തെറ്റാണെന്ന് അറിഞ്ഞുതന്നെ നിരവധി കാലങ്ങളായി ഒരേകാര്യം തന്നെ ചെയ്യുന്നു: നോക്കുകൂലിക്കെതിരെ വികസന രേഖയില്‍ മുഖ്യമന്ത്രി

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ട്രേഡ് യൂണിയനുകള്‍ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി. ഈ രംഗത്ത് നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരേ വികസനരേഖ അവതരിപ്പിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം തെറ്റാണെന്ന് അറിഞ്ഞുതന്നെ നിരവധി കാലങ്ങളായി ഒരേകാര്യം തന്നെ ചെയ്യുന്നുവെന്ന് നോക്കുകൂലി അടക്കമുള്ള തെറ്റായ പ്രവണതകളെ സൂചിപ്പിച്ച് അദ്ദേഹംപറഞ്ഞു. നയരേഖയില്‍ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും പറയുന്ന ഘട്ടത്തിലാണ് നയരേഖയ്ക്കു പുറത്തുള്ള കാര്യമായി മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കശുവണ്ടി, കയര്‍ അടക്കമുള്ള പരമ്പരാഗത മേഖലയെക്കുറിച്ച് കേരളം മേനി നടിക്കുന്നുണ്ടെങ്കിലും ഗുണകരമായ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നയരേഖ അവതരിപ്പിക്കുന്നത് രണ്ടു മണിക്കൂറോളം നീണ്ടു. വൈകുന്നേരം നാലിനാരംഭിച്ച മുഖ്യമന്ത്രിയുടെ അവതരണം അവസാനിച്ചപ്പോള്‍ ആറു മണിയായി.

ലോറിയും ബൈക്കും കൂട്ടിയിടിച്ചുകത്തിയര്‍ന്നു; ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി വെന്തു മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുകത്തി. അപകടത്തില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ലോറി ഡ്രൈവറും മറ്റൊരാളും പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ തീപിടിച്ച ബൈക്ക് പൂര്‍ണമായും കത്തി. ബൈക്കില്‍ നിന്ന് തീപടര്‍ന്ന് ലോറി ഭാഗീകമായും കത്തിനശിച്ചു. ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് സ്വദേശി അച്ചു ആണ് മരിച്ചത്. കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയാണ്. കൂടെ ബൈക്കില്‍ യാത്ര ചെയ്ത ആസിഫ്, ലോറി ഡ്രൈവര്‍, ലോറിയിലുണ്ടായിരുന്ന മറ്റൊരാള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടരയോടെ ദേശീയപാതയില്‍ രേവതി ആഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറി എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

കുടുംബകലഹം: ഭര്‍ത്താവിനെ ഭാര്യ ഹോളോബ്രിക്‌സിന് ഇടിച്ചുകൊന്നു

  തിരുവനന്തപുരം: കുടുംബകലഹത്തെ തുടര്‍ന്ന് പാലോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. നന്ദിയോട് കുറുപുഴ എല്‍പി സ്‌കൂളിന് സമീപം ഷീജു (37) ആണ് തലയ്ക്കടിയേറ്റ് മരിച്ചത്. ഭാര്യ സൗമ്യയെ(33) പോലീസ് അറസ്റ്റ് ചെയ്തു ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ശിവരാത്രി ഉത്സവം നടക്കുന്നതിനാല്‍ വീട്ടുകാരും സമീപവാസികളും ക്ഷേത്രത്തിലായിരുന്നു. ക്ഷേത്രത്തിലായിരുന്ന സൗമ്യ ഇടയ്ക്കു വീട്ടിലേക്കു പോയ ശേഷം മടങ്ങിയെത്തി താന്‍ ഭര്‍ത്താവിനെ കൊന്നു എന്നു നാട്ടുകാരോടു പറഞ്ഞു. ഉടന്‍തന്നെ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ ഷീജുവിനെ കാണുകയായിരുന്നു. ഹോളോബ്രിക്‌സ് ഉപയോഗിച്ചാണ് ഷീജുവിന്റെ തലയ്ക്ക് അടിച്ചത്. ഇതിനിടയില്‍ സൗമ്യ മാനസികനില തെറ്റിയതു പോലെ പെരുമാറുകയും ചെയ്തു. ഉടന്‍തന്നെ പാലോട് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി സൗമ്യയെ കസ്റ്റഡിയില്‍ എടുത്തു. രണ്ടാഴ്ച മുമ്പാണ് ഷീജു ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയത്. ഷീജുവിനു പരസ്ത്രീ ബന്ധമുണ്ടെന്ന് സൗമ്യയ്ക്കു സംശയമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിനു…

വിദേശത്തുനിന്നെത്തിയ ഭര്‍ത്താവുമായി വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയും ഡ്രൈവറും അപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് പരിക്ക്

