എറണാകുളം: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. കേസിൽ ജാമ്യം തേടി ശിവശങ്കർ സമർപ്പിച്ച ഹർജി കോടതി തള്ളി. നിലവിൽ ശിവശങ്കർ റിമാൻഡിലാണ്. ഇഡിയുടെ വാദം അംഗീകരിച്ച കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയെ അറിയിച്ചു. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കർ. അതുകൊണ്ട് ജാമ്യം നൽകരുത്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇത് കേസന്വേഷണത്തെ ബാധിക്കും. ജാമ്യാപേക്ഷയെ എതിർത്ത ഇഡി കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് കോടതി പൂർണമായും അംഗീകരിച്ചു. എന്നാൽ കോടതിയിൽ ശിവശങ്കർ ഇത് എതിർത്തു. കോഴക്കേസിൽ പങ്കില്ലെന്ന് ശിവശങ്കർ കോടതിയിൽ ആവർത്തിച്ചു. തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണ്. തന്നെ പ്രതിചേർത്ത പോലീസ് നടപടി തെറ്റാണെന്നും കോടതിയിൽ ശിവശങ്കർ പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം…
Category: KERALA
എക്സാം ഓറിയന്റേഷൻ സംഘടിപ്പിച്ചു
ജില്ലയിലെ വ്യത്യസ്ത സ്‌കൂളുകളിലെ പത്താം തരം വിദ്യാർത്ഥികൾക്കായി എസ്.ഐ.ഒ എക്സാം ഓറിയന്റേഷൻ സംഘടിപ്പിച്ചു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനായുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി. ടി.ഐ.സി തിരൂർ, അൽ ഫുർഖാൻ ശാന്തിവയൽ, ഐ.സി.എച്ച് താനൂർ, ഐഡിയൽ വേങ്ങര എന്നിവടങ്ങളിലായി നടന്ന പരിപാടിയിൽ അനൂഫ് പറവന്നൂർ,ഫയാസ് ഹബീബ്,അമീൻ പക്കിനി, സുഹൈൽ താനൂർ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
മുഖ്യമന്ത്രിയ്ക്കായി ഇരട്ട എഞ്ചിന്‍ ഹെലിക്കോപ്റ്റര്‍; കരാര്‍ ചിപ്സണ്‍ എയര്‍വേയ്സിന്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ വാടക കരാർ വീണ്ടും ചിപ്‌സൺ എയർവേയ്‌സിന്. 25 മണിക്കൂറിന് 80 ലക്ഷം രൂപയ്ക്ക് കരാർ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷവും ടെൻഡർ ലഭിച്ച കമ്പനി 20 മണിക്കൂറിന് 80 ലക്ഷം എന്ന വ്യവസ്ഥ മുന്നോട്ടു വയ്ക്കുകയായിരുന്നു. എന്നാൽ തുടർ ചർച്ചയിൽ 25 മണിക്കൂറിന് 80 ലക്ഷം രൂപ എന്ന കരാറിലേക്കെത്തി. പിന്നീടുള്ള ഓരോ മണിക്കൂറിനും സർക്കാർ 90,000 രൂപ അധികം നൽകണം എന്നാണ് നിബന്ധന. ആറ് സീറ്റുകളുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്റർ മൂന്നു വര്‍ഷത്തേക്ക് വാടകയ്‌ക്കെടുക്കും. അവയവദാനത്തിനും രോഗികളുടെ ഗതാഗതത്തിനും മുൻഗണന നൽകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ദുരന്ത നിവാരണം, വിഐപി യാത്ര, മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റർ ഉപയോഗിക്കും.
വയോധികയ്ക്ക് സംരക്ഷണമൊരുക്കി നവജീവൻ അഭയ കേന്ദ്രം
പത്തനാപുരം : സംരക്ഷിക്കാൻ ആരോരുമില്ലാതെ ദുരിത ജീവിതം നയിച്ച വയോധികയെ നവജീവൻ അഭയ കേന്ദ്രം ഏറ്റെടുത്തു. പത്തനാപുരം നെടുംപറമ്പ് വാർഡിൽ പുവണ്ണാൽ പുരയിടം വീട്ടിൽ ഷെരീഫ ബീവി (80) യെയാണ് ഏറ്റെടുത്തത്. നാട്ടുകാരുടെ കാരുണ്യത്തിലാണ് ഇവരുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. ഇവരുടെ ദൈന്യതയാർന്ന ജീവിതം ജനപ്രതിനിധികളാണ് നവജീവൻ ഭാരവാഹികളെ അറിയിച്ചത്. വാർഡ് മെമ്പർ നവാസ്, സാമൂഹിക പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ നവജീവൻ അഭയ കേന്ദ്രം പി.ആർ. ഒ അനീസ് റഹ് മാൻ വെൽഫെയർ ഓഫീസർ ഷാജിമു എന്നിവർ വീട്ടിലെത്തിയാണ് ഇവരെ ഏറ്റെടുത്തത്.
