കോഴിക്കോട്: ബീച്ചിൽ അഞ്ചംഗ സംഘം ഫുട്ബോൾ കളിക്കുന്നതിനിടെ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിച്ച രണ്ട് കുട്ടികളെ കാണാതായി. ഒളവണ്ണ സ്വദേശികളെയാണ് കാണാതായത്. പോലീസും ഫയർഫോഴ്‌സും മത്സ്യത്തൊഴിലാളികളും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. രാവിലെ എട്ടരയോടെയാണ് അപകടം. മൂന്ന് പേരാണ് തിരയിൽ അകപ്പെട്ടത്. ഒരാളെ രക്ഷപെടുത്തി. പന്ത് തിരയിൽ വീണത് എടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. അതേസമയം കാലവർഷം അടുത്തതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടൽ പ്രക്ഷുബ്ധമായി തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും, ബീച്ചിൽ എത്തുന്നവർ കടലിലേക്ക് ഇറങ്ങരുതെന്നുമുള്ള ജാഗ്രതാ നിർദ്ദേശം കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.
Category: KERALA
എഐ ക്യാമറ: ഇരുചക്രവാഹനങ്ങളിൽ കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ യാത്രക്കാരായി കൊണ്ടുപോകാന്‍ അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. AI ക്യാമറകൾ തത്സമയമാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തീരുമാനം. എളമരം കരീം അയച്ച കത്തിന് മറുപടി പറയവെയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് ഇളവ് നൽകാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രം. പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണമെന്നാണ് എളമരം കരീം ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം കേന്ദ്രം നിരാകരിച്ചു. എഐ ക്യാമറകൾ ഉപയോഗിച്ച് ജൂൺ അഞ്ചാം തീയതി മുതൽ നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു നേരത്തേ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 12 വയസ്സിൽ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേർക്ക്…
തെക്കുകിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളും; ഇത് 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറും; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത. ജൂൺ അഞ്ചിന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്ക് കിഴക്കൻ അറബികടലിൽ ജൂൺ 5 ഓടെ ചക്രവാതചുഴി ( Cyclonic Circulation ) രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി( Low Pressure Area ) ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും പരക്കെ മഴ ലഭിച്ചേക്കും. കാലവർഷം ഇന്ന് എത്തുമെന്ന സൂചനയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മണിക്കൂറിൽ…
റസാഖ് പയമ്പ്രോട്ടിന്റെ മരണം; CPM ഇരട്ടത്താപ്പ് അവസാനിപ്പിക്കുക: വെൽഫെയർ പാർട്ടി
കൊണ്ടോട്ടി : സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ വ്യവസായ നയങ്ങളുടെയും പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ ഇരയാണ് റസാഖ് പയംബ്രോട്ടെന്ന് വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പറഞ്ഞു. ഈ വസ്തുതകൾ മറച്ചുവെച്ച് സി.പിഎം നടത്തുന്ന പ്രതിഷേധ കോലാഹലങ്ങൾ അപഹാസ്യമാണ്. ഈ ഇരട്ടത്താപ്പ് സി.പി എം അവസാനിപ്പിക്കണമെന്നും, മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു. വെൽഫെയർ പാർട്ടി പുളിക്കൽ പഞ്ചായത്ത് കമ്മറ്റി പുളിക്കൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ, മണ്ഡലം സെക്രട്ടറി സമദ് ഒളവട്ടൂർ, ബന്ന മുതുവല്ലൂർ, റഷീദ് മുസ്‌ലിയാരങ്ങാടി, കരീം കാട്ടാളി, ജാബിർ കൊട്ടപ്പുറം, എന്നിവർ സംസാരിച്ചു. മാർച്ചിന് ഹമീദ്, ജംഷീർ കെ.കെ, മൊയിൻകുട്ടി കൊട്ടപ്പുറം, പി. ടി സിദ്ധീഖ്, പി.സി റഊഫ്, ആബിദ കരീം, സൽമത്ത്, തസ്‌നി, എന്നിവർ നേതൃത്വം…
