ഡാലസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി

ഡാലസ് ∙ വൈവിധ്യമായ ക്ഷേത്രകലാ പാരമ്പര്യ ആചാരങ്ങളോടെ ഡാലസ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷം അവിസ്മരണീയമായി. നുറുകണക്കിനു മലയാളികള്‍ സജീവമായി പങ്കെടുത്ത ആഘോഷം കരോള്‍ട്ടന്‍ സിറ്റി മേയര്‍ സ്റ്റീവ് ബാബിക് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ജൂഡി ജോസ് സ്വാഗതം പറ‍ഞ്ഞു. വിദേശരാജ്യങ്ങളിലെ ആകര്‍ഷകവും ഹൃദ്യവുമായ വിഭിന്ന സാസ്ക്കാരങ്ങളെ അമേരിക്കന്‍ ജനത എന്നും താല്പര്യപൂര്‍വ്വം സ്വീകരിക്കുമെന്ന് മേയര്‍ സ്റ്റീവ് അഭിപ്രായപ്പെട്ടു. സുനി ലിന്‍ഡ ഫിലിപ്പ് മേയറെ സദസിനു പരിചയപ്പെടുത്തി. നോര്‍ത്ത് ടെക്സസിലെ മലയാളി കുടുംബങ്ങള്‍ക്കൊപ്പം കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് അഗതിമന്ദിരങ്ങളിലെ ആയിരത്തിലഞ്ഞുറിലധികം വരുന്ന അഗതികളോടൊപ്പം ഡാലസ് മലയാളി അസോസിയേഷന്‍ ഓണം ആഘോഷിക്കുമ്പോള്‍ തികഞ്ഞ ചാരിതാര്‍ഥ്യമുണ്ടെന്ന് ജൂഡി ജോസ് പറഞ്ഞു. ടെക്സസിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകയും ഇന്‍ഡോ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ സ്ഥാപകനേതാവും ജീവകാരുണ്യപ്രവര്‍ത്തകയുമായ എലിക്കുട്ടി ഫ്രാന്‍സിസിനെ മേയര്‍ പൊന്നാടയണിച്ച് ഫലകം നല്‍കിയാദരിച്ചു.…

കേരളത്തിലെ കോൺഗ്രസിന് എന്തുപറ്റി..?: ജെയിംസ് കൂടൽ

കോൺഗ്രസ് പാർട്ടിയുടെ പൊതുസ്വഭാവം അതിന്റെ ജനകീയതയാണ്. അഭിപ്രായങ്ങൾ തുറന്നു പറയാനും പിണങ്ങാനും ഇണങ്ങാനും സ്വാതന്ത്ര്യമുള്ള രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിൽ വേറെ ഏതുണ്ട് ?. നേതാക്കൾ രണ്ടു സമാന്തര ചേരികളായി നയിച്ചിരുന്ന കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന് പല പ്രത്യേകതകളുമുണ്ടായിരുന്നു. ഒരു നേതാവിന്റെ നിലപാടിനോടും നയങ്ങളോടും എതിർപ്പുകൾ മറു ചേരിക്കൊപ്പം നിലകൊള്ളും. രൂക്ഷമായ അഭിപ്രായ ഭിന്നതകളുണ്ടായാൽ പോലും പാർട്ടി വിട്ടു പോകില്ലെന്നതാണ് പ്രധാന കാര്യം. കെ.കരുണാകരനും എ.കെ ആന്റണിയും കോൺഗ്രസിനെ രണ്ടു ഗ്രൂപ്പുകളായി നയിച്ചതാണ്. അതിന്റെ തുടർച്ച ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല വിഭാഗങ്ങളിലുമുണ്ടായിരുന്നു. ആശയപരമായ വ്യത്യസ്ഥതയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുമൊക്കെ അതിൽ പ്രതിഫലിച്ചിരുന്നുവെങ്കിലും പാർട്ടി വളരുകയേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിൽ കോൺഗ്രസ് പ്രസിഡന്റുമാരെ നിയമിക്കുമ്പോൾ അവരുടെ ആരോഗ്യവും പ്രായവുമൊക്കെ നോക്കിയിരുന്നുവെങ്കിൽ പലർക്കും കെ.പി.സി.സി. ഓഫീസ് പരിസരത്തുപോലും എത്താൻ സാധിക്കുമായിരുന്നില്ല. കെ.പി.സി.സി പ്രസിഡന്റുമാർ എപ്പോഴും ജനങ്ങളുടെ മനസിനൊത്തു പ്രവർത്തിക്കേണ്ടവരാണ്. സമീപകാലത്ത് കെ. സുധാകരനും വി.ഡി.…

