ശ്രീനാരായണ ദർശനവും ആധുനിക ജീവിതശൈലിയും കൈകോർത്ത ഫോസ്ന കൺവെൻഷൻ; രണ്ടാം ദിനം ആത്മീയതയുടെയും കലാസാംസ്കാരിക വൈവിധ്യത്തിന്റെയും അപൂർവ വിരുന്നായി

ടാമ്പാ: ശ്രീനാരായണ ഗുരുവിന്റെ സമത്വദർശനവും മാനവിക മൂല്യങ്ങളും ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് ഫോസ്ന കൺവെൻഷന്റെ രണ്ടാം ദിനം ശ്രദ്ധേയമായി. ആത്മീയതയും സംസ്കാരവും കുടുംബമൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തവും ഒരേ വേദിയിൽ കോർത്തിണക്കിയ പരിപാടികൾ, ഫോസ്നയെ ഒരു സംഘടന മാത്രമല്ല, സാമൂഹിക നവോത്ഥാനത്തിന്റെ വേദിയാണെന്ന സന്ദേശം ശക്തമായി ഉയർത്തിക്കാട്ടി. രാവിലെ യോഗയും ധ്യാനവും കൊണ്ട് ആരംഭിച്ച ദിനം പ്രാർത്ഥനയോടും സുവനീർ പ്രകാശനത്തോടും കൂടി ആത്മീയ ചൈതന്യത്തിലേക്ക് പ്രവേശിച്ചു. സ്വാമി ശിവസ്വരൂപാനന്ദയുടെയും ഡോ. പുരുഷോത്തമന്റെയും പ്രഭാഷണങ്ങൾ ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ഇന്നത്തെ സാമൂഹിക ജീവിതവുമായി ബന്ധിപ്പിച്ച് അവതരിപ്പിച്ചു. തുടർന്ന് അരങ്ങേറിയ “ത്രിപ്രസാദം” സംഗീതനാടകം ആത്മീയ സന്ദേശങ്ങളെ കലയുടെ ഭാഷയിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചു. ഉച്ചയ്ക്ക് നടന്ന വനിതാ ഫോറം സെമിനാർ, “Honoring the Legends”, ഗുരുവിന്റെ ദേവി സ്തോത്രാഞ്ജലി യാത്ര, മോഹിനിയാട്ടം, ഭക്തിഗാനങ്ങൾ, സാമൂഹിക പ്രഭാഷണങ്ങൾ എന്നിവ സമൂഹനിർമാണം, വനിതാ ശാക്തീകരണം,…

ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീ ക്വാർട്ടറിൽ; ഗാലറിയിൽ ആവേശം വിതറി മലയാളി ഫുട്ബോൾ ക്ലബ് എഫ്സിസി ഡാളസ്

ആർലിംഗ്ടൺ (ടെക്സസ്): ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായമെഴുതി മിസ്രhide ഈജിപ്ഷ്യൻ പട . ടെക്സസിലെ ആർലിംഗ്ടൺ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ഈജിപ്ത് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനായിരുന്നു ഈജിപ്തിന്റെ ചരിത്ര വിജയം. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഈജിപ്ത് നേടുന്ന ചരിത്രത്തിലെ ആദ്യ വിജയമാണിത്. മത്സരത്തിനപ്പുറം ഗാലറിയിലെ ആരാധകരുടെ ആവേശം എടുത്തുപറയേണ്ടതായിരുന്നു. ഈജിപ്തിൽ നിന്ന് നേരിട്ടെത്തിയവരും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമായ പതിനായിരക്കണക്കിന് ഈജിപ്ഷ്യൻ ആരാധകരാണ് ഡാളസ് സ്റ്റേഡിയത്തെ ഒരു ചുവന്ന കടലാക്കി മാറ്റിയത്. പരമ്പരാഗത ഈജിപ്ഷ്യൻ സംഗീതവും, ഡ്രംസിന്റെ താളവും, മുദ്രാവാക്യങ്ങളുമായി അവർ ഗാലറി ഇളക്കിമറിച്ചു. നായകൻ…

കുട്ടികൾക്കായുള്ള ‘ട്രംപ് അക്കൗണ്ട്’ പദ്ധതിയിലേക്ക് 250 ദശലക്ഷം ഡോളർ പ്രഖ്യാപിച്ച് മൈക്രോൺ സി.ഇ.ഒ സഞ്ജയ് മെഹ്റോത്ര

