ന്യൂഡൽഹി: ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി (സിജെഐ) ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേറ്റു. രാവിലെ 10 മണിക്ക് പ്രസിഡൻ്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഞായറാഴ്ച കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് വിരമിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ഖന്ന ഈ സ്ഥാനത്തേക്ക് ചുവടുവെക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 124(2) പ്രകാരം അദ്ദേഹത്തെ പരമോന്നത ജുഡീഷ്യൽ ഓഫീസിലേക്ക് നിയമവും നീതിന്യായ മന്ത്രാലയവും ഉയർത്തിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെൻ്റിൻ്റെ വിജ്ഞാപനത്തിലൂടെ അദ്ദേഹത്തിൻ്റെ നിയമനം സ്ഥിരീകരിച്ചു. 2024 നവംബർ 11 മുതൽ പ്രാബല്യത്തിൽ വരുന്ന ആറ് മാസത്തേക്ക് ജസ്റ്റിസ് ഖന്ന ചീഫ് ജസ്റ്റിസായി പ്രവർത്തിക്കും. 1960 മെയ് 14-ന് ജനിച്ച ജസ്റ്റിസ് ഖന്ന 1983-ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി തൻ്റെ നിയമജീവിതം ആരംഭിച്ചു. ഭരണഘടനാ നിയമം, നികുതി…
Author: .
ഖുർആൻ സന്ദേശങ്ങൾ സമാധാന ജീവിതം സാധ്യമാക്കും : കാന്തപുരം
കോഴിക്കോട്: വിശുദ്ധ ഖുർആന്റെ മാനവിക-സാഹോദര്യ-നവീകരണ സന്ദേശങ്ങൾ സമാധാന ജീവിതം സാധ്യമാക്കാൻ പര്യാപ്തമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മർകസ് ഖുർആൻ ഫെസ്റ്റ്(എം.ക്വു.എഫ്) രണ്ടാം എഡിഷന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാണ് മർകസിലെ ഖുർആൻ പഠിതാക്കൾ പ്രവർത്തിക്കുന്നതെന്നും കേരളത്തിൽ ഖുർആൻ പഠന മേഖല വികസിപ്പിക്കുന്നതിൽ മർകസ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി വ്യത്യസ്ത സെഷനുകളായി നടന്ന മത്സരങ്ങൾക്കും വിജ്ഞാന സദസ്സുകൾക്കുമാണ് ഇന്നലെ തിരശ്ശീല വീണത്. ഫെസ്റ്റിന്റെ ഫൈനൽ മത്സരങ്ങളിൽ മർകസ് സെക്ടർ ഓവറോൾ ചാമ്പ്യന്മാരായി. സമാപന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി വിജയികളെ പ്രഖ്യാപിച്ചു. എസ് വൈ…
എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു
എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. പാദുക്കോണ്‍ സ്കൂള്‍ ഓഫ് ബാഡ്മിന്റണിന്റെയും ഖത്തര്‍ ബാഡ്മിന്റണ്‍ അപെക്സ് ബോഡിയുടെയും സഹകരണത്തോടെ ബീറ്റ കാംബ്രിഡ്ജ് സ്കൂളിലെ അത്‌ലന്‍ സ്പോര്‍ട്സില്‍ നാലു ദിവസങ്ങളിലായി നടന്ന ടൂര്‍ണ്ണമെന്റിന്റില്‍ ഖത്തറിലെ മുന്‍ നിര ബാഡ്മിന്റണ്‍ അക്കാദമികളിലുള്‍പ്പടെയുള്ള വിവിധ രാജ്യക്കാരായ നൂറുകണക്കിന് ബാഡ്മിന്റണ്‍ താരങ്ങള്‍ പങ്കെടുത്തു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ വിവിധ ഗ്രേഡനുസരിച്ചുള്ള 22 കാറ്റഗറികളിലായി, സിംഗിള്‍സ്, ഡബിള്‍സ് ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും കുട്ടികളുടെ വിഭാഗത്തില്‍ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നല്‍കി. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ടൂര്‍ണ്ണമെന്റിന്റെ മുഖ്യ പ്രായോജകരായ കിംസ് ഹെല്‍ത്തിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ഇഖ്‌റ മസാഹിര്‍, അല്‍ ദന സ്വിച്ച്ഗിയര്‍ മാനേജര്‍ മനോജ്, പെട്രോഫാക് മാനേജര്‍ രാജ്കുമാര്‍, മൊമെന്റം…
ഹൗസ്ഫുൾ & ഫില്ലിംഗ് ഷോകളുമായി “മുറ” പ്രേക്ഷകരുടെ കൈയടി നേടുന്നു
റിലീസ് ചെയ്ത് രണ്ടാം ദിനം തന്നെ പിള്ളേര് ഒരേ പൊളി. കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുസ്തഫ സംവിധാനം ചെയ്ത ചിത്രം മുറ തിയേറ്ററിൽ മുന്നേറുകയാണ്. മൂന്നാം ദിനവും ഗംഭീര പ്രതികരണമാണ് മുറക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. യുവ പ്രതിഭകളുടെ മികവുറ്റ പ്രകടനവും ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ആക്ഷൻ ഡ്രാമാ ചിത്രം മുറ യിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി എന്നിവരാണ്. സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിച്ചിരിക്കുന്നത്. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ നിർമ്മാണം : റിയാഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി…
‘പൊന്നമ്മ സ്മാരക വേദി’യിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളം-ദിനോത്സവം ആഘോഷിച്ചു
ഫിലഡൽഫിയ: “ഇത് നമ്മുടെയെല്ലാം ദൗത്യം” (It is Everyone’s Business) എന്ന ആശയത്തെ മുൻ നിർത്തി, ഫ്രൊഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റേണിജോസഫ് കുന്നേൽ, മധു കൊട്ടാരക്കര എന്നിവർ വിശിഷ്ടാതിഥികളായ, “ട്രൈസ്റ്റേറ്റ് കേരളാ ഫോറം-കേരളം- ദിനോത്സവം”, നവംബർ 9 ശനിയാഴ്ച്ച, ഫിലഡൽഫിയയെ, മലയാള സാംസ്കാരിക ഭൂപടത്തിൽ തങ്കക്കുറിയണിയിച്ചു. വൈകുന്നേരം 4 മണിമുതൽ 8 മണിവരെയായായിരുന്നു മുഖ്യ ആഘോഷങ്ങൾ. ” കവിയൂർ പൊന്നമ്മ സ്മാരക ഹാൾ” എന്നു പേരിട്ട ഓഡിറ്റോറിയത്തിലും, “രത്തൻ റ്റാറ്റാ ലെക്ചർ ഹാൾ’ എന്ന വേദിയിലുമാണ് ആഘോഷങ്ങൾ നടന്നത്. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ മലയാളീ സംഗമ വേദിയായ മയൂരാ റസ്ടോറൻ്റ് കേന്ദ്രീകരിച്ചായിരുന്നു പ്രോഗ്രാമുകൾ. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിലെ പങ്കാളിത്ത സംഘടനകൾ ഒരുമിച്ചാണ് “ട്രൈസ്റ്റേറ്റ് കേരളാ ഫോറം-കേരളം- ദിനോത്സവം” ആഘോഷിച്ചത്. ഫ്രൊഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റേണിജോസഫ് കുന്നേൽ, മധു കൊട്ടാരക്കര, അഭിലാഷ് ജോൺ…
2,645 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് 36 കാരിയായ അമേരിക്കൻ യുവതി ലോക റെക്കോർഡ് തകർത്തു
