കാലിഫോർണിയ: ഹോസ്പിസ് കെയർ (മരണാസന്നരായവർക്കുള്ള പരിചരണം) വഴി 52 ലക്ഷം ഡോളറിന്റെ മെഡിക്കെയർ തട്ടിപ്പ് നടത്തിയ കേസിൽ കാലിഫോർണിയയിലെ കോവിനയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ദമ്പതികളെ ഏപ്രിൽ 2 ന് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. രജിസ്റ്റേർഡ് നഴ്സായ അമേലു ഗിൽ (70), ഭർത്താവും സൈക്കോളജിസ്റ്റുമായ ഗ്ലാഡ്വിൻ ഗിൽ (66) എന്നിവരാണ് പിടിയിലായത്. അനഹൈമിലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ‘സെന്റ് ഫ്രാൻസിസ് പാലിയേറ്റീവ് കെയർ’ വഴി ചികിത്സ ആവശ്യമില്ലാത്തവർക്കും സേവനം നൽകാത്തവർക്കും വേണ്ടി വ്യാജ ബില്ലുകൾ സമർപ്പിച്ചാണ് ഇവർ പണം തട്ടിയത്. മാരകമായ രോഗങ്ങളില്ലാത്തവരെ പോലും ഹോസ്പിസ് കെയറിൽ ഉൾപ്പെടുത്തി ഇവർ മെഡിക്കെയറിൽ നിന്ന് പണം കൈപ്പറ്റി. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് കോവിനയിലെ ആഡംബര വില്ലയുടെ മോർട്ട്ഗേജ് തിരിച്ചടയ്ക്കാനും വിദേശയാത്രകൾക്കും ആഡംബര കാറുകൾക്കുമായാണ് ദമ്പതികൾ ചിലവഴിച്ചത്. പ്രമുഖ വ്യക്തികൾക്കും സെലിബ്രിറ്റികൾക്കുമൊപ്പമുള്ള ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.…
Category: AMERICA
ക്രിസ്തു ദേവൻറെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ തിരുവത്താഴ ദിവ്യബലിയും കാൽകഴുകൾ ശുശ്രൂഷയും നടത്തി പെസഹ ആചരിച്ചു
ഗാർലന്റ് : ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി കൊണ്ടു ഗാർലൻറ് സെന്റ്. തോമസ് സീറോ മലബാർ ദേവാലയത്തിലെ വിശ്വാസികൾ പെസഹ വ്യാഴം ആചരിച്ചു. ദേവാലയത്തിൽ വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും നടത്തി. വികാരി ഫാ. സിബി സെബാസ്റ്റ്യൻ കൊച്ചീറ്റതോട്ട്, ഫാ. ക്രിസ്റ്റീൻ പുതിയ കുന്നേൽ എന്നിവർ നേതൃത്വം നൽകി. കുരിശുമരണം വരിക്കുന്നതിനുമുൻപ് യേശു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതും, വിശുദ്ധ കുർബാന എന്ന കൂദാശ സ്ഥാപിച്ചതും അനുസ്മരിച്ചാണ് ലോക ക്രൈസ്തവ സമൂഹം അനുഷ്ഠാനങ്ങളോടെ പെസഹ ആചരിക്കുന്നത്. ‘കടന്നുപോകൽ’ എന്നാണ് പെസഹ എന്ന വാക്കിനർഥം. ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തിൽനിന്ന് ഇസ്രയേൽ ജനം മോശയുടെ പ്രവാചകത്വത്തിൽ വിമോചിതരായതിനെയാണ് ഇതുസൂചിപ്പിക്കുന്നത്. യേശു ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ച വേളയിൽ ‘എല്ലാവരിലും വലിയവൻ എല്ലാവരുടെയും സേവകനായിരിക്കണം’ എന്ന മാതൃക പകർന്നാണ്,…
വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം
ഭാരതത്തിൽ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന ഹൈന്ദവ ഐക്യ പ്രസ്ഥാനത്തിന്റെ ഭാഗമായി, Kerala Hindus of North America (KHNA) ഓൺലൈൻ മുഖേന സംഘടിപ്പിച്ച അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം, അൻപതിലധികം ഹിന്ദു കൂട്ടായ്മകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സനാതനധർമ്മത്തിന്റെ ബൗദ്ധികവും സർവ്വലൗകികവുമായ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രജ്ഞ പ്രവാഹിന്റെ അഖില ഭാരത സംയോജകൻ ശ്രീ ജെ. നന്ദകുമാർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. 