വാഷിംഗ്‌ടൺ ഡി സി:അമേരിക്കയിലെ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സമ്പാദ്യ പദ്ധതിയായ “ട്രംപ് അക്കൗണ്ട്സ്” പ്രോഗ്രാമിലേക്ക് മൈക്രോൺ ടെക്നോളജി  250 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് സി.ഇ.ഒ സഞ്ജയ് മെഹ്റോത്ര പ്രഖ്യാപിച്ചു. ജൂലൈ 4 മുതൽ ഈ പദ്ധതി പ്രാബല്യത്തിൽ വരും. സാങ്കേതികവിദ്യയിൽ നിക്ഷേപിക്കുന്നതുപോലെ തന്നെ ജനങ്ങളിൽ നിക്ഷേപിക്കുന്നതും പ്രധാനമാണെന്ന് മെഹ്റോത്ര വ്യക്തമാക്കി. മൈക്രോൺ ജീവനക്കാരുടെ കുട്ടികൾക്ക് 1,000 ഡോളർ വരെയുള്ള മാച്ചിങ് കോൺട്രിബ്യൂഷനും, കമ്പനിക്ക് പ്രവർത്തനങ്ങളുള്ള സംസ്ഥാനങ്ങളിലെ (ന്യൂയോർക്ക്, കാലിഫോർണിയ, ടെക്സസ് ഉൾപ്പെടെ) കുട്ടികൾക്ക് ഒറ്റത്തവണയായി 250 ഡോളർ നിക്ഷേപവും നൽകുന്നതാണ് ഈ പദ്ധതി. ഏകദേശം 10 ലക്ഷം കുട്ടികളിലേക്ക് ഈ സഹായം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊരു ചരിത്രപരമായ കോർപ്പറേറ്റ് നിക്ഷേപമാണെന്നും തന്റെ സാമ്പത്തിക നയങ്ങളുടെ വിജയമാണിതെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. നേരത്തെ, ഡെൽ ടെക്നോളജീസ് സ്ഥാപകൻ മൈക്കൽ ഡെല്ലും ഭാര്യയും ചേർന്ന് ഈ പദ്ധതിയിലേക്ക്…

ഇന്ത്യയിൽ നിന്ന് അമേരിക്കൻ സ്വപ്നത്തിലേക്ക്: ഒരു കുടിയേറ്റക്കാരന്റെ 55 വർഷത്തെ സ്മരണകൾ

2026 ജൂലൈ 4-ന് അമേരിക്കൻ ഐക്യനാടുകൾ അതിന്റെ 250-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1776-ൽ ചരിത്രപ്രസിദ്ധമായ സ്വാതന്ത്ര്യപ്രഖ്യാപനം ഒപ്പുവെച്ചതിന്റെ ഇരുനൂറ്റമ്പതാം വാർഷികം ലോകചരിത്രത്തിൽത്തന്നെ സവിശേഷമായ ഒരു സുദിനമാണ്. കൃതജ്ഞതയോടെയും പ്രത്യാശയോടെയും ഓർമ്മിക്കേണ്ട ഒരു നിമിഷം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രത്യാശയും മികച്ച അവസരങ്ങളും നൽകിയ രാജ്യമാണ് അമേരിക്ക. അരനൂറ്റാണ്ടിലധികമായി ഇവിടെ ജീവിക്കുന്ന ഒരു കുടിയേറ്റക്കാരൻ എന്ന നിലയിൽ, ഈ ചരിത്രപരമായ ആഘോഷത്തിന് എനിക്ക് വ്യക്തിപരമായി വലിയൊരു അർത്ഥതലമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കറുത്ത നാളുകളിൽ, 1943-ലാണ് ഞാൻ ജനിച്ചത്.ലോകം മുഴുവൻ അനിശ്ചിതത്വത്തിലും യുദ്ധക്കെടുതികളിലും ഉലയുന്ന കാലം. അന്ന് കേരളത്തിലെ ആനിനട് (ആനിക്കാട്) എന്ന ചെറിയ ഗ്രാമത്തിൽ വളർന്ന എനിക്ക് അമേരിക്ക എന്നത് പുസ്തകങ്ങളിലൂടെയും മിഷനറിമാരുടെ കഥകളിലൂടെയും മാത്രം കേട്ടറിഞ്ഞ ഒരു വിദൂര സ്വപ്നമായിരുന്നു. സ്വാതന്ത്ര്യത്തിന്റെയും മികച്ച വിദ്യാഭ്യാസത്തിന്റെയും പുരോഗതിയുടെയും പ്രതീകമായാണ് ഞാൻ അമേരിക്കയെ കണ്ടത്. ആ വിദൂര സ്വപ്നം 1971…