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രതിഷേധ സംഗമം നടത്തി
മലപ്പുറം : വിദ്യാർത്ഥികളുടെ കൺസഷൻ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി കെ.എസ്.ആർ.ടി.സി മലപ്പുറം, പൊന്നാനി, നിലമ്പൂർ ഡിപ്പോകളിൽ പ്രതിഷേധ സംഗമം നടത്തി. കെ.എസ്.ആർ.ടിസിയുടെ ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുത് കൺസഷനിൽ വരുത്തിയിക്കുന്ന ഭേദഗതി ഉടൻ പിൻവലിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. യഥാക്രമം മലപ്പുറം,പൊന്നാനി, നിലമ്പൂർ ഡിപ്പോകളിലെ സംഗമം ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി സബീൽ ചെമ്പ്രശ്ശേരി, ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് എ.കെ, ജില്ലാ സെക്രട്ടറി ഷബീർ പി.കെ തുടങ്ങിയവർ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ അജ്മൽ തോട്ടോളി, സാബിറ വണ്ടൂർ, എം.ഐ അനസ് മൻസൂർ, മുബീൻ മലപ്പുറം, ഫായിസ്, നഈം സി കെ എം, അഫ്നാൻ ഹമീദ്, ജസീം കൊളത്തൂർ, മുഹമ്മദ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു.
സര്‍ക്കാരിന് വിറ്റ നെല്ലിന്റെ പണം ലഭിക്കാന്‍ കൃഷിഭൂമി പണയം വെയ്‌ക്കേണ്ട ദുര്‍ഗതി: ഇന്‍ഫാം
കൊച്ചി: സപ്ലൈക്കോയ്ക്ക് വിറ്റ നെല്ലിന്റെ പണം ലഭിക്കാന്‍ കര്‍ഷകര്‍ കൃഷിഭൂമി കേരള ബാങ്കില്‍ പണയംവെയ്‌ക്കേണ്ട ദുര്‍ഗതി നേരിടുന്നുവെന്നും നെല്ലെടുപ്പിന്റെ മറവില്‍ വന്‍ സാമ്പത്തിക കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് മാറി കേരള ബാങ്കിലൂടെ പണം ലഭിക്കുമെന്നാണ് സപ്ലൈക്കോ അറിയിക്കുന്നതെങ്കിലും മില്ലുടമകളും ഇടനിലക്കാരും ഏജന്റുമാരും ചേര്‍ന്നുള്ള മാഫിയ സംഘങ്ങളുടെ അനധികൃത ഇടപെടല്‍ ശക്തമാണ്. കൃഷിവകുപ്പിലെ ഉന്നതരും ഇതിന് കൂട്ടുനില്‍ക്കുന്നതായി സംശയിക്കപ്പെടുന്നു. സപ്ലൈക്കോയ്ക്ക് വിറ്റ നെല്ലിന്റെ പണം ലഭിക്കുവാന്‍ കൃഷിഭൂമി പണയം വെയ്ക്കുക മാത്രമല്ല 12 മാസത്തിനുള്ളില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, ബാങ്കില്‍ പണം അടയ്ക്കാത്തപക്ഷം കര്‍ഷകന് നെല്ലുവിലയായി ബാങ്ക് നല്‍കിയ തുകയും പലിശയും തിരിച്ചടയ്‌ക്കേണ്ടതും അല്ലാത്തപക്ഷം കര്‍ഷകന്റെ സ്ഥാവരജംഗമ വസ്തുക്കളില്‍ നിന്ന് ഈടാക്കാമെന്ന് സമ്മതിച്ച് ബാങ്കില്‍ കരാര്‍ ഒപ്പിട്ടുകൊടുക്കുകയും വേണം. കര്‍ഷകസംരക്ഷകരെന്ന് കൊട്ടിഘോഷിക്കുന്ന ഭരണസംവിധാനങ്ങളും…
താപ നില ഉയരുന്നു: സംസ്ഥാനത്ത് നാളെ മുതൽ ജോലി സമയം പുനഃക്രമീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം നാളെ മുതൽ ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7:00 മുതൽ വൈകിട്ട് 7:00 വരെ എട്ട് മണിക്കൂറായി ജോലി സമയം നിശ്ചയിച്ചിട്ടുണ്ട്. ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിപ്പിച്ച് മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലാണ് പുനഃക്രമീകരണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായത് പിണറായിക്കുള്ള മുന്നറിയിപ്പാണെന്ന് കെ സുധാകരൻ
