ദുബൈ: മധ്യവേനലവധി അവസാനിച്ച് ഈ മാസം അവസാനത്തോടെ യുഎഇയിലെ സ്കൂളുകള്‍ തുറക്കും. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ ഏപ്രിലില്‍ ആരംഭിച്ച അധ്യയന വർഷത്തിന്‍റെ തുടർച്ചയാണ് നടക്കുക. അതേസമയം തന്നെ കുട്ടികളുടെ സ്കൂളുകളിലേക്കുളള തിരിച്ചുവരവ് ആഘോഷമാക്കുകയാണ് വിപണി. ബാക് ടു സ്കൂള്‍ ക്യാംപെയിന് തുടക്കം കുറിച്ചതായി യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്‍റ് മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. 2022 ഓഗസ്റ്റ് 12ന് ആരംഭിച്ച ആദ്യത്തെ ക്യാമ്പയിനിലൂടെ നൂറുകണക്കിന് ഉത്പന്നങ്ങള്‍ക്കും സ്‍കൂള്‍ സംബന്ധമായ സാധനങ്ങള്‍ക്കും 65 ശതമാനത്തിലേറെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കായി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രത്യേക പാക്കേജുകളുടെ ഭാഗമായി മൂന്ന് ബാക്ക് ടു സ്‍കൂള്‍ ക്യാമ്പയിനുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്‍റെ എല്ലാ മേഖലയിലുമുളള ആളുകള്‍ക്കും സേവനം എത്തിക്കുകയെന്നുളളതാണ് ലക്ഷ്യം. ഇതിനായി ആവിഷ്കരിക്കുന്ന വാർഷിക പദ്ധതികളുടെ ഭാഗമായാണ് ക്യാംപെയിനെന്നും അദ്ദേഹം അറിയിച്ചു. ദുബായിലെ…
Category: MIDDLE EAST/GULF
Back to School: Dubai retailer announces more than 65% ‘discounts’
Dubai, UAE: Dr. Suhail Al Bastaki, Director of Happiness & Marketing Dept. at Union Coop, stated that the cooperative launched its annual “Back to School” promotional campaign coinciding with the start of the new school season, with its first campaign on August 12, 2022, offering a discount of more than 65% on hundreds of products and school based items, noting that the cooperative has allocated 3 back-to-school campaigns, as part of the package of initiatives launched by the cooperative for its customers on various occasions throughout the year. He also…
കെ.പി.എ ഹമദ് ടൗണ്‍ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഹമദ് ടൗണ്‍ സൂഖ്, വിവിധ ലേബര്‍ ക്യാമ്പുകള്‍, ഉള്‍പ്പടെയുള്ള 350 ഓളം പേര്‍ക്ക് പായസ വിതരണം നടത്തി സ്വാതന്ത്ര്യ ദിനത്തിന്‍റെ മധുരം പങ്കിട്ടു. നേരത്തെ അൽ അമൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം കേക്ക് മുറിച്ചു ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു. ഹമ്മദ് ടൗൺ എരിയ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ വൈസ് പ്രസിഡന്‍റ് രാഹുല്‍ സ്വാഗതം പറഞ്ഞു. അൽ അമൽ ഹോസ്പിറ്റൽ സി.ഇ.ഓ ന്യൂട്ടൻ, അഡ്മിനിസ്ട്രേഷൻ മാനേജർ റെജിത, ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ സുജാതൻ, കെപിഎ ട്രഷറര്‍ രാജ് കൃഷ്ണൻ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേര്‍ന്നു. ഏരിയ സെക്രട്ടറി വിഷ്ണു നന്ദി പറഞ്ഞു. കെ.പി.എ…
