ന്യൂയോർക്ക് : 2026 ആഗസ്റ്റ് 6-ാം തീയതി പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവെൻഷനിൽ മലയാള ഭാഷക്കും സാഹിത്യത്തിനും അർഹമായ പ്രാധാന്യം നൽകി വിപുലമായ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു. കുമരകത്ത് നടന്ന കേരള കൺവെൻഷനിലെ സാഹിത്യസമ്മേളനങ്ങളും ശ്രദ്ധേയമായിരുന്നു. മലയാള സാഹിത്യരംഗത്തെ പ്രമുഖ എഴുത്തുകാരെ ആദരിക്കുകയും പുരസ്‌കാരങ്ങൾ നൽകി അനുമോദിക്കുകയും ചെയ്ത ചടങ്ങുകൾ വലിയ ജനശ്രദ്ധ നേടിയിരുന്നു. സാഹിത്യരംഗത്ത് സജീവമായ എഴുത്തുകാരുടെ സാന്നിധ്യംകൊണ്ട് സമ്പുഷ്ടമായിരുന്ന ആ സമ്മേളനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു. മലയാളികളുടെ ലോകത്തിലെ ഏറ്റവും സമഗ്രവും പഴക്കമേറിയതുമായ സാമൂഹിക സംഘടനകളിലൊന്നായി ഫൊക്കാനയെ അടയാളപ്പെടുത്തുന്നതിലും ഇത്തരം പ്രവർത്തനങ്ങൾ നിർണായക പങ്കുവഹിക്കുന്നു. കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവെൻഷനിലും ചരിത്രം കുറിക്കുന്ന സാഹിത്യസമ്മേളനമാണ് ഒരുങ്ങുന്നത്. മലയാള ഭാഷക്കും സാഹിത്യത്തിനും നോർത്ത് അമേരിക്കയിൽ ശ്രദ്ധേയമായ ഇടം സൃഷ്ടിക്കുന്നതിൽ ഫൊക്കാന സ്ഥിരതയാർന്ന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ ഒരുമിപ്പിക്കുന്ന വലിയ സാഹിത്യവേദിയായിരിക്കും…
Category: AMERICA
ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം കിക്ക് ഓഫ് സിനിമാ താരം ഹണി റോസ് നിർവഹിച്ചു
ഹൂസ്റ്റൺ: ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISAC) ആഭിമുഖ്യത്തിൽ 2026 ജൂലൈ 25 നു നടത്തപ്പെടുന്ന സീസൺ 5 അന്താരാഷ്ട്ര വടംവലിയുടെ കിക്ക് ഓഫ് ചടങ്ങുകൾ പ്രശസ്ത സിനിമ താരം ഹണി റോസ് നിർവഹിച്ചു. മെയ് 3 ന് വൈകുന്നേരം മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ന്റെ ആഭിമുഖ്യത്തിൽ സ്റ്റാഫ്‌ഫോർഡ് ഇമ്മാനുവേൽ സെന്ററിൽ നടത്തിയ സ്റ്റാർ ഡ്രീംസ് ഷോയോടനുബന്ധിച്ചു തിങ്ങി നിറഞ്ഞു നിന്ന കലാ-കായികാസ്വാദകരെ സാക്ഷി നിർത്തി നടത്തിയ കിക്ക് ഓഫ് ചടങ്ങുകൾ വർണാഭമായി മാറി. പ്രസിഡണ്ട് ഡാനി രാജുവിന്റെ നേതൃത്വത്തിൽ ടിസാക്ക് അംഗങ്ങൾ എല്ലാവരും പ്രത്യേക യൂണിഫോമിൽ വേദിയിൽ അണിനിരന്നു വടംപിടിച്ചു നിന്നപ്പോൾ അതൊരു മനോഹരകാഴ്ചയായി മാറി. മലയാള വെള്ളിത്തിരയിലെ സൗന്ദര്യ റാണിയായ ഹണി റോസ് വടം വലി മത്സരത്തിന് എല്ലാ ഭാവുകങ്ങളും നേർന്നു. മാഗ് പ്രസിഡണ്ട് റോയ് മാത്യുവും…
ന്യൂയോർക്കിൽ തുടർച്ചയായുണ്ടായ തീപിടുത്തങ്ങളിൽ മൂന്ന് മരണം
