കൊല്ലം പ്രവാസി അസോസിയേഷൻ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു

ബഹ്റൈന്‍:  സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു കൊല്ലം പ്രവാസി അസോസിയേഷൻ കലാ സാംസ്‌കാരിക വേദിയായ  സൃഷ്ടിയുടെ നേതൃത്വത്തിൽ കെ.പി.എ ആസ്ഥാനത്തു ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനോൽഘാടനം  എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ  ഇ. എ സലിം നിർവഹിച്ചു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരായ  പങ്കജ് നാഭൻ , നൗഷാദ് മഞ്ഞപ്പാറ എന്നിവർ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഇരുവരും നിരവധി  പുസ്തകങ്ങൾ ലൈബ്രറിയ്ക്കു സംഭാവന നൽകുകയും ചെയ്തു. സൃഷ്ടി കോ ഓർഡിനേറ്റർ അനൂബ് തങ്കച്ചൻ സ്വാഗതവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ നന്ദിയും അറിയിച്ചു. 500 ൽ പരം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിലെ  മെമ്പർഷിപ്പ് എല്ലാ പ്രവാസികൾക്കും എടുക്കാവുന്നതാണെന്നും  എല്ലാ മാസവും സാഹിത്യ സംവാദ  സദസ്സുകൾ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.

എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

ഖത്തര്‍ ദേശീയ കായികദിനാചരനത്തോടനുബന്ധിച്ച് ഫെബ്രുവരി 23 ന്‌ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. 100,200,800,1500 മീറ്റര്‍ ഓട്ടം, 4*100 റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടം വലി, ഷൂട്ടൗട്ട് എന്നീ ഇനങ്ങളില്‍ 3 കാറ്റഗറികളിലായി വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ദിവ കാസറഗോഡ്, കണ്ണൂര്‍ സ്ക്വാഡ്, വയനാട് വാരിയേഴ്സ്, കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ്, മലപ്പുറം കെ.എല്‍ 10 ലെജന്റ്സ്, ഫീനിക്സ് പാലക്കാട്, തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ്, കൊച്ചിന്‍ ടസ്കേര്‍സ്, കോട്ടയം ബ്ലാസ്റ്റേര്‍സ്, ആലപ്പി ഫൈറ്റേര്‍സ്, ചാമ്പ്യന്‍സ് പത്തനംതിട്ട, കൊല്ലം സ്പോര്‍ട്സ് ക്ലബ്ബ്, ട്രിവാന്‍ഡ്രം റോയല്‍സ് എന്നീ ടീമുകളാണ്‌ ഇത്തവണത്തെ കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റില്‍ മാറ്റുരക്കുക. മീറ്റിന്റെ ഭാഗമായി വര്‍ണ്ണാഭമായ ടീം പരേഡും കുടുംബങ്ങള്‍ക്കായി വിനോദ മത്സരങ്ങളും സംഘടിപ്പിക്കും. ജില്ലാ ടീമുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ടീം മാനേജര്‍മാരായ…

റജി കോട്ടയത്തിന്റെ ഭാര്യാ സഹോദരൻ ജോർജ്‌ വർഗീസ് കുവൈറ്റിൽ നിര്യാതനായി

ഹൂസ്റ്റൺ: പത്തനംതിട്ട കൈപ്പട്ടൂർ വലിയ വീട്ടിൽ ജോർജ് വര്ഗീസ് വി. ( മോഹൻ -73 ) കുവൈറ്റിൽ നിര്യാതനായി. ഭാര്യ സൂസി ജോർജ് അടൂർ ചാമവില്ല കുടുംബാംഗമാണ്. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിലെ മുൻ ഉദ്യാഗസ്ഥനായിരുന്ന പരേതൻ കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് മഹാ ഇടവകയിലെ സജീവാംഗമായിരുന്നു. മകൾ: ജെൻസി മേരി ജോർജ് (നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ്) മരുമകൻ : മോബിൻ മാത്യു (കുവൈറ്റ്) സംസ്കാരം തിരുവനതപുരം പാളയം സെന്റ് ജോർജ് ഓർത്തഡോൿസ് കത്തീഡ്രലിൽ പിന്നീട് നടത്തും. സഹോദരങ്ങൾ – ഹൂസ്റ്റണിലെ സാമൂഹ്യസാംസ്കാരിക പ്രവർത്തകൻ റജി കോട്ടയത്തിന്റെ ഭാര്യ ജെസ്സി ജോൺ പരേതന്റെ സഹോദരിയാണ്. മറ്റു സഹോദരങ്ങൾ: ഡെയ്‌സി – രാജു ഫിലിപ്പ് (തിരുവനന്തപുരം) റ്റിറ്റി – ജോജി വർഗീസ് (തിരുവനന്തപുരം) ജമിനി ജേക്കബ് – ജേക്കബ് വർഗീസ് (കൊട്ടാരക്കര) ഡോ. തോമസ് ജോർജ്…

