മലേഷ്യൻ മലയാളി പുരസ്‌കാരം അബ്ദുൾ പുന്നയൂർക്കുളത്തിന്

പുന്നയൂർകുളം : പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ (PMA) ഏർപ്പെടുത്തിയ പുരസ്ക്കാരം അമേരിക്കൻ പ്രവാസി എഴുത്തുകാരനായ അബ്ദുൾ പുന്നയൂർകുളത്തിന് സമ്മാനിച്ചു. പുന്നയൂർക്കുളം ഡ്രീം പാലസിൽ നടന്ന ചടങ്ങിൽ പി‌എം‌എ പുരസ്കാരം മുൻ പ്രസിഡന്റ് അഷ്‌റഫ് മുണ്ടതിക്കോടും മുൻ ജോയിന്റ് സെക്രട്ടറി ഷക്കീര്‍ വാക്കത്തിയും അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന് സമ്മാനിച്ചു. നൗഫൽ മലാക്ക, നസീർ മുണ്ടത്തിക്കോട്, അഷ്‌റഫ്‌ മുണ്ടത്തിക്കോട്, നസീർ വടുതല, ഫജാസ് കേച്ചേരി, വൈസ് പ്രസിഡന്റ് മൊയ്‌നു വെട്ടീപ്പുഴ എന്നിവർ സംസാരിച്ചു.

സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു

ഇംഗ്ലണ്ട്: സാഹിത്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ സ്വദേശ -വിദേശ സാഹിത്യ പ്രതിഭകളുടെ കൃതികൾ ക്ഷണിക്കുന്നു. 2017 മുതൽ 2021-22 വരെ പ്രസിദ്ധികരിച്ച നോവൽ, കഥ, കവിത, യാത്രാവിവരണ൦, വൈജ്ഞാനിക കൃതികളുടെ രണ്ട് കൃതികൾ ഇന്ത്യയിലുള്ളവർ അയക്കേണ്ട വിലാസം SHRI. SUNNY DANIEL, NIRAANANANILATHU HOUSE, THONNIAMALA PO, PATHANAMTHITTA, KERALA 689668 : വിദേശത്തുള്ളവർ അയക്കേണ്ടത് SHRI. SASI CHERAI, 124 KATHERIN ROAD, E6 1ER, LONDON, ENGLAND. തെരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്ക് ക്യാഷ് അവാർഡ് 50000 രൂപയും, പ്രശസ്തി പത്രം, ഫലകം നൽകുന്നതാണ്. കൃതികൾ ലഭിക്കേണ്ട അവസാന തീയതി 31 ഒക്ടോബർ 2022. എൽ.എം.സി. സാഹിത്യ രംഗത്ത് മിഴിവുറ്റ സംഭാവനകൾ നൽകിയവർക്ക് പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്. കാക്കനാടൻ (നോവൽ – ഒറോത, ബാബു കുഴിമറ്റ൦ (കഥ -ചത്തവൻെറ സുവിശേഷം), സിസിലി ജോർജ്.…

ലാന പ്രാദേശിക സമ്മേളനം ഓസ്റ്റിനിൽ

ഓസ്റ്റിൻ,ടെക്സാസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) പന്ത്രണ്ടാമത് പ്രാദേശിക സമ്മേളനം സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ടെക്സസിലെ ഓസ്റ്റിനിൽ നടക്കും. ‘ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിൻ’ – ൽ ആണ് സമ്മേളനം അരങ്ങേറുന്നത്. “തുഞ്ചൻ കളരി” എന്നാണ് സമ്മേളന വേദിക്ക് നാമകരണം നൽകിയിട്ടുള്ളത്. യൂണിവേഴ്സിറ്റിയുടെ ഏഷ്യൻ സ്റ്റഡീസ് വിഭാഗവും സൗത്ത് ഏഷ്യൻ ഇൻസ്റ്റിട്യൂട്ടും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. എഴുത്തുകാരൻ , കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള കേരളത്തിന്റെ മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലറുമായ കെ.ജയകുമാർ ഐ. എ. എസ് സമ്മേളനം ഉത്ഘാടനം ചെയ്യും. സമ്മേളനോത്ഘാടനത്തോടനുബന്ധിച്ച് ദിവ്യ വാര്യരുടെ മോഹിനിയാട്ടം ‘ഗാന്ധാരി വിലാപ’വും നടത്തപ്പെടും. കേരളത്തിൽ നിന്നും വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ എഴുത്തുകാരുടെ ദേശീയ സാഹിത്യ…

‘ഭക്തി മഞ്ജുഷ’ – ഭക്തിയുടെ സുഗന്ധ കുസുമങ്ങൾ നിറച്ച ഒരു പൂക്കൂട (പുസ്തകാവലോകനം): തൊടുപുഴ കെ ശങ്കർ, മുംബൈ

