നാനാത്വത്തില്‍ ഏകത്വം (ലേഖനം): സണ്ണി മാളിയേക്കല്‍

നാനാത്വത്തില്‍ ഏകത്വം അതാണ്‌ ഭാരതം. കേരളത്തെ സാമൂഹികമായി ഒരുമിച്ചു നിര്‍ത്തുന്നത്‌ പൂര്‍ണ്ണമായും സര്‍ക്കാരോ, നിയമമോ, അടിസ്ഥാന സാനകര്യങ്ങളോ ആണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. അതിനൊപ്പം തന്നെ സാഹോദര്യത്തോടെ ജീവിക്കാനുള്ള തോന്നലുകളുമുണ്ട്‌. ആഴത്തിലുള്ള ആ തോന്നല്‍ നമ്മളെ ചേര്‍ത്തു നിര്‍ത്തുന്നു. ആ തോന്നലുകള്‍ വളര്‍ന്നു വലുതാകുന്നതല്ലേ ഓണവും, ക്രിസ്തുമസ്സും, റംസാനുമൊക്കെ. ഉല്ലാസത്തിന്റെയും, ഉത്സാഹത്തിന്റെയും അവസ്ഥയിലേക്ക്‌ എത്തിക്കുന്ന ഉപകരണമാണ്‌. ഉത്സവങ്ങള്‍ കേരളീയരും, അന്യ സംസ്ഥാനക്കാരും അവരുടെ ഭാഷയും, അവരുടെ സംസ്‌ക്കാരങ്ങളുമൊക്കെയായി ഒരുമയോടെ കഴിയുന്ന ഒരു സംസ്ഥാനം മറ്റെങ്ങും ഉണ്ടോയെന്നു എനിക്ക്‌ തോന്നുന്നില്ല. കാരണം, മാനുഷ്യരെല്ലാം ഒന്നുപോലെ എന്നു കരുതി ജീവിച്ചിരുന്ന നാടാണ്‌ കേരളം. അതുകൊണ്ടാണ്‌ റംസാനും, ക്രിസ്തുമസ്സും, ഹോളിയും, ഓണവും അന്യ ദേശക്കാരും, കേരളീയരും ചേര്‍ന്ന്‌ ഒരുമയോടെ ആഘോഷിക്കുന്നത്‌. പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയാലും തിരികെ ജനങ്ങളെ കാണാനെത്തുന്ന രാജാവിന്റെ തിരിച്ചുവരവായി നാം ഓണം ആഘോഷിക്കുന്നു. മാവേലി തമ്പുരാനെ സ്വീകരിക്കാന്‍ ഓണക്കോടിയും, പൂക്കളവും…

