റഷ്യയെ പിന്തുണച്ച് ഇന്ത്യയും പാക്കിസ്താനും ഐക്യരാഷ്ട്രസഭയിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു; ചൈന പരസ്യമായി പിന്തുണച്ചു

ഉക്രെയ്നിലെ “റഷ്യൻ അധിനിവേശത്തിൽ നിന്ന് ഉയർന്നുവരുന്ന പ്രതിസന്ധി” പരിഹരിക്കാനുള്ള യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന 12 രാജ്യങ്ങളിൽ ഇന്ത്യയും പാക്കിസ്താനും ഉൾപ്പെടുന്നു. 47 അംഗ സഭയിൽ ചൈനയും എറിത്രിയയും മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. ഇന്ത്യ വീണ്ടും തെരഞ്ഞെടുപ്പിന് മുമ്പുള്ള ചർച്ചകളിൽ പങ്കെടുക്കുകയും ഉക്രെയ്നിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാനും സംരക്ഷിക്കാനും ആഹ്വാനം ചെയ്യുകയും “മനുഷ്യാവകാശങ്ങളുടെ ആഗോള പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമുള്ള പ്രതിജ്ഞാബദ്ധത” ആവർത്തിക്കുകയും ചെയ്തു. യുക്രെയിനിലെ കൈവ്, ഖാർകിവ്, ചെർണിഹിവ്, സുമി നഗരങ്ങളിൽ റഷ്യ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഇതിനകം സ്ഥാപിതമായ അന്വേഷണ കമ്മീഷനിലേക്ക് ഒരു അധിക ചുമതല നൽകണമെന്ന് യുഎൻ പ്രമേയം ആവശ്യപ്പെട്ടു. എന്നാൽ, പ്രമേയത്തിന് അനുകൂലമായി 33 വോട്ടുകൾ ലഭിച്ചതിനാൽ അത് പാസായി. യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളിൽ നിന്ന് “മാറ്റപ്പെട്ട്” റഷ്യൻ പ്രദേശത്ത് താമസിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആളുകൾക്ക്…

ട്രാന്‍സ്പോര്‍ട്ട് ബസ് തട്ടിയെടുത്ത് രക്ഷപ്പെട്ട ജയില്‍ പുള്ളിക്കുവേണ്ടി തെരച്ചല്‍ തുടരുന്നു

സെന്റര്‍വില്ല (ടെക്സസ്): ജയില്‍ പുളളികളുമായി പോയിരുന്ന ടെക്സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ജസ്റ്റിസിന്റെ ട്രാന്‍സ്പോര്‍ട്ട് ബസിലെ ഡ്രൈവറെ മര്‍ദ്ദിച്ചു വാഹനവുമായി രക്ഷപ്പെട്ട പ്രതിക്കുവേണ്ടി ലിയോണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് അന്വേഷണം ശക്തമാക്കി. പ്രതിയെകുറിച്ചു വിവരം ലഭിക്കുന്നവര്‍ 911 വിളിച്ചോ, ഷെരീഫ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മെയ് 12 വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബസില്‍ ഉണ്ടായിരുന്ന ജയില്‍ പുള്ളി ഗൊണ്‍സാലൊ ലോപസ് (46), ബസിന്റെ ഡ്രൈവറെ മര്‍ദിച്ചു നിയന്ത്രണം ഏറ്റെടുത്തു. അതിവേഗത്തില്‍ മുന്നോട്ടുപോയ വാഹനം സെന്റര്‍ വില്ലയ്ക്കു രണ്ടു മൈല്‍ ദൂരെ അപകടത്തില്‍പെട്ടു. ഉടന്‍ ബസ്സില്‍ നിന്നും ഇറങ്ങി മരങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശത്തിലൂടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ബസിലുണ്ടായിരുന്ന മറ്റു പ്രതികള്‍ ആരും തന്നെ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. കാര്യമായ പരിക്കളും ഉണ്ടായിരുന്നില്ല. ഹിഡന്‍ഗൊ കൗണ്ടിക്കു പുറത്തുച്ചെു നടത്തിയ കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വന്നിരുന്ന പ്രതിക്ക്…

ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ഡമോക്രാറ്റിക്ക് ബില്‍ യു.എസ്സ്. സെനറ്റില്‍ പരാജയപ്പെട്ടു

