ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ വാർഷിക പൊതുയോഗം നടത്തി

ഗാർലൻഡ്, ടെക്സസ്: ഡാളസിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ (ICEC) 2025 വർഷത്തെ വാർഷിക പൊതുയോഗം മാർച്ച് 28, ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ഗാർലൻഡിലെ സെന്ററിൽ വെച്ച് നടന്നു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തു.പ്രസിഡന്റ് മാത്യു നൈനാൻ  അധ്യക്ഷത വഹിച്ചു സെക്രട്ടറി തോമസ് ഈശോ റിപോർട്ടും ട്രഷറർ നെബു കുരിയാക്കോസ്  ഓഡിറ്റ് ചെയ്ത വാർഷിക കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ സെന്ററിന്റെ പ്രവർത്തനങ്ങൾ അംഗങ്ങൾ വിലയിരുത്തി. 2026 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ ബജറ്റ് നിർദ്ദേശം പൊതുയോഗം ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. ഐ.സി.ഇ.സി , കേരള അസോസിയേഷൻ ഓഫ് ഡാളസ്  എന്നിവ സംയുക്തമായി നടത്തുന്ന 2026-ലെ പരിപാടികളുടെ കലണ്ടർ യോഗത്തിൽ പ്രകാശനം ചെയ്തു. സെന്ററിലെ നിരവധി ലൈഫ് മെമ്പർമാർ യോഗത്തിൽ സംബന്ധിച്ചു.…

പുൽക്കൊടിയുടെ ദുഃഖം (കവിത): അബ്ദുൾ പുന്നയൂർക്കുളം

വാടിക്കിടക്കുന്നു പുൽക്കൊടികൾ നിമ്‌നോന്നതമാം ധരണിയിൽ… സ്വാസ്ഥ്യവുമാനന്ദവും നടനമാടിയിരുന്ന സൗധങ്ങൾ, ഇന്നെവിടെയും ഇഷ്ടികക്കൂനകൾ..! ധരയിലെങ്ങും പ്രിയരുടെ വിലാപം… കാളമേഘങ്ങൾ മാരിവർഷിക്കാൻ മടിച്ച്, ഊഴിയിലെ ദൗർഭാഗ്യരെ നോക്കിച്ചിരിക്കുന്നു പുതുനാമ്പുകൾ കിളിർക്കാതിരിക്കാനെന്നപോൽ! പുൽപ്പരപ്പെങ്ങും കേഴുന്നു അല്പം ദാഹജലത്തിനായ്- വിധ്വംസകർ വംശവെറിയാൽ വെട്ടിവീഴ്ത്തിയ മർത്ത്യരക്തം കഴുകിക്കളയാനുമായ്! തമസ്സിനെ കീറിമുറിച്ചുവരും ഉഷസ്സിൻകതിരൊളി കാണ്മാൻ… മനസ്സിൽ ദുന്ദുഭികൊട്ടുo സ്നേഹസുദിനമാസ്വദിക്കാൻ… പൈതലിൻ പുഞ്ചിരി ഒരുനാൾ നുകരാനായ് ആശ്വാസനിശ്വാസത്തിൻ കുളിർതെന്നനിലായ്….

കേരള ലിറ്റററി സൊസൈറ്റി, ഡാളസ് പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

ഡാളസ്: അമേരിക്കയിൽ സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992 ൽ ഡാളസിൽ ആരംഭിച്ച എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. സൊസൈറ്റിയുടെ സ്ഥാപക പ്രസിഡൻ്റായ മലയാള കവി മനയിൽ ജേക്കബ് 2021 ൽ നമ്മെ വിട്ടുപിരിഞ്ഞു. 2022 മുതൽ എല്ലാ വർഷവും അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം മികച്ച കവിതയ്ക്ക് അവാർഡ് നൽകി വരുന്നു. 2024 ല്‍ നമ്മെ വിട്ടുപിരിഞ്ഞ കെ.എൽ. എസിൻ്റെ സ്ഥാപക നേതാവും സാഹിത്യകാരനുമായ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള കഥാ പുരസ്‌കാരവും കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കി വരുന്നു. ഇന്ത്യയ്‌ക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുകാര്‍ക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. രചനകള്‍ മൗലികമായിരിക്കണം. പുസ്തക രൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്‍, സോഷ്യല്‍…

കേരള തെരഞ്ഞെടുപ്പ് ഫലം യു ഡി എഫ് നു നേരിയ മുൻ‌തൂക്കം; പക്ഷെ ബിജെപിയുടെ പിന്തുണയോടുകൂടി എൽ ഡി എഫ് കേരളം ഭരിക്കുവാൻ സാധ്യത: എ.എം.ഡബ്ല്യൂ.എ അഭിപ്രായ സർവ്വേ

