ഡബ്ല്യൂഎംസി കലാസന്ധ്യ-2022: ഗ്ലോബല്‍ നേതാക്കള്‍ പങ്കെടുക്കും, കലാഭവന്‍ ജയന്‍ അതിഥി താരം

ചിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 23 ആം തീയതി നടത്തുന്ന സംഗീത – കലാസന്ധ്യയില്‍ സുപ്രസിദ്ധ ടി വി താരം കലാഭവന്‍ ജയന്‍ കോമഡി ഷോ നയിക്കും. അമേരിക്കയില്‍ താരം നയിക്കുന്ന ഉജ്ജ്വല പരിപാടിയാണ് ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ആഡിറ്റോറിയത്തില്‍ നടത്തുന്ന കലാസന്ധ്യയില്‍ അരങ്ങേറുന്നതെന്ന് പ്രൊവിന്‍സ് പ്രസിഡന്റ് ബെഞ്ചമിന്‍ തോമസ്, പ്രോഗ്രാം കണ്‍വീനര്‍ ഫിലിപ്പ് പുത്തന്‍പുര, സെക്രട്ടറി തോമസ് ഡിക്രൂസ് എന്നിവര്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് നടക്കുന്ന ചെണ്ടമേളത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ് ഏറ്റെടുത്തിട്ടുള്ള ഭവനനിര്‍മ്മാണപദ്ധതികളുടെയും വിവിധങ്ങളായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ചിട്ടുള്ള ഈ പരിപാടിയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍-റീജിയന്‍ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഡബ്ല്യൂ.എം.സി അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം അറിയിച്ചു. ഗ്ലോബല്‍ സെക്രട്ടറി പിന്റോ…

ഉമ്പായിക്ക് സമർപ്പണമായി ‘സിതയേ സുതനുവേ’

യശ്ശഃശരീരനായ മലയാള ഗസൽ ചക്രവർത്തി ഉമ്പായിക്ക് സമർപ്പണമായി, അദ്ദേഹത്തിൻറെ വേർപ്പാടിൻറെ നാലാം വാർഷികത്തിൽ (ആഗസ്റ്റ്-1) ഒരു പ്രണയ ഗാനം കമ്പോസ് ചെയ്തിരിക്കുന്നു. ‘സിതയേ സുതനുവേ’ എന്ന പേരിൽ ഇറങ്ങിയ ഇതിലെ വരികൾ എഴുതിയത്, ഡോക്യുമെൻററി സംവിധായകനും കവിയുമായ സതീഷ് കളത്തിൽ ആണ്. 2002ൽ യൂസഫലി കേച്ചേരി രചിച്ച്, ഉമ്പായി സംഗീതം നൽകി പാടിയ ജൂബിലി ഓഡിയോസിൻറെ ‘ഗസൽമാല’ ആൽബത്തിലെ ‘സുനയനേ സുമുഖീ’ എന്ന ഗസലിലെ വരികളെ അനുകരിച്ചാണ് ഈ സമർപ്പണ ഗസൽ എഴുതിയിട്ടുള്ളത്. സുനയനേയുടെ ഈണത്തിനനുസൃതമായി പുതിയ ഓർക്കസ്ട്ര ചെയ്തത് സതീഷിൻറെ സുഹൃത്തായ അഡ്വ. പി. കെ. സജീവാണ്. സംഗീത സംവിധായകനായിരുന്ന അന്തരിച്ച ഉണ്ണികുമാറിൻറെ മകൻ ശിവദേവ് ഉണ്ണികുമാറാണ് ഈ ഗസൽ ആലപിച്ചത്. ഈ ഗസലിന് പുറമേ വേറെ പത്ത് ഗസലുകൾകൂടി സതീഷ് തയ്യാറാക്കിയിട്ടുണ്ട്. തികച്ചും സ്വതന്ത്രമായ വരികളാണ് ഇതിലുള്ളത്. ഈ ഗസലുകളിലൂടെ ഉമ്പായിയെകുറിച്ചുള്ള ഒരു മ്യൂസിക്കൽ…

