ഫോർട്ട് വർത്ത് പോലീസ് ഓഫീസറെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ്: യുവതിക്ക് ജീവപര്യന്തം തടവ്

ഫോർട്ട് വർത്ത്: 2024-ൽ ഡ്യൂട്ടിക്കിടെ ഫോർട്ട് വർത്ത് പോലീസ് സർജന്റ് ബില്ലി റാൻഡോൾഫിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ 26-കാരിയായ ഡി ഔജാലെ ഇവാൻസിന്  കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തിങ്കളാഴ്ച ടാരന്റ് കൗണ്ടി കോടതിയിലാണ് ശിക്ഷാവിധി ഉണ്ടായത്. 2024 ഓഗസ്റ്റ് 12-ന് ഐ-35 ഡബ്ല്യു (I-35W) ഹൈവേയിൽ മറ്റൊരു അപകടസ്ഥലത്ത് ട്രാഫിക് നിയന്ത്രിക്കുകയായിരുന്നു 29 വർഷത്തെ സർവീസുള്ള ബില്ലി റാൻഡോൾഫ്. ഈ സമയത്ത് തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ഇവാൻസിന്റെ കാർ അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടസമയത്ത് ഇവാൻസ് കമിഞ്ഞ മദ്യപിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 10 ഷോട്ട് ടെക്വില  കഴിച്ചിരുന്നതായി അവർ സമ്മതിച്ചിരുന്നു. രക്തപരിശോധനയിൽ മദ്യത്തിന്റെ അളവ് അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് വ്യക്തമായി. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക്  കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 30 വർഷത്തെ തടവ് പൂർത്തിയാക്കിയ ശേഷമേ ഇവർക്ക് പരോളിന്…

ഐ എൽ ആർ വിഷയത്തിൽ ഇടപെടലുകളുമായി ഐ ഓ സി (യു കെ) സ്കോട്ട്ലൻഡ്

സ്കോട്ട്ലൻഡ്: യു കെയിലെ കുടിയേറ്റക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ഐ എൽ ആർ നിയമ മാറ്റങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ആശങ്കകൾ ഐ ഒ സി (യുകെ) – സ്കോട്ട്ലൻഡ് പ്രതിനിധികൾ സ്കോട്ടിഷ് നാഷണൽ പാർട്ടി പ്രതിനിധി മാർട്ടിൻ ഡേയെ അറിയിച്ചു. പി ആറിന് അപേക്ഷിക്കാൻ നിലവിലെ 5 വർഷത്തെ കാലാവധി 10 വർഷമായി ഉയർത്തുന്നതടക്കമുള്ള ഗവൺമെന്റ് നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസികൾക്കിടയിലുള്ളതെന്നും ഇതുസംബന്ധിച്ച് ഐ ഒ സി സ്കോട്ട്ലൻഡ് യൂണിറ്റ് തയ്യാറാക്കിയ ഔദ്യോഗിക നിവേദനം ഭാരവാഹികൾ ചേർന്ന് മാർട്ടിൻ ഡേയ്ക്ക് കൈമാറി പിന്തുണ അഭ്യർത്ഥിച്ചു. നിലവിൽ യു കെയിൽ ഉള്ളവർക്ക് മുൻകാല പ്രാബല്യത്തോടെ നിയമങ്ങൾ മാറുന്നത് നീതി നിഷേധമാണെന്നും, പാർലമെന്റിൽ തങ്ങളുടെ ശബ്ദമായി മാറണമെന്നും സംഘടന അദ്ദേഹത്തെ ബോധ്യപ്പെടുത്തി. മെയ്‌ 7ന് നടക്കുന്ന സ്കോട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ലിൻലിത്‌ഗോ & ഫാൽകിൾർക് പാർലിമെന്റ് മണ്ഡലത്തിലെ സ്കോട്ടിഷ്…

നിർബന്ധിത സ്വവംശ വിവാഹ നിഷ്ഠ റദ്ദാക്കിയ ഹൈക്കോടതി വിധി കാനാ സ്വാഗതം ചെയ്തു: ജോസ് കല്ലിടിക്കിൽ