2014-ൽ സ്വന്തം റെക്കോർഡ് മറികടന്ന് 2,645 ലിറ്റർ മുലപ്പാൽ ദാനം ചെയ്തുകൊണ്ട് ആലീസ് ഓഗ്ലെട്രി എന്ന യുവതി പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. ഈ മഹത്തായ പ്രവർത്തനത്തിലൂടെ ആയിരക്കണക്കിന് മാസം തികയാത്ത കുഞ്ഞുങ്ങളെയാണ് അവര്‍ സഹായിച്ചത്. ആലിസ് ഇതെല്ലാം ചെയ്തത് ഒരു രോഗാവസ്ഥയുമില്ലാതെയാണെന്നതാണ് അത്ഭുതം. എന്താണ് അവരുടെ വിജയരഹസ്യം?, പാൽ ദാനം ചെയ്യാനുള്ള പ്രചോദനം അവര്‍ക്ക് എവിടെ നിന്ന് ലഭിച്ചു? അതറിയാന്‍ മുഴുവൻ വാര്‍ത്തയും വായിക്കുക! ടെക്സാസ്: ടെക്സാസിൽ നിന്നുള്ള ആലീസ് എന്ന യുവതി ഒഗ്ലെട്രി മുലപ്പാൽ ദാനത്തിൽ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. 2,645.58 ലിറ്റർ മുലപ്പാലാണ് അവര്‍ നോര്‍ത്ത് ടെക്സസിലെ മദേഴ്സ് മില്‍ക്ക് ബാങ്കിലേക്ക് സംഭാവന ചെയ്തത്. 2014 ൽ 1,569.79 ലിറ്റർ സംഭാവന ചെയ്ത അവര്‍ ഇപ്പോള്‍ അവരുടെ തന്നെ റെക്കോര്‍ഡാണ് തകര്‍ത്തത്. ഈ നേട്ടം വ്യക്തിപരമായ വിജയം മാത്രമല്ല,…
കൊല്ലം പ്രവാസി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ – 2
കൊല്ലം പ്രവാസി അസോസിയേഷൻ, ഹമ്മദ്ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ – 2 സംഘടിപ്പിക്കുന്നു , 2024 നവംബർ 29 ന് വൈകിട്ട് 4 മുതൽ 8 വരെ മുഹറഖ് സ്പോർട്സ് ക്ളബ്ബിൽ വച്ചാണ് മത്സരങ്ങൾ . ലെവൽ 1 , 2 വിഭാഗങ്ങളിൽ ആയി നടക്കുന്ന ഡബിൾസ് ടൂർണ്ണമെൻറ്റിലേക്കുള്ള ടീം രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 35021944, 37795068, 33738091 എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ് .
അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുമെന്ന് പ്രഖ്യാപിച്ച നിയുക്ത പ്രസിഡന്റ് ട്രംപിന് പൂര്‍ണ്ണ പിന്തുണയുമായി വിവേക് രാമസ്വാമി
വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പദ്ധതിക്ക് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പൂർണ പിന്തുണ അറിയിച്ചു. രാജ്യത്തെ നിയമപരമായ കുടിയേറ്റ സംവിധാനം തകർന്നിരിക്കുന്നു. നിയമം ലംഘിച്ച് അമേരിക്കയിലേക്ക് കുടിയേറിയവർക്ക് ഇവിടെ തുടരാൻ അവകാശമില്ലെന്നും തിരികെ പോകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമേരിക്കയിൽ പ്രവേശിച്ചിട്ടും രാജ്യത്ത് സ്ഥിരതാമസമാക്കാൻ കഴിയാത്തവരെയും കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തണം. അങ്ങനെ ചെയ്യുന്നത് ലോകത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തലായിരിക്കും. അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്നത് സർക്കാർ അവസാനിപ്പിച്ചാൽ ആളുകൾ സ്വയം പലായനം ചെയ്യുന്നതും നിങ്ങൾ കാണുമെന്നും വിവേക് രാമസ്വാമി പറഞ്ഞു. രാജ്യത്തെ ഒന്നിപ്പിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. അതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ലക്ഷ്യവും. കുടുംബാംഗങ്ങളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ വ്യത്യസ്‌തമായി വോട്ടു ചെയ്‌ത ആളുകള്‍ക്ക് തിരികെ ഒരു സ്ഥലത്ത് ഒരുമിച്ചിരിക്കാനും, എല്ലാത്തിനും…