മൂവാറ്റുപുഴ: എംസി റോഡില്‍ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ ചങ്ങനാശേരി പുതുപ്പറന്പില്‍ മുഹമ്മദ് ഇസ്മയില്‍ (25), യാത്രക്കാരി ചങ്ങനാശേരി തോപ്പില്‍ ശ്യാമള (60) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരന്‍ (65), ശ്യാമളയുടെ സഹോദരന്‍ അനില്‍കുമാര്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.15 ഓടെ ആയിരുന്നു അപകടം. വിദേശത്തുനിന്നെത്തിയ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരനെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിനിടെ ഈസ്റ്റ് മാറാടിയില്‍വച്ച് എതിരേ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നു പോലീസ് പറഞ്ഞു.  

ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനം

u തിരുവനന്തപുരം: യുദ്ധ ഭൂമിയായ ഉക്രൈനില്‍ രക്ഷപ്പെടുത്തി ഡല്‍ഹിയിലെത്തിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കാന്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനം. ഇന്ന് വൈകിട്ട് 150 വിദ്യാര്‍ത്ഥികളുമായി വിമാനം കൊച്ചിയിലെത്തും. രാവിലെ ഡല്‍ഹിയില്‍ നിന്നും 16 കുട്ടികള്‍ കൊച്ചിയില്‍ എത്തിയിരുന്നു.

മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് തുടരും: അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി

കൊച്ചി: മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് തടുരും. സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മീഡിയ വണ്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. മീഡിയ വണ്‍ ചാനലിന് സംപ്രേക്ഷണ അനുമതി നിഷേധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം. രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കെണ്ടത്തലുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് നടപടിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയെ സമീപിക്കുമെന്ന് മീഡിയ വണ്‍ മാനേജ്‌മെന്റ് അറിയിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയനും മീഡിയ വണ്‍ ജീവനക്കാരും നല്‍കിയ അപ്പീലും തള്ളി. സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് മീഡിയ വണ്ണിനു വേണ്ടി ഹാജരായത്. ——-

കീവ് വിടണമെന്ന എംബസി അറിയിപ്പ് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി; ഇന്ന് നാട്ടിലെത്തിയത് 53 മലയാളി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് മലയാളികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.ലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിര്‍ദേശം. ഈ അറിയിപ്പിനനുസരിച്ച് നീങ്ങണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം, ഇന്ന് മടങ്ങിയെത്തിയത് മലയാളി വിദ്യാര്‍ത്ഥികള്‍ 53 പേരാണ്. ഉക്രെയിനില്‍നിന്ന് 53 മലയാളി വിദ്യാര്‍ഥികള്‍കൂടി രാജ്യത്തേക്കു മടങ്ങിയെത്തി. ന്യൂഡല്‍ഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് ഇന്ന് എത്തിയത്. ഇതോടെ ‘ഓപ്പറേഷന്‍ ഗംഗ’ രക്ഷാദൗത്യം വഴി രാജ്യത്തു മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ഥികളുടെ ആകെ എണ്ണം 184 ആയി.

കേരളത്തില്‍ ചൊവ്വാഴ്ച 2,846 കോവിഡ് രോഗികളും 2 മരണങ്ങളും; ആകെ മരണം 65,501 ആയി

കേരളത്തില്‍ 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂര്‍ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂര്‍ 113, വയനാട് 112, ആലപ്പുഴ 111, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 93,948 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 92,065 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 24,912 കോവിഡ് കേസുകളില്‍, 7.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…

ക്വാറിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

തൃശൂര്‍: സ്വകാര്യ ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാര്‍ഥി മലപ്പുറം സ്വദേശി ദുല്‍ഫിക്കര്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുല്‍ഫിക്കര്‍ മുങ്ങിപ്പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ മുങ്ങള്‍ വിദഗ്ധരാണ് മൃതദേഹം പുറത്തെത്തിച്ചത്. മണ്ണുത്തി വെറ്ററിനറി കോളജ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു ദുള്‍ഫിക്കര്‍.

തെന്നിലാപുരം രാധാകൃഷ്ണൻ അനുസ്മരണ യോഗം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ

പാലക്കാട്: ഉജ്ജ്വല പ്രഭാഷകനും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന വെൽഫെയർ പാർട്ടിയുടെ മുതിർന്ന നേതാവ് അന്തരിച്ച തെന്നിലാപുരം രാധാകൃഷ്ണന്റെ വേർപാട് നാല് വർഷം പിന്നിടുന്ന നാളെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ രാവിലെ 10 മണിക്ക് അനുസ്മരണ യോഗം നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.എസ്. അബുഫൈസൽ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും പാർട്ടി സംസ്ഥാന, ജില്ലാ നേതാക്കളും യോഗത്തിൽ സംബന്ധിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.