അപരന്റെ പാദരക്ഷയില്‍ വിലസുന്ന എഴുത്തുകാർ (ലേഖനം): പ്രൊഫ. കോശി തലയ്ക്കല്‍

ലേഖകനെക്കുറിച്ച് : മാവേലിക്കരയിലെ ബിഷപ്പ് മൂർ കോളേജിലെ മലയാളം ഭാഷാ, സാഹിത്യ വിഭാഗത്തിൽ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച പ്രൊഫ. കോശി തലയ്ക്കൽ ഇപ്പോൾ അമേരിക്കയിൽ ഫിലാഡെൽഫിയയിൽ ആണ് താമസം. മികച്ച അധ്യാപകൻ, ഭാഷാ പണ്ഡിതൻ, നിരൂപകൻ, ദൈവശാസ്ത്ര പണ്ഡിതൻ, മികച്ച പ്രാസംഗികൻ,വചന പ്രഘോഷകൻ, ക്രിസ്തീയ ഭക്തി ഗാന രചയിതാവ് തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രൊഫ. കോശി തലയ്ക്കൽ രചനയും സംവീധാനവും നിർവഹിച്ച 150 ൽപരം ഗാനങ്ങളാണുള്ളത്. അവയിൽ പലതും പുറത്തിറങ്ങിയത് മാരാമൺ കൺവെൻഷനോടനുബന്ധിച്ചാണ്. ഇന്ന് അമേരിക്കയിൽ മലയാള ഭാഷയിൽ ആധികാരികമായ നിരൂപണങ്ങൾ നടത്താൻ പ്രൊഫ. കോശി തലയ്ക്കലിന് പകരം വയ്ക്കാൻ മറ്റാരുമില്ല. കാര്യങ്ങൾ തുറന്നു പറയുകയും തുറന്നെഴുതുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ഒരു ശൈലി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ തുറന്നെഴുത്തുകൾ പല പ്രവാസി മലയാളികൾക്കും അത്ര ദഹിക്കാറില്ല. ഈ ലേഖനവും അത്തരമൊരു തുറന്നെഴുത്താണ്. തുടര്‍ന്നു…

ഇന്ത്യയെ കൊള്ളയടിച്ചതാര് ? (ലേഖനം): ജെയിംസ് കുരീക്കാട്ടിൽ

ഇന്ത്യയെ കൊള്ളയടിച്ചതാര് എന്ന ചോദ്യത്തിന് രാജ്യസ്നേഹിയായ ഒരു ഇന്ത്യക്കാരന് ഒരൊറ്റ ഉത്തരമേ ഉണ്ടാവൂ. ബ്രിട്ടൻ… ഉത്തരം ശരിയുമാണ്. ബ്രിട്ടീഷുകാരും ഡച്ചുകാരും പോർച്ചുഗീസുകാരുമൊക്കെ കൊളോണിയൽ കാലത്ത് അവർ കീഴ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ധാരാളം സമ്പത്ത് സമാഹരിച്ചിട്ടുണ്ട്. ബ്രിട്ടീഷ്കാർക്ക് മുമ്പ് ഇന്ത്യയെ ആക്രമിച്ച തുർക്കികളും, മംഗോളിയരും അറബികളുമൊക്കെ ഇന്ത്യയിൽ നിന്ന് ധാരാളം സമ്പത്ത് കൊണ്ടുപോയിട്ടുമുണ്ട്. സമ്പത്തിനുവേണ്ടി തന്നെയായിരുന്നല്ലോ ഇവരെല്ലാം നടത്തിയ ഈ അധിനിവേശങ്ങളും. പക്ഷെ ബ്രിട്ടീഷ് കാർക്ക് മുമ്പും, ബ്രിട്ടീഷ് കാർ ഭരിച്ചിരുന്നപ്പോഴും ഒരു അധിനിവേശവും നടത്താതെ സ്വന്തം ജനതയെ കൊള്ളയടിച്ച്, ലക്ഷകണക്കിന് ജനങ്ങൾ പട്ടിണി കിടക്കുമ്പോഴും സുഖലോലുപതയിൽ ജീവിച്ച ഒരു വിഭാഗം ഇന്ത്യയിൽ ഉണ്ടായിരുന്നു. അഞ്ഞൂറിലധികം വരുന്ന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാർ. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനതയെ കൊള്ളയടിക്കുന്നതിലും നൂറ്റാണ്ടുകളോളം പട്ടിണിക്കിടുന്നതിലും ബ്രിട്ടീഷ് കാരെ കാൾ അവർ വഹിച്ച പങ്കും, സ്വന്തം ജനതയോട് അവർ കാണിച്ച മനുഷ്യത്വ രഹിതമായ…