മത തമ്പ്രാക്കന്മാരേ…. പെൺകുട്ടികൾ ശബ്ദിക്കട്ടെ (ലേഖനം) : കാരൂർ സോമൻ

കേരള ചരിത്രം കടന്നുവന്നിട്ടുള്ളത് ധാരാളം അവിസ്മരണീയങ്ങളായ നാൾ വഴികളിലൂടെയാണ്. ഏതൊരു വ്യക്തിയുടേയും സാംസ്‌ക്കാരിക സാക്ഷാത്ക്കാരമാണ് പുരോഗതി നേടുക. പുരോഗമനാശയങ്ങൾ മാറ്റത്തിന്റെ മാതൃകയാണ്. അങ്ങനെ പുരോഗതി നേടുന്ന ദേശങ്ങൾ, രാജ്യങ്ങൾ പുത്തൻ പറുദീസയായി പുനർനിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവിടെ പുതിയ തൊഴിലുകൾ, പുതിയ റോഡുകൾ, പുതിയ ബ്രിഡ്ജുകൾ, പുതിയ തീവണ്ടികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ, ഹോട്ടലുകൾ, പാർക്കുകൾ, വ്യവസായം തുടങ്ങി ആധുനിക ടെക്‌നോളജിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ വാതായനങ്ങൾ മിഴി തുറക്കുമ്പോൾ കേരളത്തിലെ പെൺകുട്ടികൾ എങ്ങനെ വസ്ത്രം ധരിക്കണം, ക്ലാസ് മുറികളിൽ ആൺകുട്ടികൾക്കൊപ്പമിരിക്കാൻ പാടില്ല എന്നൊക്കെ കേട്ടാൽ സമൂഹത്തിൽ വഷളന് വളരാൻ വളം വേണ്ട എന്ന് തോന്നും. ഞാൻ പഠിച്ച കാലങ്ങളിൽ ഒന്നിച്ചിരുന്നാണ് പഠിച്ചത്. തീവണ്ടി, വിമാനം, കപ്പൽ, ബസ്സ് ഇതിലെല്ലാം ഒരേ സീറ്റിലിരുന്നാണ് സ്ത്രീ പുരുഷന്മാർ സഞ്ചരിക്കുന്നത്. ചില മത മൗലികവാദികൾ പച്ചപ്പുല്ലു കണ്ട പശുവിനെപോലെയാണ് ഇതിൽ പുല്ലു തിന്നാൻ വരുന്നത്. നമ്മുടെ…

ഓ കുഴപ്പമില്ല !

കുഴപ്പം (kuzhappam) എന്ന വാക്കിൻറെ അർത്ഥം നോക്കിയപ്പോൾ ഇവയെല്ലാം ആണ് എനിക്ക് ലഭിച്ചത്: trouble, difficulty, imbroglio, defect, confusion, disorderliness. അപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞാൽ ഈ മേൽപ്പറഞ്ഞ സംഭവങ്ങൾ ഇല്ലാതിരിക്കാം എന്ന് നമുക്ക് കരുതാം. ഇനി കാര്യത്തിലേക്ക് കടക്കാം. അമേരിക്കൻ മണ്ണിൽ ഇന്ത്യൻ പാചകരീതി മാറ്റുരച്ചവരാണ് മുഗൾ പാലസ് ബി.കെ. ജോൺ, ബംഗാൾ ടൈഗർ സിംസൺ, മഹാറാണി ജോൺ, സിത്താര്‍ പാലസ് ഷാജു കെ പോൾ. സൺഡേ ലഞ്ചും ഔട്ട്ഡോർ കേറ്ററിംഗ് കൂടുതലായി മലയാളികളുമായി ഇടപെടേണ്ടി വരുന്നത്. കാശ്മീരി ഷെഫ്, ലാസിം ഭായി ഉണ്ടാക്കിയ റോഹൻ ജോഷ്, ഗഡുവാളി ഷെഫിൻറെ തന്തൂരി ഐറ്റംസ്, ബാലസുബ്രഹ്മണ്യ പോറ്റിയെ കൊണ്ട് മസാല ദോശയും സാമ്പാറും, ജിൻസൺ മേനാച്ചേരിയെ കൊണ്ട് മീൻ മാങ്ങ പാൽ കറി ഉണ്ടാക്കി കൊടുത്താലും ഫുഡ് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാൽ കുഴപ്പമില്ല എന്നായിരുന്നു…