1893-ൽ ചിക്കാഗോയിൽ നടന്ന സർവമത സമ്മേളനത്തിൽ “സഹോദരീ സഹോദരന്മാരെ” എന്ന വിപ്ലവാത്മക അഭിവാദ്യത്തോടെ ലോകത്തെ വിസ്മയിപ്പിച്ച സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്. ഹിന്ദു മതം ലോകമതങ്ങളുടെ മാതാവാണെന്നും “വസുധൈവ കുടുംബകം” എന്ന ഭാരതീയ ദർശനം ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ ഒരു കുടുംബമായി കാണുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമരകാലത്ത് നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടങ്ങളിൽ നിന്ന് അകലെയായിരുന്നെങ്കിലും, സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ അർത്ഥം നിലനിർത്താൻ…
മാനുഷിക പ്രതിസന്ധി രൂക്ഷമാക്കിയ യുദ്ധം (എഡിറ്റോറിയല്‍)
ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം കൂടുതൽ നീണ്ടു നിൽക്കുക മാത്രമല്ല, അതിന്റെ വ്യാപ്തി വികസിക്കുകയും അതുമൂലമുണ്ടായ ബുദ്ധിമുട്ടുകൾ വർദ്ധിക്കുകയും ചെയ്യുകയാണ്. എല്ലാ ദിവസവും പുതിയൊരു പ്രതിസന്ധിയാണ് ഉയർന്നു വരുന്നത്. എന്നാല്‍, ഉടനടി പരിഹാരങ്ങളൊന്നും കാണുന്നുമില്ല. മുമ്പൊരിക്കലും അനുഭവിക്കാത്ത തരത്തിലുള്ള ആക്രമണമാണ് ഈ യുദ്ധത്തില്‍ നടക്കുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്. അമേരിക്കയും ഇസ്രായേലും സൈനിക താവളങ്ങൾ മാത്രമല്ല, ഇറാനിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ച് തകര്‍ത്തു. ഇതിന് മറുപടിയായി, ഇറാനാകട്ടേ ഇസ്രായേലിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് തകര്‍ക്കുന്നു. ഈ നടപടി മേഖലയിലുടനീളം മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇറാന്റെ വൈദ്യുത നിലയങ്ങൾ നശിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തുന്നത് ആശ്ചര്യകരമാണ്. ആരും അദ്ദേഹത്തെ ചോദ്യം ചെയ്യുന്നില്ല. ഒരു പരിഷ്കൃത സമൂഹത്തിൽ അത്തരം ഭീഷണികളോ ആക്രമണങ്ങളോ അനുവദിക്കാമോ? മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കിടയിൽ, അമേരിക്കയും ഇസ്രായേലും ടെഹ്റാനിലെ സയൻസ്…
ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ തന്ത്രത്തിന് തിരിച്ചടി; ഇറാനും ഒമാനും പുതിയ പ്രോട്ടോക്കോള്‍ തയ്യാറാക്കുന്നു; സൗഹൃദ രാജ്യങ്ങള്‍ക്ക് ആശ്വാസം
ഇറാനും ഒമാനും സംയുക്തമായി ഹോർമുസ് കടലിടുക്കിനായി ഒരു പുതിയ പ്രോട്ടോക്കോൾ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഈ പാത തുറന്നുകൊടുക്കാൻ സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്. ദോഹ (ഖത്തര്‍): ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നേക്കുമെന്ന് ഇറാൻ സൂചന നൽകി. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഭൂരിഭാഗവും കടന്നുപോകുന്നത് ഈ വഴിയിലൂടെയാണ്. ചില സൗഹൃദ രാജ്യങ്ങൾക്കായി കടലിടുക്ക് തുറന്നുകൊടുക്കുമെന്ന് ഇറാൻ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ, ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ അവര്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഒമാനുമായി സഹകരിച്ച് ഒരു പുതിയ സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കപ്പലുകളുടെ ചലനത്തെ നിയന്ത്രിക്കും. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ നിരീക്ഷിക്കുന്നതിനായി ഇറാൻ നിലവിൽ ഒരു കരട് പ്രോട്ടോക്കോളിന് അന്തിമരൂപം നൽകിക്കൊണ്ടിരിക്കുകയാണെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു. ആഭ്യന്തര അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ, ഒമാനുമായി ഔപചാരിക ചർച്ചകൾ ആരംഭിക്കും. അതിനുശേഷം, സംവിധാനം നടപ്പിലാക്കാൻ കഴിയുമെന്നും…
