റീനി മമ്പലം – അമേരിക്കൻ മലയാള സാഹിത്യ ത്തറവാട്ടിലെ പുഞ്ചിരി മായാത്ത സ്ത്രീച്ഛായ: ഫിലഡൽഫിയ മലയാള സാഹിത്യ വേദി

ഫിലഡൽഫിയ: പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരി റീനി മമ്പലത്തിൻ്റെ വേർപാടിൽ ഫിലഡൽഫിയാ മലയാള സാഹിത്യ വേദി (ലാമ്പ്) അനുശോചിച്ചു. “അമേരിക്കൻ ജീവിതാനുഭവങ്ങളെ, മലയാള ഹൃദയരസ ചംക്രമണമാക്കി രൂപാന്തരപ്പെടുത്തുന്ന, അത്ഭുത വിദ്യ, റീനി മമ്പലത്തിൻ്റെ രചനകളിൽ, മാന്ത്രിക ലയമായി തിളങ്ങുന്നു എന്നതാണ്, റീനിയെ അമേരിക്കൻ മലയാള സാഹിത്യത്തറവാട്ടിലെ, പുഞ്ചിരി മായാത്ത സ്ത്രീച്ഛായായി, ഭദ്രദീപ്തിയിൽ വിളക്കുന്നത്”, എന്ന് , ഫിലഡൽഫിയാ മലയാള സാഹിത്യ വേദി, അനുസ്മരണ കുറിച്ചു. ലിറ്റററി അസ്സോസിയേഷൻ ഓഫ് ഫിലഡൽഫിയാ മലയാളം (ലാമ്പ്, ഫിലഡൽഫിയാ മലയാള സാഹിത്യ വേദി) പ്രസിഡൻ്റ് പ്രൊഫസ്സർ കോ ശി തലയ്ക്കൽ, റീനി മമ്പലത്തിൻ്റെ സാഹിത്യ രചനാ വൈഭവത്തെ പ്രകീർത്തിച്ച് സംസാരിച്ചു. ജോർജ് നടവയൽ അനുശോചന പ്രമേയം രേഖപ്പെടുത്തി. അംഗങ്ങളായ നീനാ പനയ്ക്കൽ, അനിതാ പണിക്കർ, ലൈലാ അലക്സ്, ജോർജ് ഓലിക്കൽ, സോയാ നായർ എന്നിവർ അനുശോചിച്ചു. റീനി മമ്പലത്തിൻ്റെ കഥകളും, നോവലുകളും…

ഡോ. ജെയിംസ് കോട്ടൂരിന്റെ വേര്‍പാടില്‍ ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാനാ) അനുശോചനം രേഖപ്പെടുത്തി

ആറു പതിറ്റാണ്ടിലേറെ പത്രപ്രവര്‍ത്തനരംഗത്തും സഭാ നവീകരണ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുകയും സാമൂഹ്യ, രാഷ്ട്രീയ, ആദ്ധ്യാത്മിക രംഗങ്ങളിലെ അധാര്‍മ്മികതയും ചൂഷണങ്ങള്‍ക്കുമെതിരെ നിരന്തരം തൂലിക ചലിപ്പിക്കുകയും ചെയ്ത ഡോ. ജെയിംസ് കോട്ടൂരിന്റെ നിര്യാണത്തില്‍ ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബാല്യകാലം മുതല്‍ ക്‌നാനായ സമൂഹവുമായി അടുത്തിടപഴകിയിട്ടുള്ള അദ്ദേഹം കാനായുടെ അഭ്യുദയകാംക്ഷികളില്‍ ഒരാളായിരുന്നു. സംഘടനയുടെ സമ്മേളനങ്ങളില്‍ ഉത്ഘാടകനായും മുഖ്യ പ്രഭാഷകനായും അദ്ദേഹം പങ്കെടുത്തിട്ടുമുണ്ട്. ശ്രേഷ്ഠമായ ക്രൈസ്തവ വീക്ഷണങ്ങളും, ഉദാത്തമായ മാനുഷീക മൂല്യങ്ങളും പുരോഗമന സാമൂഹ്യ ആശയങ്ങളേയും താലോലിക്കുന്ന കാനായുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചതിനൊപ്പം, പ്രസ്തുത ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ഡോ. ജെയിംസ് കോട്ടൂര്‍ പ്രകടിപ്പിച്ച താത്പര്യവും, സ്വീകരിച്ച നടപടികളും, പ്രത്യേക പ്രശംസയും പരാമര്‍ശവും അര്‍ഹിക്കുന്നതാണ്. ഇന്ത്യന്‍ കറന്റ്സ്, ചര്‍ച്ച് സിറ്റിസണ്‍സ് വോയ്‌സ്, ആത്മായ ശബ്ദം എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ കത്തോലിക്കാ സഭയില്‍ വളര്‍ന്നുവരുന്ന വംശയ പ്രവണതകള്‍ക്കെതിരെ അദ്ദേഹം പ്രസിദ്ധീകരിച്ച…

