ഡോ. സോജി ജോണ്‍ ഡാളസ് കോളേജ് ട്രസ്റ്റീ ബോര്‍ഡിലേക്ക് മത്സരിക്കുന്നു

സണ്ണിവെയ്ല്‍ (ഡാളസ്): ഡാളസ് കോളജ് ട്രസ്റ്റീ ബോര്‍ഡിലേക്ക് ഡിസ്ട്രിക്ട് മൂന്നില്‍ നിന്നും നിയമവിദഗ്ധനും, മലയാളിയുമായി ഡോ. സോജി ജോണ്‍ മത്സരിക്കുന്നു. ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മേയ് ഏഴിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി പോള്‍ മേയറാണ്. ഏര്‍ലി വോട്ടിങ് ഏപ്രില്‍ 25 മുതല്‍ മേയ് മൂന്നു വരെയാണ്. പൊതുതെരഞ്ഞെടുപ്പ് മേയ് ഏഴിനു നടക്കും. ടെക്‌സസ് ഇന്‍സ്ട്രമെന്റ്‌സില്‍ ദശാബ്ദത്തോളം ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ലീഡറായി പ്രവര്‍ത്തിച്ചിരുന്നു. കോപ്പല്‍ ലൈബ്രറി ബോര്‍ഡിലും സോജി അംഗമായിരുന്നു. ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവമാണ്. സെന്റ് പയസ് കാത്തലിക് ചര്‍ച്ച് ഫൈനാന്‍സ് കൗണ്‍സില്‍ അംഗമായിരുന്നു. ചങ്ങനാശ്ശേരി കുന്നിപറമ്പില്‍ ജോണ്‍ കെ. ജോണിന്റെയും തങ്കമ്മ ജോണിന്റെയും മകനാണ്. ഡാലസിലെ രണ്ടു പ്രമുഖ കമ്മ്യൂണിറ്റി കോളജുകള്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് മൂന്നില്‍ നിന്നുമാണ് സോജി മത്സരിക്കുന്നത്. ഡാലസ് കോളജ് ട്രിസ്റ്റി ബോര്‍ഡില്‍ ആകെ ഏഴ്…

ഗ്യാസ് വില നിയന്ത്രിക്കാന്‍ ദിനംപ്രതി ഒരു മില്യന്‍ ബാരല്‍ ഓയില്‍ വിട്ടു നല്‍കും

വാഷിങ്ടന്‍: കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ ഗ്യാസിന്റെ വിലയില്‍ അല്‍പം കുറവുണ്ടായെങ്കിലും കഴിഞ്ഞ ഒരു മാസം മുന്‍പ് ഉണ്ടായിരുന്ന വില നിലനിര്‍ത്താന്‍ യുഎസ് റിസര്‍വ് ഓയിലില്‍ നിന്നും പ്രതിദിനം ഒരു മില്യന്‍ ബാരല്‍ ഓയില്‍ വിട്ടുനല്‍കാന്‍ ബൈഡന്‍ ഉത്തരവിട്ടു. അടുത്ത ആറു മാസത്തേക്ക് ഇതു തുടരുമെന്നും അറിയിപ്പില്‍ പറയുന്നു. അമേരിക്കയില്‍ പ്രതിദിനം 20 മില്യന്‍ ബാരല്‍ ഓയിലാണാവശ്യം. റഷ്യ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതോടെ ഒരു ഗ്യാലന്‍ ഗ്യാസ് (റഗുലര്‍) വില നാലര ഡോളറോളം എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച വിലയില്‍ അല്‍പം കുറവ് അനുഭവപ്പെട്ടു. ഗ്യാലന് 3 ഡോളര്‍ 65 സെന്റ് വരെയായി. ഒരു മാസത്തിനു മുമ്പു ഉണ്ടായിരുന്ന വിലയിലേക്ക് ഗ്യാസ് വില കൊണ്ടുവരുന്നതിനാണ് ബൈഡന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഒരു മാസം മുമ്പു മൂന്നു ഡോളര്‍ 30 സെന്റായിരുന്നു വില. യുദ്ധത്തെ തുടര്‍ന്ന് കൂടിയ വില സാവകാശം കുറച്ചുകൊണ്ടു…