ഒരു വ്യക്തിയെ എങ്ങനെ നന്നായി തിരിച്ചറിയാം

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ് ബന്ധങ്ങൾ. അത് സുഹൃത്തുക്കൾ, പ്രണയ താൽപ്പര്യങ്ങൾ, അതുപോലെ സഹപ്രവർത്തകർ, അല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ കണ്ടുമുട്ടിയ ആരെയെങ്കിലും വരെ. എന്നാൽ നിങ്ങൾക്ക് ഒരു വ്യക്തിയുമായി ഒരു ബന്ധം തുടങ്ങുകയും ആ വ്യക്തിയെ നന്നായി അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എങ്കിൽ നിങ്ങളുടെ ബന്ധം തിരക്കുകൂട്ടുകയോ, അമിതസ്നേഹം കാണിക്കുകയോ ചെയ്യാതെ എങ്ങനെ മികച്ചതാക്കാമെന്ന് കാര്യമായി മനസിലാക്കാൻ പ്രയാസമാണ്. എന്നാൽ ഒരു വ്യക്തിയോട് താൽപ്പര്യം സ്ഥാപിക്കുന്നതിലൂടെയും, അവരോട് തുറന്ന് സംസാരിക്കുന്നതിലൂടെയും, നിങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിലൂടെയും, നിങ്ങൾക്ക് ആരെയും നന്നായി അറിയാൻ കഴിയും. നമ്മുടെ വ്യക്തിപരമായ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ഒരാളെ എങ്ങനെ പരിചയപ്പെടാം എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾക്കായി വായന തുടരുക!. ആരെയെങ്കിലും പരിചയപ്പെടുക എന്നുള്ളത് ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. അപ്പോൾ നിങ്ങൾ എങ്ങനെയാണ് ഒരു സംഭാഷണത്തിൻ്റെ ആദ്യ നിമിഷങ്ങളിലെ നിങ്ങളുടെ ശരീരഭാഷ, ചോദ്യങ്ങൾ,…

