ഷിക്കാഗോ: ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ മുപ്പത്തെട്ടാമത് ക്രിസ്മസ് ആഘോഷം ഡിസംബര്‍ പത്താംതീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ ( 426 എന്‍, വെസ്റ്റ് ഈവ്, എല്‍മസ്റ്റ്, ഇല്ലിനോയിസ് 60126) വച്ച് ആഘോഷിക്കുന്നു. ഫാ. ആന്റണി അരവിന്ദശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഡിസംബര്‍ 10 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വിശുദ്ധ കുര്‍ബാന ആരംഭിക്കുകയും, തുടര്‍ന്ന് പാരീഷ് ഹാളില്‍ നടത്തപ്പെടുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ച് സാന്റായുടെ വരവേല്‍പും, ക്രിസ്മസ് കരോളും, കലാപരിപാടികളും, ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കും. ഈ അവസരത്തില്‍ വളരെ സന്തോഷത്തോടും നന്ദിയോടും രേഖപ്പെടുത്തുകയാണ് 38 വര്‍ഷം മുമ്പ് 1984 ഡിസംബര്‍ എട്ടിന് ഷിക്കാഗയിലെ അതിപുരാതനവും ഹിസ്റ്റോറിക്കല്‍ ലാന്റ്മാര്‍ക്ക് ചര്‍ച്ചായ ഓള്‍ഡ് സെന്റ് പാട്രിക് ചര്‍ച്ചില്‍ ഫാ. ആന്റണി അരവിന്ദശേരിയുടെ സ്പിരിച്വല്‍ ലീഡര്‍ഷിപ്പില്‍ ഷിക്കാഗോ കേരള റോമന്‍ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിക്ക്…
Category: AMERICA
ഒഹായോ മൃഗശാലയിൽ ധ്രുവക്കരടി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി
ഒഹായോ: ഒഹായോയിലെ ടോളിഡോ മൃഗശാലയില്‍ ധ്രുവക്കരടി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. എന്നാൽ, നവജാതശിശുക്കൾ അടുത്ത വർഷം വരെ പൊതു പ്രദർശനത്തിൽ ഉണ്ടാകില്ലെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. അമ്മ കരടി ക്രിസ്റ്റൽ (24) ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതായി മൃഗശാല ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഈ കരടിയുടെ എട്ടാമത്തെയും ഒമ്പതാമത്തെയും കുഞ്ഞുങ്ങളാണിവ. 2012 ന് ശേഷം മൃഗശാലയിൽ ജനിച്ച ആദ്യത്തെ ധ്രുവക്കരടി ഇരട്ടകളുടെ പിതാവ് 18 വയസ്സുള്ള ‘നുക’യാണെന്ന് ഫെയ്സ്ബുക്കില്‍ പറയുന്നു. 2023 വരെ ഇരട്ടകളെ അവരുടെ അമ്മയ്‌ക്കൊപ്പം എക്‌സിബിറ്റ് ഏരിയയിൽ സൂക്ഷിക്കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും, മൃഗശാല അതിന്റെ YouTube ചാനലിൽ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ഈ കരടിക്കുടുംബത്തെ ലൈവ് സ്ട്രീം ചെയ്യും.
എഡ്വേർഡ് സ്നോഡന് റഷ്യൻ പാസ്പോർട്ട് ലഭിച്ചു
വാഷിംഗ്ടണ്‍: യു എസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ (എൻഎസ്എ) രഹസ്യ നിരീക്ഷണത്തിന്റെ വ്യാപ്തി തുറന്നുകാട്ടിയ മുൻ യുഎസ് ഇന്റലിജൻസ് കോൺട്രാക്ടർ എഡ്വേർഡ് സ്നോഡൻ റഷ്യയോട് കൂറ് പുലർത്തുന്നതായി പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്യുകയും തുടര്‍ന്ന് അദ്ദേഹത്തിന് റഷ്യൻ പാസ്‌പോർട്ട് ലഭിക്കുകയും ചെയ്തതായി വെള്ളിയാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2013 ലാണ് 39 കാരനായ മുൻ ഇന്റലിജൻസ് കരാറുകാരനായിരുന്ന സ്നോഡന്‍ രേഖകൾ ചോർത്തിയ ശേഷം, അമേരിക്കയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് കടന്നത്. കുറച്ചുകാലം അവിടെ താമസിച്ചതിനുശേഷം 2013 ജൂണില്‍ റഷ്യയിലേക്ക് കടന്നു. അവിടെ രാഷ്ട്രീയാഭയം തേടിയ സ്നോഡന്‍ ഒരു റഷ്യൻ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. 