മെസ്കീറ്റ് (ഡാളസ് ): വെസ്റ്റ് കല്ലട കേതാകപള്ളിൽ പരേതരായ ഉണ്ണുണ്ണി കൊച്ചു വർഗീസിനെയും സാറാമ്മ വർഗീസിന്റെയും മകൻ ബാബു വർഗീസ് മെസ്കീറ്റില്‍ (ഡാളസ് )നിര്യാതനായി. ഭാര്യ ഷെർലി വർഗീസ് പുല്ലംപള്ളിൽ കടമ്പനാട് കുടുംബാംഗമാണ്. മക്കൾ: ഷീന രാജു – ഷിജു രാജു, ഷാൻ വർഗീസ് -ബെൻസി, രജനീഷ് വർഗീസ് 1993ൽ ഡാളസിൽ എത്തിയ ബാബു വർഗീസ് സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ അംഗമായിരുന്നു. സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈലോ റോഡ് അംഗമാണ്. പൊതുദർശനം: നവംബർ 19 ശനിയാഴ്ച രാവിലെ 11 മുതൽ. സ്ഥലം: സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈല റോഡ്, ഡാളസ് 75228. തുടർന്ന് 2 മണിക്ക് സംസ്കാരം: ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം, സണ്ണിവെയ്ൽ, ഡാളസ്. live stream :www.eventson.live/live
Category: OBITUARY
കാതേട്ട് വീട്ടിൽ കെ.സി മത്തായി അന്തരിച്ചു
തൃശൂർ: സൗത്ത് ഫ്ലോറിഡ ഐ പി സി ശാലേം സഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി. ജോണിന്റെ സഹോദരൻ കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി അന്തരിച്ചു. ഐപിസി കൊണ്ടാഴി സഭാംഗമാണ്. സംസ്കാരം പിന്നീട്. പാസ്റ്റർ ടി.ജി. ഉമ്മന്റെ സഹോദരൻ പുത്തൻവീട്ടിൽ ശീമോച്ചന്റെ മകൾ സാറാമ്മയാണ് ഭാര്യ. സുവിശേഷപ്രവർത്തനങ്ങൾക്കായി കവിയൂരിൽ നിന്നും കന്യാകുമാരിലേക്ക് കുടിയേറിയ കവിയൂർ കാതേട്ട് ചെറിയാൻ ഉപദേശി-മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ചു. ചേലക്കര യുപിഎഫിൻറെ രക്ഷാധികാരിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. മക്കൾ: പാസ്റ്റർ സാബു മത്തായി കാതേട്ട് (വേദാദ്ധ്യാപകൻ, സഭാ ശുശ്രൂഷകൻ ഐപിസി കോയമ്പത്തൂർ), സജി മത്തായി കാതേട്ട് (എക്സിക്യുട്ടീവ് എഡിറ്റർ, ഗുഡ്ന്യൂസ് ), ജോൺ മത്തായി കാതേട്ട് (സാം കൊണ്ടാഴി – സിഇഒ, വിക്ലിഫ് ഇന്ത്യ), സാലി ഷിബു . മരുമക്കൾ: ഷീന സാബു, ലിഷ കാതേട്ട് (ഹൈസ്കൂൾ അദ്ധ്യാപിക), ബെൻസി…
ഷിനു ജോർജ് സൈമൺ (45) കണക്ടിക്കട്ടിൽ നിര്യാതനായി
ന്യൂയോർക്ക് : അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും ഫോമയുടെ മുൻ ഓഡിറ്ററുമായ പി. .റ്റി. തോമസിൻറെ മകൾ ഡോക്ടർ ലിസ്റ്റി തോമസിന്റെ ഭർത്താവ് ഷിനു ജോർജ് സൈമൺ (45 വയസ്സ്) ചൊവ്വാഴ്ച രാവിലെ നിര്യാതനായി. കണക്‌ടിക്കട്ടിൽ ബ്രിഡ്‌ജ്‌പോർട്ട് ഒപ്ടിമസ് ഹെൽത്ത് സെന്ററിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്‌യുകയായിരുന്നു. രാവിലെ ഓഫീസിൽ എത്തിയ ഷിനുവിന് ഹൃദയസ്തംഭനം മൂലം മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം കൊല്ലശ്ശേരിൽ ശ്രി എബ്രഹാം അന്നമ്മ സൈമൺ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഷിനു. നൈജീരിയയിൽ 1977 ൽ ആയിരുന്നു ജനനം. മക്കൾ: ലുക്ക് ജോർജ് സൈമൺ, തോമസ് ഇമ്മാനുവേൽ സൈമൺ, സേലാ ആൻ സൈമൺ സംസ്കാര ശുശ്രൂഷയുടെ ക്രമീകരണം പിന്നീട് അറിയിക്കുന്നതാണ്
ഫ്ളോറിഡയിൽ നിര്യാതയായ സൂസൻ ഏബ്രഹാമിന്റെ പൊതുദർശനം ബുധനാഴ്ച, സംസ്കാരം വ്യാഴാഴ്ച