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളുമായി കള്‍ച്ചറല്‍ ഫോറം
ദോഹ: 76-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ല കമ്മിറ്റികൾക്ക് കീഴിലാണ് പരിപാടികൾ നടക്കുക. ഇന്ന് (ആഗസ്റ്റ് 14 ഞായറാഴ്ച ) വൈകീട്ട് 7 മണിക്ക് കോഴിക്കോട് ജില്ലാക്കമ്മറ്റി നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിക്കും. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം. മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 5501 5848 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വിജയികൾക്ക് ട്രോഫികൾ നൽകും. ക്വിസ് മത്സരം ഫൈസൽ അബൂബക്കർ നയിക്കും. ആഗസ്ത് 19 വെള്ളിയാഴ്ച തൃശൂര്‍ ജില്ലാക്കമ്മറ്റി ആസാദി കാ ആസ്വാദന്‍ എന്ന പേരില്‍ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും. നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ വൈകീട്ട് 6.30 ന് നടക്കുന്ന പരിപാടിയില്‍ ദേശ ഭക്തി ഗാനങ്ങള്‍, ചരിത്ര ക്വിസ്, സ്കിറ്റ്…
കേരള എന്റര്‍പ്രണേര്‍സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാഘോഷം
ഖത്തര്‍: കേരള എന്റര്‍പ്രണേര്‍സ് ക്ലബ്ബിന്റെ (കെ.ഇ.സി) ആഭിമുഖ്യത്തില്‍ 76-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമര്‍പ്പണത്തെയും കെ.ഇ.സി അനുസ്മരിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയുടെയും വിദേശ നയങ്ങളുടെയും പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അഭിമാനകരമായ മേല്‍ വിലാസമാണ് ഇന്ത്യന്‍ സമൂഹത്തിനുള്ളതെന്നും ഗള്‍ഫ് രാജ്യങ്ങളുമായി വിശേഷിച്ച് ഖത്തറുമായി പതിറ്റാണ്ടുകളുടെ സൗഹൃദം വാണിജ്യ രംഗത്ത് വലിയ മുതല്‍ക്കൂട്ടാണെന്നും ഇതിനു കോട്ടം തട്ടാതെ കൂടുതല്‍ ശോഭയോടെ സൂക്ഷിക്കാന്‍ കഴിയണമെന്നും കെ.ഇ.സി അഭിപ്രായപ്പെട്ടു. കെ.ഇ.സി രക്ഷാധികാരി മുനീഷ് എ.സി ഉദ്ഘാടനം ചെയ്തു. കെ.ഇ.സി പ്രസിഡണ്ട് ഷരീഫ് ചിറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ഇ. സി വൈസ് ചെയര്‍മാന്‍ മജീദ് അലി, സെക്രട്ടറി ഹാനി മങ്ങാട്ട്, ലോക കേരള സഭാ അംഗവും കെ.ഇ.സി എക്സിക്യൂട്ടീവ് മെമ്പറുമായ ഷൈനി കബീര്‍, അബ്ദു റസാഖ്, മന്‍സൂര്‍ പുതിയ വീട്ടില്‍, ടി.എം കബീര്‍ നിംഷീദ് കക്കൂ…
പ്രവാസികൾ 6 മാസത്തിലധികം വിദേശത്ത് താമസിച്ചാൽ റസിഡൻസി പെർമിറ്റ് റദ്ദാക്കും: കുവൈറ്റ്
കുവൈറ്റ് : ആറ് മാസമോ അതിൽ കൂടുതലോ കാലയളവിൽ രാജ്യത്തിന് പുറത്ത് താമസിക്കുന്ന പ്രവാസികളുടെ താമസം/റസിഡൻസി പെര്‍മിറ്റ് റദ്ദാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ ഒന്നു മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. 2022 മെയ് 1 മുതൽ 2022 ഒക്ടോബർ 31 വരെ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ സാന്നിധ്യ കാലയളവ് കണക്കാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മേയ് ഒന്നിന് മുമ്പ് കുവൈറ്റിൽ നിന്ന് പോയവർ, താമസം റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നവംബർ ഒന്നിന് മുമ്പ് കുവൈറ്റിലേക്ക് മടങ്ങണം. കുവൈറ്റ് നിയമപ്രകാരം രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് പരമാവധി ആറ് മാസമാണ് താമസ കാലാവധി. ഇത് നേരത്തെ പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും, മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ, COVID-19 പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടത് മുതൽ, പ്രവാസികൾക്ക് ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കാനും അവരുടെ താമസ രേഖകൾ…
നടന്‍ നീരജ് മാധവിന് യുഎഇയുടെ ഗോൾഡൻ വിസ അനുവദിച്ചു
അബുദാബി: മലയാള നടൻ നീരജ് മാധവിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഗോൾഡൻ വിസ അനുവദിച്ചു. “യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സർക്കാരിൽ നിന്ന് എന്റെ ഗോൾഡൻ വിസ സ്വീകരിക്കാനുള്ള സമ്പൂർണ്ണ പദവിയും ബഹുമതിയും ലഭിച്ചു. സംഗീതവും സിനിമയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ ദുബായിൽ കൂടുതൽ സമയം ചെലവഴിക്കാനും നിങ്ങൾക്കെല്ലാവർക്കും കൂടുതൽ സന്തോഷം നൽകാനും ആഗ്രഹിക്കുന്നു. ഇഖ്ബാൽ മാർക്കോണി, നിങ്ങളുടെ എല്ലാ സേവനങ്ങൾക്കും നന്ദി,” നീരജ് മാധവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മലയാളത്തിൽ ‘സുന്ദരി ഗാർഡൻസ്’, ‘ആർഡിഎക്‌സ്’ തുടങ്ങിയ പ്രോജക്ടുകൾക്കു പുറമേ സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ ‘വേണ്ടു തനിന്ധാതു കാടു’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നീരജ്. സിമ്പു നായകനായ ചിത്രത്തിൽ ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നീരജ് മാധവിന് മാത്രമല്ല യു എ ഇ ഗോൾഡൻ വിസ ലഭിച്ചിട്ടുള്ളത്.…
യുഎഇ ലുലു മാൾ മില്യണയർ നറുക്കെടുപ്പിൽ തമിഴ്‌നാട്ടുകാരിക്ക് രണ്ടു കോടി രൂപ സമ്മാനം ലഭിച്ചു
അബുദാബി : യുഎഇ ആസ്ഥാനമായുള്ള ‘ലുലു മാൾ മില്യണയർ’ കാമ്പെയ്‌നിന്റെ ഭാഗമായി റീട്ടെയിൽ ഭീമനായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ നടത്തിയ നറുക്കെടുപ്പിൽ തമിഴ്‌നാട്ടില്‍ നിന്നുള്ള സെല്‍വറാണി ഡാനിയേല്‍ ജോസഫ് ഒരു ദശലക്ഷം ദിർഹം (2,16,79,737 രൂപ) സമ്മാനം നേടി. ലുലു മാളിൽ നിന്ന് വാങ്ങിയ 80 കൂപ്പണുകളിൽ ഒന്നിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 14 വർഷമായി യുഎഇയിൽ താമസിക്കുന്ന, ഇപ്പോള്‍ തമിഴ്നാട്ടില്‍ അവധി ആഘോഷിക്കുന്ന സെല്‍വറാണി ലുലുവിൽ ഷോപ്പിംഗ് നടത്താൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ശെല്‍വറാണിയുടെ ഭര്‍ത്താവ് അരുൾശേഖർ ആന്റണിസാമി സമ്മാനത്തുക കൈപ്പറ്റി. തമിഴ്‌നാട്ടിൽ എൻജിനീയറിംഗിനു പഠിക്കുന്ന മകനും നഗരത്തിലെ സ്‌കൂളിൽ 12-ാം ക്ലാസിൽ പഠിക്കുന്ന ഒരു മകളുമടങ്ങുന്ന രണ്ടു കുട്ടികളാണ് ദമ്പതികൾക്കുള്ളത്. “വിജയിച്ച തുക ഞങ്ങളുടെ മക്കളുടെ പഠനത്തിനായി ഉപയോഗിക്കും. മകൾക്ക് എംബിബിഎസിനു ചേരണമെന്നാണ് ആഗ്രഹം. ദരിദ്രരെ സഹായിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” ആന്റണിസാമി പറഞ്ഞു. 2022…
സ്വാതന്ത്യ്ര ദിനാഘോഷം: വിവിധ പരിപാടികളുമായി കൾച്ചറൽ ഫോറം
ദോഹ: 76 ആമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ല കമ്മിറ്റികൾക്ക് കീഴിലാണ് പരിപാടികൾ നടക്കുക. ഇന്ന് (ആഗസ്ത് 14 ഞായറാഴ്ച ) വൈകീട്ട് 7 മണിക്ക് കോഴിക്കോട് ജില്ലാക്കമ്മറ്റി നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിക്കും. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം. മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 5501 5848 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വിജയികൾക്ക് ട്രോഫികൾ നൽകും. ക്വിസ് മത്സരം ഫൈസൽ അബൂബക്കർ നയിക്കും. ആഗസ്ത് 19 വെള്ളിയാഴ്ച തൃശൂര്‍ ജില്ലാക്കമ്മറ്റി ആസാദി കാ ആസ്വാദന്‍ എന്ന പേരില്‍ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും. നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ വൈകീട്ട് 6.30 ന് നടക്കുന്ന പരിപാടിയില്‍ ദേശ ഭക്തി ഗാനങ്ങള്‍, ചരിത്ര ക്വിസ്,…
ദുബായ് മഹ്‌സൂസ് നറുക്കെടുപ്പിൽ മൂന്ന് ഇന്ത്യൻ പ്രവാസികൾ 100,000 ദിര്‍ഹം നേടി
അബുദാബി: ദുബായിൽ നടന്ന 88-ാമത് മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിൽ യുഎഇയിലെ മൂന്ന് ഇന്ത്യൻ പ്രവാസികൾ 100,000 ദിർഹത്തിന്റെ (21,66,249 രൂപ) സമ്മാനം നേടി. നറുക്കെടുപ്പിലെ വിജയികളായ ബിനു ഗോപാലകൃഷ്ണൻ, സതീഷ് കുമാർ പള്ളി, മുഹമ്മദ് താഹെർ നകാഷ് എന്നിവരാണ് ആഗസ്റ്റ് 6 ശനിയാഴ്ച നടന്ന പ്രതിവാര തത്സമയ നറുക്കെടുപ്പിൽ ആറ് നമ്പറുകളിൽ അഞ്ചെണ്ണവും ശരിയായതില്‍ വിജയിച്ചത്. 46 കാരനായ മലയാളിയായ ബിനു ഗോപാലകൃഷ്ണൻ കഴിഞ്ഞ 16 വർഷമായി യുഎഇയിൽ താമസിക്കുന്നു. സഹപ്രവർത്തകർ വഴി മഹ്‌സൂസിനെക്കുറിച്ച് അറിഞ്ഞ് മാസത്തിൽ ഒന്നോ രണ്ടോ തവണ ആഴ്ചതോറുമുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നു. “അപ്രതീക്ഷിതമായ ഈ സമ്മാനത്തിന് എങ്ങനെ നന്ദി പറയണമെന്ന് പോലും എനിക്കറിയില്ല. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ എന്തെങ്കിലും നേടുന്നത്. എന്റെ സഹപ്രവർത്തകർ എന്നെ മഹ്‌സൂസിന് പരിചയപ്പെടുത്തി, അതിന് അവരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” ബിനു പറഞ്ഞു. ഒരു സ്വകാര്യ കമ്പനിയിൽ…