ഡാളസ് കേരള അസോസിയേഷന്റെ സ്വാതന്ത്ര്യദിനാഘോഷം: ഇന്ന് (ജൂലൈ 4 ശനിയാഴ്ച)

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ (KAD) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും (1976-2026), അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന വാർഷികത്തിന്റെയും) ഭാഗമായി അസോസിയേഷൻ പ്രത്യേക പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കുന്നു. 2026 ജൂലൈ 4 ശനിയാഴ്ച രാവിലെ 10:00 മണിക്ക് ഗാർലൻഡിലുള്ള കെ.എ.ഡി / ഐ.സി.ഇ.സി (KAD / ICEC) ഓഫീസിൽ വെച്ചാണ് (3821 Broadway, Garland TX 75043) ഈ പ്രൗഢഗംഭീരമായ ചടങ്ങ് നടക്കുക. അമേരിക്കയുടെ സ്വാതന്ത്ര്യത്തെയും, ഒപ്പം ഡാളസ് കേരള അസോസിയേഷന്റെ 50 വർഷത്തെ സാംസ്കാരിക കൂട്ടായ്മയെയും സേവനങ്ങളെയും ഒരേപോലെ ആദരിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ചടങ്ങിനെത്തുന്നവർക്കായി ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

മാത്യു ടി ജോൺ (പാപ്പച്ചൻ 85) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: മല്ലപ്പള്ളി പുന്നവേലി തേക്കനാൽ മാത്യൂ റ്റി ജോൺ (പാപ്പച്ചൻ 85 )ന്യൂയോർക്കിൽ അന്തരിച്ചു. ഭാര്യ അന്നമ്മ മാത്യു (പൊന്നമ്മ) കുമ്പളന്താനം കാലായിൽ കുടുംബാംഗമാണ്. മക്കൾ: എലിസബത്ത് ഐസക്, അലക്സ് മാത്യു (ഇരുവരും നൂയോർക്ക്). മരുമകൻ: ഷോബി ഐസക് (ന്യൂയോർക്ക്) കൊച്ചുമക്കൾ: ക്രിസ്റ്റൃൻ ഐസക്, അലക്സിസ് എം ഐസക്. സഹോദരൻ: ഫിലിപ്പ് ടി ജോൺ (നൂയോർക്ക്). ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗം മോനച്ചൻ തോമസിൻ്റെ സഹോദരീ ഭർത്താവാണ് പരേതൻ. ജൂലൈ ആറാം തീയതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് സി എസ് ഐ ക്രൈസ്റ്റ് ചർച്ച്, കണക്ട്ടിക്കട്ട് ഇടവകയുടെ നേതൃത്വത്തിൽ യോങ്കേർസ് സെൻ്റ്. തോമസ് മാർത്തോമ്മാ ചർച്ചിൽ പൊതുദർശനവും തുടർന്നുള്ള ശുശ്രൂഷയ്ക്ക് ശേഷം വൽഹാലാ കെൻസിക്കോ സെമിത്തേരിയിൽ സംസ്കാരവും നടത്തും.

ഓർമ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മൻ; ഐ ഒ സി (യു കെ) കവൻട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി; സിറ്റിസൺസ് ഗൈഡൻസ് ഹബ്ബിന് തുടക്കം

കവൻട്രി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ കവൻട്രി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “മീറ്റ് & ഗ്രീറ്റ് വിത്ത് ഡോ. മറിയ ഉമ്മൻ” പരിപാടി ശ്രദ്ധേയമായി. വിവിധ മേഖലകളിൽ നിന്നുള്ള മലയാളികളുടെ പങ്കാളിത്തവും സജീവമായ സംവാദങ്ങളും പരിപാടിയെ ശ്രദ്ധേയമാക്കി. യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി അശ്വിൻ രാജ് നന്ദി രേഖപ്പെടുത്തി. ട്രഷറർ ജയ്മോനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദീപേഷ് സ്കറിയയും പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി കവൻട്രി യൂണിറ്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സിറ്റിസൺസ് ഗൈഡൻസ് ഹബ്ബിന്റെ ഉദ്ഘാടനം ഡോ. മറിയ ഉമ്മൻ…

2026 ഫിഫ ലോക കപ്പ്: പോർച്ചുഗൽ ക്രൊയേഷ്യയെ 2-1ന് പരാജയപ്പെടുത്തി; ടീം റൗണ്ട് ഓഫ് 16 ലേക്ക് കടന്നു