ന്യൂയോർക്ക്: ബ്രോങ്ക്സിലും ക്വീൻസിലുമായി ഒരു ദിവസത്തെ ഇടവേളയിൽ ഉണ്ടായ രണ്ട് വൻ തീപിടുത്തങ്ങളിൽ മൂന്ന് പേർ മരിച്ചതായി അഗ്നിശമന സേന അറിയിച്ചു. മരിച്ചവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ബ്രോങ്ക്സിലെ കെട്ടിടത്തിൽ നിന്നാണ് കണ്ടെത്തിയത്. മോട്ടോ ഹാവനിലെ തേർഡ് അവന്യൂവിലുള്ള ഒരു കെട്ടിടത്തിൽ ബുധനാഴ്ചയാണ് വൻ തീപിടുത്തമുണ്ടായത്. തീ അണച്ചതിന് പിന്നാലെ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ വ്യാഴാഴ്ച നടത്തിയ വിശദമായ പരിശോധനയിൽ കെട്ടിടത്തിനുള്ളിൽ നിന്ന് രണ്ടാമതൊരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. ഇത് ഉപേക്ഷിക്കപ്പെട്ട ഒരു അപ്പാർട്ട്‌മെന്റാണെന്നാണ് ആദ്യം കരുതിയിരുന്നത്. ക്വീൻസിലുണ്ടായ മറ്റൊരു തീപിടുത്തത്തിലാണ് മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. രണ്ട് സംഭവങ്ങളിലും തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിശമന സേനയിലെ പ്രത്യേക വിഭാഗം അന്വേഷണം നടത്തിവരികയാണ്. തുടർച്ചയായുണ്ടായ ഈ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിൽ അഗ്നിശമന സേന പരിശോധന കർശനമാക്കിയിട്ടുണ്ട്..
അമേരിക്കൻ ക്രൈസ്തവ ടെലിവിഷൻ “ഡേസ്റ്റാർ” സഹസ്ഥാപക ജോണി ലാംബ് (65) അന്തരിച്ചു
യൂലസ് (ടെക്സസ്):അമേരിക്കൻ ക്രൈസ്തവ ടെലിവിഷൻ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവും -ന്റെ സഹസ്ഥാപകയുമായ ജോണി ലാംബ് അന്തരിച്ചു. 65 വയസ്സായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെയും പിന്നിലെ പരിക്കിനെത്തുടർന്നുണ്ടായ സങ്കീർണ്ണതകളെയും തുടർന്നായിരുന്നു മരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 1980-കളിൽ ഭർത്താവായ മാർക്കസ് ലാംബിനൊപ്പം ചെറിയ ക്രൈസ്തവ ടെലിവിഷൻ ശുശ്രൂഷയായി ആരംഭിച്ച പ്രവർത്തനം പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ടെലിവിഷൻ ശൃംഖലകളിലൊന്നായ ഡേസ്റ്റാർ ടെലിവിഷൻ ആയി വളർന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകരിലേക്ക് സുവിശേഷ സന്ദേശം എത്തിക്കുന്നതിൽ ജോണി ലാംബ് നിർണായക പങ്കുവഹിച്ചു. “Joni Table Talk”, “Ministry Now!” തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെ അവർ ക്രൈസ്തവ കുടുംബങ്ങളിൽ സുപരിചിതയായി മാറി. വിശ്വാസം, കുടുംബജീവിതം, ആത്മീയത, സാമൂഹിക വിഷയങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തിരുന്ന അവരുടെ അവതരണശൈലി നിരവധി പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു. 2004-ൽ അവരുടെ ടോക്ക് ഷോ മികച്ച മതപരമായ ടെലിവിഷൻ പരിപാടിക്കുള്ള അംഗീകാരവും നേടിയിരുന്നു.…
ഹൂസ്റ്റൺ ദാരുണമായ കൊലപാതകവും ആത്മഹത്യയും: ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ
ഹൂസ്റ്റൺ :ഹൂസ്റ്റണിലെ പ്രമുഖ മേഖലയായ റിവർ ഓക്സിൽ ഒരേ കുടുംബത്തിലെ രണ്ട് മുതിർന്നവരെയും രണ്ട് കുട്ടികളെയും വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇതൊരു കൊലപാതക-ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കിംഗ്സ്റ്റൺ സ്ട്രീറ്റിലെ 2100 ബ്ലോക്കിലുള്ള ഒരു വീട്ടിലായിരുന്നു സംഭവം കുടുംബാംഗങ്ങളെ ഫോണിൽ കിട്ടാത്തതിനെത്തുടർന്ന് ഒരു ബന്ധുവും ബേബി സിറ്ററും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചവർ എല്ലാവരും ഒരേ കുടുംബത്തിൽപ്പെട്ടവരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് പോലീസ് അന്വേഷണം തുടരുകയാണ്. മരണകാരണത്തെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
ടെക്സാസിൽ ഇന്ധനവില കുതിക്കുന്നു; ഹൂസ്റ്റണിൽ ഗാലന് 4 ഡോളർ കടന്നു
ഹൂസ്റ്റൺ: അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന ഇറാൻ-അമേരിക്ക സംഘർഷങ്ങളെത്തുടർന്ന് ടെക്സാസിൽ ഇന്ധനവില കുതിച്ചുയരുന്നു. ഹൂസ്റ്റണിൽ പെട്രോൾ വില ഗാലന് 4 ഡോളർ എന്ന നിരക്കിലെത്തി. 2022-ന് ശേഷം ഇതാദ്യമായാണ് ഇത്രയും ഉയർന്ന വില രേഖപ്പെടുത്തുന്നത്. ടെക്സാസിലെ ശരാശരി ഇന്ധനവില ഔദ്യോഗികമായി 4 ഡോളറിൽ എത്തി. ഇറാനുമായുള്ള രാഷ്ട്രീയ സംഘർഷങ്ങളും ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തിലുണ്ടായ തടസ്സങ്ങളുമാണ് വില കൂടാൻ പ്രധാന കാരണം. അമിതവേഗത കുറയ്ക്കുന്നതും ക്രൂയിസ് കൺട്രോൾ ഉപയോഗിക്കുന്നതും ഇന്ധനം ലാഭിക്കാൻ സഹായിക്കും. ടയറുകളിലെ കാറ്റ് കൃത്യമായി പരിശോധിക്കുകയും വാഹനത്തിലെ അനാവശ്യ ഭാരങ്ങൾ ഒഴിവാക്കുകയും ചെയ്യുക.ഗ്യാസ്ബഡി പോലുള്ള ആപ്പുകൾ ഉപയോഗിച്ച് കുറഞ്ഞ വിലയുള്ള സ്റ്റേഷനുകൾ കണ്ടെത്താം. വിപണിയിലെ അസ്ഥിരത തുടരുന്നതിനാൽ വരും ദിവസങ്ങളിൽ ചർച്ചകളുടെ പുരോഗതി അനുസരിച്ചായിരിക്കും ഇന്ധനവില നിശ്ചയിക്കപ്പെടുക.
കേരളം മാറ്റം ആഗ്രഹിക്കുന്നു; വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ജനവികാരം
നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യുഡിഎഫിന്റെ മുഖ്യമന്ത്രി മുഖമാകണമെന്നാവശ്യം ശക്തമാകുന്നു. ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന് ലഭിച്ചിരിക്കുന്ന ഈ ‘സുവർണാവസരം’ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ നഷ്ടപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി രാഷ്ട്രീയ നിരീക്ഷകരും പ്രവർത്തകരും രംഗത്തെത്തി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിയമസഭയ്ക്കുള്ളിലും പുറത്തും സർക്കാരിനെതിരെയുള്ള പോരാട്ടത്തിൽ സതീശൻ പുലർത്തുന്ന വീര്യമാണ് അദ്ദേഹത്തെ ജനപ്രിയനാക്കുന്നത്. വെറും പ്രസംഗങ്ങൾക്കപ്പുറം ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന നേതാവെന്ന പ്രതിച്ഛായ സതീശന് അനുകൂല ഘടകമാണ്. കെ.സി. വേണുഗോപാൽ ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി തുടരുമ്പോൾ, കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ വി.ഡി. സതീശനെ തന്നെ മുൻനിർത്തി നീങ്ങണമെന്നാണ് ഉയരുന്ന വാദം. ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ വി.ഡി. സതീശന്റെ നേതൃത്വത്തിൽ വിശ്വാസമർപ്പിക്കുന്നു. ഗ്രൂപ്പ് താല്പര്യങ്ങൾ മാറ്റിവെച്ച് ഐക്യത്തോടെ നീങ്ങിയാൽ മാത്രമേ അധികാരം തിരിച്ചുപിടിക്കാനാകൂ. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും…
‘പൊതുജനം കഴുതയല്ല സാർ ‘ (രാജു മൈലപ്ര)