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് സിറ്റിങ് സീറ്റുകൾ നഷ്ടമായത് മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇടതുമുന്നണിയിൽ നിന്ന് 5 സീറ്റ് യുഡിഎഫ് നേടിയെടുത്തത് അതിന് തെളിവാണെന്നും കെ സുധാകരൻ പറഞ്ഞു. ജനവിരുദ്ധ സമീപനങ്ങളുമായി മുന്നോട്ടുപോകാനുള്ള പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും പ്രതിഫലിച്ചത്. യു.ഡി.എഫ് തോറ്റ സ്ഥലങ്ങളിൽ പോലും ഉജ്ജ്വല പോരാട്ടമാണ് സ്ഥാനാർഥികൾ കാഴ്ചവെച്ചതെന്നും സുധാകരൻ പറഞ്ഞു. കൊല്ലം കോർപറേഷനിലെ മീനത്തുചേരി ഡിവിഷനിൽ യുഡിഎഫിന് അട്ടിമറി വിജയമാണ് ലഭിച്ചത്. 632 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് പിടിച്ചെടുത്തത്. കടപ്ലാമറ്റം വയലാ ടൗൺ വാർഡ്, തൃത്താല പഞ്ചായത്ത് നാലാംവാർഡ് എന്നിവയും എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. രണ്ട് സീറ്റുകൾ പിടിച്ചെടുത്തത് ഉൾപ്പെടെ വടക്കൻ കേരളത്തിൽ എട്ട് വാർഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. ആറിടത്ത് എൽഡിഎഫ് സീറ്റ് നിലനിർത്തി. ചെറുവണ്ണൂർ കക്കറമുക്ക് വാർഡും വയനാട് നഗരസഭയിലെ…
ആലുവ ജില്ലാ ജനറൽ ആശുപത്രിയിൽ സേവാഭാരതി രോഗികൾക്ക് സൗജന്യ പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു
ആലുവ: ആലുവ ജില്ലാ ജനറൽ ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാര്‍ക്കും സേവാഭാരതി സൗജന്യ പ്രഭാതഭക്ഷണ വിതരണം തുടങ്ങി. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമചൈതന്യ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രളയകാലത്തും കൊവിഡ് വ്യാപനത്തിലും സേവാഭാരതി നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സ്വാമി ധർമചൈതന്യ പറഞ്ഞു. കേരളത്തിലെ മറ്റൊരു സംഘടനയ്ക്കും കഴിയാത്ത ത്യാഗസന്നദ്ധതയോടെ മറ്റുളളവരുടെ വൈഷമ്യങ്ങളും ദു:ഖങ്ങളും എന്താണെന്ന് കണ്ടറിഞ്ഞ് മാനവീതയ്ക്കും മനുഷ്യത്വത്തിനും അധിഷ്ഠിതമായി സേവാഭാരതി നിർവ്വഹിക്കുന്ന ഇത്തരം സേവനങ്ങൾ എന്നും മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഭാത ഭക്ഷണ വിതരണത്തിന് അദ്വൈതാശ്രമത്തിന്റെ ഭാഗത്ത് നിന്നുളള എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
വി ഡി സതീശൻ പിണറായിക്ക് പ്രതിപക്ഷത്തെ വിറ്റുവോ? മാത്യു കുഴൽനാടന്റെ പൊള്ളുന്ന ചർച്ച ഇന്ന് സഭയിൽ മുക്കിയതാര്?
തിരുവനന്തപുരം; വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടന്‍ അവതരിപ്പിച്ച വിഷയം ഇന്ന് സഭയിൽ ചർച്ച ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വേദികളില്‍ ചർച്ച ചെയ്യുന്നു. ഇന്നലെ കുഴൽനാടൻ കത്തിച്ചു വിട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ഉത്തരവാദിയായ പ്രതിപക്ഷനേതാവ് ഇന്ന് ഇതുമായി ബന്ധമില്ലാത്ത അടിയന്തര പ്രമേയമാണ് അവതരിപ്പിച്ചത്. നികുതി പിരിവിലെ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്ന് സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നു. അടിയന്തര പ്രമേയത്തിന് അവസരം ലഭിച്ചില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം വെച്ചാണ് സഭ വിട്ടത്. സോഷ്യൽ മീഡിയയും ഇന്ന് ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. ഇന്നലെ മാത്യുകുഴൽനാടൻ ഉന്നയിച്ച വിഷയത്തിൽ കൂടുതൽ വിവരങ്ങൾ സ്വപ്‌ന സുരേഷും പുറത്തുവിട്ടു. എന്നാൽ, ഈ വിഷയം ഇന്ന് വീണ്ടും ചർച്ചചെയ്ത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നതിന് പകരം മറ്റൊരു വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നതിൽ വി.ഡി സതീശൻറെ…