2022 സെപ്തംബറിൽ വ്‌ളാഡിമിർ പുടിൻ അദ്ദേഹത്തിന് റഷ്യൻ പൗരത്വം നൽകിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അനറ്റോലി കുചെറേന പറഞ്ഞു. “അദ്ദേഹം തീർച്ചയായും സന്തോഷവാനാണ്., തനിക്ക് പൗരത്വം ലഭിച്ചതിന് റഷ്യൻ ഫെഡറേഷനോട് നന്ദി പറയുന്നു. ഏറ്റവും…
റെയിൽവേ പണിമുടക്ക് തടയുന്നതിനും ‘സാമ്പത്തിക ദുരന്തം’ ഒഴിവാക്കുന്നതിനുമുള്ള നിയമനിർമ്മാണത്തിൽ ബൈഡൻ ഒപ്പുവച്ചു
വാഷിംഗ്ടണ്‍: ദേശീയ റെയിൽറോഡ് പണിമുടക്ക് ഒഴിവാക്കുന്ന നിയമനിർമ്മാണത്തിൽ പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച ഒപ്പുവച്ചു. എന്നാൽ, ചില യൂണിയൻ തൊഴിലാളികൾ ആഗ്രഹിച്ചിരുന്ന മെച്ചപ്പെട്ട അസുഖ അവധി (sick leave) വ്യവസ്ഥകള്‍ ഈ നടപടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. “വളരെ മോശമായ സമയത്ത് ഒരു സാമ്പത്തിക ദുരന്തം” ഒഴിവാക്കാൻ നിയമനിർമ്മാണത്തിൽ ഒപ്പുവെച്ചതായി ബൈഡന്‍ പറഞ്ഞു. “റെയിൽ സംവിധാനം അക്ഷരാർത്ഥത്തിൽ നമ്മുടെ വിതരണ ശൃംഖലയുടെ നട്ടെല്ലാണ് … നമ്മള്‍ ആശ്രയിക്കുന്ന പലതും റെയില്‍ സംവിധാനത്തിലൂടെയാണ് വിതരണം ചെയ്യുന്നത്. റെയിൽ അടച്ചുപൂട്ടൽ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുമായിരുന്നു. ബില്ലിനൊപ്പം ആ ദുരന്തത്തിൽ നിന്ന് രാജ്യത്തെ ഒഴിവാക്കി,” അദ്ദേഹം പറഞ്ഞു. 25% വേതന വർദ്ധനവ് റെയിൽ ജീവനക്കാര്‍ക്ക് കരാറിനൊപ്പം ലഭിക്കുമെന്ന് ബൈഡൻ പറഞ്ഞു. കൂടാതെ, നാല് യൂണിയനുകൾ ഇത് നിരസിക്കാൻ കാരണമായ അസുഖ അവധി (sick leave) വ്യവസ്ഥകളുടെ അഭാവവും അംഗീകരിച്ചു. “ഈ ബില്ലില്‍ അസുഖ അവധി…
സ്മിത ഹരിദാസ് മന്ത്ര കൺവെൻഷൻ കൺവീനർ
ശ്രീമതി സ്മിതാ ഹരിദാസ് മന്ത്ര കൺവെൻഷൻ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു. കലാപ്രവർത്തനങ്ങളിലൂടെ പ്രവാസികള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവതലമുറയെ ഹൈന്ദവ ആത്മീയ സാംസ്കാരിക തലങ്ങളിൽ അവരുടെ പൈതൃകവുമായി ബന്ധിപ്പിക്കാൻ, സ്മിത വർഷങ്ങളായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചു വരുന്നു. വിവിധ ഹൈന്ദവ കൺവെൻഷനുകളിൽ വർഷങ്ങളായി കുടുംബത്തോടൊപ്പം പങ്കെടുക്കുന്ന ശ്രീമതി സ്മിത, 2023 ജൂലൈയിൽ ഹ്യുസ്റ്റണിൽ നടക്കുന്ന മന്ത്ര വിശ്വ ഹിന്ദു സമ്മേളനത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിൽ സന്തോഷം അറിയിച്ചു. കലാ സാംസ്കാരിക രംഗത്തുള്ള സ്മിതയുടെ അനുഭവജ്ഞാനം, മന്ത്ര കൺവെൻഷന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുമെന്നത് നിസ്തർക്കമാണെന്ന് പ്രസിഡന്റ് ഹരി ശിവരാമനും വൈസ് പ്രസിഡന്റ് ഷിബു ദിവാകരനും അഭിപ്രായപ്പെട്ടു. വടക്കേ അമേരിക്കയിലെ ഭാരതീയ കലാ സാംസ്കാരിക രംഗത്ത് സുപരിചിതയായ സ്മിത ഹരിദാസ് നർത്തകി, മോഡൽ, അഭിനേതാവ്, സ്റ്റേജ് പെർഫോമർ തുടങ്ങിയ രംഗങ്ങളിൽ പ്രശോഭിക്കുന്നു. മിത്രാസ് എന്ന സ്ഥാപനത്തിലെ ഡാൻസ് ഡയറക്ടറായ അവർ കഴിഞ്ഞ 12 വർഷമായി…