നൈനാൻ തോമസ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: റാന്നി കണ്ടംപേരൂർ കുടമലയിൽ നൈനാൻ തോമസ് (തങ്കച്ചൻ – 73) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. റാന്നി കരിങ്കുറ്റിമണ്ണിൽ കുടുംബാഗം അമ്മിണി തോമസാണ് ഭാര്യ. മക്കൾ: സിജി മാത്യു (ഫ്ലോറിഡ), സിനി തോമസ് (ന്യൂയോർക്ക്). മരുമക്കൾ: നിബു മാത്യൂ വെള്ളവന്താനം (ഫ്ലോറിഡ), സ്റ്റാൻലി ജോഷ്വ ഈട്ടിമൂട്ടിൽ (ന്യൂയോർക്ക്). 1988 ൽ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറിയ നൈനാൻ തോമസ് ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭയുടെ അംഗമാണ്. കുടുതൽ വിവരങ്ങൾക്ക്: 516 643 3085, 516 385 0185.

ലോക ജനാധിപത്യവും സ്വാതന്ത്ര്യവും ആക്രമണത്തിനിരയായി: യു എന്നില്‍ ഹാരി രാജകുമാരൻ

യുണൈറ്റഡ് നേഷൻസ്: യുഎസിലെ ഭരണഘടനാപരമായ അവകാശങ്ങൾ അസാധുവാക്കിയത് “ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എതിരായ ആഗോള ആക്രമണത്തിന്റെ” ഭാഗമാണെന്ന് ബ്രിട്ടനിലെ ഹാരി രാജകുമാരൻ തിങ്കളാഴ്ച യുഎന്നിൽ പറഞ്ഞു. നെൽസൺ മണ്ടേല അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു സസെക്സ് ഡ്യൂക്ക്. “വേദനാജനകമായ ദശകത്തിൽ ഇത് വേദനാജനകമായ വർഷമാണ്,” അദ്ദേഹം പറഞ്ഞു. പാൻഡെമിക്, കാലാവസ്ഥാ വ്യതിയാനം, തെറ്റായ വിവരങ്ങൾ, റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം എന്നിവയിൽ നിന്നുള്ള തുടർച്ചയായ വീഴ്ചകൾ എന്നിവ അദ്ദേഹം ഉദ്ധരിച്ചു. ഗർഭച്ഛിദ്രത്തിനുള്ള അമേരിക്കയുടെ രാജ്യവ്യാപകമായ അവകാശത്തെ സുപ്രീം കോടതി അടുത്തിടെ അസാധുവാക്കിയതിനെയും പരാമർശിച്ചു. “ഉക്രെയ്നിലെ ഭീകരമായ യുദ്ധം മുതൽ ഇവിടെ അമേരിക്കയിൽ ഭരണഘടനാപരമായ അവകാശങ്ങൾ പിൻവലിക്കുന്നത് വരെ, മണ്ടേലയുടെ ജീവിതത്തിന് കാരണമായ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എതിരായ ആഗോള ആക്രമണത്തിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു,” ഹാരി പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന വിരുദ്ധ നേതാവായ…

