ബ്രദര്‍ റജി കൊട്ടാരം നയിക്കുന്ന ക്രൈസ്റ്റ് കൾച്ചർ ടീമിന്റെ നോമ്പുകാല ധ്യാനം

സാൻ അന്റോണിയോ (ടെക്‌സാസ്): അനുഗ്രഹീത വചന പ്രഘോഷകനായ ബ്രദര്‍ റജി കൊട്ടാരത്തിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രി ടീം നയിക്കുന്ന പെസഹാ നോമ്പുകാല ധ്യാനം അമേരിക്കയിൽ ആരംഭിച്ചു. സാൻ അന്റോണിയോയിൽ നടക്കുന്ന ധ്യാനം സെന്റ് ആന്റണീസ് ക്നായായ ചർച്ചിന്റെയും സെന്റ് തോമസ് സീറോ മലബാർ ദേവാലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഏപ്രിൽ 1 , 2 , 3 തീയതികളിൽ നടക്കും. സെന്റ് തോമസ് സീറോ മലബാർ ദേവാലയമാണ് വേദി ( 8333 Braun Rd, San Antonio, TX 78254). സമയം: ഏപ്രിൽ 1 വെള്ളി: വൈകുന്നേരം 7 മുതൽ 9 വരെ. ഏപ്രിൽ 3 , 4 (ശനി , ഞായർ: രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ. കൂടുതൽ വിവരങ്ങൾക്ക് : ജോസ് ചാഴികാടൻ : 734 516 0641

ട്രിനിറ്റി മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ഏപ്രിൽ 2,3 തീയതികളിൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇദംപ്രദമമായി നടത്തുന്ന സൗത്ത് വെസ്റ്റ് റീജിയൻ ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന് ഹൂസ്റ്റൺ ട്രിനിറ്റി സെന്റർ വേദിയാകും. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്ന് കിടക്കുന്ന വിശാലമായ സ്പോർട്സ് കോംപ്ലക്സ് “ട്രിനിറ്റി സെന്റർ” ലാണ് ( 5810, Almeda Genoa Rd, Houston, TX 77048) ടൂർണമെന്റ് അരങ്ങേറുന്നത്. ഏപ്രിൽ 2 നു ശനിയാഴ്ച രാവിലെ 9 മണിക്ക് ടൂർണമെന്റ് ആരംഭിക്കും. ഏപ്രിൽ 3 ഞായറാഴ്ച ഉച്ചകഴിഞ്ഞു 12 മുതൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. ടൂർണമെന്റിൽ വിജയിയ്ക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്കും മികച്ച കളിക്കാര്ക്കും ട്രോഫികൾ നൽകും. ടെക്സാസ്, ഒക്ലഹോമ സംസ്ഥാനങ്ങളിലെ മാർത്തോമാ ഇടവകകളിൽ നിന്നുള്ള 16 ടീമുകളാണ് മൽസരത്തിൽ മാറ്റുരക്കുന്നത്. ടൂർണമെന്റിന്റെ വിജയത്തിനായി നിരവധി കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. ടൂർണമെന്റിന്റെ ധനശേഖരണാര്ഥം നടത്തുന്ന റാഫിൾ…

ചൈനയുടെ ഇന്ത്യന്‍ അധിനിവേശം-ഇന്ത്യയ്‌ക്കൊപ്പം നിന്നത് യു.എസ്; റഷ്യയല്ലെന്ന് റൊഖന്ന

വാഷിംഗ്ടണ്‍: ഡി.സി: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തില്‍ അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ ഉക്രെയ്‌നൊപ്പം നില്‍ക്കുകയും റഷ്യന്‍ അധിനിവേശത്തെ അപലപിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യ റഷ്യന്‍ അധിനിവേശത്തെ അപലപിക്കാത്തതും അവിടെ നിന്നും ഓയില്‍ വാങ്ങുന്നതിനു തീരുമാനിച്ചതും ശരിയായില്ലെന്ന് കാലിഫോര്‍ണിയയില്‍ നിന്നുള്ള യു.എസ് കോണ്‍ഗ്രസ് അംഗം റൊഖന്ന അഭിപ്രായപ്പെട്ടു. റൊവന്നയുടെ അഭിപ്രായത്തോടെ മെറ്റാരു ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും അനുകൂലിച്ചു. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഇന്ത്യയ്‌ക്കൊപ്പം നിന്ന് അമേരിക്കയാണെന്നും റഷ്യ അല്ലായിരുന്നുവെന്നും പറഞ്ഞു. യു.എസ് അസംബ്ലിയില്‍ റഷ്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ ആദ്യമായി ശബ്ദമുയര്‍ത്തേണ്ടയിരുന്നത് ഇന്ത്യയായിരുന്നുവെന്ന് ഞാന്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ മറിച്ച് സംഭവിച്ചതില്‍ ഖേദമുെണ്ടന്നും റൊ ഖന്ന പറഞ്ഞു. ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതു അമേരിക്കയാണെന്നും റഷ്യയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ എപ്പോഴും അമേരിക്കയുമായി നല്ലൊരു സൂഹൃദ ബന്ധം സ്ഥാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് തികച്ചും പ്രതിഷേധാര്‍ഹവും…