ലോക എയ്‌ഡ്‌സ് ദിനം: 2030-ഓടെ എയ്ഡ്സ് അവസാനിപ്പിക്കുക എന്ന ലക്ഷ്യം മോശമായ നിലയിലെന്ന് യു എന്‍
യുണൈറ്റഡ് നേഷൻസ് : 2030-ഓടെ എയ്ഡ്സ് അവസാനിപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ സാഹചര്യം മോശമായതിനാൽ നടപടിയെടുക്കണമെന്ന് യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് സിസാബ കൊറോസി ആവശ്യപ്പെട്ടു. ഇന്ന് (ഡിസംബർ 1) ലോക എയ്ഡ്‌സ് ദിനത്തിനായുള്ള സന്ദേശത്തിൽ, 2030-ഓടെ എയ്ഡ്സ് അവസാനിപ്പിക്കുക എന്ന ലക്ഷ്യം മോശമായ നിലയിലാണെന്ന് കൊറോസി പറഞ്ഞു, കാരണം “അസമത്വങ്ങളും വിവേചനങ്ങളും മനുഷ്യാവകാശങ്ങളോടുള്ള അവഗണനയും നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു”, അദ്ദേഹം പറഞ്ഞു. “എയ്‌ഡ്‌സ് അവസാനിപ്പിക്കാൻ ശാസ്‌ത്രാധിഷ്‌ഠിതമായ ഒരു പാതയുണ്ട്. പക്ഷേ ഖേദകരമെന്നു പറയട്ടെ, അത് എല്ലാവർക്കും ലഭ്യമല്ല. 40 വർഷത്തിലേറെയായി എച്ച്‌ഐവി/എയ്ഡ്‌സിനെ ആഗോള ആരോഗ്യ പ്രതിസന്ധിയായി നിലനിർത്തുന്ന ഈ വെല്ലുവിളികളെ നാം അഭിമുഖീകരിക്കണം,” അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമൂഹം പ്രവർത്തിച്ചാൽ, ഈ ദശകത്തിൽ 3.6 ദശലക്ഷം പുതിയ എച്ച്ഐവി അണുബാധകളും 1.7 ദശലക്ഷം എയ്ഡ്‌സ് സംബന്ധമായ മരണങ്ങളും തടയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എയ്ഡ്‌സിനെക്കുറിച്ചുള്ള പൊതുസഭയുടെ…
മാഗ് വോളിബോൾ ടൂർണമെന്റിൽ ഹൂസ്റ്റൺ ചലഞ്ചേഴ്സിന് കിരീടം
ഹൂസ്റ്റൺ: നവംബർ പന്ത്രണ്ടാം തീയതി ശനിയാഴ്ച ഹൂസ്റ്റൺ ട്രിനിറ്റി സെൻററിൽ വച്ച് നടന്ന മാഗ് വോളിബോൾ ടൂർണമെന്റിൻ്റെ ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് സി സി സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി ഹൂസ്റ്റൺ ചലഞ്ചേഴ്സ് ടീം ജേതാക്കളായി. ആദ്യ റൗണ്ടിൽ ഹൂസ്റ്റൺ ചലഞ്ചേഴ്സ് ടീമിനെ പരാജയപ്പെടുത്തി എല്ലാ കളികളും വിജയിച്ച് ഒന്നാം സീഡ് ആയി ഫൈനലിൽ എത്തിയ സിസി സ്ട്രൈക്കേഴ്സ് ടീമിൻ്റെ സ്‌മാഷു കൾ ഹൂസ്റ്റൺ ചലഞ്ചേഴ്സ് ശക്തമായ ബ്ലോക്കുകളിലൂടെ പ്രതിരോധിച്ചു. ഫൈനൽ മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയ ചലഞ്ചേഴ്സ് ടീം അനായാസമായ വിജയമാണ് നേടിയത് (25-19, 25-13). തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ മാഗ് പ്രസിഡൻറ് അനിൽകുമാർ ആറന്മുള, വൈസ് പ്രസിഡൻറ് ഫാൻസി മോൾ പള്ളത്ത് മഠം, സ്പോൺസർമാർ, മാഗ് ഭാരവാഹികൾ പങ്കെടുത്തു. വോളിബോൾ ടൂർണമെൻറ് വിജയികൾക്കുള്ള ഏവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും മാഗ് പ്രസിഡൻ്റ് അനിൽ…
പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കര്‍ത്താവും സാഹിത്യ സദസ് ഡിസംബര്‍ 4 ഞായറാഴ്ച
പുന്നയൂര്‍ക്കുളം: പുന്നയൂർക്കുളം സാഹിത്യ സമിതി മാസം തോറും നടത്തിവരുന്ന കൃതിയും കർത്താവും സാഹിത്യ സദസ്സിന്റെ പത്താം അദ്ധ്യായത്തിൽ ആഗോള വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖനും, എഴുത്തുകാരനുമായ ഡോ. എം.വി. പിള്ള, ‘പെൺജന്മ പുണ്യങ്ങൾ’ എന്ന അദ്ദേഹത്തിന്റെ കൃതിയെ മുൻനിർത്തി 2022 ഡിസംബർ 4 ഞായറാഴ്ച വൈകിട്ട് 8 മണിക്ക് നമ്മളോട് സംസാരിക്കുന്നു. ഗൂഗിൾ മീറ്റ് വഴിയാണ് ചടങ്ങ്. ഗൂഗിള്‍ മീറ്റ് ലിങ്ക്: https://meet.google.com/fko-btbk-dcg
നേര്‍മ മലയാളി അസോസിയേഷന്‍ എഡ്മന്റണില്‍ വയോജനങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു
എഡ്‌മിന്റൺ: നേർമ മലയാളി അസോസിയേഷൻ എഡ്മൺറ്റണിലെ മലയാളി വയോജനങ്ങൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. സെന്റ് അൽഫോൻസാ പള്ളി ഓഡിറ്റോറിയത്തിൽ വച്ചു നവംബർ പത്തൊൻപതു ശനിയാഴ്ച്ച നടത്തിയ സെമിനാർ അഡ്വക്കേറ്റ് സണ്ണി കോലാടിയിൽ ഉത്‌ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് ആൽബെർട്ടയിലെ മെന്റൽ ഹെലത്തു തെറാപ്പിസ്റ് ജോബിജോണും,സോഷ്യൽ വർക്കർ സ്റ്റീഫൻ ചാക്കോയും പ്രദാന ക്ലാസുകൾ കൈകാര്യം ചെയ്തു. പലപ്പോഴും വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളുടെ മാനസീക ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനു മക്കൾ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ചും സെമിനാർ ചർച്ചചെയ്തു. മക്കളുടെ കാനഡ കുടിയേറ്റത്തിന്റെ ഭാഗമായി നാട്ടിൽനിന്നു വിസിറ്റിംഗ് -ഗ്രാൻഡ് പേരന്റ് വിസയിൽ കാനഡയിൽ എത്തിയവരാണ് മുഴുവൻ വയോജനങ്ങളും. മക്കൾ ജോലിക്കു പോയിക്കഴിഞ്ഞാൽ മുഴുവൻ സമയവും വീട്ടിൽ ഒറ്റപ്പെട്ടുപോകുന്ന ഇവർക്ക് രാവിലെ മുതൽ വൈകുന്നേരം വരെ നടത്തിയ ക്ലാസ്സുകളും,കളികളും, കഥളും പാട്ടുകളും വേറിട്ട അനുഭവമായി. സമപ്രായക്കാരായ കൂട്ടുകാരോട് കൊച്ചുവർത്തമാനം പറഞ്ഞിരുന്നു ഒരുദിനം…
ശക്തനാം ദൈവമെൻ സൈന്യാധിപൻ (കവിത): പി.സി. മാത്യു
കാറ്റും മഴയും കടലും കരയും കലങ്ങി മറിഞ്ഞാലും വൻ കരങ്ങളാൽ താങ്ങുവാൻ വിശ്വസ്തനാമെൻ ദൈവമുണ്ട്…. കാർമേഘമിരുണ്ടു കൂരിരുട്ടായാലൂം കാഴ്ചയേകുവാൻ കർത്തനുണ്ട് സൂര്യനായ് മേഘത്തിലുദിച്ചിടുമെ സ്വർഗം തുറന്നവൻ വന്നീടുമേ…. ശത്രുക്കളൊക്കെയും ഭയപ്പെട്ടു വേഗം ശങ്കയോടെ ചിതറിയോടുവാൻ ദൂതഗണങ്ങളെ ഊരിയ വാളുമായി ദേവനവനയച്ചിടും സംശയമെന്യേ… മാലാഖമാർ തൻ പടധ്വനി വാനിൽ മാലോകരെ നിങ്ങൾ കേൾക്കുന്നീലെ? പറക്കും കുതിര തൻ ഗംഭീര സീല്‍കാരം പ്രകമ്പനം കൊള്ളിക്കുന്നതും… താമസമില്ലിനി ശാന്തത പടരുവാൻ താമസമില്ലിനി യുദ്ധം തീരുവാൻ ശത്രു ഭീഷണി ഫലിക്കില്ലിനിയും ശക്തനാം ദൈവമെൻ സൈന്യാധിപൻ