കോട്ടയം അതിരൂപതയും ക്നാനായ സമുദായവും അനുഷ്ഠിച്ചുവരുന്ന നിർബന്ധിത സ്വവംശ വിവാഹനിഷ്ഠയും, അത് പാലിക്കാൻ കഴിയാത്തവരെ സമുദായ അംഗത്വത്തിൽ നിന്നും വിശ്വാസ സമൂഹത്തിൽ നിന്നും പുറത്താക്കുന്ന അക്രൈസ്തവ നടപടികളും ഭരണഘടനാ വിരുദ്ധമെന്നും, ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയിട്ടുള്ള മൗലികാവകാശങ്ങളുടെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും കേരള ഹൈക്കോടതി വിധിച്ചു. മാർച്ച് 23 തിങ്കളാഴ്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ജഡ്ജി, എസ്. ഈശ്വരനാണ് 11 ദിവസം നീണ്ട വാദങ്ങൾ കേട്ടശേഷം പ്രസ്തുത വിധിപ്രഖ്യാപനം നടത്തിയത്. ക്നാനായ കാത്തലിക് നവീകരണ സമിതി 2014 – ൽ കോട്ടയം സബ്കോടതിയിൽ നിർബന്ധിത സ്വവംശ നിഷ്ഠയ്ക്കും അതിൻറെ പേരിൽ സമുദായ അംഗങ്ങൾക്ക്മേൽ സ്വീകരിച്ചിരുന്ന കോട്ടയം അതിരൂപതയുടെ അക്രൈസ്തവ നടപടികൾക്കും എതിരെ ഫയൽ ചെയ്ത പരാതിയിൽ 2021 -ൽ കോട്ടയം സബ്കോടതിയും, 2022 – ൽ ജില്ലാ കോടതിയും പുറപ്പെടുവിച്ച വിധിക്കെതിരെ കോട്ടയം അതിരൂപതയും സ്വദേശത്തും വിദേശത്തുമുള്ള…

നഴ്‌സുമാരുടെ അതിജീവനപ്പോരാട്ടം; അവഗണന എന്നവസാനിക്കും?: വിന്‍സന്റ് ഇമ്മാനുവല്‍

കേരളം വീണ്ടും നഴ്‌സുമാരുടെ ശക്തമായ സമരത്തിന് സാക്ഷിയാകുകയാണ്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന ആവശ്യവുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‌റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് നഴ്‌സുമാരാണ് അനിശ്ചിതകാല സമരത്തിലേക്ക് കടന്നിരിക്കുന്നത്. കേരള ഹൈക്കോടതി വരെ ഇടപെട്ടെങ്കിലും പ്രശ്‌നത്തിന് സ്ഥിരപരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. യുഎന്‍എ ആവശ്യപ്പെടുന്നത് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണമെന്നാണ്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് 28,000 രൂപ മാത്രമാണ്. ഇതുപോലും പല ആശുപത്രി മാനേജ്‌മെന്‌റുകളും നിരസിക്കുകയും ചെയ്തു. ദീര്‍ഘകാല ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നീതിക്കുവേണ്ടി നഴ്‌സുമാര്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നത്. നഴ്‌സുമാരുടെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങള്‍ പലതാണ്. ഏറ്റവും പ്രധാനം അവര്‍ തീര്‍ത്തും ഒറ്റയ്ക്കാണ് എന്നതാണ്. ശക്തമായ പിന്തുണകളില്ല, പൊതുവായ പ്രതികരണങ്ങളില്ല, ചര്‍ച്ചകളില്ല, ഐക്യദാര്‍ഢ്യവുമായി ഒരു സംഘടനകളും രംഗത്തില്ല. മധ്യസ്ഥ ചര്‍ച്ചകളെല്ലാം പ്രഹസനമാകുന്നു. ഒരു തരത്തിലും ഒത്തുതീര്‍പ്പിനില്ലെന്ന പിടിവാശിയില്‍ മാനേജ്‌മെന്‌റുകള്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വാഗ്ദാനങ്ങള്‍…

“മടിയിൽ കനമില്ലെങ്കിൽ വഴിയിൽ പേടി വേണ്ട” : ജയശങ്കർ പിള്ള

അടുത്തിടെ ഡൽഹിയിൽ റെഡ് ഫോർട്ടിന് സമീപം നടന്ന കാർ ബോംബ് സ്ഫോടനം ഒരു ഭാരതീയനും മറന്നു കാണില്ല. അത് നടത്തിയത് ഡോക്ടർമാരായ ഒരു കൂട്ടം ജിഹാദികൾ ആണ് എന്ന് അന്വേഷണത്തില്‍ തെളിയുകയും, അവർ ഡൽഹിയിലെ 20-ൽ അധികം സ്ഥലങ്ങളിൽ സ്ഫോടനം ലക്‌ഷ്യം വച്ചിരുന്നു എന്നും തെളിയിക്കപ്പെടുകയുണ്ടായി. അതുപോലെ മറ്റൊന്നാണ് കാശ്മീരിൽ ഉല്ലാസ യാത്രയ്ക്ക് പോയവരെ മതം ചോദിച്ചു കൂട്ടക്കുരുതി നടത്തിയതും. ഇതൊന്നും കേരളത്തിലെയോ,ഭാരതത്തിലെയോ,ഒരു സന്നദ്ധ സഘടനകളോ, മത വിശ്വാസികളോ,പൗരന്മാരോ മറക്കുവാൻ ഇടയില്ല. ദൽഹി കാർ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തത് ഫരീദാബാദ് അൽ ഫലാഹ് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചും അവിടുത്തെ അസിസ്റ്റന്റ് പ്രവാസർമാർ ആണ് അതിനു നേതൃത്വം നൽകിയതു എന്നും ഈ സ്ഥാപനം ഇറാൻ അടക്കം ഉള്ള ഇസ്ലാമിക് രാജ്യങ്ങൾ നൽകിയ FCRA ഫണ്ട് ആയ 600 കോടി രൂപ ഉപയോഗിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസത്തിനായി കോളേജ് തുടങ്ങിയത്. എന്നാൽ…