ഗ്രൗണ്ട് സീറോ (ഓർമ്മകൾ): സണ്ണി മാളിയേക്കല്‍

കോവിഡ് മഹാമാരി സൃഷ്ടിച്ച യാത്രാവിലക്കുമായി തട്ടിച്ചുനോക്കുമ്പോൾ, സെപ്റ്റംബര്‍ 11 വേൾഡ് ട്രേഡ് സെൻറർ അറ്റാക്ക്, വിമാനയാത്രകൾക്ക് വേറൊരു മാനം തന്നെ സൃഷ്ടിച്ചു. സന്തോഷിച്ച് ആനന്ദിച്ച് നടത്തിയിരുന്ന വിമാന യാത്രകൾ ഒരു പേടി സ്വപ്നം പോലെ ആയി മാറി. എയർപോർട്ട് ടെർമിനൽ എന്ന് പോലെതന്നെ, നമ്മൾ യാത്ര ചെയ്യുന്നത് ഒരു “ടെർമിനലിലേക്ക്” ആണെന്നുള്ള തിരിച്ചറിവ് ഉണ്ടാക്കി സെപ്റ്റംബർ 11. രാജ്യം രാജ്യത്തോടും ദേശം ദേശത്തോടും യുദ്ധം ചെയ്യുന്ന ചരിത്രങ്ങൾ ഒന്നൊന്നായി നമ്മുടെ മുൻപിൽ ഉണ്ട്. എന്നാൽ, സാധാരണ ജനങ്ങളെ, സൂയിസൈഡ് അറ്റാക്കേഴ്സ് പിൻവാതിലിലൂടെ ഇടിച്ചു കയറി കത്തിച്ചു കളഞ്ഞത് എന്തു ന്യായീകരണത്തിലൂടെ ലോകം വിശദീകരിക്കും? ഇതുമായി ബന്ധപ്പെട്ട പല രാജ്യങ്ങളിലും കൊല്ലപ്പെട്ട നിരപരാധികൾ, ഇപ്പോഴും യുദ്ധക്കെടുതിയില്‍ ജീവിക്കുന്ന പച്ച മനുഷ്യർ. പേഴ്സണൽ ഗ്രൂമിംഗ്, വസ്ത്രധാരണരീതി, എന്തിന് കഴിക്കുന്ന ഭക്ഷണം വരെ മനുഷ്യരെ മനുഷ്യരിൽ നിന്ന് അകറ്റി. മത വിശ്വാസം…

ബലിയ്ക്കായ് ബലം പിടിക്കുന്നവര്‍ (ലേഖനം) : ബ്ലെസന്‍ ഹ്യൂസ്റ്റന്‍

മറ്റൊരു കാലത്തുമില്ലാത്ത രീതിയിലുള്ള പ്രതിസന്ധിയാണ് സീറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സഭ പിളര്‍പ്പിലേക്ക് എന്നുപോലുമുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കാലങ്ങളായി പിന്‍തുടര്‍ന്ന ജനാഭിമുഖ കുര്‍ബ്ബാന മാറ്റിക്കൊണ്ട് ഏകീകൃത കുര്‍ബ്ബാനയായി ത്രോണോസഭിമുഖ കുര്‍ബ്ബാന വേണമെന്ന സീറോ മലബാര്‍ സഭയുടെ സിനഡിന്‍റെ തീരുമാനം എറണാകുളം അങ്കമാലി തൃശ്ശൂര്‍ തുടങ്ങിയ ചില രൂപതകളിലെ മെത്രാന്‍മാരും വൈദീകരും വിശ്വാസികളും എതിര്‍ത്തതോടെയാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. എതിര്‍പ്പിനെതിരെ ശക്തമായ നടപടിയുമായി സിനഡ് രംഗത്ത് വന്നതോടെ അത് മറ്റൊരു തലത്തിലേക്ക് പോയിയെന്നു തന്നെ പറയാം. അതോടെ പള്ളിക്കകത്തു നടന്ന പ്രശ്നങ്ങള്‍ തെരുവില്‍ പോരായി മാറി. ഏകീകൃത കുര്‍ബാനയെന്ന തീരുമാനത്തില്‍ നിന്ന് അണുവിട വ്യതിചലിക്കില്ലെന്ന് സിനഡും സിനഡ് തീരുമാനം നടപ്പാക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപതയും അവരോടൊപ്പം നില്‍ക്കുന്ന ചില രൂപതകളിലെ വൈദീകരും അല്മായരും നിലയുറപ്പിച്ചിരിക്കുകയാണ്. അതോടെ പ്രശ്ന…