ആമുഖം: എഴുത്തിന്റെ ലോകത്തിൽ ബഹുമാന്യനായ ശ്രീമാൻ ഡോക്ടർ. സി എൻ എൻ നായർ നമുക്ക് പുതുമുഖനല്ലല്ലോ!മലയാളത്തിലും ഇംഗ്ലീഷിലും തുല്യ സാന്ദ്രതയോടെ വിവിധ കൃതികൾ സാഹിത്യലോകത്തിനു സംഭാവന ചെയ്ത വ്യക്തിയെന്ന നിലയിൽ അദ്ദേഹം മുംബൈക്കകത്തും പുറത്തും സുപരിചിതനാണ്. മുംബൈയിൽ മട്ടുംഗയിലും ഇതര ഭാഗങ്ങളിലുമുള്ള സമാജങ്ങളിലും സമയാ സമയങ്ങളിൽ നടന്നുവരുന്ന സാഹിത്യ സമ്മേളനങ്ങളിൽ വാഗ്മികളായ പ്രാസംഗികരിൽ ഒരാളെന്ന നിലയിൽ ശ്രീമാൻ നായർ സർ എല്ലായ്‌പ്പോഴും ഒരു നിറസാന്നിദ്ധ്യമാണ്. വി എസ് എൻ എൽ എന്ന ബൃഹത് സ്ഥാപനത്തിൽ പല ഉത്തരവാദിത്വ പൂർണ്ണമായ തസ്തികകളിലും പ്രവർത്തിച്ചു ജനറൽ മാനേജർ എന്ന ഉന്നത പദവിയിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ സ്വച്ഛമായ കുടുംബ ജീവിതവും അതോടൊപ്പം സാഹിത്യ സേവനവും സമഭാവനയോടെ നടത്തി വരുന്നു. സംസ്കൃതം പ്രതേക വിഷയമാക്കി ഇംഗ്ലീഷ്ൽ ബിരുദവും പിന്നീട് ഇംഗ്ലീഷ് ഭാഷയിൽ എം എ യും തുടർന്നു ഡോക്ടറേറ്റും മുംബൈ…

സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥയാണ് അവഗണ: സതീഷ് കളത്തിൽ

ഗുരുവായൂർ: പി. അനിലിന്റെ, ‘ഇടവഴിയിലെ പടവുകൾ’ എന്ന കവിതാ സമാഹാരത്തിൻറെ പ്രകാശനവും അന്തരിച്ച സാഹിത്യകാരി ഗീതാ ഹിരണ്യനെകുറിച്ചുള്ള അനുസ്മരണവും ഗുരുവായൂർ കെ. ദാമോദരൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മകരം ബുക്സ് പബ്ലിഷ് ചെയ്ത പുസ്തകം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി. കെ. വിജയൻ കെ. ടി. ഡി. സി. മുൻ ഡയറക്ടർ പി. ഗോപിനാഥന് നൽകിയാണ് പ്രകാശനം ചെയ്തത്. ഗീതാ ഹിരണ്യൻറെ പേരിലുള്ള സാഹിത്യ പുരസ്കാരം നവ എഴുത്തുകാരി ബദരിക്ക് ചടങ്ങിൽ സമ്മാനിച്ചു. ‘ഗീതാ ഹിരണ്യൻ അനുസ്മരണം’, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ നിർവ്വഹിച്ചു. സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥ അവഗണനയാണെന്നും അകത്തുള്ള പുരുഷനായാലും പുറത്തുള്ള പുരുഷനായാലും സ്ത്രീക്കു നേരെയുള്ള ഇത്തരം മനോഭാവങ്ങൾക്ക് എക്കാലത്തും ഒരേ മുഖമാണെന്നും ഗീതാ ഹിരണ്യൻറെ ‘സുഖം’ എന്ന കവിതയെ ആസ്പദമാക്കി സതീഷ് പറഞ്ഞു. മകരം ബുക്സ് ചീഫ് എഡിറ്റർ കെ.കെ.ബാബു…