മണ്ണാങ്കട്ടയും പൊന്നാങ്കട്ടയും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
മണ്ണാങ്കട്ടയായെങ്ങോ കിടന്നോരെന്നെയൊരു പൊന്നാങ്കട്ടയായ്, തങ്കക്കട്ടയായ് മാറ്റി കാലം! കാലത്തിൻ അദൃശ്യമാം മാന്ത്രിക ഹസ്തങ്ങളെൻ കോലമേ മാറ്റി തന്റെ ശിൽപ്പ ചാതുരി കാട്ടി! അജ്ഞാന തിമിരാന്ധ,നായി ഞാൻ അലയുമ്പോൾ വിജ്ഞാന പ്രഭ ചൊരിഞ്ഞു ജ്വലനാക്കിയെന്നെ! നന്മതിന്മകൾ, അതിൻ അന്തരം, പരിണാമം കർമ്മത്തിലധിഷ്ഠിതമെന്നെന്നെ പഠിപ്പിച്ചു! അതിലെൻ വ്യക്തിത്വവും ദൃശ്യമായ് സമ്പൂർണ്ണമായ് അതിലൂടല്ലോ ഞാനീ ലോകത്തെ അറിഞ്ഞതും! കർമ്മത്തിൻ, സനാതന ധർമ്മത്തിൻ വൈശിഷ്ട്യവും മർമ്മമാം മനുഷ്യത്വ ഭാവവും ഗുണങ്ങളും! പർവ്വത സമാനമാം ആത്മാഭിമാനം സർവ്വം പാർവ്വണ ബിംബം പോലെ ദൃഷ്ടിഗോചരമായി! സർവ്വദാ ഭഗവാനിൽ ലിനമാം സമചിത്തം സർവ്വവും കാലാന്തരേ, പ്രത്യക്ഷ സത്യങ്ങളായ്! അവിശ്വസനീയമായ്, തോന്നും പോലെന്നുള്ളിലെ കവിയും, ലേഖകനും തുല്യമായ് പ്രകടമായ്! വാഗ്ദേവതയുടെ നിർല്ലോഭ കടാക്ഷവും നിർഗ്ഗുണൻ ഭഗവാന്റെ നിസ്തുല കാരുണ്യവും, സർവ്വവും സമന്വയിച്ചാത്മാഭിമാനം തോന്നും ഗർവ്വമേയേശാ പൊന്നാങ്കട്ടയായ് മാറ്റി, യെന്നെ! ആത്മവിശ്വാസം ഒപ്പം അശ്രാന്ത പരിശ്രമം ആത്മീയ, മെല്ലാം പൊന്നാങ്കട്ട…
ത്രിയേക ദൈവത്തിൽ പ്രകടമാകുന്ന ഐക്യം സഭകൾ മാതൃകയാക്കണം: റവ. രജിവ് സുകു
ഡാളസ്: പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന തൃത്വത്തിൽ പ്രകടമാകുന്ന ഐക്യം മനുഷ്യസമൂഹവും അതിലൂടെ സഭകളും മാതൃകയായി സ്വീകരിക്കുമ്പോൾ സഭൈക്യത്തെ കുറിച്ച് ദൈവം നമ്മിൽ നിന്ന് എന്ത് ആഗ്രഹിക്കുവോ അത് പൂർത്തീകരിക്കപ്പെടുമെന്നു വേദപുസ്തക പണ്ഡിതനും കൺവെന്ഷൻ പ്രാസംഗീകനുമായ സി.എസ്.ഐ കോൺഗ്രഗേഷൻ ഓഫ് ഡാളസ് വികാരി റവ രജിവ് സുകുഅച്ചൻ ഉദ്‌ബോദ്ധിപ്പിച്ചു . നവംബർ 10 ഞായറാഴ്ച രാവിലെ മാർത്തോമ സി.എസ്.ഐ, സി.എൻ.ഐ സഭകൾ സഭൈക്യ പ്രാർത്ഥന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വിശുദ്ധ കുർബാന മദ്ധ്യേ”സഭകളുടെ ഐക്യം ദൈവരാജ്യ സാക്ഷ്യത്തിനായി” എന്ന വിഷയത്തെ കുറിച്ച് ധ്യാന പ്രസംഗം നടത്തുകയായിരുന്നു റവ രജീവ് സുകു അച്ചൻ. വ്യത്യസ്ത ചരിത്രവും പാരമ്പര്യവും അനുഷ്ഠാനങ്ങളും ഉള്ള സഭകൾ ഐക്യത്തിന്റെ ആത്മാവിൽ സമൂഹത്തിൽ സാക്ഷ്യം നിർവഹിക്കുവാൻ വിളിക്കപ്പെട്ടിരുന്ന എന്ന് മനസ്സിലാക്കി സഭയിലും സമൂഹത്തിലും ഐക്യം പ്രകടവും സജീവവുമാക്കണം. സഭകൾ…