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ നിലവിലുള്ള ഗര്‍ഭഛിദ്രാനുകൂലനിയമം(റൊ.വി.വേഡ്) റദ്ദാക്കുന്നതിനുള്ള നടപടികള്‍ സുപ്രീം കോടതിയില്‍ പുരോഗമിക്കെ, ഇതിന് തടയിടുന്നതിന് ഫെഡറല്‍ ലൊ കൊണ്ടുവരുന്നതിന് ഡമോക്രാറ്റുകള്‍ സെനറ്റില്‍ അവതരിപ്പിച്ച ബില്‍ റിപ്പബ്ലിക്കന്‍ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളിക്കളഞ്ഞു. മെയ് 12 ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 49 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ 51 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഡമോക്രാറ്റുകള്‍ക്കും, റിപ്പബ്ലിക്കന്‍സും 50 വീതം അംഗങ്ങളുളഅള സെനറ്റില്‍ മുഴുവന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളും, ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലെ ഒരംഗവും ബില്ലിനെ എതിര്‍ത്തതാണ് പരാജയപ്പെടാന്‍ കാരണം. ഗര്‍ഭസ്ഥ ശിശുക്കളുടെ ഭാഗ്യമായിട്ടേ ഇതിനെ കരുതാനാകൂ എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗങ്ങള്‍ ബില്ലിന്റെ പരാജയത്തെ കുറിച്ചു പ്രതികരിച്ചത്. സുപ്രീം കോടതി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഗര്‍ഭഛിദ്രത്തിന് ഭരണഘടന നല്‍കുന്ന അവകാശം നീക്കം ചെയ്യുന്നതിന് തത്വത്തില്‍ അംഗീകരിച്ചതിനുശേഷം ദേശവ്യാപകമായി ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും, പ്രതിഷേധങ്ങള്‍ ഉയരുകയാണ്. സുപ്രീം കോടതി ജഡ്ജിമാരുടെ വസതിക്കു മുമ്പില്‍ പോലും ഗര്‍ഭഛിദ്രത്തെ…

വിപി രാമചന്ദ്രന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുശോചിച്ചു

ഡാളസ് : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ,കേരള പ്രസ്സ് അക്കാദമി മുന്‍ ചെയര്‍മാനും യുഎന്‍ഐ ലേഖകനും,സ്വദേശാഭിമാനി കേസരി പുരസ്‌കാര ജേതാവുമായ വിപി രാമചന്ദ്രന്റെ (98) വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മിറ്റി അനുശോചിച്ചു. 1959 മുതല്‍ ആറ് വര്‍ഷം ലാഹോറില്‍ വിദേശകാര്യ ലേഖകനായിരുന്നു. വികസനോന്മുഖ മാധ്യമപ്രവര്‍ത്തനം, അന്വേഷണാത്മക പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രതിഭ തെളിയിച്ച അദ്ദേഹം, കേരള പ്രസ് അക്കാദമിയില്‍ കോഴ്‌സ് ഡയറക്ടറായും , രണ്ട് തവണ അക്കാദമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഇന്ത്യക്ക് അകത്തും വിദേശത്തുമായി അരനൂറ്റാണ്ട് മാധ്യമപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് വിപി രാമചന്ദ്രനെന്നു ഐ പി സി എൻ റ്റി പ്രസിഡന്റ് അനുശോചനസന്ദേശത്തിൽ പറഞ്ഞു

ഫോമാ കേരള കൺവെൻഷൻ മെയ് 13 മുതൽ തിരുവനതപുരത്ത്; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ഏഴാമത് കേരള കൺവെൻഷൻ, മെയ് 13-14 തീയതികളിൽ തിരുവനനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ വെച്ച് നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രമുഖ എഴുത്തുകാരനും, എംപിയുമായ ശശി തരൂർ, മുൻ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, പ്രമുഖ മാധ്യമ പ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ്, പ്രേമചന്ദ്രൻ എം.പി, മുൻമന്ത്രിയും നടനും എം.എൽ.എയുമായ കെ.ബി.ഗണേഷ് കുമാർ, പ്രതിഭാ ഹരി എം‌എല്‍‌എ, മുൻ എം.എൽ.എ രാജു എബ്രഹാം, പ്രമുഖ സാമൂഹ്യ പ്രവർത്തകയും സുപ്രീം കോടതി അഭിഭാഷകയുമായ സിസ്റ്റർ ജെസി കുര്യൻ എന്നിവർ പങ്കെടുക്കും. ഫോമാ വനിതാ ഫോറം നിർദ്ധനരായ വിദ്യാർഥിനികൾക്ക് നൽകുന്ന സ്‌കോളർഷിപ്പ് ചടങ്ങിൽ വെച്ച് കേരളാ വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി നൽകും. നിർദ്ധനരും , സമർത്ഥരുമായ നഴ്‌സിംഗ്, മറ്റു സാങ്കേതിക…

യുഎസും സഖ്യകക്ഷികളുമായുള്ള സംഘർഷത്തിനിടെ ഉത്തരകൊറിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു

വാഷിംഗ്ടണ്‍: പ്രക്ഷുബ്ധമായ കൊറിയൻ പെനിൻസുലയിലും പസഫിക് മേഖലയിലും വീണ്ടും പിരിമുറുക്കം രൂക്ഷമായിക്കൊണ്ടിരിക്കേ, ഇന്ന് (വ്യാഴാഴ്ച) ഉത്തരകൊറിയ കുറഞ്ഞത് മൂന്ന് ബാലിസ്റ്റിക് മിസൈലുകളെങ്കിലും കിഴക്കൻ തീരത്തെ കടലിലേക്ക് വിക്ഷേപിച്ചതായി സിയോള്‍ സൈന്യം അവകാശപ്പെട്ടു. വടക്കൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ സുനൻ പ്രദേശത്ത് നിന്ന് രാത്രി 18:30-ഓടെ (0930 GMT) മൂന്ന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. അവിടെ ഒരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നുണ്ട്. അവിടേക്കാണ് ഉത്തര കൊറിയ അതിന്റെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) തൊടുത്തുവിട്ടതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് (ജെസിഎസ്) പറഞ്ഞു. മിസൈലുകൾ ഏകദേശം 360 കിലോമീറ്റർ പറന്നു, 90 കിലോമീറ്റർ ഉയരത്തിലും മാക് 5 പരമാവധി വേഗതയിലും എത്തിയെന്ന് ജെസിഎസ് പറഞ്ഞു. ജാപ്പനീസ് പ്രതിരോധ മന്ത്രി നൊബുവോ കിഷിയും വിക്ഷേപണം സ്ഥിരീകരിച്ചു. മിസൈലുകൾ ഏകദേശം 350 കിലോമീറ്റർ, പരമാവധി 100…

പമ്പ അസ്സോസിയേഷൻ്റെ മാതൃദിനാഘോഷം വർണാഭമായി

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രെമുഖ മലയാളി സംഘടനയായ പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെൻറ്റ് (പമ്പ) ഫിലഡല്ഫിയയിൽ സംഘടിപ്പിച്ച മാതൃദിനാഘോഷം വൻ വിജയമായി. സ്റ്റേറ്റ് റെപ്രെസെ൯റ്റിറ്റീവ്മാരായ ജാറഡ് സോളമൻ, മാർട്ടീന വൈറ്റ്, റെവ. ഫാദർ എം കെ കുര്യാക്കോസ് എന്നിവർ മുഖ്യ അതിഥികളായിരുന്നു. ഫിലാഡൽഫിയയിലെ പ്രെമുഖ സാമൂഹിക സാംസ്കാരിക സംഘടനകൾ പരിപാടിയിൽ പങ്കെടുത്തു. പമ്പ പ്രെസിഡെ൯റ്റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ അലക്സ് തോമസ് വിശിഷ്ടതിഥികളെ സദസിനു പരിചയപ്പെടുത്തി. റെവ ഫിലിപ്സ് മോടയിൽ, ജോൺ പണിക്കർ, ലൈല മാത്യു, പ്രൊഫസർ ഫിലിപ്പോസ് ചെറിയാൻ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. പരിപാടിയിൽ പങ്കെടുത്ത അമ്മമാരേ പ്രേത്യകം ആദരിക്കുകയുണ്ടായി. അൻസു നെല്ലിക്കാല അമ്മമാരേ ആദരിച്ചു കൊണ്ടുള്ള സന്ദേശം നൽകി. ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ സാജൻ വ൪ഗീസ്, മാപ്പ് അസോസിയേഷൻ പ്രെസിഡൻറ്റ് തോമസ് ചാണ്ടി,…

ഒഐസിസി യു‌എസ്‌എ കെപിസിസിയുടെ അവിഭാജ്യ ഘടകം: ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള

ന്യൂയോർക്ക് : അമേരിക്കയിൽ ഇന്ത്യൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് രൂപീകരണത്തിന് ശേഷം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ 100 ൽ പരം അംഗങ്ങളെ ഉൾപ്പെടുത്തി നാഷണൽ കമ്മിറ്റിയും 3 റീജിയൻ കമ്മിറ്റികളും രൂപീകരിച്ച്‌ വിവിധ ചാപ്റ്ററുകളുടെ രൂപീകരണത്തിലേക്ക് പ്രവേശിക്കുന്ന ഒഐസിസി യുഎസ്എ യുടെ പ്രവർത്തനങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്ന് മെയ് 9 നു സൂം പ്ലാറ്റ്‌ഫോമിൽ കൂടിയ നാഷണൽ കമ്മിറ്റിയിൽ പങ്കെടുത്തു കൊണ്ട് ഒഐസിസി ഗ്ലോബൽ ചെയർ മാൻ കുമ്പളത്തു ശങ്കരപ്പിള്ള പ്രസ്താവിച്ചു. കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഒഐസിസി യുഎസ്‌എയുടെ പ്രവർത്തനങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്നും ബഹുമാനപ്പെട്ട കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ പ്രത്യേക ആശംസ അറിയിക്കുന്നുവെന്നും ശങ്കരപ്പിള്ള അറിയിച്ചു. 41 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത പോഷക സംഘടനയാണ്. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ തുടങ്ങിയ…