മാവേലിക്കൊരു തുറന്ന കത്ത്: ഡോ. ജോർജ് മരങ്ങോലി

പ്രിയ ബഹുമാനപ്പെട്ട മാവേലിത്തമ്പുരാന് തൃക്കാക്കര നിന്നും ത്രിവിക്രമൻ എഴുതുന്നത്. കഴിഞ്ഞ രണ്ടുമൂന്നു വര്ഷങ്ങളായി അങ്ങയെ ഒന്ന് കണികാണാൻ പോലും കിട്ടുന്നില്ല എന്നതായിരുന്നു വലിയ വിഷമം. ഈ വർഷമെങ്കിലും അങ്ങയെക്കണ്ടു ഞങ്ങളുടെ ബുദ്ധിമുട്ടുകൾ ബോധിപ്പിക്കാമല്ലോ എന്ന് കരുതി കാത്തിരിക്കുമ്പോഴാണ് പഴയ കാലങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ഒരു പെരുമഴ. പല മുന്നറീപ്പുകളും വന്നായിരുന്നു. അണക്കെട്ടുകൾ പലതും തുറക്കാൻ തുടങ്ങി എന്നൊക്കെ കേട്ടപ്പോൾ ഞങ്ങളുടെ അണ്ഡകടാഹം കത്തിപ്പോയി! ഈ വർഷവും ഓണം കുളമാകുമോ എന്ന് എല്ലാവരും ഭയന്നു! ഏതായാലും പൊതുവെ വലിയ കുഴപ്പം ഉണ്ടായില്ല. പക്ഷെ എറണാകുളത്തു കാർക്ക് നല്ല പണികിട്ടി. അഴുക്കു ചാലുകൾ എല്ലാം അടഞ്ഞുപോയതിനാൽ മഴവെള്ളം കെട്ടിക്കിടന്നു റോഡുകളിൽ ബോട്ട് ഓടിക്കാൻ പറ്റിയ പരുവത്തിലായി! ഒട്ടേറെ വീടുകളിലും കടകളിലുമെല്ലാം വെള്ളം കയറി! വേണ്ടപ്പെട്ടവർ പരസ്പരം പഴി ചാരി; ഒടുവിൽ മഴക്കായി കുറ്റം! ശക്തമായ മഴയാണ് വെള്ളക്കെട്ടിന് കാരണമെന്ന് അവർ കണ്ടുപിടിച്ചു!…

കേരളത്തിൽ പട്ടികളുടെ പടയോട്ടം?: കാരൂർ സോമൻ (ചാരുംമുടൻ)

ലോക ആരോഗ്യ സംരക്ഷണ രംഗത്ത് കേരളത്തിന് വലിയൊരു സ്ഥാനമുണ്ട്. 2003 മെയ് 13 ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചരിത്രമായി മാറിയ ഹ്ര്യദയം ശസ്ത്രക്രിയ നടത്തിയ ഡോ.ജോസ് ചാക്കോയെ സ്മരിക്കുന്നതിനൊപ്പം പേപ്പട്ടി വിഷബാധക്കെതിരെ മരുന്ന് കണ്ടുപിടിച്ച് 1885 ജൂലൈ 6 ന് നായയുടെ കടിയേറ്റ 9 വയസ്സുള്ള ജോസഫ് മെയ്‌സ്റ്റെർക്ക് ലൂയി പാസ്ചർ കുത്തിവെപ്പ് നടത്തി ജനങ്ങളെ രക്ഷപ്പെടുത്തിയതും ഈ അവസരമോർക്കുന്നു. 2022 സെപ്തംബർ 5 ന് റാന്നി പെരിനാട് സ്വദേശി 12 വയസ്സുള്ള അഭിരാമി മൂന്ന് കുത്തിവെപ്പ് നടത്തിയിട്ടും പേവിഷബാധയേറ്റ് മരിച്ചത് സങ്കടകരമായ അനുഭവമാണ്. വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാറില്ലേ? ലോക മലയാളികൾ ഉറ്റുനോക്കുന്നത് നമ്മുടെ ആരോഗ്യ-മൃഗ രംഗത്തെ താറുമാറാക്കുന്നത് ആരാണ്? കൈക്കൂലി കൊടുത്തും, പിൻവാതിൽ നിയമനം നടത്തിയും എം.ബി.ബി.എസ്/വെറ്റിനറി ഡോക്ടർമാർ ഈ രംഗത്ത് വന്നതോ അതോ വിവിധ വകുപ്പുകളിലെ സർക്കാർ തൊഴിലാളികളോ? പേ വിഷബാധയേറ്റ…

