സാറാ ഓമന മാത്യു ഡാളസിൽ അന്തരിച്ചു

ഡാളസ്: അമേരിക്കയിലെ ആദ്യകാല പ്രവാസി മലയാളിയായ കോഴഞ്ചേരി മണലൂർ വെമ്പഴത്തറയിൽ പരേതനായ ഡോ. ജോൺ മാത്യുവിന്റെ (ടാരെന്റ് കൗണ്ടി കോളേജ് മുൻ അധ്യാപകൻ) സഹധർമ്മിണി സാറാ ഓമന മാത്യു (83) ഡാളസിൽ അന്തരിച്ചു. കോട്ടയം ചിലമ്പത്ത് കുടുംബാംഗമാണ്. മക്കൾ: റീന എബ്രഹാം (ലോംഗ് ഐലൻഡ്), സുനിൽ മാത്യു (ഒക്ലഹോമ), റോഷൻ മാത്യു (ഡാളസ്), ആൻ മാത്യു (വാഷിംഗ്ടൺ ഡിസി). മരുമക്കൾ: റാന്നി പനവേലിൽ ഡോ.മോഹൻ എബ്രഹാം, ലൂയിസ് മാത്യു (ഒക്ലഹോമ), കോട്ടയം സ്രാമ്പിക്കൽ ശോഭ മാത്യു. കൊച്ചുമക്കൾ: ജെയ്‌സൺ, ജാസ്മിൻ, പരേതനായ ജോൺ ചാൾസ്, സെറാ, ജോൺ, തോമസ്. പൊതുദർശനം ഡിസംബർ 3 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ്…

സണ്ണി ഡേവിഡ് ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: കോട്ടയം – പള്ളം പൊയ്യക്കര വീട്ടിൽ സണ്ണി ഡേവിഡ് (79) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക്ക് ഗ്ലെൻ ഓക്സിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിശ്രമ ജീവിതം നയിച്ച് വന്നിരുന്ന പരേതൻ 1984-ലാണ് കോട്ടയം പള്ളത്ത് നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. ലോംഗ് ഐലൻഡിൽ വളരെ വർഷങ്ങൾ സ്വന്തമായി ബിസിനസ്സ് നടത്തി വന്നിരുന്നു. സീഫോർഡ് സി.എസ്.ഐ. ഇടവകാംഗമാണ്. ഭാര്യ പ്യാരി. പ്രീതി (ഫാർമസിസ്റ്റ്), പ്രീജ (ഓൾ സ്റ്റേറ്റ് ഇൻഷുറൻസ്) എന്നിവർ മക്കളാണ്. മരുമക്കൾ: മാത്യു ജോഷ്വാ (ന്യൂയോർക്ക് സ്റ്റേറ്റ് ഫിനാൻസ് ഡിപ്പാർട്മെൻറ്), ജോയൽ ജോർജ് (ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് എഞ്ചിനീയർ). ജയ്‌മീ, ജെയ്‌സി, ജെയ്ഡൻ, ജിമ്മി, കൈത്‌ലീൻ, ആരോൺ എന്നിവർ കൊച്ചുമക്കൾ. ഡിസംബർ 2 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ സീഫോർഡിലുള്ള സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പള്ളിയിൽ (3833 Jerusalem Avenue, Seaford,…

മേരിക്കുട്ടി ജോർജ് (83) മെരിലാൻഡിൽ നിര്യാതയായി

ബുവി (മെരിലാൻഡ്): ആദ്യകാല മലയാളികളിൽ ഒരാളായ മേരിക്കുട്ടി ജോർജ് (83) മെരിലാൻഡിൽ നിര്യാതയായി. കോഴഞ്ചേരി ചെമ്പിക്കര മലയിൽ തെക്കേമല കുടുംബാംഗമാണ്. റിട്ട. ആർ.എൻ. ആണ്. 1975-ൽ അമേരിക്കയിലെത്തി. വാഷിംഗ്ടൺ ഡി.സിയിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് അംഗമാണ്. മക്കൾ: വില്യം, വിത്സൺ, മെഴ്‌സി. മരുമക്കൾ: ബീന ജോർജ്, ലൂക്ക് ഷിബു. കൊച്ചുമക്കൾ: മൈക്കൽ, സ്റ്റെയ്സി, ആരൻ, കെസിയ, ബെഞ്ചമിൻ. സഹോദരർ: സി.എസ്. റോസമ്മ, സി.എസ്. ജോൺസൺ, സി.എസ്. തോമസ്, പരേതനായ സി.എസ്. സ്റ്റീഫൻ. സംസ്കാരം പിന്നീട്.

രാജു വർഗീസ് (79) ഫിലഡൽഫിയയിൽ നിര്യാതനായി

ഫിലഡൽഫിയ: ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് വില്ലേജിൽ പള്ളിപ്പാട് തേവലപ്പുറത്ത് വീട്ടിൽ പരേതനായ ഔസേഫ് ഗീവർഗീസിന്റെയും കുഞ്ഞമ്മ ഗീവർഗീസിന്റെയും മൂത്ത മകൻ രാജു വർഗീസ് (79) ഫിലഡൽഫിയയിൽ നിര്യാതനായി. തിരുവല്ല തലവടി ഏഴരപ്പറയിൽ അന്നമ്മ രാജുവാണ് ഭാര്യ. പരേതൻ ഫിലഡൽഫിയ സെന്റ് മേരീസ് ഓർത്തോഡോക്സ് ചർച്ച് (ഡെവെറോക്സ് അവന്യു) ഇടവകാംഗമായിരുന്നു. മക്കൾ: രാജി ജേക്കബ്, ഷാജി രാജു, സജി വർഗീസ്, റിജോ വർഗീസ് മരുമക്കൾ: ജേക്കബ് ബി, പ്രിയ ഷാജി, ജിജി ജോസഫ്, ജോയ്‌സ് വർഗീസ്. കൊച്ചുമക്കൾ: അഞ്ജു. എൽസ ജേക്കബ്, അജി ജേക്കബ്, ശ്രേയ അന്ന ഷാജി, ഇവാൻ റിജോ, ജെനി അന്ന സജി, ജുവൽ അന്ന സജി. സഹോദരങ്ങൾ: ജോസഫ് വർഗീസ്, പരേതയായ മോളി വർഗീസ്, അലക്സാണ്ടർ ഗീവർഗീസ്, ജോർജ്കുട്ടി വർഗീസ്, സണ്ണി വർഗീസ്, ജോസ് വർഗീസ്, തോമസ്കുട്ടി വർഗീസ്. പൊതുദർശനവും ശുശ്രൂഷകളും: നവംബർ 30,…

തോമസ് കെ ഇട്ടി ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: തിരുവല്ല എസ്.സി.എസ് എൽ പി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ ഓതറ കീയത്ത് കുടുംബാംഗം തോമസ് കെ. ഇട്ടി (തങ്കച്ചൻ 89 ) ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു. ഭാര്യ: ഏലിയാമ്മ ഇട്ടി തിരുവല്ല കീഴ്‌വായ്പൂർ താഴത്തേതിൽ കുടുംബാംഗം. മക്കൾ: കെ.ഐ തോമസ് (മോഹൻ), മേരിക്കുട്ടി വർഗീസ് (സുമ), സുനിൽ ജോർജ്. മരുമക്കൾ : മേരിക്കുട്ടി തോമസ് (കൊച്ചുമോൾ), ഷെയലി വർഗീസ്, സുനു ജോർജ്. പൊതുദർശനം നവംബർ 30 ബുധനാഴ്ച (നാളെ) വൈകിട്ട് 5 മുതൽ 9 മണി വരെ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ദേവാലത്തിൽ വെച്ച് (134 Faber St, Staten Island NY). സംസ്കാര ശുശ്രൂഷ ഡിസംബർ 1 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ തുടർന്ന് സംസ്കാരം മോറാവിയൻ സെമിത്തേരിയിൽ (Moravian Cemetery, 2205 Richmond…

ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ചിലെ മുതിർന്ന അംഗം വടക്കനടിയിൽ പൈലി പത്രോസ് അന്തരിച്ചു

തൃശ്ശൂര്‍: വെള്ളാനിക്കോട് വടക്കനടിയിൽ പൈലി പത്രോസ് (പത്രോസേട്ടൻ -107) നിര്യാതനായി. സംസ്ക്കാരം നവംബർ 29 ചൊവ്വാഴ്ച 11 മണിക്ക് ഇമ്മാനുവേൽ നർക്കല ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെമിത്തേരിയിൽ നടക്കും. പരേതയായ പിറവം മാറിക മീമനാ മറ്റത്തിൽ കുടുംബാംഗം അന്നമ്മയാണ് ഭാര്യ. മക്കൾ: വത്സ ജേക്കബ്, ജോസ്, (റിട്ട. പോലീസ് ), ഡെയ്സി ഫ്രാൻസിസ്, ബെന്നി, റോയി (വിജയഗിരി പബ്ലിക്ക് സ്കൂൾ), ബാബു, റീന കെൽസി. മരുമക്കൾ: ലിസി, നടത്തറ അറയ്ക്കൽ ഫ്രാൻസിസ്, റോസിലി, ജോളി, ഷീല, ആറന്മുള തെങ്ങുംചേരിൽ കെൽസി, പരേതനായ കല്ലൂർ നമ്പാടൻ വീട്ടിൽ ജെയ്ക്കബ്. സഭയുടെ ഏറ്റവും മുതിർന്ന അംഗമായ വി.പി പത്രോസിൻ്റെ നിര്യാണത്തിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷന്‍ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത, കേരള ഭദ്രാസന സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ എന്നിവർ അനുശോചനം രേഖപെടുത്തി. ബിലീവേഴ്സ്…

