വെളുത്തു മെലിഞ്ഞു നീലക്കണ്ണുള്ള കുഞ്ഞച്ചൻ തികഞ്ഞ ക്നാനായകാരനാണ്. കുഞ്ഞച്ചന് നാല് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്. എല്ലാവരും ഒത്തൊരുമയോടെ സ്നേഹമായി കഴിയുന്നു. കുഞ്ഞച്ചൻറെ കൂട്ടുകാരെ സ്വന്തം കൂട്ടുകാരെ പോലെയാണ് അവർ കരുതുന്നത്. കുഞ്ഞച്ചൻറെ അപ്പച്ചനും അമ്മച്ചിയും ആറുമാസം നാട്ടിലും ആറുമാസവും അമേരിക്കയിലുമാണ് താമസം . എല്ലാ വാരാന്ത്യങ്ങളിലും കുഞ്ഞച്ചൻറെ വീട്ടിൽ എന്തെങ്കിലും പരിപാടി ഉണ്ടാവും. കഴിഞ്ഞാഴ്ച അപ്പച്ചന്റെയും അമ്മച്ചിയുടെയും അമ്പതാം വിവാഹ വാർഷികത്തിന് നേരത്തെ വരണമെന്ന് പറഞ്ഞിരുന്നു. കുഞ്ഞച്ചൻറെ റൗലറ്റിലെ വീട് അലങ്കരിച്ച് വളരെ മനോഹരമാക്കിയിരുന്നു . ആസ്ഥാന ഗായകൻ മാത്യു സൗണ്ട് സിസ്റ്റം സെറ്റപ്പ് ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞച്ചനെ അവിടെയെങ്ങും കണ്ടില്ല. ഏതാണ്ട് 7 മണി ആയപ്പോൾ കുഞ്ഞച്ചൻറെ അമ്മച്ചി സിൽക്ക് ചട്ടയും, സിൽക്ക് മുണ്ടും, മേക്കാമോതിരവും അണിഞ്ഞ് പ്രൗഡഗംഭീരയായി സോഫയിൽ വന്നിരുന്നു. നാടൻ മുറിക്കയ്യൻ ഷർട്ടും,ഒറ്റകരയാൻ വെള്ള മുണ്ട് ഉടുത്ത് കുഞ്ഞച്ചൻറെ അപ്പച്ചൻ മാത്യൂസിനെ സഹായിക്കുന്നുണ്ടായിരുന്നു.…
Category: ARTICLES
പലിശ കൊണ്ടു ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ടവർ
അമേരിക്കയിലെത്തിയിട്ടു ചില വർഷങ്ങൾ പിന്നിട്ടതേയുള്ളൂ. ഇതിനിടയിൽ വളരെ സമ്പന്നനായ, സമൂഹത്തിൽ മാന്യതയും, അംഗീകാരവും ഉയർന്ന തസ്തികയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയെ പരിചയപെടുവാനിടയായി. ദീര്ഘനാളുകളിലെ അടുത്ത ഇടപെടലുകൾക്കുശേഷം ഒരുദിവസം അദ്ദേഹം ചോദിച്ചു. സരസമായിട്ടോ അതോ ഗൗരവമായിട്ടോ എന്നു വ്യക്തമല്ല ,ഞാൻ അമേരിക്കയിൽ എത്തി വളരെ ബുദ്ധിമുട്ടിയും ,ത്യാഗങ്ങൾ സഹിച്ചും ധാരാളം സമ്പത്ത് നേടിയിരിക്കുന്നു. ഇപ്പോൾ ഞാൻ വിശ്രമജീവിതം നയിക്കുകയാണ്. ഭാര്യയും ധാരാളം സമ്പാദിച്ചിട്ടുണ്ട് . മക്കൾ ആരും കൂടെയില്ല. അവർ അവരുടേതായ , അവർക്കു ശരിയാണെന്നു തോന്നുന്ന രീതിയിൽ ജീവിതം നയിക്കുന്നു .ഞങ്ങൾ രണ്ടുപേരാണ് ഇപ്പോൾ ഈ വലിയ വീട്ടിൽ കഴിയുന്നത്. ഞാൻ ഒരു ചോദ്യം ചോദിച്ചാൽ പരിഭവിക്കുകയോ എന്റെ അഹംകാരമാണെന്നോ ചിന്തിക്കരുത്.”ഞാനുണ്ടാക്കിയ സമ്പാദ്യത്തിന്റെ ചെറിയൊരു ശതമാനമെങ്കിലും നിനക്കുണ്ടായിരുന്നാൽ നന്നായിരുന്നുവെന്നു ഒരിക്കലെങ്കിലും നീ ആഗ്രഹിചിട്ടുണ്ടോ”? ചോദ്യം അസംബന്ധമാണോ ,അനവസരത്തിലുള്ളതാണോ? ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ഒരു…
