ഒ.വി. വിജയന് ആദരമായി ബർഫി ആപ്പിന്റെ പുതിയ മലയാളം ഫോണ്ട് ‘തസ്രാക്ക്’

കോഴിക്കോട്: മലയാള സാഹിത്യത്തിലെ ഇതിഹാസ കൃതിയായ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനും രചയിതാവ് ഒ.വി. വിജയനും ആദരമർപ്പിച്ച് ബർഫി ആപ്പ് തങ്ങളുടെ ഏറ്റവും പുതിയ മലയാളം ഫോണ്ട് പുറത്തിറക്കി. നോവലിന്റെ പശ്ചാത്തലമായ പാലക്കാടൻ ഗ്രാമത്തിന്റെ പേരിൽ രൂപകൽപ്പന ചെയ്ത ‘തസ്രാക്ക്’ എന്ന ഫോണ്ടിന്റെ ഔദ്യോഗിക പ്രകാശനം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (KLF) വേദിയിൽ വെച്ചാണ് നടന്നത്. പ്രശസ്ത കാലിഗ്രഫി ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി, പ്രമുഖ ബ്രാൻഡ് കമ്മ്യൂണിക്കേഷൻ വിദഗ്ധൻ ഫേവർ ഫ്രാൻസിസ്, പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജമാൽ കൊച്ചാങ്ങാടി എന്നിവർ ചേർന്നാണ് ‘തസ്രാക്ക്’ ഫോണ്ട് പ്രകാശനം ചെയ്തത്. ചടങ്ങിൽ സാംസ്കാരിക-സാഹിത്യ രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. എഴുത്തുകാർക്കും സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്കും അവരുടെ ചിന്തകളും ആശയങ്ങളും ഡിജിറ്റൽ ഇടങ്ങളിൽ മനോഹരമായി ആവിഷ്കരിക്കാൻ സഹായിക്കുന്ന രീതിയിലാണ് ‘തസ്രാക്ക്’ ഫോണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആകർഷകമായ പോസ്റ്ററുകൾ ഡിസൈൻ…

ആന്തരിക രൂപാന്തരമായിരിക്കണം ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം: ഡോ. സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ

തിരുവല്ല: ആന്തരിക രൂപാന്തരമായിരിക്കണം ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനമെന്ന് ഡോ. സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. സെന്റ് മേരീസ് ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് തോട്ടഭാഗം ഇടവകയിൽ വൈദീക ദിനത്തില്‍ നടന്ന ആരാധനയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ.സാമുവല്‍ തിയോഫിലോസ് മെത്രാപ്പോലീത്ത. പ്രാർത്ഥന ജീവിതവും വിശ്വാസവും അനുകമ്പയും ഉള്ളവരായി വിശ്വാസികൾ മാറണമെന്നും, വീണ്ടും ജനനത്തിന്റെ പുതുക്കം ഓരോ ദിവസവും ജീവിതത്തിൽ വർദ്ധിച്ചു വരണമെന്നും, ആത്മീയ ഫലങ്ങൾ പുറപ്പെടുവിച്ച് ദൈവരാജ്യത്തിന്റെ വളർച്ചയ്ക്ക് വിശ്വാസസമൂഹം നിലകൊള്ളണമെന്നും മെത്രാപ്പോലീത്താ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുർബാനയ്ക്ക് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ സഹകാർമ്മികത്വം വഹിച്ചു. വൈദികർ ദേശത്തിന്റെ പ്രകാശ ഗോപുരമായി മാറണമെന്നും വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ജീവിതത്തിനിടയിൽ ഇടവകയിലെ കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിക്കുവരായ വൈദീകർ സഭയുടെ ശക്തിയാണെന്നും അഭിവന്ദ്യ മാത്യുസ്…

അന്തരിച്ച വി എസ് അച്യുതാനന്ദനും, മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മ അവാര്‍ഡുകള്‍