ഡാളസിൽ വച്ച് നടന്ന കൂടത്തിനാലിൽ കുടുംബസംഗമം ശ്രദ്ധേയമായി

ഹൂസ്റ്റൺ: മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കൂടത്തിനാലിൽ കുടുംബാംഗങ്ങളുടെ അമേരിക്കയിലെ എട്ടാമത് റീയൂണിയൻ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. മാർച്ച് 18,19, 20 തീയതികളിൽ ഡാളസിൽ ഡെന്റനിലുള്ള ക്യാമ്പ് കോംപാസ്സ്‌ റിട്രീറ്റ് സെന്ററിൽ വച്ചായിരുന്നു കുടുംബസംഗമം. 18 നു വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് റജിസ്ട്രേഷൻ ആരംഭിച്ചു. 6.30 നു ജോൺ തോമസിന്റെ പ്രാർത്ഥനയോടു കൂടി ആരംഭിച്ച സംഗമത്തിൽ പങ്കെടുത്ത സീനിയർ അംഗങ്ങൾ ചേർന്ന് നിലവിളക്കു കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു. ബാബു കൂടത്തിനാലിൽ പ്രസംഗിച്ചു. അന്നേ ദിവസം നടന്ന വിവിധ പരിപാടികൾ ഒന്നാം ദിവസത്തെ ധന്യമാക്കി. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സ്പോർട്സ് മത്സരങ്ങൾ വൈകുന്നേരം 5 വരെ തുടർന്നു. കസേര കളി, ബലൂൺ കളി, വടം വലി, ഓട്ട മത്സരങ്ങൾ തുടങ്ങിയ വിവിധ കായിക പരിപാടികൾ സ്പോർട്സ് ദിനത്തിന് മാറ്റു കൂട്ടി. രാത്രിയിൽ നടന്ന സ്റ്റേജ് കലാ പരിപാടികൾ…

അമേരിക്കയുടെ അനധികൃത ഉപരോധങ്ങൾ മറികടക്കാൻ റഷ്യ ഇറാനുമായി ചേർന്ന് പ്രവർത്തിക്കും

പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കുന്നതിനുള്ള പ്രായോഗിക നടപടികൾ കൈക്കൊള്ളാൻ ഇറാനുമായി റഷ്യ പ്രവർത്തിക്കുമെന്ന് ലാവ്‌റോവ് പറഞ്ഞതായി ആർഐഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്ലാമിക് റിപ്പബ്ലിക്കിന്മേൽ അമേരിക്ക പുതിയ റൗണ്ട് നിയമവിരുദ്ധ ഉപരോധം ഏർപ്പെടുത്തിയതിനാല്‍ ഉപരോധം മറികടക്കാൻ മോസ്കോയും ടെഹ്‌റാനും സഹകരിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. ബാലിസ്റ്റിക് മിസൈലുകളുടെ ഗവേഷണത്തിനും വികസനത്തിനും ഉത്തരവാദികളായ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്‌സ് കോർപ്‌സിന്റെ (ഐആർജിസി) ഒരു യൂണിറ്റിനായി ബാലിസ്റ്റിക് മിസൈൽ പ്രൊപ്പല്ലന്റുമായി ബന്ധപ്പെട്ട സാമഗ്രികൾ വാങ്ങിയ കമ്പനികളെ ലക്ഷ്യമിട്ടാണ് പുതിയ ഉപരോധം ഏർപ്പെടുത്തിയതെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി 24 ന് മോസ്‌കോ ഉക്രെയ്‌നിൽ സൈനിക ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം ലോകത്തിലെ ഏറ്റവും കൂടുതൽ ഉപരോധം നേരിടുന്ന രാജ്യമായി റഷ്യ മാറിയ സാഹചര്യത്തിലാണ് ഈ പരാമർശം. റഷ്യയ്‌ക്കെതിരായ ഉപരോധത്തിന് നേതൃത്വം നൽകുന്നത് അമേരിക്കയും യൂറോപ്യൻ…