പൂവിളി പൂവിളി പൊന്നോണമായി: സന്തോഷ് പിള്ള

കൊതുമ്പ്‌ കത്തിച്ചുണ്ടാക്കുന്ന തീയിൽ, വലിയ ഉരുളിക്കുള്ളിൽ ശർക്കര ഉരുക്കി, ചുക്കുപൊടി ഇടുമ്പോൾ ഉണ്ടാവുന്ന സുഗന്ധം ആസ്വദിച്ച് വീടിനു പുറകിലുള്ള ഒരപുരയിൽ നിൽക്കുമ്പോൾ മുത്തശ്ശനോട് ചോദിച്ചു, “തൊണ്ടും ചിരട്ടയും ഉപയോഗിച്ചാൽ തീ ആളിക്കത്തില്ലേ? അപ്പോൾ ശർക്കര പുരട്ടി വേഗത്തിൽ ഉണ്ടാക്കാമല്ലോ?” അഞ്ച് വയസ്സുകാരനായ കൊച്ചുമകനോട് മുത്തശ്ശൻ പറഞ്ഞു, “മോനെ, കൊതുമ്പിന്റെ ചെറുതീയിൽ ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ രുചി, വിറക്, തൊണ്ട്, ചിരട്ട എന്നീ തീയിൽ പാചകം ചെയ്‌താൽ കിട്ടില്ല. ചെറുതീയിൽ ഇങ്ങനെ, ഇങ്ങനെ പിരട്ടി, പിരട്ടി ഏത്തക്ക കഷ്ണം മൂപ്പിച്ച് ശർക്കര പിരട്ടിയാക്കണം.” മൂന്നു വെട്ടുകല്ലുകൾക്ക് മുകളിൽ ഇരിക്കുന്ന ഉരുളിയിൽ വലിയ ചട്ടുകം കൊണ്ട് തുടർച്ചയായി മുത്തശ്ശൻ ഇളക്കികൊണ്ടിരിക്കുന്നു. കുട്ടനാട്ടുകാരനായിരുന്ന മുത്തശ്ശന് സ്വന്തമായി വള്ളമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അന്ന് ഉപയോഗിച്ചിരുന്ന തുഴയാണോ ഇപ്പോൾ ചട്ടുകമായി ഉരുളിയിലൂടെ തുഴയുന്നത്? ഇടക്കിടെ ചട്ടുകം പൊക്കി ശർക്കര നൂൽ പരുവത്തിൽ തന്നെ അല്ലെ എന്ന്…

ഇന്ന് ‘ലോക നാളികേര ദിനം’

ഇന്ന് (സെപ്തംബർ 2 ന്) ലോക നാളികേര ദിനമായി ആചരിക്കുന്നു. തേങ്ങയുടെ മൂല്യത്തെയും ഗുണങ്ങളെയും കുറിച്ചുള്ള അറിവ് ഊന്നിപ്പറയുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ലോകമെമ്പാടും ഏറ്റവുമധികം ഉപയോഗിക്കുന്ന പഴങ്ങളുടെ പട്ടികയിലും ഇത് സ്ഥാനം പിടിക്കുന്നു. കൂടാതെ, തേങ്ങയുടെ വിവിധോദ്ദേശ്യ സ്വഭാവം അതിനെ വ്യത്യസ്തമാക്കുന്നു. തെങ്ങ് (അതിന്റെ വിവിധ ഭാഗങ്ങൾ) പ്രകൃതിയുടെ ഏറ്റവും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ്, ഭക്ഷണവും പാനീയവും മുതൽ സൗന്ദര്യവർദ്ധക തയ്യാറെടുപ്പുകളും അലങ്കാരങ്ങളും വരെ. ഡ്രൂപ്പ് കുടുംബത്തിലെ അംഗമായ തെങ്ങ്, ഉഷ്ണമേഖലാ രാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. ഏഷ്യൻ-പസഫിക് മേഖലയിലാണ് തെങ്ങ് കൂടുതൽ പ്രചാരത്തിലുള്ളത്. ഈ ദിനം ആഘോഷിക്കുന്നതിന്റെ ഉദ്ദേശ്യം തെങ്ങ് കൃഷിയും ഉൽപ്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുക എന്നതാണ്. മംഗള കർമ്മങ്ങളിലും തേങ്ങ ഉപയോഗിക്കാറുണ്ട്. ഇതോടൊപ്പം, മറ്റ് പലതിലും ഇത് ഉപയോഗിക്കുന്നു. ലോക നാളികേര ദിനത്തിന്റെ ചരിത്രം: 2009-ലാണ് ആദ്യമായി ലോക നാളികേര ദിനം ആചരിച്ചത്. ഏഷ്യൻ,…