കാനഡയില്‍ നേരിട്ട അധിക്ഷേപങ്ങൾക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ തദ്ദേശീയരോട് മാപ്പ് പറഞ്ഞു

വത്തിക്കാൻ സിറ്റി: കാനഡയിലെ കത്തോലിക്കരുടെ നിയന്ത്രണത്തിലുള്ള റസിഡൻഷ്യൽ സ്‌കൂളുകളിൽ തദ്ദേശീയരായ ജനങ്ങൾക്ക് നേരിടേണ്ടി വന്ന “ദയനീയമായ” അധിക്ഷേപങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച ചരിത്രപരമായ മാപ്പ് പറഞ്ഞു. സഭയുടെ തെറ്റായ മിഷനറി തീക്ഷ്ണതയെ അതിജീവിച്ചവരോട് വ്യക്തിപരമായി ക്ഷമാപണം നൽകുന്നതിനായി ജൂലൈ അവസാനത്തോടെ കാനഡ സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാർപ്പാപ്പയുടെ മാപ്പപേക്ഷയും കേടുപാടുകൾ തീർക്കാൻ കത്തോലിക്കാ സഭയുടെ പ്രതിബദ്ധതയും തേടി റോമിൽ എത്തിയ മെറ്റിസ്, ഇൻയുട്ട്, ഫസ്റ്റ് നേഷൻസ് കമ്മ്യൂണിറ്റികളിലെ ഡസൻ കണക്കിന് അംഗങ്ങളുള്ള ഒരു സദസ്സിലാണ് ഫ്രാൻസിസ് മാര്‍പാപ്പ ക്ഷമ യാചിച്ചത്. ജൂലൈ 26-ന് നടക്കുന്ന വിശുദ്ധ അന്നയുടെ തിരുനാളിനോടനുബന്ധിച്ച് കാനഡ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കാനഡയിലെ 150,000-ലധികം തദ്ദേശീയരായ കുട്ടികള്‍ അവരുടെ വീടുകളുടെയും സംസ്കാരത്തിന്റെയും സ്വാധീനത്തിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള ശ്രമത്തിൽ 19-ാം നൂറ്റാണ്ട് മുതൽ 1970-കൾ വരെ സർക്കാർ ധനസഹായമുള്ള ക്രിസ്ത്യൻ സ്കൂളുകളിൽ ചേരാൻ നിർബന്ധിതരായി.…

സൗത്ത് കരോളിന സ്‌കൂളിലെ വെടിവെയ്പില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ട സംഭവം; പന്ത്രണ്ടു വയസ്സുകാരന്‍ അറസ്റ്റില്‍

ഗ്രീന്‍വില്ലെ (സൗത്ത് കരോളിന): മാര്‍ച്ച് 31 വ്യാഴാഴ്ച ഉച്ചയ്ക്ക് സൗത്ത് കരോളിന ഗ്രീന്‍വില്ലെ കൗണ്ടിയിലെ ടാന്‍ജില്‍വുഡ് മിഡില്‍ സ്‌കുളിലുണ്ടായ വെടിവയ്പില്‍ പന്ത്രണ്ട് വയസുള്ള വിദ്യാര്‍ഥി ജാമരി ജാക്‌സണ്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രതിയായ മറ്റൊരു പന്ത്രണ്ട് വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പ് നടക്കുന്നുവെന്ന വിവരം ലഭിച്ചയുടന്‍ എത്തിച്ചേര്‍ന്ന പോലീസ് രക്തത്തില്‍ കുളിച്ച് കിടന്നിരുന്ന വിദ്യാര്‍ഥി ജാമരിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് രണ്ടോടെ പ്രതിയെ പോലീസ് പിടികൂടി. സംഭവത്തിനുശേഷം സ്‌കൂളിനടുത്തുള്ള വീടിന്റെ ഡക്കില്‍ തോക്കുമായി ഒളിച്ചിരിക്കുകയായിരുന്നു പ്രതിയായ 12-കാരന്‍. ഇരു കുട്ടികളും പരസ്പരം അറിയാവുന്നവരാണെന്നും മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നുവെന്നും പോലീസ് അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ച് കുടൂതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ ചിത്രവും വിവരങ്ങളും കുടുംബാംഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. സംഭവത്തില്‍ ഗവര്‍ണര്‍ മെക്ക് മാസ്റ്റര്‍ നടുക്കം പ്രകടിപ്പിച്ചു. സെനറ്റര്‍ സ്‌കോട്ടും സംഭവത്തെക്കുറിച്ച്…

നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവക ലോക വനിതാദിനം ആഘോഷിച്ചു

വിര്‍ജീനിയ: നോര്‍ത്തേണ്‍ വിര്‍ജീനിയയിലെ സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവക ലോക വനിതാ ദിനം വിപുലമായ പരിപാടികളോടെ മാര്‍ച്ച് ആറാംതീയതി ഞായറാഴ്ച ആഘോഷിച്ചു. ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടൂര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന് സന്യസ്തം സ്വീകരിച്ച ആദ്യ മലയാളിയായ സി. ജോസ്‌ലിന്‍ എടത്തില്‍ (എം.ഡി, പി.എച്ച്.ഡി, എഫ്.എ.സി.പി) മുഖ്യാതിഥിയായിരുന്നു. പാരീഷ് കൗണ്‍സില്‍ മെമ്പര്‍ പ്രീണ റോബര്‍ട്ടും, അമൃതയും കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷിക്കാഗോ രൂപതയിലെ ഏറ്റവും പ്രായംകുറഞ്ഞ് സ്ത്രീ ട്രസ്റ്റി സ്ഥാനം അലങ്കരിക്കുന്ന, സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവകയിലെ കൈക്കാരില്‍ ഒരാളായ ഷേര്‍ലി പുളിക്കന്‍, സി. ജോസ്‌ലിന്‍ എടത്തിലിനെ വേദിയിലേക്ക് ബൊക്കെ നല്‍കി സ്വീകരിച്ചു. ഫിലാഡല്‍ഫിയയില്‍ മലങ്കര കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ജോസ്‌ലിന്‍, വില്ലനോവ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അണ്ടര്‍ ഗ്രാജ്വേഷനുശേഷം പ്രശസ്തമായ പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ഡി, പി.എച്ച്.ഡി…

ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ) പ്രവർത്തനോദ്ഘാടനം ഏപ്രിൽ 23 ന്

ന്യൂയോർക്ക് : ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ)യുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 23 വൈകിട്ട് 5.30ന് നടക്കും. ഫ്‌ളോറൽ പാർക്കിലെ ടൈസൻ സെന്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഏഷ്യൻ കമ്യൂണിറ്റി അഫെയേർസ് ഡപ്യൂട്ടി ഡയറക്ടർ ഷിബു നായർ മുഖ്യതിഥിയായി പങ്കെടുക്കും. ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ് എന്നിവർ മുഖ്യാതിഥികളാവും. കൂടാതെ കലാ സംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പല പ്രെമുഖരും പങ്കെടുക്കും. ലാജി തോമസ് (പ്രസിഡന്റ്), സിബു ജേക്കബ് (സെക്രട്ടറി), ജോർജ് കൊട്ടാരം (ട്രഷറർ), മാത്യു ജോഷ്വാ (ട്രസ്റ്റി ബോർഡ് ചെയർമാൻ), സാം തോമസ് (വൈസ് പ്രസിഡന്റ്), ജിൻസ് ജോസഫ് (ജോയിന്റ് സെക്രട്ടറി), സജു തോമസ് (ജോയിന്റ് ട്രഷറർ), കമ്മിറ്റി അംഗങ്ങളായ ബിജു ജോൺ കൊട്ടാരക്കര, ജെയിസൺ ജോസഫ്, മാത്തുക്കുട്ടി ഈശോ, ബിബിൻ മാത്യു, ബിനു മാത്യു, ഡോൺ തോമസ് ( പബ്ലിക്ക് റിലേഷൻ…