കാലത്തിനൊത്ത പരസ്യം (ലേഖനം): ബ്ലെസന്‍ ഹ്യൂസ്റ്റന്‍

കാലത്തിനു മുന്‍പെ പ്രവചിച്ച സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. കാലഘട്ടത്തിലെ സംഭവവികാസങ്ങളും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളും തുറന്നുകാട്ടിയ സിനിമകളും മലയാള സിനിമയിലുണ്ടായിട്ടുണ്ട്. ജനങ്ങള്‍ നേരിടുന്ന ആനുകാലിക വിഷയങ്ങള്‍ ഇതിവൃത്തങ്ങളായ എത്രയോ സിനിമകള്‍ മലയാളക്കരയുടെ തീയറ്ററുകളില്‍ നിറഞ്ഞാടിയിട്ടുണ്ട്. മദ്യദുരന്തത്തിന്‍റെ കഥ ഇതിവൃത്തമായ ‘ഈ നാട്’, അണികളെക്കൊണ്ട് കൊല്ലും കൊലയും നടത്തി അവരെ അക്രമത്തിന് ആഹ്വാനമിട്ടിട്ട് പാര്‍ട്ടി ഓഫീസിലെ മുറിയില്‍ സുഖിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന നേതാക്കളുടെ കഥ തുറന്നു കാട്ടിയ ‘സന്ദേശം’. കാലത്തിനനുസരിച്ച് മാറാത്ത പ്രത്യയശാസ്ത്രത്തില്‍ തളച്ചിട്ട് അണികളെക്കൊണ്ട് അധികാരത്തില്‍ കയറി അഴമിതിയും വിദേശ നിക്ഷേപത്തിന്‍റെ പേരില്‍ ഗള്‍ഫ് നാടുകളില്‍ പോയി അനധികൃത നിക്ഷേപം നടത്തി സ്വന്തം കീശ വീര്‍പ്പിച്ച് ഭരണം നടത്തുന്ന സഖാക്കളുടെ കഥ പറയുന്ന ‘അറബിക്കഥ’യുമൊക്കെ അതിലെ ചില ചലച്ചിത്രങ്ങള്‍ മാത്രമാണ്. അങ്ങനെ എത്രയെത്ര ചലച്ചിത്രങ്ങള്‍ കേരളത്തില്‍ ആനുകാലിക സംഭവവികാസങ്ങള്‍ തുറന്നു കാട്ടിയിട്ടുണ്ട്. ചില സിനിമകളുടെ ഇതിവൃത്തങ്ങള്‍…

ദൈവ നിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഏഴ് ഇടയന്മാര്‍ കൂടി: ബ്ലെസന്‍ ഹ്യൂസ്റ്റന്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഏഴ് വൈദീകരെ മെത്രാപ്പോലീത്തമാരായി ജൂലൈ 28-ാം തീയതി വാഴിക്കുകയുണ്ടായി. നിലവില്‍ ഏഴോളം സഭയുടെ ഭദ്രാസനങ്ങളില്‍ മെത്രാപ്പോലീത്താ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ ഒന്നു രണ്ട് ഭദ്രാസനങ്ങളില്‍ സഹായ മെത്രാപ്പോലീത്താമാരെ കൂടി നിയമിക്കേണ്ടതുമുണ്ട്. ഒഴിവുള്ള ഭദ്രാസനങ്ങളില്‍ കാതോലിക്കാ ബാവയുടെ മേല്‍നോട്ടത്തില്‍ സഹായ മെത്രാപ്പോലീത്തമാരെ നിയമിച്ചിരിക്കുകയാണ്. പൂര്‍ണ്ണ ചുമതലയുള്ള ഭദ്രാസന മെത്രാപ്പോലീത്താമാര്‍ക്ക് അധിക ചുമതലയായാണ് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിരിയിക്കുന്നത്. കുന്നംകുളം, മലബാര്‍, ഇടുക്കി, മാവേലിക്കര, കോട്ടയം, ചെങ്ങന്നൂര്‍, സൗത്ത് വെസ്റ്റ് അമേരിക്ക തുടങ്ങിയ ഭദ്രാസനങ്ങളിലാണ് നിലവില്‍ മെത്രാപ്പോലീത്താമാരുടെ അഭാവത്തില്‍ സഹായമെത്രാപ്പോലീത്താമാര്‍ ഭരണ ചുമതല വഹിക്കുന്നത്. കഴിഞ്ഞ മലങ്കര സഭാ അസ്സോസിയേഷനില്‍ കൂടി നടന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച ഏഴ് പേരെയാണ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. സഭയുടെ ചരിത്രത്തില്‍ മൂന്നാമതാണ് ഏറ്റവും കൂടുതല്‍ പേരെ ഒരേസമയം മെത്രാപ്പോലീത്തമാരാക്കുന്നത്. ഏറ്റവും ഒടുവില്‍ മെത്രാപ്പോലീത്താമാരായി വാഴിച്ചത് 2010-ല്‍…

