ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബർ3 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെയ്ക്കും. മാര്‍ച്ച് 10 ഞായര്‍ പുലര്‍ച്ചെ 2 മണിക്കായിരുന്നു ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചു വെച്ചിരുന്നത്. ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(Spring ) വിന്റര്‍(winter ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ…
Author: പി പി ചെറിയാൻ
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടർമാര്‍ നേരിടുന്ന ഏറ്റവും വലിയ അഞ്ച് വെല്ലുവിളികൾ
വാഷിംഗ്ടണ്‍: നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന അമേരിക്കൻ പൗരന്മാർക്ക് വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏറ്റവും നിർണായകമാണ്. പ്രതിസന്ധിക്ക് ഒരു നയ രൂപരേഖയോ പ്രതിവിധിയോ നൽകാൻ രണ്ട് സ്ഥാനാർത്ഥികള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇരുവരും മത്സരിച്ചാണ് പ്രചാരണ വേദികളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും നയരൂപീകരണത്തില്‍ ഇരുവരും വ്യക്തമായ രൂപരേഖ നല്‍കിയിട്ടില്ല. യുഎസ് തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ള ചില പ്രശ്നങ്ങൾ: സാമ്പത്തികം പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് യുഎസ് രജിസ്റ്റർ ചെയ്ത വോട്ടർമാർ പറയുന്ന 22 വിഷയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സമ്പദ്‌വ്യവസ്ഥയാണ്. ഭൂരിപക്ഷം വോട്ടർമാരും (52%), സ്ഥാനാർത്ഥികളുടെ നിലപാടുകൾ തങ്ങളുടെ വോട്ടിനെ സ്വാധീനിക്കാന്‍ “അതിപ്രധാനമാണെന്ന്” പറയുന്ന ഒരേയൊരു വിഷയമാണിത്. മറ്റൊരു 38% വോട്ടർമാർ സമ്പദ്‌വ്യവസ്ഥയെ “വളരെ പ്രധാനം” എന്ന് വിലയിരുത്തുന്നു, അതായത് 10 വോട്ടർമാരിൽ ഒമ്പത് പേർക്ക് ഈ പ്രശ്നം ഒരു പ്രധാന ഘടകമാണ്. സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാൻ കമലാ ഹാരിസിനേക്കാൾ മികച്ച കഴിവുള്ള ഡൊണാൾഡ്…
“പണി” എട്ടിന്റെ പണിയാക്കി മാറ്റിയ ജോജു ജോർജിന്റെ മാന്ത്രികസ്പർശം: സിനിമാ റിവ്യൂ
ഗു ണ്ടാവിളയാട്ടവും മാഫിയതേർ വാഴ്ചയും ബോംബെ അധോലോകത്തിൽ അഴിഞ്ഞാടുന്നത് , മലയാളികൾ പല സിനിമകളിലൂടെ ആസ്വദിച്ചിട്ടുള്ളതാണ്. എന്നാൽ തൃശൂർ ഗഡികൾ, സ്വരാജ് റൗണ്ടിന് ചുറ്റും ചെണ്ടമേളവും പുലിക്കളിയും കാവടിയും ഇടക്കിടയ്ക്ക് വെടിക്കെട്ടും തകർത്തടിക്കുന്നതിനിടയിൽ, എട്ടിന്റെ പണിയുമായി ഒരു ക്രൈം ത്രില്ലർ സുഗമമായി അരങ്ങേറ്റിയ സിനിമയാണ് “പണി”. ക്രിമിനൽ ചായ്‌വുള്ള രണ്ട് ചെറുപ്പക്കാർ ഒരു ദമ്പതികളുടെ സമാധാനപരമായ ദാമ്പത്യജീവിതം അപ്രതീക്ഷിതമായി തടസ്സപ്പെടുത്തുമ്പോൾ, പ്രതികാരത്തിന്റെ ഭാഗമായി തൃശ്ശൂരിലെ ആൾക്കൂട്ട ജീവിതങ്ങളെ തകിടം മറിക്കുന്ന കുറെ സംഭവങ്ങൾ പിന്തുടരുന്നത് തീയേറ്ററിനുള്ളിൽ കാണികളെ ശ്വാസമടക്കി ഇരുത്തുന്നതിൽ വിജയിച്ചിരിക്കുന്നു. ഒരു പെണ്ണിനെ, അതും ഒരു കുടുംബിനിയെ തൊടാനും പിടിക്കാനുമുള്ള ഡോൺ എന്ന ഞരമ്പുരോഗിയുടെ ചൊറിച്ചിൽ, നിരവധി ഗുണ്ടാകളെ വകവരുത്തുന്നതിൽ വരെ കലാശിക്കുന്ന കുശാഗ്രബുദ്ധി തന്മയത്വമായി കൈകാര്യം ചെയ്തിരിക്കുന്നു. പോലീസിന്റെ സ്ഥിരം വലവീശൽ തന്ത്രങ്ങൾ ഒരു വശത്ത് നടക്കുന്നുവെങ്കിലും, ഇന്നത്തെ തലമുറയുടെ ഒളിപ്പോരിന്റെ സമവാക്യങ്ങളിൽ എത്തിപ്പെടാൻ…
സൗത്ത് കരോലിനയിൽ സ്റ്റോർ ഗുമസ്തനെ വെടിവെച്ച് കൊന്ന റിച്ചാർഡ് മൂറിൻറെ വധശിക്ഷ നടപ്പാക്കി
സൗത്ത് കരോലിന:1999-ൽ ഒരു കൺവീനിയൻസ് സ്റ്റോർ ഗുമസ്തനെ വെടിവെച്ച് കൊന്ന റിച്ചാർഡ് മൂറിന്റെ വധശിക്ഷ സൗത്ത് കരോലിനയിൽ നവംബര് 1നു വൈകീട്ട് നടപ്പാക്കി. മൂന്ന് ജൂറിമാരും അദ്ദേഹത്തിൻ്റെ വിചാരണയിൽ നിന്നുള്ള ജഡ്ജിയും, മുൻ ജയിൽ ഡയറക്ടർ, പാസ്റ്റർമാരും അദ്ദേഹത്തിൻ്റെ കുടുംബവും ഉൾപ്പെട്ട കക്ഷികൾ വധശിക്ഷ ഒഴിവാക്കണമെന്നു അഭ്യർത്ഥിച്ചുവെങ്കിലും അംഗീകരിച്ചില്ല. 2001-ലാണ് മൂറിനെ വധശിക്ഷയ്ക്ക് വിധിച്ചത് മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു തുടങ്ങിയതോടെ മൂർ കണ്ണുകൾ അടച്ചു, തല സീലിംഗിലേക്ക് ചൂണ്ടി. മൂർ അടുത്ത മിനിറ്റിൽ കൂർക്കം വലി പോലെയുള്ള ദീർഘനിശ്വാസങ്ങൾ എടുത്തു. പിന്നീട് 6:04 വരെ ആഴം കുറഞ്ഞ ശ്വാസം എടുത്തു, ശ്വാസം നിലച്ചു. മൂർ അസ്വാസ്ഥ്യത്തിൻ്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിച്ചില്ല.59 കാരനായ മൂറിന്റെ മരണം വൈകുന്നേരം 6:24 നു സ്ഥിരീകരിച്ചു 1999 സെപ്റ്റംബറിൽ സ്പാർട്ടൻബർഗ് കൺവീനിയൻസ് സ്റ്റോർ ക്ലർക്കിനെ കൊലപ്പെടുത്തിയതിന് മൂർ കുറ്റക്കാരനാണെന്ന് കണ്ടെത്തി, രണ്ട്…
സംഘ്പരിവാറിന്റെ മുസ്‌ലിം അപരവത്കരണ നയം പിണറായിയും പിന്തുടരുന്നു: പി. മുജീബുർറഹ്‌മാൻ
കോഴിക്കോട്: സംഘ്പരിവാറിന്റെ മുസ്‌ലിം അപരവത്കരണ നയം തന്നെയാണ് പിണറായിയും പിന്തുടരുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്‌മാൻ. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഇടത് ഭരണം, മുസ്‍ലിം പ്രതിനിധാനം, ഇസ്‍ലാമോഫോബിയ’ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയുടേത് വോട്ടിനു വേണ്ടിയുള്ള തീക്കളിയാണ്. വിയോജിക്കുന്നവരെ സി.പി.എം വർഗീയ വാദിയാക്കുകയാണ്. മുഖ്യമന്ത്രിയും ആർ.എസ്.എസും തമ്മിലെ ബന്ധം മറച്ചുവെക്കാനാണ് ഇത്തരം പ്രചാരണങ്ങൾ അഴിച്ചു വിടുന്നത്. സംഘ്പരിവാർ ബാന്ധവമുള്ള പൊലീസ് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ കബന്ധങ്ങളുടെ മേൽ ചെങ്കൊടി നാട്ടിയവർ ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദിയാക്കുകയാണെന്നും ഇടതുപക്ഷവുമായി ഏത് സംവാദത്തിനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുർറഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന…