കാലത്തിന്റെ കണ്ണാടി (പുസ്തകാസ്വാദനം): ഡോ. മുഞ്ഞിനാട് പത്മകുമാർ

കണ്ണുതുറന്നു നോക്കിയാൽ എങ്ങും കഥാവിഷയങ്ങളാണ്. ആ സംഭവങ്ങളെ പൂർവ്വാധികം സ്പഷ്ടമായി, മുഴങ്ങുന്ന ശബ്ദമായി കാരൂർ സോമൻ ‘കാലത്തിന്റെ കണ്ണാടി’ എന്ന കഥാസമാഹാരത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഇതിലെ മിക്കകഥകളും കേരളത്തിലെ ഓണപതിപ്പുകള്‍, പത്ര മാസികകള്‍ കേരള കൗമുദി, ദീപിക, മലയാള മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ഓൺലൈൻ, വീക്ഷണം, ജന്മഭൂമി, കേരള ഭൂഷണം, കവി മൊഴി, ഗൾഫിലെ മലയാളം ന്യൂസിൽ വന്നിട്ടുള്ളതാണ്. കാരൂർ സോമന്റെ കഥകൾ മൗലീകത്തികവാർന്ന അനുഭവസത്തയിൽ നിന്ന് പ്രഭാവം കൊളുളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും ലാവണ്യയുക്തിയിൽ അധിഷ്ഠിതമായൊരു സ്വയാർജ്ജിത വ്യക്തിത്വം ഉണ്ട്. അത് യാഥാർത്ഥ്യത്തെ നിഷേധിക്കാതെതന്നെ ഭാവനയിലൊരു രാജമാർഗ്ഗം സൃഷ്ടിച്ചെടുക്കുന്നു. അതിന്റെ സൃഷ്ടിപരതിയിൽ നിന്നാണ് കാരൂർ തന്റെ കതിർക്കനമുള്ള രചനകളെ വാർത്തെടുക്കുന്നത്. അതിനു സാത്വികമായൊരു പ്രശാന്തി വലയം ഉണ്ട്.അത് പലപ്പോഴും നന്മതിന്മകളുടെ അകം പൊരുളിൽ നിന്ന് ഉരവം കൊള്ളുന്ന സംഘടിതമായ സാമൂഹിക ബോധമാണ്. അതിൽ തന്നെ…

പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കര്‍ത്താവും സാഹിത്യ സദസ്സ് ആഗസ്റ്റ് 7 ഞായറാഴ്ച

പുന്നയൂർക്കുളം സാഹിത്യ സമിതി മാസം തോറും നടത്തിവരുന്ന കൃതിയും കർത്താവും സാഹിത്യ സദസ്സിന്റെ ആറാമത്തെ അദ്ധ്യായത്തിൽ പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകന്‍ ചരുവിൽ, പുളിനെല്ലി സ്റ്റേഷന്‍ എന്ന അദ്ദേഹത്തിന്റെ കൃതിയെ മുൻനിർത്തി 2022 ആഗസ്റ്റ്‌ 7 ഞായറാഴ്ച വൈകിട്ട് 8 മണിക്ക് ഓൺലൈൻ വഴി നമ്മളോട് സംസാരിക്കുന്നു. ഗൂഗിള്‍ മീറ്റ്‌ ലിങ്ക് ചുവടെ ചേര്‍ക്കുന്നു. https://meet.google.com/fko-btbk-dcg

ഫിലഡല്‍ഫിയയില്‍ ബൈബിള്‍ നൃത്ത സംഗീത നാടകം ‘മോചനം’ അരങ്ങേറി

ഫിലഡല്‍ഫിയ: സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ദുക്റാന തിരുനാളിനോടനുബന്ധിച്ചു നടന്ന സാംസ്ക്കാരിക മേളയില്‍ പഴയ നിയമചരിത്രത്തിന്‍റെഏടുകളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു വിജയഗാഥയായ ‘മോചനം’ എന്ന ബൈബിള്‍ നൃത്ത സംഗീത നാടകം അരങ്ങേറി. പഴയ നിയമ ചരിത്രത്തിലെ ജ്വലിക്കുന്ന സ്ത്രീരത്നമായ എസ്തറിന്‍റെ കഥയാണ് നാടകത്തിന് വിഷയമായത്. ഇന്ത്യ മുതല്‍ എത്യോപ്യവരെ നീണ്ടുകിടന്നിരുന്ന പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന അഹ്വസേരിസ് ചക്രവര്‍ത്തിയുടെ ഭരണത്തിന്‍കീഴില്‍ അടിമകളായിരുന്ന യഹൂദ ജനതയുടെ വിമോചനം എസ്തേര്‍ എന്ന യുവതിയിലൂടെ സാധ്യമായ സംഭവങ്ങളുടെ നാടകാവിഷ്ക്കാരമായിരുന്നു ‘മോചനം’ എന്ന നാടകം. ഫിലഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ഭക്ത സംഘടനയായ മരിയന്‍ മദേഴ്സിലെ 63 വനിതാ പ്രസുദേന്തിന്മാരുടെ പ്രാര്‍ത്ഥനാ നിയോഗമായിരുന്നു ഇടവക മദ്ധ്യസ്ഥനായ മാര്‍ത്തോമശ്ലീഹായുടെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍. ഇടവകയിലെ കുട്ടികളും, യുവാക്കളും, മുതിര്‍ന്നവരുമായ 25 പേര്‍ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിച്ച ഈ ബൈബിള്‍ നാടകത്തിന്‍റെ…