ഇന്ത്യയുടെ തലയിൽ കയറിയിറങ്ങുന്ന സ്വാതന്ത്ര്യം (ലേഖനം): കാരൂർ സോമൻ, ലണ്ടൻ

ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക പരിപാടികൾ കലുഷിതങ്ങളായ പല പ്രശ്‌നങ്ങളുണ്ടായിട്ടും മനുഷ്യരിലെ സകല മാലിന്യങ്ങളും കഴുകിക്കളയുന്ന പ്രകാശം പൊഴിക്കുന്ന ഒരാഘോഷമായിട്ടാണ് നാട്ടിലെങ്ങും കൊണ്ടാടിയത്. അതിനിടയിൽ ബുദ്ധിഭ്രമം സംഭവിച്ച ചിലർ ജന്മസിദ്ധമായ അവരുടെ ഔഷധഫലങ്ങൾ പുറത്തെടുത്തു. താമരപ്പൂവ് വികസിക്കുന്നതു പോലെ അവരുടെ വാക്കുകൾ ഇതളുകളായി മാധ്യമങ്ങളിൽ വിടർന്നു വന്നു. ഇന്ത്യയുടെ ഇന്നത്തെ വ്യവസ്ഥിതിയെടുത്താൽ വിളവ് തന്നെ വേലി തകർക്കുന്നത് കാണാം. അധികാരം കിട്ടിക്കഴിഞ്ഞാൽ അകത്തൊന്ന് മുഖത്തൊന്ന് എന്ന ഭാവമാണ്. അകലെ നിന്ന് കേൾക്കുമ്പോൾ മാന്യന്മാരെ അടുത്തറിയുമ്പോൾ വർഗ്ഗീയത തെളിഞ്ഞു നിൽപ്പുണ്ട്. ഇന്ത്യയുടെ അടിത്തറ മാന്തുന്ന ഇവർ അടിതൊട്ട് മുടിയോളം അല്ലെങ്കിൽ മുടിതൊട്ട് അടിയോളം രാജ്യം മുടിഞ്ഞാലും ജാതി മുന്നേറണം എന്ന ചിന്തയുള്ളവരാണ്. ഏതോ സങ്കല്പിക ലോകത്തു് ജീവിക്കുന്ന ദൈവങ്ങളുടെ പേരിൽ സമൂഹത്തിൽ ഭിന്നതകൾ വളർത്തി ദയ, സ്‌നേഹം, കാരുണ്യം എന്തെന്നറിയാത്തവർക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളണം. നാവിൽ മാത്രമല്ല…

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസങ്ങളും അതിൻ്റെ പ്രസക്തിയും!

ഇന്ത്യക്കാരായ നമ്മൾ ആഘോഷിക്കുന്ന സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസങ്ങളും അതിൻ്റെ പ്രസക്തിയും എന്താണ് എന്ന് ഇന്നും നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. എന്നിരുന്നാലും ഈ രണ്ട് ദിവസങ്ങളും ദേശീയ ദിനങ്ങളായി കണക്കാക്കുകയും ഒരേപോലെ ആഘോഷിക്കുകയും ചെയ്യുന്നു. എന്നാൽ പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഈ ദിവസങ്ങൾ രാജ്യത്തിൻ്റെ ഭൂതകാലത്തിൽ നടന്ന രണ്ട് വലിയ സംഭവങ്ങളെ അനുസ്മരിപ്പിക്കുന്നു. അതായത് ഓഗസ്റ്റ് 15 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ സ്വാതന്ത്ര്യ ദിനമായും, അഥവാ വിദേശ ഭരണത്തിൽ നിന്ന് സ്വതന്ത്രമായി അംഗീകരിക്കപ്പെട്ട ദിവസമായി ഇത് ആഘോഷിക്കപ്പെടുന്നു. എന്നാൽ ഭരണഘടന അംഗീകരിച്ച് പ്രാബല്യത്തിൽ വന്ന സന്ദർഭം അടയാളപ്പെടുത്തുന്നതിനാണ് ജനുവരി 26 ലെ റിപ്പബ്ലിക് ദിനം ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്നത്. ഈ വർഷം ഇന്ത്യ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. എന്താണ് സ്വാതന്ത്ര്യദിനം ?. ഒരു രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച തീയതി ആഘോഷിക്കുന്ന ദിനമാണ്. ഒരു…