ഇറാനുമായുള്ള യുദ്ധത്തിനിടയിൽ യു എസ് സൈനിക മേധാവിക്ക് “നിർബന്ധിത വിരമിക്കൽ”
ഇറാൻ-യുഎസ് സംഘർഷത്തിനിടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. വാഷിംഗ്ടണ്‍: യുഎസും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടയില്‍, പെന്റഗണില്‍ വന്‍ അഴിച്ചുപണി. വെള്ളിയാഴ്ച, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനോട് രാജി വെയ്ക്കുകയോ ഉടൻ വിരമിക്കാനോ ആവശ്യപ്പെട്ടു. ഈ തീരുമാനം പെന്റഗൺ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ദേശീയ സുരക്ഷാ അജണ്ട നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പ്പായിട്ടാണ് ഈ നടപടിയെ കാണുന്നത്. അധികാരമേറ്റതിനുശേഷം പീറ്റ് ഹെഗ്സെത്ത് വകുപ്പ് നവീകരിക്കുന്നതിന് ദ്രുത നടപടികൾ സ്വീകരിച്ചു. ഹെഗ്സെത്ത് പുറത്താക്കിയ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ പട്ടികയിൽ ജനറൽ റാണ്ടി ജോർജ് ഇപ്പോൾ ചേർന്നു. കഴിഞ്ഞ വർഷം ഒരു ഡസനിലധികം ജനറൽമാരെയും അഡ്മിറൽമാരെയും അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തതിരുന്നു. ഫെബ്രുവരിയിൽ റാണ്ടി…
യുഎസ് എഫ്-15 യുദ്ധവിമാനം തകര്‍ത്ത് പൈലറ്റിനെ ജീവനോടെ പിടികൂടിയെന്ന് ഇറാന്റെ ഐആർജിസി
ദോഹ (ഖത്തര്‍): യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ത്ത് പൈലറ്റിനെ ജീവനോടെ പിടികൂടിയതായി ഇറാന്റെ ഐആര്‍ജിസി അറിയിച്ചതായി ഇറാന് വാർത്താ ഏജൻസിയായ തസ്നിം റിപ്പോര്‍ട്ട് ചെയ്തു. വിമാനം തകർന്നുവീണതിനുശേഷം, പൈലറ്റിനെ രക്ഷിക്കാൻ നിരവധി യുഎസ് ഹെലികോപ്റ്ററുകൾ ഇറാനില്‍ എത്തിയെങ്കിലും, ഒരു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ഇറാനിയൻ സൈന്യം വെടിവച്ചിട്ടതായി ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. വിമാനം തകർന്നതിനെ തുടർന്ന് പൈലറ്റ് പുറത്തേക്ക് ചാടി ഇറാനിയൻ പ്രദേശത്തേക്ക് പ്രവേശിച്ചതായി ഇറാനിലെ കോഹ്ഗിലുയെ, ബോയർ-അഹ്മദ് പ്രവിശ്യകളിലെ തസ്നിം വാർത്താ ഏജൻസി ലേഖകൻ റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റിനെ രക്ഷപ്പെടുത്തി പ്രദേശത്ത് നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കാൻ യുഎസ് സൈന്യം ശ്രമിച്ചതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് ഇറാനിയൻ സൈന്യം അദ്ദേഹത്തെ പിടികൂടിയെന്നാണ്. പൈലറ്റിനെ കണ്ടെത്തുന്നതിനായി യുഎസ് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഹെർക്കുലീസ് സി -130 വിമാനവും ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും വിജയിച്ചില്ല.…
പേറ്റന്റ് ചെയ്ത മരുന്നുകളുടെ ഇറക്കുമതിക്ക് ഡൊണാൾഡ് ട്രംപ് 100% തീരുവ ചുമത്തി