ഉറുമ്പുകൾ മാത്രം വില്ലന്മാരായ ഒരു കഥ; ഫോക്കാനയുടെ 2022-ലെ ചെറുകഥക്കുള്ള പുരസ്കാരത്തിനർഹമായ കഥ

അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ എന്ന സമാഹാരത്തിൽ നിന്നും ജീനാ രാജേഷ് കാനഡയിലെ ഒന്റാരിയോയിൽ ഹാമിൽട്ടൺ നഗരത്തിൽ താമസം. രണ്ടു മക്കൾ. എട്ട് വയസ്സുകാരി ആമി (അമാരിസ്)യും മൂന്ന് വയസ്സുകാരി നദി (നദീൻ)യും. ഒന്റാരിയോയിലെ ഡിജിറ്റൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ചേഞ്ച് മാനേജർ ആണ്. ജീവിത പങ്കാളി രാജേഷ് ഒന്റാരിയോയിൽ ഫിസിയോ തെറാപ്പിസ്റ്റാണ്. എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള ചാത്തമറ്റം എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു. സ്കൂൾ കാലഘട്ടം മുതൽ തുടങ്ങിയ വായനയും എഴുത്തും പ്രവാസിയായി കാനഡയിൽ വന്നപ്പോഴും തുടരുന്നു. 2019 ൽ ആദ്യ കഥാസമാഹാരം ‘അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ’ പ്രസിദ്ധീകരിച്ചു. ‘പെണ്ണടയാളങ്ങൾ’, ‘പാർശ്വവീഥികൾ പറഞ്ഞു തുടങ്ങുന്നു’, ‘അമേരിക്കൻ കഥക്കൂട്ടം’, ‘കാക്കനാടൻ കഥോത്സവം’ എന്നീ ആന്തോളജികളിലും കഥകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഓൺലൈൻ – നവമാധ്യമങ്ങളും എഴുതുന്നു. മകൾ എന്നും ഒറ്റക്ക് ഇരിക്കുമായിരുന്നല്ലോയെന്ന് അമ്മയോർത്തു. സ്ക്കൂൾ വിട്ടു വന്നാലുടനേ പോയിരിക്കും ഉമ്മറക്കോലായിൽ……

സുരേഷ് കൂവാട്ടിന്റെ “മലക്കാരി” പ്രകാശനം ചെയ്തു

യുവ എഴുത്തുകാരൻ സുരേഷ് കൂവാട്ടിന്റെ ഏറ്റവും പുതിയ നോവലായ “മലക്കാരി”, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് I. A. S. പ്രകാശനം ചെയ്തു. ഇതിനോടകം വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ പുസ്തകം, പ്രമുഖ എഴുത്തുകാരി ഷീലാ ടോമിയുടെ അവതാരികയോടെയാണ് വിപണിയിലെത്തുന്നത്. കണ്ണൂർ കൈരളി ബുക്ക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. “അധിനിവേശത്തിന്റെ ചരിത്രം മാത്രം പറയുന്ന വയനാടിന്റെ ഭൂമികയിൽ നിന്നും ആദ്യമായി ചുരമിറങ്ങി പോയവരുടെ കഥപറയുകയാണ് “മലക്കാരി”. എൺപതുകളിൽ തൊഴിലിടങ്ങളിലേക്ക് പറിച്ചുനടപെട്ട കീഴാള പെൺകുട്ടികൾ വളർന്നുവരുന്ന ദേശമോ സാഹചര്യങ്ങളോ അന്വേഷിക്കാൻ പോലുമാവാതെ മക്കളെ നഷ്ടപെട്ട, നിസ്സഹായരായ മാതാപിതാക്കൾക്ക് വേണ്ടിയാണ് “മലക്കാരി” സമർപ്പിക്കുന്നത് എന്ന് എഴുത്തുകാരൻ അഭിപ്രായപ്പെട്ടു. “കീഴാളന്റെ മനസ്സിലൂടെ കഥ പറയാൻ ശ്രമിക്കുന്നു എന്നതാണ് “മലക്കാരി” എന്ന നോവലിന്റെ മേന്മ. ദേശത്തെയും മനുഷ്യരെയും അറിയാൻ ഇവിടെ എഴുത്തുകാരൻ ഉദ്യമിക്കുന്നുണ്ട്. മേലാളന്റെ വയലിലും കാലിത്തൊഴുത്തിലും ഒരു വർഷം വല്ലി പണി എടുക്കാൻ…