിയുവാന്‍ ഇത്തരം ആഘോഷങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും കഴിയുമെന്ന് ഉദ്ഘാടനത്തിനിടെ അവര്‍ പറഞ്ഞു. സെന്ററിലെ ഭിന്നശേഷിക്കാര്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കിയാണ് അവര്‍ മടങ്ങിയത്. സെന്ററിലെ സംഗീതവേദിയായ ബീഥോവന്‍ ബംഗ്ലാവില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി എന്ന ഗാനം ഭിന്നശേഷിക്കാര്‍ ആലപിച്ചുകൊണ്ട് തുടക്കം കുറിച്ചു. ഗായകന്‍ പന്തളം ബാലന്‍ സവിശേഷ സാന്നിദ്ധ്യമായി. കുട്ടികള്‍ക്കൊപ്പം വിഷുപ്പാട്ടുകള്‍ പാടി പന്തളം ബാലന്‍ ആഘോഷങ്ങള്‍ക്ക് സംഗീത ചാരുത പകര്‍ന്നു. കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.ഗ്രിന്‍സണ്‍ ജോര്‍ജ്,…
വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ അറസ്റ്റു വരിച്ച നേതാക്കൾക്ക് സ്വീകരണം നൽകി
താനൂർ: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ എസ് ഐ ഒ, സോളിഡാരിറ്റി സംഘടനകൾ കോഴിക്കോട് എയർപോർട്ടിലേക്ക് നടത്തിയ മാർച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ട എസ് ഐ ഒ സംസ്ഥാന പ്രസിഡണ്ട് അഡ്വ അബ്ദുൽ വാഹിദ്, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം എന്നിവർക്ക് സ്വീകരണം നൽകി. പ്രസ്തുത പരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി ഇസ്മായിൽ, എസ് ഐ ഒ സംസ്ഥാന സെക്രട്ടറി സഹൽ ബാസ്, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സെക്രട്ടറി ഹബീബ് ജഹാൻ സംബന്ധിച്ചു.
