എഫ് ഐ ടി യു ജില്ലയിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു

മലപ്പുറം: ഞങ്ങൾക്കും ജീവിക്കണം, തൊഴിലിടങ്ങൾ സംരക്ഷിക്കുക, എഫ് ഐ ടി യു എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് ടൈലറിംഗ് & ഗാർമെന്റ്വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലയിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് മറിയം റഷീദ, ജില്ലാ ജനറൽ സെക്രട്ടറി സൈതാലി വലമ്പൂർ, അബൂബക്കർ പി ടി, ഷീബ വടക്കാങ്ങര, ഷലിജ കീഴുപറമ്പ് തുടങ്ങിയ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി

ആയിശാബി (72) നിര്യാതയായി

തിരൂര്‍ : മുസ്ലിം ലീഗ് നേതാവും ചെമ്പ്ര മഹല്ല് ജനറല്‍ സെക്രട്ടറിയുമായ കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജിയുടെ ഭാര്യ ആയിശാബി (72 ) നിര്യാതയായി. മക്കള്‍: അബ്ദുല്‍ നാസര്‍ (തിരൂര്‍ പോളി ടെക്‌നിക് ), അമീര്‍ (ഫോട്ടോഗ്രാഫര്‍ ), ശാഹിദ, സമീന. മരുമക്കള്‍: കെ.എം നൂറുദ്ദീന്‍, നൂരിഷ, റംല, തെസ്‌നി. സഹോദരങ്ങള്‍: കമ്മുക്കുട്ടി, മുഹമ്മദലി, ഡോ. മൊയ്തീന്‍ കുട്ടി, ഡോ. അബ്ദുറഹ്‌മാന്‍, സിദ്ദീഖ്.

പെൺകുട്ടിയെ ബലമായി കാറിലേക്ക് വലിച്ചു കയറ്റിയ സംഘം ആണ്‍കുട്ടിയേയും നിർബന്ധിച്ച് കയറ്റാന്‍ ശ്രമിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ ബലമായി കാറില്‍ വലിച്ചു കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സഹോദരനേയും കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. അതേസമയം, സംഭവത്തിൽ ഉള്‍പ്പെട്ടതാണെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഓമയൂർ സ്വദേശി അബികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം കുട്ടിയെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടി ഇവരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. കൂടെയുണ്ടായിരുന്ന സഹോദരനെ ബലമായി കാറിൽ കയറ്റാനും ശ്രമിക്കുന്നുണ്ട്. സംഭവങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ട് 50നോടടുത്ത് പ്രായമുള്ള ഒരാള്‍ നില്‍ക്കുന്നുണ്ട്… പിന്നീട് അയാള്‍ അപ്രത്യക്ഷനായി. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ആളാണ് ഇയാളെന്നാണ് സംശയിക്കുന്നത്. ഇയാൾ പ്രദേശവാസിയാണെന്നും സൂചനയുണ്ട്. ഇയാളുടെ രേഖാചിത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. കടയുടമയായ സ്ത്രീ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രേഖാചിത്രം തയ്യാറാക്കിയത്. നിലവിലെ വിവരങ്ങൾ പ്രകാരം സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ്…

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഉള്‍പ്പെട്ടതെന്നു സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടന്നുവരികയാണ്. പാരിപ്പള്ളിയിലെ ഒരു കടയുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇയാളുടെ പ്രായം 50 വയസ്സിന് മുകളിലാണെന്ന് രേഖാചിത്രത്തിൽ നിന്ന് വ്യക്തമാണ്. ഇയാൾക്കൊപ്പം മറ്റൊരു സ്ത്രീയും ഒരു പുരുഷനും ഉണ്ടായിരുന്നുവെന്നാണ് സൂചന. 50 വയസ്സ് തോന്നിക്കുന്ന ഒരു പുരുഷനെയും 35 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയെയും മാത്രമേ കടയുടെ ഉടമയായ സ്ത്രീ കണ്ടിട്ടുള്ളൂ. യുവതി മുഖം മറച്ചിരുന്നതായും അവര്‍ പറഞ്ഞു. കടയിൽ നിന്ന് തേങ്ങ, ബിസ്‌ക്കറ്റ്, റസ്‌ക് എന്നിവ അവര്‍ വാങ്ങിയതായി ഉടമ പറഞ്ഞു. വൈകീട്ട് ഏഴരയോടെ കടയടയ്ക്കുന്ന സമയത്തായിരുന്നു അവര്‍ വന്നത്. ഓട്ടോയിലാണ് വന്നതെന്നും സ്ത്രീ ഷാൾ കൊണ്ട് തല മറച്ചിരുന്നു എന്നും പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയുടെ കുടുംബത്തോട് കൂടുതൽ മോചനദ്രവ്യം…