ഗൾഫുഡ് 2024 ഫെബ്രുവരി 19ന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിക്കും

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വാർഷിക ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജ് സോഴ്‌സിംഗ് ഇവൻ്റായ ഗൾഫുഡ് ഫെബ്രുവരി 19 മുതൽ 23 വരെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ (DWTC) ആരംഭിക്കും. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയ്‌ക്കായി തന്ത്രങ്ങൾ മെനയുന്നതിനായി ദുബായിലെ ആഗോള എഫ് ആൻഡ് ബി കമ്മ്യൂണിറ്റികളെ ഈ പരിപാടി ഒരുമിച്ച് കൊണ്ടുവരും. ഇവൻ്റിൻ്റെ 29-ാമത് എഡിഷനിൽ 127 രാജ്യങ്ങളിൽ നിന്നുള്ള 5,000 എക്സിബിറ്റർമാർ 24 എക്സിബിഷൻ ഹാളുകളിലായി ആയിരക്കണക്കിന് പുതുമകൾ പ്രദർശിപ്പിക്കുമെന്ന് ഗൾഫുഡ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. പുതുമയും നൂതനവുമായ ഉൽപ്പന്നങ്ങൾ ആദ്യമായി പ്രദർശിപ്പിക്കുന്ന 49 ശതമാനം പുതിയ എക്സിബിറ്റർമാരുടെ പങ്കാളിത്തം ഈ വർഷത്തെ ഇവൻ്റിൽ കാണും. എക്‌സിബിറ്റർ ലൈനപ്പിൽ ഭക്ഷ്യ ഉൽപ്പാദകർ, ബൾക്ക് കമ്മോഡിറ്റി മൊത്തക്കച്ചവടക്കാർ, വിതരണക്കാർ, കയറ്റുമതിക്കാർ, ഹോസ്പിറ്റാലിറ്റി ഉപകരണ വിതരണക്കാരുടെ ഏറ്റവും വലിയ ശേഖരം എന്നിവ ഉൾപ്പെടുന്നു. സന്ദർശകർക്ക് വിലയേറിയ ഉൾക്കാഴ്ചകളും…

കള്‍ച്ചറല്‍ ഫോറം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

ഖത്തര്‍: ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കൾച്ചറൽ ഫോറം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളെ ഒന്നിച്ചു കൊണ്ടുപോകാൻ സാധിക്കുന്നത് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളാണെന്ന് വിവിധ പരിപാടികളിൽ സംബന്ധിച്ച പ്രഭാഷകർ അഭിപ്രായപ്പെട്ടു. ഏതെങ്കിലും വിഭാഗങ്ങളെ ഒറ്റപ്പെടുത്തി രാജ്യത്തിന് മുന്നോട്ട് പോകാൻ സാധ്യമല്ല എന്നും അത്തരം ശ്രമങ്ങളെ ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിരോധിക്കണമെന്നും പ്രഭാഷകർ പറഞ്ഞു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യൻ സമൂഹം ജാഗ്രത പുലർത്തണമെന്നും വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രതീക്ഷയോടെ ഇന്ത്യ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സദസ് ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് തൃശൂര്‍ പ്രസിഡണ്ട് താജുദീന്‍, ഇന്‍കാസ് തൃശൂര്‍ ജനറല്‍ സെക്രട്ടറി ഉല്ലാസ് വേലു, ഉദയം…

കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ, വിവിധ പരിപാടികളോടെ ഇന്ത്യയുടെ 75-ാം റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് നിസാർ കൊല്ലം ദേശീയ പതാക ഉയർത്തി. ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ അമൽ ദേവ്, നൗഷാദ് മഞ്ഞപ്പാറ, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. ചിൽഡ്രൻസ് പാർലമെന്റ് അംഗം മിഷേൽ പ്രിൻസ് നിയന്ത്രിച്ച യോഗത്തിനു സെക്രട്ടറി അനോജ് മാസ്റ്റർ സ്വാഗതവും, കോ-ഓർഡിനേറ്റർ അനിൽകുമാർ നന്ദിയും പറഞ്ഞു. സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ കിഷോർ കുമാർ, ബിനു കുണ്ടറ, ചിൽഡ്രൻസ് വിംഗ് കോ-ഓർഡിനേറ്റർ ജ്യോതി പ്രമോദ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങൾ…

നയതന്ത്ര ഉദ്യോഗസ്ഥർക്കായി സൗദി അറേബ്യ ആദ്യ മദ്യശാല തുറക്കുന്നു

റിയാദ്: സൗദി അറേബ്യ തലസ്ഥാനമായ റിയാദിൽ തങ്ങളുടെ ആദ്യത്തെ മദ്യവിൽപ്പനശാല തുറക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഉപഭോക്താക്കൾ ഒരു മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് കോഡ് നേടുകയും അവരുടെ വാങ്ങലുകൾക്കൊപ്പം പ്രതിമാസ ക്വാട്ടകളെ മാനിക്കുകയും ചെയ്യണമെന്ന് പദ്ധതികളുമായി ബന്ധപ്പെട്ട രേഖയിൽ പറയുന്നു. മദ്യം വില്‍ക്കുന്ന കട അമുസ്‌ലിം നയതന്ത്രജ്ഞർക്ക് മാത്രമേ സേവനം നൽകൂ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുകയും പെട്രോഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്ന വിഷൻ 2030-ന്റെ ഭാഗമായാണ് ഈ നീക്കം. എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന അയൽപക്കമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ സ്റ്റോർ സ്ഥിതിചെയ്യുന്നത്. ഇത് അമുസ്‌ലിംകൾക്കായി മാത്രം കർശനമായി പരിമിതപ്പെടുത്തുമെന്ന് രേഖയിൽ പറയുന്നു. മറ്റ് അമുസ്‌ലിം പ്രവാസികൾക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്ന് വ്യക്തമല്ല. ദശലക്ഷക്കണക്കിന് പ്രവാസികൾ സൗദി അറേബ്യയിൽ താമസിക്കുന്നുണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും ഏഷ്യയിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ള…

കൾച്ചറൽ ഫോറം മലപ്പുറം കെ.എൽ 10 സർക്കീട്ട്

കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ.എൽ 10 സർക്കീട്ട് ശ്രദ്ധേയമായി. ഷമാലിലേക്ക് സംഘടിപ്പിച്ച യാത്ര ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ജില്ലാ പ്രസിഡൻ്റ് അമീൻ അന്നാരക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി മുഖ്യാതിഥിയായി. സര്‍ക്കീട്ടിന്റെ ഭാഗമായി അൽ ഗുവൈരിയ പാർക്കിൽ വിവിധ കലാ കായിക വിനോദ മത്സരങ്ങൾ നടന്നു. കൾച്ചറൽ ഫോറം മുൻ സംസ്ഥാന പ്രസിഡൻ്റ് മുനീഷ് എ സി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പുതിയ പ്രവർത്തന കാലയളവിലേക്ക് പ്രവേശിച്ച കൾച്ചറൽ ഫോറത്തിൻ്റെ ജില്ലാ -മണ്ഡലം നേതൃത്വങ്ങളും പ്രവർത്തകരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുവാനും പ്രവർത്തകരെ ഊർജ്ജസ്വലരാക്കുവാനും കെ.എൽ 10 സർക്കീട്ട് ഫലപ്രദമായെന്ന് ജില്ലാ പ്രസിഡൻ്റ് അമീൻ അന്നാര പറഞ്ഞു. കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് അലി മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.…