“നടികർ തിലകം ശിവാജി ഗണേശൻ മുതൽ ധർമ്മജൻ വരെ”

നടികർ തിലകം ശിവാജി ഗണേശൻ മുതൽ ധർമ്മജൻ വരെ , താര ആർട്സ് വിജയേട്ടൻറെ കലാവാസന , അമേരിക്കയിലും കാനഡയിലും എത്ര പള്ളികളും അമ്പലങ്ങളും പണിതിട്ടുണ്ട് എന്ന കണക്ക് എടുക്കേണ്ടതാണ്. താര ആർട്സ് പ്രവർത്തനങ്ങൾക്ക് 45 വർഷത്തെ മികവ്. നാനൂറിലധികം സ്റ്റേജ് , അമേരിക്കയിലെ 18 ലൊക്കേഷനുകളിൽ , കാനഡയിലെ 6 സ്ഥലങ്ങളിൽ , യൂറോപ്പിലെ അഞ്ച് പ്രോമിനെൻസ് ഏരിയകളിൽ , നൂറിൽപരം പള്ളികൾ , 25ലധികം അമ്പലങ്ങൾ ധാരാളം അസോസിയേഷൻ , പ്രത്യേകിച്ച് നഴ്സസ് അസോസിയേഷൻ ഫണ്ട് റൈസിംഗ് പ്രോജക്ടുകൾ ഇവയെല്ലാം താര ആർട്സ്നോട് കടപ്പെട്ടിരിക്കുന്നു. 1970 കാലഘട്ടങ്ങളിൽ 16mm സ്ക്രീനിൽ കുടുംബവും കൂട്ടുകാരുമായി ഒരു സിനിമ കാണാൻ ഒരു അവസരം ഉണ്ടാക്കി തന്നത് താരാആർട്സ് വിജയനായിരുന്നു. സ്റ്റേറ്റ് ഓഫ് ന്യൂജേഴ്സിയുടെ , ദ സെനറ്റർ ആൻഡ് ജനറൽ അസംബ്ലി , ജോയിൻറ് ലജിസ്ലേറ്റീവ് റെസലൂഷൻ…