ന്യൂഡൽഹി: 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ അവാർഡുകൾ കേരളത്തിന് അഭിമാനമായി. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മുൻ സുപ്രീം കോടതി ജസ്റ്റിസ് കെ.ടി. തോമസിനും രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ ലഭിച്ചു. വി.എസിന് മരണാനന്തരം പത്മ വിഭൂഷൺ നൽകും. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ നൽകി ആദരിച്ചു. വിവിധ മേഖലകളിലെ സമാനതകളില്ലാത്ത സംഭാവനകൾക്കാണ് രാജ്യം ഈ പ്രമുഖ വ്യക്തികളെ ആദരിക്കുന്നത്. ആലപ്പുഴ സ്വദേശിയായ എം.എസ്. ദേവകിയമ്മയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. പ്രശസ്തിയുടെ ലോകത്തിന് പുറത്ത് നിശബ്ദ സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കുന്നതിനായി അവതരിപ്പിച്ച ‘അൺസംഗ്ഡ് ഹീറോസ്’ വിഭാഗത്തിലാണ് ദേവകിയമ്മയെ ഉൾപ്പെടുത്തിയത്. കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ വേട്ടയാടിയതിന് നേതൃത്വം നൽകിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ, കെ. വിജയകുമാർ എന്നിവർക്കും പത്മശ്രീ…

ഒരു മാസക്കാലം നീണ്ടു നിന്ന വടക്കാങ്ങര പ്രീമിയർ ലീഗിൽ ടൗൺ ടീം വടക്കാങ്ങര ജേതാക്കളായി

വടക്കാങ്ങര : ലെജന്റ്സ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച മൈക്രോ കമ്പ്യൂട്ടർസ് സമ്മാനിച്ച വിന്നേഴ്സ് ട്രോഫിക്കും മക്കരപ്പറമ്പ സർവീസ് സഹകരണ ബാങ്ക് സമ്മാനിച്ച വിന്നേഴ്സ് പ്രൈസ് മണിക്കും ഗ്രീൻ സോളാർ സമ്മാനിച്ച റണ്ണേഴ്സ് ട്രോഫിക്കും ലോക്ക് ഹൗസ് സമ്മാനിച്ച റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി വടക്കാങ്ങര പ്രീമിയർ ലീഗ് (വി.പി.എൽ) സീസൺ 3 ടൗൺ ടീം വടക്കാങ്ങര വിന്നേഴ്സും, ജയ്യിദ് ട്രാവൽസ് സ്പോൺസർ ചെയ്ത എഫ്.സി പാറപ്പുറം റണ്ണേഴ്സും ആയി. ഫൈനൽ മത്സരത്തിന് ശേഷം പ്രദേശത്തെ വിവിധ മത്സരങ്ങളിൽ ജേതാക്കളായവരെ ആദരിച്ചു. ആറാം‌ വാർഡിൽ സമഗ്ര വികസനം കാഴ്ച വെച്ച വാർഡ് മെമ്പർ ഹബീബുള്ള പട്ടക്കലിനെ സ്നേഹോപഹാരം നൽകി ആദരിച്ചു. കളിക്കളം അനുവദിച്ചു തന്ന ടാലന്റ് പബ്ലിക് സ്‌കൂളിന് സ്നേഹോപഹാരം കൈമാറി, ക്ലബ്ബിലേക്ക് വെൽഫെയർ പാർട്ടി നൽകിയ ടിവിയുടെ കൈമാറ്റവും നടന്നു. ഒരു മാസം നീണ്ടു നിന്ന…

രക്തസാക്ഷി ഫണ്ടിലടക്കം കോടികളുടെ അഴിമതിയില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ സംഘര്‍ഷം ശക്തമായി

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിലടക്കം കോടികളുടെ അഴിമതി നടത്തിയെന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പയ്യന്നൂർ സംഘർഷ മേഖലയായി. നഗരത്തിൽ സിപിഎം, കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ആരോപണവിധേയനായ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ കോൺഗ്രസ് പ്രകടനത്തിന് നേരെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പയ്യന്നൂർ സെൻട്രൽ ബസാറിലാണ് ആക്രമണം ഉണ്ടായത്. പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം സെൻട്രൽ ബസാറിലെത്തിയപ്പോൾ ആയുധങ്ങളുമായെത്തിയ 25 ഓളം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. നിലത്തുവീണ പലരെയും മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തതായി…