വാലയിൽ സിബി ഈപ്പൻ്റെ മുത്തശ്ശി സാറാമ്മ ഈപ്പൻ അന്തരിച്ചു
തലവടി (കുട്ടനാട് ):പൊതുപ്രവർത്തകനും വാലയിൽ പെട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി മാനേജിംങ്ങ് ഡയറക്ടറുമായ വാലയിൽ സിബി ഈപ്പൻ്റെ മുത്തശ്ശി പരേതനായ ചാണ്ടപ്പിള്ളയുടെ ഭാര്യ കുന്തിരിക്കൽ വാലയിൽ സാറാമ്മ ഈപ്പൻ (പൊടിയമ്മ- 99) അന്തരിച്ചു.സംസ്ക്കാര ശുശ്രൂഷ ജൂൺ 3ന് രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് 11.30ന് കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ സെമിത്തേരിയിൽ.മുൻ മോഡറേറ്റർ ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ.തോമസ് കെ ഉമ്മൻ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. പരേത കല്ലിശ്ശേരി ഐക്കരേത്ത് കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ബേബി (പഞ്ചാബ് നാഷണൽ ബാങ്ക് ,റിട്ട. ജീവനക്കാരൻ ) പൊന്നമ്മ, ഇന്ത്യൻ റെയിൽവെ റിട്ട.ജീവനക്കാരൻ പരേതനായ കോശി. മരുമക്കൾ: അമ്മാൾ ,കോട്ടയം കങ്ങഴ മൂലേശ്ശേരിൽ സൂസി, ഓതറ പാറയിൽ പരുമൂട്ടിൽ രാജു ,പരേതനായ ബേബി. തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവേൽ തിരുമേനി ഭവനത്തിലെത്തി അന്ത്യോമചാരം…
മറുനാടന്‍ മലയാളി ഓഫീസ് പൂട്ടിക്കാനിറങ്ങി പി വി അന്‍വര്‍; ഷാജന്‍ സ്കറിയ ബി എസ് എന്‍ എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ച് റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ചെന്ന്
തിരുവനന്തപുരം: ഓൺലൈൻ മാധ്യമ സ്ഥാപനമായ മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിച്ചേ അടങ്ങൂ എന്ന വെല്ലുവിളിയുമായി പിവി അൻവർ എംഎൽഎ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരായ ആദ്യ തെളിവ് പുറത്ത് വിട്ടു. ഷാജൻ സ്കറിയ വ്യാജ ബിഎസ്എൻഎൽ ബില്ലുണ്ടാക്കിയതായാണ് അന്‍വറിന്റെ കണ്ടെത്തല്‍. ബില്ലിന്റെയും ബിഎസ്എൻഎല്ലിന്റെ മറുപടിയുടെയും പകർപ്പുകൾ സഹിതമാണ് അദ്ദേഹം ഈ തെളിവുകൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. മറുനാടന്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ടൈഡിംഗ്സ് ഡിജിറ്റൽ പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറായ ഒരാളുടെ പേരിലാണ് ബില്ലെന്നാണ് അൻവർ പറയുന്നത്. കമ്പനി രജിസ്റ്റർ ചെയ്യുന്നതിനായി ഈ ബിഎസ്എൻഎൽ ഫോൺ ബിൽ ഉടമകൾ രജിസ്ട്രാർ ഓഫ് കമ്പനീസ് ഓഫീസിൽ വിലാസ തെളിവായി സമർപ്പിച്ചതായി അൻവർ പറയുന്നു. തിരഞ്ഞെടുപ്പിൽ തോൽപിക്കേണ്ടവരുടെ പട്ടികയിൽ തന്നെയും ഉൾപ്പെടുത്തിയെന്ന് പറഞ്ഞാണ് മറുനാടൻ പൂട്ടിക്കുമെന്ന് പി.വി അൻവർ വെല്ലുവിളിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യമായിട്ടാണ് വെല്ലുവിളി നടത്തിയത്. കഴിഞ്ഞ ദിവസം ലണ്ടനിലെ വിമാനത്താവളത്തിൽ…
ടാലന്റ് പബ്ലിക് സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി
വടക്കാങ്ങര : ടാലന്റ് പബ്ലിക് സ്കൂൾ 2023 – 24 അധ്യയനവർഷാരംഭം പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ ഓഫീസർ പി മുഹമ്മദ് ഷിബിൻ ഉദ്ഘാടനം ചെയ്തു. എസ്.ഇ.സി പ്രസിഡന്റ് നജ്മുദ്ധീൻ കരുവാട്ടിൽ അധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുല്ല പട്ടാക്കൽ, എൻ.എ.ടി വർക്കിങ് ചെയർമാൻ അബ്ദുസമദ് കരുവാട്ടിൽ, പി.ടി.എ പ്രസിഡന്റ് അനീസ് ചുണ്ടയിൽ, എം.ടി.എ പ്രസിഡന്റ് അസ്മിയ, പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, കെ യാസിർ എന്നിവർ ആശംസകൾ നേർന്നു. ഡോ. സിന്ധ്യ ഐസക് സ്വാഗതവും സൗമ്യ നന്ദിയും പറഞ്ഞു.