2026 ഫിഫ ലോകകപ്പിലെ ആവേശകരമായ റൗണ്ട് ഓഫ് 32 മത്സരത്തിൽ പോർച്ചുഗൽ ക്രൊയേഷ്യയെ 2-1ന് പരാജയപ്പെടുത്തി. ടൊറന്റോയിലാണ് മത്സരം നടന്നത്. അവസാന നിമിഷങ്ങളിലെ ഒരു VAR തീരുമാനം മത്സരത്തെ വളരെയധികം വിവാദപരമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 53-ാം മിനിറ്റിൽ ക്രൊയേഷ്യ മുന്നിലെത്തി. ജോസിപ് സ്റ്റാനിസിച്ചിന്റെ മികച്ച ക്രോസിൽ നിന്ന് ഇവാൻ പെരിസിച്ച് ഗോൾ നേടി തന്റെ ടീമിന് 1-0 ലീഡ് നൽകി. ഗോളിനു ശേഷവും പോർച്ചുഗൽ സമ്മർദ്ദം തുടർന്നു. 68-ാം മിനിറ്റിൽ അവർക്ക് ഒരു പെനാൽറ്റി ലഭിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ അത് എളുപ്പത്തിൽ ഗോളാക്കി മാറ്റി, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ അദ്ദേഹത്തിന്റെ ആദ്യ ഗോൾ. സ്കോർ 1-1. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുന്നതായി തോന്നി, പക്ഷേ സ്റ്റോപ്പേജ് ടൈമിൽ പോർച്ചുഗൽ ഗോൾ നേടി. റാഫേൽ ലിയോയുടെ മികച്ച ക്രോസിൽ നിന്ന് ഗൊൺകാലോ റാമോസ് ഒരു മികച്ച ഹെഡ്ഡർ…

ഷിക്കാഗോ സീറോ മലബാർ രൂപത രജതജൂബിലി കൺവൻഷൻ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ: മാർ ജോയ് ആലപ്പാട്ട്‌

ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സീറോ മലബാർ രൂപതയായ ഷിക്കാഗോ സെൻ്റ് തോമസ് രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന ബൃഹത്തായ കൺവൻഷനോടെ സമാപിക്കുകയാണെന്ന് ഷിക്കാഗോ രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പത്ര സമ്മേളനത്തിൽ അറിയിച്ചു. കൺവൻഷന്റെ വിജയത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും അസാനഘട്ടത്തിലാണെന്നും  മാർ ജോയ് വ്യക്തമാക്കി. ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ( ഐ.പി.സി.എൻ.എ) ഷിക്കാഗോ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നടത്തിയ  മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്. അമേരിക്കയിലെത്തന്നെ പ്രസിദ്ധമായ ഷിക്കാഗോ മക്കോർമിക് പ്ലേസ് കൺവൻഷൻ സെൻ്ററിൽ നടക്കുന്ന സമ്മേളനത്തിൽ  ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി മൂവായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സീറോ മലബാർ സഭയുടെ ആത്മീയ നേതാക്കളും…

ലീഗ് സിറ്റി മലയാളി സമാജം ‘ആവണിത്തെന്നൽ 2026’ ഓണാഘോഷം ഓഗസ്റ്റ് 15ന്

ലീഗ് സിറ്റി (ടെക്സാസ്): ടെക്സാസിലെ മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം ‘അവണിത്തെന്നൽ 2026’ ഓഗസ്റ്റ് 15-ന് ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെന്ററിൽ (Johnnie Arolfo Civic Center) വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. സമാജം പ്രവർത്തനം ആരംഭിച്ച് പതിനൊന്നാം വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വൈവിധ്യവും പുതുമയും നിറഞ്ഞ വിനോദ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് ബിജോ സെബാസ്റ്റ്യനും സെക്രട്ടറി ഡോ. ജേക്കബ് തെരുവത്തും അറിയിച്ചു. സമാജം ഇതുവരെ സംഘടിപ്പിച്ച സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ മികച്ച അംഗീകാരവും അഭിനന്ദനവും നേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു. പരിപാടികളും ഓണസദ്യയും ഒരുപോലെ തിരക്കുകളില്ലാതെ ആസ്വദിക്കാനാകുന്ന വിധത്തിൽ പ്രത്യേക ഹാളുകളാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കുടുംബങ്ങൾക്കും മുതിർന്നവർക്കും കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിലാണ് ആഘോഷവേദി…