കൊളോൺ: റാന്നി മക്കപ്പുഴ ചെറുവാഴക്കുന്നേൽ ഷാജിയുടെ ഭാര്യ സാറാമ്മ (71) ജൂലൈ രണ്ടാം തിയതി വ്യാഴാഴ്ച രാവിലെ ജർമനിയിൽ വെച്ച് നിര്യാതയായി. 45-ൽ പരം വർഷങ്ങൾ ജർമനിയിൽ നേഴ്സ് ആയി ജോലി ചെയ്തു വിശ്രമ ജീവിതത്തിലായിരുന്നു പരേത. റാന്നി കഞ്ഞിക്കാവിൽ കുടുബാംഗമാണ്. മക്കൾ: ഡോണാ, ഡെക്സി, ഡാർവിൻ. ശവസംസ്കാരം പിന്നീട്. For more information: John thomas 972 898 0525
Category: AMERICA
രവി തനവാല അമേരിക്കൻ ഈഗിൾ ഔട്ട്ഫിറ്റേഴ്സിന്റെ പുതിയ സി.എഫ്.ഒ
പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡായ ‘പാപ്പ ജോൺസിൽ’ നിന്ന് മലയാളി വേരുകളുള്ള രവി തനവാല പ്രശസ്ത വസ്ത്രവ്യാപാര ശൃംഖലയായ ‘അമേരിക്കൻ ഈഗിൾ ഔട്ട്ഫിറ്റേഴ്സിൻ്റെ’ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ചുമതലയേൽക്കുന്നു. 2026 ഓഗസ്റ്റ് 3 മുതൽ അദ്ദേഹം പുതിയ പദവിയിൽ നിയമിതനാകും. കഴിഞ്ഞ 25 വർഷമായി കമ്പനിയിലുള്ള മൈക്ക് മാത്തിയാസിന് പകരക്കാരനായാണ് രവി തനവാല ഈ സ്ഥാനത്തേക്ക് എത്തുന്നത്. മാത്തിയാസ് കമ്പനിയുടെ സ്ട്രാറ്റജിക് അഡ്വൈസർ പദവിയിലേക്ക് മാറും. മുമ്പ് പാപ്പ ജോൺസിന്റെ നോർത്ത് അമേരിക്കൻ പ്രസിഡന്റായും സി.എഫ്.ഒ ആയും സേവനമനുഷ്ഠിച്ചിട്ടുള്ള രവി, 2024-ൽ കമ്പനിയുടെ താൽക്കാലിക സി.ഇ.ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് മുൻപ് നൈക്കി, കൺവേഴ്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെയും ധനകാര്യ-ഓപ്പറേഷൻസ് വിഭാഗങ്ങളിൽ അദ്ദേഹം നിർണായക നേതൃപദവികൾ വഹിച്ചിട്ടുണ്ട്.
അമേരിക്കയിൽ അഞ്ച് ദിവസത്തിനിടെ 10,000ത്തിലധികം കുടിയേറ്റക്കാരെ ICE അറസ്റ്റ് ചെയ്തു.തടങ്കൽ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണം 63,000 കടന്നു.
ന്യൂയോർക്: അമേരിക്കയിൽ ഡോണൾഡ് ട്രംപ് സർക്കാരിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി അഞ്ച് ദിവസത്തിനുള്ളിൽ പതിനായിരത്തിലധികം അനധികൃത കുടിയേറ്റക്കാരെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പ്രതിദിനം കുറഞ്ഞത് 2,000 പേരെ വീതം അറസ്റ്റ് ചെയ്യാനാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതോടെ ഐസ് തടങ്കൽ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണം 63,000 കടന്നു. ക്രിമിനൽ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താക്കൾ അറിയിച്ചു. എന്നാൽ, കോടതി ഉത്തരവുകൾ ലംഘിച്ചും സഭാംഗങ്ങളെപ്പോലും തടവിലാക്കിയും നടത്തുന്ന ഈ കൂട്ട അറസ്റ്റുകൾക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കേരള പി.എസ്.സി ഉദ്യോഗാർഥികളെ നശിപ്പിക്കരുത് : കാരൂർ സോമൻ, (ചാരുംമൂടൻ)
