ക്ഷീര കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാൻ കേരള ബാങ്കുമായി സഹകരിച്ച് വായ്പാ നടപടികള്‍ പുരോഗമിക്കുന്നു: മന്തി

തൊടുപുഴ: ഫോക്കസ് ബ്ലോക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ക്ഷീര കർഷക അവാർഡ് വിതരണവും തൊടുപുഴയിൽ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി കേരള ബാങ്കുമായി സഹകരിച്ച് വായ്പ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ക്ഷീര കർഷകർക്കും സബ്‌സിഡി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വരുമാന പരിധി ഒഴിവാക്കുമെന്നും ഫോക്കസ് ബ്ലോക്ക് പദ്ധതി ക്ഷീരോൽപ്പാദന മേഖലയിൽ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു. പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോക്കസ് ബ്ലോക്ക് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 50 ബ്ലോക്ക് പഞ്ചായത്തുകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ നിന്നുള്ള ഇളംദേശം, അടിമാലി, കട്ടപ്പന, വാത്തിക്കുടി, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. പാൽ ഉത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ ക്ഷീരവികസന വകുപ്പ് നിരവധി പദ്ധതികളാണ്…

വിദേശത്തേക്ക് പണം കടത്തിയിട്ടില്ല: മൂലന്‍സ് ഗ്രൂപ്പ്

അങ്കമാലി: കച്ചവട ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്ന് മൂലന്‍സ് ഗ്രൂപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഫെമ കേസില്‍ അങ്കമാലി ആസ്ഥാനമായുള്ള മൂലന്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 40 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയെന്ന വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന നിയമവിരുദ്ധമായി പണം കടത്തിയെന്ന കാര്യം അടിസ്ഥാന രഹിതമാണ്. ഇ.ഡിയുടെ താത്കാലിക ഉത്തരവ് ലഭിച്ചുവെന്നത് സത്യമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു. മൂലന്‍സ് ഗ്രൂപ്പിന്റെ കുടുംബ സ്വത്ത് വീതം വെക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തിന്റെ ഭാഗമാണ് ഇടയ്ക്കിടെ ഉയരുന്ന അടിസ്ഥാന രഹിത പരാതിയും അന്വേഷണവും. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ നിരവധി തവണ അടിസ്ഥാന രഹിതമായ പരാതികളും കേസുകളും കുടുംബാംഗങ്ങള്‍ക്കും മൂലന്‍സ് ഗ്രൂപ്പിനെതിരെയും ബിനാമി വഴി നല്‍കി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ എതിര്‍കക്ഷി നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഇവര്‍ നല്‍കിയ പരാതികള്‍ എല്ലാം വാസ്തവവിരുദ്ധമാണെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞിട്ടുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ബിനാമി വഴി വ്യാജ പരാതി…

വ്യോമയാന രംഗത്ത് തൊഴിൽ സാധ്യതയേറിയ കോഴ്‌സുകളുമായി സി.ഐ.എ.എസ്.എൽ അക്കാദമി

മലപ്പുറം: വ്യോമയാന രംഗത്ത് ഏറെ തൊഴിൽ സാധ്യതയേറിയ വ്യത്യസ്ത കോഴ്‌സുകളുമായി കൊച്ചി എയർപോർട്ടിന്റെ (സിയാൽ) ഉപ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി. കുസാറ്റിന്റെ അംഗീകാരമുള്ള പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ്, എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിങ്ങിൽ അഡ്വാൻസ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളായ എയർപോർട്ട് പാസഞ്ചർ സർവ്വീസ് മാനേജ്‌മെന്റ്, എയർപോർട്ട് റാംപ് സർവീസ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പി.ജി ഡിപ്ലോമ കോഴ്‌സുകൾ ഒരു വർഷം ദൈർഘ്യമുള്ളതും സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആറു മാസം ദൈർഘ്യമുള്ളതുമാണ്. ഏവിയേഷൻ മാനേജ്‌മെന്റ്, എയർപോർട്ട് റാംപ് സർവ്വീസ്, പാസഞ്ചർ സർവ്വീസ് കോഴ്‌സുകൾക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫൈറ്റിങ് കോഴ്‌സിലേക്ക് സയൻസ് ഐച്ഛികവിഷയമായി പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാം. ഈ കോഴ്‌സിന് ഫിസിക്കൽ ടെസ്റ്റും വിദ്യാർത്ഥികൾ പാസാകണം. ക്ലാസ് റൂം പഠനത്തിനൊപ്പം പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം…