ഹണ്ടർ ബൈഡനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ പുടിനോട് ട്രംപ് ആവശ്യപ്പെട്ടതിൽ വൈറ്റ് ഹൗസ് പ്രകോപിതരായി

വാഷിംഗ്ടണ്‍: ഉക്രെയ്‌നിലെ രഹസ്യ ജൈവായുധ ലാബുകൾക്ക് യുഎസ് പ്രസിഡന്റിന്റെ മകൻ ധനസഹായം നൽകിയെന്ന മോസ്‌കോയുടെ ആരോപണത്തെത്തുടർന്ന് ജോ ബൈഡന്റെ മകനെക്കുറിച്ചുള്ള ദോഷകരമായ വിവരങ്ങൾ റഷ്യൻ നേതാവ് വ്‌ളാഡിമിർ പുടിൻ പുറത്തുവിടണമെന്ന മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തെ വൈറ്റ് ഹൗസ് വിമർശിച്ചു. “പുടിന് അതിനുള്ള ഉത്തരം അറിയാമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം അത് പുറത്തുവിടണമെന്ന് ഞാൻ കരുതുന്നു,” എന്നാണ് ട്രം‌പ് പറഞ്ഞത്. റഷ്യയിലെ ഹണ്ടർ ബൈഡന്റെ മുൻ ബിസിനസ്സ് ഇടപാടുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച “ജസ്റ്റ് ദ ന്യൂസ്” ടിവി പ്രോഗ്രാമിനെക്കുറിച്ചുള്ള ട്രംപിന്റെ സമീപകാല അഭിപ്രായങ്ങളെക്കുറിച്ച് റിപ്പോർട്ടർമാർ വൈറ്റ് ഹൗസ് വക്താവ് കേറ്റ് ബെഡിംഗ്ഫീൽഡിനോട് ബുധനാഴ്ച ചോദിച്ചിരുന്നു. റഷ്യ സൈനിക പ്രചാരണം നടത്തുന്ന ഉക്രെയ്‌നിലെ രഹസ്യ ജൈവ ആയുധ ലാബുകൾക്ക് ഹണ്ടർ ബൈഡൻ ധനസഹായം നൽകിയെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം. 2016 ലെ പ്രസിഡന്റ്…

കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ ‘ചെറുപുഷ്പ മിഷൻ ലീഗി’ന് സമാരംഭം

കൊപ്പേൽ (ടെക്‌സാസ്): ഭാരത സഭയിലെ ഏറ്റവും വലിയ അൽമായ പ്രേഷിത സംഘടനയായ ‘ചെറുപുഷ്പ മിഷൻ ലീഗി’ന്റെ (എൽ.എഫ്.എം.എൽ) പ്ലാറ്റിനം ജൂബിലി (75-ാം വാർഷികം) വർഷത്തിൽ മിഷൻ ലീഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്‌ കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക സമൂഹം. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചായിരുന്നു ഇടവകയിലെ മിഷൻ ലീഗിന്റെ രൂപീകരണവും പ്രവർത്തന ഉൽഘാടനവും. മിഷൻ ലീഗ് ഇടവക തല ഡയക്ടറും സെന്റ് അൽഫോൻസാ ഇടവക വികാരിയുമായ ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിലായിരുന്നു ഉദ്ഘാടകൻ. സ്‌നേഹം, ത്യാഗം, സഹനം, സേവനം എന്നീ സന്ദേശങ്ങൾ ഉയർത്തിയ ജൂബിലി ബാനറും പതാകയുമേന്തിയ കുട്ടികളുടെയും മറ്റു ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഫാ. ജേക്കബ് ക്രിസ്റ്റി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. അഗസ്റ്റിൻ ചേന്നാട്ട്, എൽ.എഫ്.എം.എൽ ശാഖാ ജോയിന്റ് ഡയറ്കടർ റോസ്‌മേരി ആലപ്പാട്ട്, എൽ.എഫ്.എം.എൽ സൗത്ത് വെസ്റ്റ് സോൺ ഓർഗനൈസർ ആൻ ടോമി, സിസിഡി…

കാരുണ്യത്തിന്റെ സ്നേഹസ്പർശവും, കരുതലുമായി ശശിധരൻ നായർ ഫോമാ ഉപദേശക സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക്