ഡോ. ജെയിംസ് കോട്ടൂര്‍ ഇനി ഓര്‍മ്മയില്‍: ചാക്കോ കളരിക്കൽ

അഗാധ പണ്ഡിതനും ചിന്തകനും എഴുത്തുകാരനും വാഗ്മിയുമെല്ലാമായ ഡോ. ജെയിംസ് കോട്ടൂർ (89) മാർച്ച് 27-ന് എറണാകുളം തമ്മനത്ത് നിര്യാതനായ വിവരം വളരെ വേദനയോടെയാണ് അറിഞ്ഞത്. 1934-ല്‍ കോട്ടയം ജില്ലയിൽ ജനിച്ച അദ്ദേഹം ഭാര്യ ആഗ്നസിനോടൊപ്പം എറണാകുളത്ത് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അവര്‍ക്ക് നാലു മക്കളുണ്ട്. അദ്ദേഹം 1964-ല്‍ റോമിലെ ഉർബാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദവും ഇൻറ്റർനാഷണൽ സോഷ്യൽ ഇൻസ്റ്റിട്യൂഷനിൽ നിന്ന് സാമൂഹ്യശാസ്ത്രത്തിൽ ഡിപ്ലോമയും 1966-ൽ അമേരിക്കയിലുള്ള മർക്കെറ്റ് (Marquette) യൂണിവേഴ്സിറ്റിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ (Journalism) ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം മിഷിഗൺ, ഒഹായോ, കൊളറാഡോ എന്നീ അമേരിക്കൻ സംസ്ഥാനങ്ങളിലുള്ള കത്തോലിക്കാ പ്രസിദ്ധീകരണങ്ങളിൽ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1967 മുതൽ 1975 വരെ ചെന്നയിൽ നിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന അതിപുരാതന പ്രതിവാര ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ന്യൂ ലീഡറിന്റെ (New Leader) പത്രാധിപരായിരുന്നു. കൂടാതെ, അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ഇന്ത്യൻ കറന്റ്സിന്റെ (Indian…