നവേഡായില്‍ നിന്ന് കാണാതായ 18കാരിയുടെ മൃതദേഹം കണ്ടെത്തി

റിതൊ(നേവഡ): രണ്ടാഴ്ച മുന്‍പ് നോര്‍തേണ്‍ നവേഡയില്‍ നിന്ന് അപ്രത്യക്ഷമായ 18 കാരിയുടെ മൃതദേഹം മാര്‍ച്ച് 29 ചൊവ്വാഴ്ച കണ്ടെത്തി. മാര്‍ച്ച് 12നാണ് നയോമി റിയോനെ തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്തുന്നതിനു പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. സംഭവത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ എഫ്.സി.ഐ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. നോര്‍ത്തേണ്‍ നവേഡയിലെ ഉള്‍പ്രദേശത്തെ സൈറ്റില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മാര്‍ച്ച് 30 ബുധനാഴ്ച നടത്തിയ ഓട്ടോപ്‌സിക്ക് ശേഷം മൃതദേഹം നയോമിയുടെതാണെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ ഈ സംഭവത്തോടനുബന്ധിച്ച് 41 വയസ്സുള്ള, നിരവധി കേസുകളില്‍ പ്രതിയായ ട്രോയ് ഡ്രൈവറെ അറസ്റ്റു െചയ്തിരുന്നു. ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കിഡ്‌നാപ്പിംഗിന് കേസെടുത്തിട്ടുണ്ട്. 750,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇയാളെ ലിയോണ്‍ കൗണ്ടി ജയിലിലടച്ചു. മാര്‍ച്ച് 12ന് വാള്‍മാര്‍ട്ട് പാര്‍ക്കിംഗ് ലോട്ടിലാണ് ഇവരെ അവസാനമായി കണ്ടത്. മൂന്നു ദിവസത്തിുന ശേഷം ഇവരുടെ കാര്‍ സമീപത്തുള്ള…

കണ്ണുനീര്‍തുള്ളി (കവിത): ജോണ്‍ ഇളമത

(അകാലത്തില്‍ ആകസ്മികമായി പൊലിഞ്ഞ പ്രിയ സുഹൃത്ത് അലക്സ് കോക്കാടിന്റെ സ്മരണക്കു മുമ്പില്‍) എവിടെയോ കണ്ടുമുട്ടീ ക്ഷണികമീ- ജീവിത പാതയില്‍ ജന്മം വെറുമൊരു കണ്ണുനീര്‍തുള്ളി! ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ വന്നു മരണം- തേരിലേറ്റും ജന്മം വെറുമൊരു കണ്ണുനീര്‍തുള്ളി! കണ്ടു ഞാനപ്പോള്‍ കരയാന്‍ വിതുമ്പിയ കണ്ണുനീര്‍ വറ്റിയ ആ പ്രിയതമയെ! ജന്മം വെറുമൊരു കണ്ണുനീര്‍തുള്ളി! പതറാതെ പ്രതിസന്ധിയില്‍ ജന്മസാഫല്യം നേരട്ടെ- സന്തപ്ത കുടുംബാംഗങ്ങള്‍ക്ക്! ജന്മം വെറുമൊരു കണ്ണുനീര്‍തുള്ളി

സമരഭൂമിയില്‍ പുതുവിത്തുകള്‍ മുളപ്പിച്ചെടുക്കണം: കാരൂര്‍ സോമന്‍, ലണ്ടന്‍

സിംഹം വിശന്നാല്‍ തവളയെ പിടിക്കാറില്ല അലറിവിളിക്കും. ഇന്ത്യന്‍ ജനത കൊയ്ത്തു കഴിഞ്ഞ പാടത്തെ ധാന്യമണികള്‍ക്കായി ജീവന്‍റെ തുടിപ്പിനായ് അലറി വിളിച്ചു് പോരാടുന്നു. അതില്‍ നിന്ന് പൊട്ടിമുളച്ച ഉള്ളില്‍ പിടഞ്ഞ വികാര വിലാപ കാഴ്ചകളാണ് കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന ദേശീയ പണിമുടക്കില്‍ കണ്ടത്. വീര്യമേറിയ വീഞ്ഞുപോലെ ഈ ബന്ദിലേക്ക് സമൂഹത്തെ നയിച്ചത് ജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളിലും അനിശ്ചിതത്വം അടക്കി ഭരിക്കുന്നു. ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്നു എന്നതല്ല മനുഷ്യര്‍ നേരിടുന്ന വിഷയം.മരുന്നിന്‍റെ വിലക്കയറ്റം,അടുക്കളയിലെ പാചകവാതക-പച്ചക്കറി-തൊഴി ലില്ലായ്മ, കൃഷിക്കാരുടെ ആത്മഹത്യ തുടങ്ങി റോഡിലോടുന്ന പെട്രോള്‍, ഡീസല്‍ വരെ വിലവര്‍ദ്ധനവ് പലതാണ്. സമര സംഘടനകള്‍ മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്തിട്ടുള്ള ഒരു ബന്ദിനെ സമരാഭാസമെന്ന് വിളിച്ചിട്ട് കാര്യമില്ല. സമരസമിതിക്കാരെ വിളിച്ചൊന്ന് സംസാരിച്ചിരുന്നെങ്കില്‍ സമരങ്ങളെ റോഡില്‍ വലിച്ചിഴച്ചു് മലിനപ്പെടുത്തില്ലായിരുന്നു. ഏത് നീറുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയാണ് നല്ലൊരു ഭരണാധിപന്‍റെ…