കള്‍ച്ചറല്‍ ഫോറം കോഴിക്കോട് സംസ്ഥാന പ്രസിഡണ്ടിന്‌ സ്വീകരണവും ജില്ലാ ഭാരവാഹി പ്രഖ്യാപനവും

കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന പ്രസിഡണ്ടിനുള്ള സ്വീകരണവും ജില്ലാ ഭാരവാഹി പ്രഖ്യാപനവും സംഘടിപ്പിച്ചു. ജനാധിപത്യത്തില്‍ കുറുക്കുവഴികള്‍ ഇല്ലെന്നും അത്തരം വഴികള്‍ തേടുമ്പോഴാണ്‌ വിഭാഗീയതയും അഴിമതിയും അതിന്റെ അന്തസത്തകെടുത്തുന്നതെന്ന് പൊതുപ്രവര്‍ത്തകര്‍ കറകളഞ്ഞ വ്യക്തിത്വത്തിനുടമകളായിരിക്കണമെന്നും സ്വീകരണമേറ്റ് വാങ്ങിക്കൊണ്ട് കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹനന്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആരിഫ് വടകര അദ്ധ്യക്ഷതയും ഭാരവാഹി പ്രഖ്യാപനവും നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, അഹമ്മദ് ഷാഫി, സെക്രട്ടറിമാരായ അബ്ദുറഹീം വേങ്ങേരി, റബീഅ്‌ സമാന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ മഖ്ബൂല്‍ അഹമ്മദ്, സക്കീന അബ്ദുല്ല, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഫൗസിയ ജൗഹര്‍, റാസിഖ് നാരങ്ങോളി, ട്രഷറര്‍ അംജദ് കൊടൂവള്ളി, ജില്ലാ സെക്രട്ടറി ബാസിം കൊടപ്പന തുടങ്ങിയവര്‍ പുതുതായി തെരഞ്ഞെടൂക്കപ്പെട്ട വിവിധ മണ്ഡലം ഭാരവാഹികളെ ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി…

4000 കോടി വിലമതിക്കുന്ന കൊട്ടാരം; എട്ട് സ്വകാര്യ ജെറ്റ് വിമാനങ്ങള്‍; 700 കാറുകള്‍; ലോകത്തിലെ ഏറ്റവും സമ്പന്നരായ അബുദാബിയിലെ അല്‍ നഹ്യാന്‍ രാജകുടുംബം

അബുദാബി: ലോകത്തിലെ ഏറ്റവും സമ്പന്നരായ അബുദാബിയിലെ അൽ നഹ്യാൻ രാജകുടുംബത്തിന് സ്വന്തമായി 4,000 കോടി രൂപയുടെ പ്രസിഡൻഷ്യൽ കൊട്ടാരം (മൂന്ന് പെന്റഗണുകൾക്ക് തുല്യം), എട്ട് സ്വകാര്യ ജെറ്റുകൾ, 700 വാഹനങ്ങള്‍, ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥത എന്നിവയുണ്ട്. മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സംയുക്ത സമ്പത്തിനെ മറികടക്കുന്ന ആസ്തിയാണ് നഹ്യാന്‍ രാജകുടുംബത്തിനുള്ളത്. MBZ എന്നറിയപ്പെടുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് കുടുംബത്തെ നയിക്കുന്നത്. അദ്ദേഹത്തിന് 18 സഹോദരന്മാരും 11 സഹോദരിമാരും ഒമ്പത് മക്കളും 18 പേരക്കുട്ടികളുമുണ്ട്. 94 ഏക്കർ വിസ്തൃതിയിലുള്ള അബുദാബിയിലെ കസർ അൽ-വതൻ പ്രസിഡൻഷ്യൽ പാലസിലാണ് അവര്‍ താമസിക്കുന്നത്. ഈ കൊട്ടാരത്തില്‍ 350,000 ക്രിസ്റ്റൽ ചാൻഡിലിയറുണ്ട്. ഇതിന്റെ കിഴക്കു ഭാഗത്ത് “വിജ്ഞാന ഭവനവും” (House of Knowledge) പടിഞ്ഞാറ് ഭാഗത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കും യോഗങ്ങൾക്കും ഉപയോഗിക്കുന്ന ഹാളുകൾ…