ജാതി സെൻസസ് നടപ്പിലാക്കാൻ യോജിച്ചുള്ള പ്രക്ഷോഭം അനിവാര്യം: കെ.എം ഷെഫ്രിൻ

പാലക്കാട്: ജാതി സെൻസസ് നടപ്പിലാക്കാൻ രാജ്യത്തെ പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ യോജിച്ചുള്ള മുന്നേറ്റമുണ്ടാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ പറഞ്ഞു. സംവരണമടക്കമുള്ള അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായുള്ള പോരാട്ടങ്ങളിലെല്ലാം ഈ യോജിപ്പ് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി കോട്ടമൈതാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ ജാതി, സമുദായ സംഘടന നേതാക്കൾ പങ്കെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടി, കേരള ദലിത് ഫെഡറേഷൻ ജില്ല പ്രസിഡന്റ് രാജൻ പുലിക്കോട്, തമിഴ് നിള സംഘം ജില്ല ചെയർമാൻ വി.പി നിജാമുദ്ദീൻ, ആദിവാസി സംരക്ഷണ സംഘം സംസ്ഥാന പ്രസിഡന്റ് നീലിപ്പാറ മാരിയപ്പൻ, എസ്.സി/ എസ്.ടി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ മായാണ്ടി, വെൽഫെയർ പാർട്ടി…

സഹോദരനോടൊപ്പം നടന്നുപോയ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോണ്‍ സന്ദേശം

കൊല്ലം: സഹോദരനോടൊപ്പം നടന്നുപോയ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകള്‍ കഴിഞ്ഞ് മോചനദ്രവ്യമായി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയുടെ മൊബൈല്‍ ഫോണിലേക്ക് അഞ്ജാത സംഘത്തിന്‍റെ ഫോണ്‍ സന്ദേശവുമെത്തി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്നു സഹോദരിയായ അഭികേല്‍ സാറ. കുട്ടി ഒപ്പമുണ്ടെന്നും അഞ്ചു ലക്ഷം രൂപ നൽകണമെന്നുമായിരുന്നു സന്ദേശമെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പങ്കിടുന്ന പാരിപ്പള്ളി ഭാഗത്ത് നിന്നാണ് ഫോൺ സന്ദേശം വന്നതെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം സ്ഥിരീകരിച്ചു. കുട്ടിയുടെ വിവരങ്ങൾ സംസ്ഥാനത്തെ 14 ജില്ലകളിലെയും പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ദേശീയ-സംസ്ഥാന പാതകൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തിവരികയാണ്. രാത്രികാല പട്രോളിംഗിന്…

പല്ലെടുക്കരുത്; ജീവിതം താറുമാറാകും: ഡോ. ഷൗക്കത്ത് അലി

കൊച്ചിയില്‍ നടക്കുന്ന ആഗോള ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ സമ്മേളനത്തില്‍ ഡോ. ഷൗക്കത്ത് അലി പറഞ്ഞു കൊച്ചി: മനുഷ്യ ശരീരത്തിലെ പ്രധാന ഭാഗമായ വായിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് പല്ലുകളെന്നും , അതിനാല്‍ നിസാര കാര്യങ്ങള്‍ക്ക് പോലും പല്ലെടുക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും പ്രശസ്ത ഇംപ്ലാന്റോളജിസ്റ്റും, ഓര്‍ത്തോഡോന്റിസ്റ്റുമായ ഡോ. ഷൗക്കത്ത് അലി. സി.ടി വ്യക്തമാക്കി. സൗന്ദര്യ വര്‍ദ്ധനവിന് വേണ്ടി ഉന്തി നില്‍ക്കുന്ന പല്ലുകളില്‍ കമ്പി ഇടുന്നതിന് പല്ലുകള്‍ ഇളക്കിക്കളയുന്ന പ്രവണത കേരളത്തില്‍ കൂടുതലാണ്. ഇത് പലതും വേണ്ട രീതിയില്‍ ഉള്ള പ്രോട്ടോകോളൂകള്‍ പാലിക്കാതെയാണ് . കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ എടുക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ പോലും അത് ചെയ്യാന്‍ പാടുള്ളൂവെന്നും അല്ലാത്ത പക്ഷം ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും കൊച്ചിയില്‍ നടക്കുന്ന ആഗോള ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ സമ്മേളനത്തില്‍ ഡോ. ഷൗക്കത്ത് അലി പറഞ്ഞു. ആഹാരം ചവച്ച് അരച്ച് കഴിക്കാന്‍ കഴിക്കുന്നതാണ് ഏറ്റവും…

കേരളത്തിന് സഹായമെത്തിക്കാനുള്ള എല്ലാ മാർഗങ്ങളും കേന്ദ്ര സർക്കാർ തടയുന്നു: മുഖ്യമന്ത്രി