മുനമ്പത്തും ചെറായിയിലും നടക്കുന്ന അതിജീവന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം: കെ. ആനന്ദകുമാര്‍
തിരുവനന്തപുരം: മുനമ്പത്തും ചെറായിയിലും അതിജീവനത്തിനായി, നിസ്സഹായരായ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തിന്, കക്ഷി-രാഷ്ര്രീയ-മത ചിന്തകള്‍ക്ക് അതീതമായി കേരളീയ സമുഹം ഐകൃദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സ്വെക്രട്ടറി കെ. ആനന്ദകുമാര്‍ അഭ്യര്‍ത്ഥിച്ചു. അവിടെ നടക്കുന്നത് അസംഘടിത ജനതയുടെ നിലനില്പിനായുള്ള സമരമാണ്. അറുനൂറോളം കുടുംബങ്ങളുടെ ജീവല്‍പ്രശ്നത്തെ, അത് അര്‍ഹിക്കുന്ന ഗൗരവത്തില്‍ കാണാന്‍ പൊതുസമൂഹം തയ്യാറാകണം. പണം നല്‍കി ആധാരം രജിസ്റ്റര്‍ ചെയ്ത് കരമടച്ച് പതിറ്റാണ്ടുകളായി താമസിക്കുന്ന സാധാരണക്കാരായ ജനങ്ങളെ തെരുവിലിറക്കാന്‍ ഒരു ഭരണകൂടവും അനുവദിക്കരുത്. സ്വന്തം ഭുമിയും കിടപ്പാടവും സംരക്ഷിക്കാന്‍, വഖഫ്‌ട്രൈബ്യൂണലിന് മുന്നില്‍ യാചനയോടെ നില്‍ക്കേണ്ട ഗതികേടിലേക്ക് ഒരു സമൂഹത്തെ തള്ളിവിടുന്നത് അനുവദിക്കാനാവില്ല. ഏത് മനുഷ്യരുടേയും സ്വത്ത് തങ്ങളുടേതാണെന്ന് നിയമവിരുദ്ധമായി അവകാശപ്പെടാന്‍ കഴിയുന്ന വഖഫ് നിയമം അധാര്‍മ്മികമാണ്. വഖഫ് നിയമങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പ് ക്രയ-വിക്രയങ്ങള്‍ നടന്ന പ്രദേശത്ത്, വഖഫ് സ്വത്ത് ആണെന്ന പേരില്‍ ജനങ്ങളെ വഴിയാധാരമാക്കുന്ന…
ഇസ്രായേൽ ഉല്പന്നങ്ങൾ ബഹിഷ്കരണ കാമ്പയിനുകൾ പ്രഖ്യാപിക്കണം: സമീർ കാളികാവ്
മക്കരപ്പറമ്പ്: ഇസ്രായേൽ ഉല്പന്നങ്ങൾ ബഹിഷ്കരണ കാമ്പയിനുകൾ പ്രഖ്യാപിച്ച് ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ സംഘടനകൾ മുന്നോട്ട് വരണമെന്ന് ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമിതിയംഗം സമീർ കാളികാവ് അഭിപ്രായപ്പെട്ടു. “തൂഫാനുൽ അഖ്‌സ: അചഞ്ചലമായ പോരാട്ടത്തിന്റെ ഒരുവർഷം” തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ല കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് തർബിയ്യത്തുൽ ഇസ്‌ലാം മദ്റസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂത്ത്മീറ്റിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് സമീഹ് സ്വാഗതം പറഞ്ഞു. റാസി കടുങ്ങൂത്ത് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് സമാപനം നിർവഹിച്ചു.