ഫോമാ വനിതാ ഫോറം സഞ്ജയിനി സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അർഹരായ വിദ്യാർത്ഥിനികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു; അവസാനതീയതി ഏപ്രിൽ 25

സാമ്പത്തിക പ്രതിസന്ധികള്‍ മൂലം പഠിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സമർത്ഥരായ വിദ്യാർത്ഥിനികളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി ഫോമാ വനിതാ ഫോറം ആരംഭിച്ച സഞ്ജയിനിയുടെ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അർഹരായ വിദ്യാർത്ഥിനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അൻപത് നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും, മറ്റു സാങ്കേതിക വിദ്യാഭ്യാസ മേഖലകളിലെ അൻപത് പഠനാർത്ഥികൾക്കുമാണ് സ്‌കോളർഷിപ്പ് നൽകുക. സ്‌കോളർഷിപ്പ് തുക മെയ് ആദ്യവാരം തിരുവനന്തപുരത്തു വെച്ചു നടക്കുന്ന ഫോമയുടെ കേരള കൺവൻഷൻ വേദിയിൽ വെച്ച് വിതരണം ചെയ്യും. സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയാണ് ഒരു സമൂഹത്തിന്റെ വികാസത്തിന്റെ അളവുകോൽ. സ്ത്രീശാക്തീകരണത്തിന് വളരെ പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ സമർത്ഥരായ വിദ്യാർഥിനികൾക്ക് പ്രോത്സാഹനം നൽകേണ്ടത് അനിവാര്യമാണെന്ന ഉത്തമബോധ്യമാണ് എന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതിക്ക് ഫോമാ വനിതാ ഫോറം രൂപം നൽകിയത്. ഫോമയുടെ പ്രവർത്തകരും അംഗസംഘടനകളും നൽകിയ സംഭാവനകളിലൂടെയും, മയൂഖം വേഷവിധാന മത്സരത്തിലൂടെയുമാണ് സ്കോളർഷിപ്പിനായി തുക സമാഹരിച്ചത്. സ്കോളർഷിപ്പിനായുള്ള…

ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ 37-മത് പുതുവര്‍ഷ പ്രവര്‍ത്തനോദ്ഘാടനം അഭി.മാര്‍ ജോയി ആലപ്പാട്ട് നിര്‍വ്വഹിച്ചു

ചിക്കാഗോ: എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ 2022-ലെ പുതുവര്‍ഷ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 23, ബുധനാഴ്ച 7.00PM ന് ഓക്ക്‌ലോണിലുള്ള സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച്, പ്രസിഡന്റ് റവ.മോണ്‍ തോമസ് മുളവനാലിന്റെ അദ്ധ്യക്ഷതയില്‍, ചിക്കാഗോയിലുള്ള ഇതര ക്രിസ്തീയ സഭകളിലെ വൈദീകന്‍, തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ സാക്ഷിയാക്കി, കൗണ്‍സിലിന്റെ രക്ഷാധികാരിയും, സീറോ മലബാര്‍ സഭയുടെ ബിഷപ്പുമായ അഭി.മാര്‍ ജോയി ആലപ്പാട്ട് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു. ശ്രീമതി മന്‍ജു അജിത്ത്, റവ.ഫാ.എബി ചാക്കോ എന്നിവര്‍ പഠനവായന, പ്രാര്‍ത്ഥന എന്നിവയ്ക്ക് നേതൃത്വം നല്‍കി. വ്യത്യസ്തകളുടെ ഇടയില്‍ ക്രിസ്തുവില്‍ നാം ഒന്നായി തീരേണ്ടതിന്റെ ആവശ്യത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ട്, റവ.ഫാ.തോമസ് മാത്യു  വന്നുകൂടിയവര്‍ക്ക് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് റവ.ഫാ.തോമസ് മുളവനാലിന്റെ അധ്യക്ഷ പ്രസംഗത്തില്‍ പല ക്രിസ്തീയ വിശ്വാസവും, പാരമ്പര്യവും മുറുകെ പിടിക്കുന്ന നാം, ത്രിഏക ദൈവം ഒന്നായതുപോലെ, ക്രിസ്തുവിന്റെ ദൗത്യം സ്വീകരിച്ചുകൊണ്ട്, സഭയുടെ കൂട്ടായ്മയും,…