ടാമ്പാ: ഇക്കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ ടാമ്പായിൽ നിര്യാതയായ നങ്ങിയാർകുളങ്ങര പെനിയേൽ വീട്ടിൽ പാസ്റ്റർ ഡോ.എം.ഏബ്രഹാമിന്റെ ഭാര്യ സൂസൻ ഏബ്രഹാമിന്റെ (ലിസി – 67 വയസ്സ് ) സംസ്‍കാരം നവംബർ 10 നു ശനിയാഴ്ച നടക്കും. പരേത തലവടി പട്ടത്തിൽ കുടുംബാംഗമാണ്. ദീർഘവർഷങ്ങളായി ടാമ്പാ സെന്റ് മാർക്സ് മാർത്തോമാ ഇടവകയിലെ സജീവ പ്രവർത്തകയായിരുന്നു. പൊതുദർശനം : നവംബർ 9 നു ബുധനാഴ്ച വൈകിട്ട് 6 മുതൽ 8 വരെ – ടാമ്പാ സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029,Davis Rd, Tampa FL 33637) സംസ്കാര ശുശ്രൂഷകൾ: നവംബർ 10 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ടാമ്പാ സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029,Davis Rd, Tampa FL 33637) ശുശ്രൂഷകൾക്ക് ശേഷം സൺസെറ്റ് മെമ്മറി ഗാർഡൻ സെമിത്തേരിയിൽ ( Sunset Memory Gardens, 11005 US-301, Thonotosassa,…
മണപ്പള്ളിൽ പുതിയ വീട്ടിൽ ആർ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു
വെട്ടിയാർ: മണപ്പള്ളിൽ പുതിയ വീട്ടിൽ ആർ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു. ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ചതിനു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം ഇന്ന് മക്കളുടെയും മറ്റു ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടത്തപ്പെട്ടു. ഭാര്യ കനകമ്മ, മക്കൾ: ഹരികൃഷ്ണൻ ജി പിള്ള (ന്യൂജേഴ്‌സി, യൂ എസ് എ), ശ്രീജ സന്തോഷ്, മരുമക്കൾ പ്രഭാ നായർ ( ന്യൂ ജേഴ്‌സി, യൂ എസ് എ ), സന്തോഷ് കുമാർ (സൗദി അറേബ്യ). സഞ്ചയനം 11- 11 – 22 വെള്ളിയാഴ്ച രാവിലെ 8.30 ന്.
അറ്റോർണി ജസ്റ്റിൻ ജോസഫിന്റെ സംസ്കാരം നവംബർ 12 ശനിയാഴ്ച
ഡാളസ്: ടെക്‌സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ട അവിവാഹിതനായ യുവ അഭിഭാഷകൻ ജസ്റ്റിൻ കിഴക്കേതിൽ ജോസഫിന്റെ (35) സംസ്കാരം നവംബർ 12 ശനിയാഴ്ച്ച. ഡാളസിലെ സെന്റ്.മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ (2650 E Scyene Rd, Mesquite, TX 75181) വെച്ച് രാവിലെ 9 മണിക്ക് സംസ്കാര ശുശ്രുഷ ഫിലിപ്പോസ് മാർ സ്തേഫനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതും തുടർന്ന് 1.30 ന് സംസ്കാരം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019). ഡാളസ് കരോൾട്ടണിൽ താമസിക്കുന്ന പുനലൂർ വെട്ടിത്തിട്ട കിഴക്കേതിൽ ജോസഫ് വർഗീസ്,പത്തനംതിട്ട കൂടൽ ഷീല ഭവനിൽ ഷീല ജോസഫ് എന്നിവരാണ് മാതാപിതാക്കൾ. ജെൻസി ജോസഫ് ഏക സഹോദരിയാണ്.
അറ്റോർണി ജസ്റ്റിൻ ജോസഫ് (35) ടെക്‌സാസിൽ കാറപകടത്തിൽ മരണപ്പെട്ടു
ഡാളസ്: യുവ അഭിഭാഷകൻ ജസ്റ്റിൻ കിഴക്കേതിൽ ജോസഫ് (35) ടെക്‌സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ വെച്ച് കാറപകടത്തിൽ നിര്യാതനായി. പുനലൂർ സ്വദേശി ജോസഫ് കിഴക്കേതിൽ, കൂടൽ സ്വദേശി ഷീല ജോസഫ് എന്നീ ദമ്പതികളുടെ മകനാണ് മരണപ്പെട്ട ജസ്റ്റിൻ. ഡാളസിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗമാണ്. ഡാളസിലെ പ്രശസ്തമായ ലോ ഫേമിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു അറ്റോർണി ജസ്റ്റിൻ ജോസഫ്. അവിവാഹിതനായിരുന്നു. നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ഒരു സഹോദരിയുണ്ട്. ഡാളസ് കാരോൾട്ടണിൽ താമസിക്കുന്ന മാതാപിതാക്കളെ കഴിഞ്ഞ ദിവസം പോലീസ് നേരിട്ട് വന്ന് മരണ വിവരം അറിയിക്കുകയായിരുന്നു. അപകട മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംസ്കാരം പിന്നീട്.
