A TRIBUTE TO MAHATMA GANDHIJI

A statue of Mahatma Gandhiji, the founding father of India, was unveiled at the United Nations headquarters on the North lawn, among other statues and artifacts, on 14th Dec 2022, which is meticulously translated as a proud historic moment for Indians worldwide. The bust was a gift to the United Nations from India, which holds the Security Council’s presidency this month. Mahatma Gandhi led a non-violent movement that helped end British rule in India in 1947, and his legacy inspired many social campaigns and civil resistance. India’s External Affairs Minister…

പ്രഭാപൂരിതമായ മണ്ഡലകാലം: സന്തോഷ് പിള്ള

നാട്ടിലായിരുന്നപ്പോൾ, ഗ്രീഷ്മകാല സന്ധ്യകൾ എപ്പോഴും ദീപാലങ്കാരങ്ങളുടെ വർണ്ണ പൊലിമയിൽ കുളിച്ചുനിന്നിരുന്നു. അയ്യപ്പ ക്ഷേത്രത്തിനു മുന്നിൽ വാഴയിൽ ഈർക്കിൽ വളച്ചു വച്ച് അതിൽ മരോട്ടിക്കായുടെ തോടിൽ വിളക്കെണ്ണ നിറച്ച് തിരിയിട്ട് നിർമ്മിച്ചിരുന്ന ദീപസ്തംഭം, കർപ്പൂരം ആളിക്കത്തുമ്പോൾ ഉണ്ടാവുന്ന മർമര ശബ്ദം ഇവയെല്ലാം മധുരിക്കുന്ന ബാല്യകാല സ്‌മൃതികളാണ്. ദീപാരാധന കഴിഞ്ഞു ഗ്രാമപാതയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ടോമിച്ചൻ്റെ വീട്ടിനു മുമ്പിൽ കുറച്ചുനേരം വാനം നോക്കിനിൽക്കും. വീടിനൊരുവശത്ത് ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ആഞ്ഞിലി മരച്ചില്ലകൾക്കിടയിലൂടെ പൂർണ ചന്ദ്രൻ വെളുക്കെ ചിരിക്കുന്നു. താഴെയുള്ള ശിഖരങ്ങളിൽ രണ്ടുനക്ഷത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നു. നീലയും, ചുവപ്പും, വെള്ളയും നിറമാണ് ഒരുനക്ഷത്രത്തിന്, മറ്റേതാകട്ടെ വെള്ളനിറത്തിൽ മാത്രം. ക്രിസ്തുമസ്സ് സീസണും, മണ്ഡല കാലവും ഒരുമിച്ച് വരുന്നതുമൂലം ഡിസംബർ മാസമാകമാനം വിണ്ണിലും മണ്ണിലും പ്രഭാപൂരിതമായിരുന്നു മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് അമേരിക്കയിലേക്ക് കുടിയേറിയപ്പോൾ മണ്ഡല കാല സ്മരണകളും ഒപ്പം പോന്നിരുന്നു. ഇവിടെ എത്തിയ ശേഷമുള്ള…

രോഗങ്ങൾ ദുരന്തങ്ങളുടെ കൂടപ്പിറപ്പോ?: പി പി ചെറിയാൻ

ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വലുതും ചെറുതുമായ ദുരന്തങ്ങൾ മനുഷ്യമനസ്സിനെ ദുർബലപ്പെടുത്തുന്നതോടൊപ്പം ശരീരത്തെയും ദുര്ബലപ്പെടുത്തുന്നു . ദുർബലമായിതീരുന്ന ശരീരത്തിനു രോഗപ്രതിരോധശക്തി നഷ്ടപ്പെടുന്നതായി ശാസ്ത്രം തെളിയിച്ചിരിക്കുന്നു .ഇത് ശരീരത്തിലെക്ക് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. ദുരന്ത സ്വാധീനവലയത്തിൽ അകപ്പെടുന്ന മനുഷ്യശരീരത്തിൽ പൊതുവേ കണ്ടുവരുന്ന പ്രധാന രോഗങ്ങളിലൊന്നാണ് ക്യാൻസർ .ശരീരത്തിലെ ചില കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ക്യാൻസറായി വ്യാഖ്യാനിക്കപ്പെടുന്നത്. ജീവിതത്തിൽ സംഭവിക്കുന്ന ഏതെങ്കിലും ദുരന്തമാണ് കാൻസറിനു കാരണമാകുന്നതെന്ന് ആദ്യമായി കണ്ടുപിടിച്ചത് അമേരിക്കയിലെ കാൻസർ സ്പെഷ്യലിസ്റ്റുകളാണെന്നു ചരിത്രരേഖകളിൽ കാണുന്നു. ദുരന്തങ്ങൾ എന്ന വാക്കുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ദുരന്തങ്ങൾ എന്നൊന്നുണ്ടോ? ശരിയായ ഒരു വിശദീകരണം കണ്ടെത്തുക അസാധ്യം തന്നെ. ദൈനംദിന ജീവിതത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്ന ഏവർക്കും ദുഃഖകരമായ അനുഭവമാണ് മരണമെന്നത്. സ്നേഹനിധിയായ പിതാവിൻറെ സംരക്ഷണയിൽ സന്തോഷകരമായി കഴിഞ്ഞു വന്നിരുന്ന മക്കൾ.. ആവശ്യ്ങ്ങൾ എന്താണെന്ന് പറയുന്നതിന് മുൻപ് അത് മനസ്സിലാക്കി നിവര്ത്തിച്ചു കൊടുക്കുന്ന പിതാവ്. അപ്രതീക്ഷിതമായാണ് മരണം…

