പ്രധാനമന്ത്രി മോദിയും ജോ ബൈഡനും നാളെ വെർച്വൽ കൂടിക്കാഴ്ച നടത്തും; ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ചർച്ച നടക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ഏപ്രിൽ 11 ന്) യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി വെർച്വൽ മീറ്റിംഗ് നടത്തും. ഈ യോഗത്തിൽ, ഇരു രാജ്യങ്ങളിലെയും നേതാക്കളും ദക്ഷിണേഷ്യ, ഇന്തോ-പസഫിക് എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി സഹകരണം, പരസ്പര താൽപ്പര്യങ്ങൾക്കായുള്ള ആഗോള പ്രശ്‌നങ്ങൾ എന്നിവ അവലോകനം ചെയ്യുകയും പരസ്പരം തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കിടുകയും ചെയ്യും. റഷ്യയും ഉക്രൈനും തമ്മിൽ യുദ്ധം നടക്കുന്ന സമയത്താണ് ഇരുരാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള ഈ കൂടിക്കാഴ്ച നടക്കാൻ പോകുന്നത്. ഐക്യരാഷ്ട്രസഭയിൽ മോസ്‌കോയ്‌ക്കെതിരെ അമേരിക്ക നിൽക്കുമ്പോൾ ഇന്ത്യ റഷ്യയ്‌ക്കൊപ്പം നിന്നു. ഇത്തരമൊരു സാഹചര്യത്തിൽ റഷ്യയിലെയും ഉക്രൈനിലെയും നിലവിലെ സ്ഥിതിഗതികൾ ഇരു രാജ്യങ്ങളിലെയും നേതാക്കൾ ചർച്ച ചെയ്യാനും സാധ്യതയുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗികമായി വിവരങ്ങളൊന്നും നൽകിയിട്ടില്ല. ജോ ബൈഡനും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ചർച്ചകൾക്ക് മുന്നോടിയായി ഇന്ത്യ-യുഎസ് ടു പ്ലസ് ടു മന്ത്രിതല ചർച്ചകൾ നടക്കും, പ്രതിരോധ…

കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട യുവതിയെ കണ്ടെത്തുന്നതിന് പോലീസ് സഹായമഭ്യര്‍ഥിച്ചു

ഡാളസ്: മയക്കുമരുന്നു കേസില്‍ പിടികൂടിയ ഇരുപത്തിനാലുകാരി ജറീക്ക ലൂയീസ് സ്റ്റീവന്‍സിനെ മിസോറിയില്‍ നിന്നും ഡാളസിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുവരുന്നതിനിടയില്‍ ഷെരീഫിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ഇവരെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹായംതേടി. ഏപ്രില്‍ എട്ടിന് വെള്ളിയാഴ്ച ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തില്‍ വന്നിറങ്ങിയതിനുശേഷമാണ് ഇവര്‍ രക്ഷപെട്ടത്. ഡാളസ് കൗണ്ടി ജയിലില്‍ നിന്നാണ് ഇവരെ കൊണ്ടുവന്നത്. ബന്ധിച്ചിരുന്ന കൈവിലങ്ങോടെയാണ് രക്ഷപെട്ടത്. രക്ഷപെട്ടതിനുശേഷം യൂലസിലെ ഒരു ഹോട്ടലിനു സമീപം ഇവരെ കണ്ടതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. കറുത്ത ടോപ്പും ഗ്രെ സ്വറ്റ് പാന്റുമാണ് വേഷം. യുവതിയുടെ പേരില്‍ മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് അറസ്റ്റ് വാറന്റ് നിലവിലുണ്ട്. പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപെട്ടതിന് മറ്റൊരു കേസും നിലവിലുണ്ട്. ഇവരെ കണ്ടെത്തുന്നവര്‍ 911 നമ്പരിലോ, ഡാളസ് കൗണ്ടി ഷെരീഫ് ഓഫീസ് നമ്പരായ 214 749 8641 ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. പോലീസ് എസ്‌കോര്‍ട്ടില്‍ നിന്നു പുരുഷന്മാര്‍ രക്ഷപെട്ടിട്ടുണ്ടെങ്കിലും…