ഒഐസിസി (യു എസ് എ) ഡാളസ് ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു

ഡാളസ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ് എ) ഡാലസ് ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ, ജനറൽ സെക്രട്ടറി തോമസ് രാജൻ ട്രഷറർ ഫിലിപ്പ് സാമുവേൽ വൈസ് പ്രസിഡന്റുമാർ: ജോയ് ആൻറണി, ആൻസി ജോസഫ്, എബ്രഹാം നെടുമ്പള്ളിൽ, ജോർജ് തോമസ് (റജി), ഷാജി വെട്ടിക്കാട്ടിൽ. ജനറൽ സെക്രട്ടറി: തോമസ് രാജൻ, സെക്രട്ടറിമാർ: സാബു മുക്കാലടി, ചാക്കോ ഇട്ടി, ബാബു പി. സൈമൺ, സാം മത്തായി. ജോയിൻറ് ട്രഷറർ: ബേബി കൊടുവത്ത്, മീഡിയ കോർഡിനേറ്റർമാർ ബെന്നി ജോൺ, പ്രസാദ് തീയാടിക്കൽ ഡാനിയേൽ കുന്നിൽ,മാത്യു നൈനാൻ,ഷിബു ജെയിംസ്,ജോജി കോയിപ്പള്ളി,ബാബു ഡൊമിനിക്,സേവിയർ പെരുമ്പള്ളിൽ,എബ്രഹാം മേപ്പുറം (അനിയൻ).എബ്രഹാം ടി. കൊടുവത്ത്,രാജു ചാക്കോ,കുര്യൻ വർഗീസ്,ഹൈസൺ മാത്യു,ടോമി കളത്തിവീട്ടിൽ,വർഗീസ് ജോൺ (തമ്പി),ബേബി ഒഴുകയിൽ,ബിനീഷ് എന്നിവരെ ഉൾപ്പെടുത്തി വിപുലമായ എക്സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഡാളസിൽ നിന്നുള്ള നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ബോബൻ…

ക്രിസ്ത്യൻ കൾച്ചറൽ ഫോറം പുരസ്കാരം വിറ്റർ എബ്രഹാമിന്

ഡാളസ്: മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറിൽ ഫോറം പുരസ്കാരം പ്രവാസി മലയാളി ചലചിത്ര നിർമ്മാതാവായ വിക്ടർ എബ്രഹാമിനു. 2500 രൂപയുടെ ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം . “ദി ലിസ്റ്റ് ഓഫ് ദിസ്” എന്ന ഗ്രഹാം സ്റ്റെയിൻസ് സിനിമയിലൂടെ കാരുണ്യത്തെയും സഹനത്തിൻറെയും ക്ഷമയുടെയും സന്ദേശം പ്രേക്ഷകമനസ്സുകളിൽ എത്തിച്ചതിനാണ് പുരസ്കാരമെന്ന് ചെയർമാൻ ഡോ: സി വി വടവന, സെക്രട്ടറി അച്ചൻകുഞ്ഞ് ഇളംതൂർ എന്നിവർ അറിയിച്ചു ആഗോള ക്രൈസ്തവ സഭയുടെ ഓർമ്മകളിൽ എന്നും കണ്ണീർ നനവ് നൽകുന്ന അനുഭവ കഥയാണ് വിക്ടർ എബ്രഹാമിന്റെ ചരിത്രനിർമ്മാണ മികവിലുള്ളത് ഒറീസയിലെ ഭാരിപ്പെട ഗ്രാമത്തിൽ കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ തിമോത്തിയെയും ഫിലിപ്പിനെയും ജീപ്പിനുള്ളിൽ തീയിട്ട് ചുറ്റ് കൊന്നതാണ് സംഭവം ഈ സംഭവത്തിന്റെ കാണാപുറങ്ങൾ യാഥാർഥ്യങ്ങളായി അഭ്രപാളികളിൽ എത്തിക്കുന്നതാണ് വിക്ടർ എബ്രഹാമിൻറെ സ്റ്റെയിൻസ് ചലച്ചിത്രം. ഇംഗ്ലീഷിൽ ആദ്യം റിലീസായ ചിത്രം പിന്നീട്…

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് സുരക്ഷാ മേധാവിയെയും ഉന്നത പ്രോസിക്യൂട്ടറെയും യുക്രൈൻ പ്രസിഡന്റ് പുറത്താക്കി