ഡാലസ് ക്നാനായ കത്തോലിക്കാ അസോസിയേഷൻ (KCADFW) ഓണാഘോഷം ഓണം’25 പ്രൗഢ ഗംഭീരമായി .

ഡാലസ്: ക്നാനായാ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഡാലസ്–ഫോർത്ത്‌വർത്ത് (KCADFW) ഓണം’ 2025 കേരളീയ സാംസ്‌കാരിക മികവവോടെ ഗംഭീരമായി ആഘോഷിച്ചു. ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ക്നായ് തോമ്മൻ ഹാളിൽ നടന്ന ചടങ്ങ് വൈകിട്ട് 6:30ന് മഹാബലിയുടെയും താലപ്പൊലിയേന്തിയ മഹിളാമണികളുടയും ചെണ്ടമേളവും ചുണ്ടൻ വള്ളവും അണിനിരത്തിയ സാംസ്‌കാരിക ഘോഷയാത്രയോടെ വിശിടാതിഥികളെ വരവേറ്റു . പ്രധാനാതിഥിയായി പങ്കെടുത്തത് എൽദോസ് മാത്യു പുന്നൂസ് IFS , ഇന്ത്യയുടെ ഐക്യരാഷ്ട്രസഭാ സ്ഥിരം മിഷനിലെ കൗൺസിലർ. മറ്റു മുഖ്യാതിഥികളായി സിനിമാ കലാകാരൻ ജോസുകുട്ടി വലിയകല്ലുങ്കൽ, കെ.സി.സി.എൻ.എ. ട്രഷറർ ജോജോ തറയിൽ, ക്രൈസ്റ്റ് ദി കിംഗ് പാരീഷ് വികാരി റെവ.ഫാ. എബ്രഹാം കള രിക്കൽ എന്നിവർ പങ്കെടുത്തു. KCADFW പ്രസിഡണ്ട് ബൈജു അലാപ്പാട്ട് സ്വാഗത പ്രസംഗം നടത്തി. 13 ഇവന്റ് സ്പോൺസർമാരുടെയും 7 മത്സരം സമ്മാന സ്പോൺസർമാരുടെയും മഹത്തായ പിന്തുണ അദ്ദേഹം നന്ദിയോടെ…

ഇന്ത്യയും യുഎസും തമ്മിൽ താരിഫ് കരാറിൽ വലിയ അകലമില്ല: ട്രംപിന്റെ ഇന്ത്യയിലെ നിയുക്ത അംബാസഡർ സെർജിയോ ഗോർ

വാഷിംഗ്ടണ്‍: വ്യാപാര താരിഫുകളെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷം ഏതാനും ആഴ്ചകൾക്കുള്ളിൽ പരിഹരിക്കപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച (സെപ്റ്റംബർ 11) നാമനിർദ്ദേശം ചെയ്ത സെർജിയോ ഗോർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. “അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് പരിഹരിക്കപ്പെടുമെന്ന് ഞാൻ കരുതുന്നു,” സെനറ്റ് സ്ഥിരീകരണ ഹിയറിംഗിനിടെ ഗോർ പറഞ്ഞു. വ്യാപാര താരിഫുകളുടെ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ താരിഫുകളെക്കുറിച്ചുള്ള ഒരു കരാറിൽ നിന്ന് ഞങ്ങൾ വളരെ അകലെയല്ലെന്ന് ട്രംപിന്റെ അടുത്ത സഹായിയായ ഗോർ പറഞ്ഞു. ഇന്ത്യയിലെ അടുത്ത അംബാസഡറായി നാമനിർദ്ദേശം ചെയ്യപ്പെട്ട സെർജിയോ ഗോർ, ഇന്ത്യയെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയായിട്ടാണ് വിശേഷിപ്പിച്ചത്, അദ്ദേഹത്തിന്റെ സ്വാധീനം പ്രാദേശികമായും ആഗോളമായും അനുഭവപ്പെടും. “ഇന്ത്യ ഒരു തന്ത്രപരമായ പങ്കാളിയാണ്, അതിന്റെ പുരോഗതി മേഖലയെയും അതിനപ്പുറവും രൂപപ്പെടുത്തും. പ്രസിഡന്റ് ട്രംപിന്റെ ശക്തമായ നേതൃത്വത്തിൽ,…