കാനഡ സുരക്ഷിതമാണെന്ന് മകൻ പറഞ്ഞിരുന്നതായി കൊല്ലപ്പെട്ട കാർത്തിക് വാസുദേവന്റെ പിതാവ്

ടോറോന്റോ :കാനഡ വളരെ സുരക്ഷിത രാജ്യമാണെന്ന് മകൻ ആവർത്തിച്ച് പറയാറുണ്ടായിരുന്നുവെന്നു ഏപ്രിൽ 7 വ്യാഴാഴ്ച വെടിയേറ്റുമരിച്ച ഇന്ത്യൻ വിദ്യാർത്ഥി കാർത്തിക് വാസുദേവന്റെ പിതാവ് ജിതേഷ് വാസുദേവ് പറഞ്ഞു. കാനഡയെ കുറിച്ച് വളരെയേറെ പ്രതീക്ഷയും വിശ്വാസവും മകനു ഉണ്ടായിരുന്നുവെന്നും,ഫോണിൽ ബന്ധപ്പെടുമ്പോൾ അച്ഛൻ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞ് തന്നെ ധുര്യപെടുത്തുമായിരുന്നുവെന്നും ജിതേഷ് ഓർമിച്ചു. ഗാസിയാബാദിൽ നിന്നും ഈ വര്ഷം ജനുവരിയിലാണ് കാർത്തിക ടോറോന്റോയിൽ എത്തിയത് സെനിക് കോളേജിൽ മാനേജ്മെൻറ് കോഴ്സ് വിദ്യാർത്ഥിയായിരുന്നു അവിടെത്തന്നെ പാർട്ടൈം ജോലിയും മകൻ ചെയ്തിരുന്നതായും അച്ഛൻ പറഞ്ഞു വ്യാഴാഴ്ച ടോറോന്റോ സബ്സ്റ്റേഷൻ പ്രവേശനകവാടത്തിനു അടുത്തു വച്ചാണ് അജ്ഞാതനായ അക്രമിയുടെ വെടിയുണ്ടകളേറ്റു കാർത്തിക് കൊല്ലപ്പെട്ടത് വൈകീട്ട് പാർടൈം ജോലിക്ക് പോവുകയായിരുന്നു. വെടിയേറ്റു വീണ കാർത്തിക്കിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എനിക്ക് എൻറെ മകനെ നഷ്ടപ്പെട്ടു എനിക്ക് നീതി ലഭിക്കണം ആരാണ് മകനെ വെടിവെച്ചതെന്ന്…

പ്രമുഖ പ്രൗഡ് ബോയ്സ് അംഗം യുഎസ് ക്യാപിറ്റോള്‍ കലാപ ആരോപണങ്ങളിൽ കുറ്റസമ്മതം നടത്തി

വാഷിംഗ്ടണ്‍: തീവ്ര വലതുപക്ഷ പ്രൗഡ് ബോയ്‌സിന്റെ ഒരു നേതാവ് വെള്ളിയാഴ്ച യുഎസ് ക്യാപിറ്റലിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കുറ്റം സമ്മതിച്ചു. ഇത് ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരായ കേസുകൾ ശക്തിപ്പെടുത്താൻ കഴിയുന്ന പ്രോസിക്യൂട്ടർമാരുടെ വിജയമാണ്. കാപ്പിറ്റോൾ ആക്രമണസമയത്ത് ഗ്രൂപ്പിന്റെ നോർത്ത് കരോലിന ചാപ്റ്ററിന്റെ തലവനായ ചാൾസ് ഡോണോഹോ, കൊളംബിയ ഡിസ്ട്രിക്റ്റിൽ വെള്ളിയാഴ്ച നടന്ന കോടതി വിചാരണയ്ക്കിടെയാണ് കുറ്റസമ്മതം നടത്തിയത്. ഉദ്യോഗസ്ഥ നടപടി തടസ്സപ്പെടുത്താനും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും തടസ്സപ്പെടുത്താനും ഗൂഢാലോചന നടത്തിയെന്ന് ഡോണോഹോ സമ്മതിച്ചു. യുഎസ് ശിക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഡോണോഹോയ്ക്ക് ഏകദേശം ആറ് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും, ഇതിനകം അനുഭവിച്ച സമയത്തിന്റെ ക്രെഡിറ്റ് ലഭിക്കും. പിന്നീടുള്ള കോടതി വിചാരണയിൽ ശിക്ഷ വിധിക്കും. മറ്റ് പ്രൗഡ് ബോയ്സ് പ്രതികൾക്കെതിരെ വിചാരണയ്ക്ക് തയ്യാറെടുക്കുമ്പോൾ പ്രോസിക്യൂട്ടർമാരുമായി സഹകരിക്കാൻ ഡോണോഹോ സമ്മതിച്ചു. 34 കാരനായ ഡോണോഹോയെ 2021 മാർച്ചിലാണ് അറസ്റ്റ് ചെയ്തത്.…

ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ത്രിദിന വചനാഭിഷേക ധ്യാനം ഫിലാഡല്‍ഫിയായില്‍

ഫിലാഡല്‍ഫിയ: ബൈബിള്‍ പണ്ഡിതനും, തിരുവനന്തപുരം മലങ്കര അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ പ്രശസ്ത വചനപ്രഘോഷകന്‍ റവ. ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡല്‍ഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാദേവാലയത്തില്‍ (1200 ജമൃസ അ്‌ല.; ആലിമെഹലാ ജഅ 19020) നടത്തപ്പെടുന്നു. 2022 ജൂണ്‍ 16, 17, 18 വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ധ്യാനത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ലഘുഭക്ഷണമുള്‍പ്പെടെ മൂന്നുദിവസത്തേക്കുള്ള ധ്യാനത്തിന് ഒരാള്‍ക്ക് 30 ഡോളര്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്. കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ പ്രത്യേക ധ്യാനമോ മറ്റു സമാന്തര പ്രോഗ്രാമുകളോ ക്രമീകരിച്ചിട്ടില്ലാത്തതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം മലയാളത്തിലൂള്ള ധ്യാനപരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. ജൂണ്‍ 16 വ്യാഴാഴ്ച്ച രാവിലെ ഒമ്പതു മണിക്കാരംഭിച്ച് ജൂണ്‍ 18 ശനിയാഴ്ച്ച വൈകിട്ട് അഞ്ചുമണിക്കവസാനിക്കുന്ന ത്രിദിനധ്യാന ശുശ്രൂഷയില്‍ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗണ്‍സലിംഗ്, കുമ്പസാരം, മധ്യസ്ഥ പ്രാര്‍ത്ഥന…

മറിയാമ്മ കോരുത് (94) അന്തരിച്ചു

ന്യൂയോർക്ക് : തലവടി ചക്കാലയിൽ കുന്നേൽ പരേതനായ പോത്ത കോരുതിന്റെ ഭാര്യ മറിയാമ്മ കോരുത്, 94, വാർധക്യ സഹജമായ കാരണങ്ങളാൽ ലോങ്ങ് ഐലൻഡിൽ അന്തരിച്ചു. തിരുവല്ല അയിരൂർ താഴവന കുടുംബാംഗം ആണ് . മക്കൾ: സാറാമ്മ കുര്യൻ (പൊന്നമ്മ ), മേരി ജോർജ് (തങ്കമ്മ), കോരുത് ഫിലിപ്പ് (ബാബു) പരേതയായ ശോശാമ്മ പെരുമാൾ (അമ്മിണി) സാബു കോരുത് (സാബു). മരുമക്കൾ: ജോർജ് കുര്യൻ (ബാബു ചെങ്ങന്നൂർ) ജോർജ് വറുഗീസ് (സണ്ണി തിരുവല്ല, വളഞ്ഞവട്ടം. താജ് ഫർണിച്ചർ & സംഗം ട്രാവൽസ് ഉടമ) മറിയാമ്മ ഫിലിപ്പ് (കുമ്പനാട്) പി . സി . പെരുമാൾ (ചെന്നിത്തല), ആനി സാബു (മുംബൈ) കൊച്ചുമക്കൾ: ജെഫ്‌റി ജോർജ് , ജെയ്സൺ ജോർജ്, ജെസ്സി തോട്ട്, ജെറി ജോർജ്, ലെസ്സ്‌ലി തോമസ് , റിച്ചാർഡ് ഫിലിപ്പ് , റെജി ഫിലിപ്പ്, ചെറിയാൻ പെരുമാൾ,…