അമേരിക്കന്‍ പണമിടപാട് സ്ഥാപത്തിലെ സാങ്കേതിക വീഴ്ച കണ്ടെത്തിയ വിദ്യാര്‍ത്ഥിക്ക് 25 ലക്ഷം രൂപ പ്രതിഫലം
മലപ്പുറം: വെബ്‌സൈറ്റിലെ സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടിയതിന് പെരിന്തല്‍മണ്ണയിലെ വിദ്യാര്‍ത്ഥിക്ക് ലഭിച്ച പ്രതിഫലം 25 ലക്ഷം രൂപ. പെരിന്തല്‍മണ്ണ റെഡ് ടീം ഹാക്കര്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥി ഗോകുല്‍ സുധാകര്‍ ആണ് ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്. ഈയടുത്ത കാലത്തു ലഭിച്ച ഏറ്റവും കൂടിയ പ്രതിഫലതുക കൂടിയാണിത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ഗോകുല്‍ സുരേഷിന് ചെറുപ്പം മുതലെ സൈബര്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കറാകുക എന്നതായിരുന്നു സ്വപ്നം. മിസ്റ്റര്‍ റോബോട്ട്, ബ്ലാക് മിറര്‍ തുടങ്ങിയ ഇംഗ്ലീഷ് ടെലിവിഷന്‍ പരമ്പരകള്‍ ഇതിന് ഊര്‍ജ്ജം പകര്‍ന്നു. യുഎസ് ആസ്ഥാനമായ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനത്തിലെ അപാകത തിരിച്ചറിഞ്ഞ ഗോകുലിന് പ്രമുഖ ഫിനാന്‍സ് കമ്പനി പ്രതിഫലമായി നല്‍കിയത് 25 ലക്ഷം ഇന്ത്യന്‍ രൂപയാണ്. കമ്പനിയുടെ പേരോ, അപകട സാധ്യതതയോ വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെയാണ് കമ്പനി പ്രതിഫലം നല്‍കിയത്. ഉപയോഗിക്കുന്ന തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനിലെ റിമോട്ട് കോഡ്…
ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി സ്കൂളിൽ പ്രവേശനോത്സവും യാത്രയയപ്പും നടന്നു
എടത്വ: ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി സ്കൂളിൽ പ്രവേശനോത്സവും യാത്രയയപ്പും ചടങ്ങും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി ഇടിക്കുള ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ ജെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് അംഗം വിനിതാ ജോസഫ് മുഖ്യപ്രഭാഷണം നടത്തി പഠനോപകരണ വിതരണം നിർവഹിച്ചു.മൂന്നര പതിറ്റാണ്ട് സ്ക്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കിയ ലക്ഷ്മികുട്ടിയമ്മയ്ക്ക് ഉള്ള ഉപഹാരം ഗിരിജകുമാരി വേണുഗോപാൽ സമ്മാനിച്ചു.ലക്ഷ്മികുട്ടിയമ്മയുടെ മറുപടി പ്രസംഗം ഏവരെയും വികാരഭരിതമാക്കി. സംസ്ഥാന ലൈബ്രററി കൗൺസിൽ അംഗം ഹരീന്ദ്രനാഥ് തായംങ്കരി ഹെഡ്മിസ്ട്രസ് എസ്.പത്മകുമാരി, അദ്ധ്യാപകരായ മുകേശ് കെ.എം, രേഷ്മ എസ് ,മാതൃസമിതി പ്രസിഡൻറ് ശാന്തിനി സന്തോഷ് എന്നിവർ സംസാരിച്ചു. പ്രവേശനോത്സവത്തിനു മുന്നോടിയായി പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ സമ്മാനങ്ങൾ നല്കി സ്വീകരിച്ചു.തുടർന്ന് സ്ക്കൂൾ യൂണിഫോം, പാഠപുസ്തകം എന്നിവയുടെ ഔദ്യോഗിക വിതരണോദ്ഘാടനവും പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തി.തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി. ഈ…
അശാസ്ത്രീയമായി അങ്ങാടി പ്പുറം പഞ്ചായത്ത് മുൻ എൽ. ഡി എഫ് ഭരണസമിതി നിർമിച്ചു നൽകിയ വീടുകൾക്ക് സുരക്ഷ ഒരുക്കുക: വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം :അങ്ങടിപ്പുറം ഗ്രാമ പഞ്ചായത്തിലെ പരിയാപുരം കിഴക്കേമുക്കിൽ അശാ സ്ത്രീയമായി ഗ്രാമപഞ്ചായത്ത് മുൻ എൽഡിഎഫ് ഭരണസമിതി നിർമിച്ചു നൽകിയ ലൈഫ് വീടുകൾക്ക് കാല വർഷം കനക്കും മുൻപ് മതിയായ സംരക്ഷണം ഉറപ്പാക്കാൻ മലപ്പുറം ജില്ലാ ദുരന്തനിവാരണഅതോറിറ്റി ഇടപെടണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ദുരന്തനിവാരണഅതോ റിറ്റിക്ക് പരാതി നൽകി. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൈദാലി വലമ്പൂർ, പഞ്ചായത്ത് സെക്രട്ടറി ഷിഹാബ് തിരൂർക്കാട്,ട്രഷർ സക്കീർ അരിപ്ര, തുടങ്ങി യവർ മലപ്പുറം ഓഫീസിൽ നേരിട്ട് എത്തിയാണ് പരാതി നൽകിയത്.