ഡാളസ്: പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേൻ ആയിരത്തോളം പ്രവാസി മലയാളികളുടെ ഇടയിൽ നിന്നും കേരളം ആരു ഭരിക്കും??എന്ന വിഷയത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിൽ പല രാഷ്രീയ നിരീക്ഷകരുടെയും പ്രവചനത്തിനു വിവരീതമായുള്ള വിധിതീർപ്പ് ആണ് ലഭിച്ചത്. പ്രതീക്ഷിക്കാവുന്ന സീറ്റുകളുടെ എണ്ണം: യു ഡി എഫ് മുന്നണി -60 മുതൽ 68 എൽ ഡി എഫ് മുന്നണി — 55 മുതൽ 67 ബി ജെ പി സഖ്യം– 3 മുതൽ 7 സീറ്റ് വരെ സ്വതന്ത്രര്‍ — 0 140 അസംബ്ലി സീറ്റുകൾ ഉള്ള കേരളാ നിയമസഭയിൽ 70 സീറ്റിനു മേൽ നേടി ഇരു മുന്നണികൾക്കും ഭരണ പക്ഷത്തു എത്തുവാൻ ഭൂരിപക്ഷം കിട്ടില്ല എന്നാണ് സർവേയിൽ നിന്നും മനസ്സിലാക്കുവാൻ കഴിയുന്നത്. 100 സീറ്റുകൾ നേടുമെന്ന് അമിത വിശ്വാസത്തിൽ കഴിയുന്ന യു ഡി…

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ നിരവധി ഇമെയിലുകളും വ്യക്തിഗത ഫോട്ടോകളും ഹാക്കര്‍മാര്‍ ചോര്‍ത്തി

കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിൽ ഹാക്ക് ചെയ്തതിനെ തുടർന്ന് 300-ലധികം ഇമെയിലുകളും ഫോട്ടോകളും ചോർന്നതായി റിപ്പോർട്ട്. ഇത് സൈബർ സുരക്ഷയെയും ചാരവൃത്തിയെയും കുറിച്ചുള്ള പുതിയ ആശങ്കകൾ ഉയർത്തുന്നു. വാഷിംഗ്ടണ്‍: എഫ് ബി ഐ ഡയറക്ടര്‍ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാർത്ത അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഇറാനുമായി ബന്ധമുള്ള ഹാക്കർമാർ അദ്ദേഹത്തിന്റെ ജിമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്ത് നിരവധി ഇമെയിലുകളും വ്യക്തിഗത ഫോട്ടോകളും ഓൺലൈനിൽ ചോർത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഹൻഡാല ഹാക്ക് ടീം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വിജയകരമായി ഹാക്ക് ചെയ്യപ്പെട്ടവരിൽ പട്ടേലും ഉണ്ടെന്ന് അവർ അവകാശപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം, 300-ലധികം ഇമെയിലുകളുടെ ഒരു സാമ്പിൾ ഹാക്കർമാർ പുറത്തുവിട്ടിട്ടുണ്ട്. ഈ ഇമെയിലുകൾ 2010 നും 2019 നും ഇടയിലുള്ളതാണെന്ന് പറയപ്പെടുന്നു. അവയിൽ വ്യക്തിപരവും…

എസ്.എന്‍.എം.സി വാഷിംഗ്ടൺ ഡി.സി: യുവജനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷ്യ ശേഖരണ പ്രവർത്തനം ശ്രദ്ധേയമായി

വാഷിംഗ്ടൺ ഡി.സിയിലെ  ശ്രീനാരായണ മിഷൻ സെന്റർ (SNMC)യുടെ ആഭിമുഖ്യത്തിൽ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭക്ഷ്യ ശേഖരണ പ്രവർത്തനം കഴിഞ്ഞ വാരാന്ത്യത്തിൽ വിജയകരമായി  പൂർത്തിയായി. കഴിഞ്ഞ നാല് ആഴ്ചകളായി സംഘടനയിലെ കുടുംബങ്ങൾ സഹകരിച്ച് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ, വോളണ്ടിയർമാരുടെ സംഘം വെർജീനിയയിലെ ഡല്ലസ് ടൗൺ സെന്റ്ററിലെ  “അന്നസുധ” (Anna Sudha) കമ്മ്യൂണിറ്റി കിച്ചനിൽ എത്തിച്ചു. വോളണ്ടിയർമാരുടെ സമർപ്പിത സേവനത്തിലൂടെ പ്രവർത്തിക്കുന്ന അന്നസുധ, അഭയകേന്ദ്രങ്ങളിലൂടെയും തുറന്ന പാന്ട്രി പദ്ധതിയിലൂടെയും ഓരോ മാസവും ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന ഒരു മഹത്തായ സംരംഭമാണ്. ഈ സേവന പ്രവർത്തനത്തിന് എസ്.എന്‍.എം.സി കുടുംബങ്ങളുടെ സംഭാവന വലിയ പിന്തുണയായി. ഈ ഭക്ഷ്യ ശേഖരണ പ്രവർത്തനം ഒരു മഹത്തായ കാരണത്തിനായി മാത്രമല്ല, യുവജനങ്ങളിൽ സേവന മനോഭാവവും സഹാനുഭൂതിയും വളർത്തുന്നതിനും സഹായകമായി.  സമൂഹത്തിന് തിരികെ നൽകുന്ന മനോഭാവം വളർത്തുക എന്നത് എസ്.എന്‍.എം.സിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണെന്നും ഈ…