ജേക്കബ് മാത്യു (57) ഡാളസിൽ അന്തരിച്ചു

സണ്ണിവെയ്‌ല്‍ (ഡാളസ്): തിരുവല്ല വരയന്നൂർ എബനേസർ വീട്ടിൽ ജേക്കബ് മാത്യു (57) നവംബര്‍ 24 വ്യാഴാഴ്ച ഡാളസിൽ അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് പുലർച്ചെ സണ്ണിവെയ്ല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷൈനി ജേക്കബ്, മക്കൾ: ജസ്‌ന ജേക്കബ്, ജോയൽ ജേക്കബ്. സംസ്കാരം പിന്നീട് കേരളത്തിൽ പുല്ലാടുള്ള ചർച് ഓഫ് ഗോഡ് സെമിത്തേരിയിൽ. കൂടുതൽ വിവരങ്ങൾക്ക്: പോൾ മാത്യു (ഡാളസ്) 405 473 6227.

പൊന്നമ്മ പിള്ളയുടെ ശവ സംസ്ക്കാരം നവംബര്‍ 23 ബുധനാഴ്ച

ഓസ്റ്റിന്‍ (ടെക്സസ്): നവംബര്‍ 18 വെള്ളിയാഴ്ച അന്തരിച്ച പൊന്നമ്മ പിള്ളയുടെ ശവ സംസ്ക്കാരം നവംബര്‍ 23 ബുധനാഴ്ച ഓസ്റ്റിനിലെ ബെക്സ് ഫ്യൂണറല്‍ ഹോമില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. നവംബര്‍ 23 ബുധനാഴ്ച രാവിലെ 9:00 മണി മുതല്‍ 10:00 മണിവരെ ബെക്സ് ഫ്യൂണറല്‍ ഹോമില്‍ (Beck’s Funeral Home, 15709 Ranch Road 620, Austin, TX 78717) പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. 10:00 മണി മുതല്‍ 11:00 മണിവരെ പ്രാര്‍ത്ഥനയും തുടര്‍ന്ന് സംസ്ക്കാരവും നടക്കും. തിരുവല്ല ചാത്തങ്കരി കേശവ സദനത്തില്‍ പരേതരായ കേശവ പിള്ളയുടേയും പങ്കിയമ്മയുടേയും മകളും, പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ളയുടെയും ഭാര്യയാണ് പരേത. 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയ അവര്‍ അനേക വര്‍ഷങ്ങള്‍ ന്യൂയോര്‍ക്ക് ആല്‍ബനിയില്‍ രജിസ്റ്റേഡ് നഴ്സ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചതിനു ശേഷമാണ് ഏതാനും വര്‍ഷം മുന്‍പ് ഓസ്റ്റിനിലേക്ക് താമസം മാറ്റിയത്.…

പൊന്നമ്മ പിള്ള (81) ഓസ്റ്റിനില്‍ നിര്യാതയായി

ഓസ്റ്റിന്‍ (ടെക്സസ്): തിരുവല്ല ചാത്തങ്കരി കേശവ സദനത്തില്‍ പരേതരായ കേശവ പിള്ളയുടേയും പങ്കിയമ്മയുടേയും മകളും, പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ളയുടെ സഹധര്‍മ്മിണിയുമായ പൊന്നമ്മ പിള്ള (81) നവംബര്‍ 18 വെള്ളിയാഴ്ച ഓസ്റ്റിനില്‍ നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കള്‍: ഡോ. സുജ പിള്ള, അജു പിള്ള. മരുമക്കള്‍: മനു മുരളി, സ്വപ്ന പിള്ള. കൊച്ചുമക്കള്‍: നിലാവ്, സായം, അദ്വൈ, അവിക. കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു മുരളി 281 687 7314.

പി.വി. ചെറിയാന്‍ (71) ഹ്യൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റൺ: കിടങ്ങന്നൂർ പുത്തൻപറമ്പിൽ പി.വി. ചെറിയാൻ ( രാജൻ – 71) നിര്യാതനായി. ഭാര്യ സോഫി ചെറിയാൻ പത്തനംതിട്ട കാവുമ്പാട്ടു കുടുംബാംഗമാണ്. മക്കൾ: ജിനു പി. ചെറിയാൻ, ടിനു പി. ചെറിയാൻ (ഇരുവരും ഹൂസ്റ്റൺ). മരുമക്കൾ: ലിന്റ ചെറിയാൻ, സ്വപ്‍ന ചെറിയാൻ. കൊച്ചുമക്കൾ : ഏഷെൽ, ഏബെൽ, ഇവാ, ലിയാം. സഹോദരങ്ങൾ: ടോണി.കെ വർഗീസ്, അച്ചാമ്മ തോമസ്, ജോഷ് പി. കുര്യൻ ( എല്ലാവരും ഹൂസ്റ്റൺ) പൊതുദർശനം: നവംബർ 20 ഞായറാഴ്ച വൈകീട്ട് 4.30 മുതൽ 8 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Rd, Houston, TX 77048). സംസ്കാര ശുശ്രൂഷകൾ: നവംബർ 21 ന് തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം 12.30-ന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (1310, N…