ആർ ഹരിയുടെ നിര്യാണത്തിൽ കെ എച് എൻ എ അനുശോചനം രേഖപ്പെടുത്തി

ഹ്യൂസ്റ്റൺ: മുതിർന്ന ആർ എസ് എസ് പ്രചാരകൻ ആർ ഹരിയുടെ (93) നിര്യാണത്തിൽ കെ എച് എൻ എ അനുശോചനം രേഖപ്പെടുത്തി. ആർ എസ് എസ് അഖില ഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ഹരിയുടെ വിയോഗം ഭാരതത്തിലെ ഹൈന്ദവ ജനതയ്ക്ക് തീരാ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത് എന്ന് പ്രസിഡണ്ട് ജി കെ പിള്ള പറഞ്ഞു. എഴുത്തുകാരനും തത്വചിന്തകനും പ്രഭാഷകനും ആയിരുന്നു അദ്ദേഹമെന്ന് കെ എച് എൻ എ ജനറൽ സെക്രട്ടറി സുരേഷ് നായർ അനുസ്മരിച്ചു. കോടിക്കണക്കിനു യുവാക്കളുടെ പ്രിയപ്പെട്ട ഹരിയേട്ടൻറെ വിയോഗത്തോടെ ഭാരതത്തിന്റെ ജ്ഞാനസൂര്യൻ അസ്തമിച്ചിരിക്കുന്നു എന്ന് കൺവെൻഷൻ ചെയർമാൻ രഞ്ജിത് പിള്ള പറഞ്ഞു. നവംബർ 23, 24, 25 തീയതികളിൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കൺവെൻഷൻന്റെ തിരക്കിട്ട പ്രവർത്തന ങ്ങൾക്കിടയിൽ ആണ് നേതാക്കൾ പ്രതികരിച്ചത്.

കെ ജി ജനാർദ്ദനനു കെഎച്ച്‌എന്‍‌എയുടെ അന്ത്യാഞ്ജലി

ഹ്യൂസ്റ്റൺ: ന്യൂയോർക്കിൽ അന്തരിച്ച ഗോവിന്ദൻ ജനാർദ്ദനനു ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തതായി കെ എച് എൻ എ പ്രസിഡന്റ് ജി ക പിള്ള, ജനറൽ സെക്രട്ടറി സുരേഷ് നായർ, ട്രഷറർ ബാഹുലേയൻ രാഘവൻ എന്നിവർ അറിയിച്ചു. കെഎച്എൻഎയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു എപ്പോഴും സുസ്മേരവദനനായി മാത്രം കണ്ടിട്ടുള്ള ന്യൂയോർക്കിലെ ഏറ്റവും അടുപ്പക്കാരനായ സുഹൃത്ത് കെ ജി ജനാർദ്ദനൻ എന്ന് ജി കെ പിള്ള അനുസ്മരിച്ചു. കെഎച്ച്‌എന്‍‌എയുടേയും ശ്രീ നാരായണ അസോസിയേഷന്റെയും രൂപീകരണത്തിലും വളർച്ചയിലും മുഖ്യ പങ്കുവഹിച്ചിട്ടുള്ള ജനാർദ്ദനന്റെ നിര്യാണം അമേരിക്കയിലെ ഹൈന്ദവ സംഘടനകൾക്ക് കനത്ത നഷ്ടമാണ് വരുത്തിയതെന്നു ജികെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സന്തപ്ത കുടുംബത്തെ തന്റെ അനുശോചനം അറിയിക്കുന്നതായും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഒപ്പം അദ്ദേഹത്തിന്റെ ആത്മാവ് വിഷ്ണുപാദം പൂകാൻ പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായിരുന്ന ജനാർദ്ദനൻ ന്യൂയോർക്കിലെത്തിയിട്ടു…

കെ.ജി. ജനാർദ്ദനന് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ കണ്ണീർ പൂക്കൾ

ന്യൂയോർക്ക് : വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും അസോസിയേഷന്റെ അൻപത് വർഷക്കാലം തുടർച്ചയായി പ്രസിഡന്റ് മുതൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും അസോസിയേഷന്റെ പുരോഗതിക്ക് വേണ്ടി തന്റെ കഴിവുകൾ വിനിയോഗികയും ചെയ്തിരുന്ന കെ ഗോവിന്ദൻ ജനാർദ്ദനൻ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ മാർഗദർശി കൂടിയായിരുന്നു. അദ്ദേഹം ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറി ആയും പ്രവർത്തിച്ചു വരികയായിരുന്നു. കെ. ജി . ജനാർദ്ദനന് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ കണ്ണീർ പൂക്കൾ. ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഏജന്റ് എന്ന നിലയില്‍ വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അമേരിക്കയിലെ മറ്റു പല സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിലും സജീവമായിരുന്നു. അമേരിക്കൻ മലയാളി സമൂഹത്തിൽ ഏവർക്കും സുപരിചിതനാണ് കെ ജി. ഈ കഴിഞ്ഞ ഓണാഘോഷത്തിൽ അസോസിയേഷന് നൽകിയ സംഭവനകളെ മാനിച്ച് അദ്ദേഹത്തെ ആദരിച്ചിരുന്നു. അത്രത്തോളം വിലപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അസോസിയേഷന്. എന്നും അസോസിയെഷന്റെ ഉയർച്ചക്ക് വേണ്ടി…

ഡോ. റോഡ്നി മോഗിൻ്റെ നിര്യാണത്തിൽ ഫൊക്കാന ടെക്സാസ് റീജിയൺ അനുശോചനം രേഖപ്പെടുത്തി

യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിൻ കാമ്പസ്സിൽ മലയാളം വകുപ്പ് മേധാവിയായി ദീർഘകാലം സേവനം അനുഷ്ഠിച്ച് മലയാള സാഹിത്യത്തിനും, ഭാഷാ ചരിത്രത്തിനും, അമേരിക്കൻ മണ്ണിൽ ഉന്നത സ്ഥാനം ഉണ്ടാക്കാൻ അക്ഷീണ പരിശ്രമം ചെയ്ത പ്രൊഫ. ഡോ. റോഡ്നി മോഗിൻെറ നിര്യാണത്തിൽ ഫൊക്കാന ടെക്സാസ് റീജിയൻ്റെ വൈസ് പ്രസിഡൻ്റ് സന്തോഷ് ഐപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അനുശോചിച്ചു. അന്ധതയുടെ ബലഹീനതകൾ മാറ്റിവച്ച്, മലയാളത്തിലും സംസ്കൃതതിലും പ്രാവീണ്യം നേടി മലയാള ഭാഷയ്ക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ച ശ്രേഷ്ഠ വ്യക്തിത്വമാണ് കടന്നുപോയത് എന്ന് യോഗം അഭിപ്രായപ്പെട്ടു. അനുശോചന യോഗത്തിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രട്ടറി ഏബ്രഹാം ഈപ്പൻ, ഫൗണ്ടേഷൻ ചെയർമാൻ എറിക് മാത്യൂ, നാഷണൽ വിമൻസ് ഫോറം വൈസ് ചെയർ ഫാൻസിമോൾ പള്ളാത്തുമഠം, ആൻഡ്രൂസ് ജേക്കബ്, ജോജി ജോസഫ് (മാഗ് പ്രസിഡണ്ട്),റോയി മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ശ്രീ. ജോസഫ് പുലിക്കുന്നേൽ എന്ന വിപ്ലവകാരിയുടെ അഞ്ചാം ചരമ വാര്‍ഷികത്തിന്റെ സ്മരണയിൽ!

കോളേജ് അദ്ധ്യാപകൻ, രാഷ്ട്രീയ പ്രവർത്തകൻ, സെനറ്റ് അംഗം, സമുദായ സ്‌നേഹി, മനുഷ്യ സ്‌നേഹി, വാഗ്മി, സുവിശേഷ പണ്ഡിതൻ, സുവിശേഷ പരിഭാഷകൻ, പ്രസാധകൻ, ഗ്രന്ഥകാരൻ, സാഹിത്യ വിമർശകൻ, സഭാ വിമർശകൻ, മതദ്രോഹി, സഭാ ശത്രു, എന്തിനും മടിക്കാത്ത കേരളത്തിലെ അതിശക്തമായ കത്തോലിക്കാ സഭാ മേധാവികൾക്കെതിരെ പടവാളേന്തിയ ഒറ്റയാൻ പോരാളി-ഇതെല്ലാമായിരുന്നു അഞ്ചു വർഷം മുമ്പ് ഇന്നേ ദിവസം നമ്മോടു എന്നേക്കുമായി വിടപറഞ്ഞ ശ്രീ. ജോസഫ് പുലിക്കുന്നേൽ. ജർമ്മനിയുടെ നിർഭയനായ മതപരിഷ്ക്കർത്താവായ മാർട്ടിൻ ലൂഥറും അയർലണ്ടിൻറെ നിർഭയ സാഹിത്യകാരനായ ജോർജ് ബെർണാർഡ് ഷായും സമജ്ഞസമായി സമ്മേളിച്ച വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു ശ്രീ പുലിക്കുന്നേൽ എന്ന് കരുതുന്നതിൽ പതിരില്ല. “കേരള ചരിത്രത്തിൽ ശ്രീ. പുലിക്കുന്നേൽ നേടിയ സ്ഥാനം ഇവിടുത്തെ ക്രിസ്തുമതത്തിൽ പൗരോഹിത്യം വരുത്തിക്കൂട്ടിയ അധാർമ്മികതയേയും അക്രൈസ്തവതയെയും പ്രതിരോധിക്കാനും ദുരീകരിക്കാനുമുള്ള അദ്ദേഹത്തിൻറെ ഏകാന്ത പ്രവർത്തനങ്ങളുടെയും ഫലമാണ്,” മലയാളത്തിൻറെ മഹോന്നത സാംസ്ക്കാരിക താരമായിരുന്ന ഡോ. സുകുമാർ അഴിക്കോട്,…

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന് ഫൊക്കാനയുടെ പ്രണാമം

ഫൊക്കാനയുടെ സ്വന്തം സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. മിക്ക ഫൊക്കാന കൺവെൻഷനുകളിലെ സാഹിത്യ സമ്മേളനത്തിലെ നിറസാനിധ്യവും ഫൊക്കാനയുടെ മുഖമുദ്രയായ ഭാഷക്ക് ഒരു ഡോളർ തുടങ്ങി ഫൊക്കാനയുടെ സാഹിത്യമുഖവും, ന്യൂജെൻ എഴുത്തുകാരുനും, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സതീഷ് പയ്യന്നൂരിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. 1963 പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് അദ്ദേഹം ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്രു കോളേജിലും തുടർന്ന് പയ്യന്നൂർ കോളേജിലുമായിരുന്നു പഠനം. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ ‘ക്യാമ്പസ് ടൈംസി’ന് നേതൃത്വം നൽകി. പഠനശേഷം എസ്.ബി.ഐ.യില്‍ ഉദ്യോഗസ്ഥനായി. കാസർകോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ…

ഫ്രാന്‍സിസ് തടത്തിലിന്റെ നിര്യാണത്തിൽ മാധവൻ ബി നായർ അനുശോചിച്ചു

ന്യൂജെഴ്സി: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തിലിന്റെ നിര്യാണത്തിൽ ‘നാമം’, വേൾഡ് ഹിന്ദു പാർലമെന്റ് എന്നീ സംഘടനകളുടെ ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമായ മാധവൻ ബി നായർ അനുശോചിച്ചു. കർമ്മ പഥത്തിൽ സജീവമായിരിക്കേ അൻപതിരണ്ടാം വയസിൽ അകാലത്തിൽ പൊലിഞ്ഞ ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം അമേരിക്കയിലെ പ്രവാസി മാധ്യമ ലോകത്ത് തീരാനഷ്ടവും വേദനയുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. ഇതിനു മുന്‍പ് നിരവധി തവണ മരണത്തില്‍ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് തടത്തില്‍. രക്താര്‍ബുധം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു. 27 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ 2006 ജനുവരിയിൽ അമേരിക്കയിലേക്കു കുടിയേറിയതു മുതൽ മാധ്യമ…