ഏത് മനുഷ്യരായാലൂം അവരുടെ പ്രവർത്തികളിലാണ് മഹത്വം വെളിപ്പെടുന്നത്. അധി കാരത്തിൽ വരുന്ന മന്ത്രിയാകട്ടെ, ഉദ്യോഗസ്ഥനാകട്ടെ ആ വ്യക്തിയുടെ ക്രിയാത്മകമായ മനുഷ്യ പ്രയ്നവും മാനുഷികതയുടെ ആർദ്രതയും കണ്ടിട്ടാണ് ഒരു ജനസേവകൻ എന്നറിയ പ്പെടുന്നത്. കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന അധികാര സ്വാർത്ഥതാല്പര്യങ്ങൾ ആത്യാന്തി കമായി, ധർമ്മികമായി ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്. അധികാരത്തിൽ വരുന്നവർ ആരോടും പക്ഷപാതം കാണിക്കില്ലെന്നും തുല്യനീതി പുലർത്തുമെന്നാണ് സത്യപ്ര തിജ്ഞ ചെയ്യുന്നത്. അധികാരത്തിൽ വന്നുകഴിഞ്ഞാൽ ആളെ നോക്കേണ്ട കോള്‍ നോക്കി യാൽ മതി. അല്ലെങ്കിൽ ഞമ്മടെ മതം ഞമ്മടെ പാർട്ടി. തുറന്ന മനസ്സോടെ, കണ്ണുകളോടെ മനുഷ്യരെ കാണാത്ത പെറ്റിബൂർഷ്വാകൾ. വാക്കുകൾകൊണ്ട് കോട്ട കെട്ടാത്ത, പൊടിപ്പും തൊങ്ങലുമില്ലാത്ത ക്രാന്തദർശികളായ ഭരണകർത്താക്കൾ കേരളത്തിലുണ്ടാകുമോ? കേരളത്തിലെ പിഎസ്സി യിൽ ഉദ്യോഗാർഥികൾക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. ഇന്ന് സംശയത്തിന്റെ കരിനിഴലിലാണ്. ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്കുള്ള പരീക്ഷയിൽ 228 പേര് പരീക്ഷയെഴുതി. ഒന്നേകാൽ ലക്ഷം…
ലാഹോർ മിൻഹാജ് സർവകലാശാലയിൽ അന്താരാഷ്ട്ര മത സമ്മേളനത്തിലേക്ക് മുഖ്യ പ്രഭാഷകനായി ഫാ. ഡോ. ജോസഫ് വർഗീസിന് ക്ഷണം; സമ്മേളനം ഒക്ടോബര്‍ 24, 25 തീയതികളിൽ
ന്യൂയോർക്ക്: പാക്കിസ്താനിലെ ലാഹോറിൽ നടക്കുന്ന ലോക മതങ്ങളെക്കുറിച്ച ഒമ്പതാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായി പങ്കെടുക്കാൻ (ICWR-2026) ഫാ. ഡോ. ജോസഫ് വർഗീസിനെ ക്ഷണിച്ചു. ന്യൂയോർക്ക് റോക്ക്ലൻഡ് ഹോളി സോഫിയ കോപ്റ്റിക് സ്കൂൾ ഓഫ് തിയോളജിയിലെ ലിറ്റർജിക്കൽ സ്റ്റഡീസ് അഡ്ജങ്ക്ട് പ്രൊഫസറാണ് ഫാ.ഡോ. ജോസഫ് വർഗീസ് . ‘മുറിവേറ്റ ലോകത്തിന് സൗഖ്യം: മതപരമായ ഉത്തരവാദിത്തവും ഐക്യദാർഢ്യവും പ്രവർത്തനവും’ (‘Healing a Wounded World: Religious Responsibility, Solidarity and Action’) എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ മുഖ്യ പ്രമേയം. ഒക്ടോബർ 24, 25 തീയതികളിലാണ് അന്താരാഷ്ട്ര കോൺഫറൻസ് നടക്കുന്നത്. വ്യത്യസ്ത മതങ്ങളുടെ തിയോളജി സംബന്ധിച്ച ഗവേഷണവും സംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള സമാധാന അന്തരീക്ഷം ശക്തമാക്കുന്നതിനുമായി വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ പണ്ഡിതരെയും ഗവേഷകരെയും അണിനിരത്തിയാണ് മിൻഹാജ് യൂണിവേഴ്സിറ്റിയിലെ ‘സ്കൂൾ ഓഫ് റിലീജിയൻ ആൻഡ് ഫിലോസഫി’ വർഷം തോറും…
വത്തിക്കാന്റെ വിലക്ക് ലംഘിച്ച് മെത്രാൻ വാഴ്ച; കത്തോലിക്കാ സഭയിൽ വീണ്ടും പിളർപ്പ്?