പരിശുദ്ധ കാതോലിക്ക ബാവയുടെ ഡാളസ് സന്ദർശനം സെപ്റ്റംബർ 13 മുതൽ

ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്ടെ കത്തോലിക്കയുമായ  പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവ ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തുന്നു. കരുണയുടെ അപ്പോസ്ഥലനും  സാഹോദര്യത്തിന്റെ  പ്രവാചകനുമായ  പരിശുദ്ധ ബാവ തിരുമേനി സെപ്റ്റംബർ 13 മുതൽ ഡാലസിലെ വിവിധ ദേവാലയങ്ങളിൽ അപ്പോസ്തലീക സന്ദർശനം നടത്തും സെപ്റ്റംബർ 13 ആം തീയതി ശനിയാഴ്ച രാവിലെ ഇർവിൻ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും വൈകീട്ട് മെക്കാനി സെന്റ് പോൾ   ഇടവകയിൽ സന്ധ്യാനമസ്കാരവും അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരിക്കും 14  ഞായറാഴ്ച രാവിലെ 8:45 നു  കാരോൾട്ടൻ  സെന്റ്  മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും സ്ലീബാ പെരുന്നാളിന് പ്രത്യേക പ്രാർത്ഥനകളും നടത്തും ഞായറാഴ്ച വൈകിട്ട് സെൻറ് ജെയിംസ് ഓർത്തഡോക്സ് മിഷൻ ദേവാലയത്തിൽ സ്വീകരണവും തുടർന്ന് സന്ധ്യാനമസ്കാരം നടത്തുന്നതാണ് പതിനഞ്ചാം തീയതി…

ഡാളസ് മോട്ടൽ തലയറുത്ത് കൊല: ബുധനാഴ്ച രാവിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 50 വയസ്സുള്ള ചന്ദ്ര നാഗമല്ലയ്യ,പ്രതിയെയും പോലീസ് തിരിച്ചറിഞ്ഞു

ഡാളസ് — ബുധനാഴ്ച രാവിലെ ഡാളസിലെ ഒരു മോട്ടലിൽ ഒരാളെ തലയറുത്ത് കൊലപ്പെടുത്തി, ഒരു പ്രതി കസ്റ്റഡിയിലുണ്ടെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. ഇരുവരെയും ഇപ്പോൾ തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ഇരയായത് 50 വയസ്സുള്ള ചന്ദ്ര നാഗമല്ലയ്യ ആണെന്നും പ്രതി 37 വയസ്സുള്ള യോർഡാനിസ് കോബോസ്-മാർട്ടിനെസ് ആണെന്നും പോലീസ് തിരിച്ചറിഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് മാർട്ടിനെസിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. രാവിലെ 9:30 ഓടെ സംഭവസ്ഥലത്ത് ഒരു കുത്തേറ്റ കോളിന് മറുപടി നൽകാനാണ് തങ്ങളെ വിളിച്ചതെന്നും ഒരു പ്രതി “മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പലതവണ” ഒരാളെ വെട്ടിയതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. ഡാളസ് ഫയർ-റെസ്‌ക്യൂ സംഭവസ്ഥലത്ത് പ്രതികരിച്ചു, അവിടെ ഇര മരിച്ചു. പ്രതി കസ്റ്റഡിയിലാണെന്നും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. മോട്ടൽ സ്വത്തിൽ ഉണ്ടായ ഒരു തർക്കത്തിന് ശേഷം പ്രതി വടിവാൾ ഉപയോഗിച്ച് ആ വ്യക്തിയെ കുത്താൻ തുടങ്ങി, ഇര ഓടിപ്പോകാൻ ശ്രമിച്ചു,…