ട്രംപിന്റെ 15 പോയിന്റ് സമാധാന നിർദ്ദേശം ഇറാൻ നിരസിച്ചു; യു എസ് സൈനികര്‍ ഇറാനിയൻ മണ്ണിൽ കാലുകുത്തിയാല്‍ അവർ “പേർഷ്യൻ ഗൾഫിലെ സ്രാവുകൾക്ക് ഭക്ഷണമായി” മാറുമെന്ന്

പ്രസിഡന്റ് ട്രംപിന്റെ 15 പോയിന്റ് സമാധാന നിർദ്ദേശം നിരസിച്ചുകൊണ്ട്, പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാമെന്ന പ്രതീക്ഷകൾ ഇറാൻ തകർത്തു… ദോഹ (ഖത്തര്‍): മധ്യപൂർവദേശ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷകൾക്ക് മറ്റൊരു വലിയ തിരിച്ചടി കൂടി നേരിട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 15 പോയിന്റ് സമാധാന നിർദ്ദേശം ഇറാൻ പൂർണ്ണമായും നിരസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ സംബന്ധിച്ച യുഎസ് അവകാശവാദങ്ങളും ടെഹ്‌റാൻ തള്ളിക്കളഞ്ഞു. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ ഇപ്പോൾ വളരെ അപകടകരവും വിനാശകരവുമായ ഒരു വഴിത്തിരിവിലേക്ക് നീങ്ങുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇറാന്റെ നിലപാട് കടുപ്പിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് യുഎസ് സമാധാന നിർദ്ദേശത്തിന്റെ നിബന്ധനകളെ “യാഥാർത്ഥ്യബോധമില്ലാത്തതും, യുക്തിരഹിതവും, അമിതവുമാണ്” എന്ന് വിശേഷിപ്പിച്ചു. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നും, കൈമാറ്റം ചെയ്യപ്പെടുന്ന ഏതൊരു സന്ദേശവും പൂർണ്ണമായും ഇടനിലക്കാർ വഴിയാണ് നടത്തുന്നതെന്നും…

ഫോമ ന്യൂയോർക്ക് മെട്രോ റീജിയൻ ഗ്രൂപ്പ് ഡാൻസ് മത്സരവും റീജിയണൽ കൺവെൻഷനും ജൂൺ 6 ശനിയാഴ്ച എൽമോണ്ടിൽ

ന്യൂയോർക്ക്: അമേരിക്കയിലെയും കാനഡയിലെയും മലയാളീ സംഘടനകളുടെ ഏറ്റവും വലിയ അംബ്രല്ലാ സംഘടനയായ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജിയൻറെ 2024-2026 വർഷത്തെ ദ്വൈവാർഷിക സമാപന കൺവെൻഷൻ ജൂൺ 6 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതൽ എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കത്തോലിക്കാ കത്തീഡ്രൽ ആഡിറ്റോറിയത്തിൽ വച്ച്‌ (1500 DePaul Street, Elmont, NY 11003) നടത്തപ്പെടുന്നു. കൺവെൻഷനോട് അനുബന്ധിച്ച് ഗ്രൂപ്പ് ഡാൻസ് മത്സരവും നടത്തപ്പെടുന്നു. ഫോമാ ന്യൂയോർക്ക് റീജിയന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഡാൻസ് മത്സരം നടത്തുന്നത്. വിജയികൾക്ക് ഒന്നാം സമ്മാനമായി ആയിരം ഡോളറും (First Prize: $1,000), രണ്ടാം സമ്മനമായി എഴുന്നൂറ്റി അൻപത് ഡോളറും (Second Prize: $750), മൂന്നാം സമ്മനമായി അഞ്ഞൂറ് ഡോളറും (Third Prize: $500) നൽകുന്നതാണ്. ജൂൺ 6 ശനിയാഴ്ച്ച ഉച്ചക്ക് ശേഷം 3 മണി മുതൽ മത്സരം…

യു.ഡി.എഫിന്റെ വിജയത്തിനായി പ്രവാസി സമൂഹം കൈകോർക്കണം: ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ

ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാന്റെ അധ്യക്ഷതയിൽ ചേർന്നു. കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ പ്രവാസി മലയാളി സമൂഹം സജീവമായി രംഗത്തിറങ്ങണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഡാളസ് ചാപ്റ്റർ പ്രസിഡന്റ് ആഹ്വാനം ചെയ്തു. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യോഗം വിശദമായി വിലയിരുത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അമേരിക്കയിലെ മലയാളി സമൂഹത്തിന് നൽകാൻ കഴിയുന്ന നിർണ്ണായകമായ സംഭാവനകളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. പ്രവാസികളുടെ വോട്ടുകൾ യു.ഡി.എഫിന് ഉറപ്പാക്കുന്നതിനോടൊപ്പം, നാട്ടിലുള്ള തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്വാധീനിക്കുന്നതിൽ ഡാളസിലെ ഐ.ഒ.സി പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കണമെന്ന് പ്രസിഡന്റ് മാത്യു നൈനാൻ ആവശ്യപ്പെട്ടു. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഐ.ഒ.സി നാഷണൽ കമ്മിറ്റി രൂപീകരിക്കുന്ന ഫണ്ടിലേക്ക് ഡാളസ്…

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) യുഎസ്എ കേരള ചാപ്റ്റർ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി മാർച്ച് 30, തിങ്കൾ (സെൻട്രൽ ടൈം 8:30pm , ഈസ്റ്റേൺ ടൈം 9:30pm) സംഘടിപ്പിക്കുന്ന പ്രത്യേക ഓൺലൈൻ കോൺഫറൻസിൽ മുൻ പ്രതിപക്ഷ നേതാവും ഐ.എൻ.സി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനുമായ ശ്രീ. രമേശ് ചെന്നിത്തല എം.എൽ.എമുഖ്യാതിഥിയായി സംസാരിക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന് നൽകാൻ കഴിയുന്ന സംഭാവനകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമാണ് ഈ യോഗം വിളിച്ചുചേർത്തിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രവാസികളുടെ വോട്ടുകൾ ഉറപ്പാക്കുന്നതിനൊപ്പം, നാട്ടിലുള്ള തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്വാധീനിക്കുന്നതിൽ പ്രവാസികൾക്കുള്ള നിർണ്ണായക പങ്കിനെക്കുറിച്ച് രമേശ് ചെന്നിത്തല വിശദീകരിക്കും. സൂം പ്ലാറ്റ്‌ഫോം വഴി നടക്കുന്ന…

കേരള ഡിബേറ്റ് ഫോറം യു എസ് എ; കേരളാ അസംബ്ലി ഇലക്ഷൻ സംവാദം, വെർച്വൽ (സും) ഡിബേറ്റ്, ഏപ്രിൽ 6 നു വൈകുന്നേരം 7 മണിക്ക്

ഹ്യൂസ്റ്റൺ: ചൂടേറിയ കേരളാ അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തിൽ, താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കായി കേരള ഡിബേറ്റ് ഫോറം യു എസ് എ, ആഭിമുഖ്യത്തിൽ, വിജ്ഞാനപ്രദവും രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ ഇലക്ഷൻ (സും) ഡിബേറ്റ്, ഏപ്രിൽ 6, 2026 തിങ്കൾ വൈകുന്നേരം 7 മണി (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം – ന്യൂയോർക്ക് ടൈം) സംഘടിപ്പിക്കുന്നു. അമേരിക്കൻ പ്രവാസിക്കും കേരളവും ഇന്ത്യയും പ്രിയപ്പെട്ടതാണ്. അവർക്കവിടെ, സ്വന്തക്കാർ ഉണ്ട്, ബന്ധുക്കൾ ഉണ്ട്, പല പ്രവാസികൾക്കും അവിടങ്ങളിൽ സ്വത്തുക്കൾ, പണമിടപാടുകൾ ഉണ്ട്. അവരെല്ലാം അവിടെയും നികുതികൾ അടയ്ക്കുന്നുണ്ട്. അവരവിടെ വിവിധതരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വഞ്ചിക്കപ്പെടുന്നുണ്ട്. വാഗ്ദാനങ്ങൾ അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അവരോട് സാധാരണയായി നീതി പ്രവർത്തിക്കാറില്ല. അതിനാൽ അവിടത്തെ അസംബ്ലി പ്രതിനിധികളായി ഭരണ സ്ഥാപനങ്ങളിൽ സത്യസന്ധരായ വ്യക്തികൾ, കക്ഷിഭേദമെന്യേ തെരഞ്ഞെടുക്കപെടേണ്ടത് അമേരിക്കൻ പ്രവാസിയുടെ കൂടെ ആവശ്യമാണ്. പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന…