ഇടുക്കി: അഞ്ചു വയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. ഇടുക്കി കരിമണ്ണൂരിലാണ് സംഭവം. മൂലമറ്റം സ്വദേശി തങ്കമ്മക്ക് (60) എതിരെയാണ് കരിമണ്ണൂര്‍ പോലീസ് കേസെടുത്തത്. കരിമണ്ണൂരിലെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഇവര്‍ അഞ്ച് വയസ്സുകാരിയെ എടുത്ത് എറിയുന്ന സി സി ടി വി ദൃശ്യങ്ങള്‍ വീട്ടുകാര്‍ കണ്ടിരുന്നു. ദൃശ്യങ്ങള്‍ സഹിതം കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് ദിവസം മുന്‍പ് മാത്രമാണ് ഇവര്‍ ജോലിക്ക് കയറിയത്. പിന്നാലെ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. അച്ഛന് സുഹൃത്തിനൊപ്പം യാത്ര പോയ സമയത്ത് അഞ്ച് വയസുകാരിയെയും അനുജനെയും നോക്കാന്‍ തങ്കമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടില്‍ തിരികെയെത്തിയ ശേഷം അച്ഛന് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. കുഞ്ഞിനെ ഉപദ്രവിച്ചെന്ന് മനസിലായപ്പോള്‍ തങ്കമ്മയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തങ്കമ്മ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. ജുവനൈല്‍…
Category: KERALA
ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ജീവിതം വഴിമുട്ടിയ ലോറി ഉടമ വൃക്ക വിൽക്കാനൊരുങ്ങുന്നു
പാലക്കാട്: സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ജീവിതം വഴിമുട്ടിയ ലോറി ഉടമ തന്റെ വൃക്ക വിൽക്കാനൊരുങ്ങുന്നു. നാഷണൽ പെർമിറ്റ് ലോറി ഉടമ പത്തിരിപ്പാല സ്വദേശി അബ്ദുൾ റഹ്മാനാണ് ഈ ഹതഭാഗ്യന്. 21 ലോറികൾ സ്വന്തമായുണ്ടായിരുന്ന അബ്ദുൾ റഹ്മാന് ഇപ്പോൾ ഒരു നാഷണൽ പെർമിറ്റ് ലോറി മാത്രമാണുള്ളത്. ഉടമസ്ഥനും ഡ്രൈവറും അബ്ദുള്‍ റഹ്മാന് തന്നെ. പ്രവാസിയായിരുന്ന റഹ്മാൻ നാട്ടിലെത്തി സ്വന്തമായി ബിസിനസ് നടത്താനാണ് ലോറികൾ വാങ്ങിയത്. എന്നാൽ, ലോക്ക്ഡൗൺ വന്നതോടെ എല്ലാം താളം തെറ്റി. കടം പെരുകിയപ്പോള്‍ ഒരെണ്ണം നിലനിര്‍ത്തി മറ്റെല്ലാ വാഹനങ്ങളും വില്‍ക്കേണ്ടി വന്നു. കൊറോണയുടെ വരവോടെ, 2021 ഡിസംബർ അവസാനത്തോടെ നികുതി മുഴുവന്‍ അടയ്ക്കണമെന്ന നിബന്ധനയോടെ വർഷത്തിൽ 4,040 രൂപ നികുതി അടയ്ക്കാനുള്ള സമയപരിധി സർക്കാർ നീട്ടിക്കൊടുത്തു. എന്നാല്‍, അതും അടയ്ക്കാനായില്ല. കഴിഞ്ഞ മാർച്ചിൽ പാലക്കാട് ചന്ദ്രനഗറിൽ വെച്ച് അധികൃതര്‍ ലോറി പിടിച്ചെടുത്തു. ടെസ്റ്റിലും നികുതിയിലും വീഴ്ച…
കെ റെയില്‍ സമരം: യുഡിഎഫ് ഏകോപന സമിതി യോഗം എട്ടിന്
തിരുവനന്തപുരം: കെ.റെയില്‍ വിരുദ്ധ തുടര്‍പ്രക്ഷോഭ പരിപാടികള്‍ അടക്കം ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് ഏകോപന സമിതി യോഗം എട്ടിനു ചേരും. കെ റെയില്‍ കല്ലിടലിനെതിരേ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചു യോഗം ചര്‍ച്ച ചെയ്യും. ഇതോടൊപ്പം സമകാലിക രാഷ്ട്രീയസ്ഥിതിഗതികളും യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം വിലയിരുത്തുമെന്നു കണ്‍വീനര്‍ എം.എം. ഹസന് അറിയിച്ചു. എട്ടിനു രാവിലെ 10ന് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അധ്യക്ഷതയിലാണ് യോഗം.
ചലച്ചിത്ര പ്രവര്ത്തകന് ജോണ്‍ പോളിന്റെ ചികിത്സ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിച്ചു
തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു. ശ്വാസ തടസവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മൂലം രണ്ട് മാസത്തോളമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയെ തുടര്‍ന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ സുഹൃത്തുക്കള്‍ സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു.
ചലച്ചിത്ര- നാടക നടന് കൈനകരി തങ്കരാജ് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര- നാടക നടന് കൈനകരി തങ്കരാജ് (77) അന്തരിച്ചു. കൊല്ലം കേരളപുരം വേലംകോണം സ്വദേശിയാണ്. ഈ.മ.യൗ, ലൂസിഫര്‍ , ഇഷ്ഖ്, ഹോം എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. നാടക നടനായാണ് അഭിനയരംഗത്ത് പ്രവേശിച്ചത്. കെ.എസ്.ആര്.ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചാണ് അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. 10,000ലേറെ വേദികളില്‍ നാടകം അവതരിപ്പിച്ചു. കേരളപുരം വേലംകോണത്തെ വസതിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കായിരുനു അന്ത്യം. കരള്‍രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു. പ്രേം നസീര്‍ നായകനായ ആനപ്പാച്ചന് ആയിരുന്നു ആദ്യ ചിത്രം. പ്രേംനസീറിന്റെ അച്ഛനായി അഭിനയിച്ചു ശ്രദ്ധ നേടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ സിനിമയിലെ മുഖ്യകഥാപാത്രമായ വാവച്ചനായാണ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. 35ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം; അഞ്ച് പേര് കസ്റ്റഡിയില്‍
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ ബൈക്കില്‍ അപകടകരമായ രീതിയില്‍ അഭ്യാസം കാണിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. കുന്നംകുളം അയ്നൂര് സ്വദേശികളായ സുഷിന്, നിഖില്‍ദാസ്, അതുല്‍, അതിഷ്, മുഹമ്മദ് യാസിന് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ഒരാളെയും ഒരു ബൈക്കും പിടികൂടാനുണ്ട്. കേസിലെ പ്രതികളായ ഏഴ് പേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന് മുന്നില്‍ പെരുമ്പിലാവിനും കുന്നംകുളത്തിനും ഇടയില്‍ പുലര്‍ച്ചെ ഒന്നോടെയാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. മൂന്ന് ബൈക്കുകളിലായി ഏഴ് യുവാക്കളാണ് ഉണ്ടായിരുന്നത്. ഇവര്‍ ബസിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി. ബസിന്റെ ഇരുവശങ്ങളിലും കല്ല് വച്ച് ഇടിച്ചു. ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുമോയെന്ന് ഭയന്നുവെന്ന് ഡ്രൈവര്‍ പ്രതികരിച്ചു. സംഭവം സമയം സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 80ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇവര്‍…
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ സതീശന് പങ്കെടുക്കില്ലെന്ന് വി.ഡി സതീശനും മുസ്ലീം ലീഗും
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പങ്കെടുക്കില്ല. സില്‍വര്‍ലൈന്‍ സമരത്തിനിടെ ഒരുതരത്തിലുള്ള യോജിപ്പും വേണ്ടെന്നാണ് സതീശന്റെ തീരുമാനം. കണ്ണൂരില്‍ നടക്കുന്ന ചടങ്ങിലേക്ക് സതീശനെയും വിളിച്ചിരുന്നു. ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. പോലീസ് മൈതാനിയിലെ എന്റെ കേരളം മെഗാ എക്സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു വാര്‍ഷിക പരിപാടികളില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് മുസ്ലിം ലീഗിന്റെയും നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പ്രതിപക്ഷം പങ്കെടുക്കാതെയിരിക്കുന്നത് ഇത് ആദ്യമല്ല. റമദാന് മാസത്തില്‍ സില്‍വര്‍ ലൈന്‍ കല്ലിടല്‍ ഒഴിവാക്കേണ്ടത് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മെയ് 20 വരെ നീളുന്ന വാര്‍ഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാര്‍ഷികാഘോഷ…
മൂവാറ്റുപുഴയില്‍ കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു; പൂട്ട് പൊളിച്ച് മാത്യു കുഴല്നാടന് എം.എല്‍.എയും നാട്ടുകാരും
മൂവാറ്റുപുഴ: അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയം മക്കളായ പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി ജപ്തി ചെയ്ത് ബാങ്കിന്റെ ക്രൂരത. മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയാണ് അജേഷിന് കൂട്ടിരിക്കുന്നത്. ജപ്തി നടപടിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ജപ്തി നടപടിക്ക് സാവകാശം അഭ്യര്‍ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇവര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി. എന്നാല്‍ വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു. രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ…
ജി. സുധാകരനും പാര്‍ട്ടിയും തമ്മില്‍ പ്രശ്നങ്ങളില്ലെന്ന് കോടിയേരി
കണ്ണൂര്‍: ജി. സുധാകരനും പാര്‍ട്ടിയും തമ്മില്‍ പ്രശ്നങ്ങളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സുധാകരന് പാര്‍ട്ടി കോണ്‍ഗ്രസിന് എത്തില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം പ്രതിനിധിയെ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ അസ്വഭാവികതയൊന്നും ഇല്ലെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് സുധാകരന് നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചത്. തനിക്ക് പകരമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. മഹേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ച് സുധാകരന് ജില്ലാ സെക്രട്ടറി ആര്. നാസറിന് കത്തും നല്‍കിയിരുന്നു 23-മത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസാണ് കണ്ണൂരില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 800 ഓളം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. അവര്‍ക്കെല്ലാം കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം മനസ്സിലാക്കാന്‍ ഉതകും വിധം സംവിധാനങ്ങള്‍ അക്കാദമിയില്‍ ഒരുക്കും.
കോതമംഗലം എസ്.എച്ച് കോണ്‍വെന്റില്‍ സന്യാസ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു
കോതമംഗലം: കന്യാസ്ത്രീ മഠത്തില്‍ ഒരു സന്യാസ വിദ്യാര്‍ഥി തൂങ്ങിമരിച്ചു. കോതമംഗലം എസ്എച്ച് സമൂഹത്തിലെ അന്നു അലക്സി (21) നെയാണ് കോതമംഗലം നോവിഷ്യേറ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്കാരം നടത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനിയാണ് അന്നു അലക്സ് ഏപ്രില്‍ ഒന്നിന് രാത്രി10.15 വരെ മഠത്തിലെ പൊതു പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു. രാത്രി 11ന് നിശ്ചയിച്ചിരുന്ന പ്രത്യേക പ്രാര്‍ഥനയ്ക്ക് ചാപ്പലില്‍ അന്നുവിനെ കാണാതെ വന്നതോടെയാണ് മുറിയില്‍ അന്വേഷിച്ചത്. അകത്തുനിന്നു കുറ്റിയിട്ടിരിക്കുന്നതായി കാണപ്പെട്ട താഴത്തെ നിലയിലുള്ള ഒരു മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