തീരദേശവാസികളുടെ ഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറാൻ കേന്ദ്രം പിടിച്ചെടുക്കുകയാണെന്ന് മീനാ കന്ദസാമി
കൊച്ചി: ഇന്ത്യൻ തീരപ്രദേശത്തിൻ്റെയും നാവിക മേഖലയുടെയും വികസനത്തിനായി കേന്ദ്ര സർക്കാരിൻ്റെ 57,991 ലക്ഷം കോടി രൂപയുടെ സാഗർമല പദ്ധതിയെ, “തീരദേശവാസികളുടെ ഭൂമി തട്ടിയെടുത്ത് കോർപ്പറേറ്റ് ഭീമന്മാര്‍ക്ക് കൈമാറാനുള്ള തന്ത്രം” എന്നാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി വിശേഷിപ്പിച്ചത്. കടലാക്രമണം രൂക്ഷമായതിൽ പ്രതിഷേധിച്ച് ചെല്ലാനം-കൊച്ചി ജനകീയ വേദി സംഘടിപ്പിച്ച 24 മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 2019 ഒക്‌ടോബർ 28-ന് ആരംഭിച്ച സമരത്തിൻ്റെ അഞ്ചാം വാർഷികം കൂടിയാണ് നിരാഹാര സമരം. ചെല്ലാനം-കൊച്ചി ജനകീയ വേദി ജനറൽ കൺവീനർ വി.ടി.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. തീരദേശത്തെ 18,600 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വിഭാവനം ചെയ്ത പുനർഗെഹാം പദ്ധതി മാറ്റിപ്പാർപ്പിക്കുന്നതിനുപകരം കുടിയൊഴിപ്പിക്കലായിരുന്നുവെന്നും അവർ ആരോപിച്ചു. ഒരു വർഷത്തിനുള്ളിൽ ആ പണം ഉപയോഗിച്ച് വീട് നിർമിച്ചില്ലെങ്കിൽ പലിശ നൽകേണ്ടിവരുമെന്ന് റൈഡറുമായി വെറും 10 ലക്ഷം രൂപ നൽകിയാണ് ജനങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നത്. ഇത്തരമൊരു…
എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെ, ഹയര്‍ സെക്കൻഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെ; തീയതികള്‍ പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച് 3 മുതല്‍ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതല്‍ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതല്‍ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷ നടക്കും. ഏപ്രില്‍ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. ഒന്ന് മുതല്‍ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
തെളിവില്ലാതെ വല്ലതും വിളിച്ചു പറയുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ സമയമില്ല: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ സുരേന്ദ്രന്‍
തെളിവില്ലാത്ത കാര്യങ്ങൾക്ക് അനാവശ്യമായി എന്തെങ്കിലും വിളിച്ചു പറയുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ തനിക്ക് സമയമില്ലെന്നും, രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാൻ താൻ ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയെ കുഴൽപ്പണക്കേസുമായി ബന്ധപ്പെടുത്താനാകുന്ന ഒന്നുംതന്നെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾക്ക് കേസ് അന്വേഷിക്കണമെങ്കിൽ തെളിവു വേണമെന്ന് പ്രതികരിച്ച സുരേന്ദ്രൻ കേസിന് പിന്നിൽ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാം എന്നും 346 കേസുകളിൽ പ്രതിയായ താൻ ഒരു കേസിൽ പോലും നിയമത്തെ വെല്ലുവിളിച്ചിട്ടില്ലെന്നും പറഞ്ഞു. കൊടകരയിലെ കുഴൽപ്പന കേസിൽ ബിജെപിക്ക് എതിരായ പുതിയ വെളിപ്പെടുത്തലിൽ കെ സുരേന്ദ്രനെ വെല്ലുവിളിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായത് ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് എന്നും ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാം എന്നും അദ്ദേഹം വ്യക്തമാക്കി. കേരള- കേന്ദ്രസർക്കാറുകൾ കൊടകര കേസിൽ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്തു…