പാക്കിസ്താനിൽ ഇപ്പോഴും തീവ്രവാദ ശൃംഖലകൾ സജീവമാണെന്ന് യു എസ് കോൺഗ്രഷണൽ റിസർച്ച് സർവീസ്

ഭീകര സംഘടനകൾക്ക് പാക്കിസ്താൻ ഇപ്പോഴും സുരക്ഷിത താവളമാണെന്ന് യുഎസ് റിപ്പോർട്ടില്‍ വെളിപ്പെടുത്തി. ഇന്ത്യയെയും കശ്മീരിനെയും ലക്ഷ്യം വച്ചുള്ള നിരവധി പ്രധാന ഗ്രൂപ്പുകൾ അവിടെ സജീവമാണ്, ഇത് സുരക്ഷാ ആശങ്കകൾ ഉയർത്തുന്നു. വാഷിംഗ്ടണ്‍: കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ സമീപകാല റിപ്പോർട്ട് പാക്കിസ്താനെക്കുറിച്ച് വീണ്ടും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയെ, പ്രത്യേകിച്ച് ജമ്മു കശ്മീരിനെ ലക്ഷ്യമിടുന്ന നിരവധി തീവ്രവാദ സംഘടനകൾക്ക് പാക്കിസ്താൻ ഇപ്പോഴും ഒരു സ്വർഗ്ഗമാണ്. മാർച്ച് 25 ന് പുറത്തിറങ്ങിയ റിപ്പോർട്ടിൽ ഏകദേശം 15 തീവ്രവാദ സംഘടനകളെ പട്ടികപ്പെടുത്തിയിട്ടുണ്ട്, അവയിൽ പലതും ഇതിനകം തന്നെ അമേരിക്ക വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ, ഹർക്കത്ത്-ഉൽ-ജിഹാദ് ഇസ്ലാമി, ഹർക്കത്ത്-ഉൽ-മുജാഹിദീൻ എന്നിവ റിപ്പോർട്ടിൽ പേരുള്ള സംഘടനകളാണ്. ഈ സംഘടനകളുടെയെല്ലാം പ്രാഥമിക ലക്ഷ്യങ്ങൾ ഇന്ത്യയും കശ്മീർ മേഖലയുമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. ഈ ഗ്രൂപ്പുകൾ പാക്കിസ്താൻ മണ്ണിൽ നിന്ന്…

“നരകത്തിലേക്ക് സ്വാഗതം”: ഇറാനിയൻ പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ്

കര ആക്രമണത്തിന് സാധ്യതയുള്ള സാഹചര്യത്തിൽ പ്രതികരിക്കാൻ ഇറാൻ തയ്യാറാണെന്ന് സൂചിപ്പിച്ചുകൊണ്ട്, യുഎസ് കരയിൽ നടപടി സ്വീകരിച്ചാൽ, യെമനിലെ സഖ്യകക്ഷികളായ ഹൂത്തി വിമതരെ സജീവമാക്കുമെന്ന് ഇറാൻ  പറയുന്നു. ദോഹ (ഖത്തര്‍): മധ്യപൂർവദേശത്ത് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ഇറാനിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ടെഹ്‌റാൻ ടൈംസ് അതിന്റെ ഒന്നാം പേജിൽ അമേരിക്കയ്ക്ക് ശക്തമായ സന്ദേശം നൽകി. “നരകത്തിലേക്ക് സ്വാഗതം” എന്ന തലക്കെട്ടോടെയാണ് പത്രം തുറന്ന ഭീഷണി മുഴക്കിയിരിക്കുന്നത്. ഇറാനിയൻ മണ്ണിൽ ഏതെങ്കിലും അമേരിക്കൻ സൈനികൻ കാലുകുത്തിയാൽ, അയാൾ ഒരു ശവപ്പെട്ടിയിലായിരിക്കും തിരിച്ചുപോകുക എന്ന് പത്രം എഴുതി. ഈ പ്രസ്താവന ഇരു രാജ്യങ്ങൾക്കുമിടയിൽ ഇതിനകം നിലനിൽക്കുന്ന സംഘർഷം കൂടുതൽ വഷളാക്കി. മിഡിൽ ഈസ്റ്റിലേക്ക് ഏകദേശം 10,000 സൈനികരെ കൂടി അയക്കുന്നതിനെക്കുറിച്ച് യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ് ആലോചിക്കുന്നുണ്ടെന്ന് യുഎസ് മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. മേഖലയിലെ സൈനിക ഓപ്ഷനുകൾ ശക്തിപ്പെടുത്തുക എന്നതാണ് ഈ…

ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്വല തുടക്കം

ഹണ്ടിംഗ്ടൺ വാലി (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത്  കോൺഫറൻസ് രജിസ്ട്രേഷന്   ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് ഓർത്തഡോക്സ്  ദേവാലയത്തിൽ ഉജ്വല തുടക്കം. കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി  റിംഗിൾ ബിജു, അകില സണ്ണി, ജെയ്‌സി ജോൺ, ബിസ്മി വർഗീസ് എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം  ദേവാലയത്തിൽ സന്ദർശനം നടത്തി. ഇടവക വികാരി വെരി റവ. സി.ജെ ജോൺസൺ കോറെപ്പിസ്കോപ്പയും ഇടവക കമ്മിറ്റിയും  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. വെരി റവ. സി.ജെ ജോൺസൺ കോറെപ്പിസ്കോപ്പ കോൺഫറൻസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും  കോൺഫറൻസിനു വേണ്ടിയുള്ള  ടീമിന്റെ സമർപ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ എല്ലാ ഇടവക അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ്   കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് .…

വിശുദ്ധ വാരത്തിൻ്റെ പ്രസക്തിയും ചില ചിന്തകളും ! (ലേഖനം): ഫിലിപ്പ് മാരേട്ട്

കുരിശുമരണത്തിനു മുമ്പുള്ള യേശുവിൻ്റെ ജീവിതത്തിലെ അവസാനത്തെ സംഭവങ്ങളുടെ സ്മരണയാണ് വിശുദ്ധവാരം, പ്രത്യേകിച്ചും വിശുദ്ധവാരം എന്നത് ഓശാന ഞായർ മുതൽ ഉയിർപ്പ് വരെ ഉള്ള ദിനങ്ങൾ കൊണ്ട് അവസാനിക്കുന്ന ദൈവപുത്രനായ യേശുവിൻ്റെ പുനരുത്ഥാനത്തിനു മുമ്പുള്ള ആഴ്‌ചയിലെ പ്രവർത്തനങ്ങളുടെ വാർഷിക സ്മരണയാണ്. അതുപോലെതന്നെ നമ്മൾ വളരെ വേദനയോടെയും, സങ്കടങ്ങളോടെയും കടന്നുപോകാൻ ആഗ്രഹിക്കുന്ന ഒരു ആഴ്ചകൂടിയാണിത്. പ്രത്യേകിച്ചും എല്ലാ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഴ്ചയായിട്ടാണ് ഈ വിശുദ്ധവാരത്തെ കാണുന്നത്. അതുപോലെ നമ്മൾ ഈ വിശുദ്ധ വാരത്തെ യേശുക്രിസ്തുവിൻ്റെ അഭിനിവേശം, മരണം, പുനരുത്ഥാനം എന്നിവയെകൂടി ഓർക്കുന്നതിനാൽ എല്ലാ ക്രിസ്ത്യാനികൾക്കും ഇത് ഒരു പുതിയ ജീവിതത്തിൻ്റെയും, ശാന്തമായ പ്രതീക്ഷയുടെയും ആഘോഷം കൂടിയാണ്. അതുകൊണ്ട് യേശു നമ്മെ സ്നേഹിച്ചതുപോലെ മറ്റുള്ളവരെ നമ്മൾ സ്നേഹിക്കാനും, അവൻ നമുക്ക് നൽകുന്ന ക്ഷമയെക്കുറിച്ച് ചിന്തിക്കാനും വിശുദ്ധവാരത്തെ നമുക്ക് ഉപയോഗിക്കാം. ക്രിസ്തുമതത്തിലെ ഏറ്റവും പവിത്രമായ സമയമാണ് വിശുദ്ധവാരം, ഈ നാളുകൾ, കുരിശുമരണവും,…