ന്യൂയോർക്ക് “എൽക്സ് ലോഡ്‌ജ്‌” ട്രസ്റ്റീ ബോർഡ് അംഗമായി ജോസ് ജേക്കബ് തെക്കേടം ചുമതലയേറ്റു

ന്യൂയോർക്ക്: സഹാനുഭൂതി, നീതിന്യായം, സാഹോദര്യ സ്നേഹം, വിശ്വസ്തത എന്നിവക്ക് പ്രാധാന്യമേകി 1868 ഫെബ്രുവരി 16-നു ന്യൂയോർക്ക് സിറ്റിയിൽ രൂപം കൊണ്ട സംഘടനയാണ് “എൽക്സ് ലോഡ്‌ജ്‌”. ഇപ്പോൾ രണ്ടായിരത്തിലധികം ശാഖകളായി അമേരിക്ക മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന ഈ സംഘടനയിലെ 2107-നമ്പർ ശാഖയായ ന്യൂഹൈഡ് പാർക്ക് – നോർത്ത് ഷോർ ശാഖയുടെ ഗ്രാൻഡ് ട്രസ്റ്റീ ബോർഡ് അംഗമായി ജോസ് ജേക്കബ് തെക്കേടം ചുമതലയേറ്റു. ന്യൂ ഹൈഡ് പാർക്ക് ലേക്‌വിൽ റോഡിലുള്ള എൽക്സ് ലോഡ്‌ജ്‌ ആസ്ഥാന മന്ദിരത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ച് ഏപ്രിൽ 3 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നൂറോളം ലോഡ്‌ജ്‌ അംഗങ്ങളുടെ നിറ സാന്നിധ്യത്തിലാണ് പ്രൗഡ്ഢ ഗംഭീരമായ സ്ഥാനാരോഹണ ചടങ്ങു നടന്നത്. ലോഡ്ജിൻറെ ഈ ശാഖയിൽ പ്രസ്തുത സ്ഥാനത്തു എത്തുന്ന ആദ്യ മലയാളിയാണ് ജോസ് ജേക്കബ്. കഴിഞ്ഞ അഞ്ചു വർഷമായി എൽക്സ് അംഗത്വമുള്ള ജോസ്, രണ്ടാമത്തെ വർഷം മുതൽ…

മാപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചെസ് & ക്യാരം ടൂർണമെന്റ് വൻ വിജയം

ഫിലാഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ ഏപ്രിൽ രണ്ടിന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെയുള്ള സമയങ്ങളിൽ മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് നടത്തപ്പെട്ട ചെസ് & ക്യാരം ടൂർണമെന്റ് വൻ വിജയമായി. സ്പോർട്ട്സ് ചെയർമാൻ ലിബിൻ പുന്നശ്ശേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വാശിയേറിയ ചെസ് & ക്യാരം ടൂർണമെന്റിൽ ചെസ്സ് വിഭാഗത്തിൽ ഒന്നാം സമ്മാനമായ 250 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും ബിഞ്ചു ഉമ്മനും, രണ്ടാം സമ്മാനമായ 150 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും ബിനു സി തോമസും കരസ്ഥമാക്കി. ക്യാരം ടൂർണമെന്റിൽ ഒന്നാം സമ്മാനമായ ട്രോഫിയും 250 ഡോളർ ക്യാഷ് പ്രൈസും ജോയ് കളപ്പറമ്പത്തും രണ്ടാം സമ്മാനമായ 150 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും ലിജോ ജോർജ്ജും നേടി ബുദ്ധിയും ചടുലതയും ഭാഗ്യവും…

അമേരിക്കൻ മലയാളി രാജു തോട്ടം മികച്ച നടൻ; ഹോളി ഫാദറിന് സത്യജിത്‌റായ് ഗോള്‍ഡന്‍ ആര്‍ക് ഫിലിം അവാര്‍ഡ്