നായർ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി

ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണ്ണാഭമായി. സെപ്തംബർ 7 ഞായറാഴ്ച ക്വീൻസിലെ ഗ്ലെന്‍ ഓക്സിലുള്ള P.S.115 ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 11 മണി മുതൽ വൈകീട്ട് 6:00 മണി വരെയായിരുന്നു വളരെ വിപുലമായ രീതിയില്‍ രണ്ട് സെഷനുകളായിട്ടാണ് ആഘോഷം സംഘടിപ്പിച്ചത്. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ വേദിയിലേക്ക് എതിരേറ്റ് ആനയിച്ചു. പ്രഥമ വനിത വത്സ കൃഷ്ണ, പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ, കൗൺസിൽമാൻ എഡ് ബ്രോൺസ്റ്റൈൻ, ട്രസ്റ്റീ ബോർഡ് ചെയർപേഴ്സൺ വനജ നായർ, വനിത ഫോറം ചെയർ രാധാമണി നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ആദ്യത്തെ സെഷൻ ആരംഭിച്ചു. ശബരീനാഥ് നായർ പ്രാർത്ഥനാഗാനം ആലപിച്ചു. ജോയിന്റ് സെക്രട്ടറി രത്നമ്മ നായർ സ്വാഗതം ആശംസിക്കുകയും ഓണാശംസകൾ നേരുകയും ചെയ്തു. പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ ഏവർക്കും ഓണത്തിന്റെ മംഗളങ്ങൾ നേരുകയും അസോസിയേഷനിൽ ചേർന്ന…

കൈരളി കരയുന്നു! (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

കൈരളി കരയുന്നൂ, കണ്ണുനീർ പൊഴിക്കുന്നു കൈതവം തെല്ലുമേശാ കാരുണ്യസ്വരൂപിണി! കേരളമക്കൾക്കെന്നും മാതാവാണവൾ, സദാ കേരവൃക്ഷം പോലല്ലോ നന്മ പേറുന്നു തന്നിൽ! കൽപ്പനയ്ക്കതീതമാം കല്പവൃക്ഷമാണവൾ കാമധേനുവാണവൾ, ചിന്താമണിയാണവൾ! അക്ഷരപുഷ്പങ്ങളാൽ അഴകിൽ കൊരുത്തൊരാ അക്ഷയഹാരം തന്റെകണ്ഠത്തിലണിയുന്നോൾ! സ്വരങ്ങൾ അവളുടെ മണിവേണുവിൽ മേവും സ്വർഗ്ഗകന്യകൾരാഗ വിസ്മയം വിരചിപ്പോൾ! വാചസ്പതി തൻ പുത്ര പത്നിയാണവൾ സദാ, വാഗ്ദേവതയായി ധരയിൽ വിരാജിപ്പോൾ! പണ്ഡിതസദസ്സിലെ, സംഗീത വിദ്വാന്മാരിൽ പാണ്ഡിത്യം വിളിച്ചോതും ഗീതമായ്വിലസുന്നോൾ! ഭക്തരാം പ്രഭാഷക വൃന്ദത്തിൻ കണ്ഠങ്ങളിൽ ശക്തമാം അമേയമാം വാക്സ്രോതസ്സരുളുന്നോൾ! മൂകാംബികയാണവൾ, കോലാസുരനെ, യൊരു മൂകാസുരനായ്, തന്റെ ഭക്തനായ്‌ മാറ്റിയവൾ! സരസ്വതിയാണവൾ സരസവാണിയവൾ സന്തതം ജിഹ്വാഗ്രത്തിൽ സ്വരമായ് വർത്തിപ്പവൾ! ഹസ്താമലകനു തൻ വാഗ്‌വിലാസവും നൽകി വിസ്മയഭരിതമാം വാഗ്മിയുമാക്കി ദേവി! ആശയവിനിമയം ചെയ്യുവാൻസർവ്വർക്കുമേ ആശ്രയമായല്ലയോവർത്തിപ്പൂ, നിരന്തരം! കല്പവൃക്ഷമാണവൾ! ചിന്താമണിയാണവൾ അല്പത്വമേശാതെന്നും സർവ്വർക്കു മന്നം നൽകും, അക്ഷയപാത്രമവൾ, വിദ്യാധനം നേടുവാൻ അക്ഷര സൗഭാഗ്യവും, നിർല്ലോഭം നല്‍കുന്നവൾ! കൈതവമല്പം…