റഷ്യ – യുക്രെയിൻ യുദ്ധം: പുത്തിക്കാരൻ മത്തായിച്ചന്റെ റോളിലോ ഇന്ത്യ ? (പ്രതികരണം)
മത്തായിച്ചന്റെ പുത്തി പണ്ടേ പ്രസിദ്ധമാണ്. മത്തായിച്ചൻ വള്ളി നിക്കറുമിട്ട് നടന്ന കാലത്തേ തുടങ്ങിയതാണ് ഈ മുടിഞ്ഞ പുത്തി. മകന്റെ പുത്തിയെപ്പറ്റി മത്തായിച്ചന്റെ അമ്മ നാട്ടുകാരോട് പറഞ്ഞിരുന്ന ഒരു വാചകമുണ്ട്.. “വയസ്സ് പതിനൊന്നേ ആയുള്ളെങ്കിലെന്താ ഫയങ്കര പുത്തിയാണെന്നേ.. ഉച്ചയാവുമ്പും ഉറിയേലൊട്ടു ചൂണ്ടി ‘ഉം, ഉം‘ എന്ന് കാട്ടും !” മത്തായിച്ചൻ വളർന്നതോടെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മത്തായിച്ചൻ മാറി. ഏതൊരു കുഴഞ്ഞ പ്രശ്നവും മത്തായിച്ചന്റെ മുമ്പിൽ കിട്ടുകയേ വേണ്ടൂ, തന്റെ കഷണ്ടിത്തലയിൽ വിരലോടിക്കുന്നതിനിടയിൽ പിറകിൽ നിന്ന് നാലഞ്ച് നരച്ച മുടികൾ പറിച്ചെടുത്തുകൊണ്ട് മത്തായിച്ചൻ പരിഹാരം നിർദ്ദേശിച്ചിരിക്കും. “കഞ്ഞി കുടിക്കാൻ മാർഗ്ഗമില്ലെന്നോ ? ഒരുപ്പുമാങ്ങാ അങ്ങട് തൊട്ടു കൂട്ട്. “ “തൊട്ടി കിണറ്റിൽ പോയെന്നോ? വെള്ളം വറ്റിച്ചിട്ട് തൊട്ടിയെടുക്ക്.. ” എന്നിങ്ങനെ പോയി മത്തായിച്ചന്റെ നിർദ്ദേശങ്ങൾ . അങ്ങിനെയിരിക്കെയാണ് മത്തായിച്ചന്റെ ഒരയൽക്കാരൻ ഒരുപ്പുമാങ്ങാ ഭരണി കഴുകി വെള്ളം തോരാനായി വെയിലത്ത് വച്ചതും,…
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിക്കുന്ന കാലമെന്ന്?
പ്രാചീനകാലത്തു നടന്നിരുന്ന നരബലി ആധുനിക ലോകത്തുമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. വിദ്യാസമ്പന്നരും പുരോഗമനവാദികളും നിറഞ്ഞ നാട്. ദൈവത്തിന്‍റെ സ്വന്തം നാടെന്ന് അഭിമാനത്തോടൊപ്പം അല്പം അഹങ്കാരത്തോടുകൂടി മാലോകരോട് വിളിച്ചു പറയുന്ന മലയാളികളുടെ സ്വന്തം കേരളനാട്ടില്‍. സമ്പല്‍സമൃദ്ധിക്കും സര്‍വ്വൈശ്വര്യത്തിനും ദൈവപ്രീതിക്കുമായി നരബലി നടത്തിയിരുന്നത് പ്രാചീനകാലത്തും പ്രാകൃത മനുഷ്യരുമായിരുന്നു. എന്നാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഈക്കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നടന്നിരുന്നുവെങ്കിലും അത് വിദ്യാവിഹീനരും അന്ധവിശ്വാസികളുമായവരാണെങ്കില്‍ കേരളത്തെ ഞെട്ടിച്ച നരബലിയില്‍ പ്രതികളായവര്‍ പുരോഗമനവാദികളായിരുന്നു. പകല്‍ നിരീശ്വരവാദികളും രാത്രിയില്‍ അന്ധവിശ്വാസികളോ അമിത വിശ്വാസികളോ ആയ ഒരു കൂട്ടമാളുകളുടെ തനിരൂപം തുറന്നു കാട്ടുന്നതാണ് ഇലന്തൂര്‍ നരബലി. നരബലിയും മൃഗബലിയുമൊക്കെ നിറഞ്ഞാടുന്ന പ്രാചീന കാലത്തിലേക്കുള്ള കേരളത്തിന്‍റെ പോക്ക് ഇന്ന് നമ്മുടെ നാടിന്‍റെ മറ്റൊരു കാലമാറ്റമായി ഇരുട്ടില്‍ തന്നെ ഉണ്ടായിരുന്നു ആരുമറിയാതെ. വിപ്ലവവും പുരോഗമനവും ആളിക്കത്തുമ്പോഴും അതിനകത്ത് ആരുമറിയാതെ അന്ധവിശ്വാസവും അനാചാരങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് ഇലന്തൂരിലെ നരബലി തുറന്നു കാട്ടുന്നത്.…
നിയതിയുടെ ലീലാവിലാസമോ? (ഡോ. നന്ദകുമാര്‍ ചാണയില്‍)
നിയതിയുടെ കലവറയില്‍ എന്തെല്ലാമുണ്ട്? എങ്ങനെയൊക്കെ ആവും? എത്തെല്ലാം സംഭവിക്കും? എപ്പോള്‍ സംഭവിക്കും? ആരൊക്കെ എന്തൊക്കെയാവും? ഈ വക ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങള്‍ മിക്കവാറും പ്രവചനാതീതം തന്നെ. വായനക്കാര്‍ക്ക് അറിയാമെങ്കിലും ഇനി അല്പം ചരിത്രം. 1600-ാം ആണ്ടോടെ ബ്രിട്ടിഷുകാര്‍ കേവലം കച്ചവടത്തിനായി ഇന്ത്യയിലെത്തി. 1600 ഡിസംബര്‍ 31ന് അവര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചു. “തൂണും ചാരി നിന്നവന്‍ പെണ്ണിനേയും കൊണ്ടു പോയി” എന്ന് പഴമൊഴി. ഇവിടെ കച്ചവടത്തിനായി വന്നവര്‍, ഇവിടുത്തെ അന്നു നിലവിലിരുന്ന അന്തഃച്ഛിദ്രം മുതലെടുത്ത് ഇവിടുത്തെ ഭരണാധിപന്മാരായി ഇന്ത്യയുടെ സ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ തുടങ്ങി. സ്വന്തം ലാഭേച്ഛക്കായി ഏതറ്റം വരെ പോകാനും അവര്‍ മടി കാണിച്ചില്ല. അവരുടെ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയവര്‍ക്കു നേരെ ലവലേശം ദയാദാക്ഷിണ്യം അവര്‍ വെച്ചു പുലര്‍ത്തിയില്ല. 1919 ഏപ്രില്‍ 13-നു സന്ധ്യാസമയമടുക്കുന്നതിനു മുമ്പ് നടന്ന ജാലിയന്‍ വാലാബാഗ് ദുരന്തം ഏറ്റവും രക്തരൂഷിതവും ക്രൂരവുമായ കൂട്ടക്കൊലയായി…
തലയിൽ മുണ്ടിട്ടു നടക്കൂ മലയാളീ (ലേഖനം)
“എൽ.ഡി.എഫ്. വരും എല്ലാം ശരിയാകും” എന്ന മുദ്രാവാക്യവുമായി വന്ന ഒന്നാം പിണറായി സർക്കാർ രണ്ടാം തവണയും ഭരണം പിടിക്കുന്നതിനായി ഇലക്ഷന് രണ്ടു മാസം മുമ്പ് കുറച്ചു കിറ്റുകളും നൽകി വീടുകൾ തോറും കയറിയിറങ്ങി വാർധക്യ പെൻഷനുകളും വിതരണം ചെയ്‌ത് മലയാളികളെ വെറും കഴുതകളാക്കി. നിലവാരം കുറഞ്ഞ സാധനങ്ങൾ ഉൾപ്പെടുത്തി 350 രൂപയുടെ വിലക്കുള്ള സാധനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കിറ്റുകൾ 500 രൂപ വിലപിടിച്ചതാണ് എന്ന് കബളിപ്പിച്ച് നൽകിയപ്പോൾ ഇടതു സർക്കാർ കരുതലിന്റെ സർക്കാർ ആണെന്ന് പാവം മലയാളികൾ വിശ്വസിച്ച് ഇടതിന് വീണ്ടും വോട്ടു ചെയ്തു വിജയിപ്പിച്ചു. അങ്ങനെ വിജയിച്ചു രണ്ടാമതും അധികാരത്തിൽ വന്നതിനു ശേഷം കിറ്റുകൾ അപ്രത്യക്ഷമായി. ഈ കിറ്റിടപാടിൽ തന്നെ രണ്ടു രീതിയിലാണ് പാവം മലയാളികൾ കബളിപ്പിക്കപ്പെട്ടത്. ഒന്നാമത് 350 രൂപയുടെ സാധനങ്ങൾ 500 രൂപാ വിലപിടിച്ചതാണെന്നു കളവു പറഞ്ഞു 100 മുതൽ 150 രൂപാ…
സാമൂഹ്യ മാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ (ലേഖനം)
ശ്രീദേവി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് പ്രേമാഭിഷേകം എന്ന സിനിമയിലെ, “നീലവാന ചോലയിൽ, നീന്തിടുന്ന ചന്ദ്രികേ, ഞാൻ രചിച്ച കവിതകൾ നിന്റെ മിഴിയിൽ കണ്ടുഞാൻ” എന്ന ഗാനരംഗമാണ്. വളരെ ഹൃദ്യമായ ശ്രീദേവിയുടെ അഭിനയം. “ദേവി ശ്രീദേവി തേടിവരുന്നു ഞാൻ നിൻ ദേവാലയ വാതിൽ തേടി വരുന്നു ഞാൻ” എന്ന മറ്റൊരു ഗാനവും ഇപ്പോൾ അറുപതിനോടടുത്ത വയസ്സുകളിൽ എത്തിനിൽക്കുന്നവർ ഓർക്കുവാൻ സാദ്ധ്യതയുണ്ട്. ശ്രീയെന്നാൽ ഐശ്വര്യം, ദേവിയെന്നാലോ? ഭഗവൽ സ്വരൂപത്തിൻ്റെ സ്ത്രൈണ ഭാവം ഉൾകൊണ്ട രൂപം. സമ്പൽ സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ലക്ഷ്മി ഭാവമായി സങ്കല്പിക്കാം. അപ്പോൾ ശ്രീദേവി എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു പേജ് കണ്ടാൽ സംശയിക്കേണ്ട കാര്യം ഇല്ല. പക്ഷെ ആളുടെ ചിത്രം ഫേസ്ബുക്ക് പേജിൽ കൊടുത്തിട്ടില്ല, പകരം മനോഹരമായ ഒരു പുഷ്പമാണ് പ്രൊഫയിൽ ചിത്രം. അതൊരല്പം ആശങ്ക ഉളവാക്കുന്നു, എങ്കിലും, കുലീനയായ ഒരു…
ചങ്ങനാശേരി എസ്.ബി കോളേജ് ശതാബ്‌ദി ആഘോഷിക്കുമ്പോൾ!!!: ജോർജ് നെടുവേലിൽ
എസ്. ബി-ക്ക് നൂറ് എന്നാരംഭിക്കുന്ന ശീർഷകത്തിൽ, ഒക്ടോബർ ഒന്നാം തീയതിയിലെ ഈമലയാളിയിൽ കുരിയൻ പാമ്പാടി എഴുതിയ ലേഖനം ശ്രദ്ധേയമായി. ഗൃഹാതുരത്വത്തോടും അഭിമാനത്തോടുമൊപ്പം ഈ പ്രതികരണത്തിനും അത് പ്രേരകമായി. എസ്. ബി കോളേജിൽ പഠിച്ചു ബിരുദാനന്തര ബിരുദം നേടാൻ ഭാഗ്യം ലഭിച്ചവരാണെന്ന അഭിമാനവും സ്മരണയും എന്നും കാത്തുസൂക്ഷിക്കുന്നവരാണ് ലേഖകനും മുൻ ഭാര്യയും. എസ്.ബിയുടെ ചരിത്രത്തിലെ പ്രഗത്ഭരായ അദ്ധ്യാപക പ്രതിഭകളായ സി.എ ഷെപ്പേർഡ്, പി. ആർ. കൃഷ്ണയ്യർ, പി.വി ഉലഹന്നാൻ മാപ്പിള, സി.ഇസഡ് സ്കറിയ എന്നിവരുടെ വിദ്യാർഥികളായിരുന്നുവെന്നതും ഞങ്ങളെ അഭിമാനപുളകിതരാക്കുന്നു. പ്രതിഭാധനനായ പ്രൊഫസ്സർ എം.പി പോളിന്റെ ക്‌ളാസ്സുകൾ കണികാണാൻ തരപ്പെട്ടില്ലല്ലോ എന്ന ഖേദവും മനസ്സിൽ വിലയമില്ലാതെ തങ്ങി നിൽക്കുന്നു. സർക്കാറിൻറ്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ എസ്. ബി കോളേജ് ഒരു സ്വതന്ത്ര സർവ്വകലാശാലയായി പരിണമിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നുണ്ടെന്നുള്ള അറിവ്, ഒരു ശതകത്തിനുള്ളിൽ എസ്. ബിയിലൂടെ കടന്നുപോയവർക്ക് അഭിമാനവും ആനന്ദവും…
തഴയും തോറും തരംഗമാകും തരൂര്‍ (സുമോദ് നെല്ലിക്കാല)
മലയാളിക്ക് ഞണ്ടിന്റെ സ്വഭാവമാണെന്നുള്ള പഴംചൊല്ല് അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു മലയാളി കോണ്‍ഗ്രസ് പ്രസിഡന്റ് ആവാന്‍ കഴിവുള്ളവനാകുക എന്നത് ചെറിയ കാര്യമല്ല. ഒരുപക്ഷെ ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന പ്രതിഭാസം. പക്ഷെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഞങ്ങള്‍ക്ക് ലഭിക്കാത്ത സ്ഥാനമാനമൊന്നും നിങ്ങള്‍ക്കും വേണ്ട. അതല്ലെങ്കില്‍ ഞങ്ങള്‍ക്കൊട്ടു തിന്നാനും പറ്റില്ല, നിന്നെക്കൊണ്ടു തീറ്റിക്കത്തുമില്ല. അല്ല പിന്നെ. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഷ്ട്ര പ്രസിഡന്റ് മാത്രമല്ല അന്താരാഷ്ട്ര പ്രസിഡന്റ് ഉണ്ടെങ്കില്‍ അതിനു പോലും ഗോഗ്യനാണ് ശശി തരൂരെന്ന് അറിവില്ലാഞ്ഞല്ല. ഇനിയും ഇതുപോലെ യോഗ്യനായ ഒരാള്‍ മലയാളത്തില്‍ നിന്ന് ഉടനെ എങ്ങും ഉണ്ടാകുമെന്നു വിചാരിച്ചിട്ടുമില്ല. പക്ഷെ തങ്ങളേക്കാള്‍ പുറകെ മെമ്പര്‍ഷിപ്പ് എടുത്ത ഒരാള്‍ നേതൃത്വ സ്ഥാനത്തു വന്നാലുണ്ടാവുന്ന ഒരു മനപ്രയാസം. അത്ര മാത്രമേ ഉള്ളു. പാട്ട വിളക്കുകള്‍ക്കിടയില്‍ ഇലക്ട്രിക്ക് ബള്‍ബ് വന്നപോലെ ആയിരുന്നു തരൂരിന്റെ രംഗ…
ലോക വിദ്യാർത്ഥി ദിനം: ഡോ. എപിജെ അബ്ദുൾ കലാമിന്റെ കുട്ടികളോടുള്ള സ്നേഹത്തിന്റെ കഥ
ഡോ.എ.പി.ജെ. അബ്ദുൾ കലാമിന് ആമുഖം ആവശ്യമില്ല. ശാസ്ത്രത്തെക്കുറിച്ച് ചിന്തിച്ചാല്‍ നമ്മുടെ മനസ്സുകളില്‍ ആദ്യം ഓടിയെത്തുന്നത് എപിജെ അബ്ദുൾ കലാമിന്റെ പേരാണ്. എപിജെ അബ്ദുൾ കലാം വിദ്യാർത്ഥികളുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ രാഷ്ട്രപതിയാണ്. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എല്ലാ വർഷവും ലോക വിദ്യാർത്ഥി ദിനം ആചരിക്കുന്നു. മുൻ ഇന്ത്യൻ രാഷ്ട്രപതി അവുൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ഒക്ടോബർ 15. 1931 ഒക്ടോബർ 15 ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു മുസ്ലീം കുടുംബത്തിലാണ് അബ്ദുള്‍ കലാം ജനിച്ചത്. 2002 ജൂലൈ 18-ന് അദ്ദേഹം റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ 11-ാമത് പ്രസിഡന്റായി അധികാരമേറ്റു. അഞ്ച് വർഷത്തെ ഭരണകാലത്ത് കലാമിനെ ജനങ്ങൾ അഗാധമായി സ്നേഹിക്കുകയും “ജനങ്ങളുടെ രാഷ്ട്രപതി” എന്ന് സ്നേഹപൂർവ്വം വിളിക്കുകയും ചെയ്തു. കൂടാതെ, ശാസ്ത്രമേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ അളക്കാനാവാത്തതാണ്. തീം ഈ വർഷത്തെ പ്രമേയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.…