സുരക്ഷാ, സൈനിക വിഷയങ്ങളിൽ റഷ്യയുമായി സഹകരിക്കുന്നുവെന്ന് ആരോപിച്ച് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി രാജ്യത്തെ ശക്തമായ ആഭ്യന്തര സുരക്ഷാ സേവനമായ എസ്ബിയു മേധാവിയെയും പ്രോസിക്യൂട്ടർ ജനറലിനെയും പുറത്താക്കി. 650-ലധികം രാജ്യദ്രോഹ, സഹകരണ കേസുകൾ ഉദ്ധരിച്ച്, എസ്.ബി.യു സെക്യൂരിറ്റി സർവീസ്, പ്രോസിക്യൂട്ടർ ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള 60 ലധികം ഉദ്യോഗസ്ഥർ റഷ്യൻ വിമോചിത പ്രദേശങ്ങളിൽ മോസ്‌കോയ്‌ക്കായി ചാരവൃത്തി നടത്തുന്നുണ്ടെന്ന് ആരോപിച്ച് ഞായറാഴ്ച വൈകിട്ടാണ് പ്രസിഡന്റ് വിവാദ എക്‌സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. “ഇന്നത്തെ കണക്കനുസരിച്ച്, പ്രോസിക്യൂട്ടർ ഓഫീസ്, പ്രീ-ട്രയൽ ഇൻവെസ്റ്റിഗേഷൻ ബോഡികൾ, മറ്റ് നിയമ നിർവ്വഹണ ഏജൻസികൾ എന്നിവയിലെ ജീവനക്കാരുടെ രാജ്യദ്രോഹത്തിനും സഹകരണ പ്രവർത്തനങ്ങൾക്കും ഏകദേശം 651 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്,” സെലെൻസ്‌കി പറഞ്ഞു. എസ്‌ബി‌യു ചീഫ് ഇവാൻ ബക്കനോവ്, പ്രോസിക്യൂട്ടർ ജനറൽ ഐറിന വെനിഡിക്‌ടോവ എന്നിവരെ പുറത്താക്കിയത് ഏകദേശം അഞ്ച് മാസം മുമ്പ് ഉക്രെയ്‌നിൽ റഷ്യയുടെ സൈനിക…

നായർ ബനവലന്റ് അസ്സോസോസിയേഷൻ പുതിയ ട്രസ്റ്റീ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുത്തു; രഘുവരൻ നായർ ട്രസ്റ്റീ ബോർഡ് ചെയർമാൻ

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ട്രസ്റ്റീ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ട്രസ്റ്റീ ബോർഡ് ചെയർമാനായി മുൻ പ്രസിഡന്റ് കൂടിയായ രഘുവരൻ നായരെ തെരഞ്ഞെടുത്തു. റിക്കോർഡിംഗ് സെക്രട്ടറിയായി ജി. കെ. നായരെയും തെരഞ്ഞെടുത്തു. രാമചന്ദ്രൻ നായർ, ഉണ്ണിക്കൃഷ്ണൻ നായർ, സദാശിവൻ നായർ എന്നിവർ ട്രസ്റ്റീ ബോർഡ് അംഗങ്ങളായി പ്രവർത്തിക്കും. കൊറോണ എന്ന മഹാവ്യാധി കാരണം അസ്സോസിയേഷന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ഈ വർഷം ഊർജ്ജസ്വലമായ പ്രവർത്തനം കാഴ്ച വെക്കുവാൻ പ്രസിഡന്റ് അപ്പുക്കുട്ടൻ നായരുടെ നേതൃത്വത്തിലുളള കമ്മിറ്റിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ സ്ഥാനം സ്വീകരിച്ചുകൊണ്ട് രഘുവരൻ നായർ പറഞ്ഞു. ജി.കെ. നായർ നന്ദിപ്രസംഗം നടത്തി.