അധികാര രാഷ്ട്രീയത്തിലെ സാമുദായിക പ്രാതിനിധ്യം ഭരണഘടനാവകാശം: ഫ്രറ്റേണിറ്റി സാഹോദര്യ സംഗമം

രോഹിത് വെമുലയുടെ പത്താം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചത് എറണാകുളം: അധികാര രാഷ്ട്രീയത്തിൽ വ്യത്യസ്ത സാമൂഹിക ജനവിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടത് ഭരണഘടനാപരമായ അവകാശമാണെന്നും അത്തരം അവകാശ ചോദ്യങ്ങൾ ഉന്നയിക്കുന്നവരുടെ മേൽ വർഗീയ ചാപ്പ ആരോപിക്കുന്നത് വലതുപക്ഷ രാഷ്ട്രീയ അജണ്ടയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ സംഗമം അഭിപ്രായപ്പെട്ടു. രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകത്തിന് പത്ത് വർഷം തികഞ്ഞ സന്ദർഭത്തിലാണ് വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും സാഹോദര്യ സംഗമം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംഘടിപ്പിച്ചത്. സാമൂഹിക നീതി നിഷേധിക്കപ്പെടുന്ന സമുദായങ്ങളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഐക്യം രൂപപ്പെടുത്തണമെന്ന രാഷ്ട്രീയ സന്ദേശമാണ് രോഹിത് വെമുല ജീവിതത്തിലൂടെ കൈമാറിയതെന്നും പ്രസ്തുത രാഷ്ട്രീയ മുന്നേറ്റം നടത്താൻ ശ്രമിക്കുന്നവരെ സ്വത്വവാദം – വർഗീയത എന്നീ ലേബലുകളിലൂടെ അടിച്ചമർത്താനാണ് ഇടത് – വലത് കക്ഷികൾ ശ്രമിക്കുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി സംസ്ഥാന…

ഉജ്ജ്വലമായി കുരുന്നുകളുടെ കലാമേള; മർകസ് ‘കിഡ്‌സ്‌പയർ’ സമാപിച്ചു

കോഴിക്കോട്: കുട്ടികൾക്കായി മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസിന്റെആഭിമുഖ്യത്തിൽ കലാമേള ‘കിഡ്‌സ്‌പയർ’ണ് ഉജ്ജ്വല സമാപ്തി. കുരുന്നുകളിലെ സർഗ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മേളയിൽ പതിനഞ്ച്  സ്കൂളുകളിൽ നിന്നായി 960 വിദ്യാർഥികൾ  മാറ്റുരച്ചു. എട്ട് വേദികളിലായി 50-ഓളം വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക മത്സരങ്ങളാണ് അരങ്ങേറിയത്. എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്‌കൂൾ കാമ്പസിൽ നടന്ന മേള മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ് മുഖ്യാതിഥിയായിരുന്നു. മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് സി എ ഒ റഷീദ് സഖാഫി വിഎം, അക്ബർ ബാദുഷ സഖാഫി, ഷമീം കെ കെ, എം ജി എസ് ഡെപ്യൂട്ടി ഡയറക്ടർ മഹ്‌മൂദ്‌, അകാദമിക് ഡയറക്ടർ മുഹമ്മദ് ഷാഫി പി തുടങ്ങിയവർ സംബന്ധിച്ചു. പ്രീ-പ്രൈമറി തലം മുതൽ കുട്ടികളുടെ കലാപരമായ കഴിവുകളെ ശാസ്ത്രീയമായി…