മലപ്പുറം: ഒരു സംസ്ഥാനത്തിന്റെ സാമൂഹിക പുരോഗതിക്ക് “മാര്‍ഗതടസ്സം” സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. “സാമൂഹിക മുന്നേറ്റങ്ങൾ ഒരു സംസ്ഥാനത്തിന് ഭാരമോ ശിക്ഷയോ ആകരുത്,” കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നയത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. കേന്ദ്രം കേരളത്തോട് പക്ഷപാതപരമായാണ് പെരുമാറുന്നത്. ആ പ്രവണത തിരുത്തണമെന്ന് തിങ്കളാഴ്‌ച മലപ്പുറം ജില്ലയിലെ തിരൂരിൽ നവകേരള സദസിന്റെ ഭാഗമായി നടന്ന പ്രത്യേക പ്രഭാത സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് പണമെത്തിക്കാനുള്ള എല്ലാ മാർഗങ്ങളും കേന്ദ്ര സർക്കാർ തടയുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്നെ വസ്‌തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയതാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കണ്ടത്. നമ്മൾ സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം…

കേരളോത്സവം സമാപന സമ്മേളനം എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു; ഓവറോൾ ട്രോഫി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്

ആലപ്പുഴ: നവംബർ 23, 24, 25, 26 തീയതികളില്‍ ഏഴ് വേദികളിലായി നടന്ന കേരളോത്സവത്തിൻ്റെ സമാപന സമ്മേളനം എ.എം. ആരിഫ് എം. പി. ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലായി നൂറ് കണക്കിന് പ്രതിഭകളാണ് കേരളോത്സവത്തിൽ പങ്കെടുത്തത്. ആലപ്പുഴ ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലും വിജയികളായവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഒന്നാം സ്ഥാനം നേടിയ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 446 പോയിന്റും രണ്ടാം സ്ഥാനം നേടിയ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് 296 പോയിന്റും മൂന്നാം സ്ഥാനം നേടിയ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് 221 പോയിന്റും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നൽകി. പട്ടണക്കാട് എസ്.സി. യു.ജി.വി.എച്ച്.എസ്.എസിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ലീനാ ആന്റണിയെ ചടങ്ങിൽ ആദരിച്ചു.…

18 തവണ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തയാൾ വീണ്ടും പിടിയിൽ

പാം കോസ്റ്റ്(ഫ്ലോറിഡ):  മൂന്ന് വാറന്റുകളുള്ള ഡേടോണ ബിച്ചിൽ നിന്നുള്ള  വില്ലി മിൽഫോർട്ടിനെ (42) പി ടികൂടിയതായി ഡെപ്യൂട്ടികൾ അറിയിച്ചു .2020 ജനുവരി മുതൽ ഫ്ലോറിഡയിലെ ഇയ്യാളുടെ ഡ്രൈവിംഗ് ലൈസൻസ് 18 തവണ സസ്പെൻഡ് ചെയ്തതായി ഫ്ലാഗ്ലർ കൗണ്ടി ഷെരീഫ് ഓഫീസ് (എഫ്‌സിഎസ്ഒ) പറഞ്ഞു, വില്ലി മിൽഫോർട്ട്,ബുധനാഴ്ച രാവിലെ 6 മണിയോടെ അന്തർസംസ്ഥാന 95-ൽ യാത്ര ചെയ്യവേ, പാം കോസ്റ്റിനടുത്തുള്ള എമർജൻസി മീഡിയനിൽ  നിയമവിരുദ്ധമായ യു-ടേൺ പൂർത്തിയാക്കിയതായി ഒരു ഡെപ്യൂട്ടി പറഞ്ഞു. ഷെരീഫിന്റെ ഓഫീസ് പറയുന്നതനുസരിച്ച്, കുട്ടികക്കുള്ള ചൈൽഡ് സപ്പോർട്  പേയ്‌മെന്റുകൾ തെറ്റിച്ചതിന് മിൽഫോർട്ടിന്റെ ഫ്ലോറിഡ ഡ്രൈവിംഗ് ലൈസൻസ് 2020 ജനുവരി മുതൽ 18 തവണ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ശാരീരിക അറ്റാച്ച്‌മെന്റിനായി അലച്ചുവ, വോലൂസിയ കൗണ്ടികളിൽ മിൽഫോർട്ടിന് സജീവ വാറന്റും കെന്റക്കിയിലെ ജെസ്സാമിൻ കൗണ്ടിയിൽ കുട്ടികളെ അവഗണിക്കുന്നതിനുള്ള സജീവ വാറന്റും ഉണ്ടെന്നും അവർ പറഞ്ഞു. മിൽഫോർട്ടിനെ ഔട്ട്-ഓഫ്-കൌണ്ടി വാറണ്ടുകൾ…