ജാമിഅഃ മർകസ്: 2024-25 വർഷത്തെ ഫൈനൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജാമിഅഃ മർകസിന് കീഴിൽ പ്രവർത്തിക്കുന്ന തഖസ്സുസ്സ് ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീൻ: ശുഅ്ബ തഫ്‌സീർ, ശുഅ്ബ ഹദീസ്, കുല്ലിയ്യ ശരീഅഃ, കുല്ലിയ്യ ലുഗ അറബിയ്യഃ, കുല്ലിയ്യ ദിറാസഃ ഇസ്‌ലാമിയ്യ: ഇൽമുൽ ഇദാറഃ, ഇൽമുന്നഫ്‌സ് എന്നീ വിഭാഗങ്ങളിലായി നടന്ന 2024-25 അധ്യയന വാർഷിക പരീക്ഷയിൽ പങ്കെടുത്ത 1256 വിദ്യാർഥികളിൽ 98 ശതമാനം പേർ വിജയിച്ചു. പ്രസ്തുത ഡിപ്പാർട്ട്മെൻ്റുകളിലെ റാങ്ക് നേടിയവർ യഥാക്രമം ഒന്നാം റാങ്ക്: മുഹമ്മദ് യാസിർ പരുത്തിപ്പാറ, അബ്ദുൽ ബാസിത് മഴൂർ‍, ഹുസ്‌നുൽ ജമാൽ കിഴിശ്ശേരി, മുഹമ്മദ് തസ്‌ലീം മൊണ്ടേപടവ്, അർശദ് അലി ഉത്തർപ്രദേശ്, റാശിദ് അലി പുൽപറ്റ, ഫള്‌ലുദ്ദീൻ പുതുപൊന്നാനി രണ്ടാം റാങ്ക്: ആസിഫ് അച്ചങ്കി, മുഹമ്മദ് സ്വഫ് വാൻ ഇന്ത്യനൂർ, സഈദ് സൽമി കൽപേനി, ഫള് ലു റഹ്‌മാൻ മണ്ണാർക്കാട്, ശൗക്കത്ത് റസാ മധ്യപ്രദേശ്, മുഹമ്മദ് ശമ്മാസ് കക്കിടിപ്പുറം, സഹൽ പള്ളിയത്ത് മൂന്നാം റാങ്ക്:…

മാലിന്യം വലിച്ചെറിഞ്ഞാൽ പിടിക്കപ്പെടും!: ‘ക്യാമറ ട്രാപ്പ്’ ഒരുക്കി കോന്നി പഞ്ചായത്ത്

പത്തനം‌തിട്ട: കോന്നിയിൽ മാലിന്യം വലിച്ചെറിയല്‍ ശീലിച്ചവരും പറയുന്നതൊന്നും കേൾക്കാത്തവരുമുണ്ടെങ്കിൽ, അവര്‍ ഇനി സൂക്ഷിക്കണം. നിയമലംഘനം ‘വ്യക്തതയോടെ’ തെളിയിക്കാൻ എല്ലായിടത്തും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്! ശുചിത്വം പൂർണ്ണമായും പാലിക്കപ്പെടുകയും ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സിസിടിവി എന്ന ‘ആയുധം’ ഉപയോഗിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. മാലിന്യ സംസ്കരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കോന്നിയിലെ എല്ലാ മുക്കിലും മൂലയിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപ ചെലവഴിച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്. ആകെ 35 ക്യാമറകളുണ്ട്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ കഴിയുന്ന ആധുനിക ക്യാമറകളാണ് അവയെല്ലാം. പഞ്ചായത്ത് കെട്ടിടത്തിലെ പ്രസിഡന്റിന്റെ ഓഫീസിൽ നിന്നാണ് ക്യാമറകൾ നിയന്ത്രിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി ടി.കെ. ദീപു ഉൾപ്പെടുന്ന ഉപസമിതിയാണ് ചുമതല വഹിക്കുന്നത്. ഇവിടെ ഇരുന്ന് നിരീക്ഷിച്ചാൽ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താനും പിടികൂടാനും നടപടിയെടുക്കാനും കഴിയും.…

ജില്ലാതല ആർപിമാർക്കായി വിജ്ഞാനകേരള പരിശീലനം സംഘടിപ്പിച്ചു

കൊല്ലം: വിജ്ഞാന കേരളം പദ്ധതിയുടെ ജനകീയ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാതല റിസോഴ്‌സ് പേഴ്‌സൺമാരുടെ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. വിജ്ഞാന കേരളം പദ്ധതി ഉപദേഷ്ടാവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. കേരള നോളജ് ഇക്കണോമി മിഷൻ, കെ-ഡിസ്ക്, കുടുംബശ്രീ, കില, തദ്ദേശ സ്വയംഭരണ വകുപ്പ്, വിവിധ നൈപുണ്യ ഏജൻസികൾ, വിവിധ വകുപ്പുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിൽ വിജ്ഞാന കേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വിജ്ഞാന മേഖലയിൽ മികച്ച തൊഴിലവസരങ്ങളും വളർച്ചയും നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി പൊതുജന പങ്കാളിത്തത്തോടെയും സന്നദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വിജയകരമായി നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഓരോ പഞ്ചായത്തിൽ നിന്നും ഒരു റിസോഴ്‌സ് പേഴ്‌സൺ, മുനിസിപ്പാലിറ്റി തലത്തിൽ രണ്ട്,…

തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കായി മൂന്ന് ദിവസത്തെ ചലച്ചിത്ര ശില്പശാല ആരംഭിച്ചു

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കായി സംസ്ഥാന ചലച്ചിത്ര അക്കാദമി കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ചലച്ചിത്ര ശില്പശാല ആരംഭിച്ചു. മാർച്ച് 15 വരെ കൊട്ടാരക്കരയിലെ കില മാനവ വിഭവശേഷി വികസന കേന്ദ്രത്തിൽ നടക്കുന്ന ക്യാമ്പിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു. വർക്ക്‌ഷോപ്പിന്റെ ഭാഗമായി ജനാധിപത്യ മൂല്യങ്ങൾ, ലിംഗസമത്വം, പൊതുജനക്ഷേമ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള സിനിമകളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഷെറി ഗോവിന്ദനാണ് ക്യാമ്പ് ഡയറക്ടർ. മുഹ്‌സിൻ മഖ്മൽ ബഫിന്റെ ‘ദി പ്രസിഡന്റ്’, കിം കി ഡുക്കിന്റെ ‘ദി നെറ്റ്’, ചൈതന്യ തംഹാനെയുടെ ‘കോർട്ട്’, കെൻ ലോച്ചിന്റെ ‘ഐ ഡാനിയേൽ ബ്ലേക്ക്’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത…

നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് മാർച്ച് 16, 17 തീയതികളിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ അവരുടെ ദൃശ്യതയും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് മാർച്ച് 16, 17 തീയതികളിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രാൻസ്‌ജെൻഡർ ക്ഷേമത്തിന്റെ ഭാഗമായി തുടക്കം കുറിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കലാസംഘമായ അനന്യത്തിന്റെ ആദ്യ അവതരണവും വർണ്ണപ്പകിട്ട് ഫെസ്റ്റിൽ സംഘടിപ്പിക്കും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ആദരമർപ്പിക്കുന്ന വേദി കൂടിയാകും വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ ഫെസ്റ്റ്. വരുംവർഷങ്ങളിൽ വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് പുതിയ രൂപഭാവങ്ങളോടെ വിപുലമാക്കുമെന്നും കലോത്സവ മാതൃകയിൽ അടുത്ത ഫെസ്റ്റ് ആഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ കോഴിക്കോട് ജില്ലയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള നയം രൂപീകരിച്ചു നടപ്പിലാക്കിയ ഇന്ത്യയിലെ അദ്യ സംസ്ഥാനമാണ് കേരളം. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണം,…

കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) ഭരിക്കുന്ന കേരളവും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിലുള്ള സാമ്പത്തിക സംഘർഷങ്ങൾക്കിടയിൽ ഒരു സുപ്രധാന സംഭവവികാസമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബുധനാഴ്ച ദേശീയ തലസ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസും പങ്കെടുത്ത യോഗത്തെ സംസ്ഥാന സർക്കാർ “അനൗപചാരികം” എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍, കേന്ദ്ര ദുരിതാശ്വാസ ഫണ്ടുകളും സാമ്പത്തിക സഹായവും കേരളം ആവർത്തിച്ച് ആവശ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ, ചർച്ചയ്ക്ക് വലിയ രാഷ്ട്രീയ, സാമ്പത്തിക പ്രാധാന്യമുണ്ട്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കം: ചർച്ചയിലെ പ്രധാന പ്രശ്നങ്ങൾ കേരള സർക്കാർ നിരവധി വിവാദ വിഷയങ്ങളിൽ ശബ്ദമുയർത്തിയിട്ടുണ്ട്, അവയിൽ ചിലത് ഇവയാണ്: വയനാട്ടിലെ ദുരിതബാധിതർക്കുള്ള ദുരിതാശ്വാസ പാക്കേജ് . കേന്ദ്ര ഫണ്ട് വിഹിതത്തിൽ കുറവ് സംസ്ഥാന വായ്പാ പരിധിയുടെ…

ക്യാമ്പസുകളിൽ ലഹരി വിരുദ്ധ പ്രചാരണത്തിനും ബോധവൽക്കരണ ക്ലാസുകൾക്കും തുടക്കം

കണ്ണൂര്‍: ലഹരി വിരുദ്ധ പ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസുകളിൽ ലഹരി വിരുദ്ധ പ്രചാരണവും ബോധവൽക്കരണ ക്ലാസും ആരംഭിച്ചു. എക്സൈസ് വകുപ്പുമായി സഹകരിച്ച് നടത്തുന്ന പരിപാടി കണ്ണൂർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ടി കെ രത്നകുമാർ കല്ല്യാശ്ശേരി ആംസ്റ്റോക്ക് കോളേജിൽ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗം അകറ്റി നിർത്താൻ യുവാക്കൾ ഉത്സാഹം കാണിക്കണമെന്നും സമൂഹത്തെക്കുറിച്ച് ബോധമുള്ള ആരും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ അദ്ധ്യക്ഷത വഹിച്ചു. റിട്ട. എക്സൈസ് ഓഫീസർ എം രാജീവൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലഘുലേഖ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല പുറത്തിറക്കി. തുടർന്ന് വിദ്യാർത്ഥികൾക്കായി ഗോൾ കിക്ക് മത്സരം സംഘടിപ്പിച്ചു. ‘ലഹരിക്കെതിരെ ഗോളടിക്കാം, ക്യാമ്പസിൽ നിന്ന് തുടങ്ങാം’ എന്ന സന്ദേശവുമായി…