മലർവാടി മഴവില്ല് ബാല ചിത്രരചന മൽസരം സംഘടിപ്പിച്ചു

മക്കരപ്പറമ്പ് : മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന സംസ്ഥാന ബാല ചിത്രരചന മൽസരം ‘മഴവില്ല്’ മക്കരപ്പറമ്പ് ഏരിയതലം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ നടന്നു. നഴ്സറി തലം മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നാല് കാറ്റഗറികളിലായാണ് മൽസരം നടന്നത്. മികച്ച വിജയം നേടിയവർക്ക് മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, എട്ടാം വാർഡ് നിയുക്ത മെമ്പർ സമീറ തങ്കയത്തിൽ, സ്വാഗതസംഘം മുഖ്യ രക്ഷാധികാരി അനസ് കരുവാട്ടിൽ, മലർവാടി ഏരിയ വനിത കൺവീനർ‌ റിസ് വാന ടീച്ചർ എന്നിവർ ഉപഹാരം നൽകി. പാരന്റിങ് സെഷനിൽ മലർവാടി മലപ്പുറം ജില്ല മുൻ കൺവീനർ കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ രക്ഷിതാക്കളോട് സംവദിച്ചു. മലർവാടി മക്കരപ്പറമ്പ് ഏരിയ രക്ഷാധികാരി പി.പി ഹൈദരലി, ജില്ല കൺവീനർ ശഹീർ വടക്കാങ്ങര, ഹുസൈൻ കാളാവ്, കെ ജാബിർ എന്നിവർ സംസാരിച്ചു.

ബസിനകത്ത് അപമാനിക്കപ്പെട്ട ദീപക് ആത്മഹത്യ ചെയ്ത സംഭവം; ദീപക്കിന്റെ വീഡിയോ ചിത്രീകരിച്ച വ്ലോഗര്‍ ഷിംജിതയുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി, വിധി ചൊവ്വാഴ്ച

കോഴിക്കോട്: ബസിനുള്ളിൽ ദീപക് എന്ന യുവാവ് ലൈംഗികാതിക്രമം കാണിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ വീഡിയോ ചിത്രീകരിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി റിമാൻഡിൽ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും. ജാമ്യാപേക്ഷയിൽ ഇന്ന് വാദം പൂർത്തിയായതിനെ തുടർന്ന് ജനുവരി 27 ന് വിധി പറയുമെന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും, സാക്ഷികളുടെ മൊഴികളും തെളിവുകളും ശേഖരിച്ചു വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അതേസമയം, ദീപക്കിനെക്കുറിച്ച് ഷിംജിതയ്ക്ക് മുൻകൂർ അറിവില്ലെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ നിലപാടിലെ വാദങ്ങൾ കേട്ട ശേഷം, ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഷിംജിത മുസ്തഫ നിലവിൽ…

റാസിഖ് നാരങ്ങോളി പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്

പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി റാസിഖ് നാരങ്ങോളിയെയും ജനറല്‍ സെക്രട്ടറിയായി ബാസിം കൊടപ്പനയെയും തെരഞ്ഞെടുത്തു. സക്കീന അബ്ദുല്ല, ആരിഫ് വടകര, നജ്മല്‍ തുണ്ടിയില്‍ എന്നിവരാണ്‌ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡണ്ടുമാര്‍. ആദില്‍ ഓമശ്ശേരിയെ ട്രഷററായും അംജദ് കൊടുവള്ളി, യാസര്‍ ടി.കെ, നാസര്‍ വേളം, മുഹ്സിന്‍ ഓമശ്ശേരി എന്നിവരെ സെക്രട്ടറിമാരായും തെരഞെടുത്തു. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി മജീദ് ആപ്പറ്റ, ആസിഫ് വള്ളില്‍, ഉമര്‍ മാസ്റ്റര്‍,  സമീറ റഹീം, ഹബീബ് റഹ്മാന്‍, മുജീബ് എം.കെ എന്നിവരെയും തെരഞ്ഞെടുത്തു. ഡോ നവാലത്ത്,  അസ്‌ലം പി.വി, ഫൗസിയ ജൗഹര്‍, ഖയറുന്നിസ സൈനുദ്ദീന്‍, റസാഖ് കാരാട്ട്, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, ഷാഹിദ് ഓമശ്ശേരി, എന്നിവരെ പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള ജില്ലാക്കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു. ജില്ലാ ജനറല്‍ കൗന്‍സിലില്‍ വച്ചാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍…