സ്വാതന്ത്യ്ര ദിനാഘോഷം: വിവിധ പരിപാടികളുമായി കൾച്ചറൽ ഫോറം

ദോഹ: 76 ആമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ല കമ്മിറ്റികൾക്ക് കീഴിലാണ് പരിപാടികൾ നടക്കുക. ഇന്ന് (ആഗസ്ത് 14 ഞായറാഴ്ച ) വൈകീട്ട് 7 മണിക്ക് കോഴിക്കോട് ജില്ലാക്കമ്മറ്റി നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിക്കും. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ്‌ മത്സരം. മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 5501 5848 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌. വിജയികൾക്ക് ട്രോഫികൾ നൽകും. ക്വിസ് മത്സരം ഫൈസൽ അബൂബക്കർ നയിക്കും. ആഗസ്ത് 19 വെള്ളിയാഴ്ച തൃശൂര്‍ ജില്ലാക്കമ്മറ്റി ആസാദി കാ ആസ്വാദന്‍ എന്ന പേരില്‍ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും. നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ വൈകീട്ട് 6.30 ന്‌ നടക്കുന്ന പരിപാടിയില്‍ ദേശ ഭക്തി ഗാനങ്ങള്‍, ചരിത്ര ക്വിസ്,…

ദുബായ് മഹ്‌സൂസ് നറുക്കെടുപ്പിൽ മൂന്ന് ഇന്ത്യൻ പ്രവാസികൾ 100,000 ദിര്‍ഹം നേടി

അബുദാബി: ദുബായിൽ നടന്ന 88-ാമത് മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിൽ യുഎഇയിലെ മൂന്ന് ഇന്ത്യൻ പ്രവാസികൾ 100,000 ദിർഹത്തിന്റെ (21,66,249 രൂപ) സമ്മാനം നേടി. നറുക്കെടുപ്പിലെ വിജയികളായ ബിനു ഗോപാലകൃഷ്ണൻ, സതീഷ് കുമാർ പള്ളി, മുഹമ്മദ് താഹെർ നകാഷ് എന്നിവരാണ് ആഗസ്റ്റ് 6 ശനിയാഴ്ച നടന്ന പ്രതിവാര തത്സമയ നറുക്കെടുപ്പിൽ ആറ് നമ്പറുകളിൽ അഞ്ചെണ്ണവും ശരിയായതില്‍ വിജയിച്ചത്. 46 കാരനായ മലയാളിയായ ബിനു ഗോപാലകൃഷ്ണൻ കഴിഞ്ഞ 16 വർഷമായി യുഎഇയിൽ താമസിക്കുന്നു. സഹപ്രവർത്തകർ വഴി മഹ്‌സൂസിനെക്കുറിച്ച് അറിഞ്ഞ് മാസത്തിൽ ഒന്നോ രണ്ടോ തവണ ആഴ്ചതോറുമുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നു. “അപ്രതീക്ഷിതമായ ഈ സമ്മാനത്തിന് എങ്ങനെ നന്ദി പറയണമെന്ന് പോലും എനിക്കറിയില്ല. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ എന്തെങ്കിലും നേടുന്നത്. എന്റെ സഹപ്രവർത്തകർ എന്നെ മഹ്‌സൂസിന് പരിചയപ്പെടുത്തി, അതിന് അവരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” ബിനു പറഞ്ഞു. ഒരു സ്വകാര്യ കമ്പനിയിൽ…

ദോശ-ബിരിയാണി ‘ദോസ്തി’: ഇന്ത്യൻ, പാക്കിസ്താനി വിദ്യാർത്ഥികളുടെ വേറിട്ട സൗഹൃദം

അബുദാബി : ഏതാണ് കൂടുതൽ ജനപ്രിയമായത്? ദോശയോ അതോ ബിരിയാണിയോ? ഇന്ത്യയുടെയും പാക്കിസ്താന്റെയും 75-ാമത് സ്വാതന്ത്ര്യ ദിനത്തിന്റെ സ്മരണാർത്ഥം ‘ആസാദി കാ അമൃതിന്റെ’ ഭാഗമായി സംഘടിപ്പിച്ച വെർച്വൽ യൂത്ത് പീസ് ഡയലോഗിൽ അതാത് രാജ്യങ്ങളിലെ സംസ്കാരം, പാചക രീതി, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ത്യൻ, പാക്കിസ്താനി സ്കൂൾ വിദ്യാർത്ഥികൾ ദോശ-ബിരിയാണിയും വിഷയമാക്കി. ഇന്ത്യ ആസ്ഥാനമായുള്ള എജ്യുക്കേഷൻ എന്റർപ്രൈസ് വാൽ-എഡ് ഇനിഷ്യേറ്റീവ്‌സും (Val-Ed Initiatives) പാക്കിസ്താന്‍ ആസ്ഥാനമായുള്ള സ്‌കൂൾ ലേൺ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘എക്‌സ്‌ചേഞ്ച് ഫോർ ചേഞ്ച്’ പ്രോഗ്രാമിൽ 6-9 ഗ്രേഡുകളിലായി 20 ഇന്ത്യക്കാരും പാക്കിസ്താനി കുട്ടികളും ഉണ്ടായിരുന്നു. ബിരിയാണിയേക്കാൾ ദോശയാണോ പ്രചാരം എന്നതിനെച്ചൊല്ലി തർക്കിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. അതിലും പ്രധാനമായി, ഞങ്ങളുടെ രണ്ട് രാജ്യങ്ങളുടെയും സംസ്കാരം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവയും മറ്റും ഞങ്ങൾ ചർച്ച ചെയ്തുവെന്ന് യുഎഇ ആസ്ഥാനമായുള്ള പാക്കിസ്താന്‍ വിദ്യാർത്ഥിനിയായ 12…

അറുപത് ശതമാനം വരെ വിലക്കിഴിവ് നല്‍കുന്ന നാല് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

ദുബൈ: ഈ ഓഗസ്റ്റില്‍ നാല് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ തുടങ്ങുന്നതായി വെളിപ്പെടുത്തി യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ മറ്റ് വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്ന പ്രൊമോഷന്‍, യൂണിയന്‍ കോപിന്റെ ദുബൈയിലെ എല്ലാ ശാഖകളിലും സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറിലും ലഭ്യമാണ്. ഈ മാസത്തില്‍ തന്നെ ഒരു സൂപ്പര്‍ സെയില്‍ ക്യാമ്പയിനിനും കോഓപ്പറേറ്റീവ് തുടക്കമിടുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഈ വിവരം എല്ലാ ഔദ്യോഗിക കമ്മ്യൂണിക്കേഷന്‍ ചാനലുകള്‍ വഴിയും പുറത്തുവിടും. തെരഞ്ഞെടുത്ത ഭക്ഷ്യ, കണ്‍സ്യൂമര്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നതാണ് സൂപ്പര്‍ സെയില്‍ ക്യാമ്പയിന്‍. ഉപഭോക്താക്കള്‍ക്ക് സന്തോഷം പകരാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ന്യായമായ വിലയ്ക്ക് ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണിത്. സമൂഹത്തിലെ എല്ലാ…

Dubai Retailer Announces 4 Promotional Campaigns with Discount up to 60%

Dubai, UAE: The Director of Happiness and Marketing Dept. at Union Coop, ‘Dr. Suhail Al Bastaki’ revealed that Union Coop launched four promotional campaigns this August to reduce prices for several food products, including vegetables, fruits and other consumer goods, by up to 60% in all its branches in Dubai and through its Smart online store (App). He added that the cooperative would also launch a ‘Super Sale’ campaign in the same month, which will be announced in all official communication channels. The ‘Super Sale’ campaign will offer discounts up to…

ഈ വേനൽക്കാലത്ത് കുടുംബസമേതം പരീക്ഷിച്ചുനോക്കാവുന്ന ഷാർജയിലെ ആറ് വിനോദ വിശേഷങ്ങൾ

വേനൽച്ചൂട് കടുത്തതോടെ യാത്രകളും പുറമെയുള്ള വിനോദങ്ങളുമെല്ലാം മാറ്റിവച്ചിരിക്കുകയാണ് ഒട്ടുമിക്ക പേരും. കുട്ടികളടക്കമുള്ളവർ കൂടുതൽ സമയം മൊബൈൽ-ടിവി സ്ക്രീനുകൾക്ക് മുൻപിലാണെന്ന പരാതിയും ഏറിത്തുടങ്ങി. എന്നാൽ വേനൽക്കാലത്തെ പേടിച്ച് വിനോദങ്ങൾ മാറ്റിവയ്ക്കേണ്ടതില്ലെന്ന് പറയുകയാണ് ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുട്ടികൾക്കായുള്ള ശിൽപ്പശാലകളും വിനോദപരിപാടികളും പ്രത്യേക ഓഫറുകളുമടക്കം നിരവധി വിശേഷങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. 1 – അൽ മുൻതസ പാർക്കിലെ ജലകേളികൾ – മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നിരവധി റൈഡുകളും വിനോദങ്ങളുമടങ്ങുന്ന തീം പാർക്കാണ് അൽ മുൻതസ. വേനൽക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ഫോം സെഷനുകളും ശിൽപ്പശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ചകളിൽ -ലേഡീസ് ഡേ-യായി ആചരിച്ച്, സ്ത്രീകൾക്ക് മാത്രം പ്രവേശനമനുവദിക്കുന്ന പാർക്കിൽ, അന്നേ ദിവസം പ്രത്യേക സം​ഗീതപരിപാടികളും ഡിജെയും ഒരുക്കുന്നുണ്ട്. വേനൽക്കാലത്തിന് അവസാനം കുറിക്കുന്ന സെപ്റ്റംബർ വരെ ഈ പ്രത്യേകപരിപാടികളുണ്ടാവും. 2- ശിലായു​ഗക്കാഴ്ചകളിലേക്ക് വെളിച്ചം വീശുന്ന മെലീഹ- അറിവും വിനോദവും ഒരുപോലെ സമ്മേളിപ്പിക്കുന്ന…

എക്സ്പാറ്റ് സ്പോര്‍ട്ടീവ് അഖില കേരള വടം വലി; രജിസ്ട്രേഷന്‍ ആരംഭിച്ചു

ദോഹ: എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണിവലിന്റെ ഭാഗമായി അഖില കേരള വടംവലി ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. സപ്തംബര്‍ 30 വെള്ളിയാഴ്ച റയ്യാന്‍ പ്രൈവറ്റ് സ്കൂളില്‍ വച്ചാണ്‌ ടൂര്‍ണമെന്റ് നടക്കുക. പുരുഷ – വനിതാ വിഭാഗങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. വിജയികള്‍ക്ക് കാശ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 3363 0616, 6648 4810 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.  

വിദേശ മുസ്ലീങ്ങളുടെ ഉംറ യാത്രകൾക്ക് പരിധിയില്ല: സൗദി അറേബ്യ

റിയാദ് : രാജ്യത്ത് തീർത്ഥാടനത്തിന്റെ പുതിയ സീസൺ ഒരാഴ്ച മുമ്പ് ആരംഭിച്ചതിനാൽ വർഷത്തിൽ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ മുസ്ലീങ്ങൾക്ക് പരമാവധി പരിധിയില്ലെന്ന് സൗദി അറേബ്യ (കെഎസ്‌എ) അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശ മുസ്ലീങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാമെന്നും ജിദ്ദ വിമാനത്താവളത്തിൽ പരിമിതപ്പെടുത്താതെ രാജ്യത്തെ ഏത് വിമാനത്താവളം വഴിയും പോകാമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. അപേക്ഷകന് കോവിഡ്-19 ബാധിച്ചിട്ടില്ലെന്നോ അല്ലെങ്കിൽ ഒരു രോഗിയുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നോ ഉള്ള വ്യവസ്ഥയിൽ ഉംറ നടത്തുന്നതിന് ഈറ്റ്‌മർന ആപ്പിൽ നിന്നുള്ള അനുമതി ആവശ്യമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ജൂലൈ 28 ന്, ഉംറ കർമ്മങ്ങൾ നടത്താന്‍ ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ ഗ്രാൻഡ് മോസ്കിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന മുസ്ലീങ്ങൾക്ക് സൗദി അധികൃതർ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. സ്‌മാർട്ട്‌ഫോണുകൾക്കായുള്ള “തവക്കൽന” ആപ്ലിക്കേഷനിൽ കാണിച്ചിരിക്കുന്നതുപോലെ നല്ല ആരോഗ്യം ആസ്വദിക്കാനും ഗ്രാൻഡ് മോസ്‌കിൽ ആയിരിക്കുമ്പോൾ മാസ്ക് ധരിക്കാനും…

അനശ്വര ഗായകന്‍ മുഹമ്മദ് റഫിക്ക് കള്‍ച്ചറല്‍ ഫോറത്തിന്റെ ഓര്‍മ്മ വിരുന്ന്

തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് അനുസ്യൂതം ഒഴുകിപ്പരക്കുന്ന മഹാഗായക‌ന്‍ മുഹമ്മദ് റഫിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വച്ച് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച അനുസ്മരണ സായാഹ്നം. റഫിയുടെ നാദ സൗഭഗം ജീവ‌ന്‍ പകര്‍ന്ന് അനശ്വരമാക്കിയ മധുരിത ഗാനങ്ങള്‍ കോര്‍ത്തിണക്കി, പാടിയ ഓരോ ഗാനത്തിലും തന്റെ മധുര ശബ്ദത്താല്‍ ആത്മാവ് പകര്‍ന്നു നല്‍കിയ അതുല്യ പ്രതിഭയ്ക്ക് ദോഹയിലെ ഗായകര്‍ ഓര്‍മ്മവിരുന്നൊരുക്കി. കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി മുനീഷ് പരിപാടി ഉദ്ഘാറ്റനം ചെയ്തു. കാലത്തിനു ക്ഷതമേല്‍പ്പിക്കാ‌ന്‍ കഴിയാത്ത സംഗീത നിര്‍ത്ധരിയായിരുന്നു മുഹമ്മദ് റഫിയെന്നും പാടിപ്പെയ്തു തോര്‍ന്ന ആ പെരുമഴ ഇപ്പോഴും ആസ്വാദക മനസ്സില്‍ അലൗകികമായ അനുരണനം സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സൈഫുദ്ദീന്‍ അബ്ദുല്‍ ഖാദര്‍, ഷബീബ് അബ്ദുറസാഖ്, അബ്ദുല്‍ വാഹിദ്, നിസാര്‍ സഗീര്‍, കൃഷ്ണകുമാര്‍, ഷാഫി ചെമ്പോടന്‍, സിദ്ധീഖ് സിറാജുദ്ദീന്‍, ഹംന ആസാദ്, മെഹ്ദിയ മന്‍സൂര്‍, ഷഫാഹ് ബച്ചി, പി.എ.എം ഷരീഫ്, ഫൈസല്‍ പുളിക്കണ്ടി,…

മദീന പള്ളിയെ അപമാനിച്ചതിന് ആറ് പാക്കിസ്താനികള്‍ക്ക് തടവും കനത്ത പിഴയും

മദീന: മദീനയിലെ മസ്ജിദ്-ഇ-നബവിയുടെ പവിത്രത ലംഘിച്ചതിന് ആറ് പാക്കിസ്താന്‍ പൗരന്മാര്‍ക്ക് ജയില്‍ ശിക്ഷയും കനത്ത പിഴയും വിധിച്ചു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ വർഷം ഏപ്രിലിൽ തന്റെ പ്രതിനിധി സംഘത്തോടൊപ്പം സൗദി അറേബ്യ സന്ദർശിച്ച സമയത്ത് ചില പാക്കിസ്താന്‍ പൗരന്മാർ പ്രധാനമന്ത്രിയോടും അദ്ദേഹത്തിന്റെ പ്രതിനിധികളോടും മോശമായി പെരുമാറി. ഇവർ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ മുദ്രാവാക്യം വിളിച്ചിരുന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അദ്ദേഹത്തിന്റെ പ്രതിനിധി സംഘവും മദീനയിലെ മസ്ജിദ്-നബവിയിൽ എത്തിയപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന പാക്കിസ്താന്‍ പൗരന്മാർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പാക് പൗരന്മാരായ അനസ്, ഇർഷാദ്, മുഹമ്മദ് സലിം എന്നിവർക്ക് മദീനയിലെ കോടതി 10 വർഷം തടവും മറ്റ് മൂന്ന് പേരായ ഖ്വാജ ലുക്മാൻ, മുഹമ്മദ് അഫ്സൽ, ഗുലാം മുഹമ്മദ് എന്നിവര്‍ക്ക് എട്ടു വര്‍ഷം വീതം ശിക്ഷ വിധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.…