ഇന്ത്യയോടുള്ള ‘കലിപ്പ്’ തീരുന്നില്ല; ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നേരിടുന്നു

വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും വ്യാപാര ചർച്ചകൾ വീണ്ടും ട്രാക്കിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചെങ്കിലും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത ഉപദേഷ്ടാവായ പീറ്റർ നവാരോ ഇക്കാര്യത്തിൽ തികച്ചും വ്യത്യസ്തമായ സ്വരത്തിലാണ് ഇപ്പോഴും സംസാരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിൽ’ ഇന്ത്യയെക്കുറിച്ച് പീറ്റർ നവാരോ രൂക്ഷവിമർശനങ്ങൾ നടത്തുകയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങിയതിലൂടെ ഇന്ത്യ സാമ്പത്തിക നേട്ടങ്ങൾ നേടിയെടുക്കുക മാത്രമല്ല, ഉക്രെയ്ൻ യുദ്ധത്തിന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് പരോക്ഷമായി സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍, അദ്ദേഹത്തിന്റെ വോട്ടെടുപ്പിലെ മിക്ക ഉപയോക്താക്കളും അദ്ദേഹത്തിന്റെ അഭിപ്രായം നിരസിച്ചപ്പോൾ, സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വാദം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി. വിഷയത്തിൽ പീറ്റർ നവാരോ എക്സില്‍ ഒരു പോൾ പുറത്തിറക്കി. ഇന്ത്യയുടെ ഉയർന്ന താരിഫ് അമേരിക്കൻ ജോലികൾക്ക്…

26-ാമത് 56 ഇന്റർനാഷണൽ ടൂർണമെന്റിന് സെയിന്റ് ലൂയിസിൽ കേളികൊട്ടുയരുന്നു

സെയിന്റ് ലൂയിസ് : സെപ്റ്റംബർ 19, 20, 21 (വെള്ളി ശനി ഞായർ) തീയതികളിൽ സെയിന്റ് ലൂയിസിൽ  വെച്ചു (727 Weidman Rd, Manchester, MO) നടത്തപ്പെടുന്ന, 26-ാമത് 56 ഇന്റർനാഷണലിന്റെയും, സെന്റ് ലൂയിസ് 56 ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി  56 ഇന്റർനാഷണൽ ടൂർണമെന്റിന്റെ നാഷണൽ എക്സിക്യൂട്ടീവ് കോർഡിനേറ്റേഴ്‌സ് അറിയിച്ചു. ഏകദേശം 90 ഇൽ പരം ടീമുകൾ മാറ്റുരക്കുന്ന ഈ വാശിയേറിയ മത്സരത്തിന്റെ   ഓൺലൈൻ രെജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ടൂർണമെന്റിൽ പങ്കെടുക്കാൻ  ആഹ്രഹിക്കുന്ന ടീമുകൾ https://www.56international.com എന്ന വെബ്‌സൈറ്റിൽ പേര് രജിഷ്ടർ ചെയ്യാവുന്നതാണ്. സെപ്റ്റംബർ 19 -ാം   തീയതി രാവിലെ  11.00 മണിക്ക് രജിഷ്ട്രേഷൻ ഓഫീസ് പ്രവർത്തനം ആരംഭിക്കും.  ആദ്യം രജിസ്ട്രേഷനും, തുടർന്ന്   ദേശീയ സമതി  യോഗവും  ജനറൽ ബോഡിയും, അതിനെ  തുടർന്ന് ഉറ്ഘടനവും നടക്കും. ആദ്യ മത്സരം വൈകുന്നേരം കൃത്യം  4.00 മണിക്ക് ആരംഭിക്കും. അതിനനുസരിച്ചാവണം നിങ്ങളുടെ യാത്രാ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്. സെപ്റ്റംബർ 18…