ഇന്ത്യാന മാളില്‍ നടന്ന വെടിവെപ്പില്‍ 4 മരണം, മൂന്നുപേര്‍ക്ക് പരിക്ക്

ഗ്രീന്‍വുഡ്(ഇന്ത്യാന): ഇന്ത്യാന ഗ്രീന്‍വുഡ് പാര്‍ക്കില്‍ ഞായറാഴ്ച(ജൂലായ് 17) വൈകീട്ട് 6 മണിക്ക് 22 വയസ്സുക്കാരനായ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും, മൂന്നാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗ്രീന്‍വുഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ജീം ഞായറാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന മറ്റൊരു യുവാവ് അക്രമിയെ വെടിവെച്ചു. വെടിയേറ്റ അക്രി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നിയമപരമായി തോക്കു കൈവശം വയ്ക്കാന്‍ അനുമതിയുള്ള യുവാവാണ് അക്രമിക്കുനേരെ നിറയൊഴിച്ചത്. വെടിയേറ്റ നാലുപേരില്‍ മൂന്ന് പേര്‍ സ്ത്രീകളും ഒരാള്‍ പുരുഷനുമാണ്. 12 വയസ്സുള്ള ഒരു കുട്ടിക്കും വെടിയേറ്റിട്ടുണ്ട്. ഇന്ത്യാന പോലീസ് മെട്രോപോലിറ്റന്‍ പോലീസും, മറ്റു ഏജന്‍സികളും സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവെച്ചുവെന്ന് സംശയിക്കുന്ന ചെറുപ്പക്കാരന്‍ ഒരു റൈഫിളും, നിരവധി മാഗസിനും, കൈയ്യില്‍ സൂക്ഷിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് മരിച്ചവരുടേയും, അക്രമിയുടെയോ, അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിന്റേയോ…

ടെക്‌സസ് ഡമോക്രാറ്റിക് പാര്‍ട്ടി അദ്ധ്യക്ഷനായി ഗിര്‍ബര്‍ട്ടൊ ഹിനോസ് തിരഞ്ഞെടുക്കപ്പെട്ടു

ഡാളസ്: ഡമോക്രാറ്റിക് പാര്‍ട്ടി ടെക്‌സസ് അദ്ധ്യക്ഷനായി ഗില്‍ബര്‍ട്ടൊ ഹിനോസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന സമ്മേളനം രണ്ടുദിവസമായി ഡാളസ്സില്‍ നടക്കുകയായിരുന്നു. ജൂലായ് 16 ശനിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. കെ ബെയ്‌ളി ഹാച്ചിസണ്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു സമ്മേളനത്തിന് വേദി ഒരുക്കിയിരുന്നത്. 2012 മുതല്‍ സംസ്ഥാന പാര്‍ട്ടി അദ്ധ്യക്ഷനായി തുടരുന്നതിനാല്‍ പുതിയൊരാള്‍ തിരഞ്ഞെടുക്കപ്പെടണമെന്ന നേതാക്കളുടെ താല്‍പര്യം പരിഗണിക്കാതെയാണ് ഡലിഗേറ്റുകള്‍ വീണ്ടും സംസ്ഥാന അദ്ധ്യക്ഷപദം ഗില്‍ബെര്‍ട്ടൊയെ ഏല്പിച്ചത്. രണ്ടാം റൗണ്ട് വോട്ടെടുപ്പിലാണ് ഗില്‍ബെര്‍ട്ടൊ വിജയം ഉറപ്പിച്ചത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 58 ശതമാനം ഡലിഗേറ്റുകള്‍ ഗില്‍ബെര്‍ട്ടൊക്ക് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ എതിരാളി കിം ദാല്‍സന് 40 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കാമറോണ്‍ കൗണ്ടി മുന്‍ ജഡ്ജിയായിരുന്ന ഗില്‍ബെര്‍ട്ടൊ സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ചു ഡമോക്രാറ്റിക് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയിരുന്നു. ഈ വര്‍ഷം ടെക്‌സസ്സില്‍ നടക്കുന്ന ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്…