കഞ്ചാവ് മാഫിയകളുടെ തലതൊട്ടപ്പന്മാർ: കാരൂർ സോമൻ, (ചാരുംമൂടൻ)

കേരളത്തിലെ രക്ഷിതാക്കൾ ഇന്ന് ആശങ്കാകുലരാണ്. പലരും അത്യുച്ചത്തിൽ വിലപിക്കുന്നു. നമ്മുടെ ഹരിത വിദ്യാലയങ്ങളിൽ ഇന്ന് കെട്ടിയിറക്കിയിരിക്കുന്നത് വിദ്യാർത്ഥികളുടെ അടിത്തറയിളക്കുന്ന, ജീവിതം തകിടം മറിക്കുന്ന അപകടകാരികളായ ലഹരി മരുന്നുകളാണ്. കുഞ്ഞിളം പ്രായത്തിൽ പ്രസരിപ്പോടെ കാന്തി ചിതറി കാണേണ്ട മുഖം വാടിക്കരിഞ്ഞും ചഞ്ചല മിഴികളോടെ നോക്കുന്നു. കരളിന്റെ മുഖ്യ ശത്രു മദ്യപാനമെന്നപോലെ കുട്ടികളുടെ നാഡീഞരമ്പുകളെ ഭ്രാന്തുപിടിപ്പിക്കുന്ന വിധം അവരിൽ ആരാണ് മയക്കു മരുന്നുകൾ അടിച്ചേൽപ്പിക്കുന്നത്? ലഹരി മരുന്നിനോടുള്ള ആസക്തി എങ്ങനെയുണ്ടായി? അറിവിന്റെ വിശാലലോകത്തേക്ക് സഞ്ചരിക്കേണ്ട കുട്ടികൾ അവരുടെ പഠന നൈപുണ്യം തെളിയിക്കേണ്ടത് സ്വന്തം വിജ്ഞാനത്തെ ഉല്പാദിപ്പിച്ചുകൊണ്ടാണ്. അതിന് പകരം മയക്കുമരുന്നല്ല ഉല്പാദിപ്പിക്കേണ്ടത്. അവിടെ മന്ദബുദ്ധികളെ ഉല്പാദിപ്പിക്ക മാത്രമല്ല അറപ്പും, വെറുപ്പും മടുപ്പും മൃഗീയ പ്രവർത്തികൾക്ക് കാരണമാകുന്നു. അത് സ്വന്തം ജീവിതത്തെ മാത്രമല്ല കുടുംബത്തിലുള്ളവർക്കും കണ്ണീരിന്റെ പാടുകൾ പതിയുന്നു.സമുഹത്തെ, സംസ്‌ക്കാരത്തെ ധർമ്മസങ്കടത്തിലാഴ്ത്തുന്നു. കേരളത്തിലെ വിദ്യാഭ്യാസ കച്ചവടം മൂലം കുട്ടികൾക്ക് അവിടെ പഠിക്കാൻ…