പേറ്റന്റ് ചെയ്ത മരുന്നുകൾക്ക് 100% തീരുവ ചുമത്താനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനം യുഎസ് ഉൽപ്പാദനം വർദ്ധിപ്പിക്കാനും വിദേശ ആശ്രിതത്വം കുറയ്ക്കാനും ലക്ഷ്യമിടുന്നു. ജനറിക് മരുന്നുകൾ ഒഴിവാക്കിയതിൽ ഇന്ത്യ നിലവിൽ ആശ്വാസത്തിലാണെങ്കിലും ഭാവിയിൽ നിയന്ത്രണങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് സ്വാധീനം ചെലുത്തും. വാഷിംഗ്ടണ്‍: പേറ്റന്റ് ചെയ്ത മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം തീരുവ ചുമത്താനുള്ള സുപ്രധാന തീരുമാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൈക്കൊണ്ടു. ഈ തീരുമാനത്തിന്റെ പ്രാഥമിക ലക്ഷ്യം അമേരിക്കൻ ഔഷധ കമ്പനികളെ രാജ്യത്തിനുള്ളിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണെന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, ജനറിക് മരുന്നുകൾ നിലവിൽ ഈ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ നീക്കം ആഗോള ഔഷധ വിപണിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ആഭ്യന്തര വ്യവസായത്തെ ശക്തിപ്പെടുത്തുകയും വിതരണ ശൃംഖല കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് ഈ നയത്തിന് പിന്നിലെ തന്ത്രമെന്ന്…
43 വർഷത്തെ ജയിൽവാസം; ഒടുവിൽ സുബ്രഹ്മണ്യത്തിന് അമേരിക്കയിൽ തുടരാം
കാലിഫോർണിയ:കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 43 വർഷം അമേരിക്കയിൽ ജയിൽവാസം അനുഭവിച്ച ഇന്ത്യൻ വംശജൻ സുബ്രഹ്മണ്യം ‘സുബു’ വേദത്തിന് (64) ആശ്വാസവിധി. ഇദ്ദേഹത്തെ നാടുകടത്തേണ്ടതില്ലെന്നും അമേരിക്കയിൽ തന്നെ തുടരാമെന്നും വ്യാഴാഴ്ച ഒരു ഇമിഗ്രേഷൻ ജഡ്ജി വിധിച്ചതായി സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്യുന്നു. തെളിവുകൾ മറച്ചുവെച്ചാണ് 1983-ൽ വേദത്തെ ശിക്ഷിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ കൊലപാതകക്കുറ്റം കോടതി റദ്ദാക്കിയിരുന്നു. കൊലപാതകക്കേസിൽ മോചിതനായെങ്കിലും, 1983-ലെ ഒരു ലഹരിമരുന്ന് കേസ് (LSD) മുൻനിർത്തി ഇമിഗ്രേഷൻ വിഭാഗം (ICE) അദ്ദേഹത്തെ നാടുകടത്താൻ ശ്രമിച്ചു. ജയിലിൽ കഴിഞ്ഞ കാലയളവിൽ വേദം നടത്തിയ സാമൂഹിക സേവനങ്ങളും ഉന്നത വിദ്യാഭ്യാസ നേട്ടങ്ങളും കണക്കിലെടുത്താണ് ജഡ്ജി അനുകൂല വിധി പുറപ്പെടുവിച്ചത്. യുവാവായിരുന്നപ്പോൾ ചെയ്ത തെറ്റുകൾക്ക് 43 വർഷത്തെ ജയിൽവാസം വലിയ വിലയാണെന്ന് കോടതി നിരീക്ഷിച്ചു.
ബർത്ത് ടൂറിസത്തെക്കുറിച്ചുള്ള വാദം കേള്‍ക്കാന്‍ ട്രംപ് കോടതിയിലെത്തി
വാഷിങ്ടൺ: അമേരിക്കയിൽ ജനിക്കുന്ന ഏതൊരു കുട്ടിക്കും പൗരത്വം അനുവദിക്കുന്ന ജന്മാവകാശ പൗരത്വ നിയമം റദ്ദാക്കാനുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിനെതിരായ ഹർജികളിൽ യുഎസ് സുപ്രീം കോടതി വാദം കേട്ട് തുടങ്ങിയിരിക്കുകയാണ്. വാദം കേൾക്കലിൻ്റെ ആദ്യ ദിവസമായ ഏപ്രിൽ ഒന്നിന് പ്രസിഡൻ്റും ട്രംപും കോടതി മുറിയിൽ എത്തിയത് ചരിത്ര സംഭവമായി മാറി. അമേരിക്കൻ ചരിത്രത്തിൽ മേൽ കോടതിയിൽ വാദം കേൾക്കാനെത്തുന്ന ആദ്യ പ്രസിഡൻ്റാണ് ട്രംപ്. കോടതിമുറിയിലെ മുൻനിരയിൽ ഒരുമണിക്കൂറോളം തുടർന്ന ട്രംപ് സർക്കാർ വാദങ്ങൾ കേട്ടു. ട്രംപ് അധികാരമേറ്റ ആദ്യ ദിവസം തന്നെ ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിൻ്റെ നിയമസാധുത ആണ് കോടതി പരിശോധിക്കുന്നത്. അമേരിക്കയിൽ അനധികൃതമായി താമസിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കുന്നതിന് തടയിടാനാണ് ട്രംപിൻ്റെ ലക്ഷ്യം. അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്ന ജന്മാവകാശ പൗരത്വ നിയമം എന്ന ദശാബ്ദങ്ങൾ പഴക്കമുള്ള നിയമം അവസാനിപ്പിക്കണമെന്ന ശക്തമായ…