ബന്ധം എന്ന “കുന്തം” (ലേഖനം): കുരിയാക്കോസ് മാത്യു

ബന്ധങ്ങൾക്ക്‌ യാതൊരു വിലയും ഇല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഓരോരുത്തരും കടന്നു പോകുന്നത്. കുറച്ചുകൂടി ചുരുക്കിപ്പറഞ്ഞാൽ “കറിവേപ്പില” പോലെ. ഉപയോഗം കഴിഞ്ഞു വലിച്ചെറിയുക. ബന്ധം എന്നത് ഒരു “കുന്തം” ആയി മാറിയിക്കുകയാണ് ഇന്ന് നമുക്ക്, ഈ ബന്ധം എന്ന കുന്തം കൊണ്ട് അതിദാരുണമായി മുറിവേൽക്കുന്നവരും, പിടഞ്ഞു വീഴുന്നവരും കുറച്ചൊന്നുമല്ല നമ്മുടെ ഇടയിൽ. ഇത് കൂടുതലും കടന്നു കൂടിയിരിക്കുന്നത് കുടുംബ ബന്ധങ്ങളിലാണ്. മിക്കവാറും കുടുബ ബന്ധങ്ങളിൽ നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരെ സ്വന്തം നേട്ടങ്ങൾക്കും കാര്യസാധ്യതക്കും വേണ്ടി മാത്രം ഉപയോഗിച്ച് അവസ്സാനം പിച്ചി ചീന്തി വലിച്ചെറിയുന്നു. സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടിയും താൽപര്യങ്ങൾക്കു വേണ്ടിയും മനുഷ്യൻ ഏറ്റവും ഉറ്റവരെയും ഉടയവരെയും തള്ളി പറയുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന കാലഘട്ടമാണ്. മനുഷ്യന് ഏറ്റവും നല്ല നിലയിൽ ജീവിക്കാൻ വേണ്ടിയുള്ള എല്ലാ ചുറ്റുപാടുകളും ദൈവം തന്നു, എന്നാൽ നാമൊക്കെയും അത് ദുരുപയോഗം ചെയ്തു തോന്നിയവാസം…

റോഡുകളിലെ നരഭോജികൾ (ലേഖനം): കാരൂർ സോമൻ, ലണ്ടൻ

മുൻകാലങ്ങളിൽ ആഫ്രിക്കൻ വനാന്തരങ്ങളിൽ നരഭോജികളുണ്ടായിരുന്നെങ്കിൽ ഈ നരഭോജികൾ ഇന്ന് ജീവിക്കുന്നത് കേരളത്തിലെ നാടൻ ദേശീയ പാതകളിലാണ്. വനങ്ങളിലെ മൃഗങ്ങൾ പോലും മനുഷ്യരെപ്പോലെ അപകടങ്ങളിൽ മരിക്കുന്നില്ല. എത്രയോ കാലങ്ങളായി മനുഷ്യപ്രകൃതിയും മൃഗപ്രകൃതിയും തമ്മിലുള്ള പോരാട്ട മരണങ്ങളാണ് നമ്മുടെ റോഡുകളിൽ സംഭവിക്കുന്നത്. ഒരു ജീവിയേയും കൊല്ലരുത് എന്ന പ്രമാണം മൃഗങ്ങൾക്കില്ല.അത് തന്നെയാണ് നമ്മുടെ റോഡുകളിൽ ദൈനംദിനം കാണുന്നത്. മനുഷ്യന്റെ ജീവനെടുക്കുന്ന കുഴികളുണ്ടാക്കിയവർ യാതൊരു അപമാനബോധമില്ലാതെ രാഷ്ട്രീയ യജമാനന്മാരുടെ മടിശ്ശീല വീർപ്പിച്ചങ്ങനെ സസുഖം വാഴുന്നു. അവരാകട്ടെ റോഡിന്റെ ഉദ്ഘാടനം നടത്തി ഫോട്ടോകളെടുത്തു് പുരോഗ തിയുടെ വിളവെടുപ്പങ്ങനെ മാധ്യമങ്ങളിൽ ആഘോഷിക്കുന്നു. നാടൻ പാതയായാലും ദേശീയ പാതയായാലും പെരുമഴയിൽ ചോർന്നു പോകുന്ന ദുർഘടങ്ങളായ കുഴികൾ എങ്ങനെയുണ്ടാകുന്നു?മരിച്ചു വീണ ഹാഷിമിന്റെ ശവവും ചുമന്നുകൊണ്ട് ശതാബ്ദങ്ങളിലേക്ക് നമ്മുടെ സാംസ്‌ക്കാരിക നവോത്ഥാനത്തിലേക്ക് വീണ്ടും സഞ്ചരിക്കാൻ ലജ്ജയില്ലേ? മനുഷ്യനെ കൊല്ലുന്ന ഈ മൃഗപ്രകൃതി കണ്ടിട്ടും അവരുടെ നേർക്ക് ആരൊക്കെയാണ് കണ്ണ്…