ഇന്ന് അന്താരാഷ്ട്ര വികലാംഗ ദിനം: ചരിത്രവും പ്രാധാന്യവും

ഐക്യരാഷ്ട്രസഭ അംഗീകരിച്ച അന്താരാഷ്ട്ര വികലാംഗ ദിനം (IDPWD) ഡിസംബർ 3 ന് ആഗോളതലത്തിൽ ആചരിക്കുന്നു. 1992 മുതൽ ഐക്യരാഷ്ട്രസഭ ഈ ദിനത്തെ പിന്തുണയ്ക്കുന്നു. ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനം എന്നും അറിയപ്പെടുന്നു. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ, അന്തസ്സ്, ക്ഷേമം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനൊപ്പം വൈകല്യം ബാധിച്ചവരെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അന്താരാഷ്ട്ര വികലാംഗ ദിനം ശ്രമിക്കുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകൾ ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വൈകല്യമുള്ളവരെ ഉൾപ്പെടുത്തുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുകയാണ് ദിനം ലക്ഷ്യമിടുന്നത്. ഓട്ടിസം മുതൽ ഡൗൺ സിൻഡ്രോം മുതൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് വരെ അറിയപ്പെടുന്ന എല്ലാ വൈകല്യങ്ങളെയും അന്താരാഷ്ട്ര വൈകല്യ ദിനം ഉൾക്കൊള്ളുന്നു. മാത്രമല്ല, അത് മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. അന്താരാഷ്‌ട്ര വികലാംഗ ദിനത്തെക്കുറിച്ച് അറിയുക: അന്താരാഷ്‌ട്ര വൈകല്യ ദിനത്തിൽ എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സമ്പൂർണ്ണ സമൂഹം…

മൈത്രേയ ചിന്തകൾ മാനം മുട്ടുമ്പോൾ? (ലേഖനം)

പ്രായോഗിക ദാർശനികതയുടെ ചിന്താ സരണികളുമായി ‘മൈത്രേയൻ‘ എന്ന ചിന്തകന്റെ കണ്ടെത്തലുകൾ മലയാള സാംസ്കാരിക രംഗത്ത് തുടിച്ചു നിൽക്കുന്ന ഒരു കാലമാണിത്. നമ്മൾ അറിഞ്ഞുവച്ചു എന്ന് അവകാശപ്പെട്ടിരുന്ന പലതിനെയും വർത്തമാന ബോധത്തിന്റെ ചാണയിൽ ഉരച്ച് ആവശ്യമായ മാറ്റില്ലാതെ അദ്ദേഹം തള്ളിക്കളഞ്ഞു കഴിഞ്ഞു. ശാസ്ത്ര ബോധത്തിന്റെ അസാമാന്യതയിൽ നിന്ന് അദ്ദേഹം രൂപപ്പെടുത്തുന്ന സിദ്ധാന്തങ്ങൾ പലതും പുതിയതും, പ്രായോഗികവും ആണ് എന്നതിനാൽ പൊതു സമൂഹത്തിൽ അംഗീകാരം നേടുന്നുമുണ്ട്. ഏതൊരു ശാസ്ത്ര ബോധവും രൂപപ്പെടുന്നത് വെറും സാമാന്യനായ മനുഷ്യൻ എന്ന പ്രതിഭാസത്തിൽ നിന്നായതിനാൽ അതിന് സാമാന്യത്തിന്റെ ചുറ്റുവട്ടങ്ങളിൽ നിന്ന് അസ്സാമാന്യത്തിന്റെ അതിവിശാലങ്ങളിലേക്ക് കടക്കാനാവുന്നില്ല എന്ന എന്റെ കണ്ടെത്തൽ മൂലം അദ്ദേഹത്തോട് പൂർണ്ണമായി യോജിക്കാൻ എനിക്ക് സാധിക്കുന്നില്ല. എങ്കിലും ഓരോ ജീവിയും തന്റെ ജീവിതം സ്വന്തം സന്തതിപരമ്പരകളിലൂടെ തുടരുകയാണ് എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം ഇതുവരെ ആരും കണ്ടെത്താത്ത യാഥാർത്ഥ്യ ബോധത്തിൽ അധിഷ്ഠിതമായ ആശയവിസ്‌ഫോടനമാണ് അടിസ്ഥാന…

അടിച്ചമർത്തലുകളുടെ ലോകം (ലേഖനം)

അടിച്ചമർത്തലുകളുടെ ഒരു ലോകത്തിലൂടെയാണ് നാം ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഇത് കുടുംബങ്ങൾ മുതൽ സമൂഹം, മതം, രാഷ്ട്രീയം, നീതി പീഠങ്ങൾ വരെ എത്തി. അവസാനം ലോകം മുഴുവൻ ഈ ദുർ വ്യാധി ബാധിച്ചിരിക്കുകയാണ്. പല കുടുംബങ്ങളിലും ഭാര്യ ഭർത്താവിനെയോ ഭർത്താവ് ഭാര്യയെയോ മക്കളെയോ അല്ലെങ്കിൽ അവരുടെ മാതാപിതാക്കളെയോ ചവുട്ടി ഒതുക്കുന്നതായി നാം ദിനംപ്രതി കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. ഇന്ന്‌ ദിനംപ്രതി നടക്കുന്ന സംഭവങ്ങളുടെ നൂറിൽ ഒരു പത്തു ശതമാനം പോലും സമൂഹമോ ലോകമോ അറിയുന്നില്ല. കാരണം പലരും ഇത് മറ്റുള്ളവരോട് പറയാൻ മടിക്കുന്നു. സ്വന്തം സഹോദരങ്ങളെ അടിച്ചൊതുക്കി അവരുടെ മേൽ കടന്നു കയറ്റം നടത്തുന്ന മാന്യ വേഷധാരികളായ എത്രയോ സഹോദരങ്ങൾ ഉണ്ട് നമ്മുടെ ഇടയിൽ ഉണ്ട്. സ്വന്തം ഭര്‍ത്താവിനെയും ഭാര്യയെയും മാതാപിതാക്കളെയും മരുമക്കളുടെയും മുഖത്ത് കരി വാരി തേച്ചു അവരെ സമൂഹത്തിൽ ഇല്ലാതാക്കാൻ നല്ല പോരാട്ടം നടത്തുന്ന…

വികസനമേ അകലെപ്പോകൂ വിവാദമേ അരികിലെത്തൂ (ലേഖനം)

കേരളത്തില്‍ ഭരണത്തേക്കാള്‍ വിവാദമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഭരണമുണ്ടോയെന്നു ചോദിച്ചാല്‍ ഉണ്ടെന്നു പറയാം. എന്നാല്‍ അതിനേക്കാള്‍ വിവാദമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നതെന്നതാണ് സത്യം. ഭരണമെന്നത് ഒരു പേരിനുമാത്രമായി നടക്കുന്ന കേരളത്തില്‍ അതിനേക്കാള്‍ ആഘോഷമായി നടക്കുന്നത് വിവാദങ്ങളും അഴമിതി ആരോപങ്ങളും അനധികൃത നിയമന വിവാദങ്ങളുമാണ്. ആരൊക്കെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നതല്ലാതെ ഭരണമെന്ന ഒരു യന്ത്രത്തിന്‍റെ എല്ലാ ഭാഗങ്ങളും പ്രവര്‍ത്തിക്കുന്നില്ലായെന്നതാണ് ഇന്ന് കേരളത്തിലെ ഭരണത്തെക്കുറിച്ച് പറയാനുള്ളത്. സര്‍ക്കാര്‍ ഒരു ഭാഗത്തും സര്‍ക്കാരിനെ നിരീക്ഷിക്കുന്ന ഗവര്‍ണ്ണര്‍ മറുഭാഗത്തും പല വിഷയങ്ങളിലും ഏറ്റുമുട്ടുന്നുയെന്നതാണ് ഒരു കാര്യമെങ്കില്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്വപ്ന വേറൊരു ഭാഗത്താണ്. സര്‍ക്കാരിനെയും ഗവര്‍ണ്ണറെയും തള്ളാതെയും കൊള്ളാതെയും കിട്ടുന്ന വടികൊണ്ട് അടിക്കുന്ന പ്രതിപക്ഷം മറ്റൊരു ഭാഗത്തുമായി അരങ്ങു തകര്‍ക്കുന്ന കാഴ്ചയാണ് ഈ കുറെ നാളുകളായി കാണാന്‍ കഴിയുന്നത്. ഇതിനിടയില്‍ എങ്ങോട്ടു നോക്കണമെന്നറിയാതെയും ആരു പറയുന്നത് കേള്‍ക്കണമെന്നറിയാതെയും ജനം പന്തം കണ്ട പെരിച്ചാഴിയെപ്പോലെ…

ആത്മീയതയില്‍ ആനന്ദം കണ്ടെത്തുന്ന പിതാക്കന്മാര്‍

ആത്മീയ ജീവിതത്തിന്‍റെ അതിവിശുദ്ധി കാത്തുസൂക്ഷിക്കുന്ന രണ്ട് ആത്മീയാചാര്യന്മാര്‍ ഈ അടുത്ത കാലത്ത് തങ്ങളുടെ ഭൗതീകാധികാരങ്ങള്‍ എല്ലാം വിട്ടൊഴിഞ്ഞ് സന്യാസ ജീവിതത്തിന്‍റെ ലാളിത്യത്തിലേക്കും എളിമയിലേക്കും വിനയത്തിലേക്കും താപസ ജീവിതത്തിലേക്കുമായി പോകുകയാണ്. അല്ല പൊയ്ക്കഴിഞ്ഞിരിക്കുന്നു. സീറോ മലബാര്‍ സഭയുടെ പാലാ രൂപതയുടെ സഹായ മെത്രാപ്പോലീത്താ മാര്‍ ജേക്കബ്ബ് മുരിക്കനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം രൂപതാ മെത്രാപ്പോലീത്തയായ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയുമാണ് ഭൗതീകാധികാരവും ഭദ്രാസന ചുമതലകളും സ്ഥാനത്യാഗം ചെയ്തുകൊണ്ട് സന്യാസ ജീവിതത്തിന്‍റെ ഏകാന്തതയിലേക്ക് പോകുന്നത്. അധികാരമെന്നത് ആത്മീയര്‍ക്കുപോലും ആവേശമാണ്. ആഡംബരം അവര്‍ക്കും ഒരു അലങ്കാരം കൂടിയാണ്. ആത്മീയതയുടെ ലാളിത്യം വാക്കുകളില്‍ കൂടി അനസ്യൂതമൊഴുകുമ്പോഴും അന്തരംഗങ്ങളില്‍ അധികാരവും ആഡംബരവും അവര്‍ ആസ്വദിക്കുന്നുണ്ട്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നതും പ്രബോധിപ്പിക്കുന്നതും ലാളിത്യവും എളിമയും അനാര്‍ഭാട ജീവിതവുമൊക്കെയാണെങ്കിലും വിശ്വാസികളെ നയിക്കുന്നവര്‍ അത് പിന്‍തുടരാറില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി തങ്ങളുടെ ജീവിതം കൊണ്ട്…

മാനുഷിക ജീവിതത്തിൽ വിശ്വാസത്തിനും അന്ധവിശ്വാസത്തിനും എന്താണ് പ്രസക്തി? (ലേഖനം): ഫിലിപ്പ് മാരേട്ട്

മാനുഷിക ജീവിതത്തിൽ വിശ്വാസത്തിനും അന്ധവിശ്വാസത്തിനും വേണ്ട തിരിച്ചറിവുകൾ അഥവാ ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണെന്നും, അവയുടെ പ്രസക്തി എന്താണെന്നും മനസ്സിലാക്കേണ്ടതുണ്ട്. വിശ്വാസം, അന്ധവിശ്വാസം എന്നീ പദങ്ങൾ ചിലപ്പോൾ തെറ്റായി സംയോജിപ്പിച്ച് ഉപയോഗിക്കാറുണ്ടെങ്കിലും, ഈ പദത്തിൻ്റെ നിർവചനങ്ങൾ വ്യത്യസ്തമാണ്. അതായത്‌, വിശ്വാസം എന്നത് ഒരു പ്രത്യേക തരത്തിലുള്ള വിശ്വാസത്തെ ശരിയായി സൂചിപ്പിക്കുന്നു. എന്നാൽ, അന്ധവിശ്വാസങ്ങൾ സാധാരണയായി ലോകത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവിൻ്റെ യുക്തിരഹിതമായ, അല്ലെങ്കിൽ വിരുദ്ധമായ, വിശ്വാസങ്ങളായി വിവരിക്കുന്നു. ഒരു അന്ധവിശ്വാസത്തിൻ്റെ പ്രവൃത്തിയുടെ അനുമാനമായ സംവിധാനം ഭൗതിക ലോകത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യവുമായി പൊരുത്തപ്പെടുന്നില്ല എന്ന് തന്നെ പറയാം. അതുപോലെ വിശ്വാസം എന്നത് നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ്. എന്താണ് വിശ്വാസം? ഇവിടെ വിശ്വാസത്തിന് രണ്ട് അടിസ്ഥാന അർത്ഥങ്ങളുണ്ട്. ആദ്യത്തേത് ഒരു വ്യക്തിയിലോ പദ്ധതിയിലോ ഉള്ള പൂർണ്ണമായ വിശ്വാസമാണ്. രണ്ടാമത്തേത് ഒരു അമാനുഷിക ശക്തിയിലോ മനുഷ്യൻ്റെ വിധിയെ നിയന്ത്രിക്കുന്ന ശക്തികളിലോ ഉള്ള…

കേരളത്തിലെ വ്യാജ സാംസ്‌കാരിക ദുരന്തങ്ങൾ

കേരളത്തിൽ പുതിയൊരു രാഷ്ട്രീയ സംസ്‌കാരം ഇരമ്പിനീങ്ങുന്നു. ഇന്ത്യയിൽ തൊഴിൽരഹിതരുടെ ഹൃദയസ്പന്ദനങ്ങൾ കൂടുകയാണ്. 2014-ൽ ബി.ജെ.പി. സർക്കാർ ഭരണത്തിൽ വന്നപ്പോൾ പ്രധാനമന്ത്രി നിസ്സങ്കോചം പ്രഖ്യാപിച്ചത് രണ്ട് കോടി തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ്. അങ്ങനെ സംഭവിച്ചില്ല. അതിനിടയിലാണ് നാടുവാഴികളെപോലെ ചില കക്ഷി രാഷ്ട്രീയക്കാർ അഴിമതി നടത്തി ഇന്ത്യയിലെങ്ങും പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ നടക്കുന്നതൊന്നും അഭിനന്ദനീയനങ്ങളല്ല. ജാതീ യമായ ജീർണ്ണതകൾ, പട്ടിണി, ദാരിദ്ര്യം ഇന്ത്യയിലെങ്ങും തലയുയർത്തി നിൽക്കുമ്പോൾ എങ്ങും പാഞ്ഞെത്തുന്നത് രാഷ്ട്രീയ സ്വജന പക്ഷവാത നിയമനങ്ങളാണ്. രാഷ്ട്രീയത്തിൽ മാത്രമല്ല കലാസാഹിത്യ സാംസ്‌കാരിക ഏത് രംഗമെടുത്താലും വ്യാജന്മാരെ ഓരോരോ രാഷ്ട്രീയപാർട്ടികൾ കുത്തിനിറച്ചിരിക്കുന്നത് കാണാം. മുൻ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അങ്ങനെ പലരുമുണ്ട്. ഇത് അത്യന്തം ഗുരുതര വീഴ്ചകളാണ്. കാലാകാലങ്ങളായി സമൂഹത്തിൽ നീറിപ്പുകയുന്ന ഈ വ്യാജ പ്രത്യുപകാര നീതിനിഷേധങ്ങൾ ചോദ്യശരങ്ങളായി ആത്മസംഘർഷങ്ങളിലേക്ക് വഴിനടത്തുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാനവപുരോഗതിയെ സോഷ്യലിസത്തിന്റെ പാതയിൽ സാമൂഹ്യവും ധാർമ്മികവുമായ…