തിരുവനന്തപുരം: സത്യജിത്‌റേ ഫിലിം സൊസൈറ്റി ഗോള്‍ഡന്‍ ആര്‍ക് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബ്രൈറ്റ് സാം റോബിന്‍സ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഹോളി ഫാദര്‍’ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ആര്‍ക്ക് പുരസ്‌കാരം കരസ്ഥമാക്കി. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം രാജു തോട്ടവും, മികച്ച നടിക്കുള്ള പുരസ്‌കാരം മെറീന മൈക്കിളും അര്‍ഹരായി. അമ്പിളി അനില്‍കുമാറാണ് ഹോളി ഫാദറിന്റെ നിര്‍മ്മാതാവ്. രാജു തോട്ടത്തിന്റെ പുത്രൻ മിഥുൻ രാജ് ആണ് നായകവേഷം ചെയ്യുന്നത്. അവാർഡ് ദാനം തിരുവനന്തപുരം ഭാരത് ഭവനിൽ ഏപ്രിൽ 10 ന് നടത്തുമെന്ന് രക്ഷാധികാരി ബാലു കിരിയത്, ജനറൽ സെക്രട്ടറി അഡ്വ. ബിന്ദു, വർക്കിംഗ് സെക്രട്ടറി ശ്രീകുമാർ എസ് എന്നിവർ അറിയിച്ചു. അവാർഡ് പ്രഖ്യാപനം ചലച്ചിത്ര സംവിധായകന്‍ സാജന്‍ (ചക്കരയുമ്മ) ചെയര്‍മാനായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മോഹന്‍ ശര്‍മ്മ, കല്ലിയൂര്‍ ശശി, ബീനാ രഞ്ജിനി, ഡോ. രാജാവാര്യര്‍,…

പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ വായനാ അവാർഡ് 2022 – രചനകള്‍ ക്ഷണിക്കുന്നു

മലയാളത്തിലെ വായനാമൂല്യമുള്ള പുസ്തകങ്ങൾ വായിച്ച് മികച്ച ആസ്വാദനം തയ്യാറാക്കുന്ന അക്ഷര സ്നേഹികൾക്ക് പുന്നയൂർക്കുളം സാഹിത്യ സമിതി അവാർഡ് നൽകുന്നു. നിബന്ധനകള്‍: 1) മലയാള ഭാഷയിലുള്ള, വായനാമൂല്യമുള്ള ഗ്രന്ഥങ്ങളാണ് (വിവർത്തനങ്ങൾ അടക്കം) ആസ്വാദത്തിന് വിധേയമാക്കേണ്ടത്. 2) ഗ്രന്ഥകർത്താവിനെക്കുറിച്ച് കുറഞ്ഞ വാക്കുകളിൽ സൂചിപ്പിച്ചിരിക്കണം. 3) ഇതിവൃത്തത്തിന്റെ രത്നച്ചുരുക്കം വെളിവാകണം. 4) പാത്രസൃഷ്ടിയിലേക്ക്/വ്യവഹാരങ്ങളിലേക്ക് വെളിച്ചം വീശുന്ന സൂചനകൾ ഉൾക്കൊള്ളണം. 5) പ്രസക്ത സന്ദർഭങ്ങളുടെ/പാത്രഭാഷണങ്ങളുടെ ഉദ്ധരണികൾ ഉചിതമായിരിക്കും. കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച രചനകൾ തയ്യാറാക്കുന്നവരായിരിക്കും ജേതാക്കൾ. 10001 രൂപയാണ് അവാർഡ്. 2022 ജൂൺ 19ന് വായനാദിനത്തിൽ പ്രഥമ അവാർഡ് നൽകും. രചനകള്‍ അയക്കേണ്ട വിലാസം: കൺവീനർ, പുന്നയൂർക്കുളം സാഹിത്യ സമിതി, രജിസ്റ്റർ നമ്പർ 43/21, പുന്നയൂർക്കുളം, തൃശ്ശൂർ – 679 561 എന്ന വിലാസത്തിൽ 2022 മെയ്‌ 15ന് മുൻപായി നിങ്ങളുടെ രചനകൾ ലഭിച്ചിരിക്കണം. രചനകള്‍ abdulpunnayurkulam65@gmail.com എന്ന ഇ-മെയിലിലും അയക്കാവുന്നതാണ്.…