യു.ഡി.എഫിന്റെ ഉജ്ജല വിജയത്തിൽ കേരളത്തിലെ ജനങ്ങൾ പൊതുവേ സംതൃപ്തരായിരുന്നു. അധികാരത്തിൻ്റെ അഹങ്കാരം തലക്കു പിടിച്ച നേതാക്കന്മാർ ഓരോന്നായി തകർന്നടിഞ്ഞു. എന്നാൽ, മുഖ്യമന്ത്രി കസേരക്കു വേണ്ടിയുള്ള കോൺഗ്രസിലെ നാണം കെട്ട വടംവലി ഈ വിജയത്തിന്റെ ശോഭക്കു മങ്ങലേൽപ്പിച്ചിരിക്കുന്നു. എംപിമാര്‍ മത്സരിക്കേണ്ട എന്ന നല്ല തീരുമാനമെടുത്ത ഹൈക്കമാൻഡിനെ നിയന്ത്രിക്കുന്ന വേണുഗോപാൽ തന്നെ കേരളത്തിൽ മത്സരിക്കാതെ, അവകാശ വാദവുമായി കളം നിറഞ്ഞു നിൽക്കുന്നു. താനാണ് കേരളത്തിലെ കോൺഗ്രസിന്റെ വിജയശില്പി എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇദ്ദേഹം ഇത്ര കഴിവുള്ളവനായിരുന്നെങ്കിൽ, മറ്റുള്ള സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് തകർന്നടിഞ്ഞത് എന്തുകൊണ്ടാണ്? അദ്ദേഹമാണു പോലും സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് ഫണ്ട് തരപ്പെടുത്തി കൊടുത്തത്. പണമാണ് മാനദണ്ഡമെങ്കിൽ അദാനിയ്‌ക്കോ, അംബാനിക്കോ, നമ്മുടെ യൂസഫലി സാഹിബിനോ ഇതൊക്കെ സാധിക്കുമല്ലോ. തകർന്നടിഞ്ഞ കോൺഗ്രസിനെ തൻ്റെ നിശ്ചയദാർഢ്യം കൊണ്ട് വി.ഡി. സതീശനാണ് വിജയത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിനാണ് മുഖ്യമന്ത്രി സ്ഥാനം അർഹതപ്പെട്ടത്. അല്ലെങ്കിൽ കേരളത്തിൽ തന്നെ ഈ…
ന്യൂയോർക്ക് വെസ്റ്റ് സെയ്‌വിൽ സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ന്യൂയോർക്ക് വെസ്റ്റ് സെയ്‌വിൽ സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. (2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക). കോൺഫറൻസ് പ്രചാരണത്തിന്റെയും…
സിഎൻഎൻ സ്ഥാപകൻ ടെഡ് ടേണർ (87) അന്തരിച്ചു
ഫ്ലോറിഡ:മാധ്യമ ലോകത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന സിഎൻഎൻ സ്ഥാപകൻ ടെഡ് ടേണർ (87) അന്തരിച്ചു. ബുധനാഴ്ച ഫ്ലോറിഡയിലെ ലാമോണ്ടിലുള്ള വസതിയിലായിരുന്നു അന്ത്യം. 2018 മുതൽ ‘ലൂയി ബോഡി ഡിമെൻഷ്യ’ എന്ന രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. മാധ്യമരംഗത്തെ അതികായനായ ടേണറുടെ വിയോഗവാർത്ത അദ്ദേഹത്തിന്റെ കുടുംബമാണ് പുറത്തുവിട്ടത്. 1980-ൽ അറ്റ്‌ലാന്റയിൽ നിന്ന് സിഎൻഎൻ ആരംഭിച്ചതോടെയാണ് വാർത്താ സംപ്രേക്ഷണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. ലോകത്താദ്യമായി 24 മണിക്കൂറും വാർത്തകൾ നൽകുന്ന ചാനൽ എന്ന ആശയം ടേണറുടേതായിരുന്നു. വാർത്തകൾ സംഭവിക്കുമ്പോൾ തന്നെ തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ പിന്നീട് മാതൃകയാക്കി. സിഎൻഎന്നിന് പുറമെ , കാർട്ടൂൺ നെറ്റ്‌വർക്ക്, ടേണർ ക്ലാസിക് മൂവീസ് തുടങ്ങിയ പ്രമുഖ ചാനലുകളുടെയും സ്ഥാപകനായിരുന്നു അദ്ദേഹം. അറ്റ്‌ലാന്റ ബ്രേവ്സ് (ബേസ്ബോൾ), അറ്റ്‌ലാന്റ ഹോക്സ് (ബാസ്കറ്റ്ബോൾ) എന്നീ ടീമുകളുടെ ഉടമസ്ഥനായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ: ഐക്യരാഷ്ട്രസഭയുടെ (UN) പ്രവർത്തനങ്ങൾക്കായി…