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയായ പരിശുദ്ധ പിതാവിന്റെ കർശനമായ വിലക്കുകളും മുന്നറിയിപ്പുകളും കാറ്റിൽപ്പറത്തി പാരമ്പര്യവാദികളായ കത്തോലിക്കാ പുരോഹിതരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ‘പത്താം പീയൂസിന്റെ സഭ’ (SSPX) നാല് പുതിയ മെത്രാന്മാരെ വാഴിച്ചു. കത്തോലിക്കാ സഭയുടെ നിയമങ്ങൾക്ക് വിരുദ്ധമായ ഈ നടപടി സഭയിൽനിന്നുള്ള സ്വയം പുറത്താകലിന് (ശീശ്മ/Excommunication) കാരണമാകുമെന്ന് വത്തിക്കാൻ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്ന പശ്ചാത്തലത്തിലാണ് ഈ നാടകീയ നീക്കം. മുന്നറിയിപ്പുകൾ അവഗണിച്ച് എക്കോണിലെ ചടങ്ങുകൾ ആർച്ച്ബിഷപ് ലെഫേബ്രിൻറെ പിൻഗാമികളെന്ന പേരിൽ അറിയപ്പെടുന്ന ഈ സമൂഹത്തിന്റെ സിരാകേന്ദ്രമായ സ്വിറ്റസർലണ്ടിലെ എക്കോണിൽ (Ecône) വെച്ചായിരുന്നു വിവാദപരമായ മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. ബിഷപ്പ് അൽഫോൻസോ ദേ ഗലറേത്ത (Alfonso de Galarreta) മുഖ്യ കാർമ്മികത്വം വഹിച്ച ചടങ്ങിൽ ബിഷപ് ബെർണാഡ് ഫെല്ല (Bernard Fellay) സഹകാർമ്മികനായി. 1988 ജൂൺ 30-ന് വത്തിക്കാന്റെ അനുമതിയില്ലാതെ ആർച്ച്ബിഷപ് ലെഫേബ്ര് അഭിഷേകം ചെയ്ത…
കെഎച്ച്എന്‍എ സൂപ്പര്‍ സിംഗര്‍ സീസണ് 2: രജിസ്ട്രേഷൻ ജൂലൈ 15ന് അവസാനിക്കും
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) സംഘടിപ്പിക്കുന്ന കെഎച്ച്എന്‍എ സൂപ്പര്‍ സിംഗര്‍ സീസണ് 2 സംഗീത മത്സര പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ ജൂലൈ 15ന് അവസാനിക്കും. വടക്കേ അമേരിക്കയിലെ ഗായക പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായ ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവസാന തീയതിക്ക് മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും പ്രായഭേദമന്യേ പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. വിജയികൾക്ക് $500 മുതൽ $1000 വരെ ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. കൂടാതെ പരിചയസമ്പന്നരായ സംഗീതജ്ഞരുടെയും വിധികർത്താക്കളുടെയും മാർഗ്ഗനിർദ്ദേശവും വോക്കൽ ട്രെയിനിംഗും മത്സരാർത്ഥികൾക്ക് ലഭ്യമാക്കും. 2020ൽ നടന്ന ആദ്യ സീസൺ വലിയ വിജയമായതിനെ തുടർന്ന്, രണ്ടാം സീസൺ കൂടുതൽ വിപുലമായ രീതിയിലാണ് KHNA അവതരിപ്പിക്കുന്നത്. സുന്ദര നാരായണ ഗാനാഞ്ജലി ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ സംരംഭം, വടക്കേ അമേരിക്കയിലെ…
കൊളംബസ് ഏഷ്യൻ ഫെസ്റ്റിവൽ ഡ്രാഗൺ ബോട്ട് റേസ്: മികച്ച പോരാട്ടവുമായി ‘കോമ ടസ്കേഴ്സ്’ ആറാം സ്ഥാനത്ത്
കൊളംബസ് (ഒഹായോ): സെൻട്രൽ ഒഹായോയിലെ മലയാളി കൂട്ടായ്മയുടെ കരുത്തും ആവേശവും വിളിച്ചോതിക്കൊണ്ട് കൊളംബസ് ഏഷ്യൻ ഫെസ്റ്റിവൽ ഡ്രാഗൺ ബോട്ട് റേസിൽ ‘കോമ ടസ്കേഴ്സ്’ (COMA Tuskers) ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. ഒഹായോ നദിയിലെ കടുത്ത മത്സരത്തിൽ പങ്കെടുത്ത നിരവധി അന്താരാഷ്ട്ര ടീമുകളോട് ഉശിരൻ പോരാട്ടം നയിച്ച കോമ ടസ്കേഴ്സ് ഫൈനലിൽ ആറാം സ്ഥാനം സ്വന്തമാക്കി. മെയ് 16 ശനിയാഴ്ച നടന്ന കഠിനമായ പരിശീലന സെഷനുകൾക്ക് ശേഷമാണ് മെയ് 17 ഞായറാഴ്ച കൊളംബസ് ഡൗൺടൗണിലെ സിവിക് സെന്റർ ഡ്രൈവിന് സമീപമുള്ള നദീതീരത്ത് ആവേശകരമായ മത്സരങ്ങൾ അരങ്ങേറിയത്. കേരളത്തിന്റെ പരമ്പരാഗത വള്ളംകളിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, കൃത്യമായ താളത്തിലും ഒത്തൊരുമയോടെയും തുഴഞ്ഞ മലയാളി തുഴച്ചിൽക്കാർ കാണികൾക്ക് ആവേശകരമായ ഒരു ദൃശ്യവിരുന്നാണ് സമ്മാനിച്ചത്. ഷൈബു കൊളംബസിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി മത്സരത്തിനായുള്ള പരിശീലനവും സുരക്ഷാ മുൻകരുതലുകളും കൃത്യമായി ഏകോപിപ്പിച്ചു. മലയാളി സമൂഹത്തിൽ…
ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് കെന്നഡി വിമാനത്താവളത്തിൽ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ഹൃദ്യമായ വരവേൽപ്പ്
ന്യൂയോര്‍ക്ക്: നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ചരിത്രത്താളുകളിൽ പുതിയൊരു അദ്ധ്യായം കുറിച്ചുകൊണ്ട്, ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് മുഖ്യ പ്രഭാഷകൻ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് അതീവ ആദരവോടും ആത്മീയ ഹർഷത്തോടും ഹൃദ്യമായ സ്വാഗതം. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കളാവോസ്, ഭദ്രാസന ചാൻസലർ ഫാ. തോമസ് പോൾ, കോൺഫറൻസ് കോർഡിനേറ്റർ ഫാ. അലക്സ് ജോയ്, സെക്രട്ടറി ജയ്സൺ തോമസ്, ട്രഷറർ ജോൺ താമരവേലിൽ എന്നിവരുടെ നേതൃത്വത്തിൽ മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ ‘കുട്ടപ്പൻ ചേട്ടന്റെ ചായക്കട’ വൻ ഹിറ്റായി
കൊളംബസ്, ഒഹായോ: ജൂൺ 20 ശനിയാഴ്ച നടന്ന കുട്ടപ്പൻ ചേട്ടന്റെ ചായക്കട ഹിറ്റാക്കി – ഈ വർഷത്തെ പിക്നിക്കുമായി സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ. എല്ലാവർഷവും കമ്മറ്റി നടത്തുന്ന വിവിധ പരിപാടികളിൽ ഒരു ഔട്ട്ഡോർ ഈവന്റ് എന്നുള്ള നിലയിൽ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഒന്നാണ് കോമ – പിക്നിക്. ഒട്ടുമിക്കപ്പോഴും രാവിലെ മുതൽ സായാഹ്നം വരെ നീളുന്ന ഈ പരിപാടി – ഇത്തവണ വൈകുന്നേരം നാലുമണി മുതൽ ആണ് ആരംഭിച്ചത്. പവലിലെ മനോഹരമായ ലിബർട്ടി പാർക്കിൽ വച്ചാണ് ഇത്തവണ കോമ പിക്നിക് സംഘടിപ്പിച്ചത്. പേരു പോലെതന്നെ വളരെ ക്രിയാത്മകമായ വ്യത്യസ്തകൾ നിറഞ്ഞതായിരുന്നു ഇത്തവണ കോമ പിക്നിക്ക്. നാടൻ രീതിയിലുള്ള ഓലമേഞ്ഞ ഒരു ചായക്കട ആയിരുന്നു ഇത്തവണ ഏറ്റവും കൂടുതൽ ആൾക്കാരെ ആകർഷിച്ചത്. ചൂട് പാൽ ചായയോടൊപ്പം ഉണ്ണിയപ്പവും പഴംപൊരിയും ഉഴുന്നുവടയും ഉണ്ടായിരുന്നു എന്നത് മാത്രമല്ല, മനോഹരമായ ഔട്ട്ഡോർ…