ലളിത ജോസഫ് ഡാലസിൽ നിര്യാതയായി
ഡാളസ്: റാന്നി അയിരൂർ പരേതനായ താനിക്കാട്ട് ജോസഫ് ഫ്രാൻസിസിന്റെ ഭാര്യ ലളിത ജോസഫ് (71) സണ്ണിവെയിലിൽ (ടെക്‌സാസ്) നിര്യാതയായി. തിരുവല്ലാ കുമ്പനാട് പുത്തൻപുരയിൽ കുടുംബാംഗമാണ് പരേത. മക്കൾ: പരേതനായ ജോൺസൺ ജോസഫ്, ആൻസി മാത്യു (ഡാളസ്) മരുമക്കൾ: ജോ കൈതമറ്റം മാത്യു, പാമ്പാടി (ഡാളസ്, യുഎസ് ) കൊച്ചു മക്കൾ: ജെസീക്ക ജോൺസൺ , ഏഞ്ചൽ മാത്യു , നൈജൽ മാത്യു (യുഎസ്) സംസ്കാരശുശ്രൂഷകൾ ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനായിൽ നവംബർ 5 ശനിയാഴ്ച രാവിലെ പത്തിന്. തുടർന്ന് സണ്ണിവെയിൽ ന്യൂ ഹോപ് സെമിത്തേരിയിൽ (500 US-80, Sunnyvale, TX 75182) സംസ്കാരം നടക്കും. കൂടുതൽ വിവരങ്ങൾക്ക് : ജോ കൈതമറ്റം 903 624 9146
ഡാളസിൽ അന്തരിച്ച മത്തായി മാത്യുവിന്റെ സംസ്കാരം ഇന്ന്
ഡാളസ്: കൊച്ചി അയ്യംപ്പള്ളി മഴുവൻച്ചേരി പറമ്പത്ത് മത്തായി മാത്യു (മത്തായി കുഞ്ഞ് 73) അന്തരിച്ചു. ഡാളസ് കാരോൾട്ടൺ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ ഇടവകാംഗമാണ്. ഭാര്യ: പെരുമ്പാവൂർ കീഴില്ലം പുളിനാട്ട് കുടുംബാംഗം. മക്കൾ: ദിവ്യാ എബ്രഹാം, ദീപ എബ്രഹാം (ഇരുവരും ഡാളസിൽ) മരുമക്കൾ: യൂജിൻ മാർക്ക് എബ്രഹാം, ജോബി എബ്രഹാം. കൊച്ചുമക്കൾ: നോറ സോസാന എബ്രഹാം, ബെഞ്ചമിൻ എബ്രഹാം. സഹോദരങ്ങൾ: പോൾ മാത്യു (ചിക്കാഗോ), വിമലാ വർക്കി (എറണാകുളം), റാണി ജേക്കബ് (മാവേലിക്കര) പൊതുദർശനം നവംബർ 1 ചൊവ്വാഴ്ച്ച (ഇന്ന്) ഉച്ചക്ക് 2 മണിക്ക് കോപ്പേൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport Pkwy, Coppell, TX 75019) വെച്ചും തുടർന്ന് 3 മണിക്ക് സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കും. കൂടുതൽ വിവരങ്ങൾക്ക്: യൂജിൻ എബ്രഹാം 972…
കാർഡിയോളജിസ്റ്റ് ഡോ. സൂരജ് ആർ കുറുപ്പ് ഫ്‌ളോറിഡയിൽ അന്തരിച്ചു
ഫ്‌ളോറിഡ: ഒർലാൻഡോ ഹെൽത്ത് ഹാർട്ട് & വാസ്കുലർ ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജിസ്റ്റ് ഡോ. സൂരജ് ആർ കുറുപ്പ് (48) ഹ്യദയാഘാതത്തെ തുടർന്ന് ഫ്‌ളോറിഡയിൽ അന്തരിച്ചു. ഹരിപ്പാട് നങ്യാർകുളങ്ങര താമരവേലിൽ ശ്രീഭവനിൽ രാജേന്ദ്ര കുറുപ്പിന്റെ മകനാണ് ഡോക്ടർ സൂരജ് കുറുപ്പ്. കൊല്ലം പൂതക്കുളം നളിനാസദാനം വി.കെ ബാലൻ നായരുടെ മകൾ പാർവ്വതി (മിക്കി) ആണ് ഭാര്യ. ഏക മകൾ: ദേവിക. സംസ്കാരം പിന്നീട് ഫ്‌ളോറിഡയിൽ വെച്ച് നടത്തപ്പെടും.