ഹ്യുസ്റ്റൺ: മുഖവുരകൾക്ക് പ്രസക്തിയില്ലാത്ത, അമേരിക്കൻ മലയാളികളുടെ ഹൃദയത്തിൽ കാരുണ്യത്തിന്റെയും ജനസേവനത്തിന്റെയും, പുതുവഴികൾ തീർത്ത, ഫോമയുടെ സ്ഥാപക പ്രസിഡൻറ് ശ്രീ ശശിധരൻ നായരെ ഫോമാ അഡ്വൈസറി ചെയർമാനായി നിർദ്ദേശിച്ചു. ഫോമയുടെ തുടക്കം മുതൽ നാളിതുവരെയുള്ള എല്ലാ ഭരണ നിർവ്വഹണ സമിതികൾക്കും ഗുരുതുല്യനായി നിന്ന് സ്നേഹോപദേശങ്ങളും, പിന്തുണയും നൽകി സംഘടനയുടെ പിന്നണിയിൽ അദ്ദേഹം ഉണ്ടായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റ (മാഗ്) ന്റെ മുതിർന്ന നേതാവും പ്രതിനിധിയുമാണ് അദ്ദേഹം. അമേരിക്കൻ ഐക്യനാടുകളിലെ ഹൈന്ദവ സമുദായത്തിന്റെ മതേതര നിഷ്പക്ഷ നിലപാടുകളുടെ മുഖമായ ശ്രീ ശശിധരൻ നായർ മന്ത്രയുടെ ആദ്യത്തെ ട്രസ്റ്റി ബോർഡ് ചെയർമാനാണ്. റിയൽ എസ്റ്റേറ്റ് രംഗത്തും, ആരോഗ്യ മേഖലയിലും തുടങ്ങി വിവിധ വ്യവസായ സംരഭങ്ങളിൽ വിജയക്കൊടി പാറിപ്പിച്ച വ്യക്തികൂടിയാണ് അദ്ദേഹം.നാല്പതാണ്ടുകൾ അമേരിക്കൻ മലയാളികൾക്കിടയിൽ ജനസേവനത്തിനും, കാരുണ്യ പ്രവർത്തികൾക്കുമായി ജീവിതം സമർപ്പിച്ച ശ്രീ ശശിധരൻനായർക്ക് ഫോമയുടെ ഉപദേശക സമിതിയുടെ ചെയർമാനായി…

കോവിഡ് പ്രതിരോധം: രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍ ഡി.സി: യു.എസ് ഫുഡ് ആന്റ് സേഫ്ടി ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് ഫൈസര്‍, മൊഡേര്‍ണ, വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിയതോടെ പ്രായമായവര്‍ക്ക് സ്വീകരിക്കേണ്ട രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് ബൈഡന് വൈറ്റ് ഹൗസില്‍ വെച്ച് മാര്‍ച്ച് 29 ബുധനാഴ്ച നല്‍കി. സെപ്തംബരില്‍ ബൈഡന്‍ ഒന്നാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നുരുന്നു. അതീവ വ്യാപനഗതിയിലുള്ള BA2 ഒമിക്രോണ്‍ സബ് വേരിയന്റ് യു.എസ് വെസ്റ്റ് കോസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ സ്ഥിരീകരിച്ചതോടെ അമ്പതു വയസ്സിനു മുകളിലുള്ളവര്‍ രണ്ടാമതു ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതെന്ന് ഫെഡറല്‍ അധികൃതര്‍ അറിയിച്ചിരുന്നു. ആദ്യ ബൂസ്റ്റര്‍ ഡോസിനു പുരുങ്ങിയത് നാലു മാസത്തിനുശേഷമാണ് രണ്ടാമത്തെ ബുസ്റ്റര്‍ ഡോസ് എടുക്കേണ്ടത്. 65 വയസ്സിനു മുകളിലുള്ളവര്‍ കര്‍ശനമായും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. റോഷില വലന്‍സ്‌കി നിര്‍ദേശിച്ചു. അമ്പതു വയസ്സിനു…