അമേരിക്കയില്‍ ബോർഡിംഗ് സ്കൂളുകളിൽ 500 തദ്ദേശീയരായ കുട്ടികള്‍ മരിച്ചുവെന്ന് റിപ്പോർട്ട്

വാഷിംഗ്ടണ്‍: ഒരു നൂറ്റാണ്ടിലേറെയായി തദ്ദേശീയരായ അമേരിക്കന്‍ കുട്ടികളെ വെളുത്ത സമൂഹത്തിലേക്ക് സ്വാംശീകരിക്കാൻ ശ്രമിച്ചതിന്റെ പേരില്‍ അമേരിക്കയിലെ ബോർഡിംഗ് സ്കൂളുകളിൽ 500-ലധികം മരണങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ, ഇരുപതോളം സ്കൂളുകളുടെ രേഖകളിലാണ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. കുട്ടികളെ അവരുടെ കുടുംബത്തിൽ നിന്ന് നിർബന്ധിതമായി വേര്‍പെടുത്തുകയും, അവരുടെ ഭാഷകൾ സംസാരിക്കുന്നത് വിലക്കുകയും പലപ്പോഴും ദുരുപയോഗം ചെയ്യുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. “ആ കുട്ടികളിൽ പലരെയും അവരുടെ ഇന്ത്യൻ ഗോത്രങ്ങൾ, അലാസ്ക നേറ്റീവ് വില്ലേജുകൾ, നേറ്റീവ് ഹവായിയൻ കമ്മ്യൂണിറ്റികൾ, കുടുംബങ്ങൾ, പലപ്പോഴും നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള അടയാളപ്പെടുത്താത്തതോ മോശമായി പരിപാലിക്കപ്പെടുന്നതോ ആയ ശ്മശാനങ്ങളില്‍ അടക്കം ചെയ്തു,” റിപ്പോർട്ട് പറയുന്നു. ബോർഡിംഗ് സ്കൂളുകളിലോ സമീപത്തോ അടയാളപ്പെടുത്തിയതും അടയാളപ്പെടുത്താത്തതുമായ 53 ശ്മശാന സ്ഥലങ്ങളെങ്കിലും വകുപ്പ് കണ്ടെത്തി. രോഗം, ആകസ്മിക പരിക്കുകൾ, ദുരുപയോഗം എന്നിവ മൂലമുണ്ടാകുന്ന അറിയപ്പെടുന്ന…

അരിസോണയില്‍ ക്ലാരന്‍സ് ഡിക്ലന്റെ വധശിക്ഷ നടപ്പാക്കി

അരിസോണ: 1978 കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ക്ലാരന്‍സ് ഡിക്ലന്റെ(66) വധശിക്ഷ മെയ് 11 ബുധനാഴ്ച നടപ്പാക്കി. 8 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അരിസോണയില്‍ വീണ്ടുമൊരു വധശിക്ഷ നടപ്പാക്കിയത്. 2014 ലായിരുന്നു അവസാന വധശിക്ഷ. 2022ല്‍ യു.എസ്സില്‍ നടപ്പാക്കുന്ന ആറാമത്തെ വധശിക്ഷയാണിത്. 21 വയസ്സുള്ള അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ഡിയാന ബൊഡൂയിന്‍ ആണ്  കൊല്ലപ്പെട്ടത്. ലൈംഗീക പീഢനവും ഇയാള്‍ക്കെതിരെ തെളിയിക്കപ്പെട്ടിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് യു.എസ്. സുപ്രീം കോടതി ശിക്ഷ നീട്ടിവെക്കണ ആവശ്യം തള്ളിയിരുന്നു. മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിച്ചു മിനിട്ടുകള്‍ക്കുള്ളില്‍ മരണം സ്ഥിരീകരിച്ചു. ജൂണ്‍ 8ന് മറ്റൊരു വധശിക്ഷ കൂടി അരിസോണയില്‍ നടപ്പാക്കേണ്ടതുണ്ട്. അരിസോണ ജയിലുകളില്‍ 112 പേരാണ് വധശിക്ഷ കാത്തു കഴിയുന്നത്. ഗ്യാസ് ചേംബര്‍ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമോ എന്ന ആവശ്യം ക്ലാരന്‍സ് തള്ളിയിരുന്നു.…